UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

6191

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നടപടി 

ശ്രീ. സാജു പോള്‍

(എ)സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഫയലുകളുടെയും മറ്റും കൈമാറ്റം കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)വിവിധ വകുപ്പുകള്‍ തമ്മിലുള്ള കത്ത്-ഫയല്‍ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയാല്‍ കാലതാമസം ഒഴിവാക്കാമെന്നതിനാല്‍ അത്തരം പരിഷ്ക്കാരം നടപ്പിലാക്കാന്‍ തയ്യാറാകുമോ; 

(ഡി)എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫ്രണ്ട് ഓഫിസ് സംവിധാനവും അപേക്ഷകന് രസീത് നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തുമോ?

6192

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിക്കാത്തവര്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പി.റ്റി.എസ്. ജോലി പോലും ലഭിക്കാത്തവര്‍ക്ക് പ്രായപരിധി ഉയര്‍ത്തി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(ബി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാനുഷിക പരിഗണന നല്‍കി ജോലി ലഭിക്കുന്നതിനായി ഒരു പ്രതേ്യക പാക്കേജ് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് മുപ്പത് വര്‍ഷത്തിലേറെ കഴിഞ്ഞ് സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കാലയളവ് വര്‍ദ്ധിപ്പിച്ചു നല്‍കുമോ ? 

6193

ഡി.പി.സി. കള്‍ സമയബന്ധിതമായി ചേരുന്നതിന് നടപടി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റികള്‍ നിശ്ചിതകാലയളവില്‍ ചേരാത്തതിനാല്‍ ജീവനക്കാരുടെ പ്രൊമോഷന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പോലീസ് വകുപ്പില്‍ വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി അവസാനമായി ചേര്‍ന്നത് എന്നാണെന്ന് അറിയിക്കുമോ;

(സി)ഡി.പി.സി. സമയബന്ധിതമായി വിളിച്ചുചേര്‍ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

6194

വികലാംഗ പെന്‍ഷന്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വികലാംഗപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ ജില്ലതിരിച്ച് ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിതരണം ചെയ്ത വികലാംഗ പെന്‍ഷന്‍റെ വിശദാംശങ്ങള്‍ ജില്ലതിരിച്ച് ലഭ്യമാക്കുമോ; 

(സി)2013 ഏപ്രില്‍ 1 ന് ശേഷം അപേക്ഷിച്ച വികലാംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)ഇവര്‍ക്ക് അടിയന്തിരമായി പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ? 

6195

ഫാമിലി പെന്‍ഷന്‍ ഉറപ്പാക്കാന്‍ നടപടി 

ശ്രീ. മാത്യു റ്റി. തോമസ്

(എ)വികലാംഗരല്ലാത്തതിനാല്‍ വിധവകളും അശരണരും ആയ പെണ്‍മക്കള്‍ക്ക് ഫാമിലി പെന്‍ഷന്‍ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

6196

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച നയം 

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, എം.പി. വിന്‍സെന്‍റ് 
,, ലൂഡി ലൂയിസ് 
,, വി.പി. സജീന്ദ്രന്‍ 

(എ)പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടപ്പാക്കാനുള്ള നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത നയരൂപീകരണത്തിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

6197

ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാന സെക്രട്ടേറിയറ്റില്‍ പൊതുഭരണ, നിയമ, ധനകാര്യ വകുപ്പുകളില്‍ അസിസ്റ്റന്‍റ് മുതല്‍ സ്പെഷ്യല്‍ സെക്രട്ടറിവരെയുള്ള എത്ര തസ്തികകളാണ് ഉള്ളത്; 

(ബി)പ്രസ്തുത തസ്തികകളില്‍ ഓരോന്നിലും ഇപ്പോള്‍ എത്രപേരാണ് ജോലി ചെയ്യുന്നത്; 

(സി)പ്രസ്തുത തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ എത്രപേരാണ് വിവിധ ഡയറക്ടറേറ്റുകളിലും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നത്; ഇവരുടെ പേര്, തസ്തിക, ജോലി ചെയ്യുന്ന സ്ഥാപനം എന്നിവ വ്യക്തമാക്കാമോ ?

6198

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയുളള പ്രൊമോഷന്‍ 

ശ്രീ. എ. എം. ആരിഫ്

(എ)സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ അസിസ്റ്റന്‍റ് കേഡറില്‍ കെ. എസ്.& എസ്. എസ്. ആര്‍ ചട്ടം 27 പ്രകാരം നിഷ്കര്‍ഷിക്കുന്ന സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ബൈട്രാന്‍സ്ഫര്‍ പ്രകാരം സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ സെക്ഷന്‍ ഓഫീസര്‍മാരായി നിയമിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ; 

(ബി)പൊതുഭരണവകുപ്പ് സെക്രട്ടറി കണ്‍വീനറായ ഡി. പി. സി (ലോവര്‍) ചേരുന്പോള്‍ 04.12.1979 ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ നന്പര്‍113789/ഞൌഹല1/79/ഏഅഉ യില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രൊഫോര്‍മയില്‍ അനധികൃതമായി തിരുത്തല്‍ വരുത്തി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് സെലക്ട് ലിസ്റ്റ് സൃഷ്ടിക്കുന്നത് സംബന്ധിച്ച പരാതിയുടെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)സെക്രട്ടേറിയറ്റ് സ്റ്റേറ്റ് സര്‍വ്വീസിലെ എന്‍ട്രി തസ്തികയായ സെക്ഷന്‍ ഓഫീസര്‍ നിയമനത്തില്‍ ഫീഡര്‍ കാറ്റഗറികളുടെ സീനിയോറിറ്റി ലിസ്റ്റ് ഇല്ലാതെ സെലക്ട് ലിസ്റ്റ് സൃഷ്ടിച്ചെടുക്കുന്നത് ഭരണഘടനയിലും നിയമത്തിലും നിലനില്‍ക്കുന്ന റിസര്‍വേഷന്‍ അട്ടിമറി നടത്തുവാനാണെന്നത് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ലഭിച്ച പരാതി സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ക്കായി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചത്; 

(ഡി)നാളിതുവരെ സെക്രട്ടേറിയറ്റില്‍ സീനിയോറിറ്റി ലിസ്റ്റ് ഇല്ലാതെ (ചട്ടം 27-ല്‍ നിഷ്കര്‍ഷിക്കുന്ന) നടത്തിയ പ്രൊമോഷനുകള്‍ ഏതുതരത്തില്‍ ക്രമീകരിക്കും എന്ന് വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത നിയമനമല്ലാതെ പ്രൊമോഷന്‍ പ്രകാരം സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി മുന്‍കാല പ്രാബല്യത്തോടെ പുനസ്ഥാപിച്ചു നല്‍കുമോ? 

6199

സൂപ്പര്‍ ന്യൂമററി തസ്തികയിലെ എല്‍.ഡി.ക്ലാര്‍ക്കുമാരുടെ ആനുകൂല്യങ്ങള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്തു വരുന്ന എല്‍.ഡി.ക്ലാര്‍ക്കുമാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ അടിസ്ഥാനവേതനം ഒഴികെയുള്ളവ നിര്‍ത്തലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത ജീവനക്കാര്‍ ഇത്രനാള്‍ കൈപ്പറ്റിയിരുന്ന ആനൂകുല്യങ്ങളില്‍ ഏതെങ്കിലും തിരികെ പിടിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

6200

ടൈപ്പിസ്റ്റ് ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളിലെ കേഡര്‍ സ്ട്രെങ്ത് പുനര്‍നിര്‍ണ്ണയം 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)07.06.2013-ലെ 4698/2013/പൊ.ഭ.വ ഉത്തരവു പ്രകാരം ടൈപ്പിസ്റ്റ് ഗ്രെഡ് ക, ഗ്രേഡ് കക തസ്തികകളിലെ കേഡര്‍ സ്ട്രെങ്ത് താല്‍ക്കാലികമായി പുനര്‍നിര്‍ണ്ണയിച്ചതിന്‍റെ ഉദ്ദേശ്യമെന്തായിരുന്നു എന്ന് വ്യക്തമാക്കുമോ; 

(ബി)ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ ഓരോന്നിലും ഇപ്പോള്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)നിലവിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സങ്ങളെന്തെങ്കിലുമുണ്ടോ; ടൈപ്പിസ്റ്റുമാരുടെ മൊത്തം കേഡര്‍ സ്ട്രെങ്ത് എത്രയാണ്; 

(ഡി)തടസ്സങ്ങളുണ്ടെങ്കില്‍ കേഡര്‍ സ്ട്രെങ്ത് പുനര്‍ നിര്‍ണ്ണയിച്ചതിനുശേഷം എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ അടിയന്തരമായി നിര്‍ദ്ദേശം നല്‍കുമോ?

6201

സൂപ്പര്‍ ന്യൂമററി തസ്തികയിലെ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ഒരേ സര്‍ക്കാര്‍ ഉത്തരവില്‍ ഒരേ ദിവസം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ക്ലാര്‍ക്കുമാരുടെ സര്‍വ്വീസ് സീനിയോറിറ്റി നിശ്ചയിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ; 

(ബി)ഒരേ സര്‍ക്കാര്‍ ഉത്തരവില്‍ ഒരേ ദിവസം ഒരു വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച എല്‍.ഡി.സി. മാരുടെയും ആശ്രിത നിയമനം വഴി ജോലിയില്‍ പ്രവേശിച്ച എല്‍.ഡി.സി. മാരുടെയും സര്‍വ്വീസ് സീനിയോറിറ്റി നിശ്ചയിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ?

6202

പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് നടപടി 

ശ്രീ. എ. എ. അസീസ്

(എ)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വാവധി അനുവദിച്ചിട്ടുണ്ടോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)എത്ര ദിവസമാണ് പിതൃത്വാവധി അനുവദിച്ചിട്ടുള്ളത്; 

(സി)പിതൃത്വാവധിയിലായിരിക്കുന്ന കാലയളവ് പ്രൊബേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഡ്യൂട്ടിയായി പരിഗണിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; 

(ഡി)പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമോ; 

(ഇ)മുന്‍കാല പ്രാബല്യത്തോടെ പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുമോ? 

6203

പ്രീ സര്‍വ്വീസ് പരിശീലനം 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)സംസ്ഥാന സര്‍വ്വീസില്‍ ഏതെല്ലാം തസ്തികകള്‍ക്കാണ് പ്രീ സര്‍വ്വീസ് പരിശീലനം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രീ സര്‍വ്വീസ് പരിശീലനകാലം സര്‍വ്വീസായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6204

സെക്രട്ടേറിയറ്റ് സര്‍വ്വീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റുമാര്‍ 

ശ്രീ. എം.എ. വാഹീദ്

(എ)സെക്രട്ടേറിയറ്റ് സര്‍വ്വീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റുമാടെ ശന്പള സ്കെയില്‍ എത്രയാണ് ;

(ബി)ഇവരെ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

(സി)ഇവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(ഡി)അവ മോണിറ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?

6205

പൊതുഭരണ വകുപ്പിലെ തസ്തികകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ അനുവദിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും ഗ്രേഡ്തിരിച്ചുള്ള കേഡര്‍ സ്ട്രെങ്ത്ത് ലഭ്യമാക്കുമോ ; 

(ബി)നിലവില്‍ പ്രസ്തുത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ തസ്തിക/ഗ്രേഡ് തിരിച്ചുള്ള എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6206

മലബാറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കാന്‍ നടപടി 

ശ്രീ. പി. റ്റി. എ. റഹീം

(എ)കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മലബാറില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള മാവൂരില്‍ പ്രസ്തുത സ്ഥാപനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ എം.എല്‍.എ. മാര്‍ നിവേദനം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എന്തുനടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്; നിവേദനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

6207

ശാസ്ത്രപോഷിണി സ്കീം 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നടപ്പാക്കുന്ന ശാസ്ത്രപോഷിണി പദ്ധതി 2011-12,2012-13, 2013-14 വര്‍ഷങ്ങളില്‍ ഏതെല്ലാം വിദ്യാലയങ്ങളില്‍ ആണ് നടപ്പാക്കിയത്; വിദ്യാലയങ്ങളുടെ പേര്, ജില്ല എന്നിവ വിശദമാക്കുമോ; 

(ബി)സെലക്ടീവ് ഓഗ്മെന്‍റേഷന്‍ ഓഫ് റിസര്‍ച്ച് & ഡെവലപ്മെന്‍റ് പദ്ധതി പ്രകാരം 2011-2012, 2012-13,2013-14 വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം; വര്‍ഷം, ജില്ല, വിദ്യാലയം തിരിച്ച് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത രണ്ട് പദ്ധതികളിലും കൊയിലാണ്ടി നിയോജക മണ്ധലത്തിലെ ഒരു വിദ്യാലയവും പരിഗണിക്കപ്പെട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ഈ വര്‍ഷം കൊയിലാണ്ടി മണ്ധലത്തിലെ വിദ്യാലയങ്ങളെ പ്രസ്തുത പദ്ധതികളിലേക്ക് പരിഗണിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)2014-2015 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതികള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി പരിഗണിക്കപ്പെട്ട സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ? 

6208

പി & എ.ആര്‍.ഡി. വര്‍ക്ക്സ്റ്റഡി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ 

 ശ്രീ. വി. ശിവന്‍കുട്ടി

(എ) പി & എ.ആര്‍.ഡി. വര്‍ക്ക്സ്റ്റഡി വിഭാഗത്തില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട് എന്നു വ്യക്തമാക്കുമോ; 

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പ്രസ്തുത വിഭാഗം എത്ര വകുപ്പുകളില്‍ വര്‍ക്ക്സ്റ്റഡി നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അത് ഏതെല്ലാം വകുപ്പുകളാണെന്നും വിശദമാക്കുമോ; 

(സി) പ്രസ്തുത റിപ്പോര്‍ട്ടുകളിന്മേല്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ?

6209

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര കമ്മീഷന്‍റെ ഉത്തരവ് 

ശ്രീ. പി. റ്റി. എ. റഹീം

(എ)ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷന്‍റെ 03.01.2014 ലെ സ.ഉ (പി) നം. 1/2014/ഉ.ഭ.പ.വ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ബാധകമാക്കിയിട്ടുണ്ടോ; 

(ബി)ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ? 

6210

ഭരണപരിഷ്ക്കാര കമ്മീഷന്‍ 

ശ്രീ. റ്റി.യു. കുരുവിള 
,, സി. എഫ്. തോമസ്

(എ)സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗം ലഭിക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിലേക്ക് ഒരു ഭരണ പരിഷ്ക്കാര കമ്മീഷനെ നിയമിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാ ക്കുമോ ; 

(ബി)ഇങ്ങനെ നിയമിക്കപ്പെടുന്ന കമ്മീഷന്‍ ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6211

സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ആശ്രിത നിയമന വ്യവസ്ഥയില്‍ നിയമിതരായ എല്‍.ഡി.ക്ലാര്‍ക്കുമാരുടെ റെഗുലറൈ സേഷനും പ്രൊബേഷനും 

ശ്രീമതി പി. അയിഷാ പോറ്റി

(എ)2012, 2014 വര്‍ഷങ്ങളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ആശ്രിത നിയമന വ്യവസ്ഥയില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി.ക്ലാര്‍ക്കുമാരുടെ നിയമനം റെഗുലറൈസ് ചെയ്യാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദവിവരങ്ങള്‍ അറിയിക്കുമോ; 

(ബി)നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യാത്തതിനാല്‍ പ്രസ്തുത എല്‍.ഡി.ക്ലാര്‍ക്കുമാരുടെ പ്രൊബേഷന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത ജീവനക്കാരുടെ പ്രൊബേഷന്‍ പൂര്‍ത്തികരിക്കാന്‍ നിലവിലെ സര്‍വ്വീസ് ചട്ടങ്ങളില്‍ മാറ്റം വേണമെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ ?

6212

വിമുക്തഭടന്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, ഷാഫി പറന്പില്‍ 
,, ലൂഡി ലൂയിസ് 
,, എ.പി. അബ്ദുള്ളക്കുട്ടി 

(എ)സംസ്ഥാനത്തെ വിമുക്തഭടന്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)സമിതിയുടെ പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ഡി)റിപ്പോര്‍ട്ടിന്‍മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

6213

വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, വി. പി. സജീന്ദ്രന്‍ 
,, വി. റ്റി. ബല്‍റാം 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)സംസ്ഥാനത്തെ വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്: വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുസംബന്ധിച്ച് ലഭിച്ച പരാതികളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്; 

(ഡി)വിമുക്തഭടന്‍മാരുടെ പുനരധിവാസത്തിന് എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത്; 

(ഇ)വിമുക്തഭടന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ? 

6214

ആര്‍മി സര്‍വ്വീസ് പെന്‍ഷനും, സംസ്ഥാന സര്‍വ്വീസ്പെന്‍ഷനും നല്‍കുന്നതിന് നടപടി 

ശ്രീ. സി. ദിവാകരന്‍

(എ)ആര്‍മി സര്‍വ്വീസ്, സംസ്ഥാന സര്‍വ്വീസ് എന്നിവയില്‍ ജോലിനോക്കി വിരമിച്ചശേഷം രണ്ട് പെന്‍ഷനും വാങ്ങിവരവേ മരണപ്പെട്ട വ്യക്തികളുടെ ഭാര്യമാര്‍ക്ക് രണ്ട് ഫാമിലി പെന്‍ഷനും ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ; 

(ബി)കേന്ദ്രസര്‍ക്കാര്‍ ഉത്തരവുപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ ഈ രണ്ടുപെന്‍ഷനും ഒരേസമയം ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സംസ്ഥാനത്തും പ്രസ്തുത രണ്ട് ഫാമിലിപെന്‍ഷനും ഒരുമിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

6215

എന്‍.സി.സി. ക്യാന്പുകളിലെ മോശം പ്രവണതകള്‍ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)കോട്ടയം എന്‍.സി.സി. ഗ്രൂപ്പിന്‍റെ കീഴിലുള്ള തിരുവല്ല 15 കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ അഭിമുഖ്യത്തില്‍ 2014 മെയ് 22 മുതല്‍ 31 വരെ ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍വെച്ച് ഒരു എന്‍.സി.സി. ക്യാന്പ് നടന്നിട്ടുണ്ടോ; ഇതിന്‍റെ ചുമതല ആര്‍ക്കായിരുന്നു; വിശദമാക്കുമോ; 

(ബി)പ്രസ്തുത ക്യാന്പില്‍ പങ്കെടുത്ത ഗേള്‍ കേഡറ്റിനെ അപമാനിക്കാന്‍ ശ്രമിച്ച കൂക്ക്ഹൌസിലെ ജീവനക്കാരനെതിരെ കേഡറ്റ് പരാതി നലകിയിട്ടുണ്ടോ; പ്രസ്തുത പരാതിയിന്മേല്‍ തെറ്റായി നടപടി സ്വീകരിച്ച കമാന്‍ഡന്‍റിന്‍റെ പേരില്‍ മുഖ്യമന്ത്രിക്ക് ആരെങ്കിലും പരാതി നല്‍കിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)എന്‍.സി.സി ക്യാന്പുകളില്‍ ഇത്തരം മോശം പ്രവണതകള്‍ ആവര്‍ത്തിക്കതിരിക്കുന്നതിന് മാതൃകാപരമായ നടപടി സ്വീകരിക്കുമോ?

6216

ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച സഹായം വിതരണം ചെയ്യാന്‍ നടപടി 

ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട, കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ പാളയംപറന്പ് ദേശത്ത്, ഊളപ്പറന്പില്‍ വീട്ടില്‍ യു.വി. സനലന്‍റെ മകന്‍റെ അപകടമരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 12.04.2012-ലെ 13472/ഉഞഎ/ഇങ/12 നന്പര്‍ ഉത്തരവ് പ്രകാരം അനുവദിച്ച മുപ്പതിനായിരം രൂപ നാളിതുവരെ വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)സനലന്‍റെ പേരില്‍ അനുവദിച്ചിട്ടുള്ള പ്രസ്തുത ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഇത്തരത്തില്‍ അനുവദിച്ച തുകകള്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

6217

ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച ധനസഹായം ലഭ്യമാക്കാന്‍ നടപടി 

ശ്രീ.കെ.കെ. ജയചന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികിത്സാധനസഹായം അനുവദിക്കുന്നതിനായി ശ്രീ. രാധാകൃഷ്ണന്‍, വാഴത്തറയില്‍, നെടുങ്കണ്ടം എന്നയാള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; 

(ബി)മുഖ്യമന്ത്രിയുടെ ഓഫീസില്‍ 11773/ഉഞഎ/ഇങ/2013 ആയി നന്പര്‍ ചേര്‍ത്ത പ്രസ്തുത അപേക്ഷയിന്മേല്‍ അനുവദിച്ച ധനസഹായം അപേക്ഷകന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ 15.4.2013 ല്‍ അനുവദിച്ച തുക ഇതുവരെ അപേക്ഷകന് ലഭ്യമാക്കാതിരുന്നതെന്തുകൊണ്ടാണെന്നറിയിക്കുമോ; 

(സി)അപേക്ഷകന് അടിയന്തരമായി ധനസഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6218

ദുരിതാശ്വാസ നിധിയില്‍ നിന്നനുവദിച്ച തുക ലഭ്യമാക്കാന്‍ നടപടി 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം ലഭിക്കുന്നതിനായി ശ്രീമതി. സുമതി കരുണാകരന്‍, പനയക്കല്‍, ചെറുപുറം, രാജക്കാട് എന്നയാള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നോ; 

(ബി)അപേക്ഷ 23430/ഉഞഎ/ഇങ/2013 എന്ന നന്പറില്‍ രേഖപ്പെടുത്തുകയും 1,00,000 അപകടമരണം സംഭവിച്ച വ്യക്തിയുടെ ആശ്രിതയായ സുമതിക്ക് അനുവദിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടോ; അപേക്ഷകയ്ക്ക് പ്രസ്തുത തുക കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ; 

(സി)അപേക്ഷകയ്ക്ക് പ്രസ്തുത ധനസഹായം അടിയന്തരമായി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

6219

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം 

ശ്രീ. റ്റി.വി. രാജേഷ്

(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മരണപ്പെട്ട രോഗികളുടെ ആശ്രിതര്‍ക്കും എന്തെല്ലാം ധനസഹായങ്ങളാണ് നല്കിവരുന്നതെന്ന് വിശദമാക്കുമോ ;

(ബി)ദുരിത ബാധിതരെ ചികിത്സിക്കുന്നതിനായി പ്രതേ്യക ആശുപത്രി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

6220

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 

ശ്രീ. സി. കൃഷ്ണന്‍

(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരണപ്പെട്ട വരുടെ ആശ്രിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശപ്രകാരം അനുവദിച്ച 5 ലക്ഷം രൂപയുടെ ധനസഹായത്തിന്‍റെ രണ്ട് ഗഡുക്കള്‍ (3 ലക്ഷം രൂപ) എത്രപേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ധനസഹായം ഏതു തീയതി വരെ മരണപ്പെട്ടവരുടെ ആശ്രതിര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ ; 

(സി)മരണപ്പെട്ടവരുടെ ആശ്രിതരില്‍ എത്ര പേര്‍ക്ക് ഇനിയും തുക വിതരണം ചെയ്യാനുണ്ടെന്ന് ലിസ്റ്റ് സഹിതം അറിയിക്കുമോ ; 

(ഡി)മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

6221

ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം 

ശ്രീ. എം. ചന്ദ്രന്‍

(എ)ആത്മഹത്യ ചെയ്തവരുടെ എത്ര കുടുംബങ്ങള്‍ക്കാണ് ദുരിതാശ്വാസനിധിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ധനസഹായം അനുവദിച്ചിട്ടുള്ളതെന്നറിയിക്കുമോ ; 

(ബി)ധനസഹായം അനുവദിച്ചവരുടെ പേരുവിവരം അറിയിക്കുമോ ; 

(സി)കുടുംബനാഥന്‍ കൊലചെയ്യപ്പെട്ട കേസുകളില്‍ ഏതെങ്കിലും കുടുംബത്തിന് ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചിട്ടുണ്ടോ ; 

(ഡി)എങ്കില്‍ എത്ര പേര്‍ക്ക് നല്കിയെന്നും ആര്‍ക്കൊക്കെയാണെന്നും വ്യക്തമാക്കുമോ ?

6222

മൂക്കന്നൂര്‍ പഞ്ചായത്തില്‍ കനാല്‍ വെള്ളത്തില്‍ വീണ് മരിച്ച അലീനയുടെ കുടുംബത്തിന് സഹായധനം 

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ധലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ പറന്പയം ഭാഗത്ത് 2014 മെയ് മാസം 13-ാം തീയതി ചാലക്കുടി ഇടതുകര കാലടി മെയിന്‍ കനാലില്‍ പാലാട്ടി വീട്ടില്‍ ടോമിയുടെയും സിനിയുടെയും മകളായ അലീന കനാല്‍ വെള്ളത്തില്‍ വീണ് മരിച്ചത് കണക്കിലെടുത്ത് കുട്ടിയുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍നിന്നും സഹായധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6223

സംസ്ഥാനത്തിനുള്ള അവകാശം നഷ്ടമായ ഡാമുകള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കേരളത്തിന്‍റെ ഭൂപരിധിയിലുള്ള ഏതെങ്കിലും ഡാമുകളുടെ അവകാശാധികാരങ്ങള്‍ ഈ അടുത്ത കാലത്ത് സംസ്ഥാനത്തിന് നഷ്ടമായിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ ഡാമുകളുടെയെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത അവകാശാധികാരങ്ങള്‍ നഷ്ടപ്പെടാനുണ്ടായ സാഹചര്യമെന്താണ്; 

(ഡി)ആയതിന് ഉത്തരവാദിയായവര്‍ ആരൊക്കെയാണെന്നും അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്നും അറിയിക്കുമോ?

6224

പി.എസ്.സി മാന്വല്‍ പരിഷ്ക്കരണം 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, അന്‍വര്‍ സാദത്ത് 
,, സണ്ണി ജോസഫ് 
,, വി.റ്റി. ബല്‍റാം 

(എ)പി.എസ്.സി. മാന്വല്‍ പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് മാന്വലില്‍ വരുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?

6225

പി.എസ്.സി. എഴുത്തുപരീക്ഷകള്‍ക്ക് ക്വസ്റ്റ്യന്‍ ബാങ്ക് 

ശ്രീ. ഹൈബി ഈഡന്‍ 
'' വി. ഡി. സതീശന്‍ 
'' എ. പി. അബ്ദുള്ളക്കുട്ടി 
'' ഐ. സി. ബാലകൃഷ്ണന്‍ 

(എ)പി.എസ്.സി. നടത്തുന്ന എഴുത്തു പരീക്ഷകള്‍ക്ക് ക്വസ്റ്റ്യന്‍ ബാങ്ക് തയ്യാറാക്കുവാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഉദ്യോഗാര്‍ത്ഥികളെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ക്വസ്റ്റ്യന്‍ ബാങ്കില്‍ ഉള്‍പ്പെടുത്താതിരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

6226

പി.എസ്.സി. പരീക്ഷ സംബന്ധിച്ച പരാതി 

ശ്രീമതി കെ. കെ. ലതിക

(എ) കാറ്റഗറി നന്പര്‍ 279/2011 പ്രകാരം 19.01.2013-ാം തീയതി നടത്തിയ കൃഷി ഓഫീസര്‍ ഗ്രേഡ് കക യോഗ്യതാ നിര്‍ണ്ണയ പരീക്ഷയെ സംബന്ധിച്ച് പി.എസ്.സി. സെക്രട്ടറി, ചെയര്‍മാന്‍, വിജിലന്‍സ് ഓഫീസര്‍ എന്നിവര്‍ക്ക് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത പരാതികളിന്മേല്‍ പി.എസ്.സി. വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ; 

(സി) പ്രസ്തുത പരീക്ഷയില്‍ അപേക്ഷയോടൊപ്പം സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരും യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ചതായുള്ള പരാതിയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

6227

എച്ച്.എസ്.എ.-ഗണിതശാസ്ത്രം തസ്തികയിലെ നിയമനം 

ശ്രീ. ഇ.കെ. വിജയന്‍

(എ)കോഴിക്കോട് ജില്ലയില്‍ എച്ച്.എസ്.എ. ഗണിതശാസ്ത്രം തസ്തികയിലേക്ക് ഏറ്റവുമൊടുവില്‍ പി. എസ്.സി. അപേക്ഷ ക്ഷണിച്ചത് എപ്പോഴാണ് ; കാറ്റഗറി നന്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ ; 

(ബി)ഇതിന്മേല്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ;

(സി)പരീക്ഷ എന്നത്തേക്ക് നടത്താനാണ് ഉദ്ദേശിക്കുന്നത് ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് എന്നത്തേക്ക് നിയമനം നടത്താന്‍ കഴിയുമെന്നറിയിക്കുമോ ?

6228

ഫയര്‍മാന്‍ തസ്തികയിലെ നിയമനം 

ശ്രീ. ജി. സുധാകരന്‍

(എ)ഫയര്‍മാന്‍ തസ്തികയിലേക്ക് എന്നാണ് പി.എസ്.സി അവസാനമായി അപേക്ഷ ക്ഷണിച്ചത്; പരീക്ഷ നടത്തിയതും, ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും എന്നാണെന്ന് വിശദമാക്കുമോ; 

(ബി)ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കായികക്ഷമതാ പരീക്ഷ നടത്തി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ; 

(സി)ഫയര്‍മാന്‍ തസ്തികയുടെ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുണ്ട്; റാങ്ക് ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ? 

6229

കന്പനി/കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലെ ക്ലര്‍ക്ക്-കം- ടൈപ്പിസ്റ്റ് നിയമനം 

ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)കന്പനി/കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലേക്ക് ക്ലര്‍ക്ക് -കം-ടൈപ്പിസ്റ്റ് തസ്തികയുടെ റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം ലഭിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര ഒഴിവുകളാണ് നിലവില്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് കിട്ടിയിട്ടുള്ളത്;

(സി)നിലവിലുള്ള എല്ലാ ഒഴിവുകളും നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ?

6230

കന്പനി/കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലെ ക്ലാര്‍ക്ക് - കം-ടൈപ്പിസ്റ്റ് തസ്തികയിലെ നിയമനങ്ങള്‍ 

ശ്രീ. എം.ഹംസ

(എ)കന്പനി/കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലേക്ക് ക്ലാര്‍ക്ക്- കം-ടൈപ്പിസ്റ്റ് തസ്തികയുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്രപേരെ പ്രസ്തുത ലിസ്റ്റില്‍നിന്ന് നിയമിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ബി)നിലവില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തുകിട്ടിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)മുഴുവന്‍ ഒഴിവുകളിലേക്കും നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)സപ്ലിമെന്‍ററി ലിസ്റ്റില്‍നിന്ന് ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ; നിയമനം നടത്താന്‍ സാദ്ധ്യതയുണ്ടോ എന്ന് വ്യക്തമാക്കുമോ ?

6231

താഴ്ന്നവിഭാഗം ജീവനക്കാരുടെ തസ്തികമാറ്റം വഴിയുള്ള നിയമനം 

ശ്രീ. പി.സി. ജോര്‍ജ് 
'' റോഷി അഗസ്റ്റിന്‍ 
'' എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ്

(എ)വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക്/ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളുടെ പത്ത് ശതമാനം അതതു വകുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ തസ്തിക മാറ്റം വഴി നിയമനം നല്കുന്ന ഉത്തരവു പ്രകാരം നാളിതുവരെ എത്ര ഒഴിവുകള്‍ നികത്തിയിട്ടുണ്ട് ; വകുപ്പ് തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ ; 

(ബി)ഓരോ വകുപ്പിലും ഇത്തരത്തില്‍ നിയമനം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ ഓരോ വകുപ്പിലും ഇത്തരം ജീവനക്കാരുടെ എണ്ണം എത്ര വീതമെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാത്ത വകുപ്പുകള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ ;

(ഡി)പ്രസ്തുത വകുപ്പുകള്‍ക്ക് പട്ടിക തയ്യാറാക്കുന്നതില്‍ നേരിടുന്ന തടസ്സങ്ങള്‍ക്ക് കാരണമെന്താണെന്നറിയിക്കുമോ; 

(ഇ)സമയബന്ധിതമായി പ്രസ്തുത പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്കുമോ ?

6232

വാച്ച്മാന്‍മാരുടെ ജോലിസമയം 

ശ്രീ. പി.റ്റി.എ. റഹീം

(എ)വിവിധ വകുപ്പുകളില്‍ ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ നിയമിതരായ വാച്ച്മാന്‍മാരുടെ ജോലിസമയം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ ; 

(ബി)ദിവസം പതിനാറുമണിക്കൂര്‍ വരെ പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി ചെയ്യുന്ന സാഹചര്യം നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)പ്രസ്തുത ജീവനക്കാര്‍ക്ക് എന്തെങ്കിലും കോംപന്‍ സേറ്ററി അവധി അനുവദിക്കുന്നുണ്ടോ ; വിശദമാക്കുമോ ; 

(ഡി)പ്രസ്തുത ജീവനക്കാര്‍ക്ക് ഇത്രയധികം സമയം ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നത് മനുഷ്യാവകാശലംഘനമല്ലേയെന്ന് വ്യക്തമാക്കുമോ ?

6233

ബിവറേജസ് കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ 

ശ്രീ. എം. ഹംസ

(എ)ബിവറേജസ് കോര്‍പ്പറേഷനിലേക്ക് ഹെല്‍പ്പര്‍, പ്യൂണ്‍ റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍നിന്ന് ഇതുവരെ എത്രപേരെ നിയമിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)ആകെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തുകിട്ടിയിട്ടുള്ളത്;

(സി)എത്രപേരെ ഉടന്‍ നിയമിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ലിസ്റ്റിന്‍റെ സപ്ലിമെന്‍ററി ലിസ്റ്റില്‍നിന്ന് ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ?

6234

കോഴിക്കോട് ജില്ലയില്‍ ഫുള്‍ടൈം ലാഗേ്വജ് ടീച്ചര്‍ (ഹിന്ദി) നിയമനം 

ശ്രീ. സി. മോയിന്‍കുട്ടി

(എ)കോഴിക്കോട് ജില്ലയില്‍ ഫുള്‍ടൈം ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി) തസ്തികയിലെ നിയമനത്തിനുള്ള ലിസ്റ്റ് നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട് എന്നറിയിക്കുമോ;

(സി)പ്രായപരിധി കഴിയാറായ നിരവധി ഉദേ്യാഗാര്‍ത്ഥികള്‍ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രസ്തുത റാങ്ക്ലിസ്റ്റിന്‍റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമോ?

6235

തൃശൂര്‍ ജില്ലയിലെ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ നിയമനം 

ശ്രീ. ബി.ഡി. ദേവസ്സി

(എ)തൃശൂര്‍ ജില്ലയില്‍ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് പ്രസ്തുത തസ്തികയിലേക്ക് വീണ്ടും പി.എസ്.സി. അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിലവില്‍ നിയമനം നല്‍കിയിട്ടുണ്ട് എന്നും എത്ര വേക്കന്‍സികളാണ് റിപ്പോര്‍ട്ടു ചെയ്തുകിട്ടിയിട്ടുള്ളതെന്നും അറിയിക്കുമോ?

6236

ബിവറേജസ് കോര്‍പ്പറേഷനിലെ ഹെല്‍പ്പര്‍, പ്യൂണ്‍ നിയമനങ്ങള്‍ 

ശ്രീമതി ഇ.എസ്. ബിജിമോള്‍

(എ)ബിവറേജസ് കോര്‍പ്പറേഷനിലേക്ക് ഹെല്‍പ്പര്‍, പ്യൂണ്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇതില്‍ നിന്ന് ഇതുവരെ എത്രപേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ; ഇനിയും എത്രപേര്‍ക്ക് ഉടനെ നിയമനം ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുമോ; 

(ബി)മൊത്തം എത്ര ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുകിട്ടിയിട്ടുള്ളതെന്ന് അറിയിക്കുമോ; 

(സി) നിലവിലുള്ള റാങ്ക്ലിസ്റ്റിന്‍റെ സപ്ലിമെന്‍ററി ലിസ്റ്റില്‍ നിന്ന് ആര്‍ക്കെങ്കിലും നിയമനം ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

6237

തിരുവനന്തപുരം ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി) നിയമനം 

ശ്രീ. എസ്. ശര്‍മ്മ

(എ)തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഹിന്ദി) തസ്തികയിലെ റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6238

ടൈപ്പിസ്റ്റ് തസ്തികയിലെ നിയമനം 

ഡോ. കെ. ടി. ജലീല്‍

പൊതുഭരണ വകുപ്പ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ്, ധനകാര്യവകുപ്പ് തുടങ്ങിയവയിലെ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഇപ്പോഴുള്ള റാങ്ക്ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കും; കാലാവധി അവസാനിക്കുന്നതിന് മുന്പുതന്നെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

6239

വനിതാപോലീസ് തസ്തികയിലെ നിയമനം 

ശ്രീ. ജെയിംസ് മാത്യു

(എ)പോലീസ് സേനയിലേക്കുള്ള വനിതാപോലീസ് വിഭാഗത്തിലേക്ക് നിയമനം നടത്താന്‍ പി.എസ്.സി. ലിസ്റ്റ് തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രപേരുള്‍പ്പെടുന്നു; അതില്‍ എത്രപേര്‍ക്ക് അഡൈ്വസ് അയച്ചു; 

(ബി)പ്രസ്തുത തസ്തികയില്‍ ആകെ റിപ്പോര്‍ട്ടു ചെയ്തുകിട്ടിയിട്ടുള്ള ഒഴിവുകളുടെ എണ്ണം വ്യക്തമാക്കുമോ; 

(സി)വനിതാ പോലീസിന്‍റെ അംഗബലം കൂട്ടുമെന്ന പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ നിലവിലെ പി.എസ്.സി. ലിസ്റ്റിലുള്ളവരെ മുഴുവന്‍ അതിനായി പരിഗണിക്കുമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.