|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5920
|
പാര്‍ട്ണര്‍ കേരള പദ്ധതി
ശ്രീ. എം. ഹംസ
(എ) പാര്‍ട്ണര്‍ കേരള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
(ബി) പാര്‍ട്ണര്‍ കേരള പദ്ധതിയില്‍ പങ്കാളികളാവാന്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(സി) പാര്‍ട്ണര്‍ കേരള പദ്ധതിക്കായി ഏതെല്ലാം വകുപ്പുകളുടെ നേതൃത്വത്തില്‍ പാര്‍ട്ണേഴ്സ് മീറ്റ് നടത്തുകയുണ്ടായി; വിശദാംശം നല്‍കുമോ?
|
5921 |
പാര്‍ട്ണര്‍ കേരള നിക്ഷേപക സംഗമം
ശ്രീ. എം. ഉമ്മര്‍
(എ)പാര്‍ട്ണര്‍ കേരള നിക്ഷേപക സംഗമം സംസ്ഥാനത്തിന്‍റെ വികസനത്തില്‍ എന്തൊക്കെ സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;
(ബി)പി.പി.പി.അടിസ്ഥാനത്തില്‍ നഗരസഭകളുടെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ നഗരസഭകളുടെ സാന്പത്തിക നിലയില്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(സി)നഗരസഭകളുടെ വികസന പ്രക്രിയയില്‍ പി.പി.പി. പദ്ധതികള്‍ ഒരു സ്ഥിരം സംവിധാനമായി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
5922 |
നിര്‍മ്മല്‍ ഭാരത് അഭിയാന്‍
ശ്രീ. എം. എ. ബേബി
(എ)'നിര്‍മ്മല്‍ ഭാരത്' അഭിയാന്‍റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച കേന്ദ്ര ഫണ്ട് എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)'നിര്‍മ്മല്‍ ഭാരത്' അഭിയാന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ അതിന്‍റെ കാരണം എന്തെന്നും വിശദമാക്കുമോ?
|
5923 |
ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, പാലോട് രവി
,, എം.പി. വിന്‍സെന്‍റ്
(എ)ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്കായി ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിന് കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
5924 |
"മിഷന്‍ 676'
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) മിഷന്‍ 676 പദ്ധതിയില്‍പ്പെടുത്തി നഗരകാര്യവകുപ്പിനുകീഴില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി എന്തുതുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ?
|
5925 |
അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി
ശ്രീ.എം. ചന്ദ്രന്‍
(എ)അയ്യങ്കാളി തൊഴിലുറപ്പുപദ്ധതിക്കുവേണ്ടി 2013-14 സാന്പത്തികവര്‍ഷത്തില്‍ എത്ര കോടി രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)അതില്‍ എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)ഏതൊക്കെ നഗരങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്ന് അറിയിക്കുമോ;
(ഡി)എത്ര കുടുംബങ്ങള്‍ പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഇതുവരെ തൊഴില്‍ ലഭ്യമാക്കിയെന്നും വിശദമാക്കുമോ;
(ഇ)ഇതുവരെ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ ?
|
5926 |
മുനിസിപ്പാലിറ്റികളുടെ വികസനം
ശ്രീ. സണ്ണി ജോസഫ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ. സി. ബാലകൃഷ്ണന്‍
(എ)എല്ലാ മുനിസിപ്പാലിറ്റികളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)എന്തെല്ലാം സഹായങ്ങളാണ് ഈ പദ്ധതിക്കുവേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിയുടെ അടങ്കല്‍തുക എത്രയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
5927 |
നഗരസഭകളുടെ രൂപീകരണം
ശ്രീ. മോന്‍സ് ജോസഫ്
പുതിയ മുന്‍സിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള അധിക സാന്പത്തിക ബാധ്യതയുണ്ടാകുമോ; മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതു മൂലമുണ്ടാകുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; കൂടുതല്‍ കേന്ദ്ര ഫണ്ട് ലഭ്യമാകുവാന്‍ സാധ്യതയുണ്ടോ?
|
5928 |
മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനലുകള്‍
ശ്രീ.ജോസഫ് വാഴക്കന്‍
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, വി.പി. സജീന്ദ്രന്‍
(എ)നഗരങ്ങളില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദ മാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്;
(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5929 |
പി.പി.പി. പദ്ധതി
ശ്രീ. എന്‍. ഷംസൂദ്ദീന്‍
പി.പി.പി.പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാധാരണയായി എത്ര വര്‍ഷത്തെ കരാറാണ് ഉണ്ടാക്കുന്നത്?
|
5930 |
നഗരങ്ങളിലെ കുടിവെള്ള വിതരണം
ശ്രീ. കെ. മുരളീധരന്‍
,, കെ. ശിവദാസന്‍ നായര്‍
,, വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
(എ)നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി നഗരകാര്യ വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
5931 |
നഗരങ്ങളില്‍ ബസ്സ് ഷെള്‍ട്ടറുകള്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ഹൈബി ഈഡന്‍
,, വി. ഡി. സതീശന്‍
,, എ. റ്റി. ജോര്‍ജ്
(എ)നഗരങ്ങളില്‍ ബസ്സ് ഷെള്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ:
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5932 |
നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിന് പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്‍
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
5933 |
നഗരശുചിത്വത്തിന് പദ്ധതി
ശ്രീ. എം. എ വാഹീദ്
,, കെ. ശിവദാസന്‍ നായര്‍
,, പി. എ. മാധവന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്ത് നഗരശുചിത്വം നടപ്പാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത;് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട;് വിശദാംശങ്ങള്‍ നല്‍കുമോ?
|
5934 |
തിരുവനന്തപുരം നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി.കെ. നാണു
(എ)പട്ടണങ്ങളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഏതെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)മാലിന്യ നിര്‍മ്മാര്‍ജ്ജനം ഏറ്റവും ഗുരുതരമായ പ്രശ്നമായിത്തീര്‍ന്നിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി എന്തുനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ഡി)ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
5935 |
മാലിന്യ സംസ്ക്കരണത്തിനായുള്ള പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ മാലിന്യസംസ്ക്കരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി എന്തുതുക ചെലവഴിച്ചെന്ന് വിശദമാക്കുമോ?
|
5936 |
നഗരങ്ങളില്‍ വന്‍കിട പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍
ശ്രീ. സണ്ണി ജോസഫ്
,, സി.പി. മുഹമ്മദ്
,, റ്റി.എന്‍. പ്രതാപന്‍
,, ഷാഫി പറന്പില്‍
(എ)നഗരങ്ങളില്‍ വന്‍കിട പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5937 |
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഏതെല്ലാം നഗരസഭകളില്‍ പ്ലാന്‍റുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)എല്ലാ നഗരസഭകളിലും ഇത്തരം പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)ഇത്തരം പ്ലാന്‍റുകളില്‍ ലഭ്യമാകുന്ന മാലിന്യങ്ങള്‍ സംസ്കരിച്ച് വീണ്ടും ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
5938 |
കോര്‍പ്പറേഷനുകള്‍ക്ക് ലഭിക്കുന്ന കേന്ദ്രഫണ്ട്
ശ്രീമതി ഗീതാ ഗോപി
(എ)കോര്‍പ്പറേഷനുകളുടെ വികസനാവശ്യങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് പ്രതിവര്‍ഷം എത്ര കോടി രൂപയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നറിയിക്കുമോ;
(ബി)കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനുശേഷം ഓരോ കോര്‍പ്പറേഷനും എന്തു തുകവീതം കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കേന്ദ്രഫണ്ട് വിനിയോഗത്തിന് പ്രത്യേകമായ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേഷനുകളിലെ ഭരണസമിതികള്‍ക്ക് നല്‍കാറുണ്ടോ; വ്യക്തമാക്കുമോ;
(ഡി)കോര്‍പ്പറേഷനുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് പ്രസ്തുത കേന്ദ്രഫണ്ട് വിനിയോഗിച്ചതെന്ന് അറിയിക്കുമോ?
|
5939 |
മെട്രോപൊളിറ്റന്‍ കമ്മീഷണറേറ്റ്
ശ്രീ. സി. ദിവാകരന്‍
(എ) തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മെട്രോപൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
(ബി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
5940 |
ആലപ്പുഴ നഗരസഭയില്‍ വീട് നിര്‍മ്മാണ പെര്‍മിറ്റിനായുള്ള അപേക്ഷകള്‍
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ നഗരസഭയില്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിനായി തീരദേശപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; നഗരസഭാ ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ട് ; തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ എത്ര ; പെര്‍മിറ്റ് നല്‍കുന്നതിനുള്ള തടസ്സം എന്താണ് ; വ്യക്തമാക്കുമോ;
(സി)സി.ആര്‍.ഇസഡ്. നിയമം കാരണം പെര്‍മിറ്റ് നല്‍കാത്ത എത്ര അപേക്ഷകള്‍ ഉണ്ട് ; വിശദമാക്കുമോ ?
|
5941 |
അങ്കമാലിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഫ്ളാറ്റ് നിര്‍മ്മാണം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നഗരസഭയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി പീച്ചാനിക്കാട് പ്രദേശത്ത് ഫ്ളാറ്റ് നിര്‍മ്മാണത്തിന് പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി)ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊ ഴിപ്പിച്ച് പ്രസ്തുത പ്രദേശത്ത് താമസിപ്പിച്ചിരിക്കുന്നവരെ ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിക്കുന്നതോടെ പുരരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
|
5942 |
അങ്കമാലിയില്‍ ഒരു പാര്‍ക്ക് പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നഗരസഭയില്‍ എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് തുക ലഭ്യമാക്കാമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ജി.സി.ഡി.എ യുടെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള അങ്കമാലിയില്‍ ഒരു പാര്‍ക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ:
(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
|
5943 |
കാഞ്ഞങ്ങാട് നഗരസഭയിലെ മത്സ്യമാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്‍റ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നഗരസഭയിലെ മത്സ്യമാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ടോ; പ്രസ്തുത പ്ലാന്‍റിന് എത്ര ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ:
(ബി)പ്രസ്തുതപ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാണോ; അല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുതപ്ലാന്‍റ് പ്രവര്‍ത്തനക്ഷമമല്ലാതായതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്തുനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതിനെതിരെ കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് നഗരസഭ വക്കീല്‍ നോട്ടീസ് നല്‍കിയതിനു പുറമേ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
5944 |
കിടപ്പാടമില്ലാത്തവരുടെ പുനരധിവാസം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
,, വി.പി. സജീന്ദ്രന്‍
(എ)നഗരങ്ങളില്‍ സ്വന്തമായി കിടപ്പാടമില്ലാത്തവരുടെ പുനരധിവാസത്തിന് വീടുകളോ പാര്‍പ്പിടസമുച്ചയങ്ങളോ നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം വിഭാഗക്കാരെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിവരുന്ന തുക എങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി ധനസഹായം നല്‍കുന്നവരെ നിയമാനുസൃത നികുതി ഇളവിന് അര്‍ഹരാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
5945 |
കല്‍പ്പറ്റ നഗരസഭയിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കുള്ള ഫ്ളാറ്റിന്‍റെ നിര്‍മ്മാണം
ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നഗരസഭയിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കുള്ള ഫ്ളാറ്റിന്‍റെ നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഫ്ളാറ്റുകള്‍ അനുവദിച്ചു നല്‍കുന്നതിന് എന്തെങ്കിലും മാനദണ്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
|
5946 |
പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍
ശ്രീ.എം. ഉമ്മര്‍
(എ)പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുളള സൌകര്യങ്ങള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കേണ്ടത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍പെടുന്നതാണോയെന്നറിയിക്കുമോ;
(ബി)നിലവിലുളള പ്രാഥമികാവശ്യങ്ങള്‍ക്കുളള കേന്ദ്രങ്ങള്‍ രോഗം പരത്തുന്ന കേന്ദ്രങ്ങളായി മാറിയിട്ടുെണ്ടന്നതും പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നതില്‍ പ്രസ്തുത കേന്ദ്രങ്ങളുടെ കോണ്‍ട്രാക്ടര്‍മാര്‍ നീതി രഹിതമായി പ്രവര്‍ത്തിക്കുന്നുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൌജന്യകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)മറ്റുസംസ്ഥാനങ്ങളില്‍ പലയിടത്തും പ്രാഥമികാവശ്യങ്ങള്‍ക്കായുളള സൌജന്യകേന്ദ്രങ്ങള്‍ വൃത്തിയായും ജലലഭ്യത ഉറപ്പാക്കിയും നിലനിര്‍ത്തുന്നതും, മെച്ചപ്പെട്ട പേ & യൂസ് സംവിധാനങ്ങള്‍ നിലവിലുളളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)സംസ്ഥാനത്ത് സൌജന്യമായി ഉപയോഗിക്കാനുളള പ്രസ്തുത കേന്ദ്രങ്ങള്‍ ആവശ്യാനുസരണം സ്ഥാപിക്കാനും പരിപാലിക്കാനും നടപടി സ്വീകരിക്കുമോ;
(എഫ്)ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന അനധികൃത മദ്യവില്പനയും മയക്കുമരുന്നു കച്ചവടവും അവസാനിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി കര്‍ശന നിര്‍ദ്ദേശം നല്കുമോ?
|
5947 |
മുനിസിപ്പാലിറ്റി റോഡുകളുടെ നവീകരണം
ശ്രീ. ബി. സത്യന്‍
(എ)മുനിസിപ്പാലിറ്റി റോഡുകള്‍ പി.ഡബ്ല്യൂ.ഡി. മുഖേന നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ; എങ്കില്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ഓരോ മുനിസിപ്പാലിറ്റിക്കും എന്തു തുക വീതം റോഡ് നവീകരണത്തിന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
|
5948 |
നഗരസഭാതിര്‍ത്തികളിലെ കെട്ടിടനിര്‍മ്മാണാനുമതി
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ) നഗരസഭാതിര്‍ത്തികളില്‍ കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(ബി) അത്തരം അപേക്ഷകളില്‍ അനുമതി നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; അപേക്ഷയില്‍ അപാകതകളുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാറുണ്ടോ;
(സി) ഉണ്ടെങ്കില്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിന് എന്തു നടപടിയാണ് കൈക്കൊള്ളുന്നത് എന്നറിയിക്കുമോ;
(ഡി) തീര്‍പ്പാക്കാതെ കിടക്കുന്ന അത്തരം അപേക്ഷകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?
|
5949 |
അനധികൃത നിര്‍മ്മാണങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, വി. ശിവന്‍കുട്ടി
ഡോ. കെ.ടി. ജലീല്‍
ശ്രീ. ആര്‍. രാജേഷ്
(എ)നഗരങ്ങളില്‍ അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ഇതിന്‍റെ മുഖ്യകാരണക്കാരാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അനധികൃത നിര്‍മ്മാണങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാറുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(സി)അനധികൃതമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണവും അതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണവും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)അനധികൃത നിര്‍മ്മാണം ആരംഭത്തില്‍തന്നെ തടയാതിരിക്കുന്നത് കൈക്കൂലിക്കുവേണ്ടിയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൈക്കൂലിക്കാരെ കണ്ടെത്തുന്നതിലും ശിക്ഷിക്കുന്നതിലും വീഴ്ചയുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ?
|
5950 |
കുട്ടി അഹമ്മദ്കുട്ടി കമ്മീഷന്‍ ശുപാര്‍ശകള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാനത്തെ ഭൂരിപക്ഷം നഗരസഭകളും ജീവനക്കാരുടെ ശന്പളവും മറ്റാനുകൂല്യങ്ങളും നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത വിഷയം പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട കുട്ടി അഹമ്മദ് കുട്ടികമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമോ;
(സി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തിനുളള കാരണം വ്യക്തമാക്കുമോ?
|
5951 |
കുടിശ്ശികത്തുക ജി.പി.എഫ്. - ല്‍ ലയിപ്പിക്കാത്ത നടപടി
ശ്രീ. എ.കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)ഒന്‍പതാം ശന്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ജിനീയറിംഗ് സെക്ഷനില്‍ ജോലിനോക്കിയിരുന്ന 3-ാം ഗ്രേഡ് ഓവര്‍സീയര്‍/വര്‍ക്ക് സൂപ്രണ്ടുമാരുടെ ശന്പളം ഫിക്സ് ചെയ്തപ്പോള്‍ ലഭിക്കേണ്ട കുടിശ്ശികയില്‍ ഓരോരുത്തര്‍ക്കും എന്തുതുക വീതം നല്‍കിയെന്ന് പ്രസ്തുത വ്യക്തികളുടെ പേരുസഹിതം വ്യക്തമാക്കുമോ;
(ബി)ഇവരുടെ കുടിശ്ശികത്തുക ജനറല്‍ പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)നാളിതുവരെയും ഇവരുടെ കുടിശ്ശികത്തുക ജനറല്‍ പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ; കുടിശ്ശികത്തുക യഥാസമയം ജി.പി.എഫ്.-ല്‍ ലയിപ്പിക്കാതിരുന്നതിന് ഉത്തരവാദിയാരെന്നറിയിക്കുമോ;
(ഡി)പ്രസ്തുത കുടിശ്ശികത്തുക ഇനി ജനറല്‍ പ്രോവിണ്ടന്‍റ് ഫണ്ടില്‍ ലയിപ്പിക്കാന്‍ കഴിയുമോ; എങ്കില്‍ എന്നത്തേക്ക് ആയതിന് കഴിയുമെന്ന് വ്യക്തമാക്കുമോ?
|
5952 |
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാഡമിക്ക് ധനസഹായം
ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി
(എ)മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാഡമിക്ക് ന്യൂനപക്ഷങ്ങളുടെ സാംസ്ക്കാരിക പൈതൃകവും സ്വത്വവും സംരക്ഷിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമുള്ള വിവിധതരം പദ്ധതികള്‍ നട പ്പിലാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അക്കാദമി ചെയര്‍മാന്‍റെ നിവേദനം ലഭിച്ചിരുന്നുവോ;
(ബി)എങ്കില്‍ ഇതിന്മേല്‍ എന്തുതീരുമാനമെടുത്തുവെന്ന് അറിയിക്കുമോ;
(സി)ന്യൂനപക്ഷക്ഷേമ വകുപ്പില്‍നിന്ന് പ്രസ്തുത ആവശ്യത്തിന് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
5953 |
ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക് ശന്പളം നല്‍കുന്നതിന് നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)ന്യൂനപക്ഷ ക്ഷേമവകുപ്പ് നിയമിച്ച പ്രമോട്ടര്‍മാര്‍ക്ക് ഇതുവരെ ശന്പളം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പ്രസ്തുത പ്രൊമോട്ടര്‍മാര്‍ക്ക് ശന്പളം നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
|
5954 |
നേമം നിയോജകമണ്ധലത്തില്‍ വെള്ളപ്പൊക്ക ദൂരിതാശ്വാസ പദ്ധതി
ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നേമം നിയോജക മണ്ധലത്തില്‍, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി-ഫ്ളെഡ് റിലീഫ്-ല്‍ ഉള്‍പ്പെടുത്തി അനുവദിച്ച മരാമത്തു പ്രവൃത്തികളില്‍ തിരുവനന്തപുരം നഗരസഭ നടപ്പിലാക്കേണ്ടവ ഏതൊക്കെപ്രവൃത്തികളാണെന്നും, അവയില്‍ പൂര്‍ത്തിയാക്കിയവ ഏതൊക്കെയാണ്, ഏതൊക്കെ പുരോഗതിയിലെന്നും, ഏതൊക്കെയാണ് ഇനിയും ആരംഭിക്കാനുള്ളതെന്നും, ആയവ എന്തുകൊണ്ടാണ് നാളിതുവരെ ആരംഭിക്കാത്തത് എന്നും, എന്നത്തേക്ക് പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുമെന്നും വിശദമാക്കുമോ?
|
<<back |
|