|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7198
|
വിലക്കയറ്റം
ശ്രീ. എ. കെ. ബാലന്
,, കെ. രാധാകൃഷ്ണന്
,, പി.റ്റി.എ. റഹീം
ശ്രീമതി പി. അയിഷാപോറ്റി
വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റെയില്‍വേ കടത്തുകൂലി വര്‍ദ്ധിപ്പിച്ചത് മൂലം ജനജീവിതം കൂടുതല്‍ ദുസ്സഹമാകത്തക്കവണ്ണം സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില നിലവാരത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ദ്ധിപ്പിക്കുന്ന തീരുമാനം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;
(സി)ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഈ ഗുരുതരമായ സാഹചര്യം നേരിടുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; പ്രസ്തുത സാഹചര്യം നേരിടുന്നതിനായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(ഡി)കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനും പൊതുവിതരണ സന്പ്രദായം ശക്തിപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
|
7199 |
കുറഞ്ഞവിലയ്ക്ക് കുത്തരി വിതരണം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, ജോസഫ് വാഴക്കന്‍
,, തേറന്പില്‍ രാമകൃഷ്ണന്
,, ഷാഫി പറന്പില്‍
വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് കുത്തരി വിതരണ പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
T7200 |
നെല്ല് സംഭരണം
ശ്രീ. ജി. സുധാകരന്‍
രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഴിഞ്ഞ വിളവെടുപ്പുകാലത്ത് എത്ര ടണ്‍ നെല്ലാണ് കര്‍ഷകരില്‍നിന്നും സംഭരിച്ചത്;
(ബി)ഇപ്രകാരം സംഭരിച്ച നെല്ലിന്‍റെ വില പൂര്‍ണ്ണമായും കൊടുത്തുതീര്‍ത്തിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(സി)ഇതില്‍ എത്ര കര്‍ഷകര്‍ക്ക് നെല്ലിന്‍റെ വില നല്‍കാനുണ്ട്; ഈ ഇനത്തില്‍ എന്ത് തുക നല്‍കുവാനുണ്ട്;
(ഡി)ആലപ്പുഴ ജില്ലയില്‍നിന്നും സംഭരിച്ച നെല്ലിന്‍റെ അളവെത്ര; ഇതിന്‍റെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനിയും എന്ത് തുക കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ട്;
(ഇ)അന്പലപ്പുഴ മണ്ധലത്തിലെ ഏതെല്ലാം പാടശേഖരങ്ങളില്‍നിന്നാണ് നെല്ല് സംഭരിച്ചത്; പാടശേഖരങ്ങള്‍ക്ക് പ്രസ്തുത ഇനത്തില്‍ നല്‍കുവാനുള്ള തുക എത്രയെന്ന് അറിയിക്കുമോ?
|
7201 |
തൃശൂര്‍ ജില്ലയില്‍ നെല്ല് സംഭരണത്തിന്‍റെ കുടിശ്ശിക തുക
ശ്രീമതി ഗീതാ ഗോപി
വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തൃശ്ശൂര്‍ ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങിയ വകയില്‍ നിലവില്‍ നല്കാനുള്ള ആകെ കുടിശ്ശികത്തുക എത്രയെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത തുക മുഴുവനായി കര്‍ഷകര്‍ക്ക് എന്ന് കൊടുത്തു തീര്‍ക്കുമെന്ന് വ്യക്തമാക്കുമോ;
(സി)കുടിശ്ശികത്തുക കൊടുത്തു തീര്‍ക്കാനുണ്ടായ കാലതാമസം കണക്കാക്കി കര്‍ഷകര്‍ക്ക് ന്യായമായ പലിശ നല്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)ബാങ്കില്‍നിന്ന് കര്‍ഷകര്‍ക്ക് നല്കുന്ന വായ്പാ പലിശയ്ക്കാനുപാതികമായി കുടിശ്ശിക തുകയ്ക്ക് പലിശ നല്കാന്‍ നടപടി സ്വീകരിക്കുമോ?
|
7202 |
റേഷന്‍ സാധനങ്ങളുടെ സബ്സിഡി ബാങ്കുകള്‍ വഴിയാക്കാന്‍ പദ്ധതി
ശ്രീ.എം. ചന്ദ്രന്‍
,, കെ.കെ ജയചന്ദ്രന്
,, ബി.ഡി. ദേവസ്സി
,, സി. കൃഷ്ണന്‍
(എ)റേഷന്‍ സാധനങ്ങളുടെ സബ്സിഡി ബാങ്കുകള്‍ വഴിയാക്കാന്‍ പദ്ധതിയുണ്ടോയെന്ന് അറിയിക്കുമോ;
(ബി)ഇതിന്‍റെ ഫലമായി സംസ്ഥാനത്തുള്ള ഭൂരിപക്ഷം കാര്‍ഡുടമകള്‍ക്കും സബ്സിഡി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന കാര്യം അറിവുള്ളതാണോ; വ്യക്തമാക്കുമോ ?
|
7203 |
എ.പി.എല്‍. റേഷന്‍കാര്‍ഡ് ബി.പി.എല്‍. ആക്കി മാറ്റുന്നതിനുള്ള അധികാരം
ശ്രീ. വി. ശിവന്‍കുട്ടി
വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ റേഷന്‍കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തില്‍ നിന്ന് ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അധികാരം റേഷനിംഗ് ഓഫീസര്‍ക്ക് നല്‍കുന്നതിനുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കുമോ?
|
7204 |
പുതിയ റേഷന്‍ കാര്‍ഡ് വിതരണം
ശ്രീ. രാജു എബ്രഹാം
(എ)ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ് ഏതു വര്‍ഷം മുതലാണ് വിതരണം ചെയ്തത് എന്ന് അറിയിക്കുമോ ;
(ബി)പ്രസ്തുത റേഷന്‍ കാര്‍ഡില്‍ ഏതു വര്‍ഷം വരെ ഉപയോഗിക്കാന്‍ ഉള്ള പേജാണ് രേഖപ്പെടുത്തിയിരിക്കുന്നത് ; ഇതനുസരിച്ച് ഈ റേഷന്‍ കാര്‍ഡുകളുടെ കാലാവധി എന്ന് അവസാനിക്കേണ്ടതാണ് എന്നറിയിക്കുമോ ;
(സി)നിലവിലെ റേഷന്‍കാര്‍ഡില്‍ പേജുകള്‍ ഇല്ലാത്തതുമൂലം അഡീഷണല്‍ പേജ് വയ്ക്കുകയോ ഒഴിഞ്ഞു കിടക്കുന്ന പേജുകളില്‍ രേഖപ്പെടുത്തുകയോ ചെയ്യുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതുമൂലം റേഷന്‍കട ഉടമകള്‍ റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ തിരിമറി നടത്താനുള്ള അവസരം ഉള്ളതിനാല്‍ അടിയന്തരമായി പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?
|
7205 |
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍
ശ്രീ. വി. ശശി
റേഷന്‍
കാര്‍ഡുകള്‍
സ്മാര്‍ട്ടു
കാര്‍ഡുകള്‍ ആക്കുന്നത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ
|
7206 |
അന്പലപ്പുഴ മണ്ധലത്തിലെ ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍
ശ്രീ. ജി. സുധാകരന്‍
(എ) അന്പലപ്പുഴ മണ്ധലത്തില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര അപേക്ഷകള്‍ നാളിതുവരെ തീര്‍പ്പാക്കിയിട്ടുണ്ട്;
(ബി) ബി.പി.എല്‍. കാര്‍ഡിനായുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പാകാതെയുള്ളത്;
(സി) അര്‍ഹരായ എല്ലാപേര്‍ക്കും എപ്പോള്‍ ബി.പി.എല്‍. കാര്‍ഡ് നല്‍കാനാകും എന്ന് വ്യക്തമാക്കുമോ?
|
7207 |
റേഷന്‍ മൊത്തവ്യാപാര വിതരണ കേന്ദ്രങ്ങള്‍
ശ്രീ.ഇ. ചന്ദ്രശേഖരന്‍
റേഷന്‍ മൊത്തവ്യാപാര വിതരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?
|
7208 |
റേഷന്‍കടകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.സി. ദിവാകരന്‍
(എ)റേഷന്‍കടകള്‍ കന്പ്യൂട്ടര്‍വല്‍ക്കരണത്തിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ബി)ഒരു റേഷന്‍കട കന്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് എന്ത് തുകയാണ് ചെലവു വരുന്നത്; ഇത് ഏത് ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
7209 |
കല്‍പ്പറ്റ മണ്ധലത്തിലെ മുണ്ടേരിയില്‍ പുതിയ റേഷന്‍കട
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടേരിയില്‍ പുതിയ റേഷന്‍കട ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടൂണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത റേഷന്‍കട ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ആയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)മുണ്ടേരിയില്‍ പുതിയ റേഷന്‍കട എന്ന് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?
|
7210 |
പെട്രോള്‍
പമ്പുകളില്‍
മായം
ചേര്‍ത്ത
പെട്രോള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)പെട്രോള്‍ പന്പുകളില്‍ മായം ചേര്‍ത്ത പെട്രോള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഇത്തരത്തില്‍ എത്ര കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് വിശദവിവരം നല്‍കുമോ?
|
7211 |
സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാര്‍ക്കുള്ള കുടിശ്ശികത്തുക
ശ്രീ. ഇ. പി. ജയരാജന്‍
(എ)സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്ത എത്ര കരാറുകാര്‍ക്ക് കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കുവാനുണ്ടെന്നു വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം കരാറുകാര്‍ക്ക് ഏതെല്ലാം വര്‍ഷത്തെ എന്തു തുക വീതം കൊടുത്തുതീര്‍ക്കുവാനുണ്ടെന്നു വ്യക്തമാക്കുമോ;
(സി)സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാര്‍ക്ക് പണം കൊടുത്തുതീര്‍ക്കാത്തതിനു കാരണമെന്തെന്നും, മാനദണ്ധങ്ങള്‍ പ്രകാരവും കരാര്‍ പ്രകാരവും സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്ക് പണം എപ്പോള്‍ കൊടുത്തുതീര്‍ക്കുമെന്നും വ്യക്തമാക്കുമോ?
|
7212 |
സപ്ലൈകോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കേരളത്തില്‍ സപ്ലൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്;
(ബി)പുതുതായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അനുവദിച്ചിട്ടുള്ളത് ഏതെല്ലാം സ്ഥലങ്ങളിലാണ്;
(സി)ഓരോ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെയും നിര്‍മ്മാണം ഏതുഘട്ടത്തിലാണ്;
(ഡി)ഹൈപ്പര്‍മാര്‍ക്കറ്റ് അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധവും വ്യവസ്ഥകളും എന്തൊക്കെയാണ്;
(ഇ)ഒന്നിലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അനുവദിച്ചിട്ടുള്ള ജില്ലകള്‍ ഏതെല്ലാമാണ്;
(എഫ്)ഒരു നിയോജകമണ്ധലത്തില്‍ത്തന്നെ ഒന്നിലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അനുവദിച്ചിട്ടുള്ള മണ്ധലം ഏതാണ്; ഇത്തരത്തില്‍ ഒന്നിലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അനുവദിച്ചത് ഏത് മാനദണ്ധവും വ്യവസ്ഥയും പ്രകാരമാണെന്നു വ്യക്തമാക്കുമോ;
(ജി)ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതാരാണ്;
(എച്ച്)ഓരോ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെയും നിര്‍മ്മാണത്തിന് എന്തുതുക വീതം ചെലവഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
7213 |
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ സ്ഥലംമാറ്റ മാനദണ്ധങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ധനകാര്യ വിഭാഗത്തില്‍ ആകെ എത്ര ജീവനക്കാരാണുള്ളതെന്നു വ്യക്തമാക്കുമോ ;
(ബി)ഒരേ സെക്ഷനിലും ഒരേ ഉത്തരവാദിത്വത്തിലും മൂന്നു വര്‍ഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന എത്ര ജീവനക്കാരുണ്ടെന്നു വ്യക്തമാക്കുമോ ;
(സി)നിശ്ചയിക്കപ്പെട്ട സ്ഥലംമാറ്റ മാനദണ്ധങ്ങള്‍ പ്രകാരം ഒരേ സെക്ഷനിലും ഒരേ ഉത്തരവാദിത്വത്തിലും ഒരാള്‍ക്ക് എത്രവര്‍ഷം തുടരാനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ഡി)നിശ്ചയിക്കപ്പെട്ട സ്ഥലമാറ്റ മാനദണ്ധപ്രകാരം കാലാവധി കഴിഞ്ഞവരെ നിലവിലുള്ള സെക്ഷനില്‍നിന്നും നിലവിലുള്ള ഉത്തരവാദിത്വങ്ങളില്‍നിന്നും മാറ്റി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
7214 |
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ പര്‍ച്ചേസ് വിഭാഗത്തിലെ സ്ഥലമാറ്റമാനദണ്ധങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ പര്‍ച്ചേസ് വിഭാഗത്തില്‍ ആകെ എത്ര ജീവനക്കാരാണുള്ളത് ;
(ബി)ഓരോ സെക്ഷനിലും ഒരേ ഉത്തരവാദിത്വത്തില്‍ മൂന്നുവര്‍ഷത്തിലധികമായി സേവനമനുഷ്ടിക്കുന്ന എത്ര ജീവനക്കാര്‍ പര്‍ച്ചേസ് വിഭാഗത്തിലുണ്ടെന്നു വ്യക്തമാക്കുമോ ;
(സി)നിശ്ചയിക്കപ്പെട്ട സ്ഥലമാറ്റമാനദണ്ധങ്ങള്‍ പ്രകാരം ഒരേ സെക്ഷനിലും ഒരേ ഉത്തരവാദിത്വത്തിലും ഒരാള്‍ക്ക് എത്ര വര്‍ഷം തുടരാനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;
(ഡി)പ്രസ്തുത സ്ഥലമാറ്റ മാനദണ്ധങ്ങള്‍ പ്രകാരം കാലാവധി കഴിഞ്ഞവരെ നിലവിലുള്ള സെക്ഷനില്‍ നിന്നും നിലവിലുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
7215 |
സപ്ലൈകോ
ജീവനക്കാരുടെ
പ്രൊമോഷന്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)നിലവില്‍ സപ്ലൈകോയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്, സീനിയര്‍ , സീനിയര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുവാന്‍ തടസ്സമെന്തെന്ന് വ്യക്തമാക്കാമോ;
(ബി)02.09.2013ല്‍ സപ്ലൈകോ ജീവനക്കാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ എടുത്ത തീരുമാനങ്ങളില്‍ സപ്ലൈകോയിലെ സ്ഥിരം ജീവനക്കാര്‍ക്കു വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കുമോ;
(സി)73 അസിസ്റ്റന്‍റ് സെയില്‍സ്മാന്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനു വേണ്ടി സര്‍ക്കാരിന്‍റെ മുന്നിലുള്ള ഫയലിന്‍റെ സ്ഥിതി വ്യക്തമാക്കാമോ;
(ഡി)നിലവില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ ചാര്‍ജ് വഹിക്കുന്ന എത്ര ഔട്ട്ലെറ്റുകള്‍ നിലവിലുണ്ട്; ഒരു എ.എസ്.എം.-ന് എത്ര കാലം ഔട്ട്ലെറ്റിന്‍റെ ഇന്‍ചാര്‍ജായി ജോലി ചെയ്യാവുന്നതാണ്; ഇവര്‍ക്ക് ചാര്‍ജ് അലവന്‍സ് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഇ)ജെ.എ. പോസ്റ്റുകള്‍ക്ക് ആനുപാതികമായി എസ്.എ .എ. സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?
|
7216 |
മാവേലി ഹോട്ടലുകള്‍
ശ്രീ. സണ്ണി ജോസഫ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, സി.പി. മുഹമ്മദ്
(എ)മാവേലി ഹോട്ടലുകള്‍ പുനരാരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
7217 |
കോഴിക്കോട് കുണ്ടുപറന്പ് മാവേലിസ്റ്റോര്‍ കെട്ടിടത്തിന്‍റെ വാടക
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കുണ്ടുപറന്പിലുള്ള മാവേലിസ്റ്റോറിന് വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട 9247/സി/13/എഫ്.&സി.എസ്.ഡി നന്പര്‍ ഫയല്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത ഫയലില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് തീയതി സഹിതം വിശദമാക്കുമോ ;
(സി)പ്രസ്തുത ഫയലില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?
|
7218 |
വെള്ളോറയില്‍ പുതിയ മാവേലിസ്റ്റോര്‍
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ വെള്ളോറയില്‍ പുതുതായി മാവേലിസ്റ്റോര്‍ തുടങ്ങാനുള്ള ഗ്രാമപഞ്ചായത്തിന്‍റെ നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
(ബി)ഗ്രാമപഞ്ചായത്തിന്‍റെ നിര്‍ദ്ദേശം പരിഗണിച്ച് വെള്ളോറയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
7219 |
കോഴിക്കോട് ജില്ലയില്‍ ചീക്കിലോട് മാവേലിസ്റ്റോര്‍
ശ്രീ.എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് അനുവദിച്ച മാവേലിസ്റ്റോര്‍ തുടങ്ങാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടെന്ന് അറിയിക്കുമോ;
(ബീ)നിര്‍ദ്ദിഷ്ട മാവേലിസ്റ്റോര്‍ എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
7220 |
കാസര്‍ഗോഡ് ജില്ലയില്‍ പള്ളിക്കരയില്‍ മാവേലി സ്റ്റോര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ തീരദേശമേഖലയില്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്തിലെ പളളിക്കരയില്‍ ഒരു മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ നല്‍കിയ നിവേദനത്തിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(ബി)നിവേദനം നല്‍കി രണ്ട് വര്‍ഷമായിട്ടും ആയത് അനുവദിക്കുന്നതിനുളള തടസ്സം എന്താണെന്ന് വിശദമാക്കുമോ?
|
7221 |
മലബാറിലെ പാചകവാതക വിതരണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മലബാറില്‍ പാചകവാതക വിതരണത്തില്‍ പലപ്പോഴും തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ചേളാരി പ്ലാന്‍റില്‍ ജൂണ്‍മാസത്തില്‍ സിലിണ്ടര്‍ വിതരണം സ്തംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തുകൊണ്ടാണ് അടിക്കടി സിലിണ്ടര്‍ വിതരണം സ്തംഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ഡി)പാചകവാതകവിതരണം അവശ്യസര്‍വ്വീസ് നിയമത്തില്‍ കൊണ്ടുവന്ന് വിതരണ നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
7222 |
അരൂര്‍ നിയോജക മണ്ധലത്തിലെ പാചകവാതക വിതരണം
ശ്രീ. എ. എം. ആരിഫ്
(എ) അരൂര്‍ നിയോജക മണ്ധലത്തില്‍ പാചകവാതകവിതരണം നടത്തുന്ന ഏജന്‍സികള്‍ ഏതെല്ലാമാണ്; ഏതെല്ലാം കന്പനികളാണ് പ്രസ്തുത ഏജന്‍സികള്‍ക്ക് പാചകവാതകം വിതരണം ചെയ്യുന്നത് എന്നറിയിക്കുമോ;
(ബി) കഴിഞ്ഞ ആറ് മാസത്തിനിടയില്‍ എത്ര ദിവസം ഏതൊക്കെ ഏജന്‍സികളില്‍ കന്പനികള്‍ പാചകവാതകം എത്തിക്കാതിരുന്നതുമൂലം യഥാസമയം ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കാതിരുന്നിട്ടുണ്ട് എന്നറിയിക്കുമോ;
(സി) മറ്റ് ഏതെങ്കിലും കാരണത്താല്‍ ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കാതിരുന്നിട്ടുണ്ടോ; അപ്രകാരം ലഭിക്കാതിരുന്നത് ഏതൊക്കെ ഏജന്‍സികളില്‍ നിന്നാണ് എന്ന് വ്യക്തമാക്കുമോ;
(ഡി) അരൂര്‍ ഭഗവതി ഗ്യാസ് ഏജന്‍സിയില്‍ യഥാസമയം പാചകവാതകം അലോട്ട് ചെയ്യാത്തതുകൊണ്ട് ഉപഭോക്താക്കളും പ്രസ്തുത ഏജന്‍സിയുമായി നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ;
(ഇ) കന്പനികള്‍ യഥാസമയം ആവശ്യാനുസരണം പാചകവാതകം വിതരണ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
7223 |
രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃതര്‍ക്കങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഉപഭോക്തൃ തര്‍ക്കങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന വിവരം വര്‍ഷവും ജില്ലയും തിരിച്ച് അറിയിക്കുമോ;
(ബി)ഇതില്‍ ഉപഭോക്താവിനനുകൂലമായി എത്ര വിധികള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കുമോ?
|
7224 |
സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ കന്പ്യൂട്ടര്‍വത്ക്കരണം
ശ്രീ.ബെന്നി ബെഹനാന്‍
,, കെ. മുരളീധരന്‍
,, എം.പി. വിന്‍സെന്‍റ്
,, വി.ഡി. സതീശന്‍
(എ)സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ കന്പ്യൂട്ടര്‍വത്ക്കരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?
|
7225 |
നാഷണല്‍ ലാന്‍റ് റെക്കോര്‍ഡ്സ് മോഡേണൈസേഷന്‍ പ്രോജക്ട്
ശ്രീ. വി.റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
,, വി.പി. സജീന്ദ്രന്
,, സി.പി. മുഹമ്മദ്
(എ)നാഷണല്‍ ലാന്‍റ് റെക്കോര്‍ഡ്സ് മോഡേണൈസേഷന്‍ പ്രോജക്ട് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ :
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പദ്ധതി നടപ്പിലാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ? |
7226 |
ആധാരവിവരങ്ങള്‍ കന്പ്യൂട്ടറിലാക്കുന്നതിന് നടപടി
ശ്രീ. ഹൈബി ഈഡന്
,, കെ. ശിവദാസന്‍ നായര്
,, സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
(എ)ആധാരവിവരങ്ങള്‍ കന്പ്യൂട്ടറിലാക്കുന്നതിനുള്ള ഡാറ്റാ എന്‍ട്രി ജോലികള്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആരംഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
7227 |
ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കുന്ന പദ്ധതി
ശ്രീ. കെ. മുരളീധരന്
,, വി. പി. സജീന്ദ്രന്‍
,, ലൂഡി ലൂയിസ്
,, പി. സി. വിഷ്ണുനാഥ്
(എ)ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കുന്ന പദ്ധതിക്ക് ഏതെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ? |
7228 |
വസ്തു രജിസ്ട്രേഷന് ഫീസിളവ്
ശ്രീ. സി.പി. മുഹമ്മദ്
,, ആര്‍. സെല്‍വരാജ്
,, ബെന്നി ബെഹനാന്
,, അന്‍വര്‍ സാദത്ത്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വസ്തു രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാംതരം രജിസ്ട്രേഷനുകള്‍ക്കാണ് ഫീസിളവ് വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുത വിഷയം സംബന്ധിച്ച് നികുതിവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി) എന്നുമുതലാണ് ഫീസിളവിന് പ്രാബല്യം നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
7229 |
അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍
ശ്രീ. കെ. ശിവദാസന്‍ നായര്
,, ഐ.സി. ബാലകൃഷ്ണന്
,, ഡൊമിനിക് പ്രസന്‍റേഷന്
,, കെ. മുരളീധരന്‍
(എ)രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യൂവേഷന്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ? |
7230 |
രജിസ്ട്രേഷന്‍ വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ശ്രീ. സാജു പോള്‍
(എ)രജിസ്ട്രേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി)1997 നു ശേഷം രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് വില കുറച്ച് കാണിച്ചതിനാല്‍ സ്റ്റാന്പ് ഡ്യൂട്ടിയില്‍വന്ന കുറവ് തിരിച്ചുപിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചിരുന്നുവോ; ഇതുപ്രകാരം എത്ര പേര്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയെന്നുള്ള വിവരം ജില്ലതിരിച്ച് അറിയിക്കുമോ;
(സി)എത്ര പേര്‍ ഇനിയും ആയത് തിരിച്ചടയ്ക്കാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രയോജനപ്പെടുത്താന്‍ വീണ്ടും അവസരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
7231 |
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭൂമി രജിസ്ട്രേഷനില്‍ ഫീസ് ഇളവ്
ശ്രീ. കെ.വി. വിജയദാസ്
(എ)സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്വകാര്യഭൂമി രജിസ്റ്റര്‍ ചെയ്തുനല്‍കുന്നതിന് രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് അനുവദിക്കാറുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഇപ്രകാരം ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കുമോ;
(സി)പ്രസ്തുത കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
7232 |
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം
ശ്രീ. എ.എ.
അസീസ
" കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകളാണ് നിലവിലുളളതെന്ന് അറിയിക്കുമോ;
(ബി)എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലോ മറ്റു കെട്ടിടങ്ങളിലോ പ്രവര്‍ത്തിക്കുന്നു;
(സി)മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളും സ്വന്തം കെട്ടിടത്തിലോ മറ്റു വകുപ്പുകളുടെ കെട്ടിടത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ? |
<<back |
|