UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6874

മിനിമം വേതനം പുതുക്കല്‍ 

 ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, വി. ഡി. സതീശന്
‍ ,, പാലോട് രവി
 ,, സണ്ണി ജോസഫ് 

(എ) എല്ലാ തൊഴില്‍ മേഖലയിലും മിനിമം വേതനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉപദേശക സമിതിയെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി) മിനിമം വേതനം പുതുക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ മിനിമം വേതനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

6875

ശരണ്യ തൊഴില്‍ പദ്ധതി 

ശ്രീ. സണ്ണി ജോസഫ്
 '' എം. പി. വിന്‍സെന്‍റ്
 '' ഡൊമിനിക് പ്രസന്‍റേഷന്
‍ '' പി. എ. മാധവന്‍

(എ)ശരണ്യ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;

(ബി)ആര്‍ക്കെല്ലാമാണ് പ്രസ്തുത പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് പദ്ധതി വഴി ലഭ്യമാകുന്നത്; വിശദമാക്കുമോ;

(ഡി)ആനുകൂല്യങ്ങളും സഹായങ്ങളും യഥാസമയം ലഭ്യമാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6876

വ്യവസായ തൊഴിലാളികളുടെ അധിക ക്ഷാമബത്ത 

ശ്രീ. സി. ദിവാകരന്‍
 '' ചിറ്റയം ഗോപകുമാര്‍
 '' ഇ. കെ. വിജയന്‍
 '' ജി.എസ്. ജയലാല്‍

(എ)വ്യവസായ തൊഴിലാളികള്‍ക്ക് നല്‍കേണ്ട അധിക ക്ഷാമബത്ത നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോള്‍ മുതല്‍ നല്‍കിതുടങ്ങുമെന്ന് വ്യക്തമാക്കുമോ; 

(ബി)ഒരു മാസത്തിനുള്ളില്‍ പുതുക്കിയ ക്ഷാമബത്ത പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ടായിട്ടുണ്ടോ; മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അധിക ക്ഷാമബത്ത സമയബന്ധിതമായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ?

6877

േകന്ദ്രാവിഷ്കൃത പദ്ധതികള്‍ 

ശ്രീ.ഇ.പി. ജയരാജന്‍

(എ)തൊഴിലും പുനരധിവാസവും വകുപ്പുമുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണ്; 

(ബി)ഓരോ കേന്ദ്രാവിഷ്കൃത പദ്ധതി മുഖേനയും 2011-2012-ലും 2012-13-ലും 2013-14-ലും എത്ര തുക വീതം ലഭിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)ഓരോ കേന്ദ്രാവിഷ്കൃത പദ്ധതി മുഖേനയും 2011-2012 ല്‍ നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനത്തിന്‍റെ ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)2012-2013-ല്‍ നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)2013-2014-ല്‍ നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ?

6878

തൊഴില്‍വകുപ്പ് കാലോചിതമായി പരിഷ്ക്കരിച്ച് കാര്യക്ഷമമാക്കുന്നതിന് നടപടി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുഭരണ പരിഷ്ക്കാര വകുപ്പ് (പി & എആര്‍ഡി) തൊഴില്‍ വകുപ്പിന്മേല്‍ പഠനം നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് അറിയിക്കുമോ ; 

(ബി)വര്‍ഷങ്ങള്‍ക്കുമുന്പ് നിര്‍ണ്ണയിക്കപ്പെട്ട കാലോചിതമല്ലാത്ത സ്റ്റാഫ് ഘടനയും സംവിധാനങ്ങളും ശാസ്ത്രീയമായി പുന:ക്രമീകരിക്കണമെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ ; 

(സി)തൊഴില്‍ വകുപ്പ് കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടപടി കൈക്കൊള്ളുമോ ?

6879

"നൈപുണ്യം സമ്മിറ്റ് 2014' 

ശ്രീ. ജി. എസ്. ജയലാല്‍

(എ)"നൈപുണ്യം സമ്മിറ്റ് 2014' എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് ചാത്തന്നൂര്‍ നിയോജക മണ്ധലത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവോ : 

(ബി)എങ്കില്‍ അതിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

6880

ഐ. ടി. മേഖലയിലെ തൊഴില്‍ നിയമലംഘനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)സംസ്ഥാനത്തെ ഐ.ടി. മേഖലയിലെ തൊഴില്‍ നിയമലംഘനങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ; 

(ബി)എവിടെയെല്ലാമാണ് തൊഴില്‍ ലംഘനങ്ങള്‍ നടക്കുന്നത് ;

(സി)തൊഴില്‍ ലംഘനം നടത്തിയതിന്‍റെ പേരില്‍ എത്ര നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

6881

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 

ശ്രീ. കെ. അജിത്

(എ)തൊഴില്‍ വകുപ്പിനു കീഴില്‍ എത്ര സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങളാണ് ഉള്ളതെന്നും ഇവ ഏതൊക്കെയെന്നും വെളിപ്പെടുത്തുമോ;

(ബി)സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും ഇവ ഏതൊക്കെ തസ്തികകളിലാണെന്നും വിശദമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം തൊഴില്‍ വകുപ്പിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളെന്നും വെളിപ്പെടുത്താമോ?

6882

ആരംഭിച്ചതും അടച്ചുപൂട്ടിയതുമായ ഐ.റ്റി.ഐ. കള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരംഭിച്ചതും അടച്ചുപൂട്ടിയതുമായ ഐ.റ്റി.ഐ. കളുടെ വിശദവിവരം നല്കുമോ; 

(ബി)കാലോചിതമായ കോഴ്സുകളോടുകൂടിയ ഐ.റ്റി.ഐ. കള്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ ഐ.റ്റി.ഐ. കള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; 

(സി)ഇക്കാര്യത്തിലുള്ള നിലപാടും നയവും വ്യക്തമാക്കുമോ?

6883

ഐ.ടി.ഐ.കള്‍ക്ക് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൌകര്യങ്ങളും 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അനുവദിച്ച എത്ര ഐ.ടി.ഐ.കള്‍ക്ക് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൌകര്യങ്ങളും ഉണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഐ.ടി.ഐ.കള്‍ക്ക് അടിസ്ഥാനസൌകര്യം ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

6884

ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍മാരുടെ ശന്പളം 

ശ്രീ. റ്റി.വി. രാജേഷ്

(എ)ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍മാരുടെ ശന്പളവും തസ്തികയുടെ പേരുകളും പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് കേന്ദ്ര സ്കെയില്‍ നല്‍കണമെന്ന ബഹു. ഹൈക്കോടതി വിധിയുടെ മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(സി)സമാനമായ മറ്റു മേഖലകളെ അപേക്ഷിച്ച് ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍മാരുടെ ജോലിഭാരം കൂടുതലും ശന്പള സ്കെയിലിലെ കുറവും കാരണം ഇന്‍സ്ട്രക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഐ.ടി.ഐ.കളിലെ ജോലിഭാരം പരിഗണിച്ച് ജീവനക്കാരുടെ ശന്പള സ്കെയില്‍ ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6885

ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ. 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ. യില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(സി)പുതിയ കെട്ടിടത്തിന് വേണ്ടിയുള്ള പ്രൊപ്പോസലിന്‍മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

6886

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കോച്ചിംഗ് കം ഗൈഡന്‍സ് സെന്‍ററുകള്‍ 

ശ്രീ. ബി. സത്യന്‍

(എ)തൊഴില്‍ വകുപ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്‍ററുകള്‍ എവിടെയെല്ലാമാണ് സ്ഥാപിച്ചിട്ടുള്ളത്;

(ബി)കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്‍ററുകള്‍ എല്ലാ താലൂക്കുകളിലും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?

6887

ക്ഷേമനിധി പെന്‍ഷനുകളുടെ കുടിശ്ശിക 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷനുകളുടെ കുടിശ്ശിക എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

6888

സാമൂഹ്യസുരക്ഷാ പദ്ധതികളും ഇതരക്ഷേമ പദ്ധതികളും 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ളതായ സാമൂഹ്യ സുരക്ഷാ പദ്ധതികളും ഇതര ക്ഷേമ പദ്ധതികളും ഏതെല്ലാമെന്നുള്ള വിവരം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ചുള്ള വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി)ഇത്തരം പദ്ധതികള്‍ക്കായി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ?

6889

ക്ഷേമനിധികളിലെ വ്യാജ അംഗത്വം 

ശ്രീ. കെ. ശിവദാസന്‍ നായര്
‍ ,, വി.റ്റി. ബല്‍റാം
 ,, ഹൈബി ഈഡന്
‍ ,, എം.എ. വാഹീദ്

(എ)ക്ഷേമനിധികളില്‍ വ്യാജ അംഗത്വമുള്ളവരെ കണ്ടുപിടിക്കുവാന്‍ സംവിധാനമുണ്ടോ; വിശദമാക്കുമോ;

(ബി)ക്ഷേമനിധികളിലെ വ്യാജ അംഗത്വം കണ്ടുപിടിച്ച് റദ്ദ് ചെയ്യാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി ആധാര്‍ കാര്‍ഡുകളുമായി ക്ഷേമനിധി അംഗങ്ങളെ ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6890

വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജനം 

ശ്രീ. വി. റ്റി. ബല്‍റാം
 '' പാലോട് രവി
 '' വി. ഡി. സതീശന്
‍ '' എം. എ. വാഹീദ്

(എ)വിവധ ക്ഷേമനിധി ബോര്‍ഡുകളെ സംയോജിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഒന്നിലധികം ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവരുടെ അംഗത്വം റദ്ദാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

6891

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ഫണ്ട് - അനുമതിയില്ലാതെ തുക വകമാറ്റല്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ഫണ്ടില്‍ നിന്നും ബോര്‍ഡിന്‍റെ അനുമതിയില്ലാതെ പണം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര രൂപയാണ് ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

6892

നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)നിര്‍മ്മാണ തൊഴിലാളിക്ഷേമ നിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡും അക്ഷയ രജിസ്ട്രേഷനും ബാങ്ക് അക്കൌണ്ടും നിര്‍ബന്ധമാക്കിയതിന്‍റെ ഫലമായി എത്ര തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്; 

(ബി)അഞ്ചുവര്‍ഷത്തില്‍കൂടുതല്‍ സര്‍വ്വീസുള്ള തൊഴിലാളികള്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ കുറച്ചിട്ടുണ്ടോ; 

(സി)എല്ലാവരുടെയും പെന്‍ഷന്‍ 500/- രൂപയായി നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)ഇതുമൂലം പെന്‍ഷന്‍ നഷ്ടം സംഭവിച്ചിട്ടുള്ള തൊഴിലാളികള്‍ക്ക് അത് പുനഃസ്ഥാപിച്ചു നല്‍കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമോ; 

(ഇ)ക്ഷേമനിധി അംഗങ്ങള്‍ രോഗംമൂലമോ മതിയായ കാരണങ്ങളാലോ അംശദായം അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അംഗത്വം പുനഃസ്ഥാപിച്ചുകൊടുക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടോ; വ്യക്തമാക്കാമോ?

6893

നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു വേണ്ടി സെസ് തുക നിര്‍ണ്ണയിക്കല്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു വേണ്ടി സെസ് തുക നിര്‍ണ്ണയിച്ച് പിരിച്ചെടുക്കുന്നതിന് നിലവില്‍ വകുപ്പിലുള്ള ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)തൊഴില്‍ വകുപ്പില്‍ ഒന്നാം ഗ്രേഡ് അഡീഷണല്‍ ലേബര്‍ ഓഫീസര്‍മാരുടെ അധികമായ തസ്തിക സൃഷ്ടിച്ച് നിര്‍മ്മാണതൊഴിലാളിക്ഷേമ ബോര്‍ഡിന് കൈമാറുന്നതിനുള്ള ശുപാര്‍ശ ധനകാര്യവകുപ്പിന്‍റെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ടോ; 

(സി)ആയതിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)നിര്‍മ്മാണതൊഴിലാളി ക്ഷേമസെസ് ഈടാക്കുന്നത് സംബന്ധിച്ച് നിലവിലുള്ള വീടുകളുടെയും മറ്റും നിര്‍മ്മാണചെലവു തുകയുടെ പരിധി കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6894

തൊഴിലാളി ക്ഷേമനിധി വിഹിതം 

ശ്രീ. രാജു എബ്രഹാം 

(എ) സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന എല്ലാ വീടുകളും കെട്ടിടങ്ങളും തൊഴിലാളി ക്ഷേമനിധിയിലേക്ക് നിശ്ചിത തുക അടയ്ക്കാന്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍/കെട്ടിടങ്ങള്‍ക്കാണ് ഇത് ബാധകം എന്ന് വ്യക്തമാക്കുമോ; 

(ബി) പണി പൂര്‍ത്തിയാക്കുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരം എങ്ങനെയാണ് ക്ഷേമനിധി ബോര്‍ഡ് മനസ്സിലാക്കുന്നത്; 

(സി) പണി പൂര്‍ത്തിയായ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡ് തുക ഈടാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; കെട്ടിടത്തിന്‍റെ ആഡംബര പണികള്‍ക്ക് പ്രത്യേകം തുക ഈടാക്കാറുണ്ടോ; 

(ഡി) ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന പണം എന്തൊക്കെ ആവശ്യത്തിനാണ് ക്ഷേമനിധി ബോര്‍ഡ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുമോ; തൊഴിലിനിടെ അപകടം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇതിന്‍റെ വിഹിതം ലഭിക്കാറുണ്ടോ; എന്തൊക്കെ മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത തുക അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കാറുള്ളത്; 

(ഇ) കഴിഞ്ഞ സാന്പത്തിക വര്‍ഷം സംസ്ഥാനത്ത് എത്ര രൂപ ക്ഷേമനിധിയിലേക്ക് ലഭിച്ചു; കഴിഞ്ഞ വര്‍ഷം എത്ര തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കി; തൊഴിലാളികള്‍ക്ക് നല്‍കിയതിന്‍റെ ബാക്കി പണം എന്താവശ്യത്തിനാണ് ഉപയോഗിച്ചത്; വ്യക്തമാക്കുമോ?

6895

പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)പാചകതൊഴിലാളി ക്ഷേമനിധി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)അനാരോഗ്യ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പാചകതൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും നടപടി സ്വീകരിക്കാമോ; 

(സി)ഭക്ഷണ ശാലകളിലെ പാചകതൊഴിലാളികളുടെ ആരോഗ്യ പരിശോധനക്ക് തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)ഇവര്‍ക്ക് തൊഴില്‍ വകുപ്പ് വഴി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കാമോ?

6896

പരന്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ 

ശ്രീ. സാജൂപോള്‍

(എ)പരന്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പീഢിത വ്യവസായങ്ങളാണ് ഉള്ളത്; അവ ഏതൊക്കെയാണ് ; ഈ മേഖലയില്‍ ആകെ എത്ര തൊഴിലാളികള്‍ ഉണ്ട്; വ്യവസായം തിരിച്ച് വ്യക്തമാക്കാമോ?

6897

തുണിക്കടകളിലെ വനിതാ ജീവനക്കാരുടെ പ്രശ്നങ്ങള്‍ 

ശ്രീ. റ്റി. എന്‍. പ്രതാപന്
‍ '' വര്‍ക്കല കഹാര്
‍ '' പി. സി. വിഷ്ണുനാഥ്
 '' ലൂഡി ലൂയിസ്

(എ)തുണിക്കടകളിലെ വനിതാ ജീവനക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവര്‍ നേരിടുന്ന ചൂഷണം തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)നിയമനിര്‍മ്മാണ പ്രക്രിയയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

6898

ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം കൂലി എത്ര രൂപയാണ്; മിനിമം കൂലി പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്; 

(ഡി)തൊഴില്‍ രംഗത്തെ ചൂഷണം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ? 

6899

തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാനക്കാര്‍ 

ശ്രീ. രാജു എബ്രഹാം

(എ)ഗ്രാമ പ്രദേശങ്ങളിലും മറ്റും ദിവസക്കൂലിക്ക് ധാരാളം അന്യ സംസ്ഥാനക്കാര്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി ഇവിടെ തൊഴിലെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷനോ, എംപ്ലോയ്മെന്‍റ് കാര്‍ഡോ മറ്റേതെങ്കിലും തരത്തിലുള്ള രേഖകളോ നല്‍കിയിട്ടുണ്ടോ; 

(ബി)തൊഴിലാളികളെന്ന വ്യാജേന തീവ്രവാദികളും ക്രിമിനല്‍ കേസിലെ പ്രതികളും മറ്റും ഇവിടെ ഒളിവില്‍ താമസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തൊഴില്‍വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രം പണിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

6900

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കാര്യക്ഷമമായി നേരിടാന്‍ നടപടി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വകുപ്പില്‍ പ്രത്യേകമായ വിഭാഗം ഇവര്‍ക്കായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; 

(സി)നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വകുപ്പിന്‍റെ ഇടപെടല്‍ കാര്യക്ഷമമാണെന്ന് കരുതുന്നുണ്ടോ ; 

(ഡി)ഇല്ലെങ്കില്‍ ഇത് കാര്യക്ഷമമാക്കുന്ന തരത്തില്‍ വകുപ്പിനെ സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6901

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരം 

ശ്രീ. സാജു പോള്‍

(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 25 വര്‍ഷം പിന്നിട്ടവര്‍ അഥവാ 40 വയസ്സ് കഴിഞ്ഞവര്‍ എത്രപേരുണ്ട്; ഓരോ എക്സ്ചേഞ്ചും തിരിച്ച് സ്ത്രീ എത്ര, പുരുഷന്‍ എത്ര, എന്ന് വെളിപ്പെടുത്തുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേന എത്രപേര്‍ക്ക് തൊഴില്‍ നല്‍കി; ഓരോ എക്സ്ചേഞ്ചും തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് പുതിയതായി എത്രപേര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ഡി)ഓരോ എക്സ്ചേഞ്ചുകളും തിരിച്ച് സ്ത്രീ എത്ര, പുരുഷന്‍ എത്ര എന്ന കണക്ക് വ്യക്തമാക്കാമോ?

6902

പട്ടികജാതിക്കാര്‍ക്കുള്ള എംപ്ലോയ്മെന്‍റ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം 

ശ്രീമതി ഗീതാ ഗോപി

(എ)പട്ടികജാതിക്കാര്‍ക്കുള്ള എംപ്ലോയ്മെന്‍റ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗാം എന്താണെന്ന് വിശദീകരിക്കുമോ;

(ബി)പട്ടികജാതി സംവരണ മണ്ധലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതേ്യകമായി പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്ന തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടോയെന്ന് വിശദീകരിക്കുമോ;

6903

കൊട്ടാരക്കര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവരെ സംബന്ധിച്ച വിവരം 

ശ്രീമതി പി. അയിഷാ പോറ്റി

(എ) കൊട്ടാരക്കര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയായ തൊഴിലന്വേഷകരെ സംബന്ധിച്ച വിവരം ജനറല്‍, വികലാംഗര്‍, വിധവ, പട്ടികജാതി/വര്‍ഗം എന്നീ ക്രമത്തില്‍ വെളിപ്പെടുത്തുമോ; 

(ബി)പ്രസ്തുത വിഭാഗത്തില്‍ നാളിതുവരെ ഇന്‍റര്‍വ്യൂവിന് വിളിക്കാത്തതായും മറ്റ് ജോലി ലഭിക്കാത്തതുമായും എത്ര പേരുണ്ടെന്ന് മേല്‍പറഞ്ഞക്രമത്തില്‍ തരം തിരിച്ച് വെളിപ്പെടുത്തുമോ?

6904

പാലക്കാട് ജില്ലയില്‍ അംഗപരിമിതര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം 

ശ്രീ. കെ. അച്ചുതന്‍

(എ)പാലക്കാട് ജില്ലയില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടക്കുന്ന നിയമനങ്ങളില്‍ അംഗപരിമിതര്‍ക്ക് അര്‍ഹതപ്പെട്ട മൂന്ന് ശതമാനം നിയമനം നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അംഗപരിമിതര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ഏതെല്ലാം ജില്ലകളില്‍ നടന്നിട്ടുണ്ട്; എത്ര പേരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നിയമിച്ചിട്ടുണ്ട്; 

(സി)പാലക്കാട് ജില്ലയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി ഓരോ വര്‍ഷവും നിയമിച്ചിട്ടുള്ളവരുടെ വിശദവിവരം ലഭ്യമാക്കുമോ? 

6905

കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്ക്കാലിക ജോലി ലഭ്യത 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവരുടെ എണ്ണം എത്രയുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; 

(ബി)രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷവും അതില്‍ കൂടുതലും പിന്നിട്ട് ഒരു ജോലിയും ലഭിക്കാത്തവര്‍ എത്രയുണ്ട് എന്നത് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഈ വിഭാഗത്തിന് താല്‍ക്കാലികമായി തൊഴില്‍ നല്‍കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ 

(സി)2006-2011 കാലയളവില്‍ സര്‍ക്കാര്‍ ഓരോ വര്‍ഷവും എത്രപേര്‍ക്ക് താല്‍ക്കാലികമായി ജോലി നല്‍കി എന്നും, കൊയിലാണ്ടി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്നു എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു എന്നും വ്യക്തമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ ഓരോ വര്‍ഷവും എത്രപേര്‍ക്ക് താല്‍ക്കാലികമായി ജോലി നല്‍കി എന്നത് വ്യക്തമാക്കാമോ; കൊയിലാണ്ടി എക്സ്ചേഞ്ചില്‍ നിന്നും എത്ര പേര്‍ക്ക് നല്‍കി എന്നും വ്യക്തമാക്കാമോ? 

6906

വീട്ടുവേലക്കാര്‍, ഹോംനഴ്സുമാര്‍ എന്നിവരെക്കുറിച്ചുള്ള പഠനം 

ശ്രീ. സാജു പോള്‍

(എ)വീട്ടുവേലക്കാര്‍, ഹോംനഴ്സുമാര്‍ എന്നിവരെക്കുറിച്ച് ഒരു ആധികാരിക പഠനം നടത്താന്‍ തയ്യാറാകുമോ;

(ബി)ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സേവന-വേതന വ്യവസ്ഥകള്‍ക്കായി നടപടി സ്വീകരിക്കുമോ?

6907

പുനരധിവാസ വകുപ്പിനായി നീക്കിവെച്ച തുക 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് പുനരധിവാസ വകുപ്പിനായി ഓരോ സാന്പത്തിക വര്‍ഷവും എന്തു തുക നീക്കിവെച്ചെന്ന് വിശദമാക്കാമോ; 

(ബി)നീക്കിവെച്ച തുകയില്‍ ഓരോവര്‍ഷവും എന്തു തുക വീതം ഏതെല്ലാം പദ്ധതികള്‍ക്കായി ചെലവഴിച്ചെന്ന് വെളിപ്പെടുത്താമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ വര്‍ഷവും എത്ര പേരെ വീതം പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

6908

ഫാക്ടറി തൊഴിലാളികളുടെ വേരിയബിള്‍ ക്ഷാമബത്ത 

ശ്രീ. കെ. മുരളീധരന്‍

(എ)സംസ്ഥാനത്ത് ആകെ എത്ര കന്പനി, ഫാക്ടറി തൊഴിലാളികളുണ്ട്;

(ബി)ഇവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വേരിയബിള്‍ ക്ഷാമബത്ത ഏത് വര്‍ഷം അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്; 

(സി)വേരിയബിള്‍ ക്ഷാമബത്ത 2010-11 വര്‍ഷം അടിസ്ഥാനമാക്കി പുനര്‍നിര്‍ണ്ണയിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ; 

(ഡി)പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കിലുള്ള ക്ഷാമബത്ത എന്ന് ലഭ്യമാക്കും?

6909

പെരുന്പാവൂരില്‍ പുതിയ ഇ. എസ്. ഐ. ആശുപത്രി 

ശ്രീ. സാജു പോള്‍

(എ)കേന്ദ്രസര്‍ക്കാര്‍ പെരുന്പാവൂരില്‍ പുതിയ ഇ. എസ്.ഐ. ആശുപത്രി ആരംഭിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ; എത്ര തുകയാണ് ഇതിനായി അനുവദിച്ചിട്ടു ളളത;് ആശുപത്രിക്കുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; 

(ബി)ആശുപത്രി ആരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

T6910

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. സി. ദിവാകരന്
‍ '' മുല്ലക്കര രത്നാകരന്
‍ '' ജി.എസ്. ജയലാല്
‍ ശ്രീമതി ഇ.എസ്. ബിജിമോള്‍

(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എത്ര പേര്‍ അംഗങ്ങളായിട്ടുണ്ട് ; ജില്ല തിരിച്ച കണക്ക് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ പദ്ധതിയിന്‍ കീഴില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

6911

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായുള്ള കേന്ദ്രസഹായം 

ശ്രീ. എം. ഹംസ

(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 2012-13 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് തൊഴില്‍ വകുപ്പിന് എത്ര രൂപയുടെ കേന്ദ്രസഹായം ലഭ്യമായി ; എത്ര തുക ചെലവഴിച്ചു ; എന്തിനെല്ലാം ചെലവഴിച്ചു ; വിശദാംശം ലഭ്യമാക്കാമോ ; 

(ബി)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 2013-14 വര്‍ഷത്തില്‍ കേന്ദ്രം എത്ര തുക അനുവദിച്ചു; സംസ്ഥാനം വിഹിതമായി എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ ; 

(സി)2012-13, 2013-14 വര്‍ഷത്തില്‍ എത്ര പേര്‍ അംഗങ്ങളായി ; എത്ര തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമായി; വിശദാംശം ലഭ്യമാക്കാമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.