|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
613
|
പ്രാക്തന ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതി
ശ്രീ. എ. കെ. ബാലന്‍
(എ)പ്രാക്തന ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതി പ്രകാരം പ്രസ്തുത ഗോത്ര വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ഗോത്രവിഭാഗങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;
(ബി)പദ്ധതി നടപ്പാക്കുന്ന ഊരും ഗുണഭോക്താക്കളുടെ എണ്ണവും ലഭ്യമാക്കുമോ;
(സി)ഏതെല്ലാം ഭക്ഷ്യ ധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്; പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവെത്ര;
(ഡി)പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് നീക്കി വച്ചിട്ടുള്ളത്; ഇതില്‍ എത്ര രൂപ ഇതുവരെ ചിലവഴിച്ചു;
(ഇ)ഇതുവരെയും പദ്ധതി ആരംഭിക്കാന്‍ കഴിയാത്ത ഊരുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
614 |
കൈത്താങ്ങ് പദ്ധതി
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഐ.സി.ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, വി.റ്റി. ബല്‍റാം
(എ)"കൈത്താങ്ങ്' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)അനാഥരായ ആദിവാസിക്കുട്ടികളെ സംരക്ഷിക്കുവാന്‍ എന്തെല്ലാം നടപടികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിയനുസരിച്ച് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
|
615 |
അട്ടപ്പാടി പാക്കേജ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. ശശി
,, കെ. അജിത്
,, ചിറ്റയം ഗോപകുമാര്‍
(എ)ആദിവാസികള്‍ക്ക് പരന്പരാഗതമായ കൃഷിയിറക്കാന്‍ എന്തെല്ലാം സഹായങ്ങളാണ് അട്ടപ്പാടി പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്താതെ കൃഷിയിറക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് ആദിവാസികള്‍ക്ക് നല്‍കിവരുന്നുവെന്ന് വെളിപ്പെടുത്തുമോ;
(സി)സഹായങ്ങളൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
616 |
ടി. എസ്.പി ഫണ്ടിന്‍റെ വിനിയോഗം
ശ്രീ.പി. സി. ജോര്‍ജ്
(എ)ആദിവാസി വികസനത്തിനുളള ടി. എസ്. പി ഫണ്ടിന്‍റെ വിനിയോഗം സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പഠനം നടത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആസൂത്രണ ബോര്‍ഡിന്‍റെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ;്
(സി)ടി. എസ്. പി. ഫണ്ടിന്‍റെ വിനിയോഗത്തില്‍ അഴിമതി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)റിപ്പാര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടി. എസ്. പി ഫണ്ടിന്‍റെ ഫലപ്രദമായ ഉപയോഗത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്?
|
617 |
ആദിവാസി ഊരുകളിലെ ശൈശവ വിവാഹം
ശ്രീ. ആര്‍. രാജേഷ്
(എ)ആദിവാസി ഊരുകളില്‍ ശൈശവ വിവാഹം വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശൈശവ വിവാഹം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)ഇതു സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ബോധവത്കരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഡി)ആദിവാസി ഊരുകളില്‍ സുലഭമായി മദ്യം ലഭ്യമാകുന്നതായിട്ടുള്ള വിവരം ഗൌരവമായി പരിശോധിച്ചിട്ടുണ്ടോ;
(ഇ)മദ്യത്തിന്‍റെ ലഭ്യത തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
618 |
പട്ടിക വര്‍ഗ്ഗത്തിലെ ദുര്‍ബല വിഭാഗക്കാരുടെ ക്ഷേമം
ശ്രീ. റ്റി.യു. കുരുവിള
(എ)കോതമംഗലം നിയോജക മണ്ഡലത്തിലെ വാരിയംകുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അവരുടെ കൈവശമുളള ഭൂമിക്ക് പകരം ഭൂമി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇവര്‍ക്ക് എന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരമുളള ഭൂമി നല്‍കുമെന്ന് വ്യക്തമാക്കുമോ;
(സി)പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഏറ്റവും ദുര്‍ബ്ബല വിഭാഗക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുളള തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?
|
619 |
പറന്പിക്കുളത്തെ ആദിവാസി കോളനികളുടെ ഭൌതികസാഹചര്യം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പറന്പിക്കുളത്തെ വിവിധ ആദിവാസി കോളനികളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
(ബി)വൈദ്യുതി ലഭിച്ചിട്ടില്ലാത്ത എത്ര കോളനികളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;
(സി)പറന്പിക്കുളത്തെ മുഴുവന്‍ കോളനികളിലും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കുമോ?
|
620 |
മുതുകാട് ആദിവാസി കോളനിയിലെ യുവാക്കളുടെ മരണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)കോഴിക്കോട് ജില്ലയിലെ മുതുകാട് ആദിവാസി കോളനിയില്‍ യുവാക്കള്‍ തുടര്‍ച്ചയായി മരണപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ ആറ് മാസത്തിനകം ആറ് യുവാക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ;
(സി)മുതുകാട് ആദിവാസി കോളനിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം മരണപ്പെട്ടവരുടെ പേരുകളും അവരുടെ പ്രായവും വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത കോളനിയില്‍ ആദിവാസി പുനരധിവാസത്തിന് ഒരു സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കുന്ന കാര്യം പരിഗണിക്കാമോ?
|
621 |
ആനപ്പാന്ത കോളനിയിലെ സമഗ്ര കുടിവെള്ള പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ഡലത്തിലെ ആനപ്പാന്ത കോളനിയിലെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കണം എന്ന നിവേദനം ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അതിന്മേല്‍ എത്ര തുക അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
(സി)ഈ സാന്പത്തിക വര്‍ഷത്തില്‍ ടി പദ്ധതിയുടെ പണി ആരംഭിക്കുവാനും, പൂര്‍ത്തിയാക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
(ഡി)എങ്കില്‍, എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
|
622 |
ഹാംലെറ്റ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ)ഹാംലെറ്റ് പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുരുന്പന്‍മൂഴി, മണക്കയം കോളനികളില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുള്ളത്;
(ബി)ഇവിടത്തെ പദ്ധതി നിര്‍വ്വഹണം ഏത് ഏജന്‍സിക്കാണ് നല്‍കിയിട്ടുള്ളത്;
(സി)ഏതൊക്കെ പ്രവൃത്തികളാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്;
(ഡി)ഓരോന്നിന്‍റെയും പുരോഗതി വിശദമാക്കാമോ?
|
623 |
കല്‍പ്പറ്റ ഹാംലെറ്റ് ഡെവലപ്മെന്‍റ് പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഹാംലറ്റ് ഡെവലപ്മെന്‍റ് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിപ്രകാരം നടപ്പു സാന്പത്തിക വര്‍ഷം ഏറ്റെടുത്തു നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
|
624 |
ജനനി ജന്‍മരക്ഷാ പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, എ. റ്റി. ജോര്‍ജ്
,, ജോസഫ് വാഴക്കന്‍
(എ)ജനനി ജന്മരക്ഷാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിന് എന്തെല്ലാം ധനസഹായങ്ങള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വിശദമാക്കുമോ;
(ഡി)പദ്ധതിയുമായി ഏതെല്ലാം വകുപ്പുകളാണ് സഹകരിക്കുന്നതെന്ന് വിശദമാക്കുമോ?
|
625 |
പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ യാത്രാ സൌകര്യം
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, റ്റി.എന്‍. പ്രതാപന്‍
,, സി.പി. മുഹമ്മദ്
(എ)പട്ടിക ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യം ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(സി)പദ്ധതി രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
626 |
പോഷകാഹാര പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി.പി. സജീന്ദ്രന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, കെ. അച്ചുതന്‍
(എ)പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം നല്‍കുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
(സി)പദ്ധതിയിലൂടെ എന്തെല്ലാം ആനുകൂല്യങ്ങളും സേവനങ്ങളുമാണ് ലഭിക്കുന്നത്? വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
627 |
പട്ടികവര്‍ഗ്ഗകോളനികളിലെ മണ്‍സൂണ്‍ പൂര്‍വ്വ പരിശോധനകള്‍
ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍
,, സി.മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
,, കെ.എന്‍.എ.ഖാദര്‍
(എ)വനാന്തരങ്ങളിലെ പട്ടികവര്‍ഗ്ഗകോളനികളില്‍ മണ്‍സൂണ്‍ പൂര്‍വ്വ പരിശോധനകളെന്തെങ്കിലും നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്കുമോ;
(ബി)പാര്‍പ്പിടങ്ങളുടെ സുരക്ഷയ്ക്ക് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;
(സി)ഇവിടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്കുമോ?
|
628 |
ചങ്ങോട്ട്മല പട്ടികവര്‍ഗ്ഗ കോളനി-മാതൃകാ കോളനി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി മണ്ധലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ചങ്ങോട്ട് മല പട്ടികവര്‍ഗ്ഗ കോളനി മാതൃകാ കോളനി പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
|
629 |
ടി. എസ്.പി. പ്രകാരമുള്ള ഫണ്ട് ലഭ്യതയും പട്ടികവര്‍ഗ്ഗ സമുദായങ്ങളും
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ സമുദായങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നിലവിലെ ജനസംഖ്യ എത്രയാണെന്ന് വിശദീകരിക്കാമോ;
(സി)പ്രത്യേക ഘടക പദ്ധതി ടി.എസ്.പി പ്രകാരം ജനസംഖ്യാനുപാതികമായി ഫണ്ട് ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ജനസംഖ്യക്കനുസരിച്ച് ഫണ്ട് ലഭിക്കാതിരിക്കുവാനുള്ള കാരണം വിശദീകരിക്കാമോ;
(ഡി)പട്ടികവര്‍ഗ്ഗ വിഭാഗത്തിന് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം ലഭിക്കുന്ന സംഖ്യ എത്രയാണെന്നും ഏതൊക്കെ മേഖലകളിലാണ് ലഭിക്കുന്നതെന്നും വിശദീകരിക്കാമോ?
|
630 |
ചാലക്കുടി മണ്ഡലത്തിലെ പട്ടിക വര്‍ഗ്ഗവിഭാഗത്തിന്‍റെ ഭവനനിര്‍മ്മാണം
ശ്രീ.ബി. ഡി. ദേവസ്സി
ചാലക്കുടി മണ്ഡലത്തിലെ അതിരപ്പിളളി, കോടശ്ശേരി പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട, സ്വന്തമായി വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?
|
631 |
എസ്. ടി. പ്രൊമോട്ടര്‍മാര്‍
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)എസ്.ടി പ്രൊമോട്ടര്‍മാരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)ഇവരെ സ്ഥിരപ്പെടുത്തുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
(സി)ഇവരുടെ വേതന വര്‍ദ്ധനവും മറ്റും പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
632 |
കുന്ദമംഗലം പ്രീ-മെട്രിക് ഹോസ്റ്റല്‍
ശ്രീ.പി.റ്റി.എ. റഹീം
(എ)കുന്ദമംഗലത്തെ പ്രീ-മെട്രിക് ഹോസ്റ്റലിന് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ പ്രവൃത്തി ഏതു ഘട്ടം വരെയെത്തിയെന്ന് വ്യക്തമാക്കാമോ;
(സി)ഇവിടെ എത്ര കുട്ടികള്‍ക്കുള്ള സൌകര്യമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?
|
633 |
യുവജന നയം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
,, ഷാഫി പറന്പില്‍
,, ഹൈബി ഈഡന്‍
(എ)സര്‍ക്കാര്‍ യുവജനനയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)യുവജനങ്ങളുടെ ക്ഷേമത്തിനായി യുവജനനയത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;വിശദമാക്കുമോ;
(സി)യുവജന നയം നടപ്പാക്കുന്നതിന് ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
634 |
യുവജന നയം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, വി. റ്റി. ബല്‍റാം
(എ)യുവജന നയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പദ്ധതിയുമായി ആരെയെല്ലാമാണ് സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
|
635 |
മിഷന്‍ 676
ശ്രീ. ഷാഫി പറന്പില്‍
,, പി.സി. വിഷ്ണുനാഥ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവജന മുന്നേറ്റം ലക്ഷ്യമാക്കി മിഷന്‍ 676 - ല്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
636 |
യുവജനങ്ങളിലെ മദ്യ മയക്കുമരുന്നുപയോഗം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
'' എന്‍. ഷംസുദ്ദീന്‍
'' കെ. മുഹമ്മദുണ്ണി ഹാജി
'' പി. കെ. ബഷീര്‍
(എ)യുവജനത മദ്യം, മയക്കുമരുന്ന് എന്നിവയില്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്ന പ്രവണത മൂലം സാമൂഹ്യജീവിതത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ സര്‍ക്കാര്‍ ഗൌരവ പൂര്‍വ്വം കണക്കിലെടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നും ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും വിശദമാക്കാമോ;
(സി)മദ്യം, മയക്കുമരുന്ന് എന്നിവയുടെ ലഭ്യത നിയന്ത്രിക്കാന്‍ ആഭ്യന്തര, എക്സൈസ് വകുപ്പുകളുമായി ചേര്‍ന്ന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
637 |
ജോബ് ഫെയര്‍
ശ്രീ. ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, പി.സി. വിഷ്ണുനാഥ്
,, വി.റ്റി. ബല്‍റാം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ജോബ് ഫെയറിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിച്ചതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ജോബ് ഫെയര്‍ വഴി നേടിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
638 |
യുവജനക്ഷേമബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)യുവജനക്ഷേമ ബോര്‍ഡ് ഈ വര്‍ഷം ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്ന് വ്യക്തമാക്കുമോ;
(ബി)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്‍റേഷന്‍ പ്രോഗ്രാം നടത്തുന്നുണ്ടോ;
(സി)ഇതിലൂടെ ഏതെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും എവിടെയെല്ലാം പ്രസ്തുത പദ്ധതി നടത്താന്‍ ഉദ്ദേശിക്കുന്നു എന്നും വിശദമാക്കുമോ?
|
639 |
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
ശ്രീ. ബി. സത്യന്‍
(എ)യുവജനക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2013-14-ല്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്; ഓരോ പദ്ധതിയെക്കുറിച്ചും വിശദ വിവരം ലഭ്യമാക്കാമോ;
(ബി)2014-15 ലേയ്ക്കുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ ?
|
640 |
മൃഗശാല നവീകരണം
ശ്രീ. ഇ.കെ. വിജയന്‍
(എ)മൃഗശാലാനവീകരണത്തിന് 2014-15 സാന്പത്തിക വര്‍ഷത്തില്‍ എത്ര കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്;
(ബി)മൃഗശാലയില്‍ അനാക്കോണ്ടയെ കൊണ്ടുവന്നതിനും, കൂട് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്കുമായി എത്ര രൂപ ചെലവായിട്ടുണ്ട്;
(സി)കേരളത്തിലെ കാലാവസ്ഥയില്‍ വളരാന്‍ അനുയോജ്യമല്ലാത്ത അനാക്കോണ്ടയെ വളര്‍ത്തുന്നതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?
|
641 |
തിരുവനന്തപുരം, തൃശ്ശൂര്‍ മൃഗശാല കണക്കുകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)തിരുവനന്തപുരം, തൃശ്ശൂര്‍ മൃഗശാലകളില്‍ ടിക്കറ്റ് ഇനത്തിലും മറ്റും പ്രതിവര്‍ഷം ലഭിക്കുന്ന വരുമാനം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേത് വാര്‍ഷിക ക്രമത്തില്‍ അറിയിക്കുമോ;
(ബി)ജീവനക്കാരുടെ ശന്പളം, പെന്‍ഷന്‍ ഇതര ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഇക്കഴിഞ്ഞ 4 വര്‍ഷം പ്രസ്തുത മൃഗശാലകളില്‍ ചെലവഴിച്ച തുക വാര്‍ഷിക ക്രമത്തില്‍ ലഭ്യമാക്കുമോ;
(സി)നിലവില്‍ പ്രസ്തുത മൃഗശാലകളിലെ ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് താല്‍ക്കാലിക നിയമനം ഉള്‍പ്പടെ അറിയിക്കുമോ;
(ഡി)പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനായി ഇക്കഴിഞ്ഞ 4 വര്‍ഷം പ്രസ്തുത മൃഗശാലകളില്‍ ചെലവിട്ട തുക വിവരം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
|
<<back |
|