|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5861
|
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഒറ്റപ്പാലം അസംബ്ലിമണ്ധലത്തില്‍ തൊഴില്‍ ദിനങ്ങള്‍
ശ്രീ. എം. ഹംസ
(എ)തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഒറ്റപ്പാലം അസംബ്ലിമണ്ധലത്തില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു; 01.07.2011 മുതല്‍ 31.03.2014 വരെയുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)01.07.2011 മുതല്‍ 31.03.2014 വരെയുള്ള കാലത്തേയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിലുടെ ഒറ്റപ്പാലം മണ്ധലത്തില്‍ എത്ര തുക ചെലവഴിച്ചു; എന്തെല്ലാം പ്രവൃത്തികള്‍ നടത്തി; ഓരോന്നിനും എത്ര തുക ചെലവഴിച്ചു; വിശദാംശം നല്‍കാമോ?
|
5862 |
തൊഴിലുറപ്പ് പദ്ധതിപ്രകാരം നല്‍കി വരുന്ന കൂലി വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. എളമരം കരീം
(എ)മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുക്കുന്നവരുടെ കൂലി 2014-15-ല്‍ കേരളത്തില്‍ 212 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളത്തെക്കാളും ജീവിതച്ചെലവ് കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് 234 രൂപവരെ ഉയര്‍ത്തി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് എന്തെങ്കിലും ആവശ്യം ഉന്നയിച്ചിരുന്നോ ;
(സി)ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരം വ്യക്തമാക്കാമോ ?
|
5863 |
തൊഴിലുറപ്പു പദ്ധതിപ്രകാരം കുടിശ്ശികയായ തുകയ്ക്ക് പിഴപ്പലിശ
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കിയില്ലെങ്കില്‍ പിഴപ്പലിശ നല്‍കണമെന്ന വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്ക് പിഴപ്പലിശ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)എങ്കില്‍ എത്ര രൂപ പിഴപ്പലിശ ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഏതെല്ലാം ജില്ലകളില്‍ ഇപ്രകാരം പിഴപ്പലിശ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
5864 |
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുന്ന സാന്പത്തിക തട്ടിപ്പ്
ശ്രീ. കെ. വി. വിജയദാസ്
(എ) തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യാത്ത ജോലിയ്ക്ക് ശിരുവാണി ഡാമിലെ ഉദ്യോഗസ്ഥര്‍ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി) അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
5865 |
സന്പൂര്‍ണ്ണ ഭവന പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)സന്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം സര്‍വ്വേ നടത്തി 31.03.2012 മുതല്‍ എഗ്രിമെന്‍റ് വെച്ച് ഇനിയും പൂര്‍ത്തീകരിക്കാത്ത എത്ര വീടുകള്‍ കുട്ടനാട്ടില്‍ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)സമയബന്ധിതമായി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
5866 |
അന്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിലെ ഇന്ദിര ആവാസ് യോജന പദ്ധതി
ശ്രീ. ജി. സുധാകരന്‍
(എ)ഐ. എ. വൈ പദ്ധതി പ്രകാരം ധനസഹായം രണ്ടു ലക്ഷമായി ഉയര്‍ത്തിയശേഷം അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്ര ഗുണഭോക്താകള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിച്ചുവെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട ഗഡുക്കള്‍ മുടങ്ങിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ കാരണം എന്തെന്ന് വിശദമാക്കാമോ;
(ഡി)യഥാസമയം ഗഡുക്കള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
5867 |
എ.എ.വൈ പദ്ധതി
ശ്രീ. സി.കെ. സദാശിവന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എ.എ.വൈ പദ്ധതി പ്രകാരം കായംകുളം മണ്ധലത്തില്‍ വീടുവയ്ക്കുന്നതിനുവേണ്ടി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;
(ബി)ഇതില്‍ എത്രയെണ്ണം അനുവദിച്ചു; പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
|
5868 |
ബ്ലോക്ക് പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) ബ്ലോക്ക് പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി) പാലക്കാട് ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഗണിച്ച് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(സി) ഇതിനായി നിലവിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ ഉത്തരവ് ഇറക്കുന്നതിനുള്ള നടപടി ഉണ്ടാവുമോ?
|
5869 |
വികസന പരിശീലനകേന്ദ്രങ്ങളിലെ തസ്തികകളില്‍ നിയമനം
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)ഗ്രാമവികസന വകുപ്പിന്‍റെ വികസന പരിശീലന കേന്ദ്രങ്ങളില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരം എത്ര എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍ ലക്ചറര്‍ ഗ്രേഡ്-2 തസ്തികകളുണ്ടെന്ന് വ്യക്തമാക്കാമോ ;
(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും, എന്നു മുതലാണ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതെന്നും വ്യക്തമാക്കാമോ ;
(സി)ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?
|
5870 |
വി.ഇ.ഒ. മാരുടെ അടിസ്ഥാന യോഗ്യത
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)വി.ഇ.ഒ മാരുടെ അടിസ്ഥാന യോഗ്യത ഉയര്‍ത്തണ മെന്നുള്ള ആവശ്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വി.ഇ.ഒ മാരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
5871 |
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 1, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 ജീവനക്കാരുടെ കണക്ക്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)06-06-2010-ല്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 1, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 ജീവനക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ 6 മാസത്തെ പരിശീലനക്കാലത്തേയ്ക്ക് അനുവദിച്ച റിവൈസ്ഡ് സ്കെയിലിന്‍റെ മിനിമം ശന്പള ആനുകൂല്യം ഒന്‍പതാം ശന്പള പരിഷ്ക്കരണ പ്രാബല്യ തീയ്യതിയായ 01-07-2009 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
5872 |
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ട്രെയിനിംഗ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് കക നിയമനത്തിനായി നിലവില്‍ നല്‍കി വരുന്ന പ്രീസര്‍വ്വീസ് ട്രെയിനിംഗ് ഇന്‍ സര്‍വ്വീസാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ;
(ബി)01.07.2009 പ്രാബല്യത്തില്‍ വി.ഇ.ഒ. ഗ്രേഡ് കക വിന്‍റെ അടിസ്ഥാന ശന്പളം 10480 ആയി വര്‍ദ്ധിപ്പിച്ച ശേഷവും പ്രീ സര്‍വ്വീസ് ട്രെയിനിംഗിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 9940 രൂപ മാത്രം സ്റ്റൈപ്പന്‍റായി നല്‍കിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദീകരിക്കാമോ ?
|
5873 |
വികസന മേഖലയില്‍ സ്വകാര്യപങ്കാളിത്തം
ശ്രീ. വി.റ്റി. ബല്‍റാം
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി.ഡി. സതീശന്‍
,, വര്‍ക്കല കഹാര്‍
(എ)വികസന മേഖലയില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാന്‍ ആസൂത്രണ ബോര്‍ഡ് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി പി.പി.പി ആക്റ്റിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)ഏതെല്ലാം മേഖലകളിലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
5874 |
ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിലെ ഒഴിവുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ 2014-ല്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും നികത്തുന്നതിനുള്ള ഹയര്‍ ഡി.പി.സി, ലോവര്‍ ഡി.പി.സി മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ എന്നാണ് മീറ്റിംഗ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ എപ്പോള്‍ മീറ്റിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
5875 |
ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിലെ ഒഴിവുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ 2014-ല്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും 2014 ജനുവരിയില്‍ തയ്യാറാക്കേണ്ടിയിരുന്ന സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ എന്നാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് കാലതാമസം വരുവാനുണ്ടായ കാരണമെന്തെന്ന് വിശദമാക്കുമോ?
|
5876 |
സംസ്ഥാനത്തെ പ്രതിവര്‍ഷ പാല്‍ ഉപഭോഗം
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര ലിറ്റര്‍ പാല്‍ ഉപഭോഗം ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
5877 |
പാലിന്‍റെയും പാലുല്‍പ്പന്നങ്ങളുടെയും വിലവര്‍ദ്ധനവിന്‍റെ ആനുകൂല്യം കര്‍ഷകര്‍ക്ക്
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്ത് മില്‍മവഴി വില്‍ക്കുന്ന പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും വില എത്രയാണെന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ;
(ബി)ഈ നിരക്ക് നിലവില്‍ വന്നത് എന്നുമുതലാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തവണ മില്‍മയുടെ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓരോ വര്‍ദ്ധനവും എത്രരൂപവീതമായിരുന്നെന്നും എന്നുമുതലാണ് വര്‍ദ്ധനവ് നടപ്പാക്കിയതെന്നും വ്യക്തമാക്കാമോ;
(ഡി)പാല്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
(ഇ)ഓരോ തവണയും വലവര്‍ദ്ധിപ്പിച്ചതിന്‍റെ ആനുകൂല്യം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ തവണ വിലവര്‍ദ്ധനവ് ഉണ്ടായപ്പോഴും എത്ര രൂപയുടെ പ്രയോജനമാണ് കര്‍ഷകര്‍ക്ക് ലഭിച്ചതെന്ന് വിശദമാക്കുമോ ?
|
5878 |
മലപ്പുറം ജില്ലയില്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ജില്ലയില്‍ ക്ഷീരവികസന വകുപ്പിനുകീഴില്‍ ബ്ലോക്ക്തല ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ എത്രയെന്ന് വെളിപ്പെടുത്താമോ;
(ബി)ആവശ്യമായ ജീവനക്കാരുടെ എണ്ണം എത്രയെന്നും നിലവില്‍ എത്ര ജീവനക്കാരുണ്ടെന്നും വ്യക്തമാക്കാമോ;
(സി)ജീവനക്കാരുടെ എണ്ണക്കുറവ് മൂലം ക്ഷീരവികസന വകുപ്പ് വഴിയുള്ള പഞ്ചായത്തുകളുടെ പല പദ്ധതികളിലും കൃത്യമായി പ്രോജക്ട് സമര്‍പ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും സാധിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ജില്ലയിലെ ക്ഷീരവികസന വകുപ്പിലെ ബ്ലോക്ക് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടേത് ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും ഉടന്‍ നികത്തുമോ?
|
5879 |
ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കിയ കര്‍ഷകര്‍ക്ക് പെന്‍ഷന്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
,, കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
ക്ഷീര കര്‍ഷകകര്‍ക്കുള്ള പെന്‍ഷന്‍ തുക കൂട്ടുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
5880 |
"മില്‍ക്ക് ഷെഡ്' വികസന പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
'' കെ. അച്ചുതന്‍
'' സണ്ണി ജോസഫ്
'' പി. സി. വിഷ്ണുനാഥ്
(എ)"മില്‍ക്ക് ഷെഡ്' വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
5881 |
ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നല്‍കിവരുന്ന ആനുകൂല്യങ്ങളും വേനല്‍കാല ഇന്‍സെന്‍റീവും
ശ്രീ.എ.കെ. ബാലന്‍
(എ)ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നല്‍കിവരുന്ന ആനുകൂല്യങ്ങളും വേനല്‍കാല ഇന്‍സെന്‍റീവും നിര്‍ത്തലാക്കിയിട്ടുണ്ടോ ;
(ബി)എങ്കില്‍ എന്നു മുതലാണ് നിര്‍ത്തലാക്കിയത് ; നിര്‍ത്തലാക്കാന്‍ എന്തായിരുന്നു കാരണം ;
(സി)ക്ഷീര കര്‍ഷകര്‍ക്ക് നില്‍കിവരുന്ന ആനുകൂല്യങ്ങളും വേനല്‍കാല ഇന്‍സെന്‍റീവും എപ്രകാരമായിരുന്നു ;
(ഡി)മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഒരു ലിറ്റര്‍ പാലിന്‍റെ വില എത്ര രൂപയാണ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് ; അതില്‍ എത്ര രൂപ കര്‍ഷകര്‍ക്ക് ലഭിക്കും ?
|
5882 |
പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
ശ്രീ. രാജു എബ്രഹാം
(എ)കാലിവളര്‍ത്തലിലേര്‍പ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്കിവരുന്നത് ;
(ബി)കേരളത്തിലെ പാലുല്പാദനം പ്രതിദിനം എത്ര ലിറ്ററാണ് എന്ന് വ്യക്തമാക്കുമോ ;
(സി)ആഭ്യന്തര ഉല്പാദനത്തിന് ഇവിടുത്തെ ഉല്പാദനം പര്യാപ്തമല്ലാത്ത സഹാചര്യത്തില്‍ കാലിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
5883 |
പി. ടി. തോമസ് കമ്മിറ്റി റിപ്പോര്‍ട്ട്
ശ്രീ. കെ. എം. ഷാജി
(എ)സാംസ്കാരിക സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പി.ടി.തോമസ് കമ്മിറ്റി അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ ശുപാര്‍ശകള്‍ നടപ്പാക്കുന്നകാര്യത്തില്‍ സര്‍ക്കാരി ന്‍റെ നയമെന്താണെന്നും തീരുമാനമെടുത്തിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
(ഡി)സാംസ്കാരികസംഘടനകളെ സംബന്ധിച്ച കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
5884 |
'മലയാളം ശ്രേഷ്ഠഭാഷാ' പ്രവര്‍ത്തനങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)'മലയാളം ശ്രേഷ്ഠഭാഷാ' പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് സാംസ്കാരിക വകുപ്പ് എന്തെല്ലാം പരിപാടികളാണ് മലയാളഭാഷാ പോഷണത്തിനായി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത് എന്നറിയിക്കുമോ;
(ബി)മലയാളഭാഷയുടെ പ്രാധാന്യം ജില്ലാ/താലൂക്ക് തലങ്ങളില്‍ ബോധ്യപ്പെടത്തക്കതരത്തില്‍ സാംസ്കാരിക വകുപ്പ് പ്രത്യേകമായ ക്യാന്പയിനുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറാകുമോ?
|
5885 |
പ്രവാസി മലയാളി സാംസ്ക്കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മലയാളി സാംസ്ക്കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം കേരളത്തില്‍ വച്ച് വിളിച്ചു ചേര്‍ക്കാന്‍ സന്നദ്ധമാകുമോ;
(ബി)ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ മറ്റെന്തെല്ലാം നടപടികളാണ് സ്വീകരിക്കുക?
|
5886 |
ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയിലെ ചിത്രങ്ങള്‍ നശിക്കുന്നത് സംബന്ധിച്ച്
ശ്രീമതി കെ.എസ്. സലീഖ
(എ)ലോകപ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ അപൂര്‍വ്വ ചിത്രശേഖരമുള്ള ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി മഴയത്ത് ചോര്‍ച്ചമൂലം കേടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ മന്ദിരത്തിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതാണ് കാരണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ അടിയന്തരമായി ഇത് പരിഹരിക്കാന്‍ സാംസ്കാരിക വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഗ്യാലറിയില്‍ രവിവര്‍മ്മയുടെ എത്ര അസ്സല്‍ ചിത്രങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്; ഏതൊക്കെ പ്രശസ്തരുടെ അമൂല്യചിത്രങ്ങള്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്;
(ഡി)രവിവര്‍മ്മയുടെ ഏതൊക്കെ ചിത്രങ്ങളാണ് മഴയത്ത് നനഞ്ഞുകേടായത്;
(ഇ)കിളിമാനൂര്‍ കൊട്ടാരത്തില്‍നിന്നും പ്രസ്തുത ഗ്യാലറിക്ക് കൈമാറിയ എത്ര ചിത്രങ്ങള്‍ കാണാതായിട്ടുണ്ട്; ഇത് സംബന്ധിച്ച് മ്യൂസിയം പോലീസ് എന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്; കേസ്സന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നാളിതുവരെ പോലീസ് സാംസ്കാരിക വകുപ്പിന് കൈമാറിയോ; വിശദാംശം വ്യക്തമാക്കുമോ;
(എഫ്)അമൂല്യമായതും അപൂര്‍വ്വ ചിത്രശേഖരമുള്ളതുമായ ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയ്ക്കായി അത്യാധുനിക സൌകര്യമുള്ള ഒരു പുതിയ മന്ദിരം പണിയാന്‍ സാംസ്കാരിക വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
5887 |
തിരുവിതാംകൂര്‍ ഫോക് വില്ലേജ്
ഡോ.എന്‍. ജയരാജ്
സംസ്ഥാന ഫോക്ലോര്‍ അക്കാദമി വെള്ളാവൂരില്‍ സ്ഥാപിക്കുന്ന തിരുവിതാംകൂര്‍ ഫോക് വില്ലേജിന്‍റെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
|
5888 |
കിളിമാനൂര്‍ കൊട്ടാരം നവീകരണം
ശ്രീ. ബി. സത്യന്‍
(എ)കിളിമാനൂര്‍ കൊട്ടാരം നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും ഏത് ഫണ്ടില്‍ നിന്നുമാണ് തുക ലഭ്യമാക്കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
(ബി)തുക അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)കൊട്ടാരത്തില്‍ ഏതെല്ലാം തരത്തിലുള്ള നവീകരണമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും നവീകരണത്തിന്‍റെ മേല്‍നോട്ടം ആര്‍ക്കാണെന്നം നവീകരണം എന്നാരംഭിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ?
|
T5889 |
മളളിയൂര്‍ ശങ്കരന്‍ നന്പൂതിരിയുടെ സ്മൃതി മണ്ഡപം
ശ്രീ.മോന്‍സ് ജോസഫ്
(എ)2012-2013 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള മളളിയൂര്‍ ശങ്കരന്‍ നന്പൂതിരിയുടെ സ്മൃതി മണ്ഡപം സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ; ഇതിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരണം നല്‍കാമോ;ഇതിനെ സംബന്ധിച്ച ഫയല്‍ നിലവിലുണ്ടോ;എങ്കില്‍ ആയതിന്‍റെ നന്പര്‍ ലഭ്യമാക്കാമോ;
(ബി)2013-2014 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കെ. ആര്‍ നാരായണന്‍റെ പ്രതിമ ഉഴവൂരില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഫയല്‍ ഉണ്ടോ;ഉണ്ടെങ്കില്‍ ആയതിന്‍റെ നന്പര്‍ ലഭ്യമാക്കാമോ?
|
T5890 |
കാസര്‍ഗോഡ്, കിനാനൂര്‍ മഹാശിലായുഗ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍ പഞ്ചായത്തിലെ മഹാശിലായുഗ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കെണ്ടത്തിയത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ഇവ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് കൈക്കാണ്ടിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
<<back |
next page>>
|