|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1144
|
അനധിക്യതമായി കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ വില്ലേജുകളില്‍ സര്‍ക്കാര്‍ ഭൂമി കുമാരഗിരി എസ്റ്റേറ്റുകാര്‍ അനധികൃതമായി കൈവശം വയ്ക്കുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)100 ലധികം ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കുമാരഗിരി എസ്റ്റേറ്റുകാരില്‍ നിന്നും ഭൂമി തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന കുമാരഗിരി എസ്റ്റേറ്റില്‍ അടിയന്തിരമായി സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?
|
1145 |
വൈത്തിരി താലൂക്കിലെ കര്‍ഷകര്‍ക്ക് കൈവശാവകാശ രേഖ
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി താലൂക്കില്‍പ്പെട്ട കര്‍ഷകരുടെ കൈവശാവകാശ രേഖകള്‍ ലഭിക്കാത്തതു സംബന്ധിച്ച് 19.6.2013 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുകയുണ്ടായോ;
(ബി)പ്രസ്തുത യോഗ തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)യോഗതീരുമാനങ്ങളില്‍ ഏതെല്ലാം തീരുമാനങ്ങള്‍ നടപ്പാക്കാനായിയെന്നു വ്യക്തമാക്കുമോ;
(ഡി)യോഗതീരുമാന പ്രകാരം സംയുക്ത പരിശോധന സംബന്ധിച്ച് 10.8.2012 ല്‍ ചേര്‍ന്ന യോഗത്തിന്‍റെ നടപടിക്കുറിപ്പ് പിന്‍വലിച്ച് ഉത്തരവായോ; വ്യക്തമാക്കുമോ ?
|
1146 |
പത്തനംതിട്ട ജില്ലയിലെ നദികളില്‍ നിന്നുള്ള മണല്‍ ഖനനം
ശ്രീ. രാജു എബ്രഹാം
(എ)പത്തനംതിട്ട ജില്ലയിലെ നദികളില്‍ നിന്ന് മണല്‍ ഖനനം ചെയ്യുന്നതിന് നിരോധനം വന്നത് എന്നു
മുതല്‍ക്കാണ്;
(ബി)മണല്‍ ഖനനം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും നിബന്ധനകള്‍ ഉത്തരവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; അവ വിശദമാക്കാമോ;
(സി)പത്തനംതിട്ട ജില്ലയില്‍ ഏതൊക്കെ നദികളിലാണ് സാന്‍ഡ് ആഡിറ്റിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്; സാന്‍ഡ് ആഡിറ്റിംഗ് പൂര്‍ത്തീകരിച്ച നദികളില്‍ മണല്‍ ഖനനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; ഏതെങ്കിലും നദികളില്‍ നിന്നും ഖനനം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)പന്പാനദിയില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയിട്ടുണ്ടോ; ഏത് ഏജന്‍സിയാണ് സാന്‍ഡ് ഓഡിറ്റിംഗ് നടത്തിയത്; എന്നാണ് ഈ ഏജന്‍സിയെ ഓഡിറ്റിംഗിനായി ചുമതലപ്പെടുത്തിയത്; എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്; ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഇതിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദമാക്കാമോ;
(ഇ)നിര്‍മ്മാണ മേഖലയുടെ സ്തംഭനത്തിനും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയ ഈ നിരോധം പിന്‍വലിച്ച് പന്പാനദിയില്‍ മണല്‍ ഖനനം പുനരാരംഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുത്തെന്നും വിശദമാക്കാമോ?
|
1147 |
മണല്‍ ദൌര്‍ലഭ്യം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)നിര്‍മ്മാണ മേഖലയില്‍ മണലിന്‍റെ ദൌര്‍ലഭ്യം മൂലം അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയത് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)ഇടനിലക്കാരെ ഒഴിവാക്കി നിര്‍മ്മാണ മേഖലയില്‍ മണല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1148 |
മുന്‍വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നതും നടപ്പിലാക്കാന്‍ കഴിയാതിരുന്നതുമായ റവന്യു വകുപ്പിലെ പദ്ധതികള്‍
ശ്രീ. എളമരം കരീം
(എ)കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന റവന്യു വകുപ്പിലെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ കഴിയാതെ പോയത് എന്നറിയിക്കാമോ;
(ബി)ഈ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നോ;
(സി)പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
1149 |
റവന്യൂ വകുപ്പിനുള്ള ബഡ്ജറ്റ് വിഹിതവും ചെലവുകളും
ഡോ. കെ.ടി. ജലീല്‍
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ റവന്യൂ വകുപ്പിനായി ആകെ വകയിരുത്തിയ തുക എത്രയായിരുന്നു;
(ബി)അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ലാപ്സായ തുക എത്രയാണ്; ഇതിനുള്ള കാരണം വിശദമാക്കാമോ?
|
1150 |
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ; പ്രസ്തുത വ്യവസ്ഥകള്‍ കാലോചിതമായി പുതുക്കിയിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത ഏതെങ്കിലും സ്ഥാപനങ്ങളോ സംഘടനകളോ പാട്ട കുടിശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പാട്ട കാലാവധി കഴിഞ്ഞിട്ടും ഭൂമി സര്‍ക്കാരിന് തിരിച്ച് കിട്ടിയിട്ടില്ലാത്ത എത്ര കേസുകള്‍ ഉണ്ട്; അവ ഏതൊക്കെ; അവ തിരിച്ച് പിടിക്കുന്നതിന് സ്വീകരിച്ച നടപടി എന്താണ്?
|
1151 |
ബാലുശ്ശേരി മണ്ഡലത്തിലെ "കോവിലകം താഴെ പാലത്തിനോടനുബന്ധിച്ച' ഭൂരേഖകള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ "കോവിലകം താഴെ പാലം' നിര്‍മ്മിച്ചിരിക്കുന്ന ഭാഗത്തെ പുഴയോരം, അപ്രോച്ച് റോഡുകള്‍, അനുബന്ധ സ്വകാര്യ ഭൂമികള്‍, പൊതുഭൂമികള്‍ എന്നിവയുടെ എഫ്. എം. ബി. പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(ബി)പാലത്തിന് ഇരുവശത്തുമുള്ള വില്ലേജ് രേഖകള്‍പ്രകാരം ഓരോ സബ്ഡിവിഷനിലും ഉള്‍പ്പെട്ട ഭൂമിയുടെ അളവ്, ഉടമസ്ഥത എന്നിവ സംബന്ധിച്ച വിവരവും അറിയിക്കാമോ?
|
1152 |
എളങ്കുന്നപ്പുഴ വില്ലേജിന്‍റെ പരിധിയില്‍ താമസക്കാരായ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിന് നടപടി
ശ്രീ. എസ്. ശര്‍മ്മ
(എ)കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ വില്ലേജിന്‍റെ പരിധിയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസക്കാരായ 27 കുടുംബങ്ങള്‍ പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
(ബി)ഇവരുടെ അപേക്ഷ സര്‍ക്കാരിന്‍റെ മുന്പില്‍ എത്തിയിട്ട് എത്രനാളായെന്നും പട്ടയം അനുവദിക്കുന്നതിനുള്ള തടസ്സം എന്താണെന്നും എന്നത്തേക്ക് തീര്‍പ്പ് കല്‍പ്പിക്കുവാന്‍ ആകുമെന്നും വ്യക്തമാക്കുമോ?
|
1153 |
സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടുന്നതിന് ലഭിച്ച അപേക്ഷകള്‍
ശ്രീ. എ. എം. ആരിഫ്
(എ)സര്‍ക്കാര്‍ ഭൂമി പതിച്ച് കിട്ടുന്നതിനുവേണ്ടി ലഭിച്ച എത്ര സംഘടനകളുടെ അപേക്ഷള്‍ പരിഗണനയിലുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനകം എത്ര സംഘടനകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട്;
(സി)രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഏതെല്ലാം സംഘടനകള്‍ക്ക് ഏതെല്ലാം സ്ഥലത്ത് എത്ര ഏക്കര്‍ ഭൂമി വീതം പതിച്ച് നല്‍കുകയോ, ലീസില്‍ നല്‍കുകയോ ചെയ്തിട്ടുണ്ട്?
|
1154 |
കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം വില്ലേജിലെ
റി.സ.484/2-ല്‍പെട്ട സ്ഥലം
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റി.സ.484/2-ല്‍പെട്ട സ്ഥലം ആരുടെ കൈവശമാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സ്ഥലം ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും നല്‍കിയിട്ടുണ്ടോ;
(സി)സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ആര്‍ക്കെല്ലാമാണെന്നും എത്ര സെന്‍റ് വീതമാണെന്നും വ്യക്തമാക്കുമോ;
(ഇ)വിദ്യാഭ്യാസ വകുപ്പിനും ആഭ്യന്തര വകുപ്പിനും നല്‍കിയിട്ടുണ്ടെങ്കില്‍ ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ;
(എഫ്)സ്ഥലത്തിന്‍റെ സ്കെച്ചും പ്ലാനും ലഭ്യമാക്കുമോ?
|
1155 |
കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം വില്ലേജില്‍ പോലീസ് സ്റ്റേഷനും എന്‍.എച്ച് 212 നും ഇടയിലുള്ള റവന്യൂ ഭൂമി
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം വില്ലേജില്‍ പോലീസ് സ്റ്റേഷനും എന്‍.എച്ച് 212 നും ഇടയിലുള്ള റവന്യൂ ഭൂമി ആര്‍ക്കെങ്കിലും പതിച്ചുനല്‍കുകയോ ലീസിന് നല്‍കുകയോ ചെയ്തിട്ടുണ്ടോ;
(ബി)ആര്‍ക്കൊക്കെ എത്ര വീതമാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(സി)എത്ര കാലത്തേയ്ക്കാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;
(ഡി)എന്‍.എച്ച്. 212-ല്‍ വാഹന ഗതാഗതം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലീസ് അവസാനിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
1156 |
റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളിലായി പത്തനംതിട്ട ജില്ലയിലെ വിവിധ നദികളുടെ തീര സംരക്ഷണത്തിനായി അനുവദിച്ച പദ്ധതികളും തുകയും ഏതൊക്കെ എന്ന് വര്‍ഷം തിരിച്ചു വ്യക്തമാക്കാമോ; ഇതില്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍ ഏതൊക്കെ; നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നവ ഏതൊക്കെ;
(ബി)ഇനിയും നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെ; ഇവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
1157 |
കോഴിക്കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്നും നടപ്പാക്കേണ്ടതിനുള്ള പ്രവൃത്തികള്‍
ശ്രീ.കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഡി.എല്‍.ഇ.സി റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്നും നടപ്പാക്കേണ്ടതിന് ഏതെല്ലാം പ്രവര്‍ത്തികള്‍ സ്റ്റേറ്റ് ലെവല്‍ എക്സ്പെര്‍ട്ട് കമ്മിറ്റിയുടെ മുന്‍പാകെ ശുപാര്‍ശ ചെയ്തിട്ടുണ്ട്: ശുപാര്‍ശ ചെയ്ത പ്രവര്‍ത്തികളില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തികള്‍ ഏതെല്ലാമുണ്ടായിരുന്നു;
(ബി)കൊയിലാണ്ടിയില്‍ കോട്ടതുരുത്തി ദ്വീപിന് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായുള്ള ശുപാര്‍ശ എസ്.എല്‍.ഇ.സി മുന്‍പാകെ വന്നിട്ടുണ്ടായിരുന്നുവോ;
(സി)ഈ പ്രവൃത്തിയ്ക്ക് എസ്.എല്‍.ഇ.സി അംഗീകാരം നല്‍കാതിരുന്നത് എന്ത്കൊണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ ;
(ഡി)കോട്ടതുരുത്തി ദ്വീപിന് പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കുന്ന ആവശ്യത്തിന് എത്ര തവണ നിവേദനം ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ; നിവേദനങ്ങളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ; സ്ഥലം എം.എല്‍.എ യില്‍ നിന്നും ലഭിച്ച നിവേദനത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
(ഇ)റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ കോഴിക്കോട് ജില്ലയില്‍ എത്ര ഫണ്ട് നീക്കിയിരുപ്പുണ്ട് എന്നത് വ്യക്തമാക്കാമോ;
(എഫ്)കോട്ടയ്ക്കല്‍ ദ്വീപിന് പാര്‍ശ്വഭിത്തി കെട്ടുന്നതിന് ഭരണാനുമതി നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എന്ന് അംഗീകാരം നല്‍കുമെന്ന് പറയാമോ ?
|
1158 |
പ്രകൃതി ദുരന്തബാധിതര്‍ക്ക് ധനസഹായം
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീല പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി.കെ. നാണു
(എ)അപ്രതീക്ഷിതമായ മഴയും, വെള്ളപ്പൊക്കവും, കാറ്റും മൂലം സംസ്ഥാനത്തുടനീളം അടുത്തിടെയുണ്ടായിട്ടുള്ള നാശനഷ്ടത്തെ സംബന്ധിച്ച് കണക്ക് എടുത്തിട്ടുണ്ടോ;
(ബി)ജില്ല തിരിച്ചും വില്ലേജ് തിരിച്ചും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രകൃതി ദുരന്തം നേരിടുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണവും എന്താണെന്ന് വ്യക്തമാക്കാമോ;
(ഇ)2012 ഏപ്രില്‍ മാസം മുതല്‍ പ്രകൃതിദുരന്തം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടപരിഹാരം എന്നേക്ക് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കാമോ?
|
1159 |
വരള്‍ച്ച ദുരിതാശ്വാസത്തിന്‍റെ വിതരണം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)കഴിഞ്ഞവര്‍ഷത്തെ കൊടുംവരള്‍ച്ച നേരിടുന്നതിന് എത്ര തുകയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടിരുന്നത്; കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതുക എത്ര; ലഭിച്ച തുക എത്ര;
(ബി)ലഭിച്ച മുഴുവന്‍ തുകയും ദുരിതത്തിന് ഇരയായവര്‍ക്കും കൃഷിക്കാര്‍ക്കും വിതരണം ചെയ്തിട്ടുണ്ടോ;
(സി)തുക വിതരണം ചെയ്തതിന്‍റെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?
|
1160 |
ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ശ്രീ. എം. എ. വാഹിദ്
'' ഐ. സി. ബാലകൃഷ്ണന്‍
'' ഹൈബി ഈഡന്‍
'' പി. എ. മാധവന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)ധനസഹായം ലഭിക്കുന്നതിനുള്ളപരമാവധി വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ധനസഹായം അനുവദിക്കുന്നതിനുള്ള അധികാരപരിധി സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുമോ?
|
1161 |
കേന്ദ്രദുരിതനിവാരണസേനയും കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനവും
ശ്രീ. സണ്ണി ജോസഫ്
,, റ്റി.എന്‍. പ്രതാപന്‍
,, പാലോട് രവി
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)കേന്ദ്ര ദൂരിത നിവാരണസേനയുടെ സഹായത്താല്‍ സംസ്ഥാനത്ത് ദുരന്തനിവാരണത്തിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(സി)ഏതെല്ലാം ദുരന്തങ്ങള്‍ക്കാണ് പ്രസ്തുത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1162 |
പ്രകൃതിക്ഷോഭം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം
ശ്രീമതി കെ. കെ. ലതിക
(എ)ഏതൊക്കെ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ദുരിതമനുഭവിക്കുവര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധമായി എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
1163 |
കാലാവസ്ഥാ വ്യതിയാനവും ദുരിതങ്ങളും പഠന വിധേയ മാക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കാലാവസ്ഥാ വ്യതിയാനവും ദുരിതങ്ങളും പഠനവിധേയമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
|
1164 |
കാസര്‍ഗോഡ് ജില്ലയില്‍ വേനല്‍മഴയിലുണ്ടായ നാശനഷ്ടം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഇക്കഴിഞ്ഞ വേനല്‍ മഴയില്‍ എത്ര കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;
(ബി)ഇതില്‍ 6-5-2014-ന് ഹോസ്ദുര്‍ഗ് താലൂക്കില്‍പ്പെടുന്ന ഉദുമ പഞ്ചായത്തിലും പുല്ലൂര്‍-പെരിയ പഞ്ചായത്തിലും എത്ര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് ;
(സി)നാശനഷ്ടം സംഭവിച്ചവര്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
1165 |
ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം
ശ്രീ. റ്റി.വി. രാജേഷ്
(എ)ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹച ര്യത്തില്‍ കൂടുതലായി ഇടിമിന്നല്‍ ഉണ്ടാകുന്ന സ്ഥലങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;
(ബി)ഇടിമിന്നല്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് എന്തൊക്കെ നഷ്ടപരിഹാരങ്ങളാണ് നല്‍കിവരുന്നത് ; വിശദാംശം നല്‍കുമോ ?
|
1166 |
നേമം മണ്ഡലത്തിലെ പൊന്നുമംഗലം വാര്‍ഡില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നിയോജക മണ്ഡലത്തിലെ പൊന്നുമംഗലം വാര്‍ഡില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഭരണാനുമതി ലഭിച്ച ഊറ്റുകുഴി-മഠത്തുവിളാകം റോഡിന്‍റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ;
(ബി)പ്രസ്തുത റോഡിന്‍റെ നിര്‍മ്മാണം എന്നത്തേക്കു പൂര്‍ത്തിയാകും എന്നു വ്യക്തമാക്കുമോ?
|
1167 |
വൈക്കം മണ്ധലത്തില്‍ കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം
ശ്രീ. കെ അജിത്
(എ)കഴിഞ്ഞ കാലവര്‍ഷകാലത്ത് രണ്ടു തവണകളിലായി എത്ര കുടുംബത്തില്‍പ്പെട്ട എത്ര ആളുകളാണ് വൈക്കം നിയോജക മണ്ധലത്തിലുളള ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ;
(ബി)ക്യാന്പുകളുടെ നടത്തിപ്പിനായി എത്ര തുക ചെലവഴിച്ചുവെന്ന് മണ്ധലത്തിലെ പഞ്ചായത്തുകള്‍ തിരിച്ച് വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപയുടെ ദുരിതാശ്വാസം സഹായം ക്യാന്പുകളില്‍ കഴിഞ്ഞ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ടോയെന്നും ഇല്ലായെങ്കില്‍ ഇനി എത്ര കുടുംബങ്ങള്‍ക്ക് നല്‍കാനുണ്ടെന്നും വ്യക്തമാക്കുമോ;
(ഡി)ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സാന്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?
|
1168 |
പണയില്‍കടവ് പാലം അപ്രോച്ച്റോഡിന്‍റെ നിര്‍മ്മാണം
ശ്രീ. ബി. സത്യന്‍
(എ)പണയില്‍കടവ് പാലം അപ്രോച്ച്റോഡിന്‍റെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)പാലം പണി പൂര്‍ത്തിയായി വര്‍ഷങ്ങളേറെയായെങ്കിലും ഭൂമിയേറ്റെടുക്കലിന് തടസ്സമായി നിലക്കുന്ന കാര്യങ്ങള്‍ വിശദമാക്കാമോ;
(സി)ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
1169 |
നേമം മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കിയ പ്രവൃത്തികള്‍
ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ നേമം നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കിയ പ്രവൃത്തികള്‍, ഇപ്പോള്‍ പുരോഗതിയിലുള്ള പ്രവൃത്തികള്‍, കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ആയതിന്‍റെ കാരണവും, മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിക്കും ചെലവഴിക്കപ്പെട്ട തുക, 2014-15 സാന്പത്തിക വര്‍ഷത്തില്‍ നിര്‍വ്വഹിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളും തുകയും ഇനി ടി ഫണ്ടില്‍ അവശേഷിക്കുന്ന തുക- എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1170 |
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന പ്രതിഭാസം സംബന്ധിച്ച്
ശ്രീ. ഇ.കെ. വിജയന്‍
(എ)കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന് ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ ;
(സി)ചില പ്രതേ്യക പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ പ്രതിഭാസത്തെ സംബന്ധിച്ച് വിശദമായ പഠനം നടത്തുന്ന കാര്യം പരിഗണിക്കുമോ ?
|
1171 |
കടകംപള്ളി ഭൂമി തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍
ശ്രീ. ആര്‍. രാജേഷ്
(എ)കടകംപളളി ഭൂമി തട്ടിപ്പുകേസ്സില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ
(ബി)ഈ കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1172 |
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ പ്രതികളായ ഉദേ്യാഗസ്ഥരുടെ പേരില്‍ സ്വീകരിച്ച നടപടി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ))കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ പ്രതികളായ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ആരെല്ലാം ;
(ബി)ഓരോ ഉദേ്യാഗസ്ഥരുടെയും വകുപ്പും വഹിക്കുന്ന സ്ഥാനവും വെളിപ്പെടുത്തുമോ ;
(സി)തട്ടിപ്പ് കേസില്‍ പ്രതികളായ ഉദേ്യാഗസ്ഥരുടെ പേരില്‍ സ്വീകരിച്ച വകുപ്പ് തല അച്ചടക്ക നടപടി വിശദീകരിക്കുമോ ;
(ഡി)പ്രതികളായ ആരുടെയെങ്കിലും പേരില്‍ ഇതുവരെ അച്ചടക്ക നടപടി എടുക്കാതിരുന്നിട്ടുണ്ടോ ; എങ്കില്‍ ആരുടെയൊക്കെ ;
(ഇ)മുന്‍പ് നടപടിയെടുത്ത ഏതെങ്കിലും ഉദേ്യാഗസ്ഥന്‍റെ പേരിലുള്ള നടപടി റദ്ദാക്കിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?
|
T1173 |
കടകംപള്ളി ഭൂമി തട്ടിപ്പു കേസ്
ശ്രീ. എം. ചന്ദ്രന്‍
(എ)കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ എത്ര പേരെയാണ് സി.ബി.ഐ. പ്രതി ചേര്‍ത്തിട്ടുള്ളത്;
(ബി)മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന ശ്രീ. സലിംരാജ് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരെങ്കിലും പ്രതിപട്ടികയിലുണ്ടോ;
(സി)എത്ര ഏക്കര്‍ ഭൂമിയാണ് ഇവര്‍ തട്ടിയെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ ഭൂമിതട്ടിപ്പിനു കൂട്ടുനിന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആരുടെയൊക്കെ പേരിലാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
1174 |
കയര്‍മേഖലയിലെ ആഭ്യന്തര വിപണി മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍
ശ്രീ. ആര്‍. സെല്‍വരാജ്
,, വി.റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്‍
,, പി.എ മാധവന്‍
(എ)കയര്‍ മേഖലയിലെ ആഭ്യന്തര വിപണിയുടെ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് കയറുത്പാദകര്‍ക്കും വ്യാപാരികള്‍ക്കും എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;
(സി)എത്ര കോടി രൂപയുടെ ആഭ്യന്തര വിപണി കണ്ടെത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;
(ഡി)കയറുല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിന് കയര്‍ കോര്‍പ്പറേഷന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാശങ്ങള്‍ എന്തെല്ലാമാണ്?
|
1175 |
കഴിഞ്ഞ സാന്പത്തിക വര്‍ഷം കയര്‍ വകുപ്പില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതികള്‍
ഡോ. കെ.ടി. ജലീല്‍
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന കയര്‍ വകുപ്പിലെ ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ കഴിയാതെ പോയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; ആയതിനുള്ള കാരണം വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിരുന്നോ ;
(സി)ഫണ്ട് യഥാസമയം ലഭിക്കാത്തതാണോ പദ്ധതി മുടങ്ങാന്‍ കാരണമായതെന്ന് അറിയിക്കുമോ ?
|
1176 |
കയര്‍ തൊഴിലാളികള്‍ക്കായി ഇന്‍കം സപ്പോര്‍ട്ട് സ്കീം
ശ്രീ. ജി. സുധാകരന്‍
(എ)കയര്‍ തൊഴിലാളികള്‍ക്കായി ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്കായി ഇതുവരെ എത്ര തുക വകയിരുത്തി; 2013-14 സാന്പത്തിക വര്‍ഷം ഈ പദ്ധതിയ്ക്കായി എത്ര തുക വകയിരുത്തിയിരുന്നു; പ്രസ്തുത തുക വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുവരെ വിതരണം ചെയ്ത തുക എത്ര; അനുവദിച്ച തുക മുഴുവനും വിതരണം ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
1177 |
പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍
ശ്രീ.ജി. സുധാകരന്‍
(എ)സംസ്ഥാനത്ത് അകെ എത്ര പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)ഇവയില്‍ എത്ര എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നു;
(സി)ഇവയുടെ പ്രോജക്ട് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ഡി)ഈ സംഘങ്ങള്‍ 2013-14 വര്‍ഷത്തില്‍ ഏതെല്ലാം ഇനം കയര്‍ എത്ര ടണ്‍ വീതം ഉല്പാദിപ്പിച്ചു;
(ഇ)പ്രോജക്ട് അടിസ്ഥാനത്തില്‍ ഓരോ കയര്‍ സംഘവും 2013-14 ല്‍ ഉല്‍പ്പാദിപ്പിച്ച കയറിന്‍റെ തുക, വില എന്നീ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
1178 |
ചകിരിച്ചോറില്‍നിന്നുള്ള വൈദ്യുതി ഉല്പാദനം
ശ്രീ. വര്‍ക്കല കഹാര്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)ചകിരിച്ചോറില്‍നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കാനുള്ള പദ്ധതിക്ക് കയര്‍ ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വിവരിക്കുമോ;
(സി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?
|
1179 |
ചകിരിക്ഷാമം പരിഹരിക്കാന്‍ നടപടി
ശ്രീ.ജി. സുധാകരന്‍
(എ)കയര്‍ മേഖലയില്‍ കടുത്ത ചകിരിക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കയര്‍ സംഘങ്ങള്‍ക്കും ചെറുകിട ഉല്പാദകര്‍ക്കും ഇതുമൂലം നഷ്ടം സംഭവിക്കുന്നൂണ്ടോ;
(സി)പ്രസ്തുത പ്രശ്നത്തിന് പരിഹാരമായി സബ്സിഡി നിരക്കില്‍ ചകിരി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ: വിശദമാക്കാമോ;
(ഡിചകിരിക്ഷാമം പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
|
<<back |
|