|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6452
|
വൈദ്യൂതി ബോര്‍ഡില്‍ മിഷന്‍ 676
ശ്രീമതി കെ. എസ്. സലീഖ
(എ)"മിഷന്‍ 676' പദ്ധതി പ്രഖ്യാപനത്തില്‍ വൈദ്യുതിയുല്പാദന വര്‍ദ്ധനയ്ക്കായി എന്തെല്ലാം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ;
(ബി)ആയതില്‍ വൈദ്യുതിബോര്‍ഡിന്‍റെ ബാധ്യതകള്‍ തീര്‍ക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം എന്നറിയിക്കുമോ ;
(സി)"മിഷന്‍ 676' കാലഘട്ടത്തില്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം ;
(ഡി)"മിഷന്‍ 676' പ്രഖ്യാപനത്തില്‍ വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാന്‍ സ്ഥായിയായി എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ പദ്ധതികളോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
(ഇ)"മിഷന്‍ 676' പ്രഖ്യാപനത്തില്‍ വൈദ്യുതിബോര്‍ഡിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാ ക്കുമോ ?
|
6453 |
പ്രകൃതിവാതക വൈദ്യുതപദ്ധതികള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പ്രസ്തുത വൈദ്യുത പദ്ധതികളുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(സി)പ്രസ്തുത വൈദ്യുതപദ്ധതികള്‍ക്കാവശ്യമായ പ്രകൃതിവാതകം ലഭ്യമാകുമെന്നുറപ്പുണ്ടോ; വ്യക്തമാക്കുമോ;
(ഡി)ജലവൈദ്യുത പദ്ധതികളുടെ ഉല്‍പാദനച്ചെലവും പ്രകൃതിവാതക പദ്ധതികളുടെ ഉല്‍പാദനച്ചെലവും എത്രയാണെന്ന് വ്യക്തമാക്കുമോ?
|
6454 |
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ.എന്‍.എ. ഖാദര്
,, കെ.എം. ഷാജി
,, സി.മോയിന്‍കുട്ടി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)എനര്‍ജി പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ എത്രത്തോളം പുരോഗതി നേടാനായിട്ടുണ്ടന്ന് വ്യക്തമാക്കുമോ;
(സി)നിലവില്‍ ശരാശരി വിതരണ നഷ്ടം എത്ര ശതമാനമാണെന്ന് അറിയിക്കുമോ ?
|
6455 |
വൈദ്യുത സ്രോതസ്സുകളുടെ ഉല്പാദനശേഷിയും ഉല്പദാനവും
ശ്രീ. എം. ഉമ്മര്‍
,, പി.ബി. അബ്ദുള്‍ റസാക്
,, പി.കെ. ബഷീര്
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാന വൈദ്യുതിബോര്‍ഡ് വൈദ്യുതോല്പാദനത്തിന് ഉപയോഗപ്പെടുത്തുന്ന സ്രോതസ്സുകളില്‍ നിന്ന് പരമാവധി ഊര്‍ജ്ജോല്പാദനം നടത്താന്‍ സാധിക്കുന്നുണ്ടോ; ഓരോ സ്രോതസ്സില്‍ നിന്നും ഉല്പാദിപ്പിക്കാനാവുന്നതും ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നതുമായ ഊര്‍ജ്ജത്തിന്‍റെ അളവ് സംബന്ധിച്ച വിശദവിവരം നല്കുമോ;
(ബി)വൈദ്യുതിബോര്‍ഡ് ഇതുവരെ വ്യാവസായികമായി ചൂഷണം ചെയ്യാത്ത മറ്റേതെങ്കിലും ഊര്‍ജ്ജ സ്രോതസ് സംസ്ഥാനത്ത് ലഭ്യമാണോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കുമോ;
(സി)പ്രസ്തുത സ്രോതസ്സുകള്‍ ഇതുവരെയും ചൂഷണം ചെയ്യാനാവാത്തതിന്‍റെ കാരണം വിശദമാക്കുമോ?
|
6456 |
വൈദ്യുതി ലഭ്യതക്കുറവിന് പരിഹാരം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്തെ വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കുവാന്‍ ദക്ഷിനോന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
(ബി)ഉത്തര-ദക്ഷിണ ഗ്രിഡുകള്‍ യോജിപ്പിച്ചുകൊണ്ടുള്ള ശ്യംഖല രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഉദുമല്‍പേട്ട-മാടക്കത്തറ ലൈനിലൂടെയുള്ള ഓവര്‍ ലോഡ് കുറയ്ക്കുന്നതിന് മൈസൂര്‍-അരീക്കോട്-കൊച്ചി-ഇടമണ്‍ ലൈനിന്‍റെ പൂര്‍ത്തീകരണം അടിയന്തിരമായി നടത്തുമോ; വ്യക്തമാക്കുമോ?
|
6457 |
വൈദ്യുതിബോര്‍ഡിന്‍റെ ആസ്തിബാദ്ധ്യതകള്‍
ശ്രീമതി കെ. എസ്. സലീഖ
(എ) കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ നിലവിലുള്ള ആസ്തി എത്രയെന്നും നിലവിലുള്ള കടബാധ്യത എത്രയെന്നും വ്യക്തമാക്കുമോ;
(ബി) കെ.എസ്.ഇ.ബി. നിലവില്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളതെന്നും ആയത് എത്ര കോടി രൂപ വീതമാണെന്നും ഓരോ സ്ഥാപനത്തിനും പലിശയിനത്തില്‍ പ്രതിമാസം ബോര്‍ഡ് അടയ്ക്കേണ്ട തുക എത്രയെന്നും വ്യക്തമാക്കുമോ;
(സി) കെ.എസ്.ഇ.ബി.യുടെ പ്രതിമാസ വരുമാനവും പ്രതിമാസ ചെലവും ശരാശരി എത്രയെന്ന് വ്യക്തമാക്കുമോ;
(ഡി) കെ.എസ്.ഇ.ബി.യുടെ കടം ലഘൂകരിക്കാനും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതിരിക്കാനും എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
6458 |
കായംകുളം താപനിലയത്തില്‍നിന്നുള്ള വൈദ്യുതി
ശ്രീ. എ.കെ. ബാലന്
,, രാജു എബ്രഹാം
,, സി.കെ. സദാശിവന്‍
,, കെ. സുരേഷ് കുറുപ്പ്
(എ)കായംകുളം താപനിലയത്തിന്‍റെ നിലവിലെ ശേഷി എത്രയാണ്; അതില്‍ കേരളത്തിന്‍റെ വിഹിതം എത്രയാണെന്ന് അറിയിക്കുമോ;
(ബി)കായംകുളം താപനിലയത്തില്‍നിന്ന് പ്രതിവര്‍ഷം എത്ര വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും; ഇതില്‍ കഴിഞ്ഞ വര്‍ഷം എത്ര വൈദ്യുതി ഉല്‍പാദിപ്പിക്കുകയുണ്ടായി; ഇതില്‍ എത്ര യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്;
(സി)കായംകുളം നിലയത്തിന്‍റെ ശേഷി പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രയാസമെന്താണെന്ന് അറിയിക്കുമോ;
(ഡി)കായംകുളത്തുനിന്നുള്ള വിലകൂടിയ വൈദ്യുതി ഉപയോഗിക്കുന്നതിലെ നഷ്ടം പരിഹരിക്കുന്നതിന് മറ്റേതെങ്കിലും നിലയങ്ങളില്‍നിന്ന് വൈദ്യുതി വിഹിതം ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
6459 |
ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍
ശ്രീ. റോഷി അഗസ്റ്റിന്
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി.ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്തെ പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ ഏതെല്ലാമാണ് ; വ്യക്തമാക്കുമോ ;
(ബി)നിശ്ചിത ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുകയും ടൂറിസ്റ്റുകളുടെ എണ്ണത്തിലും വരുമാനത്തിലും പ്രകടമായ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തിട്ടുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ ഏതെല്ലാമാണ് ;
(സി)വര്‍ഷംതോറുമുണ്ടാകുന്ന ടൂറിസ്റ്റുകളുടെ വര്‍ദ്ധനവും വരുമാനത്തിലെ വര്‍ദ്ധനവും കണക്കിലെടുത്ത് ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും കൂടി പ്രസ്തുത കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
6460 |
വൈദ്യുതി ബോര്‍ഡിന്‍റെ കന്പനിവല്‍ക്കരണം
ശ്രീ. സി. ദിവാകരന്
'' ജി. എസ്. ജയലാല്‍
'' ചിറ്റയം ഗോപകുമാര്
'' വി. ശശി
(എ)വൈദ്യുതി ബോര്‍ഡ് കന്പനിയാക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള ത്രികക്ഷി കരാര്‍ ഒപ്പുവച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് കരാറില്‍ വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ;
(സി)പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
6461 |
കനേഡിയന്‍ കന്പനിയുമായുള്ള വൈദ്യുതിക്കരാര്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് വൈദ്യുതി ലഭ്യമാക്കുന്നതിന് കനേഡിയന്‍ കന്പനിയായ ടാന്‍ജോങ്ങുമായി സര്‍ക്കാര്‍ എം.ഒ.യു. ഒപ്പിട്ടിരുന്നുവോ;
(ബി)എങ്കില്‍ ഇതിനകം എത്ര മെഗാവാട്ട് വൈദ്യുതി പ്രസ്തുത കനേഡിയന്‍ കന്പനി ലഭ്യമാക്കിയെന്ന് വിശദമാക്കുമോ?
|
6462 |
സ്വകാര്യ വ്യക്തികളും കന്പനികളും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സ്വകാര്യ വ്യക്തികളും കന്പനികളും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സര്‍ക്കാര്‍ വാങ്ങുന്നുണ്ടോയെന്ന് അറിയിക്കുമോ;
(ബി)ഏതെല്ലാം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് കേരളത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഇത്തരത്തില്‍ എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് അറിയിക്കുമോ?
|
6463 |
ആര്‍.എ.പി.ഡി.ആര്‍.പി.
ശ്രീ. പി. ഉബൈദുള്ള
(എ)ആര്‍.എ.പി.ഡി.ആര്‍.പി.യുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
(ബി)പ്രസ്തുത പദ്ധതി എന്നാണ് സംസ്ഥാനത്ത് ആരംഭിച്ചത്; എവിടെയെല്ലാമാണ് പദ്ധതി നടപ്പാക്കിവരുന്നത്;
(സി)ഇതിനായി എന്തു തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിക്കുന്നത്;
(ഡി)ഇതിനകം എത്ര ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചെന്നും; എന്തു തുക ചെലവഴിച്ചെന്നും വിശദമാക്കുമോ;
(ഇ)മലപ്പുറം നഗരം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മലപ്പുറത്തെ പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
(എഫ്)ആര്‍.എ.പി.ഡി.ആര്‍.പി. നടപ്പാക്കിയിട്ടും മലപ്പുറത്ത് പഴകിയ വൈദ്യുതി കാലുകള്‍, കന്പികള്‍, ഫാള്‍ട്ടിമീറ്ററുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(ജി)അടിയന്തരമായി അവ മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കാനും സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
6464 |
ഇലക്ട്രിക്കല്‍ ഓപ്പണ്‍ ഇന്നവേഷന്‍ സോണിന്‍റെ പ്രവര്‍ത്തനം
ശ്രീ. എം.എ. വാഹീദ്
'' ജോസഫ് വാഴക്കന്
'' ആര്‍. സെല്‍വരാജ്
'' പി.എ. മാധവന്‍
(എ) സംസ്ഥാനത്ത് ഇലക്ട്രിക്കല്‍ ഓപ്പണ്‍ ഇന്നവേഷന്‍ സോണിന്‍റെ പ്രവര്‍ത്തനം സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാനാകുന്ന ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)സ്റ്റാര്‍ട്ട് അപ് വില്ലേജിലെ യുവ സംരംഭകരുടെ എത്ര പദ്ധതികള്‍ക്ക് കെ.എസ്.ഇ.ബി പിന്തുണ
നല്‍കിയിട്ടുണ്ട് ; വിശദമാക്കുമോ ;
(ഡി)എന്തെല്ലാം ധനസഹായമാണ് യുവ സംരംഭകര്‍ക്ക് നല്‍കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6465 |
ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി
ശ്രീ. പാലോട് രവി
,, സി.പി. മുഹമ്മദ്
,, റ്റി.എന്‍. പ്രതാപന്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്: വിശദമാക്കുമോ;
(ബി)ഇപ്പോഴുള്ള പദ്ധതികളുടെ സ്ഥാപിതശേഷിയില്‍ എത്രമാത്രം വര്‍ദ്ധനവിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഏതെല്ലാം പദ്ധതികളെ ഇതിനുവേണ്ടി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
6466 |
കെ.എസ്.ഇ.ബി.ക്ക് പിരിഞ്ഞ് കിട്ടാനുള്ള കുടിശ്ശിക
ശ്രീ. എ. എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്‍
എ)കെ.എസ്.ഇ.ബി.ക്ക് വൈദ്യുതി കുടിശ്ശിക ഇനത്തില്‍ ഏതൊക്കെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ എത്ര രൂപ വീതം നല്‍കുവാനുണ്ട് എന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത തുക പിരിച്ചെടുക്കുന്നതിന് കെ.എസ്.ഇ.ബി. സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
|
6467 |
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാനായി കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല എന്നിങ്ങനെ എത്ര സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട് ;
(ബി)ഇവയില്‍ കുടിശ്ശിക അടച്ച് സര്‍വ്വീസ് പുന:സ്ഥാപിച്ച സ്ഥാപനങ്ങള്‍ ഏതെല്ലാം ; ഇതുവഴി എന്തു തുക കുടിശ്ശികയിനത്തില്‍ പിരിച്ചെടുക്കാന്‍ സാധിച്ചു; വിശദാംശം വ്യക്തമാക്കുമോ ;
(സി)കുടിശ്ശിക അടയ്ക്കാത്ത ഏതെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലാണ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചത് ; ഇതില്‍ ഏതെല്ലാം സ്ഥാപനങ്ങളുടെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ പൂര്‍ത്തീ കരിച്ചു ; വ്യക്തമാക്കുമോ ;
(ഡി)ഒരു ദിവസം കഴിഞ്ഞാല്‍ വൈദ്യുതി ബില്‍ അടയ്ക്കാത്ത ഗാര്‍ഹിക ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ തന്നെ വിച്ഛേദിക്കുന്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ കോടികളുടെ കുടിശ്ശിക വരുത്തുന്നതും അവരുടെ കണക്ഷന്‍ മാത്രം വിച്ഛേദിക്കാതിരിക്കുകയും ചെയ്യുന്ന നയം പുന:പരിശോധിച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നതിന് ഒരേനയം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(ഇ)വന്‍കിട ഉപഭോക്താക്കളുടെ വൈദ്യുതിചാര്‍ജ്ജ് കുടിശ്ശികയുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ എത്ര കേസ്സുകള്‍ നിലവിലുണ്ട് ; എന്തു തുകയുടെ കുടിശ്ശികയാണ് ഇത്തരത്തില്‍ ഉള്ളതെന്നറിയിക്കുമോ;
(എഫ്)കുടിശ്ശികയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ എന്തു തുകയുടെ സ്റ്റേ അനുവദിച്ചിട്ടുണ്ട് ; എന്തു തുകയുടെ ഇളവുകളോ ഒഴിവാക്കലുകളോ നല്‍കിയിട്ടുണ്ട് ; വിശദമാക്കുമോ ?
|
6468 |
വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്തെ വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗം കണക്കിലെടുത്തുകൊണ്ട് അതിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)സംസ്ഥാനത്ത് ഏതെല്ലാം മേഖലകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്;
(സി)ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന ചീമേനി പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)ഇതിനു വേണ്ടി എന്തെല്ലാം നടപടികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
6469 |
വൈദ്യുതപദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)സംസ്ഥാനത്തെ വൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷിയുടെ എത്ര ശതമാനം വൈദ്യുതി ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതിന്‍റെ പദ്ധതി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
6470 |
എല്‍.എന്‍.ജി. ഉപയോഗിച്ച് ബ്രഹ്മപുരത്ത് വൈദ്യുത പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എല്‍.എന്‍.ജി. ഉപയോഗിച്ച് ബ്രഹ്മപുരത്ത് പുതിയ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ നിന്ന് എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
(സി)എല്‍.എന്‍.ജി. യുടെ വിലയുമായി തട്ടിച്ചുനോക്കുന്പോള്‍ ഇതുപയോഗിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതി എത്ര രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ?
|
6471 |
ചെറുകിട ജലവൈദ്യുത പദ്ധതികള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച നയരേഖ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ചെറുകിട ജല വൈദ്യുത പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)നാളിതുവരെ ഏതെല്ലാം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
6472 |
കേന്ദ്ര സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതികള്‍
ശ്രീ. കെ. അജിത്
(എ)ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി ഏതെന്ന് വ്യക്തമാക്കുമോ;
(ബി)ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
|
6473 |
സ്വകാര്യമേഖലയില്‍ പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം
ശ്രീ. സി. ദിവാകരന്‍
(എ)സ്വകാര്യമേഖലയില്‍ പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആര്‍ക്കൊക്കെ അനുമതി നല്‍കിയിട്ടുണ്ട്; ഇതുവഴി എത്ര വൈദ്യുതിയാണ് കെ.എസ്.ഇ.ബി.ക്ക് ലഭിക്കുന്നത്;
(ബി)പാരന്പര്യേതര വൈദ്യുതി ഉത്പാദനത്തിന് സ്വകാര്യസംരംഭകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
6474 |
പെറ്റ്കോക്ക് വൈദ്യുതി നിലയം
ശ്രീ.എ.കെ. ബാലന്‍
(എ)പെേട്രാളിയം കോക്ക് (പെറ്റ്കോക്ക്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയം കൊച്ചിയില്‍ സ്ഥാപിക്കാനുള്ള നടപടി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് പെറ്റ്കോക്കില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്; പദ്ധതി എന്നാണ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്; പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി)എന്തുതുകയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്; പദ്ധതിക്ക് എത്ര ഭൂമിയാണ് വേണ്ടത്; ഇതു ലഭ്യമായിട്ടുണ്ടോ;എങ്കില്‍ എവിടെയാണ് ലഭ്യമായത്;
(ഡി)പെറ്റ്കോക്ക് ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ എത്ര രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ ?
|
6475 |
വൈദ്യുതോപഭോഗം കുറയ്ക്കുന്നതിന് നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വൈദ്യുതോപഭോഗം കുറയ്ക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്ന് വിശദീകരിക്കുമോ?
|
6476 |
വിവിധ ജലവൈദ്യുതപദ്ധതികള്‍ക്കുള്ള പാരിസ്ഥിതികാനുമതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)പൂയംകുട്ടി ജലവൈദ്യുത പദ്ധതി, അതിരപ്പിള്ളി, അച്ചന്‍കോവില്‍, കുരിയാര്‍കുട്ടി-കാരപ്പാറ, പാത്രക്കടവ് എന്നീ പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;
(ബി)ഇവയ്ക്ക് പാരിസ്ഥിതികാനുമതി ലഭ്യമായിട്ടുണ്ടോ; ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
|
6477 |
വൈദ്യുതപദ്ധതികളുടെ നിര്‍മ്മാണപുരോഗതി
ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
(എ)വിലങ്ങാട്, ചാത്തന്‍കോട്ടുനട, വരാപ്പുഴ, പെരുന്തേനരുവി, കക്കയം, ആഢ്യന്‍പാറ, ചിമ്മിനി എന്നീ പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികളില്‍ നിന്ന് എത്രവീതം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(സി)പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
6478 |
ചെറായി 110 കെ. വി. സബ് സ്റ്റേഷനുവേണ്ടി ഇലക്ട്രിക് ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ചെറായി 110 കെ. വി. സബ് സ്റ്റേഷനുവേണ്ടി ഇലക്ട്രിക് ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള പരാതികളില്‍ എറണാകുളം എ.ഡി.എം. അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് തീയതി സഹിതം വ്യക്തമാക്കുമോ;
(സി)കമ്മീഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള റൂട്ട് ഇന്‍സ്പെക്ഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഡി)കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതുമൂലം പദ്ധതിച്ചെലവ് വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കുമോ?
|
6479 |
ചെറായി 110 കെ.വി സബ്സ്റ്റേഷന്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ചെറായി 110 കെ.വി. സബ്സ്റ്റേഷനുവേണ്ടി ഇലക്ട്രിക് ലൈന്‍ വലിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ അഡ്വക്കേറ്റ് കമ്മീഷനും, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും കൂടി ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ നടത്തുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് കമ്മീഷന്‍ തടസ്സവാദമുന്നയിച്ചിരുന്നുവോ; വിശദമാക്കുമോ;
(സി)ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;
(ഡി)പരാതികളില്‍ എന്ന് തീര്‍പ്പുകല്‍പ്പിക്കാനാകുമെന്നും, പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാനാകുമെന്നും വ്യക്തമാക്കുമോ?
|
6480 |
രാജപുരത്ത് 110 കെ.വി സബ്സ്റ്റേഷന്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)രാജപുരത്ത് 110 കെ.വി സബ്സ്റ്റേഷന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ? |
6481 |
പുതുതായി ആരംഭിച്ച 33 കെ.വി. സബ്സ്റ്റേഷനുകള്‍
ശ്രീ. എം. ഹംസ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സംസ്ഥാനത്ത് എത്ര 33 കെ.വി. സബ്സ്റ്റേഷന്‍ അനുവദിച്ചു; ഏതെല്ലാം സ്ഥലങ്ങളില്‍ ആണ് അനുവദിച്ചത്; വിശദാംശം ലഭ്യമാക്കുമോ;
(ബി)പുതുതായി ഏതെല്ലാം സ്ഥലങ്ങളില്‍ സബ്സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനാണ് പരിഗണിച്ചുവരുന്നത്; പരിഗണനയിലുള്ള 33 കെ.വി. സബ്സ്റ്റേഷനുകളുടെ പരിഗണനാലിസ്റ്റ് ലഭ്യമാക്കുമോ;
(സി)പ്രസ്തുത പരിഗണനാലിസ്റ്റില്‍ ഉള്‍പ്പെടുന്ന 33 കെ.വി. സബ്സ്റ്റേഷനുകള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ? |
6482 |
ചടയമംഗലം നിയോജക മണ്ധലത്തിലെ വോള്‍ട്ടേജ് ക്ഷാമം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ചടയമംഗലം നിയോജക മണ്ധലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു പരിഹരിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ? |
6483 |
ചാലക്കുടി മണ്ധലത്തിലെ ആദിവാസി കോളനികളിലെ വൈദ്യുതി കണക്ഷന്‍
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി മണ്ധലത്തില്‍പ്പെട്ട അതിരപ്പിള്ളി പഞ്ചായത്തിലെ അരയ്ക്കാപ്പ്, വെട്ടിവിട്ടക്കാട് എന്നീ ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ? |
6484 |
വോള്‍ട്ടേജ് ക്ഷാമം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
സംസ്ഥാനത്ത് അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ? |
6485 |
കൊട്ടാരക്കര മണ്ധലത്തിലെ വോള്‍ട്ടേജ് ക്ഷാമം
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കൊട്ടാരക്കര നിയോജകമണ്ധലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഈ കാലയളവില്‍ പ്രസ്തുത നിയോജകമണ്ധലത്തില്‍ എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ പുതിയതായി സ്ഥാപിച്ചിട്ടുണ്ട്; എവിടെയെല്ലാമാണ്; വിശദമാക്കുമോ? |
6486 |
കിനാലൂവില്‍ 110 കെ.വി.സബ് സബ്സ്റ്റേഷന്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)കിനാലൂര്‍ കെ.എസ്.ഐ.ഡി. സിയില്‍ സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലമുണ്ടായിട്ടും ഇതുവരെ കെ.എസ്.ഇ.ബി. സബ്സ്റ്റേഷന്‍റെ പണി തുടങ്ങാത്തത് എന്തുകൊണ്ടണെന്ന് വ്യക്തമാക്കുമോ;
(ബി)ബാലുശ്ശേരി മണ്ധലത്തില്‍ സന്പൂര്‍ണ്ണ വൈദ്യുതി പ്രഖ്യാപനം ഉണ്ടായിട്ടും 110 കെ. വി. സബ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തുടങ്ങാനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ? |
6487 |
നാട്ടിക നിയോജകമണ്ധലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള പട്ടികജാതി അപേക്ഷകര്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജകമണ്ധലത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത പട്ടികജാതി അപേക്ഷകരുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ; പഞ്ചായത്തു തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകര്‍ക്ക് എത്ര കാലാവധിക്കുള്ളില്‍ കണക്ഷന്‍ നല്‍കുമെന്നും ആയതിന് ഏകദേശം എന്തു തുക ചെലവ് വരുമെന്നും അറിയിക്കുമോ? |
6488 |
ആലപ്പുഴ ജില്ലയിലെ സൌജന്യ വൈദ്യുതി പദ്ധതി
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സന്പൂര്‍ണ്ണ സൌജന്യ വൈദ്യുതി പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് നിയോജകമണ്ധലം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സന്പൂര്‍ണ്ണ സൌജന്യ വൈദ്യുതി പദ്ധതി പ്രകാരം മാവേലിക്കര നിയോജകമണ്ധലത്തില്‍ എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി എന്നുള്ളതിന്‍റെ വിശദാംശങ്ങള്‍ സെക്ഷന്‍ തിരിച്ച് ലഭ്യമാക്കുമോ? |
6489 |
ചടയമംഗലം മണ്ധലത്തിലെ ഇലക്ട്രസിറ്റി ബോര്‍ഡ് ഓഫീസുകളിലെ അപ്ഗ്രഡേഷന്‍ നപടികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചടയമംഗലം മണ്ധലത്തിന്‍റെ പരിധിയിലുള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസുകളില്‍ ഏതെങ്കിലും തരത്തിലുള്ള അപ്ഗ്രഡേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ആയതിനായുള്ള പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ? |
6490 |
സബ്സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)കേരളത്തില്‍ എത്ര സബ് സ്റ്റേഷനുകള്‍ ഉണ്ട്;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര സബ് സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദവിവരം നല്കുമോ;
(സി)സബ്സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഉണ്ടാകുന്ന ഊര്‍ജ്ജനഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ? |
<<back |
next
page>>
|