|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6825
|
ഡിസലൈനേഷന്‍ പ്ലാന്‍റുകള്‍
ശ്രീ. വര്‍ക്കല കഹാര്‍
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്ത് ഡിസലൈനേഷന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ; വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്;
(ഇ)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
6826 |
ജലവിഭവശേഷി നിലനിര്‍ത്തുന്നതിന് പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ ജലവിഭവശേഷി നിലനിര്‍ത്തുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)ശുദ്ധജലമലിനീകരണം നിയന്ത്രിക്കുന്നതിനും ശുദ്ധജലസ്രോതസ്സുകളിലെ മലിനീകരണം എത്രയെന്ന് കണക്കാക്കുന്നതിനും നടപ്പിലാക്കിയ പദ്ധതികള്‍ വ്യക്തമാക്കുമോ?
|
6827 |
പുഴകള്‍ സംരക്ഷിക്കാനുള്ള സമഗ്ര പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
'' വി.റ്റി. ബല്‍റാം
'' സി.പി. മുഹമ്മദ്
'' ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്തെ പുഴകള്‍ സംരക്ഷിക്കാനുള്ള സമഗ്ര പദ്ധതിക്ക് ജലവിഭവ വകുപ്പ് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ ;
(സി)ജലസ്രോതസ്സുകള്‍ വറ്റി, തീരങ്ങള്‍ കൈയ്യേറപ്പെട്ട് നാശം നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ പുഴകളെ സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതിക്ക് എത്ര കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
6828 |
റിവന്‍ ബേസിന്‍ അതോറിറ്റി രൂപീകരണം
ശ്രീ. അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
,, പി.എ. മാധവന്‍
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് റിവര്‍ ബേസിന്‍ അതോറിറ്റി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ;
(സി)എന്തെല്ലാം ക്വാസി-ജുഡീഷ്യല്‍ അധികാരങ്ങളാണ് അതോറിറ്റിക്ക് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ എത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
6829 |
മഴവെള്ള സംഭരണികള്‍
ശ്രീ. എം.എ. വാഹീദ്
,, ഷാഫി പറന്പില്‍
,, കെ. മുരളീധരന്‍
,, റ്റി.എന്‍. പ്രതാപന്‍
(എ)പുതുതായി നിര്‍മ്മിക്കുന്ന വീടുകളിലും കെട്ടിടങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്; വിശദമാക്കുമോ;
(സി)എത്ര വിസ്തീര്‍ണ്ണം വരെ ഉള്ള കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമാണ് മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(ഡി)പഴയ കെട്ടിടങ്ങള്‍ക്കുകൂടി ധനസഹായം നല്‍കി മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
|
6830 |
ജലശ്രീ ഹരിതശാലാ ലാബുകള്‍
ശ്രീ. കെ. മുരളീധരന്‍
,, ലൂഡി ലൂയിസ്
,, കെ. അച്ചുതന്‍
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് ജലശ്രീ ഹരിതശാലാ ലാബുകളുടെ പ്രവര്‍ത്തനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്;
(ഇ)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
6831 |
ബഞ്ച് മാര്‍ക്കിംഗ് സംവിധാനം
ശ്രീ. എം. ഹംസ
(എ) സംസ്ഥാനത്തെ ജലസേചന സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനുമായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
(ബി) സംസ്ഥാനത്തെ ഏതെല്ലാം ജലസേചന പദ്ധതികളിലാണ് ബഞ്ച് മാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്;
(സി) ബഞ്ച് മാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിനായി എന്തുതുകയാണ് വകയിരുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
|
6832 |
കേരള വാട്ടര്‍ അതോറിറ്റിയിലെ ഇ.ആര്‍.പി സംവിധാനം
ശ്രീ.വി. ശിവന്‍കുട്ടി
(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇ.ആര്‍.പി സംവിധാനം നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നും, ഇക്കാര്യം ഒരു വിദഗ്ദ്ധ സമിതിയെകൊണ്ടു പരിശോധിക്കുമോ എന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതുകൊണ്ട് വാട്ടര്‍ അതോറിറ്റിക്കു കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ ?
|
6833 |
ആക്സിലറേറ്റഡ് റൂറല്‍ വാട്ടര്‍ സപ്ലൈ പ്രോജക്ട്
ശ്രീ. എം. ഹംസ
(എ)ആക്സിലറേറ്റഡ് റൂറല്‍ വാട്ടര്‍ സപ്ലൈ പ്രോജക്ട് വഴി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് 2012-13, 2013-14 വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് പ്രോജക്ട് വിഹിതമായി എന്തുതുക ലഭിച്ചു ; അതില്‍ സംസ്ഥാനവിഹിതം ഉള്‍പ്പെടെ എന്തു തുക ചെല വഴിച്ചു ;
(ബി)ഏതെല്ലാം പ്രോജക്ടുകള്‍ക്കായാണ് പ്രസ്തുത തുക ചെലവഴിച്ചത്; വിശദാംശം നല്‍കുമോ ;
(സി)എസ്.പി.എ.എന്‍. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിവരുന്നു ; അതില്‍ ഓരോന്നിന്‍റെയും ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ?
|
6834 |
ജലഅതോറിറ്റിയുടെ പ്രവര്‍ത്തനവും ജിക്ക പദ്ധതിയും
ശ്രീമതി കെ. എസ്. സലീഖ
(എ)ജല അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ജപ്പാന്‍ ഇന്‍റര്‍ നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) പദ്ധതിയില്‍ എത്ര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി; അവ ഏതെല്ലാം; നിര്‍ദ്ദേശങ്ങളുടെ പട്ടിക ലഭ്യമാക്കുമോ;
(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ അവസാന ഇനമായ ദൈനംദിന ഭരണം വേഗത്തിലാക്കാനായി ഓഫീസ് കന്പ്യൂട്ടര്‍ വല്‍ക്കരണത്തിന് എത്രാമത്തെ മുന്‍ഗണന നല്‍കിയെന്നും ഇതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ;
(സി)കന്പ്യൂട്ടര്‍ വല്‍ക്കരണം നടത്താനുള്ള സോഫ്ട് വെയര്‍ തയ്യാറാക്കാന്‍ എന്നാണ് അനുമതി നല്‍കിയത് എന്നും ഇതിനായി തെരഞ്ഞെടുത്ത സ്ഥാപനം ഏതാണെന്നും പ്രസ്തുത തെരഞ്ഞെടുപ്പിനു സ്വീകരിച്ച മാനദണ്ധം എന്താണ് എന്നും ടെന്‍ഡര്‍ തുക എത്രയാണെന്നും വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുക്കുന്പോള്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നുവെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്ത തുക എത്ര വീതമെന്നും വ്യക്തമാക്കുമോ;
(ഇ)ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മേല്‍നോട്ട സമിതി പ്രസ്തുത സോഫ്ട്വെയര്‍ ടെന്‍ഡര്‍ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായുള്ള അനുമതി ആരാണ് നല്‍കിയത്; വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത സോഫ്ട്വെയര്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ആണോ എന്നും കരാര്‍ നേടിയ കന്പനി ഏതു കന്പനിവഴിയാണ് പ്രസ്തുത പ്രവൃത്തി നടത്തുന്നത് എന്നും വ്യക്തമാക്കുമോ;
(ജി)ജല അതോറിറ്റിയില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടവും അനുമതിയുമില്ലാതെ നടത്തിയ ടെന്‍ഡറുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
6835 |
വൈപ്പിന്‍
മണ്ധലത്തിലെ
""ജലനിധി''
പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)""ജലനിധി'' പദ്ധതിയില്‍ വൈപ്പിന്‍ മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ ഏതുഘട്ടത്തിലാണ് പ്രസ്തുത പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഓരോ പഞ്ചായത്തിലും പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്ന് വിശദീകരിക്കുമോ;
(ഡി)എറണാകുളം ജില്ലയിലെ എത്ര പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതെല്ലാം മണ്ധലങ്ങളിലെന്നും വിശദീകരിക്കുമോ?
|
6836 |
കേരള വാട്ടര്‍ അതോറിറ്റിയുടെ ഇ.പി.ആര്‍. പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇ.പി.ആര്‍. പദ്ധതിക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നു വിളിച്ചുവെന്നറിയിക്കുമോ ;
(ബി)ടെണ്ടര്‍ ഡോക്യുമെന്‍റില്‍ ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായി രുന്നുവോ; എങ്കില്‍ എതെല്ലാം സാഹചര്യങ്ങളില്‍ എന്തെല്ലാം കാര്യങ്ങളില്‍ എന്ന് വിശദമാക്കുമോ ;
(സി)പദ്ധതിക്ക് ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ പാടില്ലെന്ന് തീരുമാനിച്ചത് ഏതുതലത്തിലാണ്; അതിനുള്ള കാരണം വ്യക്തമാക്കുമോ;
(ഡി)ഏതെങ്കിലും ആഗോളകന്പനിയുടെ ഡാറ്റാബേസ് മാത്രം ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ് ; ഇത് സി.വി.സി. മാനദണ്ധങ്ങള്‍ക്ക് വിരുദ്ധമാണെന്നറിയാമോ; ഇതുവഴി സര്‍ക്കാരിനും വാട്ടര്‍ അതോറിറ്റിക്കും ഉണ്ടാകുന്ന സാന്പത്തിക ബാധ്യത എത്രയാണെന്ന് അറിയിക്കുമോ ;
(ഇ)പ്രസ്തുത ടെണ്ടര്‍ നടപടിയെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ ; വിശദമാക്കുമോ ;
(എഫ്)പ്രസ്തുത ടെണ്ടറില്‍ എത്ര കന്പനികള്‍ പങ്കെടുക്കുകയുണ്ടായി ; ക്വാളിഫൈ ചെയ്ത കന്പനികള്‍ ഏതൊക്കെയാണ് ; ഓപ്പണ്‍ സോഴ്സ് കന്പനികള്‍ എത്രയുണ്ട് ; വ്യക്തമാക്കുമോ;
(ജി)ടെണ്ടര്‍ ഇവാല്യുവേഷന്‍ നടത്തിയത് എപ്രകാര മാണ്; സെലക്ട് ചെയ്യപ്പെട്ട കന്പനി ഏതാണ്; ക്വാട്ട് ചെയ്യപ്പെട്ട തുക എത്രയാണ്; വിശദാംശം നല്‍കുമോ;
(എച്ച്)ടെണ്ടറില്‍ പങ്കെടുത്ത ഓരോ കന്പനിയും ക്വാട്ട് ചെയ്ത തുക എത്ര വീതമായിരുന്നുവെന്നറിയി ക്കുമോ;
(ഐ)ടെണ്ടര്‍ നടപടി ക്രമങ്ങളിലുണ്ടായതായി പറയപ്പെടുന്ന തിരിമറികളെ സംബന്ധിച്ച് അന്വേഷിക്കുമോ ; വിശദമാക്കുമോ ?
|
6837 |
മഴവെള്ള സംഭരണികള്‍
ശ്രീമതി കെ.കെ. ലതിക
(എ)സംസ്ഥാനത്തെ ജലക്ഷാമം നേരിടുന്നതിന് മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളോടനുബന്ധിച്ചും പോര്‍ട്ടബിള്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
|
6838 |
മാവേലിക്കര നഗരത്തിലെ കുടിവെള്ളക്ഷാമം
ശ്രീ. ആര്‍. രാജേഷ്
(എ) മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച വാട്ടര്‍ടാങ്കും പന്പ്ഹൌസും കാലപ്പഴക്കത്താല്‍ തകര്‍ച്ചയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇവിടെ പുതിയ വാട്ടര്‍ടാങ്കും പന്പ്ഹൌസും സ്ഥാപിച്ച് പ്രസ്തുത പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി) മാവേലിക്കര നഗരത്തിലെ കുടിവെള്ള പ്രശ്നപരിഹാരത്തിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക വകയിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
6839 |
ആലപ്പുഴ നഗരസഭയിലെ കുടിവെള്ളക്ഷാമം
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ നഗരസഭയിലെ കുടിവെള്ളക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം പന്പിംഗ് സ്റ്റേഷനുകളില്‍ നിന്നാണ് ആലപ്പുഴ നഗരസഭയിലേക്ക് വെള്ളം പന്പുചെയ്യുന്നത്;
(സി)പന്പിംഗ് സ്റ്റേഷനുകളിലെ എത്ര കിണറുകള്‍ തകരാറിലാണ്; തകരാര്‍ പരിഹരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
6840 |
കുട്ടനാട് പാക്കേജിലെ പുറംബണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. തോമസ് ചാണ്ടി
(എ) കുട്ടനാട് പാക്കേജില്‍ കെ.ഇ.എല്‍.കക സ്കീമില്‍പ്പെടുത്തി സി & ഡി ബ്ലോക്കുകളിലെയും റാണിചിത്തിര ബ്ലോക്കിലെയും പുറംബണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നാളിതുവരെ എന്തുതുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
(ബി) പ്രസ്തുത പ്രവൃത്തികളുടെ കാലാവധി 31.12.2014 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി) പ്രസ്തുത ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തുതുക കൂടി ആവശ്യമായിവരുമെന്നുള്ളതിന്‍റെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?
|
6841 |
നാട്ടിക നിയോജകമണ്ധലത്തിലെ കുടിവെളള വിതരണ സംവിധാനത്തിന്‍റെ നവീകരണം
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജകമണ്ധലത്തിലെ കുടിവെളള വിതരണ സംവിധാനം നവീകരിക്കുന്നതിനു സമര്‍പ്പിച്ച പദ്ധതി പ്രവര്‍ത്തനത്തിന്‍റെ പുരോഗതി വിശദമാക്കുമോ;
(ബി)കുടിവെളള പൈപ്പ്ലൈന്‍ നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമോ എന്നറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാനാകുമെന്ന് അറിയിക്കുമോ?
|
6842 |
മണന്പൂര്‍, ഒറ്റൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതി
ശ്രീ. ബി. സത്യന്‍
(എ)മണന്പൂര്‍, ഒറ്റൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിക്കായി എന്തുതുകയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതുവരെ എന്തുതുകയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;
(സി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നറിയിക്കുമോ?
|
6843 |
കണ്ണിമംഗലം-പാണ്ടുപാറ കുടിവെള്ള പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ജില്ലാ പഞ്ചായത്ത് 30 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ 54 ലക്ഷവും അനുവദിച്ചിട്ടുള്ളതും മലയോരപഞ്ചായത്തുകളായ മലയാറ്റൂര്‍, അയ്യന്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ളതുമായ കണ്ണിമംഗലം-പാണ്ടുപാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
6844 |
നവോദയപുരം ചീത്തപ്പാറ ഹരിജന്‍ കോളനിയിലെ കുടിവെള്ള ക്ഷാമം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജക മണ്ധലത്തിലെ ഉയര്‍ന്നപ്രദേശമായ മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ എഴുപതോളം ഹരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന നവോദയപുരം ചീത്തപ്പാറ ഹരിജന്‍ കോളനിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അനുവദിച്ച 45 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
6845 |
തരൂര്‍ മണ്ധലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ടുകള്‍
ശ്രീ.എ.കെ. ബാലന്‍
(ഇ)തരൂര്‍ മണ്ധലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള പുതിയ കുടിവെള്ള പദ്ധതികളിലെ പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ പദ്ധതിയുടെയും എസ്റ്റിമേറ്റ് തുക, കുടിവെള്ള സ്രോതസ്സ്, കുടിവെള്ളം ലഭിക്കുന്ന പഞ്ചായത്തുകള്‍ എന്നിവ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
(ഡി)പുതിയ ഏതെല്ലാം പദ്ധതികള്‍ക്കാണ് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
6846 |
പയ്യന്നൂര്‍ മണ്ധലത്തിലെ ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവൃത്തികള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)പയ്യന്നൂര്‍ നിയോജകമണ്ധലത്തില്‍ മൈനര്‍ ഇറിഗേഷന്‍, ഇറിഗേഷന്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവൃത്തികളുടെ പ്രൊപ്പോസലുകളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; നിലവിലുള്ള അവസ്ഥ വിശദമാക്കുമോ?
|
6847 |
ചെറുകിട ജലസേചന മേഖലയില്‍ മറ്റ്ഏജന്‍സികള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)ചെറുകിട ജലസേചന മേഖലയില്‍ ചെറുകിട ജലസേചന വകുപ്പിനെ കൂടാതെ മറ്റ് ഏതെല്ലാം എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയിക്കുമോ;
(ബി)പ്രസ്തുത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നറിയിക്കുമോ;
(സി)പ്രസ്തുത ഏജന്‍സികള്‍ 2011-12ലും 2012-13ലും 2013-14ലും വിവിധ ജില്ലകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ഓരോ ജില്ലയിലും എന്തു തുക വീതം ചെലവഴിക്കുകയുണ്ടായി;
(ഡി)പ്രസ്തുത ഏജന്‍സികള്‍ മുഖേന 2011-12ലും 2012-13ലും 2013-14ലും കണ്ണൂര്‍ ജില്ലയില്‍ ഏറ്റെടുത്തതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്നറിയിക്കുമോ?
|
6848 |
ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
ശ്രീ. ബി. ഡി. ദേവസ്സി
,, ജെയിംസ് മാത്യു
,, സി. കെ. സദാശിവന്‍
ശ്രീമതി കെ. എസ്. സലീഖ
(എ) ഒരു പഞ്ചായത്തില്‍ ഒരു കുളം നവീകരിക്കാനുള്ള പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
(ബി) പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര കുളങ്ങള്‍ നവീകരിച്ചെന്നും 2011-12, 2012-13 വര്‍ഷങ്ങളില്‍ ഇതിനായി എത്ര തുക ചെലവഴിച്ചെന്നും അറിയിക്കുമോ;
(സി) പ്രസ്തുത പദ്ധതിക്കായി ഈ വര്‍ഷം എന്തുതുക നീക്കിവച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
6849 |
കരുനാഗപ്പള്ളി മണ്ധലത്തിലെ "ഒരു പഞ്ചായത്തില്‍ ഒരു കുളം' പദ്ധതി
ശ്രീ. സി. ദിവാകരന്‍
(എ)കരുനാഗപ്പള്ളി മണ്ധലത്തില്‍ "ഒരു പഞ്ചായത്തില്‍ ഒരു കുളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം കുളങ്ങളാണ് പുനരുദ്ധാരണം നടത്തിയത് ;
(ബി)ഓരോ കുളത്തിനും ചെലവായ തുക എത്രയാണെന്ന് അറിയിക്കുമോ ?
|
6850 |
ചാലക്കുടി മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍ "ഒരു പഞ്ചായത്തില്‍ ഒരു കുളം' പദ്ധതി പ്രകാരം ഏതെല്ലാം കുളങ്ങളുടെ നവീകരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അവയുടെ പ്രവ്യത്തികള്‍ ഏതുഘട്ടത്തിലാണെന്നും അറിയിക്കാമോ;
(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനും എം.എല്‍.എ മാരുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കുളങ്ങള്‍ കെട്ടിസംരക്ഷിച്ച് നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
6851 |
കൊരട്ടിഇന്‍ഫോപാര്‍ക്കിലേക്ക് ശുദ്ധജലം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടിപ്പുഴയില്‍നിന്ന് കൊരട്ടി ഇന്‍ഫോപാര്‍ക്കിലേക്കാവശ്യമായ ശുദ്ധജലം എത്തിക്കുന്നതിനായുളള ആറു കോടി രൂപയുടെ നിക്ഷേപ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6852 |
അങ്കമാലി നിയോജകമണ്ധലത്തിലെ കനാല്‍ ബണ്ട് റോഡുകള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തില്‍ ജലവിഭവ വകുപ്പിന് കീഴിലുള്ള കനാല്‍ ബണ്ട് റോഡുകള്‍ ഏതെല്ലാമെന്ന് പഞ്ചായത്തുതിരിച്ച് വിശദമാക്കുമോ;
(ബി)പ്രസ്തുത റോഡുകളുടെ പുന:രുദ്ധാരണപ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത റോഡുകളുടെ പുന:രുദ്ധാരണപ്രവൃത്തികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)അനുവദിച്ചതുക സംബന്ധിച്ച ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഇ)ജലവിഭവ വകുപ്പിന്‍റെ കീഴിലുണ്ടായിരുന്ന കനാല്‍ ബണ്ട് റോഡുകള്‍ പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടുണ്ടോ;
(എഫ്)എങ്കില്‍ പ്രസ്തുത റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
6853 |
ബിയ്യം കായലിലേക്ക് ജലം എത്തിക്കുന്ന പദ്ധതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ചമ്രവട്ടം പദ്ധതിയില്‍ നിന്ന് നരിപ്പറന്പ്, നൈതല്ലൂര്‍ പ്രദേശത്തിലൂടെ ബിയ്യം കായലിലേക്ക് ജലം എത്തിക്കുന്നതിന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ ;
(ബി)ഇതിനുള്ള പഠനം നടത്തിയിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ അതിന്‍റെ റിപ്പോര്‍ട്ട് പദ്ധതി അടങ്കല്‍ തുക എന്നിവ തയ്യാറാക്കിയിട്ടുണ്ടോ ;
(ഡി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കനാല്‍ പോകുന്ന പ്രദേശങ്ങളിലെ ഇരുവിള നെല്‍കൃഷിയും, പച്ചക്കറി കൃഷിയും പുന:സ്ഥാപിക്കാമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഇ)ജലക്ഷാമം നേരിടുന്ന പൊന്നാനി കോള്‍ മേഖലയിലെ വിള വര്‍ദ്ധനയും, ഉല്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6854 |
പൊന്നാനി, മഠത്തില്‍ തോടിന് കുറുകെ വി.സി.ബി. പണിയുന്നതിന് നടപടി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മണ്ധലത്തില്‍പ്പെട്ട മാടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുളിക്കക്കടവ് ഭാഗത്തുള്ള മഠത്തില്‍ തോടിന് കുറുകെയുള്ള വി.സി.ബി. തകര്‍ന്നതുമൂലം ആയിരക്കണക്കിന് കുടുംബങ്ങളിലെ കിണറുകളിലും നൂറുകണക്കിന് ഹെക്ടര്‍ കൃഷിഭൂമിയിലും ഉപ്പുവെള്ളം കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന് പരിഹാരമായി മഠത്തില്‍ തോടിന് കുറുകെ വി.സി.ബി. പണിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
(സി)കാലവര്‍ഷം തീരുന്നതിന് മുന്‍പ് പ്രസ്തുത പദ്ധതി തുടങ്ങാനാകുമോ; വിശദമാക്കുമോ? |
6855 |
കൊയിലാണ്ടി മണ്ധലത്തിലെ കടലാക്രമണ നിരോധന പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ) ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഉണ്ടായ കടലാക്രമണത്തെ തുടര്‍ന്ന് കൊയിലാണ്ടി മണ്ധലത്തില്‍ എവിടെയെല്ലാമാണ് കടല്‍ഭിത്തി തകരുകയും കടല്‍ കയറി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി) പ്രസ്തുത സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും തകര്‍ന്ന കടല്‍ഭിത്തി പുനരുദ്ധരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
(സി) പ്രസ്തുത ആവശ്യം ഉന്നയിച്ച് സ്ഥലം എം.എല്‍.എ.യില്‍ നിന്ന് ലഭിച്ച നിവേദനത്തിന്മേല്‍ എന്തുനടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
(ഡി) കടല്‍ക്ഷോഭം കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തിയും കടലാക്രമണ നിരോധന പദ്ധതികളും നടപ്പാക്കാനാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. എത്ര തവണ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബജറ്റ് പ്രൊപ്പോസലില്‍ ഇത് ആവശ്യപ്പെട്ടിരുന്നുവോ എന്നും വിശദമാക്കുമോ;
(ഇ) എം.എല്‍.എ.യുടെ നിവേദനങ്ങള്‍ക്ക് എന്തു പരിഗണന നല്‍കി എന്നും എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി എന്നും എന്തു തുക അനുവദിച്ചു എന്നും വിശദമാക്കുമോ;
(എഫ്) കാബിനറ്റ് തീരുമാനത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട് കലക്ട്രേറ്റില്‍ നിന്ന് വന്നിട്ടുള്ള അടിയന്തിര പ്രവൃത്തികള്‍ക്കുള്ള ശുപാര്‍ശകള്‍ ഏതെല്ലാം; കൊയിലാണ്ടി മണ്ധലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ അംഗീകരിച്ചു ഭരണാനുമതി നല്‍കി; വിശദമാക്കുമോ;
(ജി) കടലാക്രമണത്തെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ എന്ന നിലയില്‍ സംസ്ഥാനത്താകെ അനുവദിച്ചതും അംഗീകരിച്ചതുമായ പദ്ധതികളുടെ വിശദാംശം നിയോജക മണ്ധലം തിരിച്ച് വിശദമാക്കുമോ? |
6856 |
കൊയിലാണ്ടി മണ്ധലത്തിലെ ജലവിതരണം
ശ്രീ. കെ. ദാസന്‍
(എ)ജലവിഭവവകുപ്പിന് കീഴില്‍ നിര്‍മ്മിച്ചതും പരിപാലിക്കപ്പെടുന്നതുമായ എത്ര ജലവിതരണ സംവിധാനങ്ങളും എത്ര കിണറുകളും കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉണ്ട് എന്ന് വ്യക്തമാക്കുമോ; അവ എവിടെയെല്ലാമാണ് എന്ന് വിശദമാക്കുമോ;
(ബി)അവയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകള്‍/ജലവിതരണ സംവിധാനങ്ങള്‍ ഏതെല്ലാം; അവ പുനരുദ്ധരിച്ച് ഉപയോഗപ്പെടുത്താന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ്; വിശദമായി വ്യക്തമാക്കുമോ;
(സി)അവ പുനരുദ്ധരിക്കാന്‍ എന്തുതുക ചെലവ് വരുമെന്ന് വ്യക്തമാക്കുമോ? |
6857 |
വടകരയിലെ യു.ഡിസ്മാറ്റ് പദ്ധതി
ശ്രീമതി കെ.കെ. ലതിക
(എ)വാട്ടര്‍ അതോറിറ്റി വടകരയില്‍ നടപ്പാക്കിയ യു.ഡിസ്മാറ്റ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും എന്തു തുകയ്ക്കാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതെന്നും നാളിതുവരെ എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റിനാണ് പ്രസ്തുത പദ്ധതിയില്‍ അംഗീകാരം ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്കുവേണ്ടി വൈദ്യുതി ലഭിക്കുവാന്‍ അണ്ടര്‍ ഗ്രൌണ്ട് കേബിളുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടായിരുന്നുവോ എന്നും ആയതിന് അംഗീകാരം ലഭിച്ചിരുന്നുവോ എന്നും വ്യക്തമാക്കുമോ;
(ഡി)അംഗീകാരം ലഭിച്ചിരുന്നുവെങ്കില്‍ ആയത് ഇതുവരെ നടപ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ? |
6858 |
ചാത്തന്നൂര്‍ മണ്ധലത്തിലെ പഴയപൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മൈലക്കാട്, ആലുംകടവ് ഭാഗങ്ങളിലെ പഴയപൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിക്ക് എന്നാണ് ഭരണാനുമതി നല്‍കിയതെന്നും എന്തു തുക ഈ ആവശ്യത്തിലേക്കായി അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്നാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്; നാളിതുവരെയുള്ള പ്രവര്‍ത്തനപുരോഗതി അറയിക്കുമോ;
(സി)അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ? |
6859 |
ഡാമുകളില്‍ നിന്ന് എക്കല്‍ നീക്കം ചെയ്യുന്നതിന് നടപടി
ശ്രീ. രാജു എബ്രഹാം
(എ)ജലസേചന വകുപ്പിന്‍റെ ഉടമസ്ഥതയില്‍ കേരളത്തില്‍ എത്ര ഡാമുകളാണ് ഉള്ളത്; അവ ഏതൊക്കെ;
(ബി)ഓരോ ഡാമും പ്രവര്‍ത്തനക്ഷമമായത് ഏതു വര്‍ഷം മുതലാണ്; എത്ര ഘനയടി വെള്ളമാണ് ഓരോ ഡാമിനും സംഭരിക്കാന്‍ ശേഷിയുള്ളത്;
(സി)കാലാകാലങ്ങളിലുള്ള എക്കല്‍ ഡാമുകളില്‍ അടിയുന്നതിനാല്‍ ഇപ്പോള്‍ സ്ഥാപിത ശേഷിക്കനുസരിച്ചുള്ള വെള്ളം സംഭരിക്കാന്‍ കഴിയുന്നുണ്ടോ;
(ഡി)പ്രസ്തുത ഡാമുകളില്‍ നിന്ന് എക്കല്‍ കാലാകാലങ്ങളില്‍ നീക്കം ചെയ്യാറുണ്ടോ; ഏറ്റവും ഒടുവില്‍ ഡാമുകളില്‍ നിന്ന് എന്നാണ് എക്കല്‍ നീക്കിയിട്ടുള്ളതെന്നും ഡാമിന്‍റെ പേരും തീയതിയും സഹിതം വ്യക്തമാക്കുമോ;
(ഇ)ഇനി എക്കല്‍ നീക്കാനുള്ള ഡാമുകളില്‍ ആയത് നീക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? |
6860 |
തട്ടുപാറയിലും, പൂതുരുത്തിയിലും ചെക്ക് ഡാമുകള്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട മേലൂര്‍ പഞ്ചായത്തിലെ തട്ടുപാറയിലും പൂതുരുത്തിയിലും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)ഇതിനായി അടിയന്തര നടപടി സ്വീകരിക്കുമോ? |
6861 |
കാസര്‍ഗോഡ് ജില്ലയിലെ പുതിയ ചെക്ക് ഡാമുകളും തടയണകളും
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി എവിടെയൊക്കെ ചെക്ക് ഡാമുകളും തടയണകളും നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ജലവിഭവ വകുപ്പിന് കീഴില്‍ ജില്ലയില്‍ എത്ര കുളങ്ങള്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? |
6862 |
കരിപ്പുഴ കനാലിന്‍റെ പുനരുദ്ധാരണം
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം മണ്ധലത്തില്‍ കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി കരിപ്പുഴ കനാലിന്‍റെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ? |
6863 |
മലയം കനാലിന് തീരസംരക്ഷണ ഭിത്തി
ശ്രീ. സി.കെ. സദാശിവന്‍
കായംകുളം നഗരസഭയിലെ മലയം കനാലിന് പടിഞ്ഞാറേകരയില്‍ കാവടിപ്പാലം മുതല്‍ തോണ്ടലില്‍ക്കുന്നുപാലംവരെ കരഭൂമി ഇടിഞ്ഞ് കനാലിലേക്ക് വീഴുന്നതും ഉപ്പുവെള്ളം കയറി കൃഷി നാശം സംഭവിക്കുന്നതും പരിഹരിക്കുന്നതിന് തീരസംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ? |
6864 |
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ്കടന്പ തോടിനു കുറുകെ ആംബുലന്‍സ് ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. സി. കെ. സദാശിവന്‍
കായംകുളം മണ്ധലത്തില്‍ മേജര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് കടന്പ തോടിനുകുറുകെ ആംബുലന്‍സ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
6865 |
കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ ആനോത്ത് പുഴയുടെ തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പുഴയുടെ തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(സി)ഇതു സംബന്ധിച്ച് ജലസേചന വകുപ്പില്‍ നിലവിലുള്ള ഫയലുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ?
|
6866 |
പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പി.ഐ.പി വക സ്ഥലം കൈയ്യേറിയിട്ടുള്ളത് ഒഴിപ്പിക്കുന്നതിന് നടപടി
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം അസംബ്ളി മണ്ധലത്തില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പി.ഐ.പി. വക സ്ഥലം കൈയ്യേറിയതുമായി ബന്ധപ്പെട്ട പരാതി പി.ഐ.പി. അധികൃതര്‍ക്ക് പൊതുജനങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)പി.ഐ.പി. വക പുറന്പോക്ക് സ്ഥലം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൈയ്യേറിയിട്ടുള്ളത് ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?
|
6867 |
പൈപ്പ്ലൈനുകളില്‍ നിന്നുള്ള ജലമോഷണം
ശ്രീ. സി. ദിവാകരന്‍
(എ)ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളില്‍ നിന്ന് ജലമോഷണം നടക്കുന്നതായുള്ള എത്ര പരാതികളാണ് 2013,2014 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)ജലമോഷണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;
(സി)ജലമോഷണം നടത്തിയതിന് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
6868 |
നെയ്യാര്‍ ഡാമിലെ ടൂറിസം വികസനപദ്ധതികള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ പ്രമുഖ സ്ഥാനം ലഭിക്കേണ്ട നെയ്യാര്‍ ഡാമിലെ ടൂറിസം വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിന്‍റെ പുരോഗതിയെക്കുറിച്ച് വിശദീകരിക്കാമോ;
(ബി) മിഷന്‍ 676 എന്ന പദ്ധതിയില്‍ നെയ്യാര്‍ ഡാമിന്‍റെ വികസനകാര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തുടക്കം കുറിച്ച നെയ്യാര്‍ ഡാം ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി- യുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പദ്ധതി നടപ്പിലാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
|
6869 |
ശിരുവാണി ഡാമിലെ ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പു പദ്ധതിയുടെ തുക വക മാറ്റി ചെലവാക്കിയത്
ശ്രീ. കെ.വി. വിജയദാസ്
(എ)ശിരുവാണി ഡാമിലെ ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പു പദ്ധതിയുടെ തുക വകമാറ്റി ചെലവാക്കി ദുര്‍വിനിയോഗം നടത്തിയെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ?
|
6870 |
ഭൂഗര്‍ഭജല സംരക്ഷണം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനം അപകടകരമാം വിധം താഴുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഭൂഗര്‍ഭജലം പരിരക്ഷിക്കുന്നതിനും, ആയതിന്‍റെ പുനസംഭരണത്തിനുമായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത് ; അതിനായി 2012-13, 2013-14 വര്‍ഷത്തില്‍ എന്തു തുക വകയിരുത്തി ; എന്തു തുക ചെലവഴിച്ചു ; വിശദാംശം ലഭ്യമാക്കുമോ ;
(സി)ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?
|
6871 |
കൊല്ലം ജില്ലയിലെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഭൂജലവകുപ്പിന്‍റെ കീഴില്‍ കൊല്ലം ജില്ലയിലെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ് നിലനിര്‍ത്തുന്നതിന്‍റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാക്കുമോ;
(ബി)കൊല്ലം സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ് വഴി നിലവില്‍ ഏതെങ്കിലും പ്രവൃത്തി നടക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
|
6872 |
ഉള്‍നാടന്‍ ജലപാതാ വികസനം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. ഷംസുദ്ദീന്‍
,, കെ. എം. ഷാജി
(എ)സംസ്ഥാനത്തെ ഉള്‍നാടന്‍ ജലപാതകളുടെ പ്രയോജനം ലഭിക്കുന്നതിനായി ഗതാഗത, വിനോദസഞ്ചാര വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ജലപാതകളുടെ ആഴവും വീതിയും കൂട്ടി മോടി പിടിപ്പിച്ച് കൂടുതല്‍ പ്രയോജനപ്രദമാക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)ഇല്ലെങ്കില്‍ അത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കുമോ;
(സി)ഉള്‍നാടന്‍ ജലപാതാവികസനത്തിന് കഴിഞ്ഞ പത്തു വര്‍ഷം എന്തുതുക ചെലവഴിച്ചുവെന്നും ഏതൊക്കെ ജലപാതകള്‍ക്കുവേണ്ടിയാണ് തുക ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?
|
6873 |
കൊല്ലം-കോട്ടപ്പുറം ജലപാത
ശ്രീ. എസ്. ശര്‍മ്മ
(എ)കൊല്ലം-കോട്ടപ്പുറം ജലപാതയുടെ പൂര്‍ത്തീകരണത്തിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്കായി ഈ സര്‍ക്കാര്‍ ചെലവഴിച്ച തുകയെത്രയെന്നും; എന്താവശ്യത്തിനുവേണ്ടിയെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകുമെന്നും; പൂര്‍ത്തീകരിക്കുന്നതിനുള്ള കാലതാമസം എന്തുകൊണ്ടെന്നും വ്യക്തമാക്കുമോ?
|
<<back |
|