|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7112
|
സമഗ്രദുരിത നിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. പി.സി. വിഷ്ണുനാഥ്
,, പാലോട് രവി
,, റ്റി. എന്‍. പ്രതാപന്‍
,, വി.പി. സജീന്ദ്രന്‍
(എ)സമഗ്ര ദുരിത നിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഏതെല്ലാം മേഖലകളാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
7113
|
ദുരന്തനിവാരണ അതോറിറ്റി
ശ്രീ. വി.ഡി. സതീശന്‍
,, സി.പി. മുഹമ്മദ്
,, റ്റി.എന്‍. പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ ദുരന്ത നിവാരണ സംവിധാനം ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം വകുപ്പുകളാണ് ഇതിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7114
|
സുനാമി പുനരധിവാസ ഫണ്ട് വകമാറ്റം
ശ്രീ. എ. കെ. ശശീന്ദ്രന്‍
'' തോമസ് ചാണ്ടി
(എ)സുനാമി പുനരധിവാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ ശ്രീ. സ്റ്റീഫന്‍ സമര്‍പ്പിച്ച കേസിലെ (ഒപി നം 19819/2010) വിധി നടപ്പിലാക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)28-03-2012 ലെ കോടതി വിധി നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ; ഉണ്ടെങ്കില്‍ സമയബന്ധിതമായി വിധി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(സി)കോടതി വിധിയില്‍ പറഞ്ഞ പ്രകാരം വകമാറ്റി ചെലവഴിച്ച തുക തിരികെ സുനാമി ബാധിത പ്രദേശങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി ചെലവഴിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;
(ഡി)കോടതി വിധി പ്രകാരം സി.എ.ജി. യുടെ അന്വേഷണത്തിന് ഇതുവരെ എന്തുനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ഇ)സുനാമി പുനരധിവാസഫണ്ട് വകമാറ്റി ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുക വീതം ഏതെല്ലാം പ്രദേശങ്ങളില്‍ ചെലവഴിച്ചുവെന്ന് വിശദമാക്കാമോ?
|
7115 |
സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വ്യവസ്ഥകള്‍
ശ്രീ.എ. കെ. ബാലന്‍
(എ)സംസ്ഥാനത്ത് എത്ര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്; ഇതില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന പാട്ടത്തുക എത്ര; ജില്ല തിരിച്ചുളള കണക്ക് നല്‍കുമോ;
(ബി)ഇതില്‍ കൃഷി(തോട്ടം ഉള്‍പ്പെടെ) വ്യവസായം എന്നീ ആവശ്യങ്ങള്‍ക്ക് എത്ര ഭൂമി നല്‍കിയിട്ടുണ്ട്; ഇവയുടെ പാട്ട വ്യവസ്ഥ എന്താണ്; ഇതില്‍ നിന്നും പാട്ടത്തുകയായി എത്ര രൂപ ലഭിക്കുന്നു; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
(സി)ക്ലബ്ബുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് എത്ര ഭൂമി നല്‍കിയിട്ടുണ്ട;് ഇവയുടെ പാട്ട വ്യവസ്ഥ എന്താണ്; ഇതില്‍ നിന്നും പാട്ടത്തുകയായി എത്ര രൂപ ലഭിക്കുന്നു; ജില്ല തിരിച്ചുളള കണക്ക് നല്‍കുമോ;
(ഡി)പാട്ട വ്യവസ്ഥ ലംഘിച്ച എത്ര പേരുടെ ഭൂമി ഈ സര്‍ക്കാര്‍ വന്നതിന് ശേഷം തിരിച്ചെടുത്തിട്ടുണ്ട്; എത്ര ഭൂമി അപ്രകാരം ലഭിച്ചു; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;
(ഇ)പാട്ട വ്യവസ്ഥ ലംഘിച്ച എത്ര പേരുടെ ഭൂമി ഈ സര്‍ക്കാര്‍ വന്നതിനു ശേഷം തിരിച്ചു പിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു; എത്ര ഏക്കര്‍ ഭൂമി ഇപ്രകാരം ലഭിക്കും; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?
|
7116 |
ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച്
ശ്രീ. പി. ഉബൈദുള്ള
'' എന്‍. ഷംസുദ്ദീന്‍
'' അബ്ദുറഹിമാന്‍ രണ്ടത്താണി
'' കെ. എന്‍. എ. ഖാദര്‍
(എ)ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
7117 |
ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ ആധാരം വ്യാജമാണെന്ന കണ്ടെത്തല്‍
ശ്രീ. എ.കെ. ബാലന്‍
(എ)ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ കൈവശമുള്ള ഏതെങ്കിലും വസ്തുവിന്‍റെ ആധാരം വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു വസ്തുവിന്‍റെ ആധാരമാണ് വ്യാജമെന്ന് കണ്ടത്തിയതതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ കണ്ടെത്തല്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ ശരിവച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
(സി)ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
(ഡി)വിജിലന്‍സിന്‍റെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ കണ്ടെത്തലുകള്‍ക്ക് എതിരെ ഹാരിസണ്‍ മലയാളം കോടതിയില്‍ നിന്ന് അനുകൂലമായി വിധി സന്പാദിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
(എഫ്)കോടതിയില്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
|
7118 |
ഭൂരഹിതകേരളം പദ്ധതി പ്രകാരം ചാത്തന്നൂര്‍ നിയോജക മണ്ധല പരിധിയില്‍ നിന്നും ലഭിച്ച അപേക്ഷകള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഭൂരഹിതകേരളം പദ്ധതി പ്രകാരം ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ വില്ലേജ് ഓഫീസുകളുടെ പരിധിയില്‍ നിന്നും ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നത്; ഈ അപേക്ഷകള്‍ പരിശോധിച്ചതില്‍ എത്രപേര്‍ക്ക് പദ്ധതി പ്രകാരം ഭൂമി ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയെന്ന് അറിയിക്കുമോ;
(ബി)അര്‍ഹതപ്പെട്ട അപേക്ഷകരില്‍ എത്രപേര്‍ക്ക് നാളിതുവരെ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്; ശേഷിക്കുന്ന അപേക്ഷകര്‍ക്ക് ഭൂമി നല്‍കുവാന്‍ ഗവണ്‍മെന്‍റ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
|
7119 |
മൂന്നാര്‍ പ്രതേ്യക ട്രൈബ്യൂണല്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, കെ. രാജു
,, ജി.എസ്. ജയലാല്‍
,, വി. ശശി
(എ)സംസ്ഥാനത്ത് മൂന്നാര്‍ പ്രതേ്യക ട്രൈബ്യൂണല്‍ രൂപീകരിച്ചതെന്നാണ്;
(ബി)ഈ ട്രൈബ്യൂണലിന് മുന്‍പാകെ ഇതുവരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇതുവരെ എത്ര കേസ്സുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്;
(സി)കെട്ടിക്കിടക്കുന്ന കേസ്സുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാതിരിക്കുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഡി)തീര്‍പ്പായ കേസ്സുകളില്‍ എന്തെല്ലാം തുടര്‍നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
7120 |
വനഭൂമി കുടിയേറ്റ ക്രമീകരണ നിയമത്തില്‍ 2013-ല്‍ പുറത്തിറക്കിയ ഉത്തരവ്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)1993-ലെ വനഭൂമി കുടിയേറ്റ ക്രമീകരണ നിയമത്തില്‍ 2013-ല്‍ പുറത്തിറക്കിയ ഉത്തരവ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ആയതില്‍ അനന്തരവകാശിയെ നിര്‍വ്വചിച്ചതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ""സ്റ്റാന്പ്ഡ് ഇന്‍സ്ട്രുമെന്‍റ്'' എന്നതുകൊണ്ട് അര്‍ത്ഥമാക്കിയിട്ടുള്ളത് എന്താണ്;
(സി)""സ്റ്റാന്പഡ് ഇന്‍സ്ട്രുമെന്‍റ''് എന്നത് രജിസ്റ്റര്‍ ചെയ്ത കരാര്‍ അല്ലായെങ്കില്‍ എത്ര രൂപയുടെ മുദ്രപ്പത്രത്തിലായിരിക്കണം കരാര്‍ തയ്യാറാക്കിയിരിക്കേണ്ടത്;
(ഡി)ഈ ഉത്തരവില്‍ കാലഗണന സൂചിപ്പിക്കാത്തിനാല്‍ എന്നുമുതലുള്ള കൈമാറ്റത്തിനാണ് ഈ ഉത്തരവനുസരിച്ച് നടപടി സ്വീകരിക്കാനാകുകയെന്ന് വിശദമാക്കുമോ?
|
7121 |
പുറന്പോക്ക് ഭൂമി
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
(എ)കേരളത്തിലെ നഗരസഭകളിലും കോര്‍പ്പറേഷനിലും പഞ്ചായത്തുകളിലുമായി എത്ര പുറന്പോക്ക് ഭൂമി ഇപ്പൊള്‍ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലുണ്ട് ; ഇവയുടെ വിസ്തൃതി സംബന്ധിച്ച ഏരിയ തിരിച്ചുള്ള കണക്ക് കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(ബി)ടി പുറന്പോക്ക് ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദവിവരം, കയ്യേറിയ വ്യക്തി, സംഘടന എന്നിവയുടെ വിശദവിവരം നല്‍കുമോ ; ഇത്തരത്തില്‍ നടന്നിട്ടുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചു എന്നുള്ള വിവരം വ്യക്തമാക്കുമോ ?
|
7122 |
ഫ്ളാറ്റ് നിര്‍മ്മാണ കന്പനിയുടെ പുറന്പോക്ക് ഭൂമി കൈയ്യേറ്റം
ശ്രീ. എ.കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)തിരുവനന്തപുരം പാറ്റൂരിലെ പുറംപോക്ക് ഭൂമി മുംബൈ കേന്ദ്രമാക്കിയുള്ള അമൃത് മാള്‍ എന്ന സ്വകാര്യ ഫ്ളാറ്റ് നിര്‍മ്മാണകന്പനി കയ്യേറി ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പുറന്പോക്ക് ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മ്മാണം നടത്തുവാന്‍ ആരാണ് അനുവാദം നല്‍കിയത് ;
(സി)ആമയിഴഞ്ചാന്‍ തോടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സ്വീവറേജ് ലൈന്‍മാറ്റി സ്ഥാപിക്കാന്‍ ആരാണ് അനുവാദം നല്‍കിയത് ; ഈ സ്വീവറേജ് ലൈനിന്‍റെ വഴി തിരിച്ചുവിട്ടാല്‍ അഴുക്കു ഒഴുകി പോകില്ലെന്ന ഉപദേശം ലഭിച്ചിട്ടുണ്ടോ ;
(ഡി)ചട്ടവിരുദ്ധമായി പുറന്പോക്കില്‍ നിര്‍മ്മാണം നടത്താന്‍ അനുമതി നടത്തിയവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുമോ ?
|
7123 |
പാറ്റൂരില്‍ ഫ്ളാറ്റുനിര്‍മ്മാണ കന്പനിയുടെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തിരുവനന്തപുരം ജില്ലയിലെ പാറ്റൂരില്‍ ഫ്ളാറ്റു നിര്‍മ്മാണ കന്പനി സര്‍ക്കാര്‍ ഭൂമി കയ്യേറിയതായ പരാതി സംബന്ധിച്ച് അനേ്വഷണം നടത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ ഉദേ്യാഗസ്ഥരുടെ നേതൃത്വത്തിലാണ് അനേ്വഷണം നടന്നതെന്ന് വിശദമാക്കുമോ;
(സി)അനേ്വഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
7124 |
കൊടകര പുലിപ്പാറക്കുന്നിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊടകരയിലെ പുലിപ്പാറക്കുന്ന് നാല് സെന്‍റ് കോളനിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇപ്പോഴത്തെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
(ബി)ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ ?
|
7125 |
കൊട്ടാരക്കര നിയോജകമണ്ധലത്തിലെ കൈവശഭൂമിയുടെ പട്ടയം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൈവശഭൂമിയുടെ പട്ടയം ലഭിക്കാന്‍ കൊട്ടാരക്കര നിയോജകമണ്ധലത്തില്‍പ്പെടുന്ന എത്ര അപേക്ഷകള്‍ നിലവിലുണ്ട്; വില്ലേജ് തിരിച്ച് കണക്കുകള്‍ വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊട്ടാരക്കര നിയോജകമണ്ധലത്തിലെ എത്രപേര്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?
|
7126 |
ചെറുവത്തൂര്‍ പഞ്ചായത്ത് പുറന്പോക്കില്‍ താമസിക്കുവന്നവര്‍ക്ക് പട്ടയം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്ത് പുറന്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കാനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
7127 |
സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് നടപടി
ശ്രീമതി ജമീലാ പ്രകാശം
(എ)തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂര്‍, കല്ലിയൂര്‍, കോട്ടുകാല്‍, കരുംകുളം, കാഞ്ഞിരംകുളം, തിരുപുറം എന്നീ വില്ലേജുകളില്‍നിന്നായി പട്ടയത്തിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ റവന്യൂ വകുപ്പിന്‍റെ കീഴിലുള്ള വിവിധ ഓഫീസുകളിലുണ്ടെന്ന് വിശദമാക്കുമോ;
(ബി)മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ഈ അപേക്ഷകര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
7128 |
കാസര്‍ഗോഡ് ജില്ലയില്‍ പട്ടയമേള
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)2014 മാര്‍ച്ച് മാസത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പട്ടയമേള സംഘടിപ്പിച്ചിരുന്നുവോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഈ മേളയില്‍ എത്ര പേര്‍ക്ക് ഏതൊക്കെ വില്ലേജുകലില്‍ എത്ര പട്ടയം വിതരണം ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)ഇതില്‍ എത്രപേര്‍ക്ക് പട്ടയപ്രകാരം നല്‍കിയ ഭൂമി അളന്ന് അതിര്‍ത്തി തിരിച്ച് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
|
7129 |
പത്തനംതിട്ട ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുള്ള കര്‍ഷകര്‍
ശ്രീ. രാജു എബ്രഹാം
(എ)എത്ര കര്‍ഷകരാണ് പത്തനംതിട്ട ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്; ഇവര്‍ക്കെല്ലാവര്‍ക്കും കൂടി എത്ര ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് നല്‍കാനുള്ളത്;
(ബി)ഇവര്‍ക്ക് പട്ടയം നല്‍കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് കാലതാമസം വന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; ഇവര്‍ക്ക് പട്ടയം നല്‍കാന്‍ എത്ര നാള്‍ കാത്തിരിപ്പുവേണ്ടിവരുമെന്ന് പ്രദേശം തിരിച്ച് വ്യക്തമാക്കാമോ;
(സി)ജോയിന്‍റ് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടുള്ള ഏതൊക്കെ വില്ലേജുകള്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ട്; ജോയിന്‍റ് വെരിഫിക്കേഷന്‍ കഴിഞ്ഞ വില്ലേജുകളിലെ പട്ടയം വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)ജോയിന്‍റ് വെരിഫിക്കേഷന്‍ നടക്കാത്ത വില്ലേജുകള്‍ ഏതൊക്കെ; ഇവിടെ ജോയിന്‍റ് വെരിഫിക്കേഷന്‍ നടത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; ജോയിന്‍റ് വെരിഫിക്കേഷന്‍ എന്നത്തേക്ക് പൂര്‍ത്തിയാകും;
(ഇ)റാന്നി താലൂക്കിലെ ചൂരക്കുഴി, അത്തിക്കയം, തെക്കേത്തൊടി പ്രദേശങ്ങളിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്ന നടപടി ഏതുഘട്ടംവരെയായി; രണ്ടിടത്തും എത്ര അപേക്ഷകര്‍ വീതമുണ്ടെന്ന് കണക്ക് നല്‍കാമോ; ഈ പ്രദേശങ്ങളിലെ പട്ടയം വൈകിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാമോ; തടസ്സങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു?
|
7130 |
ഭുരഹിതര്‍ക്ക് നല്‍കാനായി മാവേലിക്കരയില്‍ എറ്റെടുത്ത ഭൂമി
ശ്രീ. ആര്‍. രാജേഷ്
(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി മാവേലിക്കരമണ്ധലത്തില്‍ ഏറ്റെടുത്ത ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)മാവേലിക്കര മണ്ധലത്തിലെ പൊതുആവശ്യങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ കഴിയുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
|
7131 |
ചടയമംഗലം മുല്ലപ്പന്തല്‍ എസ്റ്റേറ്റ് വിതരണം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ചടയമംഗലം ഇളവക്കോട് മുല്ലപ്പന്തല്‍ എസ്റ്റേറ്റ് ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുന്നതിന് ഏറ്റെടുത്ത ശേഷം വിതരണം ചെയ്യാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഈ ഭൂമി ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
|
7132 |
നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി
ശ്രീ. ഇ.പി. ജയരാജന്‍
,, എം. ചന്ദ്രന്‍
,, സി.കെ. സദാശിവന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)നിയമനഭേദഗതിക്കായി മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
7133 |
ചാവക്കാട് താലൂക്കില്‍ നെല്‍വയല്‍ നികത്തിയതിനെതിരെ നടപടി
ശ്രീമതി ഗീതാഗോപി
(എ) ചാവക്കാട് താലൂക്കില്‍ തൈക്കാട് വില്ലേജില്‍ കുന്നത്തുള്ളി പട്ടികജാതി കോളനിക്കു സമീപമുള്ള നെല്‍വയല്‍ നികത്തപ്പെട്ട കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ബി) നെല്‍വയല്‍ നികത്തിയതിനെതിരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(സി) അനധികൃതമായി വയല്‍ നികത്തിയതാണെങ്കില്‍ ആയത് പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
7134 |
കോഴിക്കോട് താലൂക്കിലെ വില്ലേജുകളില്‍ ഭൂമി വില നിശ്ചയിക്കാത്തത് സംബന്ധിച്ച്
ശ്രീ. എ. പ്രദീപ് കുമാര്‍
(എ)കോഴിക്കോട് താലൂക്കില്‍ ചില വില്ലേജുകളില്‍ ഭൂമി വില നിശ്ചയിക്കാത്തതു കാരണം ഭൂമി കൈമാറ്റത്തിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഏതെല്ലാം വില്ലേജുകളിലാണ് ഭൂമിക്ക് വില നിശ്ചയിക്കാത്തതെന്ന് വിശദമാക്കുമോ;
(സി)എന്തുകൊണ്ടാണ് ഭൂമിക്ക് ഇതുവരെ വില നിശ്ചയിക്കാത്തതെന്ന് വിശദമാക്കുമോ;
(ഡി)ഭൂമി വില നിശ്ചയിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
7135 |
റിവര്‍മാനേജ്മെന്‍റ് ഫണ്ട്
ശ്രീ. എം. ഹംസ
(എ)റിവര്‍മാനേജ്മെന്‍റ് ഫണ്ടില്‍ 31.03.2014-ലെ കണക്ക് പ്രകാരം എത്ര തുകയാണുള്ളത്;
(ബി)01.07.2011 മുതല്‍ 31.03.2014 വരെയുള്ള കാലയളവില്‍ ആര്‍.എം.എഫ് ലേക്ക് ഓരോജില്ലയില്‍ നിന്നും അടച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
(സി)നദിയും നദിതീരങ്ങളും സംരക്ഷിക്കുന്നതിനായി ഈ തുക ഉപയോഗിച്ച് എത്ര പ്രോജക്ടുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പിലാക്കി; ഓരോന്നിന്‍റേയും വിശദാംശം നല്‍കാമോ;
(ഡി)ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ ആണ് നാളിതുവരെ സ്വീകരിച്ചത്; വിശദാംശം നല്‍കാമോ;
(ഇ)ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി നിശ്ചയിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിന്‍റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; അതിന്മേല്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വിശദാംശം നല്‍കാമോ?
|
7136 |
മലപ്പുറം ജില്ലയിലെ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിഹിതം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മലപ്പുറം ജില്ലയില്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷം എത്ര രൂപ ലഭിച്ചുവെന്നും ഇത് ഓരോ പഞ്ചായത്തില്‍ നിന്നും എത്ര രൂപ ലഭിച്ചു എന്നും വ്യക്തമാക്കാമോ;
(ബി)റിവര്‍മാനേജ്മെന്‍റ് വിനിയോഗിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനും അനുമതി നല്‍കുന്നതിനും ഇപ്പോഴത്തെ നടപടി ക്രമങ്ങള്‍ വിശദമാക്കുമോ;
(സി)ഈ കാലയളവില്‍ ഈ ഫണ്ടില്‍ നിന്നു എതെല്ലാം പദ്ധതികള്‍ക്ക് തുക അനുവദിച്ചു എന്ന് പഞ്ചായത്ത് തലത്തില്‍ വിശദമാക്കുമോ?
|
7137 |
ചെറുതുരുത്തിയില്‍ തടയണ നിര്‍മ്മാണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജകമണ്ധലത്തില്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴക്കു കുറുകെ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച തടയണയുടെ പ്രവൃത്തി ആരംഭിച്ചതെന്നാണെന്നും എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും ഇതേവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും പറയാമോ;
(ബി)പ്രസ്തുത തടയണയുടെ നിര്‍മ്മാണം ഇപ്പോള്‍ നിറുത്തിവച്ചിരിക്കുന്ന വിവരം അറിയുമോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ പറയാമോ;
(സി)തടയണ നിര്‍മ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബഹു.മന്ത്രിയുടെ സാന്നിധ്യത്തില്‍ ഏറ്റവും ഒടുവിലായി നടന്ന ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്താമോ;
(ഡി)കുടിവെള്ള സ്രോതസ്സുകള്‍ക്കും ജലസേചനത്തിനും ഏറ്റവും പ്രയോജനകരമായ ഈ തടയണ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ഫണ്ട് അനുവദിക്കുന്നതിനും സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ? |
7138 |
വേനല്‍മഴക്കെടുതിമൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം
ശ്രീ. ബാബു എം. പാലിശ്ശേരി
വേനല്‍മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആകെ എത്ര രൂപ സംസ്ഥാനത്ത് നല്‍കിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ?
|
7139 |
കാലവര്‍ഷം - ദുരന്ത സാധ്യതാ സ്ഥലങ്ങള്‍
ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് കാലവര്‍ഷം മൂലം ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇത്തരം സ്ഥലങ്ങളില്‍ എടുത്ത മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ദുരന്ത സാധ്യതയുളള പ്രദേശങ്ങള്‍ ഏതെല്ലാം ജില്ലയിലാണെന്ന് അറിയിക്കുമോ?
|
7140 |
കടല്‍ക്ഷോഭം മൂലമുള്ള നാശനഷ്ടം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ കാലവര്‍ഷത്തോടൊപ്പം തുടങ്ങിയ അതിരൂക്ഷമായ കടല്‍ക്ഷോഭം മൂലം പൊന്നാനി അടക്കമുള്ള തീരദേശ മണ്ധലങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കടലാക്രമണ ഭീഷണി നേരിടുന്ന ആയിരക്കണക്കിന് വീടുകള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ;
(സി)പതിറ്റാണ്ടുകളായി കരമടച്ചുകൊണ്ടിരിക്കുന്ന ഈ വസ്തു സംരക്ഷിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
(ഡി)ഇതിനായി വകുപ്പുതല ഫണ്ടുകള്‍ അനുവദിക്കുന്നതിന് കാത്തു നില്‍ക്കാതെ പ്രത്യേക ഫണ്ടുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
7141 |
മൂടാടി പഞ്ചായത്തില്‍ ഫ്ളഡ് ഫണ്ട് റോഡുകള്‍ക്ക് ഭരണാനുമതി
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി നിയോജക മണ്ധലത്തിലെ മുടാടി പഞ്ചായത്തിലെ ഫ്ളഡ് ഫണ്ടില്‍ ഭരണാനുമതി ലഭിച്ച റോഡുകളുടെ എ.എസ്. ഭേദഗതി വരുത്തുന്നതിന് നിയമസഭ സാമാജികന്‍ മുഖേന 30-10-2013-ന് സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍ (61041/13)ഇതുവരെ നടപടികള്‍ ആവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച 2706/13/വി.ഐ.പി./എം.ആര്‍.സി. തീയതി 6.11.2013 ഉത്തരവ് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റില്‍ ലഭിച്ചത് എന്നാണ് എന്നും പ്രസ്തുത നിര്‍ദ്ദേശം ലഭിച്ച് ഇന്നേ തീയതിയ്ക്ക് എത്ര മാസമായി എന്നും വിശദമാക്കാമോ; ഈ കാലയളവില്‍ പ്രസ്തുത ഫയലില്‍ നടപടികള്‍ പൂര്‍ത്തിയാവാതിരിക്കാനുള്ള കാരണം വിശദമാക്കാമോ;
(സി)ഈ ഫയലില്‍ നടപടി തീര്‍പ്പാക്കി എന്നത്തേക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കുമോ?
|
7142 |
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മരാമത്തു പണികള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മരാമത്തു പണികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്പോള്‍ കാലതാമസം നേരിടുകയോ, പദ്ധതി തുക തന്നെ ലാപ്സ് ആയി പോവുകയോ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത്, പ്രസ്തുത മരാമത്തു പ്രവൃത്തികള്‍ പൊതു മരാമത്തിനെ കൊണ്ട് നിര്‍വ്വഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണമെന്താണെന്നു വ്യക്തമാക്കുമോ?
|
7143 |
അനധികൃത മണല്‍ കടത്തിന് പിഴയിനത്തില്‍ ലഭിച്ച വരുമാനം
ഡോ. കെ.ടി. ജലീല്‍
(എ)അനധികൃതമായി മണല്‍ കടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ക്കും മറ്റുമായി പിഴയിനത്തില്‍ 2013-14 വര്‍ഷത്തില്‍ റവന്യൂ വകുപ്പ് മുഖേന എത്ര രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)2013-14 വര്‍ഷത്തില്‍ അനധികൃത മണല്‍ എടുപ്പ് തടയുന്നതിനായി റവന്യൂ വകുപ്പിന് വന്ന ചെലവുകളും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
7144 |
മൂക്കുന്നിമലയിലെ പട്ടയഭൂമിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍
ശ്രീമതി ജമീലാ പ്രകാശം
(എ)മൂക്കുന്നിമലയില്‍ റബ്ബര്‍കൃഷിക്കായി സര്‍ക്കാര്‍ അനുവദിച്ച പട്ടയ ഭൂമി പട്ടയത്തിലെ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ തിരിച്ചെടുത്ത് ലാന്‍റ് ബാങ്കില്‍ നിക്ഷിപ്തമാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനകം എത്ര സെന്‍റ് വസ്തു ലാന്‍റ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇന്‍ഡ്യന്‍ ഉപഭൂഖണ്ധത്തിലെ തന്ത്രപ്രധാനമായ സ്ഥാനവും സതേണ്‍ എയര്‍ കമാന്‍റിന്‍റെ റഡാര്‍ സ്റ്റേഷനും സ്ഥിതി ചെയ്യുന്ന മൂക്കുന്നി മലയിലെ പ്രസ്തുത പ്രദേശം സംരക്ഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
(ഇ)രാജ്യത്തിന്‍റെ സുരക്ഷയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും വെല്ലുവിളിയായേക്കാവുന്ന മൂക്കുന്നിമലയിലെ പാറഖനനത്തിന് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ റദ്ദു ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
(എഫ്)മൂക്കുന്നിമലയില്‍ അനധികൃതമായി നടത്തുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടും ടി ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍ ടി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?
|
7145 |
ക്വാറികളുടെ പ്രവര്‍ത്തനം
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഓരോ ക്വാറിക്കും ഖനനത്തിന് അനുമതി നല്‍കിയ ഭൂമിയുടെ വിസ്തൃതി, സര്‍വ്വേനന്പര്‍, ഏത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഉള്‍പ്പെടുന്നു എന്ന വിവരം വ്യക്തമാക്കുമോ ;
(ബി)ഭൂപരിഷ്ക്കരണ നിയമത്തില്‍ അനുശാസിക്കുന്നതില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ക്വാറി ഉടമകളുടെ കൈയില്‍ നിന്ന് കൂടുതലായുള്ള ഭൂമി കണ്ടെത്തി ഭൂബാങ്കില്‍ വകകൊള്ളിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;
(സി)റവന്യൂ ഭൂമി ക്വാറി നടത്തിപ്പുകാര്‍ ആരെങ്കിലും കൈയ്യേറിയിട്ടുണ്ടെങ്കില്‍ സ്വകാര്യ ഭൂമി, റവന്യൂഭൂമി ഇവ അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ; ഈ വിഷയത്തില്‍ നാളിതുവരെ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ ?
|
7146 |
കാസര്‍ഗോഡ് ഇ-മണല്‍ സംവിധാനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ കുറഞ്ഞചെലവില്‍ ആവശ്യക്കാര്‍ക്ക് മണല്‍ ലഭ്യമാക്കുന്നതിന് ഇ-മണല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത സംവിധാനത്തിലൂടെ മണല്‍ കിട്ടാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)മണല്‍ മാഫിയകളുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് നല്ല രീതിയില്‍ തുടങ്ങിയ ഇ-മണല്‍ സംവിധാനം ഫലപ്രദമാകാതെപോയ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ;
(ഡി)ഇ-മണല്‍ സംവിധാനത്തില്‍ ജില്ലയുടെ എല്ലാ മേഖലകളില്‍ നിന്നും കിട്ടുന്ന മണലുകളെല്ലാം ഇതിന്‍റെ കീഴിലാക്കി സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മണല്‍ ലഭ്യമാക്കുന്നതിനായി ഈ സംവിധാനം കാര്യക്ഷമമാക്കുന്ന നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
7147 |
കാഞ്ഞങ്ങാടിന്‍റെ തീരപ്രദേശത്ത് നിയമവിരുദ്ധമായ കരമണല്‍ ഖനനം
ശ്രീ.ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാടിന്‍റെ തീരപ്രദേശമായ കൊളവയല്‍, അജാനൂര്‍ കടപ്പുറം, ഇട്ടമ്മല്‍, കാറ്റാടി എന്നീ സ്ഥലങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കരമണല്‍ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)രാത്രികാലങ്ങളില്‍ നടക്കുന്ന അനധികൃത മണല്‍ ക്കൊള്ള നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കുമോ;
(സി)എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് വിശദമാക്കാമോ?
|
7148 |
പീരുമേട് താലൂക്കില്‍ ബി. ടെക് ഡയറി സയന്‍സ് കോളേജ് സ്ഥാപിക്കാന്‍ ഭൂമി
ശ്രീ. എസ്.
രാജേന്ദ്രന്‍
(എ)ഇടുക്കി പീരുമേട് താലൂക്കില്‍ ബി. ടെക് ഡയറി സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സ്ഥലം വാങ്ങിയിരുന്നോയെന്നു വ്യക്തമാക്കുമോ;
(ബി)ഇത് എത്ര ഏക്കര്‍ ഉണ്ട്; ഇത് ഇപ്പോഴും സര്‍ക്കാര്‍ കൈവശം തന്നെയാണോയെന്ന് വെളിപ്പെടുത്തുമോ;
(സി)ഈ ഭൂമി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാന്‍ നീക്കം നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
7149 |
ചേര്‍ത്തല മനോരമ ജംങ്ഷന്‍ വികസനം
ശ്രീ. പി. തിലോത്തമന്‍
(എ)ചേര്‍ത്തല മനോരമ ജംങ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പു നടപടികള്‍ ഏതു ഘട്ടം വരെയായി എന്നു പറയാമോ;
(ബി)സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ ഉദ്യോഗസ്ഥരുടെയും, വ്യാപാരി സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്തത് എന്നായിരുന്നു എന്നു പറയുമോ; ഈ യോഗത്തിന്‍റെ മിനിറ്റ്സിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പ്രസ്തുത യോഗത്തില്‍ വച്ച് ജില്ലാ കളക്ടറുടെ പ്രഖ്യാപന പ്രകാരമുള്ള പുനരധിവാസ പാക്കേജ് ഏതു ഘട്ടത്തിലാണെന്നു പറയാമോ;
(ഡി)ഇതിനായുള്ള സ്ഥലമെടുപ്പു നടപടികള്‍ക്കായി പൊതുമരാമത്ത്-റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കത്ത് നല്‍കിയത് എന്നായിരുന്നു; പ്രസ്തുത കത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഈ റിപ്പോര്‍ട്ട് ലഭിച്ചോ എന്നു പറയാമോ; ഈ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും കത്തിടപാടുകള്‍ നടത്തിയത് എന്നായിരുന്നു എന്നു പറയാമോ; പ്രസ്തുത കത്തുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ഇ)മനോരമ ജംങ്ഷന്‍ വികസനത്തിന് 335 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും ജോലി ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രസ്തുത തുക ലാപ്സാകുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;ഇപ്രകാരം നടപടികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നു വ്യക്തമാക്കുമോ; അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?
|
7150 |
സീറോ ലാന്‍റ്ലെസ്സ് പ്രോഗ്രാം
ശ്രീ. എം. ഹംസ
സീറോ ലാന്‍റ്ലെസ്സ് പദ്ധതി പ്രകാരം ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തു; വിശദാംശം ലഭ്യമാക്കാമോ?
|
<<back |
next page>>
|