|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6416
|
കെ.എസ്.ആര്‍.ടി.സി.റിസര്‍വ്വ് കണ്ടക്ടര്‍ -ഡ്രൈവര്‍ തസ്തികയിലേക്കുള്ള നിയമനം
ശ്രീ. സി. മമ്മൂട്ടി
(എ)കെ.എസ്.ആര്‍.ടി.സി റിസര്‍വ്വ് ഡ്രൈവര്‍ തസ്തികയിലേക്ക് ഒഴിവുണ്ടായിട്ടും നിലവിലുള്ള ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)റിസര്‍വ്വ് കണ്ടക്ടര്‍, റിസര്‍വ്വ് ഡ്രൈവര്‍ എന്നീ തസ്തികകള്‍ക്ക് പി.എസ്.സി.യില്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നിട്ടും "എം'-പാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. ഈ തസ്തികകളില്‍ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)പ്രസ്തുത "എം'-പാനല്‍കാരെ ഒഴിവാക്കി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
6417 |
വാഹന സര്‍വ്വീസ് സെന്‍ററുകളിലെ തട്ടിപ്പ്
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ) വാഹന സര്‍വ്വീസ് സെന്‍ററുകള്‍ നടത്തുന്ന വെട്ടിപ്പു തടയുവാന്‍ ഒരു നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ;
(ബി) വാഹനങ്ങളുടെ സര്‍വ്വീസ് സെന്‍ററുകളില്‍ ഉപഭോക്താവിന് നല്‍കേണ്ട സേവനങ്ങളെ സംബന്ധിച്ച് മാര്‍ഗ്ഗരേഖ തയ്യാറാക്കുമോ?
|
6418 |
സ്വകാര്യ പന്പുകളില്‍ നിന്ന് ഡീസല്‍ നിറച്ചതു സംബന്ധിച്ച വിശദാംശങ്ങള്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള പന്പുകളില്‍ നിന്നും ഡീസലടിക്കുന്ന സന്പ്രദായം എന്ന് മുതലാണ് നിര്‍ത്തിവച്ചത്;
(ബി)സ്വകാര്യ പന്പുകളില്‍ നിന്നും ഡീസല്‍ അടിച്ച് തുടങ്ങിയത്എന്ന് മുതലാണ്; അതിനായി പ്രതേ്യക പന്പുകള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള മാനദണ്ധം എന്താണെന്ന് അറിയിക്കുമോ;
(സി)ഇതിനുള്ള തുക കെ.എസ്.ആര്‍.ടി.സി എപ്രകാരമാണ് നല്‍കിവരുന്നത്; അതിന്‍റെ പൂര്‍ണ്ണ വിവരം നല്‍കുമോ;
(ഡി)സ്വകാര്യ പന്പുകളില്‍ നിന്ന് കൂടുതല്‍ ഇന്ധനം കെ.എസ്.ആര്‍.ടി.സി. വാങ്ങുന്പോള്‍ വിലയില്‍ കിഴിവ് നല്‍കാറുണ്ടോ; എങ്കില്‍ അത് ഏത് രീതിയിലാണെന്നും ഇത്തരത്തില്‍ എന്ത് തുക കെ.എസ്.ആര്‍.ടി.സി.യ്ക്ക് കിട്ടാറുണ്ടെന്നും അറിയിക്കുമോ; പട്ടിക തിരിച്ച് കാലയളവ് സഹിതം വെളിപ്പെടുത്തുമോ;
(ഇ)കെ.എസ്.ആര്‍.ടി.സി.യുടെ പാസഞ്ചര്‍ ഇതര വാഹനങ്ങളില്‍ എന്ത് തുകയ്ക്ക് എത്ര ലിറ്റര്‍ ഡീസല്‍ സ്വകാര്യ പന്പുകളില്‍ നിന്നും അടിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;
(എഫ്)പാസഞ്ചര്‍ ഇതര വാഹനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സ്വന്തം പന്പുകളില്‍ നിന്ന് ഡിസല്‍ നിറച്ചപ്പോള്‍ ഉണ്ടായ അളവിനേക്കാള്‍ സ്വകാര്യ പന്പുകളില്‍ നിന്ന് എണ്ണ നിറച്ചപ്പോള്‍ കുറവ് വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
6419 |
സ്വകാര്യ പന്പുകളില്‍ നിന്നും ഡീസല്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
'' ജോസ് തെറ്റയില്‍
'' സി.കെ. നാണു
(എ)കെ.എസ്.ആര്‍.ടി.സി. എന്നുമുതലാണ് സ്വകാര്യ പന്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങി തുടങ്ങിയത് ;
(ബി)സ്വകാര്യ പന്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നതിന്‍റെ കോട്ടങ്ങളും ഗുണങ്ങളും വിലയിരുത്തിയിട്ടുണ്ടോ ; അവ എന്തൊക്കെയെന്ന് വിശദമാക്കുമോ ;
(സി)സബ്സിഡി ഇല്ലാത്ത വിലയ്ക്ക് കെ.എസ്.ആര്‍.ടി.സി. എത്രനാള്‍ ഡീസല്‍ വാങ്ങിയെന്നും അതിന് എത്ര രൂപ ചിലവായിട്ടുണ്ടെന്നും അറിയിക്കുമോ ;
(ഡി)കുറഞ്ഞ വിലയ്ക്ക് ഡീസല്‍ ലഭ്യമായിട്ടും കൂടിയ വിലയ്ക്ക് വാങ്ങിയതിന്‍റെ നഷ്ടം വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ എത്രയാണ്; വിശദമാക്കുമോ ?
|
6420 |
കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ സര്‍ക്കാര്‍
പ്രസ്സില്‍ പ്രിന്‍റുചെയ്യുവാന്‍ നടപടി
ശ്രീ. എ. എം. ആരിഫ്
(എ)കെ.എസ്.ആര്‍.ടിസി ബസ്സുകളില്‍ മെഷീന്‍ ടിക്കറ്റുകള്‍ പ്രാബല്യത്തിലുണ്ടായിട്ടും ചിലയിടങ്ങളില്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍ ബസ്സുകളുടെ ടിക്കറ്റുകള്‍ തമിഴ്നാട്ടിലെ പ്രസ്സുകളിലാണ് പ്രന്‍റുചെയ്യുന്നതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ടിക്കറ്റുകളും അനുബന്ധരേഖകളും സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്‍റുചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
6421 |
നിലവാരമില്ലാത്ത ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2014 ജനുവരി ഒന്നിന് ശേഷം കെ.എസ്.ആര്‍.ടി.സി. എത്ര ഇലക്ട്രോണിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ വാങ്ങിയിട്ടുണ്ട്;
(ബി)ഏത് കന്പനിയില്‍ നിന്നും, എത്ര ലക്ഷം രൂപയ്ക്കാണ് പ്രസ്തുത ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ വാങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ചില മെഷീനുകള്‍ നിലവാരമില്ലാത്തതും, പൊട്ടിത്തെറിച്ചതായുമുള്ള വ്യാപക പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ പ്രസ്തുത കന്പനിക്കെതിരെയും, കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് വിശദമാക്കാമോ?
|
6422 |
റൂട്ട് പെര്‍മിറ്റ് നിബന്ധന
ശ്രീമതി കെ. എസ്. സലീഖ
(എ)അവശ്യസര്‍വ്വീസില്‍പെടുന്നതും ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നതുമായ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക്റൂട്ട് പെര്‍മിറ്റ് വേണമെന്ന നിബന്ധന എന്നാണ് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്;
(ബി)പ്രസ്തുത ഉത്തരവനുസരിച്ച് ഓരോ റൂട്ടിലും പെര്‍മിറ്റുള്ള ബസ്സുകള്‍ മാത്രമേ ഓടിക്കാനാവൂ എന്നതു നിമിത്തം ബസ്സുകള്‍ക്ക് കേടുപാടുകളോ അറ്റകുറ്റപ്പണികളോ അപകടങ്ങളോ സംഭവിച്ചാല്‍ പ്രസ്തുത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്താന്‍ കഴിയാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ പ്രസ്തുത നിബന്ധനയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി യെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തൊട്ടില്‍പ്പാലം സബ് ഡിപ്പോയിലെ ബസ്സുകള്‍ ഉള്‍പ്പെടെ എത്ര കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഇ)അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ എത്ര തരം സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിലവില്‍ നടത്തുന്നു എന്നു വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത സര്‍വ്വീസുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ എത്ര എണ്ണത്തിന് റൂട്ട് പെര്‍മിറ്റ് ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ജി)കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളെ തകര്‍ത്തേക്കാവുന്ന തരത്തിലുള്ള ഗതാഗത വകുപ്പിന്‍റെ പ്രസ്തുതപ്രവര്‍ത്തനങ്ങള്‍ തടയുവാനും കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കാനും എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
6423 |
വികലാംഗര്‍ക്ക് ബസുകളില്‍ സ്ഥിരം പാസ്
ശ്രീ. ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
,, ജോസഫ് വാഴക്കന്‍
,, സണ്ണി ജോസഫ്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വികലാംഗര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൌജന്യം അനുവദിക്കുന്നതിനും സ്ഥിരം പാസ്സ് നല്‍കുന്നതിനും തിരുമാനമെടുത്തിട്ടുണ്ടോ;
(ബി)സ്ഥിരം പാസ്സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങല്‍ എന്തെല്ലാം;
(സി)ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഉത്തരവ് നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
6424 |
ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാ്രതാസൌജന്യം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, പി.സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രാസൌജന്യം അനുവദിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)കോര്‍പ്പറേഷന്‍റെ ഏതെല്ലാം ബസ്സുകളിലാണ് സൌജന്യം ലഭ്യമാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)രോഗികള്‍ക്ക് സ്ഥിരമായി യാത്രാ പാസ്സ് നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
6425 |
അമിത വേഗത നിയന്ത്രണം
ശ്രീ. എം. ഉമ്മര്‍
'' കെ. എന്‍. എ. ഖാദര്
'' പി. ബി. അബ്ദുള്‍ റസാക്
'' കെ. എം. ഷാജി
(എ)റോഡപകടങ്ങളുടെ നിരക്കിന്‍റെയും, ആഘാതത്തിന്‍റെയും, മരണ നിരക്കിന്‍റെയും കാര്യത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അമിത വേഗത അപകടങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്ന സഹചര്യത്തില്‍ വേഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)അമിത വേഗത നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേജ് കാര്യേജ്കളുടെ റണ്ണിംഗ്ടൈം ശാസ്തീയമായി പുനര്‍ ക്രമീകരിക്കുന്നതിനും, എല്ലാത്തരം കോണ്‍ട്രാക്ട് വാഹനങ്ങളുടെയും പരമാവധി വേഗം നിശ്ചയിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
6426 |
റോഡരികിലെ പരസ്യ ബോര്‍ഡുകളുടെ നിയന്ത്രണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണങ്ങളില്‍ റോഡുകള്‍ക്ക് സമീപമുള്ള കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ക്കുള്ള പങ്ക് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;
(ബി)ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയുന്ന രീതിയില്‍ ലൈറ്റോടുകൂടിയ പരസ്യബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിനും റോഡരികില്‍ നിന്ന് ഇവ മാറ്റുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് മുന്‍കയ്യെടുത്ത് നടപടി സ്വീകരിക്കുമോ ?
|
6427 |
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി
ശ്രീ. പി.കെ. ബഷീര്‍
(എ)സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ;
(ബി)റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)ഇക്കാര്യത്തില്‍ ആധുനിക സാങ്കേതികവിദ്യ കുടൂതലായി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
6428 |
ട്രാഫിക് അവബോധം സൃഷ്ടിക്കാന്‍ പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്
,, എ.റ്റി. ജോര്‍ജ്
,, കെ. മുരളീധരന്
,, വര്‍ക്കല കഹാര്‍
(എ)ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഏതെല്ലാം ഏജന്‍സികളേയും വകുപ്പുകളേയുമാണ് ഇതിനായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി മോട്ടോര്‍ വാഹന വകുപ്പില്‍ പ്രതേ്യകം ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
(ഡി)ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
6429 |
മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ നടപടി
ശ്രീ. എം. എ. വാഹീദ്
,, വി. ഡി. സതീശന്
,, ഐ. സി. ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
(എ)എല്ലാ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലും ചെക്ക് പോസ്റ്റുകളിലെ ഓഫീസുകളിലും ക്യാമറകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)മോട്ടോര്‍ വാഹന വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കുവാന്‍ ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6430 |
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ്
ശ്രീ. പി. കെ. ബഷീര്‍
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായി പ്രവര്‍ത്തന വൈവിധ്യവല്‍ക്കരണം പരിഗണിക്കുമോ?
|
6431 |
ഫെയര്‍സ്റ്റേജ് നിര്‍ണ്ണയ ഉത്തരവുകള്‍
ശ്രീമതി കെ.കെ. ലതിക
ബസ് ചാര്‍ജ് നിശ്ചയിക്കുന്നതിനായി ഫെയര്‍സ്റ്റേജ് നിര്‍ണ്ണയിച്ചുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
6432 |
കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്‍റ്സ് ഒണ്‍ലി സര്‍വ്വീസുകള്‍
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി എത്ര സ്റ്റുഡന്‍റ്സ് ഒണ്‍ലി സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്; എത്ര സര്‍വ്വീസുകള്‍ നേരത്തെ ഉണ്ടായിരുന്നു ;
(ബി)ഇവ നിര്‍ത്താനുള്ള കാരണം എന്താണെന്നും പ്രസ്തുത സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമോയെന്നും വ്യക്തമാക്കുമോ ?
|
6433 |
വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ സൌജന്യം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)കെ.എസ്.ആര്‍.ടി.സി. ഏതെല്ലാം തരം ബസ്സുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം അനുവദിച്ചിട്ടുള്ളത്;
(ബി)കണ്‍സഷന്‍ അനുവദിച്ചിട്ടുള്ള ഇനം ബസ്സുകളില്‍ എല്ലാ റൂട്ടിലേക്കും ഇവര്‍ക്ക് യാത്രാ സൌകര്യം അനുവദിക്കുമോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് അറിയിക്കുമോ;
(സി)വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ സൌജന്യം ചില നിശ്ചിത റൂട്ടുകളിലേക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ളതിന്‍റെ കാരണം എന്താണ്;ഇത്തരത്തില്‍ യാത്രാ സൌജന്യം അനുവദിച്ചിട്ടുള്ള റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധം എന്താണ്; ഇത് നിശ്ചയിച്ചത് കെ.എസ്.ആര്‍.ടി.സി.യാണോ അതോ സര്‍ക്കാരാണോ എന്നറിയിക്കുമോ;
(ഡി)നിശ്ചിത റൂട്ടുകള്‍ക്ക് മാത്രമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ സൌജന്യം നിജപ്പെടുത്താതെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും കണ്‍സഷന്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കാമോ;
(ഇ)കെ.എസ്.ആര്‍.ടി.സി. /സ്വകാര്യ ബസ്സുകളുടെ സൂപ്പര്‍ ഡീലക്സ്, ഡീലക്സ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഒഴികെ സര്‍വ്വീസ് നടത്തുന്ന എല്ലാ ഇനം ബസ്സുകളിലും യാത്രാ സൌജന്യം അനുവദിക്കുമോ?
|
6434 |
സ്റ്റോപ്പുകളില്‍ നിര്‍ത്താത്ത ബസുകളെ നിരീക്ഷിക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)നിലവിലുളള ബസ് സ്റ്റോപ്പുകളില്‍, ആളുകളെ കയറ്റുന്നതിനു വേണ്ടി പലപ്പോഴും കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍ നിറുത്തുന്നില്ല എന്ന കാര്യം അറിയുമോ;
(ബി)ഇത്തരത്തില്‍ പോകുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സുകളെ നിരീക്ഷിക്കാന്‍ നിലവില്‍ എന്ത് സംവിധാനമാണുളളത് വിശദമാക്കാമോ;
(സി)പ്രസ്തുത വിഷയത്തില്‍ ഒരു പഠനം നടത്തി കെ. എസ്. ആര്‍. ടി. സി ഓപ്പറേറ്റിംഗ് ക്രൂകള്‍ക്ക് ട്രെയിനിംഗ് നല്‍കുവാന്‍ തയ്യാറാകുമോ?
|
6435 |
അറവങ്കരയില്‍ ടി.ടി സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)കോഴിക്കോട് - പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടി.ടി ബസ്സുകള്‍ക്ക് അറവങ്കരയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;
(സി)ഇല്ലെങ്കില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന അറവങ്കരയില്‍ ടി.ടി ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?
|
6436 |
തൃക്കണ്ണാപുരം-അണ്ണൂര്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടി
ശ്രീ.വി. ശിവന്‍കുട്ടി
(എ)നേമം നിയോജകമണ്ഡലത്തിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ അണ്ണൂര്‍ പ്രദേശത്തേക്കു സര്‍വ്വീസ് നടത്തിയിരുന്ന പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള ആര്‍.എന്‍.സി.-310 എന്ന ബസ് സര്‍വ്വീസ് അകാരണമായി നിറുത്തിവച്ചത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ എന്നും പ്രസ്തുത സര്‍വ്വീസ് എന്നു മുതല്‍ പുന:സ്ഥാപിക്കും എന്നും വ്യക്തമാക്കുമോ ?
|
6437 |
പുനലൂരില്‍ നിന്നുള്ള ചെയിന്‍ സര്‍വ്വീസ് ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ആക്കിയത് പിന്‍വലിക്കാന്‍ നടപടി
ശ്രീ. രാജു എബ്രഹാം
(എ)പുനലൂരില്‍ നിന്നും പത്തനംതിട്ട-റാന്നി വഴി പൊന്‍കുന്നത്തേക്കും മുണ്ടക്കയത്തേക്കും, കാഞ്ഞിര പ്പള്ളിക്കും എന്നാണ് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്;
(ബി)ഒരോ സെക്ടറിലേക്കും ഓരോ ഡിപ്പോയില്‍ നിന്നും എത്ര വീതം ബസ്സുകളാണ് അനുവദിച്ചിരുന്നത്;
(സി)ഈ ബസുകള്‍ക്ക് ശരാശരി എത്ര രൂപയാണ് മാസവരുമാനം ലഭിച്ചിരുന്നത്;
(ഡി)എന്നുമുതലാണ് ഈ സര്‍വ്വീസുകള്‍ ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസുകളാക്കിയതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും അറിയിക്കാമോ;
(ഇ)ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ആക്കിയപ്പോള്‍ സര്‍വ്വീസില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതെന്ന് അറിയിക്കുമോ;
(എഫ്) ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസ് ആക്കിയതിനുശേഷം നിലവില്‍ എത്ര ബസ്സുകളാണ് ഇതിനായി വിവിധ ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്; ഇവയുടെ ഇപ്പോഴത്തെ ശരാശരി മാസവരുമാനം എത്രയാണ്;
(ജി)ചെയിന്‍ സര്‍വ്വീസുകള്‍ ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസുകള്‍ ആക്കിയതുവഴിയും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതുമൂലവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതും ദിവസ വരുമാനത്തില്‍ കുറവുണ്ടായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എച്ച്)ഇതു പരിഹരിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങലില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി ടൌണ്‍ ടു ടൌണ്‍ സര്‍വ്വീസുകള്‍ പഴയപടി ചെയിന്‍ സര്‍വ്വീസുകള്‍ ആക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6438 |
കോഴിക്കോട് ജില്ലയില്‍ ലോ-ഫ്ളോര്‍ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യം
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയില്‍ ലോ-ഫ്ളോര്‍ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി)എലത്തൂര്‍-മെഡിക്കല്‍കോളേജ്, എലത്തൂര്‍ -എയര്‍പോര്‍ട്ട് റൂട്ടുകളില്‍ ലോ-ഫ്ളോര്‍ ബസ്സുകള്‍ അനുവദിയ്ക്കുന്നകാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
6439 |
കാസര്‍ഗോഡ,് കാഞ്ഞങ്ങാട് ഡിപ്പോകളിലെ ഷെഡ്യുളുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കെ. എസ്. ആര്‍. ടി. സി കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ ആകെ എത്ര ഷെഡ്യൂളുകളാണുളളത്;
(ബി)ഇവയില്‍ നിലവില്‍ എത്ര ഷെഡ്യൂളുകളാണ് സര്‍വ്വീസ് നടത്തുന്നത്;
(സി)ഷെഡ്യൂളുകള്‍ നിര്‍ത്തിവെക്കാനുണ്ടായ കാരണം വിശദമാക്കാമോ;
(ഡി)ഇങ്ങനെ സര്‍വ്വീസ് നിര്‍ത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)ടയര്‍ ക്ഷാമം പരിഹരിച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുളള എല്ലാ ഷെഡ്യൂളുകളും സര്‍വ്വീസ് നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
6440 |
കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പുതിയ ബസ്സുകള്‍ അനുവദിക്കുന്നതിന് നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന എത്ര സര്‍വ്വീസുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(ബി)പുതുതായി ആരംഭിക്കുന്ന സര്‍വ്വീസുകള്‍ക്കാവശ്യമായ ബസ്സുകള്‍ ഡിപ്പോയില്‍ നിലവിലുണ്ടോ എന്ന് പറയാമോ;
(സി)കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് പുതിയ ബസ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ എത്ര ബസ്സുകള്‍ എപ്പോള്‍ അനുവദിക്കും എന്ന് വിശദമാക്കാമോ?
|
6441 |
കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി
ശ്രീ. ബി.ഡി. ദേവസ്സി
പുതുതായി നിര്‍മ്മിച്ച വെട്ടുകടവ് പാലത്തില്‍കൂടി ചാലക്കുടിയില്‍ നിന്നും അടിച്ചിലിയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
6442 |
എളേരിത്തട്ട് ഗവണ്‍മെന്‍റ് കോളേജിലേക്ക് ബസ് സര്‍വ്വീസ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ) കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും എളേരിത്തട്ട് ഗവണ്‍മെന്‍റ് കോളേജിലേക്ക് പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി) ഈ ബസ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
6443 |
കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ സംവിധാനം
ശ്രീ. പി.റ്റി.എ. റഹീം
(എ)പോലീസ് സ്റ്റേഷന്‍, ഫോറസ്റ്റ് ഓഫീസ്, എക്സൈസ് ഓഫീസ്, റവന്യൂ ഓഫീസ് എന്നിവിടങ്ങളില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ക്ക് അവ പിടിക്കപ്പെട്ടതിനുശേഷം വാഹനനികുതി അടയ്ക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ വാഹനങ്ങളുടെ നികുതി ഈടാക്കുന്നതിന് വെഹിക്കിള്‍ ടാക്സേഷന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ ടാക്സ് ഈടാക്കുന്നതിന് വാഹനം ലേലം ചെയ്യാന്‍ സാധിക്കുമോ;
(സി)നികുതി ഈടാക്കിയശേഷം ബാക്കി തുക ട്രഷറിയില്‍ സൂക്ഷിച്ച് അവകാശികള്‍ക്ക് നല്‍കാന്‍ വ്യവസ്ഥയുണ്ടോ?
|
6444 |
സംസ്ഥാനത്തെ വാഹനങ്ങളുടെ അന്യസംസ്ഥാന രജിസ്ട്രേഷന്‍
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്തുനിന്നുള്ള ബസ്സുകളും മറ്റ് ഹെവിവാഹനങ്ങളും അന്യസംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് അന്യസംസ്ഥാന വാഹന രജിസ്ട്രേഷന്‍റെ കാര്യത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്; ഇവയുടെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടോ; വിശദമാക്കാമോ;
(സി)ഇത്തരം വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(ഡി)ഇത്തരം രജിസ്ട്രേഷനിലൂടെ സംസ്ഥാനസര്‍ക്കാരിന് പ്രതിവര്‍ഷം എത്ര രൂപയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ഇ) വാഹന രജിസ്ട്രേഷന്‍ സംസ്ഥാനത്തിനകത്ത് തന്നെ നടത്താന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
6445 |
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന
ശ്രീ. റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ താലൂക്കിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ വിളയാങ്കോട് വച്ച് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മാസത്തില്‍ എത്ര ദിവസത്തിലാണ് നടത്തുന്നത്;
(ബി)വാഹനങ്ങളുടെ ബാഹുല്യം കണക്കിലെടുത്തും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചും വാഹന പരിശോധന കൂടുതല്‍ ദിവസം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
6446 |
സ്വകാര്യ ബസ്സുകളുടെ സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസ്
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)സംസ്ഥാനത്ത് സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമായി നിജപ്പെടുത്തിക്കൊണ്ട് ഉത്തരവുകള്‍ നിലവിലുണ്ടോ;
(ബി)എങ്കില്‍ ആയത് മറികടന്നുകൊണ്ട് സ്വകാര്യ സൂപ്പര്‍ക്ലാസ്സ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ ഇത്തരത്തിലുള്ള സമാന്തര സര്‍വ്വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)സ്വകാര്യ ബസ്സുകള്‍ സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ബഹു.കോടതിയുടെ എന്തെങ്കിലും തരത്തിലുള്ള ഉത്തരവുകള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
6447 |
സ്വകാര്യബസ്സുകളുടെ തരംതിരിവ്
ശ്രീ. രാജു എബ്രഹാം
(എ)സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് എന്നിങ്ങനെ സര്‍വ്വീസുകള്‍ തരംതിരിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇതിന് ഓരോന്നിനും സ്വീകരിച്ചിട്ടുള്ള മാനദണ്ഡം എന്താണെന്ന് അറിയിക്കുമോ ;
(സി)ഓരോ വിഭാഗത്തിനും അനുവദിച്ചിട്ടുള്ള ബസുകള്‍ എത്ര വര്‍ഷം കഴിയുന്പോഴാണ് മാറ്റേണ്ടത് ;
(ഡി)ഓരോ വിഭാഗത്തിനും മിനിമം ചാര്‍ജ് നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് അനുവദിച്ചിരിക്കുന്ന അതേ നിരക്കില്‍ തന്നെയാണോ ഇവര്‍ക്കും അനുവദിച്ചിട്ടുള്ളത് ; ഓരോ വിഭാഗത്തിന്‍റെയും ഫെയര്‍ സ്റ്റേജും, മിനിമം ചാര്‍ജ് നിരക്കും ഇനം തിരിച്ച് വ്യക്തമാക്കുമോ ;
(ഇ)കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളില്‍ ഓരോ വിഭാഗത്തിലും ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് മിനിമം പ്രവൃത്തി പരിചയം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(എഫ്)സ്വകാര്യ ബസുകള്‍ക്ക് ഇത് ബാധകമാക്കിയിട്ടുണ്ടോയെന്നും ഇത് പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്നും അറിയിക്കുമോ ; നിയമലംഘനം സംബന്ധിച്ച് കേസ്സ് എടുത്തിട്ടുണ്ടോ ; എങ്കില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ?
|
6448 |
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയ നടപടി
ശ്രീ.എ.കെ. ബാലന്‍
(എ)പെര്‍മിറ്റ് അവസാനിച്ച സ്വകാര്യ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര റൂട്ടുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയെന്ന് അറിയിക്കാമോ;
(ബി)ആരാണ് പെര്‍മിറ്റ് നല്‍കിയതെന്നും പെര്‍മിറ്റ് നല്‍കിയ തീയതിയും നല്‍കിയ പെര്‍മിറ്റുകളുടെ എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഇപ്രകാരം പെര്‍മിറ്റ് നല്‍കരുത് എന്ന കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ പെര്‍മിറ്റ് നല്‍കാനുള്ള കാരണം വിശദമാക്കുമോ;
(ഡി)ഇപ്രകാരം പെര്‍മിറ്റു നല്‍കുന്നത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുമെന്നും, കോടതി വിധിയുടെ ലംഘനമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും കെ.എസ്.ആര്‍.ടി.സി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ ആവശ്യം പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ഇ)നിലവിലെ ഗതാഗത നിയമമനുസരിച്ച് ഫാസ്റ്റും, എക്സ്പ്രസ്സും വരെയുള്ള ദീര്‍ഘദൂര പെര്‍മിറ്റുകള്‍ സ്വകാര്യ ബസ്സുകള്‍ക്ക് നല്‍കാറുണ്ടോ; എങ്കില്‍ എന്നുമുതലാണ് ഇത്തരം പെര്‍മിറ്റുകള്‍ നല്‍കി തുടങ്ങിയത്;
(എഫ്)ഇപ്രകാരമുള്ള എത്ര പെര്‍മിറ്റുകള്‍ സ്വകാര്യ ബസ്സുകള്‍ക്ക് നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
(ജി)സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അവസാനിച്ച റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചിരുന്നോ; ഈ റൂട്ടുകളില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. യാണോ സ്വകാര്യ ബസ്സുകളാണോ സര്‍വ്വീസ് നടത്തുന്നത് ?
|
6449 |
ലോറികളുടേയും ടിപ്പറുകളുടേയും സഞ്ചാരസമയ നിയന്ത്രണം
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ നിന്നും നിര്‍മ്മാണ സാമഗ്രികളുമായി പോകുന്ന ലോറികളുടേയും ടിപ്പറുകളുടേയും സഞ്ചാര സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടോ;
(ബി)ഉത്തരവുകള്‍ നിലവിലുള്ള പക്ഷം അതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ഒഴിവാക്കാനായി ഇത്തരം വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദീകരിക്കാമോ?
|
6450 |
ജോയിന്‍റ്/അഡീഷണല്‍ കമ്മീഷണര്‍ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)ഗതാഗതവകുപ്പില്‍ ജോയിന്‍റ്/അഡീഷണല്‍ കമ്മീഷണര്‍ തസ്തികയിലേയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമെടുത്തത് ആരുടെ ശുപാര്‍ശ പ്രകാരമാണെന്ന് അറിയിക്കുമോ;
(ബി)ധനകാര്യ വകുപ്പില്‍ എടുത്ത തീരുമാനം സംബന്ധിച്ച് ആക്ഷേപം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
6451 |
ചടയമംഗലത്ത് ജോയിന്‍റ് ആര്‍. ടി. ഓഫീസ്
ശ്രീ. മുല്ലക്കര രത്നാകരന്‍
ചടയമംഗലത്ത് ഒരു ജോയിന്‍റ് ആര്‍. ടി. ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
|
<<back |
|