|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
433
|
സഹകരണ മേഖലയ്ക്ക് ദോഷകരമായ നിലപാടുകള്‍
ശ്രീ. ജി. സുധാകരന്‍
,, ഇ. പി. ജയരാജന്‍
,, കെ. കെ. നാരായണന്‍
,, എം. ഹംസ
(എ)സഹകരണമേഖലയില്‍ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന നിലപാടുകളും നടപടികളും പ്രസ്തുത മേഖലയെ തകര്‍ത്ത് സ്വകാര്യമേഖലയെ സഹായിക്കുന്ന തരത്തിലാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ;
(ബി)പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രതിമാസ നിക്ഷേപ പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യുന്പോള്‍ നിക്ഷേപ പദ്ധതി തുകയ്ക്ക് തുല്യമായ സംഖ്യ ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന രജിസ്റ്റാറുടെ സര്‍ക്കുലര്‍ സ്വകാര്യ ചിട്ടികന്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നികുതി നിര്‍ദ്ദേശങ്ങളും നിയമഭേദഗതികളും സര്‍ക്കുലറുകളും സഹകരണ മേഖലയ്ക്ക് ദോഷകരമാവുമെന്ന ആക്ഷേപത്തിന്മേല്‍ നിലപാട് വ്യക്തമാക്കുമോ ;
(ഡി)വായ്പാമേഖലയില്‍ സഹകരണസ്ഥാപനങ്ങള്‍ പിന്നോക്കം പോവുന്നതുകൊണ്ടാണ് ബ്ലേഡ് കന്പനികളും വട്ടിപ്പലിശക്കാരും വീണ്ടും സജീവമായിരുക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
434 |
ഭവനശ്രീ പദ്ധതി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
'' മുല്ലക്കര രത്നാകരന്‍
'' കെ. അജിത്
'' ഇ .കെ. വിജയന്‍
(എ)ഭവനശ്രീ പദ്ധതി പ്രകാരം ആകെ എത്ര രൂപയാണ് വായ്പയായി അനുവദിച്ചത്;
(ബി)സബ്സിഡി കഴിച്ച് വായ്പ മുഴുവന്‍ അടച്ചവര്‍ക്ക് പണയാധാരം തിരിച്ച് ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജില്ലാ സഹകരണ ബാങ്കുകള്‍, സബ്സിഡി തുക സര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മാത്രമേ പണയാധാരം തിരിച്ചു നല്‍കേണ്ടതുളളു എന്ന വ്യവസ്ഥ നിലവിലുണ്ടോ;
(ഡി)ഭവനശ്രീ വായ്പ എടുത്തവര്‍ക്ക് പണയാധാരം തിരിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
|
435 |
കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ
ശ്രീ. എ. എ. അസീസ്
(എ)കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ ബാങ്കുകള്‍ വഴി ഏതെല്ലാം വായ്പകള്‍ കൃഷിക്കാര്‍ക്ക് നല്‍കി വരുന്നു ;
(ബി)പ്രസ്തുത വായ്പകള്‍ക്ക് എത്ര ശതമാനമാണ് പലിശ ഈടാക്കുന്നത് ;
(സി)ഓരോ സഹകരണ ബാങ്കും നിശ്ചിത തുക കൃഷി വായ്പ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ;
(ഡി)കൃഷിക്കാര്‍ക്ക് വായ്പയായി കൂടുതല്‍ തുക കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
|
436 |
ആശ്വാസ് 2012 പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
,, ഹൈബി ഈഡന്‍
(എ) സഹകരണ മേഖലയില്‍ ആശ്വാസ് 2012 പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി) പദ്ധതിയനുസരിച്ച് എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയത്; വിശദമാക്കുമോ;
(ഡി) ഏതെല്ലാം തലത്തിലുള്ള സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് പദ്ധതി നടപ്പിലാക്കിയത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
437 |
പലിശരഹിത കാര്‍ഷികവായ്പാ പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
,, അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
,, പി. സി. വിഷ്ണുനാഥ്
(എ)സഹകരണ മേഖലയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)പദ്ധതിയനുസരിച്ച് എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്‍കിയത്;
(ഡി)ഏതെല്ലാം തലത്തിലുള്ള സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?
|
438 |
സഹകാരി സന്പര്‍ക്ക പരിപാടി
ശ്രീ. പാലോട് രവി
,, തേറന്പില്‍ രാമകൃഷ്ണന്‍
,, എ.റ്റി. ജോര്‍ജ്
,, പി.എ.മാധവന്‍
(എ)സഹകാരി സന്പര്‍ക്ക പരിപാടി നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പരിപാടിയില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സഹകരണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
439 |
മിഷന്‍ 676-ല്‍ സഹകരണ വകുപ്പിന്‍റെ പദ്ധതികള്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)മിഷന്‍ 676-ന്‍റെ ഭാഗമായി സഹകരണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ആയതില്‍ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് അത്യാധുനിക കാന്‍സര്‍ കെയര്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)എങ്കില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
440 |
സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കുള്ള പദ്ധതികള്‍
ശ്രീ. വി. ഡി. സതീശന്‍
,, കെ. മുരളീധരന്‍
,, ജോസഫ് വാഴക്കന്‍
,, എം. എ. വാഹീദ്
(എ)സഹകരണ സംഘങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്കും കാര്യക്ഷമതയ്ക്കും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആവിഷ്ക്കരിച്ച് നടപ്പാക്കിയത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)സഹകരണ നിയമത്തില്‍ എന്തെല്ലാം ഭേദഗതികളാണ് വരുത്തിയതെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സഹകരണമേഖലയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ?
|
441 |
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുവാന്‍ നടപടി
ശ്രീ. എ. എ. അസീസ്
(എ) കൊള്ളപ്പലിശക്കാരില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി) ഉദാരവ്യവസ്ഥയില്‍ പരമാവധി പലിശ ഇളവില്‍ വായ്പകള്‍ നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
|
442 |
സഹകരണ വകുപ്പിന്‍റെ ചെറുകിട വായ്പാ പദ്ധതികള്‍
ശ്രീ. ഇ.കെ.വിജയന്‍
(എ)സംസ്ഥാനത്ത് ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സഹകരണ വകുപ്പില്‍ നിന്നും സാധാരണക്കാര്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് സഹകരണ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്;
(ബി)പ്രസ്തുത വായ്പകള്‍ നല്‍കുന്നതിന് എന്തെല്ലാം ഈടുകളാണ് വാങ്ങാനുദ്ദേശിക്കുന്നത്;
(സി)പ്രസ്തുത വായ്പകളുടെ പലിശ നിരക്കും തിരിച്ചടവ് രീതിയും സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ വിശദമാക്കുമോ?
|
443 |
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സഹകരണ വകുപ്പിന്‍റെ പങ്കാളിത്തം
ശ്രീ.റ്റി.വി. രാജേഷ്
(എ)വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുന്നതിനായി സഹകരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)ത്രിവേണി, നന്മ സ്റ്റോറുകളില്‍ പല നിതേ്യാപയോഗ സാധനങ്ങളും ലഭിക്കാത്ത സാഹചര്യത്തില്‍ അവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?
|
444 |
പുതിയ പ്രാഥമിക സഹകരണ സംഘങ്ങള്‍
ശ്രീ. മാത്യു റ്റി. തോമസ്
'' സി. കെ. നാണു
'' ജോസ് തെറ്റയില്‍
ശ്രീമതി. ജമീല പ്രകാശം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഏതൊക്കെ മേഖലയിലാണ് ഇവ നല്‍കിയെന്ന് വ്യക്തമാക്കാമോ;
(സി)നിലവിലുളള സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുവാനുളള ആനുകൂല്യങ്ങള്‍ കൃത്യമായും ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ?
|
445 |
സഹകരണ ബാങ്കുകളില്‍ നിന്നും ട്രഷറിയിലേക്ക് മാറ്റിയ തുക
ശ്രീ. എം.ഹംസ
(എ)സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുകയാണ് ട്രഷറികളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്; ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഏതെല്ലാം ജില്ലാ സഹകരണ ബാങ്കുകള്‍ പണം നിക്ഷേപിച്ചുവെന്നും എത്ര തുക വീതമാണ് നിക്ഷേപിച്ചതെന്നും വ്യക്തമാക്കുമോ;
(സി)പ്രാഥമിക കാര്‍ഷിക/കാര്‍ഷികേതര സഹകരണ ബാങ്കുകള്‍ എത്ര തുക വീതം നിക്ഷേപിക്കണമെന്നാണ് നിഷ്ക്കര്‍ഷിച്ചിരുന്നത്; ആകെ എത്ര തുകയാണ് ഈയിനത്തില്‍ നിക്ഷേപിക്കപ്പെട്ടത്;
(ഡി)എത്ര ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും നിക്ഷേപ കാലാവധി എത്രയാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
446 |
പ്രാഥമിക സഹകരണ സംഘങ്ങളുടെ ട്രഷറി നിക്ഷേപം
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം എത്ര കോടി രൂപയാണ് ട്രഷറിയിലേക്ക് മാറ്റിയിട്ടുള്ളത്;
(ബി)സഹകരണ ബാങ്കുകളുടെ പണം നിര്‍ബന്ധപൂര്‍വ്വം ട്രഷറിയില്‍ നിക്ഷേപിക്കുന്നത് ഏതു നിയമ പ്രകാരമാണ്;
(സി)പ്രസ്തുത നിക്ഷേപങ്ങള്‍ക്ക് എത്ര ശതമാനം പലിശയാണ് നല്‍കുന്നത്;
(ഡി)ഇത്തരം നിക്ഷേപത്തിന്‍റെ കാലാവധി എത്രയാണ്;്
(ഇ)നിശ്ചിത കാലാവധി കഴിഞ്ഞാല്‍ സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപം തിരിച്ചു നല്‍കുമോ; വ്യക്തമാക്കാമോ?
|
447 |
സഹകരണ സംഘങ്ങളുടെ എണ്ണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ ഇല്ലാത്ത സഹകരണ സംഘങ്ങള്‍ എത്രയാണ്;
(ബി)അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിയോഗിക്കപ്പെട്ട സഹകരണ സംഘങ്ങള്‍ എത്രയാണെന്നും ലിക്വിഡേഷന്‍ പ്രോസസില്‍ കഴിയുന്ന സംഘങ്ങള്‍ എത്രയാണെന്നും അറിയിക്കുമോ;
(സി)തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ നിലവിലുള്ള സംഘങ്ങള്‍ എത്രയെണ്ണമാണ്;
(ഡി)പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സംഘങ്ങള്‍ എത്ര;
(ഇ)ആര്‍.ബി.ഐ യുടെ ലൈസന്‍സോടുകൂടി പ്രവൃത്തിക്കുന്ന സംഘങ്ങളും ബാങ്കുകളും എത്രയെണ്ണമെന്ന് അറിയിക്കുമോ?
|
448 |
സഹകരണ സംഘങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം
ശ്രീ.എ.എം. ആരിഫ്
(എ)സഹകരണ മേഖലയില്‍ പുതുതായി രൂപീകരിക്കുന്ന സംഘങ്ങള്‍ക്ക് പ്രോത്സാഹനമായി സഹകരണ വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(ബി)വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വക കെട്ടിടങ്ങളോ, സ്ഥലമോ സഹകരണ സംഘങ്ങള്‍ക്ക് വാടകയ്ക്കോ ലീസിനോ നല്‍കുന്പോള്‍ എന്തെല്ലാം ഇളവുകളാണ് നല്‍കാറുള്ളത്; വിശദമാക്കുമോ ;
(സി)സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ഇളവുകള്‍പോലും സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നില്ലായെന്ന പരാതി ഗൌരവമായി കാണുമോ;
(ഡി)പ്രസ്തുത പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമോ ?
|
449 |
സഹകരണ സംഘങ്ങളുടെ അനധികൃത മണല്‍ വില്‍പ്പന
ശ്രീ. എളമരം കരീം
(എ)സഹകരണസംഘങ്ങള്‍ വ്യാജരേഖ ഉണ്ടാക്കി മണല്‍ ബുക്ക് ചെയ്ത് കൊള്ളവിലയ്ക്ക് വില്‍പ്പന നടത്തുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ; എങ്കില്‍ എന്ത് നടപടിയാണ് ഇതു സംബന്ധിച്ച് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
|
450 |
പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളിന്മേലുള്ള നികുതി ചുമത്തല്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)പ്രാഥമിക സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്മേല്‍ നികുതി ചുമത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ബാങ്കുകളുടെ നിക്ഷേപത്തിന്മേല്‍ നികുതി ചുമത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(സി)പ്രസ്തുത ബാങ്കുകളുടെ നിക്ഷേപത്തിന്മേല്‍ നികുതി ചുമത്തുന്നത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
|
451 |
സഹകരണ സ്ഥാപനങ്ങളിലെ പലിശ നിരക്ക്
ശ്രീ. കെ. രാജു
(എ)വാണിജ്യ ബാങ്കുകളിലേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേയും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കും സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലുള്ള വ്യത്യാസം വ്യക്തമാക്കുമോ;
(ബി)ഈ വ്യത്യാസം ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
452 |
സഹകരണ സംഘം ജീവനക്കാരുടെ പ്രൊമോഷന് നല്‍കുന്ന ഇളവുകള്‍
ശ്രീമതി കെ.കെ. ലതിക
(എ)സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ പ്രമോഷന്‍ ലഭിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളിലാണ് ഇളവുകള്‍ അനുവദിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)ഇപ്രകാരം ഇളവുകള്‍ അനുവദിച്ചിട്ടുള്ള ഉത്തരവുകളിലോ സര്‍ക്കുലറുകളിലോ ഭേദഗതികള്‍ വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?
|
453 |
സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനം
ശ്രീ. ജി. സുധാകരന്‍
(എ)സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്കു വിട്ട ശേഷം ഇതുവരെ നിയമന ചട്ടം (സ്പെഷ്യല്‍ റൂള്‍സ്) തയ്യാറാക്കാത്ത സ്ഥാപനങ്ങള്‍ ഏതെല്ലാം; വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ അപ്പക്സ് സ്ഥാപനങ്ങളില്‍ പി.എസ്.സി മുഖേന എത്ര നിയമനങ്ങള്‍ നടത്തി;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ അപ്പക്സ് സ്ഥാപനങ്ങളില്‍ പി.എസ്.സി മുഖേന അല്ലാതെ എത്ര സ്ഥിരം / താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി; സ്ഥാപനത്തിന്‍റെ പേരും തസ്തികയും തിരിച്ച് വ്യക്തമാക്കുമോ;
(ഡി)2013 മാര്‍ച്ച് 31 വരെ സഹകരണ അപ്പക്സ് സ്ഥാപനങ്ങളില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; സ്ഥാപനത്തിന്‍റെ പേരും തസ്തികയും തിരിച്ച് വിശദമാക്കുമോ;
(ഇ)ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;
(എഫ്)പി.എസ്.സി. ലിസ്റ്റ് നിലവിലില്ലായെങ്കില്‍ ടി ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
454 |
സഹകരണ ബാങ്കുകള്‍ക്ക് പുതുതായി അനുവദിച്ച ശാഖകള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയിലെ ഏതെല്ലാം സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്കാണ് പുതുതായി ബ്രാഞ്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇപ്രകാരം അനുവദിച്ച ബ്രാഞ്ചുകള്‍ എത്രയെണ്ണമാണെന്നും എവിടെയാണ് അനുവദിച്ചതെന്നും വിശദമാക്കുമോ;
(സി)ഏതെങ്കിലും സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ മറ്റു സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ശാഖ അനുവദിച്ചിട്ടുണ്ടെങ്കില്‍ എവിടെയെല്ലാമെന്നും, അനുവദിച്ചതിന്‍റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
|
455 |
കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ആനുകൂല്യം
ശ്രീ. തോമസ് ചാണ്ടി
(എ)കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിപ്രകാരം 2012-13, 2013-14 വര്‍ഷങ്ങളില്‍ ലോണ്‍ എടുത്തവര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് ലോണ്‍ കുടിശ്ശിക എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട് കുട്ടനാട്ടില്‍ നിന്നും സമര്‍പ്പിച്ച ഏതൊക്കെ അപേക്ഷകളില്‍ എത്ര തുക വീതം അനുവദിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)അര്‍ഹതയില്ലെന്ന കാരണത്താല്‍ ആരുടെയെല്ലാം അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
456 |
സഹകരണ ആശുപത്രികളുടെ കാര്യക്ഷമത
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് സഹകരണ മേഖലയില്‍ എത്ര ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)ആശുപത്രി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
457 |
ജില്ലാ സഹകരണ ബാങ്കുകളില്‍ അഫിലിയേഷനുള്ള സംഘങ്ങളുടെ വിവരം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ അഫിലിയേഷനുള്ള അംഗ സംഘങ്ങളുടെ എണ്ണം ജില്ലാ ബാങ്കുകള്‍ തിരിച്ച് വിശദമാക്കാമോ;
(ബി)ഓരോ ജില്ലാ ബാങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഉണ്ടായിരുന്ന അംഗസംഘങ്ങള്‍ എത്രയായിരുന്നു;
(സി)ഓരോ ജില്ലാബാങ്കിലും ഈ സര്‍ക്കാരിന്‍റെ കാലത്ത് അഫിലിയേറ്റ് ചെയ്ത സംഘങ്ങളില്‍ നാളിതുവരെ ഒരു സാന്പത്തിക ഇടപാടും നടത്തിയിട്ടില്ലാത്തവ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
458 |
ജില്ലാ സഹകരണ ബാങ്കുകളിലെ ഒഴിവുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ ഉള്ള ഒഴിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിവിധ തസ്തികകളിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത ഒഴിവുകളില്‍ നിയമനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
459 |
ചീമേനി സഹകരണ എഞ്ചിനിയറിംഗ് കോളേജിലെ അദ്ധ്യാപക ക്ഷാമം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി സഹകരണ എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലായി എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കോളേജില്‍ നിന്നും എത്ര രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത കോളേജിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കാനും സ്ഥിരം അദ്ധ്യാപകരെ നിയമിക്കാനും എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
460 |
ചീമേനി സഹകരണ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റല്‍ ഫീസ് കൂട്ടിയ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി സഹകരണ എഞ്ചിനിയറീംഗ് കോളേജിലെ ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടിയ നടപടി പുനപരിശോധിക്കാമെന്ന് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ബി)ഹോസ്റ്റല്‍ ഫീസ് എപ്പോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
461 |
വായ്പയെടുത്ത പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ള പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളിയിട്ടുണ്ടോ;
(ബി)ഏത് കാലാവധിക്കുള്ളില്‍ വായ്പയെടുത്തവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളതെന്ന് പറയാമോ;
(സി)നിശ്ചയിച്ചിരുന്ന പ്രസ്തുത കാലാവധിക്കുള്ളില്‍പ്പെട്ട വായ്പാകുടിശ്ശികക്കാരുടെ മേല്‍ ജപ്തി നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍പ്പെട്ട വായ്പാ കുടിശ്ശികക്കാരെ മറ്റ് ജപ്തി നടപടികളില്‍ നിന്നൊഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?
|
462 |
ആഡിറ്റര്‍മാരുടെ കരാറടിസ്ഥാനത്തിലുള്ള നിയമനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സഹകരണ വകുപ്പില്‍ ആഡിറ്റര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ; എങ്കില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് അറിയിക്കുമോ;
(ബി)ഈ തസ്തികകളില്‍ പി.എസ്.സി. വഴിയുള്ള ജീവനക്കാരെ നിയമിക്കുന്നതിനു പകരം സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ നിയമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(സി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നല്‍കാനുള്ള സാഹചര്യമെന്താണെന്നും അതിന്‍റെ വിശദാംശങ്ങളും അറിയിക്കുമോ;
(ഡി)സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് വ്യക്തമാക്കുമോ;
(ഇ)ഇപ്രകാരം പെന്‍ഷനായവരെക്കൊണ്ട് ആഡിറ്റ് ജോലികള്‍ ചെയ്യിക്കുന്നത് സ്ഥാപനത്തിന്‍റെയും ആഡിറ്റിന്‍റെയും വിശ്വാസ്യതയ്ക്ക് കുറവുണ്ടാകാന്‍ കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
(എഫ്)സര്‍വ്വീസിലുള്ള ആഡിറ്റര്‍മാരെക്കൊണ്ട് മാത്രം ഈ ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
463 |
കണ്‍സ്യൂമര്‍ഫെഡിന്‍റെ മരുന്നു വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ വെയര്‍ഹൌസ് ഗോഡൌണില്‍ നിന്നും മരുന്നു വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ;
(ബി)എത്ര ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്;
(സി)പ്രസ്തുത ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്‍സ്യൂമര്‍ഫെഡിലെ ഏതെങ്കിലും ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
464 |
കണ്‍സ്യൂമര്‍ഫെഡ് വിഷുവിന് നല്‍കിയ സബ്സിഡി
ശ്രീ. സി.ദിവാകരന്‍
ഇത്തവണത്തെ വിഷുവിന് കണ്‍സ്യൂമര്‍ഫെഡ് പരമാവധി ഇരുപതു ശതമാനം മാത്രം വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടായ സാഹചര്യമെന്തെന്ന് വ്യക്തമാക്കുമോ?
|
465 |
കണ്‍സ്യൂമര്‍ഫെഡിന്‍റെ വിറ്റുവരവ്
ശ്രീ. ജി. സുധാകരന്‍
(എ)2006 മുതല്‍ 2013 വരെ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ശരാശരി വിറ്റുവരവ് എത്രയായിരുന്നു;
(ബി)മദ്യം, മരുന്ന് വില്പനയില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡിന് 2006 മുതല്‍ 2013 വരെ പ്രതിവര്‍ഷം എന്തു തുക ഇന്‍സെന്‍റീവായി ലഭിച്ചു; വിശദമാക്കാമോ;
(സി)കണ്‍സ്യമൂര്‍ ഫെഡിന് സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ സപ്ലൈയര്‍മാര്‍ക്ക് എന്തു തുക ഇതുവരെ നല്‍കാനുണ്ട്; വ്യക്തമാക്കുമോ;
(ഡി)സബ്സിഡി നല്‍കിയ ഇനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാരില്‍ നിന്നും എന്തു തുക ലഭിക്കുവാനുണ്ട്; വിശദമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാരില്‍ നിന്ന് എന്തു തുക ലഭിച്ചു; വ്യക്തമാക്കുമോ?
|
466 |
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലാഭത്തിലാണോ നഷ്ടത്തിലാണോ പ്രവര്‍ത്തിച്ചിരുന്നത്; പ്രസ്തുത ലാഭ/നഷ്ട കണക്ക് വിശദമാക്കുമോ;
(ബി)വിജിലന്‍സ് പരിശോധനകളിലൂടെ കണ്‍സ്യൂമര്‍ ഫെഡില്‍ എത്ര രൂപയുടെ അഴിമതി നടന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്;
(സി)അഴിമതി നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
467 |
കണ്‍സ്യൂമര്‍ഫെഡിനുള്ള സബ്സിഡി തുക
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ) കണ്‍സ്യൂമര്‍ വിപണനമേളകളുടെ സബ്സിഡി ഇനത്തില്‍ നാളിതുവരെ സര്‍ക്കാരില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന് എത്ര തുക ലഭിക്കാനുണ്ടെന്ന് അറിയിക്കുമോ;
(ബി) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിവിധ ഇനത്തില്‍ കണ്‍സ്യൂമര്‍ഫെഡിനു നല്‍കാനുള്ള തുക എത്രയാണെന്നും പ്രസ്തുത തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
468 |
കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളിലെ സാധനങ്ങളുടെ അപര്യാപ്തത
ശ്രീ.കെ.കെ. നാരായണന്‍
(എ)സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഫെഡിന്‍റെ സ്റ്റോറുകളില്‍ സാധനങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?
|
469 |
കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാര്‍
ശ്രീ.ജി.സുധാകരന്‍
(എ)കണ്‍സ്യൂമര്‍ഫെഡില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ട്; എത്ര താല്ക്കാലിക ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സ്ഥിരം ജീവനക്കാരെയും താല്ക്കാലിക ജീവനക്കാരെയും കണ്‍സ്യൂമര്‍ഫെഡില്‍ നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണിസ്റ്റോറുകളില്‍ ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സന്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ഡി)കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണിസ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശന്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
470 |
കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകളിലെ സാധനക്ഷാമം
ശ്രീ. രാജു എബ്രഹാം
(എ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ കീഴില്‍ എത്ര ത്രിവേണി, നന്മ സ്റ്റോറുകളാണ് അനുവദിച്ചിട്ടുള്ളത്;
(ബി)ത്രിവേണി സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നേരിടുന്ന കടുത്ത ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സാധനങ്ങളുടെ സ്റ്റോക്കില്‍ കുറവുവരുന്നതിന്‍റെ കാരണം എന്താണെന്ന് അറിയിക്കുമോ;
(ഡി)നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനും ആവശ്യമായ അളവില്‍ അത് ലഭിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
|
471 |
ഖാദി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഖാദി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദീകരിക്കാമോ ;
(ബി)ഖാദി കോട്ടണ്‍, പോളി, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സ്ഥിരം റിബേറ്റ് നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംങ്ങള്‍ നല്‍കാമോ ?
|
472 |
ചാലക്കുടി ഖാദിയൂണിറ്റുകളുടെ നവീകരണം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊടകര ഗ്രാമപഞ്ചായത്തിലെ പേരാന്പ്രയിലും, കനകമലയിലും പ്രവര്‍ത്തിക്കുന്ന ഖാദിയൂണിറ്റുകളുടെ നവീകരണത്തിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ?
|
<<back |
|