|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
588
|
അങ്കമാലി -വ്യവസായ പാര്‍ക്ക്
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെ ബന്ധപ്പെടുത്തി ലാന്‍ഡ് അക്വിസിഷന്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഡബ്ല്യു.പി.(സി)33795/2010 കേസിലെ സ്റ്റേ ഉത്തരവ് ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വിശദമാക്കാമോ;
(ബി)സ്റ്റേ ഉത്തരവ് ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ?
|
589 |
കൊരട്ടിയില്‍ കിന്‍ഫ്രയുടെ വികസനം
ശ്രീ. ബി.ഡി. ദേവസ്സി
കൊരട്ടിയിലെ കിന്‍ഫ്രയുടെ വികസനത്തിനായി, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ പ്രസ്സിന്‍റെ കൈവശമുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
590 |
കൈത്തറി വ്യവസായത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. വി. ശശി
(എ)കൈത്തറി വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിനായി 28-2-2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 3969.30 കോടി രൂപയുടെ റിവൈവല്‍ റിഫോം & റിസ്ട്രച്ചറിംഗ് പാക്കേജില്‍ എന്തെല്ലാം ധനസഹായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ ;
(ബി)ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ എത്ര കോടി രൂപയുടെ ധനസഹായത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുവെന്നും, എത്ര കോടിരൂപയുടെ ധനസഹായം 31-3-2014 വരെ ലഭ്യമാക്കിയെന്നും സംഘം തിരിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമോ ?
|
591 |
കൈത്തറി സഹകരണ സംഘങ്ങളെ കടത്തില്‍ നിന്നും രക്ഷിക്കുന്നതിന് പദ്ധതി
ശ്രീ. ജെയിംസ് മാത്യു
(എ)കൈത്തറി സഹകരണ സംഘങ്ങളെ കടത്തില്‍ നിന്നും രക്ഷിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാകേണ്ട തുക ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ഏതെല്ലാം സഹകരണ സംഘങ്ങള്‍ക്ക് എത്ര തുക വീതം ലഭ്യമായി എന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ?
|
592 |
കൈത്തറിമേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി
ശ്രീ. ജെയിംസ് മാത്യു
കൈത്തറി മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നും, ഇന്‍കം സപ്പോര്‍ട്ട് ദിവസം 150 എന്നത് 300 ആക്കണമെന്നും ഇന്‍കം സപ്പോര്‍ട്ട് വര്‍ഷത്തില്‍ 100 ദിവസം എന്നത് 240 ദിവസമാക്കി ഉയര്‍ത്തണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
593 |
കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള റിബേറ്റ് കുടിശ്ശിക
ശ്രീ. ജെയിംസ് മാത്യൂ
(എ)സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള റിബേറ്റ് കുടിശ്ശിക അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)റിബേറ്റ് ഇനത്തില്‍ സഹകരണസംഘങ്ങള്‍ക്ക് എത്ര രൂപ കൊടുത്തുതീര്‍ക്കാനുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?
|
594 |
കൈത്തറി സെക്ടറിന്‍റെ റിവൈവല്‍ റിഫോം റിസ്ട്രച്ചറിംഗ് പാക്കേജ്
ശ്രീ. വി. ശശി
(എ)കൈത്തറി സെക്ടറിന്‍റെ റിവൈവല്‍ റിഫോം റിസ്ട്രച്ചറിംഗ് പാക്കേജ് പ്രകാരം സംഘങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് തുടക്കത്തില്‍ നിശ്ചയിച്ചിരുന്ന മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഈ നിബന്ധനകള്‍ പിന്നിട് ഭേദഗതി ചെയ്യുകയുണ്ടായോ ; എങ്കില്‍ എന്തൊക്കെ ഭേദഗതികളാണ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
|
595 |
കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള പുനരുദ്ധാരണ പാക്കേജ്
ശ്രീ. വി. ശശി
(എ)പുനരുദ്ധാരണ പാക്കേജ് പ്രകാരം പ്രാഥമിക കൈത്തറി സഹകരണസംഘങ്ങളുടെ ഏതു വര്‍ഷം വരെയുള്ള കടബാദ്ധ്യതയാണ് എഴുതിത്തള്ളിയതെന്ന് വ്യക്തമാക്കുമോ ;
(ബി)ഓരോ ജില്ലയിലും കടബാദ്ധ്യത ഒഴിവാക്കാന്‍ പാക്കേജ് സ്കീം പ്രകാരം ആകെ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ; ജില്ല തിരിച്ചുള്ള സംഘങ്ങളുടെ പേരും അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുകയും വ്യക്തമാ ക്കാമോ ?
|
596 |
കൈത്തറി തൊഴിലാളികളുടെ പെന്‍ഷന്‍
ശ്രീ. ജെയിംസ് മാത്യു
(എ)കൈത്തറി തൊഴിലാളികളുടെ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തണമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(ബി)നിലവില്‍ കൈത്തറി തൊഴിലാളികളുടെ പെന്‍ഷന്‍ ഏതു മാസം മുതല്‍ കുടിശ്ശികയാണ്; ഇത് എന്ന് കൊടുത്തു തീര്‍ക്കും എന്ന് വ്യക്തമാക്കുമോ ?
|
597 |
കെ.എസ്.ഐ.ഡി.സി ബിസിനസ്സ് സംഗമം
ശ്രീ. കെ. മുരളീധരന്‍
'' സണ്ണി ജോസഫ്
'' പാലോട് രവി
'' എ.റ്റി. ജോര്‍ജ്
(എ)കെ.എസ്.ഐ.ഡി.സി ബിസിനസ്സ് സംഗമം സംഘടിപ്പിക്കുകയുണ്ടായോ;വിശദമാക്കുമോ;
(ബി)എങ്കില്‍ പ്രസ്തുത സംഗമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പെട്രോ കെമിക്കല്‍ വ്യവസായരംഗത്ത് മുതല്‍മുടക്ക്, തൊഴില്‍ സാധ്യത എന്നിവയുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ പ്രസ്തുത സംഗമത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത ബിസിനസ്സ് സംഗമത്തിന്‍മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
598 |
കാസര്‍ഗോഡ് ജില്ലയിലെ ബോക്സൈറ്റ് ഖനനം
ശ്രീ. എ.പി.അബ്ദുളളക്കുട്ടി
,, സണ്ണി ജോസഫ്
,, ഐ.സി.ബാലകൃഷ്ണന്‍
,, ബെന്നി ബെഹനാന്‍
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഇത് സംബന്ധിച്ച് നടന്ന ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത വിഷയത്തിന്‍മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
599 |
സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍ വഴി എത്ര നവ സംരംഭകരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)ഏതു ജില്ലയില്‍ നിന്നാണ് ഏറ്റുവും കൂടുതല്‍ സംരംഭകര്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ ;
(സി)സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്, അഭിരുചിക്കനുസൃതമായ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
600 |
ഐ.ടി. വികസന പദ്ധതി
ശ്രീ. പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്‍
(എ)ഐ.ടി. വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പുസാന്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
(ബി)ടെക്നോലോഡ്ജ് പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ ആരംഭിയ്ക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
(സി)നിലവില്‍ ഐ.ടി. വികസനത്തിനായി എത്ര ഭൂമി ഇതിനോടകം ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുമോ;
(ഡി)നടപ്പുസാന്പത്തിക വര്‍ഷം ഐ.ടി. മേഖലയില്‍ എന്തു തുകയുടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?
|
601 |
ഇ-ഡിസ്ട്രിക്ട് പദ്ധതി
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധീകാരമേറ്റശേഷം ഐ.ടി. വ്യവസായം പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇ-ഡിസ്ട്രിക്ട് പദ്ധതി ഇപ്പോള്‍ ഏതെല്ലാം ജില്ലകളില്‍ നടപ്പാക്കിയെന്നും അതിന്‍റെ പുരോഗതികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;
(സി)പ്രസ്തുത സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; പദ്ധതി കൂടുതല്‍ താഴെത്തട്ടിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
602 |
നിയോജകമണ്ഡലങ്ങള്‍തോറും ഐ.ടി. പാര്‍ക്ക്
ശ്രീ. മോന്‍സ് ജോസഫ്
,, സി.എഫ്. തോമസ്
,, റ്റി.യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
(എ)ഓരോ നിയോജകമണ്ഡലത്തിലും ഒരു ഐ.ടി. പാര്‍ക്ക് വീതം ആരംഭിക്കുന്നതിന് പദ്ധതി ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ഐ.ടി. സെക്ടറില്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ ഉണ്ടാകുമോ;
(സി)ഐ.ടി.യിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാകുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
|
603 |
ഇന്‍കെല്‍ - എജ്യുസിറ്റി
ശ്രീ.പി.ഉബൈദുള്ള
(എ)മലപ്പുറം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തിലെ ഇന്‍കെല്‍ - എജ്യുസിറ്റിയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും പുതുതായി എന്തെല്ലാം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ക്യാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
604 |
സ്വകാര്യ ഹൈടെക് പാര്‍ക്കുകളെ സഹായിക്കുന്ന പദ്ധതി
ശ്രീ.കെ. ശിവദാസന്‍ നായര്‍
,, ആര്‍. സെല്‍വരാജ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
(എ)ഐ.ടി. മേഖലയില്‍ സ്വകാര്യ ഹൈടെക് പാര്‍ക്കുകളെ സഹായിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാ നുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)എന്തെല്ലാം ധന സഹായങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ധനസഹായം നല്‍കുന്നതിന് ഏന്തെല്ലാം നിബന്ധനകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ?
|
605 |
ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കന്പനികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ എത്ര കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ഇവയില്‍ എത്ര വിദേശ കന്പനികളും എത്ര സ്വദേശ കന്പനികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത കന്പനികളുടെ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ടേണ്‍ ഓവര്‍ എത്രയെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ?
|
606 |
അഴിക്കോട് സൈബര്‍ പാര്‍ക്ക്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)അഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ബേസിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫെസിലിറ്റീസ് എന്തെല്ലാം വികസിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പാര്‍ക്കിന് എത്ര ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പുതുതായി എത്ര സ്ക്വയര്‍ഫീറ്റ് കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെന്നും പുതുതായി നിര്‍മ്മിക്കാനായി വിളിച്ച ടെണ്ടര്‍ പ്രകാരമുള്ള കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(ഡി)കോന്പൌണ്ട്വാള്‍, ഇന്‍റേണല്‍ റോഡ്, കോമണ്‍ ഫെസിലിറ്റീസ് സെന്‍റര്‍, വാട്ടര്‍ സപ്ലൈ സ്കീം, ഫുഡ്കോര്‍ട്ട്, പവര്‍ സബ് സ്റ്റേഷന്‍ ഇവയെല്ലാം സ്ഥാപിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ)കെ.എസ്.ഐ.ടി.ഐ യുടെ ഭാഗമായി കോഴിക്കോട് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും എങ്കില്‍ ഏതെല്ലാം തസ്തികകളില്‍ എത്രപേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുമോ;
(എഫ്)വിഭാവനം ചെയ്ത പദ്ധതി കാര്യക്ഷമമായി നടക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
(ജി)കാര്യപ്രാപ്തിയും കാര്യക്ഷമതയും ഉള്ള ഉദേ്യാഗസ്ഥരെ നിയോഗിച്ച് കോഴിക്കോട് ആഫീസിന്‍റെയും അതുവഴി പദ്ധതിയുടെയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
607 |
കാസര്‍ഗോഡ് ജില്ലയിലെ ഐ.ടി. പാര്‍ക്ക്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയ്ക്കായി അനുവദിച്ച ഐ.ടി. പാര്‍ക്കിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഈ ഐ.ടി. പാര്‍ക്ക് എന്ന് തുടങ്ങാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എതൊക്കെ ജില്ലകളിലാണ് പുതുതായി ഐ.ടി. പാര്‍ക്ക് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?
|
608 |
വരവൂര്‍ വ്യവസായ പാര്‍ക്ക്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ) ചേലക്കര മണ്ഡലത്തില്‍ വരവൂര്‍ വ്യവസായ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ;
(ബി) എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യലാക്കാമോ;
(സി)ഈ വര്‍ഷം തന്നെ ഇവിടെ വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി മറ്റ് തുടര്‍നടപടികള്‍ ആരംഭിക്കുമോ?
|
609 |
ഐ.ടി കന്പനി ജീവനക്കാര്‍ക്ക് പ്രസവാവധി
ശ്രീ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പല സ്വകാര്യ ഐ.ടി കന്പനികളും ജീവനക്കാരായ സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
610 |
സര്‍ക്കാര്‍ ഓഫീസുകളിലെ സോഫ്റ്റ് വെയര്‍ മാറ്റം
ശ്രീ. കെ. വി. വിജയദാസ്
(എ) സര്‍ക്കാര്‍ ഓഫീസുകളിലാകെ നിലവില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വിന്‍ഡോസ്-എക്സ്പി സോഫ്റ്റ് വെയര്‍ വിന്‍ഡോസ്-8 ലേക്ക് മാറ്റുന്നതിനുള്ള സാഹചര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇതിലേക്കാവശ്യമായി വരുന്ന തുക എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;
(ബി) മേല്‍സാഹചര്യത്തില്‍ വിന്‍ഡോസ് - 8 ലേയ്ക്ക് മാറ്റുന്നതിനാണോ അതോ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സൌജന്യമായി ഉപയോഗിക്കാം എന്നിരിക്കെ ആയതിലേയ്ക്ക് മാറ്റുന്നതിനാണോ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ നയം വ്യക്തമാക്കുമോ?
|
611 |
ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള മാനദണ്ഡം
ശ്രീ. കെ. രാജു
(എ)സംസ്ഥാനത്ത് നിലവില്‍ ലൈസന്‍സുള്ള എത്ര പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്ര ചെങ്കല്‍ (വെട്ടുകല്ല്) ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ; ആയതിന്‍റെ ജില്ല തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ എന്തൊക്കെ ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പരിസ്ഥിതി ആഘാത നിര്‍ണ്ണയ പഠന റിപ്പോര്‍ട്ട്ആവശ്യമാണോ; ഇല്ലെങ്കില്‍ ഇത്തരം ലൈസന്‍സുകള്‍ അനൂവദിക്കുന്നതിന് പ്രസ്തുത റിപ്പോര്‍ട്ട് ആവശ്യമാണെന്ന നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
612 |
വഖഫ് സ്വത്ത് സംരക്ഷണ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)വഖഫ് ഭരണം കാര്യക്ഷമമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
(ബി)അന്യാധീനപ്പെട്ട വഖഫ് സ്വത്തുകള്‍ തിരിച്ച് പിടിക്കുന്നതിനും, വഖഫ് സ്വത്തുകളുടെ പുന:രുദ്ധാരണത്തിനും പ്രതേ്യക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
|
<<back |
|