|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
872
|
ബാര്‍ പൂട്ടിയതിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍
ശ്രീ.ഇ. ചന്ദ്രശേഖരന്‍
,, പി. തിലോത്തമന്‍
,, കെ. രാജു
,, വി. ശശി
(എ)കേരളത്തിലെ ബാറുകളില്‍ എത്ര തൊഴിലാളികള്‍ നിലവില്‍ ജോലി ചെയ്യുന്നെന്ന് വ്യക്തമാക്കാമോ;
(ബി)ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് എത്ര തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് വിശദമാക്കാമോ;
(സി)തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികള്‍ക്ക് എന്തെങ്കിലും അനുകൂല്യം വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)പ്രസ്തുത തൊഴിലാളികളുടെ ജീവനോപാധിക്കായി പുതിയ നടപടികള്‍ സ്വീകരിക്കുമോ ?
|
873 |
അസംഘടിത മേഖലയിലുള്ള സ്ത്രീതൊഴിലാളികളുടെ പ്രാഥമിക സൌകര്യങ്ങള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)അസംഘടിതമേഖലയിലുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാഥമിക സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമല്ലെന്നുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇത്തരം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
(സി)ഇതിനുവേണ്ടി തൊഴിലുടമകളുമായി ചര്‍ച്ച നടത്തി നടപടികള്‍ സ്വീകരിക്കുമോ?
|
874 |
"അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ'
ശ്രീ. പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)സംസ്ഥാനത്ത് ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നതായ വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ലഭ്യമായ കണക്കുകള്‍ പ്രകാരം ഇപ്രകാരം ജോലി ചെയ്യുന്നവര്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)കേരളത്തിന്‍റെ തൊഴില്‍ മേഖലയില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം അവിഭാജ്യഘടകമായി മാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)അന്യ സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍, ആരോഗ്യ-ജീവിത സാഹചര്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
875 |
തോട്ടം തൊഴിലാളികളുടെ ശന്പള വര്‍ദ്ധനവ്
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)തോട്ടം തൊഴിലാളികളുടെ ശന്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് പി.എല്‍.സി വിളിച്ചുചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പി.എല്‍.സി വിളിച്ചു ചേര്‍ക്കുന്നതിനു എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്;
(സി)ഇല്ലെങ്കില്‍ പി.എല്‍.സി വിളിച്ചു ചേര്‍ക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമോ?
|
876 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് - നൈപുണ്യ പരിശീലനവും നവീകരണവും
ശ്രീ. മോന്‍സ് ജോസഫ്
'' സി.എഫ്. തോമസ്
'' റ്റി.യു. കുരുവിള
'' തോമസ് ഉണ്ണിയാടന്‍
(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് നൈപുണ്യ പരിശീലനം വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ ;
(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ നവീകരിക്കുന്നതിനും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊഴില്‍ പരിചയമുള്ളവരെ ലഭ്യമാക്കുന്നതിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ പരിഗണിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
|
877 |
എംപ്ലോയ്മെന്‍റ് എക്സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്ത യുവതി-യുവാക്കളുടെ ആകെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)രജിസ്റ്റര്‍ ചെയ്ത് 20 വര്‍ഷമായിട്ടും ഒരു തൊഴിലും ലഭിക്കാത്തവര്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാസ്ഥാപനങ്ങളിലും പി.എസ്.സി മുഖേന അല്ലാത്ത നിയമനങ്ങളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവര്‍ക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
878 |
അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ്
ശ്രീ. പി. സി. വിഷ്ണുനാഥ്
,, സണ്ണി ജോസഫ്
,, പി. എ. മാധവന്‍
,, ഹൈബി ഈഡന്‍
(എ)സംസ്ഥാനത്ത് അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത അക്കാഡമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ;്
(സി)എതെല്ലാം പദ്ധതികളാണ് പ്രസ്തുത സ്ഥാപനം വഴി നടപ്പിലാക്കിയത;്
(ഡി)പ്രസ്തുത അക്കാഡമി ഏതെല്ലാം തൊഴില്‍ മേഖലയിലാണ് പദ്ധതികള്‍ നടപ്പിലാക്കിയത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
879 |
ചാത്തന്നൂരിലെ കണ്‍സ്ട്രക്ഷന്‍ അക്കാഡമി
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂരില്‍ സ്ഥാപിക്കുന്ന കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നാണ്; കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരുന്നത്;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപനം പ്രവര്‍ത്തിപ്പിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)കണ്‍സ്ട്രക്ഷന്‍ അക്കാഡമി പ്രാവര്‍ത്തികമാക്കുവാന്‍ കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയോട് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവോ; എങ്കില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത് എന്നാണെന്നും എത്ര ദിവസങ്ങള്‍ക്കകം പ്രോജക്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നതെന്നും വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത പ്രോജക്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; കണ്‍സ്ട്രക്ഷന്‍ അക്കാഡമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സമിതിക്കോ, കമ്മിറ്റിക്കോ രുപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങള്‍ എന്ന് വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത കമ്മിറ്റി ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്ന ശേഷം എത്ര പ്രാവശ്യം യോഗം ചേര്‍ന്നിട്ടുണ്ടെന്നും എന്തൊക്കെ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നുമുളള വിശദാംശം വ്യക്തമാക്കാമോ?
|
880 |
ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. കെ.എം.ഷാജി
,, കെ.എന്‍.എ.ഖാദര്‍
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)നിലവിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതു സംബന്ധിച്ച നയം വ്യക്തമാക്കുമോ;
(ബി)എല്ലാ തൊഴില്‍ മേഖലകളിലെയും തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ നിലവിലെ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന സാധിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ എല്ലാ തൊഴിലാളികളെയും ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ച് പുതിയ ക്ഷേമനിധി ബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ?
|
881 |
ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍
ശ്രീ. എ.റ്റി. ജോര്‍ജ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഷാഫി പറന്പില്‍
,, ലൂഡി ലൂയിസ്
(എ)ക്ഷേമനിധി ആനുകൂല്യങ്ങള്‍ ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;
(ബി)പ്രസ്തുത സംവിധാനം വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
882 |
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ഏകീകൃത സംവിധാനം
ശ്രീ.എ.എ. അസീസ്
ഏത് ആര്‍. ടി. ഒ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താലും കേരളത്തിലെവിടെയുമുളള ക്ഷേമനിധി ഓഫീസുകളില്‍ ക്ഷേമനിധി വിഹിതം അടയ്ക്കുവാനുളള സംവിധാനം നടപ്പിലാക്കുമോ?
|
883 |
ഇന്‍കം ടാക്സ് എക്സംഷന്‍ ഉളള ക്ഷേമ നിധി ബോര്‍ഡുകള്‍
ശ്രീ.വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്ത് ഇന്‍കം ടാക്സ് എക്സംഷന്‍ ലഭ്യമായിട്ടുളള ഏതൊക്കെ ബോര്‍ഡുകളാണുളളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ബോര്‍ഡുകള്‍ക്ക് അനുവദിച്ച ഇന്‍കം ടാക്സ് എക്സംഷനുകളുടെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
884 |
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ആനുകൂല്യങ്ങള്‍
ശ്രീ.ചിറ്റയം ഗോപകുമാര്‍
(എ)കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ആനുകൂല്യങ്ങള്‍ സാന്പത്തിക പ്രതിസന്ധി മൂലം കുടിശ്ശികയായിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ ആനുകൂല്യങ്ങള്‍ കുടിശ്ശികയായിട്ടുള്ള അപേക്ഷകളുടെ വിവരം ഇനം, എണ്ണം, കുടിശ്ശിക തുക എന്നിവ സഹിതം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കമോ;
(സി)അപേക്ഷയുടെ കുടിശ്ശിക തീര്‍പ്പ് സാദ്ധ്യമാക്കുന്നതിന് വേണ്ടി അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിന് തയ്യാറാകുമോ;
(ഡി)ബോര്‍ഡിന്‍റെ സന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കാലോചിതമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്തിന്‍റെ ഭാഗമായി അംഗീകൃത കര്‍ഷക തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുവാന്‍ തീരുമാനം കൈക്കൊള്ളുമോ?
|
885 |
കൊരട്ടി വൈഗ ത്രഡ്സ് പ്രോസസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് - ലെ തൊഴില്‍ പ്രശ്നങ്ങള്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും വ്യാവസായ വകുപ്പ്, തൊഴില്‍ വകുപ്പ്, റവന്യൂ വകുപ്പ് മന്ത്രിമാരുടേയും സാന്നിദ്ധ്യത്തില്‍ നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കു ശേഷവും കൊരട്ടി വൈഗാ ത്രഡ്സ് പ്രോസസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിവിധ ചര്‍ച്ചകളിലുണ്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
(സി)സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
886 |
കൊല്ലം ജില്ലാ ആശുപത്രിയില്‍ തൊഴിലാളി വാര്‍ഡ് നിര്‍മ്മാണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലാ ആശുപത്രിയില്‍ തൊഴിലാളി വാര്‍ഡ് നിര്‍മ്മിക്കുന്നത് തൊഴില്‍ വകുപ്പിന്‍റെ പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ ;
(ബി)ഇതിനാവശ്യമായ തുക ഏതെല്ലാം ക്ഷേമനിധി ബോര്‍ഡുകള്‍ നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ?
|
887 |
കാസര്‍ഗോഡ് ജില്ലയിലെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ഏജന്‍സികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഓരോ ഏജന്‍സിക്ക് കീഴിലും എത്ര വീതം സെക്യൂരിറ്റി ജീവനക്കാര്‍ ജോലിചെയ്യുന്നുവെന്നുള്ള ലിസ്റ്റ് ലഭ്യമാക്കുമോ ?
|
888 |
പ്ലേസ്മെന്‍റ് പോര്‍ട്ടല്‍ പദ്ധതി
ശ്രീ.കെ. ശിവദാസന്‍ നായര്‍
,, ലൂഡി ലൂയിസ്
,, എം.എ. വാഹീദ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)പ്ലേസ്മെന്‍റ് പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്ന പദ്ധതി ഐ.റ്റി.ഐ. കളില്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)സംസ്ഥാനത്തെ എല്ലാ ഐ.റ്റി.ഐ. കളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമോ ?
|
889 |
ഐ.റ്റി.ഐ. കളില്‍ വെര്‍ച്ച്വല്‍ ക്ലാസ് റൂം
ശ്രീ. ആര്‍. സെല്‍വരാജ്
,, എം. പി. വിന്‍സെന്‍റ്
,, പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്തെ ഐ.ടി.ഐ.കളില്‍ വെര്‍ച്ച്വല്‍ ക്ലാസ് റും ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)വെര്‍ച്ച്വല്‍ ക്ലാസ് റൂമിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;
(സി)വെര്‍ച്ച്വല്‍ ക്ലാസ് റൂമില്‍ എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത് ;
(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കുന്നത് ; വിശദമാക്കുമോ ?
|
890 |
എസ്.സി.എസ്.റ്റി വകുപ്പിന്‍ കീഴിലുള്ള ഐ.റ്റി.ഐ.കള്‍ തൊഴില്‍ വകുപ്പിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികള്‍
ശ്രീ. എ. കെ. ബാലന്‍
(എ)എസ്.സി. എസ്.റ്റി. വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ഐ.റ്റി.ഐ. കള്‍ തൊഴില്‍ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ;
(ബി)കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ വിശദമാക്കുമോ;
(സി)എസ്.സി. എസ്.റ്റി. വകുപ്പുകളില്‍ നിന്നും മാറി പൊതു ഐ.റ്റി.ഐ. കളായി മാറുന്പോള്‍ എസ്.സി. എസ്.റ്റി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രവേശനത്തിലെ മുന്‍ഗണന തുടര്‍ന്നും ലഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
891 |
ബാലുശ്ശേരിയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള പുതിയ ഐ.റ്റി.ഐ.
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)അന്തര്‍ദേശീയ നിലവാരത്തിലുള്ള ഐ.റ്റി.ഐ. കള്‍ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കാമെന്ന് ഏതെല്ലാം അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്;
(ബി)പ്രസ്തുത രീതിയിലുള്ള തൊഴില്‍ പരിശീലന സ്ഥാപനം ആരംഭിക്കുന്നതിന് ഭൂമി ലഭ്യമാക്കാമെന്ന് ബാലുശ്ശേരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സംസ്ഥാനത്ത് എവിടെയെങ്കിലും പ്രസ്തുത രീതിയിലുള്ള സ്ഥാപനം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
892 |
കല്ല്യാശ്ശേരി മാടായിയിലെ ഐ.റ്റി. ഐ കെട്ടിട നിര്‍മ്മാണം
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ മാടായി ഐ. റ്റി.ഐ കെട്ടിടത്തിന്‍റെ നിര്‍മ്മാണപുരോഗതി വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കെട്ടിടം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത ഐ.റ്റി.ഐ യില്‍ നൂതനമായ കോഴ്സുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
|
893 |
ഒറ്റപ്പാലത്ത് ഐ.റ്റി. ഐ. സ്ഥാപിക്കല്‍
ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ ഒരു ഐ.റ്റി.ഐ. പോലും ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒറ്റപ്പാലത്തെ കരിന്പുഴ ഗ്രാമപഞ്ചായത്തിലെ എലന്പുലാശ്ശേരി യില്‍ ഐ.റ്റി.ഐ. സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;
(സി)ഈ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഐ.റ്റി.ഐ. യുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും എന്ന് ഉറപ്പു നല്‍കാനാകുമോ എന്ന് വ്യക്തമാക്കാമോ?
|
894 |
ചേര്‍പ്പ് ഐ.ടി.ഐ - ക്ക് ഭൂമി
ശ്രീമതി ഗീതാ ഗോപി
(എ)ചേര്‍പ്പ് ഐ.ടി.ഐ. യ്ക്കു വേണ്ടി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വക ഭൂമി കൈമാറുന്നതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത് ഒരു ഏക്കറില്‍ കുറഞ്ഞ സ്ഥലത്ത് ഏതെങ്കിലും ഐ.ടി.ഐ. കള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?
|
895 |
ഇളമാട് ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഇളമാട് ഐ.ടി.ഐ. യുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുവേണ്ടി അനുവദിച്ചുത്തരവായ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
(ബി)ഇതിന്‍റെ നിലവിലുള്ള അവസ്ഥ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ?
|
896 |
സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി
ശ്രീ. പി. കെ. ഗുരുദാസന്‍
,, ജെയിംസ് മാത്യു
,, എ. എം. ആരിഫ്
പ്രൊഫ.സി. രവീന്ദ്രനാഥ്
(എ)സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നു ലക്ഷക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ പുറത്തായതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; വിശദവിവരം നല്‍കാമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ അംഗത്വം പുതുക്കാനായി അക്ഷയകേന്ദ്രങ്ങളെയും കുടുംബശ്രീ കേന്ദ്രങ്ങളേയും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കാമോ;
(സി)കാര്‍ഡ് നല്‍കാന്‍ വൈകുന്നതു കാരണം നിരവധി പേര്‍ക്ക് ചികിത്സാ ആനുകൂല്യം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കാര്‍ഡ് പുതുക്കലിനായി റിലയന്‍സ് ഇന്‍ഷുറന്‍സ് കന്പനി നിശ്ചയിക്കുന്ന ഏജന്‍സികളെ സമീപിക്കണമെന്ന നിബന്ധന കരാര്‍ ലംഘനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ?
|
897 |
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ശ്രീ. പി.കെ. ബഷീര്‍
(എ)ആശുപത്രി ചെലവുകള്‍ ദൈനംദിനം വര്‍ദ്ധിച്ച് വരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, പൊതുജനങ്ങള്‍ക്ക് നടപ്പിലാക്കിയതുപോലെ ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;
(ബി)എങ്കില്‍ എല്ലാമാസവും ഒരു നിശ്ചിത തുക പ്രീമിയമായി സ്വീകരിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
898 |
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത്രയാളുകള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;
(ഡി)എത്ര രൂപയാണ് രോഗികള്‍ക്ക് ആശ്വാസമായി ലഭിച്ചതെന്ന് വ്യക്തമാക്കാമോ?
|
899 |
മാരകരോഗങ്ങള്‍ ബാധിച്ചവരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ ഏതെല്ലാം ജനവിഭാഗങ്ങളാണ് ഉള്‍പ്പെടുന്നത്;
(ബി)വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടോ; വിശദാംശം നല്‍കുമോ;
(സി)കാന്‍സര്‍-ഡയാലിസിസ് രോഗികള്‍ മറ്റു മാരകമായ രോഗം ബാധിച്ചവര്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്നുണ്ടെങ്കിലും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ പ്രസ്തുത വിഭാഗങ്ങള്‍പെടുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ പ്രസ്തുത വിഭാഗങ്ങളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
900 |
ഇ.എസ്.ഐ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
,, ബെന്നി ബെഹനാന്‍
(എ)ഇ.എസ്.ഐ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള ശന്പളപരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുമൂലം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ശന്പളപരിധി ഉയര്‍ത്തിയതുമൂലം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
901 |
പാരിപ്പള്ളി ഇ.എസ്.ഐ. ആശുപത്രയിലെ പുറംകരാര്‍ നിയമനം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ പുറംകരാര്‍ നിയമനം നടത്തുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ ;
(ബി)കരാര്‍ അടിസ്ഥാനത്തില്‍ ഏതെല്ലാം തസ്തികയിലാണ് നിയമനം നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;
(സി)കരാര്‍ നിയമനത്തിന് പകരം സ്ഥിരം നിയമനം നടത്തുന്നതിന് വേണ്ടി കേന്ദ്രതൊഴില്‍ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?
|
902 |
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ക്ലാസുകള്‍
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഈ അദ്ധ്യയന വര്‍ഷം മെഡിക്കല്‍ ക്ലാസുകള്‍ ആരംഭിക്കുമോ ; എങ്കില്‍ അഡ്മിഷന്‍റെ ഘടന സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; ഇല്ലെങ്കില്‍ ക്ലാസുകള്‍ വൈകുന്നതിനുള്ള കാരണം വിശദമാക്കുമോ ;
(ബി)പാരിപ്പള്ളിയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന്‍റെ അംഗീകാരത്തിനുള്ള മെഡിക്കല്‍ കൌണ്‍സില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; ലഭിച്ചെങ്കില്‍ എന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ;
(സി)മെഡിക്കല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ എന്നാണ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കുമോ ;
(ഡി)മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം ലഭിക്കാതെ മെഡിക്കല്‍ കോളേജിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചതായി അറിയുമോ ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാ ക്കുമോ ?
|
903 |
കശുവണ്ടിത്തൊഴിലാളികളുടെ മരണാനന്തര ഫണ്ട്
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)കശുവണ്ടിത്തൊഴിലാളി മരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട മരണാനന്തര ധനസഹായം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ
(ബി)കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രസ്തുത ധനസഹായം ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ എണ്ണവും വിതരണം ചെയ്ത തുകയുടെ കണക്കും വിശദമാക്കാമോ; ജില്ല തിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ ;
(സി)മരണാനന്തര ധനസഹായം യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?
|
<<back |
|