|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
181
|
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ സ്ത്രീകള്‍ക്കെതിരെ എത്ര അതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം പ്രത്യേകമായി ലഭ്യമാക്കാമോ;
(ബി)പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളില്‍ കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, മാനഭംഗപ്പെടുത്തലുകള്‍, മറ്റ് പീഡനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(സി)പ്രസ്തുത കാലയളവില്‍ വിവിധ അതിക്രമങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം പ്രത്യേകം ലഭ്യമാക്കാമോ;
(ഡി)പ്രസ്തുത കേസ്സുകളിലായി ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എത്ര; ഇനിയും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്ര; വ്യക്തമാക്കാമോ?
|
182 |
വനിതാ എസ്.ഐ യെ നിയമിക്കല്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ചാര്‍ജ് സമര്‍പ്പിക്കുന്നതുവരെ സ്വതന്ത്ര ചുമതലയ്ക്ക് എല്ലാ പോലീസ് സ്റ്റേഷനിലും ഒരു വനിതാ എസ്.ഐ യെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ബി)23 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എസ്.ഐ ആയി സ്ഥാനക്കയറ്റം നല്‍കി സ്റ്റേഷനുകളില്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത നടപടിപ്രകാരം നിയമനം നടത്തുന്നതില്‍ സാന്പത്തിക ബാധ്യതയുണ്ടാകുമെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
183 |
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള
ബലാല്‍സംഗകേസുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര ബലാല്‍സംഗകേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായത് എത്ര കേസ്സുകളാണ്; പ്രസ്തുത കേസ്സുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
|
184 |
പന്തിരിക്കര പെണ്‍വാണിഭക്കേസ്
ശ്രീ.കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പന്തിരിക്കര പെണ്‍വാണിഭം സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചത് എപ്പോഴാണ്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
(ബി)കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ എപ്പോഴാണ് നിയോഗിച്ചത്എന്നും ഈ സംഘത്തില്‍ ആരൊക്കെ ഉണ്ടെന്നും വെളിപ്പെടുത്തുമോ;
(സി)പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണെന്നും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണവും വ്യക്തമാക്കുമോ;
(ഡി)കേസ് സംബന്ധിച്ച എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കുമോ?
|
185 |
ചാലക്കുടിയിലെ ഗ്രേഷ്മയുടെ ചികിത്സ പിഴവ് മൂലമുള്ള മരണം
ശ്രീ. ബി.ഡി. ദേവസ്സി
എ.തൃശൂരിലെ സരോജാ ആശുപത്രിയില്‍ വച്ച്, മൂക്കിനകത്തു വളരുന്ന ദശ നീക്കുന്നതിനായി ശസ്ത്രക്രീയയ്ക്കു മുന്നോടിയായുള്ള അനസ്തേഷ്യയ്ക്കു വിധേയയായ ചാലക്കുടി എലഞ്ഞിപ്ര പ്രദേശത്ത്, പുല്ലോക്കാരന്‍ തോമസിന്‍റെ മകള്‍ ഗ്രേഷ്മ അബോധാവസ്ഥയിലാകുകയും പിന്നീട് മരണമടയുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ബി.ഗ്രേഷ്മയുടെ മരണം ചികിത്സിച്ച ഡോക്ടര്‍മാരുടെയും, അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെയും പിഴവും, അനാസ്ഥയും മൂലമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
സി.ഗ്രേഷ്മയുടെ മരണത്തിലെ ദുരൂഹത അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ?
|
186 |
കൊലപാതകങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി) ഓരോ കൊലപാതകത്തിന്‍റെയും കാരണം വിശദമാക്കാമോ;
(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര രാഷ്ട്രീയ കൊലപാതകം നടന്നെന്ന് വെളിപ്പെടുത്താമോ;
(ഡി) കൊല ചെയ്യപ്പെട്ടവരുടെയും പ്രതി ചേര്‍ക്കപ്പെട്ടവരുടെയും രാഷ്ട്രീയ ബന്ധങ്ങള്‍ വിശദമാക്കാമോ?
|
187 |
മോഷണം, കവര്‍ച്ച, ഭവനഭേദനകേസുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് എത്ര മോഷണകേസുകളും എത്ര കവര്‍ച്ചാകേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് എത്ര ഭവനഭേദനങ്ങളും കവര്‍ച്ചയും നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ മോഷണവും, കവര്‍ച്ചയും നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
|
188 |
ജനകീയ സമരളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്; ഇതില്‍ എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ പൊതുനിരത്തില്‍ പ്രകടനം നടത്തിയതിന്‍റെ പേരില്‍ എത്രപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത കേസ്സുകളില്‍ ഉള്‍പ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം വെവ്വേറെ ലഭ്യമാക്കാമോ?
|
189 |
രാഷ്ട്രീയ കൊലപാതകങ്ങള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) ഇവയില്‍ എത്ര കേസ്സുകളില്‍ അന്വേഷണം നടത്തി കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
(സി) പ്രസ്തുത കാലയളവില്‍ ഏതെല്ലാം രാഷ്ട്രീയ കൊലപാതകക്കേസ്സുകളുടെ അന്വേഷണം സി.ബി.ഐ. യ്ക്ക് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
190 |
കൊലപാതക കേസ്സുകള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; കൊല ചെയ്യപ്പെട്ട സ്ത്രികള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിവരുടെ എണ്ണം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ ഇനിയും പിടികുടാനുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഇതില്‍ അനേ്വഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസ്സുകളെത്ര;വിചാരണ പൂര്‍ത്തിയായവ എത്ര; വ്യക്തമാക്കാമോ;
(ഡി) ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര;
(ഇ)ഇവയില്‍ അനേ്വഷണം സിബിഐ യ്ക്ക് നല്‍കിയ കേസ്സുകളെത്ര; അവ ഏതെല്ലാം; വിശദമാക്കാമോ?
|
191 |
നിലന്പൂരിലെ കൊലപാതകം
ശ്രീ. എം. ചന്ദ്രന്‍
(എ)നിലന്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എത്ര പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്;
(സി)പ്രതികളില്‍ ആരെങ്കിലും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരായിട്ടുണ്ടോ;
(ഡി)മന്ത്രിയുടെ ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുളളതായി തെളിഞ്ഞിട്ടുണ്ടോ;
(ഇ)മന്ത്രിയുടെ ബന്ധുക്കളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിട്ടുണ്ടോ?
|
192 |
അക്രമസ്വഭാവത്തിലുളള കേസ്സുകളുടെ വിവരങ്ങള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് അക്രമസ്വഭാവത്തിലുളള എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും വര്‍ഗ്ഗീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തിലുളള അടിപിടിക്കേസ്സുകള്‍ എത്രയെണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് ഇനിയും പിടികൂടാനുളള പ്രതികളുടെ എണ്ണം വ്യക്തമാക്കാമോ?
|
193 |
സംസ്ഥാനത്തെ ആത്മഹത്യ
ശ്രീ. സി. കൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേററശേഷം നാളിതുവരെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ എത്രയെണ്ണം വീതമാണ്; വ്യക്തമാക്കാമോ;
(സി)സാന്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തവര്‍ എത്ര;
(ഡി)കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ എത്ര;
(ഇ)രോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവര്‍ എത്ര;
(എഫ്)കടക്കെണിമൂലം ആത്മഹത്യ ചെയ്തവര്‍ എത്ര; വ്യക്തമാക്കാമോ?
|
194 |
ആത്മഹത്യാ കണക്ക്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ) 2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെ സംസ്ഥാനത്ത് എത്ര ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി) ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
|
195 |
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരേയുള്ള പോലീസിന്‍റെ ബലപ്രയോഗം
ശ്രീ. എം. എ. ബേബി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്, ടിയര്‍ഗ്യാസ് ഷെല്‍, ജലപീരങ്കി തുടങ്ങിയ പ്രയോഗങ്ങള്‍ പോലീസ് എത്ര പ്രാവശ്യം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ പോലീസ് ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറിയതോ ജനപ്രതിനിധികളെ മര്‍ദ്ദിച്ചതോ ആയ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
196 |
നിരാക്ഷേപ പത്രം നല്‍കി പിന്‍വലിച്ച കേസുകള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ നിരാക്ഷേപ പത്രം നല്‍കി പിന്‍വലിച്ച ക്രിമിനല്‍ കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
(ബി) ഇതിനായി സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ?
|
197 |
കോഴിക്കോട് ജില്ലയില്‍ പിന്‍വലിച്ച കേസുകള്‍
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ എത്ര പോലീസ് കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)പിന്‍വലിച്ച കേസുകളുടെ എണ്ണം പോലീസ്സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;
(സി)പിന്‍വലിച്ച കേസുകളുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാമോ?
|
198 |
ഇരിങ്ങാലക്കുടയിലെ മൂര്‍ക്കനാട് സംഭവം
ശ്രീ. ബി. ഡി. ദേവസ്സി
(എ) ഇരിങ്ങാലക്കുടയിലെ മൂര്‍ക്കനാട് സംഭവത്തെ തുടര്‍ന്ന് ചാലക്കുടി മണ്ഡല്ത്തില്‍പ്പെട്ട 4 കപ്പേളകളും 1 പള്ളിയും ആക്രമിച്ച് തകര്‍ക്കുകയും ഒരു സബ്ഇന്‍സ്പെക്ടറും പോലീസ് കോണ്‍സ്റ്റബിളും താമസിക്കുന്ന വെറ്റിലപ്പാറയിലെ വീടിനു നേരെയുണ്ടായ ആക്രമണവും ബൈക്ക് കത്തിക്കലും അടക്കമുള്ള സംഭവങ്ങളില്‍ കുറ്റക്കാരായവരെ കണ്ടെത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടുണ്ടോ;
(ബി) ഇതിനായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി) ഇതുമുലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കയും ഭയവും അകറ്റുന്നതിനും പ്രതികളെ ഉടന്‍ പിടികൂടുന്നതിനുമായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
199 |
മംഗളം ലേഖകന്‍ ആക്രമിക്കപ്പെട്ട കേസ്
ശ്രീ. ബി. സത്യന്‍
(എ)കിളിമാനൂരില്‍ "മംഗളം' ലേഖകന്‍ ആക്രമിക്കപ്പെട്ട കേസിന്‍റെ അനേ്വഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(സി)ക്രൈംബ്രാഞ്ച് അനേ്വഷണം ഏത് ഉദേ്യാഗസ്ഥന്‍റെ മേല്‍നോട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ കേസുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളെക്കുറിച്ചുള്ള വിശദവിവരവും ലഭ്യമാക്കുമോ ?
|
200 |
കൊല്ലം ജില്ലയില്‍ ശ്രീനാരായണ ഗുരുമന്ദിരങ്ങള്‍ക്കെതിരെയുള്ള ആക്രമണം
ശ്രീ.ജി.എസ്. ജയലാല്‍
(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിനും, എസ്.എന്‍.ഡി.പി. ഓഫീസുകള്‍ക്കും നേരേ എത്ര അക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കമോ;
(ബി)പ്രസ്തുത കേസുകളില്‍ എത്രയെണ്ണം തെളിയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, എത്ര പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
(സി)പരവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുങ്ങോലം 861-ാം നന്പര്‍ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ മുന്‍പിലെ കണ്ണാടി തകര്‍ക്കപ്പെട്ട സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അനേ്വഷണം ഊര്‍ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
201 |
പട്ടികജാതി പട്ടിവര്‍ഗ്ഗ ആദിവാസി വിഭാഗങ്ങള്‍ക്കു പോലീസില്‍ നിന്നുള്ള മര്‍ദ്ദനം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസില്‍ നിന്നും മര്‍ദ്ദനമേറ്റ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ എത്രയെണ്ണത്തില്‍ പോലീസുകാര്‍ പ്രതികളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)പ്രസ്തുത നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഏതെല്ലാം കേസുകളില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കേരള പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും ആയതില്‍ എന്തെല്ലാം മറുപടി നല്‍കിയെന്നും വ്യക്തമാക്കുമോ ?
|
202 |
ആദിവാസികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍
ഡോ.കെ.ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ നേരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ എത്ര പരാതികള്‍ ലഭിക്കുകയുണ്ടായി; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്ര പേരെ അറസ്റ്റ് ചെയ്തു ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
(ബി)ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചു; എത്ര കേസ് രജിസ്റ്റര്‍ ചെയ്തു; എത്ര പേരെ അറസ്റ്റ് ചെയ്തു; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
(സി)ഈ കാലയളവില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ കൊല്ലപ്പെടുകയുണ്ടായി; എത്ര പേര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി; ഇവരില്‍ സ്ത്രീകളെത്ര; കുട്ടികളെത്ര വ്യക്തമാക്കാമോ?
|
203 |
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഓരോവര്‍ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗ സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇവയില്‍ അനേ്വഷണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ സമുദായത്തിപ്പെട്ടവര്‍ക്കെതിരെ നടക്കുന്ന അതിക്രമകേസുകള്‍ ഗൌരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും, സമയബന്ധിതമായി അനേ്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കാത്തതുകാരണം പ്രതികള്‍ രക്ഷപ്പെട്ടുപോകുന്നതായി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അത്തരം പരാതികള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ;
(ഇ)പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ പുരോഗതിയെ സംബന്ധിച്ച് എല്ലാ മാസവും ജില്ലാ പോലീസ് മേധാവിയുടെ സാന്നിദ്ധ്യത്തില്‍ അവലോകനം ചെയ്യുവാനും സംസ്ഥാനതലത്തില്‍ അത് ഗൌരവപൂര്‍വ്വം നിരീക്ഷിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?
|
204 |
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം പട്ടികജാതി - പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നതു സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്രപേരെ അറസ്റ്റ് ചെയ്തു; ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
(ബി)ഇതില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ച കേസ്സുകള്‍ എത്ര;
(സി)വിചാരണ പൂര്‍ത്തിയാക്കിയ കേസ്സുകള്‍ എത്ര;
(ഡി)ഈ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെത്ര; ഇനിയും അറസ്റ്റ് ചെയ്യപ്പെടാനുള്ള പ്രതികളെത്ര; വ്യക്തമാക്കാമോ? |
205 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
ഡോ. കെ.ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ; എത്ര പേരെ അറസ്റ്റ് ചെയ്തു ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)ഈ കാലയളവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ കൊലചെയ്യപ്പെടുകയുണ്ടായി ; എത്രപേര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി ; ഇതില്‍ സ്ത്രീകള്‍ എത്ര ; വ്യക്തമാക്കുമോ ;
(സി)ഈ കാലയളവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ എത്ര ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കുമോ ?
|
206 |
പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അക്രമം
ശ്രീ. ആര്‍. രാജേഷ്
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു ; എത്ര പേരെ അറസ്റ്റു ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് നല്കുമോ ;
(ബി) പട്ടിക ജാതി വനിതകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് ; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
207 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
ഡോ. കെ.ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് പ്രിവന്‍ഷന്‍ ഓഫ്അട്രോസിറ്റീവ്സ് അക്ട്1989 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയാണ്; ഇവയുടെ ജില്ലതിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
(ബി)ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊത്തം കേസ്സുകളില്‍ ഇപ്പോഴും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലാത്തവ എത്ര; അനേ്വഷണം പൂര്‍ത്തിയാക്കാത്തവ എത്ര; അതില്‍ ഒരു വര്‍ഷവും, രണ്ട് വര്‍ഷവും മൂന്നുവര്‍ഷവും പിന്നിട്ട കേസ്സുകള്‍ എത്ര;
(സി)പെന്‍ഡിംഗിലുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ളവരെത്ര;
(ഡി)ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍; കൊലപാതകങ്ങള്‍, സ്ത്രീപീഡനക്കേസുകള്‍, ബലാല്‍സംഗക്കേസുകള്‍ ഇവ എത്രവീതമെന്ന് വ്യക്തമാക്കാമോ?
|
208 |
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സാന്പത്തികബാധ്യതയെത്തുടര്‍ന്ന് എത്രപേര്‍ ആത്മഹത്യ ചെയ്ട്ടുണ്ടെന്ന് വിശദമാക്കാമോ?
(സി)ഇതില്‍ ബ്ലേഡ് മാഫിയയുടെ പീഡനങ്ങളാല്‍ എത്രപേര്‍ ആത്മഹത്യ ചെയ്തെന്ന് വെളിപ്പെടുത്താമോ?
|
209 |
കസ്റ്റഡി മരണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലീസ് കസ്റ്റഡിയിലിരിക്കെ ആളുകള്‍ മരണപ്പെട്ട എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എത്ര കേസ്സുകളില്‍ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;
(സി)ഈ കാലയളവില്‍ എത്ര ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)ഇതേത്തുടര്‍ന്ന് എത്ര പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ?
|
210 |
ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണങ്ങള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ 2014 ജനുവരി 1 മുതല്‍ എത്ര കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുണ്ട്; അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത സ്റ്റേഷനില്‍ മേല്‍കാലയളവില്‍ നടന്ന എല്ലാ കസ്റ്റഡി മരണങ്ങളും അന്വേഷിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ;
(സി) 24.04.2014-ന് പ്രസ്തുത സ്റ്റേഷനില്‍ നടന്ന ഹനീഷയുടെ കസ്റ്റഡി മരണത്തിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;
(ഡി) പ്രസ്തുത കേസ് ആരാണ് അന്വേഷിക്കുന്നത്;
(ഇ) മൂന്നു മാസം മുന്പ് ഇതേ സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കേ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ മരണപ്പെട്ട മോഹനന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാമോ;
(എഫ്) പ്രസ്തുത കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
211 |
കസ്റ്റഡി മരണം
ശ്രീ. എ.കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ വന്നതിനുശേഷം പോലീസ് കസ്റ്റഡിയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; ലോക്കപ്പ് മര്‍ദ്ദനം, അത്മഹത്യ എന്നിവ പോലീസ് സ്റ്റേഷന്‍ തിരിച്ചു വിശദമാക്കുമോ ;
(ബി)സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയില്‍ വനിതകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)പോലീസ് കസ്റ്റഡിയില്‍ പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, ആദിവാസികള്‍ എന്നിവര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ;
(ഡി)പോലീസ് കസ്റ്റഡിയിലെ മരണവുമായി ബന്ധപ്പെട്ട് എത്ര പോലീസുകാര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട് ; എത്രപേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഇ)ജോലിയുടെ ഭാഗമായി എത്ര പോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; എത്ര പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(എഫ്)പോലീസ് സ്റ്റേഷനുകളില്‍ പോലീസുകാര്‍ പരസ്പരം അക്രമങ്ങളില്‍ ഏര്‍പ്പെട്ട എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ;
(ജി)പോലീസ് സ്റ്റേഷന്‍, ക്വാര്‍ട്ടേഴ്സ്, മറ്റ് ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എത്ര പോലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
212 |
പോലീസ് സേനാംഗങ്ങളുടെ ക്രിമിനല്‍ കേസ്സുകള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ പോലീസുകാര്‍ പ്രതികളായ എത്ര സ്ത്രീ പീഡനക്കേസുകളും ബലാത്സംഗക്കേസ്സുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ പ്രതികളായ എത്ര പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ഈ കാലയളവില്‍ പോലീസ് സേനയില്‍ സ്വഭാവദൂഷ്യത്തിനോ മറ്റ് കുറ്റ കൃത്യങ്ങളുടെ പേരിലോ അച്ചടക്ക നടപടിക്ക് വിധേയരായ പോലീസുകാരുടെ എണ്ണം ലഭ്യമാക്കാമോ;
(ഡി)ഇവരില്‍ പിരിച്ചുവിടപ്പെട്ടവരെത്ര; സസ്പെന്‍ഷന് വിധേയമായവരെത്ര; സ്ഥലം മാറ്റപ്പെട്ടവരെത്ര; വ്യക്തമാക്കാമോ?
|
213 |
ക്രിമിനല്‍ കേസില്‍പ്പെട്ട പോലീസ് സേനാംഗങ്ങള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ക്രിമിനല്‍ കേസുകളിലും അനധികൃതമായ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള പോലീസ് ഓഫീസര്‍മാര്‍ പോലീസ് സേനയിലുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോലീസിലെ ക്രിമിനല്‍വല്‍ക്കരണം ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദീകരണം നല്‍കുമോ; ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ;
(സി)പോലീസിലെ ക്രിമിനല്‍വല്‍ക്കരണം ഒഴിവാക്കുന്നതിനായി സേനയിലെ ഓഫീസര്‍മാര്‍ക്ക് മതിയായ പരിശീലനവും വിവിധ വിദ്യാഭ്യാസ പരിപാടികളും നടപ്പിലാക്കുമോ; ഇക്കാര്യത്തിലുള്ള നയവും പരിപാടികളും വ്യക്തമാക്കുമോ?
|
214 |
ക്രിമിനല്‍കുറ്റത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍
ശ്രീ. സി. കൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ എത്ര പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഓരോരുത്തരുടേയും റാങ്ക് അനുസരിച്ചുളള വിവരം ലഭ്യമാക്കാമോ;
(സി)ഇതില്‍ എത്ര പേരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള പോലീസുകാരുടെ എണ്ണം ലഭ്യമാക്കാമോ;
(ഇ)ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
215 |
നിലന്പൂര്‍ കൊലപാതകം
ശ്രീ. ജെയിംസ് മാത്യു
(എ)രാധയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതിചേര്‍ത്ത് അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)ഭരണ കക്ഷിയുടെ ആഫീസില്‍ നടന്നുവെന്ന് കരുതപ്പെടുന്ന കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജനങ്ങളുടെ ഇക്കാര്യത്തിലുളള ആശങ്കദുരീകരിക്കാന്‍ സി.ബി.ഐ.പോലുളള കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
216 |
അഴിമതി, കൈക്കൂലി എന്നിവയിലുള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍
ശ്രീ.എ.കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതി, കൈക്കൂലി, വിവിധതരം തട്ടിപ്പുകള്‍ എന്നിവയില്‍ എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായിട്ടുണ്ട്; ഇതില്‍ എത്ര ജീവനക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പുതിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ എത്ര ജീവനക്കാര്‍ അഴിമതി, കൈക്കൂലി വിവിധതരം തട്ടിപ്പുകള്‍ എന്നിവയില്‍ പ്രതികളായിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഓപ്പറേഷന്‍ കുബേരയിലൂടെ മാത്രം എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായിട്ടുണ്ട്; വകുപ്പുതിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഇത്തരം നടപടികള്‍ക്ക് മുന്‍ സര്‍ക്കാര്‍ ശിക്ഷണ നടപടി സ്വീകരിച്ച എത്ര ജീവനക്കാരെ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്; വകുപ്പുതിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
217 |
സൈബര്‍ കുറ്റകൃത്യങ്ങള്‍
ശ്രീ. പി.കെ. ബഷീര്‍
(എ)സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
218 |
സൈബര്‍ കുറ്റകൃത്യങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും തടയുന്നതിനും വേണ്ടി എന്തെല്ലാം ക്രമീകരണങ്ങളാണ് നിലവില്‍ ഉളളത് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി എന്തെല്ലാം സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ക്രമീകരണങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ വിവരം വാര്‍ഷിക ക്രമത്തില്‍ വ്യക്തമാക്കാമോ;
(ഡി)നിലവിലുളള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ഇ)എങ്കില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്തെല്ലാം പുതിയ ക്രമീകരണങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
|
219 |
സൈബര്‍ കുറ്റകൃത്യങ്ങള്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇതുവരെ ഫേസ് ബുക്കിലെ വ്യാജപ്രൊഫൈല്‍, ഇന്‍റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(സി)ഈ കാലയളവില്‍ സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)ഇവയില്‍ സംസ്ഥാനത്തെ ഹൈടെക് സെല്ലിന് അനേ്വഷണം കൈമാറിയ എത്ര കേസ്സുകളുണ്ട്; വ്യക്തമാക്കാമോ;
(ഇ)ഈ രണ്ടു വിഭാഗത്തില്‍പ്പെട്ട കേസ്സുകളിലും കുറ്റപത്രം സമര്‍പ്പിച്ച കേസ്സുകളെത്ര; അനേ്വഷണം പൂര്‍ത്തിയാക്കാത്തവ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
220 |
ഭൂമി തട്ടിപ്പു കേസ് അനേ്വഷണ പുരോഗതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പു കേസുകളില്‍ ആരെയൊക്കെയാണ് പ്രതിചേര്‍ത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ ;
(ബി)ഇതിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;
(സി)പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ ശ്രീ. സലിംരാജിനെ പ്രതി ചേര്‍ത്തിട്ടുണ്ടോ ;
(ഡി)ടിയാന്‍റെ ക്വാര്‍ട്ടേഴ്സ്, അന്വേഷണ ഉദ്യോഗസ്ഥര്‍ റെയിഡ് ചെയ്തിട്ടുണ്ടോ ; കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടോ ?
|
<<back |
next page>>
|