|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6240
|
ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ധനസഹായം
ശ്രീ.ബെന്നി ബെഹനാന്‍
'' പി.എ. മാധവന്‍
'' പാലോട് രവി
'' എം.പി. വിന്‍സെന്‍റ്
(എ)കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടോയെന്ന് വിശദമാക്കുമോ ;
(ബി)ഇതിനായി ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ യോഗ്യത നിശ്ചയിക്കുന്നത് എങ്ങനെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം ധനസഹായങ്ങളാണ് പ്രസ്തുത കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)ഇതിനുള്ള ഫണ്ട് കോര്‍പ്പറേഷന്‍ എങ്ങനെയാണ് കണ്ടെത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
6241 |
ലഹരി വിരുദ്ധ ബോധവത്ക്കരണ ശാക്തീകരണം
ശ്രീ. പാലോട് രവി
,, റ്റി. എന്‍. പ്രതാപന്‍
,, കെ. മുരളീധരന്‍
,, ലൂഡി ലൂയിസ്
(എ)ലഹരി വിരുദ്ധ ബോധവത്ക്കരണ ശാക്തീകരണത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി ഒരു പുതിയ വിഭാഗം എക്സൈസ് വകുപ്പില്‍ സൃഷ്ടിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത വിഭാഗം നടത്തിവരുന്നതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് ഇവരുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
6242 |
മദ്യവിരുദ്ധ ക്ലബ്ബുകള്‍
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, വി. പി. സജീന്ദ്രന്‍
,, എം. പി. വിന്‍സെന്‍റ്
(എ) സ്കൂളുകളിലും കോളേജുകളിലും മദ്യവിരുദ്ധ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്ത് ഒട്ടാകെ മദ്യവിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇവര്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(സി)മദ്യവിരുദ്ധ ക്ലബ്ബുകളില്‍ ഡോക്്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാംസ്കാരിക നായകന്മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും മറ്റും സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ഡി)വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദന വിതരണക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ മദ്യവിരുദ്ധ ക്ലബ്ബുകളുടെ സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
6243 |
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ നടത്തിപ്പ് ചുമതല
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ നടത്തിപ്പ് ചുമതല ഏത് ഉദേ്യാഗസ്ഥനാണെന്നും പ്രസ്തുത പരിപാടി ഏത് തരത്തിലാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കുന്നതിന് ജില്ലാ തലത്തില്‍ പ്രതേ്യക യൂണിറ്റുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
6244 |
സ്റ്റാര്‍ സൌകര്യങ്ങള്‍ ഇല്ലാത്ത ബാറുകള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)സംസ്ഥാനത്തെ 752 ബാറുകളില്‍ സ്റ്റാര്‍ സൌകര്യങ്ങള്‍ ഇല്ലാത്ത എത്ര ബാറുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)2014 മാര്‍ച്ച് 29, 30 തീയതികളില്‍ നടത്തിയ ബാറുകളുടെ നിലവാരപരിശോധനയുടെ റിപ്പോര്‍ട്ട് എന്നാണ് പ്രസിദ്ധീകരിച്ചതെന്നും അതിന്‍പ്രകാരം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വെളിപ്പെടുത്താമോ ;
(സി)നിയമപ്രകാരം നിലവാരമില്ലാത്ത എത്ര ബാറുകള്‍ക്കാണ് ടൂ സ്റ്റാര്‍ സൌകര്യമില്ലെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന് വ്യക്തമാക്കുമോ ?
|
6245 |
ബാറുകളിലെ സെക്കന്‍റ്സ് മദ്യവില്‍പ്പനക്കെതിരെ നടപടി
ശ്രീ. പി. കെ. ഗുരുദാസന്‍
'' വി. ചെന്താമരാക്ഷന്‍
'' കെ. കെ. നാരായണന്‍
'' ബാബു. എം. പാലിശ്ശേരി
(എ)ഇപ്പോള്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലാത്ത ബാറുകളില്‍ കണക്കില്‍പ്പെടാത്ത സെക്കന്‍റ്സ് മദ്യം വിറ്റുവന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;
(ബി)അതിന്‍റെ പേരില്‍ ഈ സര്‍ക്കാര്‍ എത്ര ബാറുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നുവെന്നും ശിക്ഷിക്കപ്പെട്ടവര്‍ എത്രയെന്നും വ്യക്തമാക്കുമോ?
|
6246 |
ബിവറേജസില്‍ സ്വീപ്പര്‍മാരുടെ വേതനം
ശ്രീമതി കെ. കെ. ലതിക
(എ)ബിവറേജ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്ര തുകയാണ് ക്ലീനിങ് ചാര്‍ജ്ജായി നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ജോലിക്ക് സ്വീപ്പര്‍ തസ്തികയില്‍ സ്ഥിര നിയമനം നടത്തുന്നതിനും നിയമാനുസൃതമായ വേതനം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
|
6247 |
കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ പുതുതായി എക്സൈസ് റേഞ്ച് ഓഫീസ്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പുതുതായി എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം എന്നേയ്ക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
6248 |
കൊയിലാണ്ടി എക്സൈസ് ഓഫീസിന് കെട്ടിടം
ശ്രീ. കെ. ദാസന്‍
(എ)സ്വന്തമായി കെട്ടിടം ഇല്ലാത്ത എത്ര എക്സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അത് എവിടെയെല്ലാമാണ് എന്നും വ്യക്തമാക്കാമോ;
(ബി)കൊയിലാണ്ടി എക്സൈസ് ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ല എന്നതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വളരെ ജീര്‍ണിച്ച കെട്ടിടമാണ് എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
6249 |
വെള്ളരിക്കുണ്ട് താലുക്കില്‍ എക്സൈസ് റേഞ്ച് ഓഫീസ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വെള്ളരിക്കുണ്ട് താലുക്കില്‍ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ബി)അനുവദിക്കുമെങ്കില്‍ ആയതിനുള്ള നടപടികള്‍ ആരംഭിച്ചുവോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? |
6250 |
കോഴിക്കോട് ജില്ലയിലെ എക്സൈസ് റെയിഞ്ച് ഓഫീസുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്സൈസ് റെയിഞ്ച് ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാം അനുവദിച്ചുവെന്നും എവിടെയെല്ലാം ആരംഭിച്ചുവെന്നും വ്യക്തമാക്കുമോ ;
(ബി)കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി വടകര താലൂക്കുകളില്‍ എത്ര റെയിഞ്ച് ഓഫീസുകള്‍ ഉണ്ടെന്നും ഓരോന്നിന്‍റെയും പ്രവര്‍ത്തനപരിധിയും വെളിപ്പെടുത്തുമോ ;
(സി)കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് കുറ്റ്യാടി, പേരാന്പ്ര കേന്ദ്രമാക്കി എക്സൈസ് റെയിഞ്ച് ഓഫീസുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
6251 |
തുറമുഖങ്ങളെ ഓള്‍വെതര്‍പോര്‍ട്ടായി വികസിപ്പിക്കുന്നതിന് കര്‍മ്മ പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, ജോസഫ് വാഴക്കന്‍
,, വര്‍ക്കല കഹാര്‍
,, ടി. എന്‍. പ്രതാപന്‍
(എ)തുറമുഖങ്ങള്‍ ഓള്‍വെതര്‍പോര്‍ട്ടായി വികസിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ആരുടെയെല്ലാം സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
6252 |
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
ശ്രീ. സണ്ണി ജോസഫ്
,, വി.റ്റി. ബല്‍റാം
,, പാലോട് രവി
,, ആര്‍. സെല്‍വരാജ്
(എ)തീരദേശ കപ്പല്‍ ഗതാഗത പദ്ധതി ഏതെല്ലാം തുറമുഖങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി അനുയോജ്യമായ എല്ലാ തുറമുഖങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരുടെയെല്ലാം പങ്കാളിത്തമാണ് ഇതിന് പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
6253 |
വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള വ്യാജപരാതികള്‍
ശ്രീ. എ.എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
(എ)വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലേയ്ക്ക് കേരളത്തില്‍ നിന്നും പരാതികളയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇവരുടെ പേരുവിവരം നല്‍കുമോ ;
(ബി)യഥാര്‍ത്ഥ ആളുകള്‍ അറിയാതെയാണ് പരാതി സമര്‍പ്പിക്കപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;
(ഡി)പരാതികളുടെ യഥാര്‍ത്ഥ വസ്തുത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?
|
6254 |
ബേപ്പൂര്‍ തുറമുഖ വികസനത്തിനായി പദ്ധതികള്‍
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ തുറമുഖ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ വിശദീകരിക്കുമോ;
(ബി)തുറമുഖ വികസനത്തിനായി എന്ത് തുക 2011 ഏപ്രില്‍ 1 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
6255 |
പുന്നപ്ര ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍ പുന്നപ്ര ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായുള്ള അനേ്വഷണ ഗവേഷണ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ;
(ബി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(സി)പുന്നപ്ര ഫിഷിംഗ് ഹാര്‍ബറിന്‍റെ അനേ്വഷണ ഗവേഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായോ; വ്യക്തമാക്കുമോ ?
|
6256 |
അരൂര്‍ മണ്ധലത്തിലെ കടല്‍ഭിത്തി മെയിന്‍റനന്‍സ്
ശ്രീ. എ. എം. ആരിഫ്
(എ)അരൂര്‍ മണ്ധലത്തിലെ പള്ളിത്തോട് ചാപ്പക്കടവ് മുതല്‍ അന്ധകാരനഴി വരെയുള്ള പ്രദേശത്ത് കടല്‍ഭിത്തിയുടെ മെയിന്‍റനന്‍സ് നടത്തിയിട്ട് എത്ര വര്‍ഷമായി എന്ന് വ്യക്തമാക്കാമോ;
(ബി)കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിരമായി ഈ പ്രദേശത്ത് കടല്‍ഭിത്തിയുടെ മെയിന്‍റനന്‍സ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
6257 |
രാമപുരം വയലപ്ര പരപ്പ് ചെന്പല്ലിക്കുണ്ട് റോഡ്
ശ്രീ. റ്റി. വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.തകത-ല്‍ ഉള്‍പ്പെടുത്തി 245 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ച തീരദേശറോഡായ രാമപുരം വയലപ്ര പരപ്പ് ചെന്പല്ലിക്കുണ്ട് റോഡിന്‍റെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
6258 |
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങള്‍
ശ്രീ. എസ്. ശര്‍മ്മ
,, കെ. ദാസന്‍
,, ബി. സത്യന്‍
,, സി കൃഷ്ണന്‍
(എ)കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)പ്രശ്നങ്ങള്‍ക്ക് പരിഹാര പദ്ധതികള്‍ വല്ലതും ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
|
6259 |
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനായി സാഫിന്‍റെ സംരഭങ്ങള്‍
ശ്രീ. കെ. അച്ചുതന്‍
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, എം. എ. വാഹീദ്
(എ)മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി തീരദേശമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാഫ് പുതിയ സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയി ട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)മത്സ്യത്തൊഴിലാളി സ്ത്രീ സംഘങ്ങളുടെ ഏകീകൃത ജീവനോപാധി പ്രവര്‍ത്തനങ്ങളെ ശാക്തീകരിച്ച് സാന്പത്തിക ഭദ്രത ഉറപ്പ് വരുത്തുവാനായി എന്തൊക്കെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന വിവരം വിശദമാക്കുമോ ;
(സി)സാഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2011-14 കാലയളവില്‍ എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചു ; ഇവ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന വിവരം വിശദമാക്കുമോ ?
|
6260 |
ബഡ്ജറ്റില്‍ മത്സ്യ മേഖലയ്ക്കായി വകയിരുത്തിയ തുക
ശ്രീ. കെ. കെ. നാരായണന്‍
(എ)2013-14 വര്‍ഷത്തിലെ സംസ്ഥാന ബഡ്ജറ്റില്‍ മത്സ്യ മേഖലയ്ക്കായി വകയിരുത്തിയ 157.8 കോടി രൂപയില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)ചെലവഴിക്കപ്പെട്ട തുക എങ്ങനെയെല്ലാം വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ?
|
6261 |
തണല്‍ പദ്ധതി
ശ്രീ. വി. പി. സജീന്ദ്രന്‍
'' എ. പി. അബ്ദുള്ളക്കുട്ടി
'' അന്‍വര്‍ സാദത്ത്
'' പി. എ. മാധവന്‍
(എ)മത്സ്യ ലഭ്യത കുറവായ പഞ്ഞ മാസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് വരുമാന ലഭ്യത ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
6262 |
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപകമാക്കുന്നതിന് നടപടി
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതെല്ലാം മത്സ്യങ്ങളുടെ ലഭ്യതയിലാണ് കുറവുവന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)കടല്‍ മത്സ്യത്തിന്‍റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
6263 |
കടല്‍മത്സ്യസന്പത്തിനേയും ഉള്‍നാടന്‍ മത്സ്യസന്പത്തിനേയും സംബന്ധിച്ച കണക്കുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)സംസ്ഥാനത്തെ കടല്‍ മത്സ്യസന്പത്തിനേയും ഉള്‍നാടന്‍ മത്സ്യസന്പത്തിനേയും സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഫിഷറീസ് വകുപ്പിന്‍റേയും മത്സ്യഫെഡിന്‍റേയും കൈവശമുണ്ടോ;
(ബി)എങ്കില്‍ ഇവ സംബന്ധിച്ച വിശദാംശം ലഭ്യാക്കുമോ ?
|
6264 |
മത്സ്യസമൃദ്ധി പദ്ധതി
ശ്രീ. ഷാഫി പറന്പില്‍
,, എ.റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, കെ. മുരളീധരന്‍
(എ)മത്സ്യസമൃദ്ധി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഉള്‍നാടന്‍ മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
6265 |
മത്സ്യഗ്രാമം പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)മത്സ്യഗ്രാമം പദ്ധതി നാട്ടിക മണ്ധലത്തില്‍ എവിടെയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)നാട്ടിക മണ്ധലത്തില്‍ മത്സ്യഗ്രാമം പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് വീടുകള്‍ വെച്ചു നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെ, എത്ര വീടുകള്‍ വെച്ചു നല്‍കി എന്ന വിവരം അറിയിക്കുമോ?
|
6266 |
കടലില്‍വച്ച് മരണപ്പെട്ട മത്സ്യത്തൊഴിലാളികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ കടലില്‍ വച്ച് എത്ര മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുമോ;
(ബി)മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റും, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും മരണപ്പെട്ടവരുടെ ആശ്രിതരില്‍ എത്ര പേര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കുമോ?
|
6267 |
ട്രഷ്ഫിഷ്വേട്ടയും ലൈറ്റ് ഫിഷിങ്ങും തടയാന്‍ നടപടി
ശ്രീ. എ.എം. ആരിഫ്
(എ)പല മത്സ്യബന്ധന മേഖലകളിലും സര്‍ക്കാരും ഹൈക്കോടതിയും നിരോധിച്ച ട്രഷ്ഫിഷ് വേട്ടയും ലൈറ്റ് ഫിഷിങ്ങും വ്യാപകമായി നടക്കുന്നതായും ഇതിന് ഉദേ്യാഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായുമുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?
|
6268 |
സംസ്ഥാന ഫിഷറീസ് മാനേജ്മെന്‍റ് ഉപദേശക സമിതി
ശ്രീ. റ്റി. വി.രാജേഷ്
2010-ലെ ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും, ആക്ടില്‍ പറയുന്ന സംസ്ഥാന ഫിഷറീസ് മാനേജ്മെന്‍റ് ഉപദേശക സമിതിയും ജില്ലാതല ഫിഷറീസ് മാനേജ്മെന്‍റ് ഉപദേശക സമിതികളും രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
6269 |
സി.ഐ.എ.എല്‍.-ല്‍ ജൂനിയര്‍ മാനേജര്‍ തസ്തിക
ശ്രീ. എ.എം. ആരിഫ്
(എ)സി.ഐ.എ.എല്‍.-ല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ട പതിമൂന്ന് ജൂനിയര്‍ മാനേജര്‍മാരുടെ തസ്തികകള്‍ ഒഴിവാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോള്‍ പതിമൂന്ന് ജൂനിയര്‍ മാനേജര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; അതിലേക്ക് എത്ര ജൂനിയര്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പ്രസ്തുത സ്ഥാപനത്തില്‍ ഏതൊക്കെ തസ്തികകളില്‍ എത്രപേരെ പുതുതായി നിയമിച്ചിട്ടുണ്ട്; നിയമനത്തിന് എന്തെല്ലാം മാനദണ്ധങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
6270 |
മത്സ്യഫെഡിലെ നിയമനങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മത്സ്യഫെഡിലെ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുനല്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)മത്സ്യഫെഡില്‍ സ്ഥിരനിയമനം അവസാനമായി നടത്തിയതെന്നാണെന്നും ഏത് തസ്തികയിലേക്കാണെന്നും വിശദമാക്കുമോ;
(സി)നിലവില്‍ ദിവസവേതന-കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കുമോ;
(ഡി)മത്സ്യഫെഡില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
6271 |
അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഓണറേറിയം
ശ്രീ. പി. സി. വിഷ്ണുനാഥ്
(എ)അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാറത്തിന്‍റെ ആലപ്പുഴ ജില്ലാ സെക്രട്ടറി മാന്നാര്‍ കളപ്പുരവീട്ടില്‍ ഷാജി ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 11/6/2013-ല്‍ സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്ന് തുറമുഖ വകുപ്പില്‍ നിന്നും ഫിഷറീസ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കുവാനും ഇവരെ സ്ഥിരപ്പെടുത്തുവാനും നടപടി സ്വീകരിക്കുമോ; അല്ലാത്തപക്ഷം കാരണം വിശദമാക്കാമോ?
|
6272 |
കുട്ടനാട്ടിലെ നീലംപേരൂര്‍ പഞ്ചായത്തില്‍ മത്സ്യസങ്കേതം
ശ്രീ. തോമസ് ചാണ്ടി
പതിമൂന്നാം ധനകാര്യ കമ്മീഷന്‍ മുഖേന നല്‍കിയ തുക വിനിയോഗിച്ച് കുട്ടനാട്ടിലെ നീലംപേരൂര്‍ പഞ്ചായത്തില്‍ മത്സ്യസങ്കേതം(ഫിഷ് സാങ്ച്വറി) സ്ഥാപിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
6273 |
മത്സ്യബന്ധന തുറമുഖ വകുപ്പ് വൈക്കം നിയോജക മണ്ധലത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍
ശ്രീ. കെ. അജിത്
(എ)2011 ജൂലൈയ്ക്ക് ശേഷം മത്സ്യബന്ധന തുറമുഖ വകുപ്പ് വൈക്കം നിയോജക മണ്ധലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇനിയും തുടങ്ങാനുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
(സി)ഓരോ പദ്ധതിക്കുമായി അനുവദിച്ചിട്ടുള്ള തുക എത്ര വീതമെന്ന് വ്യക്തമാക്കുമോ?
|
6274 |
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍
ശ്രീ. എ.റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്‍
,, ലൂഡി ലൂയിസ്
,, പി.സി. വിഷ്ണുനാഥ്
(എ)പുതിയതായി രൂപീകൃതമായ കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍ മത്സ്യമേഖലയുടെ വികസനത്തിന് ഉപയുക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(ബി)മത്സ്യകൃഷിയുടെ ശാസ്ത്രീയ വശം അപഗ്രഥിച്ച് പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിനായി സര്‍വ്വകലാശാല വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ;
(സി)ഫിഷറീസ് സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ സാന്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?
|
<<back |
|