|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6532
|
സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് നൂതന പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, എം.എ. വാഹീദ്
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ബി)ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;
(സി)ഉത്തരവുകള്‍ നടപ്പിലാക്കുകയും ആയതിന്‍റെ പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6533 |
ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്‍റ് പ്രോജക്ട്
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ.റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, പി.എ. മാധവന്‍
(എ)ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഇതിന്‍റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6534 |
മൂലധന പര്യാപ്തത പാലിക്കാത്ത സഹകരണ ബാങ്കുകള്‍ക്കെതിരെ നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഇ. കെ. വിജയന്‍
,, കെ. അജിത്
(എ)റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ച മൂലധന പര്യാപ്തത പാലിക്കാത്ത സഹകരണ ബാങ്കുകളുണ്ടോ, ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(ബി)മൂലധന പര്യാപ്തതയ്ക്കായി ഗവണ്‍മെന്‍റില്‍ നിന്നും എത്ര തുക വാഗ്ദാനം ചെയ്തിരുന്നു; എത്ര തുക നല്‍കി;
(സി)പ്രസ്തുത സഹകരണ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത കൈവരിക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
(ഡി)മൂലധന പര്യാപ്തത പാലിക്കാത്ത ബാങ്കുകളുടെ മേലുള്ള നടപടികള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ?
|
6535 |
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, സി. പി. മുഹമ്മദ്
,, പാലോട് രവി
,, കെ. മുരളീധരന്‍
(എ)ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിനും, ഗസ്റ്റ് ഹൌസുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ?
|
6536 |
സഹകരണ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പാസാക്കിയ സഹകരണ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയോ എന്നു വ്യക്തമാക്കുമോ;
(ബി)തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
6537 |
സഹകരണ നിക്ഷേപരംഗം ശക്തിപ്പെടുത്താന്‍ നടപടി
ശ്രീ. എം.എ. വാഹീദ്
,, പാലോട് രവി
,, എ.പി. അബ്ദുള്ളക്കുട്ടി
,, ഷാഫി പറന്പില്‍
(എ)മുന്‍സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്പോള്‍ സഹകരണ മേഖലയിലെ ആകെ നിക്ഷേപം എത്രയായിരുന്നു;
(ബി)സഹകരണ മേഖലയിലെ 31.3.2014-ലെ ആകെ നിക്ഷേപം എത്രയാണെന്ന് അറിയിക്കുമോ;
(സി)സഹകരണ നിക്ഷേപരംഗം ശക്തിപ്പെടുത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)സഹകരണ മേഖലയില്‍ എന്‍.ആര്‍.ഐ. നിക്ഷേപ പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6538 |
സഹകരണ റിസ്ക് ഫണ്ട് സ്കീമില്‍ അംഗങ്ങളായിട്ടുള്ള സംഘങ്ങള്‍
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സഹകരണ വായ്പാ സംഘങ്ങളില്‍ "സഹകരണ റിസ്ക് ഫണ്ട്' ആരംഭിച്ചത് എപ്പോഴാണെന്നും ഇതുവരെ എത്ര വായ്പാസംഘങ്ങള്‍ ഈ സ്കീമില്‍ അംഗങ്ങളായിട്ടുണ്ടെന്നും വ്യക്തമാക്കുമോ ;
(ബി)സഹകരണ റിസ്ക് ഫണ്ടിലേയ്ക്ക് വായ്പക്കാരന്‍ അടയ്ക്കേണ്ട പ്രീമിയം തുകയുടെ നിരക്ക് എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
(സി)സ്കീമില്‍ അംഗമാവുന്നതിന് വായ്പക്കാരന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)സഹകരണ റിസ്ക് ഫണ്ടില്‍ അംഗങ്ങളാകാത്ത എത്ര വായ്പാ സംഘങ്ങളുണ്ട് എന്നും അവ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ ?
|
6539 |
വായ്പാ കുടിശ്ശികയ്ക്ക് മൊറട്ടോറിയം
ശ്രീ. എ.എം ആരിഫ്
(എ)നിലവില്‍ ഏതെല്ലാം തരത്തിലുള്ള വായ്പകളുടെ തിരിച്ചടവിനാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)എത്ര കാലാവധിക്ക് മുന്പുള്ള കുടിശ്ശിക നിലനില്‍ക്കുകയാണെങ്കിലാണ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണ സമിതിയിലെ അംഗത്വം നഷ്ടപ്പെടുന്നത്;
(സി)കടങ്ങള്‍ക്ക്മാത്രമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതെങ്കില്‍ കാര്‍ഷിക വായ്പ കുറഞ്ഞ ശതമാനം മാത്രമുള്ള ബാങ്കുകള്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് എക്സംപ്ഷന്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
6540 |
ആലപ്പുഴ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ പട്ടിക വിഭാഗക്കാരുടെ വായ്പ എഴുതിത്തള്ളല്‍
ശ്രീ. ആര്‍. രാജേഷ്
(എ)സഹകരണ ബാങ്കുകളില്‍ നിന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എടുത്ത വായ്പാ തുക എഴുതി തള്ളുന്നത് സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ഈ വിഭാഗത്തില്‍പ്പെട്ട എത്ര ആളുകളുടെ വായ്പയാണ് എഴുതിത്തള്ളിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലപ്പുഴ ജില്ലയില്‍ ഇത്തരത്തില്‍ വായ്പ എഴുതിത്തള്ളുന്നതിനായി അപേക്ഷ നല്‍കിയ പട്ടികവിഭാഗക്കാരുടെ വിശദാംശങ്ങള്‍ നല്‍കാമോ; ഈ അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
6541 |
മരണപ്പെട്ടവരുടെ വായ്പാകുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍
ശ്രീ. സി. ദിവാകരന്‍
(എ)സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മരണപ്പെട്ടവരുടെ വായ്പ കുടിശ്ശികകള്‍ തിരികെ ഈടാക്കുന്നതിനുള്ള നടപടികള്‍ എന്തെല്ലാമാണ്;
(ബി)വായ്പ കുടിശ്ശിക ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
|
6542 |
ആര്‍.ബി.ഐ. കടപ്പത്രങ്ങളിലെ നിക്ഷേപം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)2015 ഏപ്രില്‍ മാസം 1-ാം തീയതി മുതല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ എസ്.എല്‍.ആര്‍, സി.ആര്‍.ആര്‍ നിക്ഷേപങ്ങള്‍ ആര്‍.ബി.ഐ. കടപ്പത്രങ്ങളില്‍ നേരിട്ട് നിക്ഷേപിക്കണമെന്ന ആര്‍.ബി.ഐ.യുടെ സര്‍ക്കുലര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇത് നടപ്പിലാക്കുകയാണെങ്കില്‍ ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തിന് ഭീഷണിയാകും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വിശദമാക്കുമോ?
|
6543 |
സഹകരണസംഘങ്ങളുടെ പുന:രുദ്ധാരണ പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)സഹകരണ സംഘങ്ങളുടെ പുന:രുദ്ധാരണത്തിനു പദ്ധതിയുണ്ടോ ; വിശദമാക്കുമോ ;
(ബി)സഹകരണ സംഘങ്ങള്‍ക്ക് പുന:രുദ്ധാരണത്തിനുള്ള സഹായം ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;
(സി)വയനാട് ജില്ലയിലെ ഏതെല്ലാം സഹകരണ സംഘങ്ങളെ പുന:രുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
6544 |
സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് സ്വന്തമായി ഭൂമിയുള്ള സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തിലുള്ള എത്ര സഹകരണ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ആനുകൂല്യം നല്‍കിയെന്ന് വ്യക്തമാക്കുമോ?
|
6545 |
സഹകരണ ഓഡിറ്റ് സമകാലികമാക്കാനുള്ള നടപടികള്‍
ശ്രീ. ജി. സുധാകരന്‍
(എ)സഹകരണ ആഡിറ്റ് വകുപ്പ് എന്നാണ് രൂപീകരിച്ചത് ; ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(ബി)സഹകരണ ആഡിറ്റ് വകുപ്പ് രൂപീകരിച്ചശേഷം സ്പെഷ്യല്‍ റൂള്‍സ് രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതൊഴിവാക്കാന്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;
(സി)സഹകരണ ആഡിറ്റ് സമകാലീനമാക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?
|
6546 |
സഹകരണ ഭവന്‍റെ നിര്‍മ്മാണം
ശ്രീമതി കെ.കെ. ലതിക
(എ)സഹകരണ വകുപ്പിന്‍റെ ആസ്ഥാനമായി സഹകരണ ഭവന്‍ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നിര്‍മ്മാണത്തിനായി സഹകരണ സംഘങ്ങളില്‍ നിന്നും എത്ര തുകയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വിശദമാക്കുമോ;
|
6547 |
സഹകരണ യൂണിയന്‍റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. മുരളീധരന്
,, എം.പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
(എ)സംസ്ഥാന സഹകരണ യൂണിയന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(ബി)സംസ്ഥാന സഹകരണ യൂണിയന്‍റെ സാന്പത്തികസ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?
|
6548 |
വായ്പകളുടെ തിരിച്ചടവ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വര്‍ക്കല കഹാര്
,, സണ്ണി ജോസഫ്
,, പി.സി. വിഷ്ണുനാഥ്
(എ)സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും നല്‍കി വരുന്ന വായ്പകളിലെ കൃത്യമായ തിരിച്ചടവ് കുറഞ്ഞുവരികയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതിന്‍റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ;
(സി)ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
6549 |
നെയ്യാറ്റിന്‍കര സഹകരണ ഗ്രാമവികസന ബാങ്കിന്‍റെ വായ്പ കുടിശ്ശിക
ശ്രീ. ബി. സത്യന്‍
(എ)നെയ്യാറ്റിന്‍കര സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് 30.04.2014 വരെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ എത്ര രൂപ കുടിശ്ശികയായിട്ടുണ്ട്;
(ബി)ഓരോ കാലയളവിലേയും കുടിശ്ശിക കാര്‍ഷിക കാര്‍ഷികേതര വിഭാഗങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
(സി)31.03.2014ന് നെയ്യാറ്റിന്‍കര സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് തലത്തില്‍ നിലവിലെ വായ്പ കാര്‍ഷിക- കാര്‍ഷികേതര വിഭാഗങ്ങള്‍ തിരിച്ച് ശതമാനക്കണക്കില്‍ വ്യക്തമാക്കാമോ;
(ഡി)നെയ്യാറ്റിന്‍കര സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്രതിനിധിക്ക് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഭരണസിമിതിയില്‍ തുടരാന്‍ അര്‍ഹതയുണ്ടോ; ഇല്ലെങ്കില്‍ നീക്കം ചെയ്യാന്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?
|
6550 |
ഒഴുകുന്ന ത്രിവേണി സ്റ്റോറുകള്‍
ശ്രീ. ജി. സുധാകരന്‍
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒഴുകുന്ന ത്രിവേണി സ്റ്റോറുകള്‍ എത്ര എണ്ണം ആരംഭിച്ചു; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി എത്ര ഒഴുകുന്ന ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ചു; വ്യക്തമാക്കാമോ;
(ബി)ഇവ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു; ഒഴുകുന്ന ത്രിവേണി സ്റ്റോര്‍ ആരംഭിക്കുന്നതിന് ശരാശരി എത്ര രൂപ ചെലവായി; ഇവയില്‍ നിന്നുള്ള ശരാശരി വിറ്റുവരവ് എത്രയാണെന്നും വിശദമാക്കുമോ;
|
6551 |
കണ്‍സ്യൂമര്‍ഫെഡിന്‍റെ വിപണി ഇടപെടലും വില്‍പന കേന്ദ്രങ്ങളും
ശ്രീ. ജി. സുധാകരന്
,, എം. ഹംസ
,, സാജു പോള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)കണ്‍സ്യൂമര്‍ഫെഡിന്‍റെ വിപണി ഇടപെടല്‍ ഫലപ്രദമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)കണ്‍സ്യൂമര്‍ഫെഡിന്‍റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലാതായാല്‍ പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നുണ്ടോ;
(ഡി)കണ്‍സ്യൂമര്‍ ഫെഡിന്‍റെ നിലവിലുള്ള ഏതെങ്കിലും വില്പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
(ഇ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഏതെല്ലാം സ്ഥാപനങ്ങളാണ് ഇപ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(എഫ്)കണ്‍സ്യൂമര്‍ ഫെഡിന്‍റെ സ്ഥാപനങ്ങളില്‍ നഷ്ടം വരുന്നതിനുള്ള കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?
|
6552 |
നാട്ടിക മണ്ധലത്തിലെ കണ്‍സ്യൂമര്‍ഫെഡ് പായ്ക്കിംഗ് യൂണിറ്റ്
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജക മണ്ധലത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പായ്ക്കിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടോ ; ആയത് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കുമോ ;
(ബി)കണ്‍സ്യൂമര്‍ഫെഡ് പായ്ക്കിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയാണ് ലഭ്യമാക്കേണ്ടതെന്ന് അറിയിക്കുമോ ?
|
6553 |
നന്മ സ്റ്റോറുകളിലെ സാധനങ്ങളുടെ സബ്സിഡിയും വിറ്റുവരവും
ശ്രീ. സി. ദിവാകരന്‍
(എ)2013-2014 വര്‍ഷത്തില്‍ നന്മ സ്റ്റോറുകളുടെ വിറ്റുവരവ് എത്രയാണ്;
(ബി)നന്മ സ്റ്റോറുകളില്‍ ഏതെല്ലാം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്;
(സി)പൊതുവിപണിയില്‍ നിന്നുള്ള വിലവ്യത്യാസം ഓരോന്നിനും എത്രയാണ്; ഇവ ആവശ്യാനുസരണം ഉപഭോക്താവിന് ലഭിക്കുന്നില്ലായെന്നത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്?
|
6554 |
ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലെ നന്മസ്റ്റോറുകള്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ നിയോജകമണ്ധലത്തില്‍ എത്ര നന്മസ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;
(ബി)ഓരോ നന്മസ്റ്റോറിലും എത്ര ജീവനക്കാര്‍ വീതമുണ്ടെന്ന് പേരുള്‍പ്പെടെ വ്യക്തമാക്കാമോ;
(സി)ജീവനക്കാരുടെ ശന്പളയിനത്തില്‍ ഓരോ മാസവും ഓരോ നന്മസ്റ്റോറിലും എന്തുതുക വീതം ചെലവഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)ഓരോ നന്മസ്റ്റോറിലും 2013 ഏപ്രില്‍ ഒന്നിന് ശേഷം ഇതുവരെയുള്ള പ്രതിമാസ വിറ്റുവരവ് എത്രവീതമെന്ന് വിശദമാക്കാമോ?
|
6555 |
സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനവും നിര്‍മ്മാണ പ്രവര്‍ത്തനവും
ശ്രീ. എ. എം. ആരിഫ്
(എ)സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍, നിയമനം പി.എസ്.സി.ക്ക് വിട്ട പ്യൂണ്‍ തസ്തികയില്‍ 2014 ജനുവരിക്ക് ശേഷം നാളിതുവരെ എത്രപേര്‍ക്ക് സ്ഥിര നിയമനം നല്‍കി ; സഹകരണ നിയമത്തിന് വിരുദ്ധമായ ഈ നിയമനം തടയാന്‍ എന്ത് നടപടി സ്വീകരിച്ചു :
(ബി)സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ വിവിധ ഓഫീസുകളിലായി നിലവില്‍ എത്ര കോടിരൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു ; ഏതെല്ലാം ഓഫീസുകളില്‍ എത്രകോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ ;
(സി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹകരണസംഘം രജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടുണ്ടോ ; ഈ അവസരത്തില്‍ ബാങ്കില്‍ മാനേജിംഗ് ഡയറക്ടറെ നിയമിക്കാതെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നതിന്‍റെ കാരണവും എം.ഡി.യെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ?
|
6556 |
പെന്‍ഷനായവരെ വീണ്ടും നിയമിച്ച നടപടി
ശ്രീ. ഇ.പി. ജയരാജന്‍
(എ)സഹകരണ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, ഗ്യാരന്‍റി ഫണ്ട് ബോര്‍ഡ്, സഹകരണ എക്സാമിനേഷന്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പെന്‍ഷന്‍ പറ്റി പിരിഞ്ഞ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ സ്ഥാപനത്തിലും ഇത്തരത്തില്‍ നിയമിക്കപ്പെട്ടവര്‍ ഏതെല്ലാം തസ്തികകളിലാണ് സേവനം അനുഷ്ഠിക്കുന്നത്;
(സി)ഇത്തരം നിയമനം ലഭിച്ചവര്‍ ഏതു തസ്തികകളില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞവരാണെന്നും ഇപ്പോള്‍ ഓരോരുത്തര്‍ക്കും നല്‍കുന്ന ശന്പളം/അലവന്‍സ്/മറ്റാനുകൂല്യങ്ങള്‍ എത്രയാണെന്നും വ്യക്തമാക്കുമോ;
(ഡി)നിശ്ചയിക്കപ്പെട്ട തസ്തികകളില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞവര്‍ക്കു നിയമനം നല്‍കാനിടയായ സാഹചര്യം വ്യക്തമാക്കുമോ?
|
6557 |
വിവിധ സഹകരണ സ്ഥാപനങ്ങളിലുള്ള തസ്തികകള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സഹകരണ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, ഗ്യാരന്‍റി ഫണ്ട് ബോര്‍ഡ്, സഹകരണ എക്സാമിനേഷന്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ ഓരോന്നിലും ആകെ എത്ര തസ്തികകളാണ് നിലവിലുള്ളത്;
(ബി)ഓരോ സ്ഥാപനത്തിലും സ്ഥിരപ്പെടുത്തിയ എത്ര ജീവനക്കാരാണു നിലവിലുള്ളത്;
(സി)ഓരോ സ്ഥാപനത്തിലും വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും എത്ര പേര്‍ ജോലി ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും സേവനം നോക്കുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ഇ)ഓരോ സ്ഥാപനത്തിലും ഏതെല്ലാം തസ്തികയിലുള്ള എത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശമാണു പരിഗണനയിലുള്ളതെന്നു വ്യക്തമാക്കുമോ?
|
6558 |
സഹകരണ സ്ഥാപനങ്ങളിലെ നിയമന രീതി
ശ്രീ. ഇ.പി. ജയരാജന്‍
(എ)സഹകരണ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പെന്‍ഷന്‍ ബോര്‍ഡ്, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, ഗ്യാരന്‍റി ഫണ്ട് ബോര്‍ഡ്, സഹകരണ എക്സാമിനേഷന്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ നിയമനരീതി എങ്ങനെയാണെന്ന് വിശദമാക്കുമോ;
(ബി)ഓരോ സ്ഥാപനത്തിലെയും ഓരോ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള മാനദണ്ധങ്ങളും യോഗ്യതകളും വിശദീകരിക്കുമോ;
(സി)ഇതില്‍ ഏതെല്ലാം ബോര്‍ഡുകളിലെ ഏതെല്ലാം തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സി. മുഖേന നടത്തുന്നുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടാത്തതെന്തു കൊണ്ടാണെന്നു വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി. മുഖേന നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(എഫ്)പ്രസ്തുത സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ?
|
6559 |
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ താല്‍ക്കാലിക നിയമനം ലഭിച്ചവര്‍
ശ്രീ. രാജു എബ്രഹാം
(എ)പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നൈറ്റ് വാച്ചര്‍, സെക്യൂരിറ്റി തസ്തികകളില്‍ കഴിഞ്ഞ ബാങ്ക് ഭരണ സമിതിയുടെ കാലത്ത് എത്ര പേര്‍ക്കാണ് താല്ക്കാലിക നിയമനം നല്‍കിയത് ; ഇവരില്‍ എത്രപേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ;
(ബി)കഴിഞ്ഞ ഭരണസമിതി അറ്റന്‍ഡര്‍മാരെയും സ്വീപ്പര്‍മാരെയും നിയമിച്ചിരുന്നോ ; ഇവരില്‍ എത്രപേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ;
(സി)സെക്യൂരിറ്റികളുടെയും വാച്ചര്‍മാരുടെയും നിയമന സമയത്തെ സേവന വേതന വ്യവസ്ഥകള്‍ എന്തൊക്കെയാണ് ; ഇപ്പോള്‍ അവര്‍ക്ക് എത്ര രൂപയാണ് വേതനമായി നല്‍കി വരുന്നത് ;
(ഡി)ഈ ജീവനക്കാരുടെ ശന്പളത്തില്‍ നിന്നും 2011 ഡിസംബര്‍ മുതല്‍ പിടിച്ചുതുടങ്ങിയ പി.എഫ് വിഹിതം ഏതുമാസം വരെ പിടിച്ചു; ഈ തീയതിക്കു ശേഷം പി.എഫ് പിടിക്കാതിരുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;
(ഇ)ധനകാര്യ വകുപ്പിന്‍റെ 2.5.2011-ലെ ജി.ഒ(പി)നം.204/2011 പ്രകാരം സെക്യൂരിറ്റി/നൈറ്റ് വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിവസവേതനം 200 രൂപയില്‍ നിന്നും 350 രൂപയാക്കി ഉയര്‍ത്തിയിട്ടും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ മാത്രം ഇത് വര്‍ദ്ധിപ്പിച്ച് നല്‍കാതിരിക്കുന്നതിന്‍റെ കാരണം എന്താണ് ;
(എഫ്)ഇവരുടെ നിയമനം സ്ഥിരമാക്കുകയോ ഉയര്‍ത്തിയ ദിവസവേതനം നല്‍കുകയോ ചെയ്യാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?
|
6560 |
എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി
ശ്രീ. ഹൈബി ഈഡന്‍
(എ)എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ നിലവിലുള്ള പ്യൂണ്‍/വാച്ച്മാന്‍ ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നറിയിക്കുമോ;
(ബി)ഏതെല്ലാം ഒഴിവുകളാണ് ഇതുവരെ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് ;
(സി)2014 ജൂലൈ 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ടെന്നും ഈ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്താണ് കാരണമെന്നും അറിയിക്കുമോ;
(ഡി)ഉദേ്യാഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പിന്‍റെ 13 ഫെബ്രുവരി 2014 ലെ 3943 നന്പര്‍ പരിപത്രം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ പ്യൂണ്‍/വാച്ച്മാന്‍ ഒഴിവുകള്‍ സംബന്ധിച്ച് പാലിക്കപ്പെടുന്നുണ്ടോ ?
|
6561 |
നന്മസ്റ്റോറുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
നന്മ സ്റ്റോറുകളിലായി ആകെ എത്ര ജീവനക്കാരാണ് താല്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
|
6562 |
സഹകരണ പെന്‍ഷന്‍ പദ്ധതി പരിഷ്കരണം
ശ്രീ. പി. ഉബൈദുള്ള
(എ)സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)പെന്‍ഷന്‍ തുകയുടെ പരിധികള്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
(സി)പെന്‍ഷനോടൊപ്പം അര്‍ഹതപ്പെട്ട ക്ഷാമബത്ത അനുവദിക്കുന്നതിനും ഫാമിലി പെന്‍ഷന്‍ പുന:സ്ഥാപിക്കുന്നതിനും ഉള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
6563 |
തൃക്കരിപ്പൂര്‍ സഹകരണ എന്‍ജിനീയറിംഗ് കോളേജില്‍ ഐ.ടി കോഴ്സ് നിലനിര്‍ത്താന്‍ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)തൃക്കരിപ്പൂര്‍ സഹകരണ എന്‍ജിനീയനിംഗ് കോളേജില്‍ ഇപ്പോള്‍ നിലവിലുള്ള ഐ.ടി. & ബി.ടെക് കോഴ്സ് നിര്‍ത്തലാക്കാന്‍ യൂണിവേഴ്സിറ്റി തലത്തില്‍ (കൂസാറ്റ്) തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ കോഴ്സ് നിലനിര്‍ത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
|
6564 |
പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി
ശ്രീ. ഡൊമിനിക്ക് പ്രസന്‍റേഷന്
,, ഐ.സി. ബാലകൃഷ്ണന്‍
,, വി.ഡി. സതീശന്
,, എം.പി. വിന്‍സെന്‍റ്
(എ)ഖാദി ഗ്രാമവ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്ര പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം തരത്തിലുള്ള തൊഴിലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
6565 |
ഖാദി ഗ്രാമമേഖലയിലെ പുതിയ സംരംഭങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഖാദി ഗ്രാമ വ്യവസായ മേഖലയില്‍ പുതുതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വിശദമാക്കുമോ;
(ബി)ഇതുമൂലം എത്രപേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമായി എന്നും എത്ര തുക ഗ്രാന്‍റായി അനുവദിച്ചുവെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)പരന്പരാഗത ഗ്രാമീണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി എത്ര പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയെന്ന് വെളിപ്പെടുത്തുമോ?
|
<<back |
|