|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6670
|
പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
'' അന്‍വര്‍ സാദത്ത്
'' വി. പി. സജീന്ദ്രന്
'' ഡൊമിനിക് പ്രസന്‍റേഷന്‍
(എ)പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)വിവരങ്ങള്‍ ശേഖരിച്ചതിന്‍റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)ഇത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ഡി)എന്തെല്ലാം വിവരങ്ങളാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്?
|
6671 |
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്‍
,, വര്‍ക്കല കഹാര്
,, കെ. മുരളീധരന്‍
(എ)പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്നറിയിക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ ?
|
6672 |
പട്ടികവര്‍ഗ്ഗ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തദ്ദേശസ്വംഭരണ
സ്ഥാപനങ്ങള്‍ക്കുമുള്ള
ഗ്രാന്‍റ്-ഇന്‍-എയ്ഡ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
,, എം. ഉമ്മര്
,, പി.ബി. അബ്ദുള്‍ റസാക്
,, പി.കെ. ബഷീര്‍
(എ)പട്ടികവര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുള്ള ഗ്രാന്‍റ്-ഇന്‍-എയ്ഡ് നല്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധ മെന്താണെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിത്തുക പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി വീതിക്കുന്നതിന് പ്രതേ്യക മാനദണ്ധമുണ്ടോ;
എങ്കില്‍ അതെന്താണെന്ന് വിശദമാക്കുമോ;
(സി)പദ്ധതിത്തുകയുടെയും, ഗ്രാന്‍റ്-ഇന്‍-എയ്ഡിന്‍റെയും ഫലപ്രദമായ വിനിയോഗം നിരീക്ഷിക്കാന്‍ വകുപ്പില്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(ഡി)ഇക്കാര്യത്തില്‍ കൈവരിക്കുന്ന ഭൌതികനേട്ടങ്ങള്‍ വിലയിരുത്താന്‍ സംവിധാനമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?
|
6673 |
പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള ആനുകൂല്യങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടുവിന് ശേഷമുള്ള ഉപരിപഠനത്തിന് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)2013-14 വര്‍ഷത്തില്‍ ഏതെല്ലാം ഉപരിപഠന കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയതെന്നും ഇതിനായി എത്ര തുക വിനിയോഗിച്ചെന്നും വിശദമാക്കുമോ?
|
6674 |
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതി
ശ്രീ. വി. പി. സജീന്ദ്രന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, ജോസഫ് വാഴക്കന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
|
6675 |
അന്ത്യോദയ അന്നയോജന പദ്ധതി
ശ്രീ. വി. പി. സജീന്ദ്രന്‍
'' സി. പി. മുഹമ്മദ്
'' ഐ. സി. ബാലകൃഷ്ണന്‍
'' കെ. അച്ചുതന്‍
(എ)പ്രാചീന ഗോത്ര വര്‍ഗ്ഗങ്ങളേയും ആദിവാസി കുടുംബങ്ങളേയും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)എന്തെല്ലം നേട്ടങ്ങളാണ് മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ പ്രസ്തുത വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത്;
(ഡി)പ്രസ്തുത വിഭാഗക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
6676 |
ഹരിതയൌവ്വനം പദ്ധതി
ശ്രീമതി ഗീതാ ഗോപി
ഹരിതയൌവ്വനം പദ്ധതി നിയോജകമണ്ധലം തോറും നടപ്പാക്കുന്നതിന് എന്തെങ്കിലും പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടോ?
|
6677 |
അട്ടപ്പാടി മോഡല്‍ പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)വയനാട്ടിലെ ആദിവാസികളുടെ വികസനവും പുനരധിവാസവും ലക്ഷ്യമാക്കി തയ്യാറാക്കിയ അട്ടപ്പാടി മോഡല്‍ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് കേന്ദ്രധനകാര്യ വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
6678 |
ഗോത്രസാരഥി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നേരിടുന്ന വെല്ലുവിളികളും
ശ്രീ.എം.വി. ശ്രേയാംസ്കുമാര്‍
(എ)പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ നടപ്പാക്കുന്ന ഗോത്രസാരഥി പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;
(സി)പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്ത മാക്കുമോ ?
|
6679 |
ആദിവാസി ഭൂമിയില്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനാനുമതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആദിവാസികള്‍ക്കായി നല്‍കിയിട്ടുള്ള ഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആയതിന്‍റെ അടിസ്ഥാനത്തില്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കുമോ ?
|
6680 |
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടു പോകുന്ന സംഭവം
ശ്രീ. എ. കെ. ബാലന്‍
(എ)അട്ടപ്പാടിയിലെ ആദിവാസി കോളനികളില്‍ നിന്നും കുട്ടികളെ സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലേക്ക് കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത്ര കുട്ടികളെ ഇപ്രകാരം കൊണ്ടുപോയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; എവിടെയെല്ലാം കൊണ്ടുപോയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്;
(സി)കുട്ടികളെകൊണ്ടു പോകുന്നത് ഐ.ടി.ഡി.പി.യുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; പ്രസ്തുത വിവരം വകുപ്പിനെ അറിയിച്ചിട്ടുണ്ടോ; അതിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)അട്ടപ്പാടിയില്‍ കുട്ടികളുടെ പഠനത്തിന് എന്തെല്ലാം സൌകര്യങ്ങളാണ് ഉള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)അട്ടപ്പാടിയിലെ ആദിവാസികളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്‍റെ കൈവശമുള്ള കണക്ക് ഏത് വര്‍ഷത്തെ സെന്‍സസില്‍ ശേഖരിച്ചതാണ്; അതുപ്രകാരമുള്ള ജനസംഖ്യ എത്രയാണ്;
(എഫ്)ഏറ്റവും പുതിയ സെന്‍സസ് നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
6681 |
പോഷകാഹാരക്കുറവ് നേരിടുന്ന പട്ടികവര്‍ഗ്ഗക്കാരായ അമ്മയും കുഞ്ഞും
ശ്രീ. രാജു എബ്രഹാം
(എ)പോഷകാഹാരക്കുറവ് നേരിടുന്ന പട്ടികവര്‍ഗ്ഗക്കാരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും എണ്ണം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
(ബി)പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി 2013-14 വര്‍ഷത്തില്‍ വകയിരുത്തിയിരുന്ന തുക എപ്രകാരം ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(സി)പ്രതിമാസം ആയിരം രൂപ വീതമുള്ള ആനുകൂല്യം എത്ര അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
6682 |
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍
ശ്രീ. കെ. വി. വിജയദാസ്
(എ)പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാരുടെ എണ്ണം വ്യക്തമാക്കുമോ ;
(ബി)ഇവര്‍ ഏതെല്ലാം വിഭാഗത്തില്‍ പെട്ടവരാണ് എന്ന വിവരം നല്‍കുമോ ;
(സി)ഇവര്‍ക്കായി പട്ടികവര്‍ഗ്ഗവകുപ്പു മുഖേന നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ ?
|
6683 |
പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള 'അരിവാള്‍രോഗം'
ശ്രീ. കെ. വി. വിജയദാസ്
(എ)പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള 'അരിവാള്‍രോഗം'ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; ഏതെല്ലാം വിഭാഗങ്ങളിലാണ് ടി രോഗം വ്യാപകമായി കണ്ടുവരുന്നത്; വിശദവിവരം നല്‍കുമോ;
(ബി)രോഗം നിയന്ത്രണ വിധേയമാക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ;
(സി)പ്രസ്തുത രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതു ഉള്‍പ്പെടെയുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)പ്രസ്തുത രോഗം സംബന്ധിച്ച വിശദ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
6684 |
ഐ.ടി.ഡി.പി. ഓഫീസില്‍ ലഭ്യമായ ഭൂമിക്കുളള അപേക്ഷകള്‍
ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
(എ)ആദിവാസികള്‍ ഭൂമിക്കായി നല്‍കിയ എത്ര അപേക്ഷകള്‍ ഐ.ടി. ഡി. പി. ഓഫീസുകളില്‍ നിലവിലുണ്ടെന്ന് ഓഫീസ് തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ ഇത്തരം അപേക്ഷകളില്‍ എത്രയെണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ച് ഭൂമി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)നിലന്പൂര്‍ പെരുവന്പാടം കോളനിയില്‍ നിന്നുള്ള അപേക്ഷകള്‍ ഭൂമാഫിയ ഏജന്‍റുമാര്‍ വഴി സ്വീകരിച്ച് ഭൂമി വിതരണം ചെയ്യുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ ഇതിന്‍മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വിശദമാക്കാമോ?
|
6685 |
ആദിവാസി പുനരധിവാസമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
(എ)ആദിവാസി പുനരധിവാസ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
6686 |
ആദിവാസി ക്ഷേമത്തിന് അനുവദിക്കുന്ന ഫണ്ടുകളുടെ വകമാറ്റം
ശ്രീ. കെ. രാധാകൃഷ്ണന്‍
,, കെ.വി. വിജയദാസ്
,, എസ്. രാജേന്ദ്രന്
,, പി.റ്റി.എ. റഹീം
(എ)ആദിവാസികള്‍ക്ക് അനുവദിക്കുന്ന പദ്ധതി തുകകള്‍ ഭൂരിഭാഗവും മറ്റ് മേഖലയിലുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;
(ബി)പോഷകാഹാര വിതരണത്തിലുള്ള വീഴ്ചയും ആരോഗ്യപരിപാലനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുന്നതിന് സാധിക്കാത്തതും ശിശുമരണങ്ങള്‍ക്കും മാരകരോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ആദിവാസികളുടെ ക്ഷേമത്തിനനുവദിക്കുന്ന ഫണ്ടുകള്‍ പ്രസ്തുത വിഭാഗത്തിന് തന്നെ ഉപയുക്തമാകുന്നു എന്നുറപ്പുവരുത്താന്‍ എന്തെങ്കിലും ക്രിയാത്മക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
6687 |
ഭവനരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക്വേണ്ടി വിവിധ പദ്ധതികളില്‍ നിര്‍മ്മിച്ചുവരുന്ന വീടുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഭവനരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുവേണ്ടി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുവരുന്ന വീടുകള്‍ എത്രയെണ്ണമുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(ബി)ഇവയുടെ നിര്‍മ്മാണം എപ്പോഴാണ് ആരംഭിച്ചത് ; പൂര്‍ത്തിയാക്കേണ്ടത് എപ്പോഴായിരുന്നു; നിര്‍മ്മാണ ഏജന്‍സികള്‍ ആരെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)മുന്‍കാലത്ത് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിക്കുകയും ഇനിയും പൂര്‍ത്തിയാകാത്തതുമായ വീടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുവേണ്ടി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാതിരിക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്യുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ ;
(ഇ)നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും; പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ; വിശദമാക്കാമോ ?
|
6688 |
പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍
സ്കൂളുകളുടെ വിജയശതമാനം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ എത്ര റസിഡന്‍ഷ്യല്‍ ഹൈസ്കൂളുകളും, ഹയര്‍സെക്കന്‍ററി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി തലത്തില്‍ 2013-2014 അധ്യയന വര്‍ഷത്തെ വിജയശതമാനം എത്രയായിരുന്നു; വിശദാംശം വ്യക്തമാക്കാമോ;
(സി)പ്രാക്തന ഗോത്രവിഭാഗക്കാരുടെ കുട്ടികള്‍ക്കായുള്ള സ്കൂളുകളിലെ വിജയ ശതമാനം എത്രയായിരുന്നു; വിശദാംശം വ്യക്തമാക്കാമോ;
(ഡി)റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിജയം മികവുറ്റതാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കാമോ?
|
6689 |
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എത്ര ഹോസ്റ്റലുകള്‍ ഉണ്ട്; ഇവിടെ എത്ര വാര്‍ഡന്‍മാരും പാചകക്കാരും ഉണ്ട്;
(ബി)പ്രസ്തുത തസ്തികകളിലേക്ക് ഇപ്പോള്‍ എത്ര ഒഴിവുകളാണുള്ളത്; പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
(സി)ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
6690 |
കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ഈ സര്‍ക്കാര്‍ അധികരാത്തില്‍ വന്നതിന്ശേഷം പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് പഞ്ചായത്ത്, പദ്ധതി, തുക എന്നിവ തിരിച്ച് വിശദമാക്കാമോ?
|
6691 |
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത് പട്ടിക വര്‍ഗ്ഗ ജനസംഖ്യ എത്രയെന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി)സംസ്ഥാനത്ത് നിലവിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച കണക്കുകള്‍ വ്യക്തമാക്കാമോ;
(സി)2003 ജനുവരിക്ക് ശേഷം ഏതൊക്കെ വിഭാഗത്തെയാണ് പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍പ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ;
(ഡി)പുതിയതായി ഉള്‍പ്പെടുത്തിയ വിഭാഗത്തിന്‍റെ എണ്ണത്തിനനുസരിച്ച് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പ്രമോട്ടര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ടി.ഇ.ഒ. മാരേയും പ്രമോട്ടര്‍മാരേയും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6692 |
കാസര്‍കോഡ് ജില്ലയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളും അടിസ്ഥാന സൌകര്യങ്ങളും
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍കോഡ് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ എത്ര കുടുംബങ്ങള്‍ ഉണ്ട്; ഈ വിഭാഗങ്ങളില്‍ എത്ര കോളനികള്‍ നിലവിലുണ്ട്; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കോളനികളില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?
|
6693 |
വിവിധ പദ്ധതികള്‍ക്കായി പി.ഡബ്ല്യു.ഡി.യ്ക്ക് കൈമാറിയ തുക
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷംപട്ടികവര്‍ഗ്ഗ വികസന വകുപ്പ് വിവിധ പദ്ധതികളിലായി എത്ര കോടി രൂപ പി.ഡബ്ല്യു.ഡി. യ്ക്ക് കൈമാറിയിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(ബി)ഓരോ പദ്ധതിയിനത്തിലും പി.ഡബ്ല്യു.ഡി.യ്ക്ക് നല്‍കിയ തുകയുടെ ചെലവു വിവരങ്ങളുടെ വിശ ദാംശം നല്‍കുമോ?
|
6694 |
പി.ഡബ്ല്യു.ഡി.യ്ക്കു നല്‍കിയ തുകയുടെ ഓഡിറ്റ്
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.ഡബ്ല്യു.ഡി.യ്ക്ക് നല്‍കിയ തുകയുടെ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് നല്‍കുമോ;
(ബി)അപ്രകാരം ഓഡിറ്റ് നടത്തിയിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഓഡിറ്റ് നടത്തിയിട്ടില്ലെങ്കില്‍ ഇപ്രകാരം പി.ഡബ്ല്യു.ഡി. നല്‍കുന്ന തുകയുടെ എന്തു തരത്തിലുള്ള മോണിറ്ററിംഗ് സംവിധാനമാണ് വകുപ്പ് നടത്തിപ്പോരുന്നത്; വിശദവിവരം നല്‍കുമോ?
|
6695 |
കണ്ണൂര്‍, ചെറുപുഴ പഞ്ചായത്തില്‍ പുതിയ ട്രൈബല്‍ ഓഫീസ്
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ പുതിയതായി ട്രൈബല്‍ ഓഫീസുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ;
(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ കൂടുതലായി താമസിക്കുന്ന ചെറുപുഴ പഞ്ചായത്ത് കേന്ദ്രീകരിച്ച് ട്രൈബല്‍ ഓഫീസ് തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
6696 |
പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളിലെ ദിവസവേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)പട്ടികവര്‍ഗ്ഗ വകുപ്പിനുകീഴിലുള്ള ഹോസ്റ്റലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സേവനം ചെയ്തു വരുന്നവരുടെ പരിമിതമായ ദിവസ വേതനം കാലാനുസൃതമായി പരിഷ്കരിച്ചു നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായി അടിയന്തര നടപടി സ്വീകരിക്കുമോ?
|
6697 |
യുവജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)യുവജനങ്ങളുടെ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;
(ബി)കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിക്കുന്ന യുവതീ-യുവാക്കള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭ്യമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?
|
6698 |
യുവജനക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ അക്ഷരയുവത്വം സാഹിത്യ ക്യാന്പ്
ശ്രീ. പി. സി. വിഷ്ണുനാഥ്
'' വി. റ്റി. ബല്‍റാം
'' ഹൈബി ഈഡന്
'' ഷാഫി പറന്പില്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ അക്ഷരയുവത്വം സാഹിത്യ ക്യാന്പ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
6699 |
യുവജന ക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വനിതാ ശില്‍പശാല
ശ്രീ. ഷാഫി പറന്പില്
,, പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വനിതാ ശില്‍പശാല പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
6700 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ ചലച്ചിത്ര വര്‍ഷം പരിപാടി
ശ്രീ. ഹൈബി ഈഡന്
,, ഷാഫി പറന്പില്‍
,, വി.റ്റി. ബല്‍റാം
,, പി.സി. വിഷ്ണുനാഥ്
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ചലച്ചിത്ര വര്‍ഷം പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
6701 |
വിഷന്‍ 2030
ശ്രീ. വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്
,, ഷാഫി പറന്പില്
,, പി.സി. വിഷ്ണുനാഥ്
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വിഷന്‍ 2030-നെ കുറിച്ച് ചര്‍ച്ചാപരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
6702 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ കാര്‍ഷിക സാക്ഷരതാ പരിപാടി
ശ്രീ. പി.സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
,, ഹൈബി ഈഡന്‍
,, വി. റ്റി. ബല്‍റാം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ കാര്‍ഷിക സാക്ഷരതാ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി ; വിശദമാക്കുമോ ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത് ; വിശദാംശങ്ങള്‍ നല്‍കാമോ ?
|
6703 |
യുവജനക്ഷേമ ബോര്‍ഡുവഴിയുള്ള പദ്ധതികള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)യുവജനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയതും, നടപ്പിലാക്കുവാന്‍ ഉദേശിക്കുന്നതുമായ പദ്ധതികള്‍ വിശദമാക്കുമോ;
(ബി)കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തസ്തിക ഇപ്പോള്‍ നിലവിലുണ്ടോ;
(സി)ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികയില്‍ ഇരിക്കുന്നവര്‍ക്ക് എന്തു ഓണറേറിയമാണ് നല്‍കുന്നത്;
(ഡി)യുവജനക്ഷേമ ബോര്‍ഡുവഴി യുവജനങ്ങള്‍ക്കായി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കുന്നത്;
(ഇ)പ്രസ്തുത ബോര്‍ഡുവഴി ചെറുകിട സംരംഭകരായ യുവാക്കള്‍ക്ക് പലിശ കുറഞ്ഞ ലോണ്‍ അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
|
6704 |
കാഴ്ചബംഗ്ലാവുകളുടെയും മൃഗശാലകളുടെയും നവീകരണം
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
,, സി.എഫ്. തോമസ്
(എ)കാഴ്ചബംഗ്ലാവുകളുടെയും മൃഗശാലകളുടെയും സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;
(ബി)മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് നല്ല പരിചരണവും സന്ദര്‍ശകര്‍ക്കു മെച്ചപ്പെട്ട സൌകര്യങ്ങളും നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(സി)സന്ദര്‍ശകരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
6705 |
മൃഗശാലകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
'' വി. ശിവന്‍കുട്ടി
'' ബി. സത്യന്
'' കെ.വി. അബ്ദുള്‍ ഖാദര്‍
(എ)മൃഗശാലകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിലെ അപര്യാപ്തതമൂലം മൃഗങ്ങളെ പരിപാലിക്കുന്നതിന് സാധിക്കാതെ വരുന്നു എന്നും ഗുരുതരമായ രോഗങ്ങള്‍ വന്ന് മൃഗങ്ങള്‍ ചാകുന്നതിന് കാരണമാകുന്നു എന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)നിരവധിപേര്‍ സന്ദര്‍ശകരായി എത്തുന്ന മൃഗശാലകളില്‍ കുടിവെള്ളം പോലുള്ള അടിസ്ഥാന സൌകര്യം ലഭ്യമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)വിദേശത്തുനിന്നും എത്തിക്കുന്ന മൃഗങ്ങള്‍ക്ക് യഥാസമയം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതും ആവശ്യമായ തരത്തിലുള്ള കൂടുകളും മറ്റും സ്ഥാപിക്കാത്തതുംമൂലം പലപ്പോഴും മൃഗങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)വര്‍ഷങ്ങള്‍ പഴക്കമുള്ള കൂടുകള്‍ തുരുന്പെടുത്ത നിലയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതമൂലം പരിചരണം നല്‍കാന്‍ സാധിക്കാതെ രോഗാവസ്ഥയിലാകുന്ന പക്ഷി മൃഗാദികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാതെ ജീവനക്കാര്‍ ആശങ്കയിലാണെന്ന വാര്‍ത്തകള്‍ വിലയിരുത്തിയിട്ടുണ്ടോ ?
|
<<back |
|