|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
6001
|
കൃഷിഭവനുകള്‍ വഴിയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)സംസ്ഥാനത്തെ കൃഷിഭവനുകള്‍ വഴിയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;
(ബി)എന്തെല്ലാം കാര്‍ഷിക വിളകളാണ് സംഭരിക്കുന്നത് ; എത്ര കൃഷി ഭവനുകളില്‍ സംഭരണ പദ്ധതി ആരംഭിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?
|
6002 |
പന്പുസെറ്റുകളുടെ ഗുണമേന്മ
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)കൃഷിക്കായി പന്പുസെറ്റുകള്‍ വാങ്ങുന്നതിന് വകുപ്പില്‍ നിന്നും വിലയുടെ എത്ര ശതമാനം സബ്സിഡി അനുവദിക്കുന്നുണ്ട്;
(ബി)പന്പ്സെറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഉത്തരവ്/സര്‍ക്കുലറിന്‍റെ സാരാംശം വെളിപ്പെടുത്തുമോ;
(സി)ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഡി)നിലവില്‍ സബ്സിഡി ലഭ്യമാക്കിയിട്ടുള്ള കര്‍ഷകര്‍ക്കും പ്രസ്തുത ഉത്തരവ് ബാധകമാണോ;
(ഇ)എങ്കില്‍ പുതിയതായി പന്പ്സെറ്റ് വാങ്ങിക്കുന്നതിന് സഹായകമായ പദ്ധതി നടപ്പിലാക്കുമോ?
|
6003 |
പന്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതി ചാര്‍ജിന് സബ്സിഡി
ശ്രീ.വി. ശശി
(എ)പന്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതി ചാര്‍ജിന് സബ്സിഡി നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
(ബി)ഇത്തരത്തില്‍ സബ്സിഡി ലഭിക്കുന്ന കര്‍ഷകര്‍ ഉപയോഗിക്കുന്ന പന്പ്െസറ്റുകളുടെ ഗുണമേന്മ നിഷ്കര്‍ഷിച്ചുകൊണ്ട് ഏറ്റവും അവസാനം ഇറക്കിയിട്ടുള്ള ഉത്തരവിന്‍റെ സാരാംശം വെളിപ്പെടുത്തുമോ; ഉത്തരവിന്‍റെ പകര്‍പ്പും ലഭ്യമാക്കുമോ;
(സി)പുതിയ ഉത്തരവിലെ വ്യവസ്ഥയ്ക്ക് വിധേയമായി ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പന്പ്സെറ്റുകള്‍ക്ക് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലെ പന്പ്സെറ്റ് മാറ്റി പുതിയ പന്പ്സെറ്റ് സ്ഥാപിക്കാന്‍ സബ്സിഡി നല്‍കുമോ; നല്‍കുന്ന സബ്സിഡി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ?
|
6004 |
പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ പാടശേഖരങ്ങളില്‍ പന്പിംഗ് സബ്സിഡി നിരക്കിലുള്ള വ്യത്യാസം
ശ്രീ. മാത്യു. റ്റി. തോമസ്
(എ)പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാടശേഖരങ്ങളില്‍ പന്പിംഗ് സബ്സിഡി നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന്‍റെ കാരണം വ്യക്തമാക്കാമോ ;
(ബി)പന്പിംഗ് സബ്സിഡി നിരക്കുകള്‍ കുട്ടനാട്ടിനൊപ്പം അപ്പര്‍കുട്ടനാട്ടിലും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
6005 |
റാണിചിത്തിര കായല്‍ പാടശേഖരങ്ങള്‍
ശ്രീ. തോമസ് ചാണ്ടി
(എ)കൃഷിയില്ലാതെ കിടക്കുന്ന റാണിചിത്തിര കായല്‍ പാടശേഖരങ്ങളില്‍ വീണ്ടും കൃഷി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത പാടശേഖരങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
6006 |
മാവേലിക്കര മണ്ധലത്തിലെ കൃഷിഭൂമിയുടെ അളവ്
ശ്രീ. ആര്‍. രാജേഷ്
(എ) മാവേലിക്കര മണ്ധലത്തില്‍ ആകെയുള്ള കൃഷിഭൂമിയുടെ അളവ് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(ബി) ഇതില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കൃഷി ചെയ്യാത്ത ഭൂമി എത്രയെന്നു ഗ്രാമപഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ?
|
6007 |
നെല്ലിയാന്പതി ഫാം
ശ്രീ. വി. ശശി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നെല്ലായാന്പതി ഫാം നഷ്ടത്തിലാണോ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഓരോ വര്‍ഷവും നഷ്ടം/ലാഭം എത്ര രൂപയാണ്;
(സി)എത്ര തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുവെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര ആദിവാസികള്‍ ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കുമോ?
|
6008 |
കടയ്ക്കല്‍ സീഡ്ഫാം
ശ്രീ. മുല്ലക്കര രത്നാകരന്‍
കടയ്ക്കല്‍ സീഡ്ഫാമില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണ കേന്ദ്രം, കര്‍ഷക പരിശീലന കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
6009 |
മലബാര്‍ കയ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി
ശ്രീ. റ്റി. വി. രാജേഷ്
(എ)കൃഷിവകുപ്പ് മുഖേന ഫാര്‍മേഴ്സ് സൊസൈറ്റികള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ഇപ്പോള്‍ നല്‍കിവരുന്നത്; വിശദാംശം നല്‍കുമോ;
(ബി)കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കയ്പാട് ഫാര്‍മേഴ്സ് സൊസൈറ്റിക്ക് ഭക്ഷ്യസുരക്ഷാപദ്ധതിക്കായി ഫണ്ട് അനുവദിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
6010 |
ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ
ശ്രീ. ജെയിംസ് മാത്യു
(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിതകാര്‍ഷിക വായ്പ ലഭ്യമാക്കിയോ എന്ന് വ്യക്തമാക്കാമോ;
(ബി)പലിശരഹിത കാര്‍ഷിക വായ്പ നല്‍കുന്നതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയെന്ന് വ്യക്തമാക്കാമോ;
(സി)ചെറുകിടകര്‍ഷകരുടെ പലിശബാധ്യത പൂര്‍ണ്ണമായും എഴുതിതള്ളിയിട്ടുണ്ടോ; ഇതിനായി എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കാമോ?
|
6011 |
ദേശസാല്‍കൃതബാങ്കുകളില്‍ നിന്നുള്ള സ്വര്‍ണ്ണ പണയത്തിന്‍മേലുള്ള കാര്‍ഷികവായ്പ
ശ്രീ. എം.എ. ബേബി
(എ)ദേശസാല്‍കൃത ബാങ്കുകളില്‍ കൃഷിക്കാര്‍ക്ക് സ്വര്‍ണ്ണ പ്പണയത്തിന്‍മേല്‍ കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കിയിരുന്നത് മിക്ക ബാങ്കുകളും നിര്‍ത്തലാക്കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാര്‍ഷിക വായ്പ അനര്‍ഹര്‍ നേടുന്നു എന്ന പേരില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്കും വായ്പ നിഷേധിക്കുന്ന സാഹചര്യത്തില്‍, കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
(സി)4 ശതമാനം പലിശക്ക് (മൂന്ന് ശതമാനം സബ്സിഡി കഴിച്ച്) സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ വഴിയും കാര്‍ഷിക വായ്പ നല്‍കാനുള്ള നടപടി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
6012 |
റബ്ബര്‍ സംഭരണം
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
'' പി. തിലോത്തമന്‍
'' കെ. അജിത്
'' ഇ.കെ. വിജയന്‍
(എ)റബ്ബര്‍ സംഭരണം ആരംഭിച്ചതെന്നുമുതലാണ്;
(ബി)ഈ ഏജന്‍സികള്‍ റബ്ബര്‍ സംഭരണം എപ്പോഴെങ്കിലും നിറുത്തി വച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്തു കാരണത്താലാണ് നിറുത്തി വച്ചതെന്ന് വ്യക്തമാക്കുമോ;
(സി)റബ്ബറിന്‍റെ ഇപ്പോഴത്തെ സംഭരണ വില എത്രയാണ്;
(ഡി)സംസ്ഥാനത്ത് റബ്ബര്‍ ഇറക്കുമതി ചെയ്യുന്നുണ്ടോ?
|
6013 |
റബ്ബറിന്‍റെ ഇറക്കുമതി തീരുവ
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)റബ്ബറിന്‍റെ ഇറക്കുമതി തീരുവ എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു; തീരുവ വര്‍ദ്ധിപ്പിച്ചതിനുശേഷം റബ്ബര്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണവും വ്യക്തമാക്കാമോ;
(ബി)കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ സ്വാഭാവിക റബ്ബറിന്‍റെ വില എത്ര ശതമാനം ഇടിഞ്ഞു എന്ന് വ്യക്തമാക്കാമോ;
(സി)റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സഹായം എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ഡി)റബ്ബറിന്‍റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും നടപടി സ്വീകരിക്കുമോ?
|
6014 |
റബ്ബറിന്‍റെ വിലയിടിവ്
ശ്രീ. സി. ദിവാകരന്‍
(എ)റബ്ബറിന്‍റെ വിലയിടിവ് മൂലം നാമമാത്ര റബ്ബര്‍കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതുവഴി എത്ര കൃഷിക്കാര്‍ക്കാണ് പ്രയോജനം ലഭിച്ചതെന്ന് അറിയിക്കാമോ;
(സി)ഇല്ലെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
6015 |
റബ്ബറിന്‍റെ വിലയിടിവ്
ശ്രീ. ജെയിംസ് മാത്യു
(എ)റബ്ബറിന്‍റെ വിലയിടിവ് തടയാന്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രഗണ്‍മെന്‍റിനോട് ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കാമോ;
(ബി)കന്പനികള്‍ക്ക് ആവശ്യമുള്ള റബ്ബറിന്‍റെ എത്ര ശതമാനം വരെ ഇറക്കുമതി ചെയ്യാമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്;
(സി)വ്യവസ്ഥ ചെയ്തിട്ടുള്ളതില്‍ കൂടുതല്‍ റബ്ബര്‍ കന്പനികള്‍ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുമോയെന്ന് വിശദമാക്കാമോ?
|
6016 |
പട്ടണക്കാട് കാര്‍ഷിക കോളേജിലെ കോഴ്സുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)പട്ടണക്കാട് കാര്‍ഷിക കോളേജില്‍ പി.ജി.ബ്ലോക്ക് നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്നും ഇതിന്‍റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കാമോ;
(ബി)പട്ടണക്കാട് കാര്‍ഷിക കോളേജില്‍ എം.എസ്സി. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സുകള്‍ ഏതെങ്കിലും കാരണത്താല്‍ മാറ്റാന്‍ നീക്കം നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തുകാരണത്താലാണെന്ന് വിശദമാക്കാമോ;
(സ)പ്രസ്തുത കോഴ്സുകള്‍ മാറ്റാനുള്ള നീക്കത്തിനെതിരായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)പട്ടണക്കാട് കാര്‍ഷിക കോളേജില്‍ തന്നെ പ്രസ്തുത കോഴ്സുകള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
6017 |
കര്‍ഷക പെന്‍ഷന്‍
ശ്രീമതി കെ. കെ. ലതിക
(എ)കര്‍ഷക പെന്‍ഷന്‍ അനുവദിക്കുന്നത് എന്തെല്ലാം മാനദണ്ധങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്ന് വിശദമാക്കുമോ;
(ബി)ഒരേ റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരു കുടുംബത്തിലെ എത്ര പേര്‍ക്ക് വരെ കര്‍ഷകപെന്‍ഷന്‍ അനുവദിക്കും എന്ന് വ്യക്തമാക്കുമോ;
(സി)മറ്റ് ക്ഷേമപെന്‍ഷനുകള്‍ ഏതെങ്കിലും വാങ്ങുന്നവര്‍ക്ക് കര്‍ഷക പെന്‍ഷന്‍ അനുവദിക്കുവാന്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ഡി)കര്‍ഷകപെന്‍ഷന്‍ സംബന്ധിച്ച് നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ഇ)എത്ര രൂപയാണ് കര്‍ഷക പെന്‍ഷനായി നല്‍കുന്നതെന്നും 31.05.2014 വരെ എത്ര രൂപ ഈ ഇനത്തില്‍ കുടിശികയുണ്ടെന്നും വ്യക്തമാക്കുമോ?
|
6018 |
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്ത് നാമമാത്ര കര്‍ഷകര്‍ക്ക് എന്നു മുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങിയെന്ന് വ്യക്തമാക്കുമോ;
(ബി)എത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്;
(സി)പെന്‍ഷന്‍ കുടിശ്ശിക ആയിട്ടുണ്ടോ; എങ്കില്‍ എന്നു മുതലുള്ളത് കൊടുത്തുതീര്‍ക്കാനുണ്ട് എന്ന് വിശദമാക്കാമോ?
|
6019 |
കര്‍ഷക പെന്‍ഷന്‍ - കാസര്‍ഗോഡ് ജില്ല
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കര്‍ഷക പെന്‍ഷന്‍ പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പെന്‍ഷന്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ടോ;
(സി)നിലവില്‍ എത്ര ഗഡു കുടിശ്ശിക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ?
|
6020 |
പുറക്കാട് കൃഷിഭവനില്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ധലത്തിലെ പുറക്കാട് കൃഷിഭവനില്‍ എത്ര ജീവനക്കാരുണ്ട് ; ജീവനക്കാരുടെ എത്ര ഒഴിവുകളുണ്ട് ; വ്യക്തമാക്കുമോ ;
(ബി)ജീവനക്കാരുടെ അഭാവം കാരണം പുറക്കാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?
|
6021 |
കൃഷി ഓഫീസര്‍മാരുടെ തസ്തികകള്‍
ശ്രീ. കെ.രാജു
(എ)കൃഷി ഓഫീസര്‍മാരുടെ ആകെ എത്ര തസ്തികകളാണ് ഇപ്പോള്‍ ഒഴിവുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകള്‍ സര്‍ക്കാര്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇനിയും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ;
(ബി)കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഛഅ-1502/2012 എന്ന നന്പര്‍ പെറ്റീഷന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വകുപ്പ് ഡയറക്ടറും ട്രിബ്യൂണലില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)കൃഷി വകുപ്പില്‍ ഡയറക്ടറുടെ ഉത്തരവ് നന്പര്‍ എസ്.ഡി.(1)26167/11 തീയതി 02.08.2012 പ്രകാരം കൃഷി ഓഫീസര്‍മാരായി താല്‍ക്കാലികമായി പ്രൊമോഷന്‍ നല്‍കി നിയമനം നല്‍കിയിരുന്ന 24 കൃഷി അസിസ്റ്റന്‍റുമാര്‍ ഇപ്പോഴും ഈ വകുപ്പില്‍ ഓഫീസര്‍മാര്‍ ആയി തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ ഏത് സാഹചര്യത്തിലാണ് കൃഷി ഓഫീസര്‍മാര്‍ ആയി തുടരുന്നതെന്ന് വ്യക്തമാക്കുമോ; ഈ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളത് എത്ര ശതമാനം ക്വാട്ടയാണെന്നും ആയതിന്‍ പ്രകാരം എത്ര പേര്‍ ഇപ്പോള്‍ ഈ തസ്തികയില്‍ സേവനം അനുഷ്ഠിച്ച് വരുന്നുവെന്നും വ്യക്തമാക്കുമോ; ടി 24 കൃഷി ഓഫീസര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)മേല്‍സൂചിപ്പിച്ച ഉത്തരവ് പ്രകാരം പ്രൊമോഷന്‍ നല്‍കിയ 24 പേര്‍ കൃഷി ഓഫീസര്‍മാരായി സര്‍വ്വീസില്‍ തുടരുന്നത് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഛഅചഛ1502/2012 തീയതി 24.07.2012-ലെ വിധിയുടെ ലംഘനമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കോടതി വിധി മാനിച്ച് ഇവരെ റിവര്‍ട്ട് ചെയ്ത് നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)കൃഷി വകുപ്പ് ഡയറക്ടറുടെ മേല്‍ സൂചിപ്പിച്ച ഉത്തരവ് പ്രകാരം കൃഷി ഓഫീസര്‍മാരായി താല്‍ക്കാലികമായി നിയമിക്കപ്പെട്ട ടി ആളുകള്‍ കൃഷി ഓഫീസര്‍മാരായി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഛഅചഛ1502/2012 നന്പര്‍ പെറ്റീഷന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൃഷി വകുപ്പ് ഡയറക്ടറും സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിന്‍റെ ലംഘനമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ട്രിബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലം പാലിക്കുന്നതിനനുസൃതമായ സത്വര നടപടികള്‍ സ്വീകരിക്കുമോ;വിശദമാക്കുമോ?
|
6022 |
പടന്നക്കാട്, പീലിക്കോട് കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
പടന്നക്കാട്, പീലിക്കോട് കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അദ്ധ്യാപക തസ്തികകളടക്കമുള്ള തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാന്‍ കഴിയാതെ വരുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
6023 |
കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് കൃഷി ഓഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;
(ബി)കൃഷി ഓഫീസര്‍ തസ്തികയില്‍ എത്ര പേര്‍ക്ക് താല്‍ക്കാലിക പ്രമോഷന്‍ നല്‍കി നിയമനം നല്‍കിയിട്ടുണ്ട്; ഇപ്പോഴും പ്രസ്തുത തസ്തികയില്‍ അവര്‍ തുടരുന്നുണ്ടോ; വ്യക്തമാക്കുമോ?
|
6024 |
കൃഷി അസിസ്റ്റന്‍റ്മാരുടെ ഒഴിവുകള്‍
ശ്രീ. ജെയിംസ് മാത്യു
(എ)കൃഷിവകുപ്പില്‍ കൃഷി അസിസ്റ്റന്‍റ്മാരുടെ തസ്തികയില്‍ എത്ര സ്ഥിരം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യൂന്നത്;
(ബി)സ്ഥിരം ജീവനക്കാരായ കൃഷി അസിസ്റ്റന്‍റുമാരുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(സി)എന്‍.ജെ.ഡി. ഒഴിവുകള്‍, മരണം നിമിത്തം വന്നഒഴിവുകള്‍ എന്നിവ നികത്താന്‍ പി.എസ്.സി.ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)31.03.2014-ല്‍ പി.എസ്.സി ശുപാര്‍ശ നല്കിയ 125 ഒഴിവുകളില്‍ പ്രമോഷന്‍, റിട്ടെയര്‍മെന്‍റ് എന്നിവ വഴി ഉണ്ടായ ഒഴിവുകള്‍ എത്രയെന്ന് വിശദമാക്കാമോ?
|
6025 |
അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ തസ്തികകള്‍
ശ്രീ. ബി സത്യന്‍
(എ)കൃഷിവകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ എത്ര തസ്തികകളാണ് ആകെ നിലവിലുള്ളത്;
(ബി)അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ താല്കാലിക അടിസ്ഥാനത്തിലോ, ദിവസവേതന അടിസ്ഥാനത്തിലോ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രപേരെ;
(സി)അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിന്നും എത്ര പേര്‍ മറ്റ് വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നുണ്ട്?
|
6026 |
ഫാം സ്കൂള്‍ പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, ലൂഡി ലൂയിസ്
,, ജോസഫ് വാഴക്കന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)മൃഗസംരക്ഷണ വകുപ്പ് "ഫാം സ്കൂള്‍ പദ്ധതി'ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിപ്രകാരം ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
6027 |
കാലിത്തീറ്റ വിതരണ പദ്ധതി
ശ്രീ. അന്‍വര്‍ സാദത്ത്
'' ജോസഫ് വാഴക്കന്‍
'' റ്റി. എന്‍. പ്രതാപന്‍
'' ആര്‍. സെല്‍വരാജ്
(എ)മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റ വിതരണ പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
6028 |
കുളന്പുരോഗബാധിതരായ കന്നുകാലികളുടെ അനധികൃത കടത്ത്
ശ്രീ. എസ്. ശര്‍മ്മ
,, എ. പ്രദീപ്കുമാര്‍
,, എസ്. രാജേന്ദ്രന്‍
,, കെ.വി. അബ്ദുള്‍ ഖാദര്‍
(എ)അന്യസംസ്ഥാനത്തു നിന്നും കുളന്പുരോഗം ബാധിച്ച കന്നുകാലികളെ മാംസാവശ്യത്തിനായി സംസ്ഥാനത്ത് എത്തിക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ചെക്ക്പോസ്റ്റുകളിലെ പരിശോധന കുറ്റമറ്റതാക്കി കുളന്പുരോഗം പടരുന്നത് തടയാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
|
6029 |
പശുക്കളിലെ കുളന്പുരോഗ ബാധ
ശ്രീ. ബാബു എം. പാലിശ്ശേരി
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പശുക്കളില്‍ വ്യാപകമായി പിടിപെട്ട കുളന്പുരോഗം എത്ര പശുക്കളെ ബാധിച്ചു എന്നതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?
|
6030 |
കാഫ് അഡോപ്ഷന്‍ പദ്ധതിയും കന്നുകാലികളുടെ പ്രത്യേക പ്രജനന പദ്ധതിയും
പ്രൊഫ. സി. രവീന്ദ്രനാഥ്
ഡോ. കെ. ടി. ജലീല്‍
ശ്രീ. രാജു എബ്രഹാം
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കന്നുകാലികളുടെ പ്രത്യേക പ്രജനന പദ്ധതിയും സഹകരണ സംഘങ്ങള്‍ വഴിയുളള കാഫ് അഡോപ്ഷന്‍ പദ്ധതിയും പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ലക്ഷ്യവും നേട്ടവും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
6031 |
കന്നുകുട്ടി പരിപാലന പദ്ധതി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത് എന്ന് വെളിപ്പെടുത്തുമോ;
(ബി) പ്രസ്തുത പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ എത്ര ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കി എന്ന് വെളിപ്പെടുത്തുമോ;
(സി) പ്രസ്തുത പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഡി) കന്നുകുട്ടി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് വരുമാനപരിധി ഇല്ലാതെ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
6032 |
കന്നുകുട്ടി പരിപാലന പദ്ധതി
ശ്രീ. പാലോട് രവി
,, വി. ഡി. സതീശന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഐ. സി. ബാലകൃഷ്ണന്‍
(എ) മൃഗസംരക്ഷണ വകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി) പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
6033 |
മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ വയനാട് ജില്ലയ്ക്കായി പ്രത്യേക പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ) മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ വയനാട് ജില്ലയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
6034 |
മാവേലിക്കര മണ്ഡലത്തിലെ മൃഗാശുപത്രികള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ ആകെ എത്ര മൃഗാശുപത്രികള്‍ നിലവിലുണ്ട് ;
(ഭി)സ്വന്തമായി കെട്ടിടമുള്ള മൃഗാശുപത്രികള്‍ ഏത് ; വി.എഫ്.പി.സി.കെ. പദ്ധതിയിലുള്‍പ്പെടുത്തി മാവേലിക്കര തഴക്കരയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ഇത് ആരംഭിക്കുന്നതിന്‍റെ ഭാഗമായി എന്തെങ്കിലും തടസ്സങ്ങള്‍ നില്‍ക്കുന്നുണ്ടോ ; ഇതിനാവശ്യമായി വരുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഡി)മാവേലിക്കര തഴക്കര ഹോര്‍ട്ടികോര്‍പ്പില്‍ നിലവില്‍ ജീവനക്കാരുടെ എണ്ണം കുറവുണ്ട് എന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; കുറവുണ്ടെങ്കില്‍ ഒഴിവ് നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?
|
6035 |
കോട്ടപ്പള്ളിയില്‍ മൃഗാശുപത്രി
ശ്രീമതി കെ. കെ. ലതിക
(എ)കുറ്റ്യാടി മണ്ധലത്തിലെ കോട്ടപ്പള്ളിയില്‍ ഒരു മൃഗാശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് 26795/എ.എച്ച്.ജി2/2012/എഡി എന്ന ഫയലില്‍ എന്തെല്ലാം നടപടികളും തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന് അനുസൃതമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
|
6036 |
കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി
ശ്രീ. റ്റി. വി. രാജേഷ്
(എ)കേരള വെറ്ററിനറി ആന്‍റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ ബി.വി.എസ്.സി & എ.എച്ച് കോഴ്സുകളില്‍ നിലവില്‍ എത്ര സീറ്റുകളാണുള്ളത്;
(ബി)സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനനുസൃതമായി അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)പ്രസ്തുത കോഴ്സിന് എന്‍.ആര്‍.ഐ. ക്വാട്ട അനുവദിക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
(ഡി)കേരളത്തിലെ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ എന്‍.ആര്‍.ഐ. ക്വാട്ട ആരംഭിക്കുന്നത് നിലവിലുള്ള ഹൈക്കോടതി വിധിയുടെ ലംഘനമാവില്ലേ; വിശദാംശങ്ങള്‍ നല്‍കാമോ?
|
6037 |
വെറ്ററിനറി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനം
ശ്രീ. എ. കെ. ബാലന്‍
(എ)വെറ്ററിനറി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എന്‍.ആര്‍.ഐ. സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം കോഴ്സുകള്‍ക്കാണ് എന്‍.ആര്‍.ഐ. സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്; എത്ര സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്; എത്ര രൂപയാണ് ഫീസ്;
(സി)എന്‍.ആര്‍.ഐ. സീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരാണോ സര്‍വ്വകലാശാലയാണോ;
(ഡി)സര്‍ക്കാരാണെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; സര്‍വ്വകലാശാലയാണെങ്കില്‍ എന്നാണ് തീരുമാനമെടുത്തത്; വൈസ് ചാന്‍സലറുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഇ)സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലോ സര്‍വ്വകലാശാലയിലോ എന്‍.ആര്‍.ഐ. സീറ്റുകള്‍ അനുവദിച്ചതായി വകുപ്പിന്‍റെയോ വെറ്ററിനറി സര്‍വ്വകലാശാലയുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ എന്‍.ആര്‍.ഐ. സീറ്റുകള്‍ അനുവദിക്കാനുള്ള കാരണം വ്യക്തമാക്കുമോ ?
|
6038 |
മുട്ടക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)മുട്ടക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;
(ബി)ഓരോ പദ്ധതി മുഖേനയും കര്‍ഷകന് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;
(സി)മുട്ടക്കോഴികള്‍ക്കായുള്ള ചെറുകിട പൌള്‍ട്രിഫാമുകള്‍ തുടങ്ങുന്നതിന് കൃഷി വകുപ്പ് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്;
(ഡി)മുട്ടക്കോഴി വളര്‍ത്തലിലെ പ്രധാന ചെലവിനമായ കോഴിത്തീറ്റക്ക് സബ്സിഡി നല്‍കുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്;
(ഇ)മുട്ടക്കോഴികള്‍ക്ക് ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുവാന്‍ എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ?
|
6039 |
കോഴിയിറച്ചി ഇറക്കുമതി
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സംസ്ഥാനത്ത് കോഴിയിറച്ചി ഇറക്കുമതിവര്‍ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്ര ടണ്‍ കോഴിയിറച്ചി ഇറക്കുമതി ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)ഇതിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്;
(ഡി)ഏറ്റവുമധികം കോഴിയിറച്ചി ഏത് സംസ്ഥാനത്തില്‍ നിന്നാണ് എത്തുന്നത് എന്ന് വ്യക്തമാക്കാമോ?
|
6040 |
കോഴി വളര്‍ത്തി ഉപജീവനം നടത്തുന്നവരെ കര്‍ഷകരായി അംഗീകരിക്കാന്‍ നടപടി
ഡോ. കെ. ടി. ജലീല്‍
(എ)കോഴി വളര്‍ത്തി ഉപജീവനം നടത്തുന്നവരെ കര്‍ഷകരായി അംഗീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് സംബന്ധമായ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ;
(സി)എങ്കില്‍ ഇവരെ കൂടി കര്‍ഷകരായി അംഗീകരിക്കുന്നകാര്യം പരിഗണിക്കുമോ ? |
6041 |
സ്റ്റേഷനറി വകുപ്പില്‍ നിന്നും നല്‍കിവരുന്ന സ്റ്റേഷനറി സാധനങ്ങളുടെ ഗുണനിലവാരം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)സര്‍ക്കാര്‍ ഓഫീസുകളിലും എം.എല്‍.എ. മാര്‍ക്കും മന്ത്രിമാര്‍ക്കും സ്റ്റേഷനറി വകുപ്പില്‍ നിന്നും നല്‍കിവരുന്ന സ്റ്റേഷനറി സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്ന കന്പനികള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്;
(സി)ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ സര്‍ക്കാരിന് വിതരണം ചെയ്ത ഏതെങ്കിലും കന്പനികളില്‍ നിന്നും തുക തിരികെ ഈടാക്കിയിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ? |
6042 |
ഡ്യൂട്ടി സമയത്ത് മദ്യപിച്ച പ്രസ്സ് ജീവനക്കാര്‍ക്കെതിരെ നടപടി
ശ്രീ. വി. ശിവന്‍കുട്ടി
(എ)വാഴൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ ഏതെങ്കിലും ജീവനക്കാര്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവര്‍ ആരൊക്കെയാണന്നും അവരുടെ തസ്തികകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ;
(ബി)ടി ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ? |
6043 |
അച്ചടി വകുപ്പിലെ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)അച്ചടി വകുപ്പിലെ ഒരു ജീവനക്കാരന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഗവണ്‍മെന്‍റ് പ്രസ്സിലെ സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച് ടി സൂപ്രണ്ടിന്‍റെ പരാതി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ജീവനക്കാരന്‍റെ പേര്, തസ്തിക എന്നിവ വ്യക്തമാക്കുമോ ;
(സി)മേല്‍പ്പറഞ്ഞ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുവാന്‍ അച്ചടി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ആയതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നും ഇല്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ ? |
<<back |
|