|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5701
|
സഹകരണ സംഘങ്ങളുമായി സഹകരിച്ചുകൊണ്ട് ചെറുകിട കുടിവെള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് നടപടി
ഡോ. കെ. ടി. ജലീല്‍
(എ)സംസ്ഥാനത്ത് കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കുകയും ശുദ്ധജല ദൌര്‍ലഭ്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെറുകിട കുടിവെള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് തയ്യാറായിവരുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം സഹായവും പ്രോത്സാഹനവുമാണ് നല്‍കുന്നത്;
(ബി)വ്യക്തികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പരിഗണന സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സഹകരണസ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നടത്താന്‍ കഴിയുമെന്നത് വിലയിരുത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇക്കാരൃത്തില്‍ സഹകരണസംഘങ്ങളുമായി സഹകരിച്ചുകൊണ്ട് എന്തെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?
|
5702 |
അരുവിക്കര കുടിവെള്ള ബോട്ടലിങ്ങ് പ്ലാന്‍റ്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)അരുവിക്കര കുടിവെള്ള ബോട്ടലിങ്ങ് പ്ലാന്‍റ് നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാനിടയായതിന്‍റെ കാരണം അറിയിക്കുമോ ;
(ബി)അരുവിക്കരയില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന ബോട്ടിലിങ്ങ് പ്ലാന്‍റിന്‍റെ പ്ലാനിന്‍റെയും എസ്റ്റിമേറ്റിന്‍റെയും പകര്‍പ്പ് ലഭ്യമാക്കാമോ ;
(സി)സ്വകാര്യ കുടിവെള്ളകന്പനിക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ പ്രസ്തുത പദ്ധതി മരവിപ്പിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;
(ഡി)പ്രസ്തുത പ്ലാന്‍റിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ; പ്രസ്തുത പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ ?
|
5703 |
സായിഗ്രാമത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. വി. ശശി
(എ)സായിഗ്രാമത്തില്‍ ജലസേചന വകുപ്പ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ഓരോ പദ്ധതിക്കും എന്തുതുക വീതം വകകൊള്ളിച്ചിരുന്നെന്നും അതില്‍ ഓരോന്നിനും ചെലവഴിച്ച തുക എത്രയെന്നും അറിയിക്കുമോ ?
|
5704 |
കൊട്ടാരക്കര നിയോജക മണ്ധലത്തിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍
ശ്രീ. പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര നിയോജകമണ്ധലത്തിലെ വിവിധ പഞ്ചായത്തുകളിലായി ആരംഭിച്ചതും പണി പൂര്‍ത്തീകരിക്കാത്തതുമായ എത്ര ചെറുകിട കുടിവെള്ള പദ്ധതികള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികളുടെ ആകെ അടങ്കല്‍ തുകയും നാളിതുവരെ ചെലവഴിച്ച തുകയും അറിയിക്കുമോ;
(സി)മൈലം ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന അന്തമണ്‍ ചെറുകിട കുടിവെള്ള പദ്ധതിയുടെ പണി ആരംഭിച്ചത് എന്നാണെന്നും അടങ്കല്‍ തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ; പദ്ധതിയുടെ എത്ര ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്;
(ഡി)പണി പകുതിവഴിയില്‍ തടസ്സപ്പെടുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ;
(ഇ)മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
5705 |
കായംകുളം മണ്ധലത്തിലെ ശുദ്ധജലവിതരണ പദ്ധതികള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം മണ്ധലത്തില്‍ 2012-2013, 2013-2014 വര്‍ഷങ്ങളില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധജലവിതരണ പദ്ധതികള്‍ക്കായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ടെണ്ടര്‍ ചെയ്തവ, ടെണ്ടര്‍ ചെയ്യാനുള്ളവ, പൂര്‍ത്തീ കരിച്ചവ, നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എന്നിവ ഏതൊക്കെയെന്ന് വിശദമാക്കുമോ?
|
5706 |
ആലപ്പുഴ ജില്ലയിലെ കുടിവെള്ളത്തിലെ രാസമാലിന്യങ്ങള്‍
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍ കുടിവെള്ളത്തില്‍ അപകടകരമായ വിധത്തില്‍ രാസമാലിന്യങ്ങളായ നൈട്രേറ്റിന്‍റേയും ഫ്ളൂറൈഡിന്‍റെയും സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ഉണ്ടെങ്കില്‍ ഇതിനുളള കാരണം വ്യക്തമാക്കുമോ;
(സി)ജില്ലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
5707 |
ചേര്‍ത്തല താലൂക്കിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈന്‍ എക്സ്റ്റന്‍ഷന്‍
ശ്രീ. എ. എം. ആരിഫ്
(എ)ചേര്‍ത്തല താലൂക്കിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈന്‍ എക്സ്റ്റന്‍ഷന് നബാര്‍ഡിന്‍റെ സഹായം തേടിയത് എന്നാണ്;
(ബി)പ്രസ്തുത പദ്ധതിക്കായി നബാര്‍ഡ് എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും; വിശദമാക്കുമോ?
|
5708 |
തൃക്കാക്കര, കളമശ്ശേരി, കൊച്ചി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ജലവിതരണ - സ്വീവേജ് പദ്ധതികള്‍
ബെന്നി ബെഹനാന്‍
(എ)തൃക്കാക്കര, കളമശ്ശേരി എന്നീ നഗരസഭകളെ ബന്ധിപ്പിച്ച് ജലവിതരണ പദ്ധതി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ എന്നിവയെ ബന്ധിപ്പിച്ച് സ്വീവേജ് പദ്ധതി തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)ഉണ്ടെങ്കില്‍ ഇതിന്‍റെ രൂപരേഖ തയ്യാറായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?
|
5709 |
വൈപ്പിന്‍ മണ്ധലത്തിലെ കുടിവെള്ള വിതരണം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തില്‍ നിലവിലുള്ള കുടിവള്ള വിതരണ ശൃംഖലകളില്‍ എത്രയിടത്ത് വാല്‍വുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും എത്ര നാളുകളായി അവ ഒഴിഞ്ഞുകിടക്കുന്നുവെന്നും വ്യക്തമാക്കുമോ?
|
5710 |
എടപ്പാള്‍ ഡാമിലെ കുടിവെള്ള പദ്ധതി
ഡോ. കെ.ടി. ജലീല്‍
(എ)മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഡാമിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനകാലാവധി എത്ര വര്‍ഷമായിരുന്നുഎന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്ഥാപിക്കാത്തത് എന്ന് വ്യക്തമാക്കുമോ?
|
5711 |
മീനാട് ശുദ്ധജലവിതരണ പദ്ധതി
ശ്രീ. ജി.എസ്. ജയലാല്‍
(എ)മീനാട് ശുദ്ധജല വിതരണ പദ്ധതിയില്‍നിന്നു കുടിവെള്ളം ലഭിക്കുന്നതിലേക്കായി നാളിതുവരെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകള്‍ പ്രകാരം എത്ര പേര്‍ക്ക് കണക്ഷന്‍ ലഭ്യമാക്കിയെന്നും അറിയിക്കുമോ;
(ബി)ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ ഏതൊക്കെ വാര്‍ഡുകളിലാണ് കണക്ഷന്‍ നല്‍കുന്നത്; പ്രസ്തുത വിവരം പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഗുണഭോക്താക്കളെ അറിയിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുതെന്ന് വ്യക്തമാക്കുമോ;
(സി)കണക്ഷന്‍ നല്‍കുന്നതിന് ഏത് ഉദേ്യാഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നറിയിക്കുമോ;
(ഡി)വാട്ടര്‍ കണക്ഷന്‍ ലഭിക്കുന്നതിന് ഇടനിലക്കാര്‍ പണം ഈടാക്കുന്നുവെന്നും ആയതിന് ഒരു വിഭാഗം ഉദേ്യാഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നുമുള്ളതായ പത്ര വാര്‍ത്തകളും പ്രസ്തുത വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ഇ)വാട്ടര്‍ കണക്ഷനുവേണ്ടി ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട തുക എത്രയെന്ന് നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
(എഫ്)പ്രസ്തുത വിഷയത്തില്‍ നിരന്തരമുണ്ടാകുന്ന അക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പ്രദേശത്തെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും വിശദാംശങ്ങള്‍ ബോദ്ധ്യപ്പെടുത്തുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കുമോ ?
|
5712 |
മീനാട് ശുദ്ധജല വിതരണ പദ്ധതി
ശ്രീ. ജി.എസ്. ജയലാല്‍
(എ)മീനാട് ശുദ്ധജലവിതരണ പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തീകരിക്കുവാന്‍ ഇപ്പോള്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത കരാറുകാരന് പണി പൂര്‍ത്തീകരിക്കുവാന്‍ അനുവദിച്ച് നല്‍കിയിട്ടുള്ള കാലാവധി എത്രയാണ്; വിശദാംശം അറിയിക്കുമോ;
(ബി)പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?
|
5713 |
ഇല്ലിക്കല്‍ പന്പ് ഹൌസിന്‍റെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജകമണ്ധലത്തിലെ എടത്തി രുത്തി, കയ്പമംഗലം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായുള്ള ഇല്ലിക്കല്‍ പന്പ് ഹൌസിന്‍റെ 11 കെ. വി. യാര്‍ഡ് കേടുപാടുകള്‍ സംഭവിച്ച് അപകടാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണനയിലുണ്ടോ;
(സി)പന്പ്ഹൌസിന്‍റെ കേടുപാടുകള്‍ ഉടനടി തീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5714 |
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കുടിവെളള പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഏതെല്ലാം കുടിവെളള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട;് ഓരോന്നിന്‍റെയും ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;
(ബി)പൂര്‍ത്തിയാക്കാനുളള ഓരോ പദ്ധതിയുടേയും ഭരണാനുമതി തുക, അടങ്കല്‍ തുക എന്നിവ എത്രയെന്ന് അറിയിക്കുമോ; എത്ര ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിശദമായി വ്യക്തമാക്കുമോ?
|
5715 |
കടുത്തുരുത്തി സബ്ഡിവിഷന്‍റെ കീഴില്‍ കെ.ഡബ്ല്യു.എ. നടപ്പാക്കിയ കുടിവെള്ള പദ്ധതികള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)കടുത്തുരുത്തി സബ്ഡിവിഷന്‍റെ കീഴില്‍ കെ.ഡബ്ല്യൂ.എ നടപ്പാക്കിയ വെളിയന്നൂരിനും സമീപ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള കുടിവെള്ളപദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്;
(ബി)കടുത്തുരുത്തി സബ്ഡിവിഷന്‍റെ കീഴില്‍ കടുത്തുരുത്തി, വൈക്കം മണ്ധലങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുവേണ്ടി കോട്ടയം ജില്ലയില്‍ മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ചങ്ങലപ്പാലത്ത് നിര്‍മ്മിച്ച ട്രീറ്റ്മെന്‍റ് പ്ലാന്‍റും കിണറും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ; ഇവിടെ നിന്ന് കടുത്തുരുത്തി, വൈക്കം നിയോജകമണ്ധലങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് കഴിയുമോ എന്നറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
(സി)വൈക്കം മണ്ധലത്തില്‍ ഉള്‍പ്പെടുന്നതും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നതുമായ കല്ലറ, വെള്ളൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം സുഗമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ഡി)കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, വെള്ളൂര്‍, കല്ലറ, ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ക്കുവേണ്ടി കെ.ഡബ്ല്യൂ.എ. അനുവദിച്ച പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കുമോ;
(ഇ)കല്ലറ പഞ്ചായത്തിലേക്ക് വെട്ടിക്കാട്ട്മുക്ക് ടാങ്കില്‍ നിന്ന് നേരിട്ട് ജലവിതരണം നടത്താനുള്ള പൈപ്പ്ലൈനിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇതിലൂടെ കല്ലറ പഞ്ചായത്തിന് ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;
(എഫ്)തലയാഴം പദ്ധതിയില്‍നിന്ന് കടുത്തുരുത്തി പ്രദേശത്ത് കുടിവെള്ളമെത്തിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നിലവിലുണ്ടോ; ഇതു സംബന്ധിച്ച് കെ.ഡബ്ല്യൂ.എ. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
|
5716 |
കോടശ്ശേരി - പരിയാരം കുടിവെള്ള പദ്ധതി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ഡലത്തിലെ കോടശ്ശേരി - പരിയാരം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ സഹായകരമായ കോടശ്ശേരി - പരിയാരം കുടിവെള്ള പദ്ധതി യുടെ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിലെ എം.പി.ഐ. വക സ്ഥലത്തുനിന്ന് സ്ഥലം വിട്ടുനല്‍കുന്നതു സംബന്ധിച്ച അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ;
(ബി)ഇതിനായി 1.25 ഏക്കര്‍ സ്ഥലം വേണമെന്ന ജലവിഭവ വകുപ്പിന്‍റെയും കേരള വാട്ടര്‍ അതോറിറ്റിയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അത്രയും സ്ഥലം വിട്ടുനല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
5717 |
മലപ്പുറം ജില്ലയിലെ കുടിവെള്ള പദ്ധതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മലപ്പുറം ജില്ലയില്‍ എത്ര കുടിവെളള പദ്ധതികള്‍ ആരംഭിച്ചുവെന്നും എത്രയെണ്ണം പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വിശദമാക്കുമോ;
(സി)താനൂര്‍ നിയോജകമണ്ഡലത്തില്‍ പ്രവൃത്തി നടക്കുന്ന എത്ര കുടിവെള്ള പദ്ധതികളുണ്ടെന്നും അവയുടെ പണി എന്ന് പൂര്‍ത്തിയാകുമെന്നും അറിയിക്കുമോ?
|
5718 |
കാസര്‍ഗോഡ് ജില്ലയിലെ വരള്‍ച്ചാദുരിതാശ്വാസ പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വരള്‍ച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും പ്രസ്തുത പദ്ധതികള്‍ക്ക് എന്തുതുക ചെലവായെന്നും വിശദമാക്കുമോ;
(ബി)കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് ഏതൊക്കെ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
5719 |
നേതാജിനഗറിലെ ചെങ്കിലം പാടം കുളത്തിന്‍റെ നവീകരണം
ശ്രീ. വി. ശിവന്‍കുട്ടി
(എ)നേമം നിയോജകമണ്ധലത്തിലെ പൂജപ്പുരവാര്‍ഡില്‍ നേതാജി നഗറിലെ ചെങ്കിലംപാടം കുളത്തിന്‍റെ നവീകരണ-ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച നിവേദനത്തിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;
(ബി)വളരെയധികം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ ഉള്ള പ്രസ്തുത കുളത്തിന്‍റെ ശുചീകരണ-നവീകരണപ്രവൃത്തികള്‍ നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
5720 |
മല്ലപ്പള്ളി വലിയതോടിന്‍റെ സംരക്ഷണം
ശ്രീ. മാത്യു റ്റി. തോമസ്
(എ)മല്ലപ്പള്ളി വലിയതോടിന്‍റെ സംരക്ഷണത്തിനുവേണ്ടി ആസൂത്രണം ചെയ്ത പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് തുടങ്ങുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?
|
5721 |
ചാലക്കുടി മണ്ധലത്തിലെ കപ്പത്തോട് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കപ്പത്തോട് ആഴംകൂട്ടി, പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)വര്‍ഷകാലങ്ങളില്‍ കപ്പത്തോട് കരകവിഞ്ഞൊഴുകി കൃഷിക്കും മറ്റും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കപ്പത്തോടിന് പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
5722 |
ഇടപ്പള്ളി തോടിന്‍റെ പുനരുദ്ധാരണം
ശ്രീ. ബെന്നി ബെഹനാന്‍
(എ)ഇടപ്പള്ളി തോടിന്‍റെ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഇല്ലെങ്കില്‍ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
(ഡി)ഇടപ്പള്ളി തോടിന്‍റെ സൈഡ് പ്രൊട്ടക്ഷന്‍ നിര്‍മ്മാണം ഏതു ഘട്ടംവരെയായിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത നിര്‍മ്മാണ പ്രവ്യത്തികള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
എഫ്)തോടിന്‍റെ അരികുകളില്‍ കൈയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനെതിരെ എന്തുനടപടി സ്വീകരിച്ചു വെന്നറിയിക്കുമോ?
|
5723 |
ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ കനാലുകളിലൂടെയുള്ള ജലവിതരണ
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ അങ്കമാലി വില്ലേജില്‍ നായത്തോട് പ്രദേശത്ത് കോസ്റ്റ് ഗാര്‍ഡിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍മൂലം മുറിഞ്ഞു പോകുന്ന ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ കനാലുകളിലൂടെയുള്ള ജലവിതരണ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?
|
5724 |
കേരളാ വാട്ടര്‍ അതോറിറ്റിയിലെ ഇ.പി.ആര്‍. പദ്ധതി
ശ്രീ. എ.കെ. ബാലന്‍
(എ)കേരളാ വാട്ടര്‍ അതോറിറ്റിയില്‍ ഇ.പി. ആര്‍ പദ്ധതി നടപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലുടെ കേരള വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടോ; ഏത് ഏജന്‍സിയാണ് തയ്യാറാക്കിയത് ആയതിന്‍റെ ചെലവ് എത്ര രൂപയായിരുന്നു; എത്ര രൂപയാണ് പദ്ധതിക്കായി വിഭാവന ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഇ)പദ്ധതി നടപ്പാക്കുന്നതിനുളള സന്പത്തിക സ്രോതസ്സ് ഏതാണെന്ന് അറിയിക്കുമോ; പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സി ഏതാണ്; ഏജന്‍സിയെ തെരഞ്ഞെടുത്തത് എപ്രകാരമാണ്; ഏജന്‍സികളുടെ യോഗ്യതകളായി എന്തൊക്കെയാണ് നിശ്ചയിച്ചിരിക്കുന്നത്; വിശദമാക്കുമോ;
(എഫ്)പദ്ധതിക്കായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ഏജന്‍സികള്‍ പങ്കെടുത്തു; ഓരോ ഏജന്‍സിയും എത്ര തുകയാണ് ക്വോട്ട് ചെയ്തതെന്ന് അറിയിക്കുമോ;
(എച്ച്)പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ. പദ്ധതി എന്നത്തേക്ക് പൂര്‍ത്തികരിക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്;
(ഐ)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലുടെ ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; ആയതിന് യുസേഴ്സ് ഫീ പിരിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?
|
5725 |
കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം
ശ്രീ. ജി. സുധാകരന്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. രാജൂ എബ്രഹാം
,, എം. ഹംസ
(എ)കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിനും മറ്റ് അനുബന്ധ ദൈനംദിന ചെലവുകള്‍ക്കുമായി ഈ സാന്പത്തിക വര്‍ഷം എന്തു തുക വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കുടിവെള്ള ചാര്‍ജ്ജിനത്തില്‍ എന്തു തുക വരവ് പ്രതീക്ഷിക്കുന്നുവെന്നും അറിയിക്കാമോ;
(ബി)പ്രസ്തുത വ്യത്യാസം നികത്താനായി പദ്ധതിയേതര സഹായമായി കേരള വാട്ടര്‍ അതോറ്റിക്ക് എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)വരവുചെലവുകളിലെ അന്തരം കുടിവെള്ള വിലയെ ബാധിക്കുമോ; വ്യക്തമാക്കുമോ?
|
5726 |
പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്നിനുവേണ്ടി കുഴിക്കുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം
ശ്രീ. പി. തിലോത്തമന്‍
(എ)പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡുകള്‍ കുഴിക്കുന്പോള്‍ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള തുക ജലവിഭവ വകുപ്പ് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായി നല്‍കാറുണ്ടോ; വിശദമാക്കുമോ;
(ബി)ചേര്‍ത്തല മണ്ധലത്തിലെ ഈ ഇനത്തിലെ ജോലികള്‍ ചെയ്ത വകയില്‍ പൊതുമരാമത്ത് വകുപ്പിന് തുക നല്‍കാനുണ്ടോ എന്ന് അറിയിക്കുമോ; ഇപ്രകാരം കുടിശ്ശികയായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
|
5727 |
വെള്ളക്കര കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)പിരിച്ചെടുക്കാനുള്ള വെള്ളക്കരത്തിന്‍റെ കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുമോ ;
(ബി)ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായം എന്നീ ഇനങ്ങളിലുള്ള കുടിശ്ശിക വേര്‍തിരിച്ച് വ്യക്തമാ ക്കുമോ ;
(സി)കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച സംഭവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(ഡി)കുടിശ്ശികത്തുക പിരിച്ചെടുക്കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കുമോ ?
|
5728 |
പിരിച്ചെടുക്കാനുള്ള വെള്ളക്കരകുടിശ്ശിക
ശ്രീ. സി. ദിവാകരന്‍
'' കെ. രാജു
'' കെ. അജിത്
'' ഇ.കെ. വിജയന്‍
(എ)ജലഅതോറിട്ടി പിരിച്ചെടുക്കാനുള്ള വെള്ളക്കരകൂടിശ്ശിക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായം എന്നീ താരിഫുകളില്‍ ഓരോന്നിലും എത്ര വീതം തുക പിരിഞ്ഞു കിട്ടാനുണ്ട്; പ്രസ്തുത കൂടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(സി)വാട്ടര്‍ അതോറിറ്റിയുടെ ആധുനികവല്‍ക്കരണത്തിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
5729 |
ജല അതോറിറ്റി പിരിച്ചെടുക്കാനുള്ള വെള്ളക്കരം കുടിശ്ശിക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ജലഅതോറിറ്റി പിരിച്ചെടുക്കാനുള്ള വെള്ളക്കരം കുടിശ്ശിക എത്രയാണെന്ന് അറിയിക്കുമോ;
(ബി)വ്യവസായം, ഗാര്‍ഹികം, ഗാര്‍ഹികേതരം എന്നീ വിഭാഗങ്ങളില്‍ ഓരോന്നിലും എത്ര കണക്ഷനുകളാണ് നിലവിലുള്ളത്; ഓരോ വിഭാഗത്തില്‍ നിന്നും പിരിച്ചെടുക്കേണ്ട കുടിശ്ശികത്തുക എത്ര വീതമെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
(സി)പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നും ഈ നടപടികള്‍ മൂലം എത്ര തുക പിരിച്ചെടുത്തെന്നും അറിയിക്കുമോ;
(ഡി)ബാക്കി തുക പിരിച്ചെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
5730 |
വൈദ്യുതി ചാര്‍ജ്ജിനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബി ക്ക് നല്‍കാനുള്ള തുക
ശ്രീ.വി. ശിവന്‍കുട്ടി
വൈദ്യുതി ചാര്‍ജ്ജിനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബി ക്ക് എത്ര തുക നല്‍കാനുണ്ട് എന്നുള്ളതിന്‍റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ ?
|
5731 |
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍
ശ്രീ. വി. ശിവന്‍കുട്ടി
കേരള വാട്ടര്‍ അതോറിറ്റിയുടെ ഏതെല്ലാം കുടിവെള്ള പദ്ധതികളാണ് എല്‍.ഐ.സി പോലുള്ള വിവിധ സ്ഥാപനങ്ങളുടെ സാന്പത്തിക സഹായത്താല്‍ നിര്‍മ്മിക്കുന്നതെന്നും അങ്ങനെ നടപ്പിലാക്കപ്പെടുന്ന പദ്ധതികളുടെ പേര്; ധനസഹായം നല്‍കുന്ന സ്ഥാപനത്തിന്‍റെ പേര്; അടങ്കല്‍ തുക; പണി പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി എന്നീ വിശദാംശങ്ങള്‍ ജില്ല തിരിച്ചു ലഭ്യമാക്കുമോ?
|
5732 |
ഓപ്പറേറ്റ് ചെയ്യാത്ത ക്ലാസ്സ് -കഢ തസ്തികകള്‍
ശ്രീമതി ഗീതാ ഗോപി
(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ "ഓപ്പറേറ്റ്' ചെയ്യാത്ത ക്ലാസ്സ്- കഢ തസ്തികകള്‍ നിലവിലുണ്ടോ; അത്തരം എത്ര തസ്തികകള്‍ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ക്ലാസ്സ് കഢ ജീവനക്കാരുടെ "ഓപ്പറേറ്റ്' ചെയ്യപ്പെടാത്ത തസ്തികകള്‍ മീറ്റര്‍ റീഡര്‍ തസ്തികകളാക്കി മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുന്നതിന് നടപടി സ്വീകരിക്കുമോ?
|
5733 |
ഇറിഗേഷന്‍ വകുപ്പിലെ പ്രമോഷനുകള്‍
ശ്രീ. എ.എം. ആരിഫ്
(എ)ഇറിഗേഷന്‍ വകുപ്പില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറാകുന്നതിനുള്ള പ്രൊമോഷന്‍റെ ഡി.പി.സി. ലിസ്റ്റില്‍ നിന്ന് വിജിലന്‍സ് കേസിന്‍റെ പേരില്‍ നാല് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ മാറ്റി നിര്‍ത്തിയിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സമാന സ്വഭാവത്തിലുള്ള ഒരു കേസിലുള്ള ഒരു സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ചീഫ് എഞ്ചിനീയര്‍ ആകുവാനുള്ള നീക്കം നടത്തുന്നതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)വിജിലന്‍സ് കേസുകള്‍ ഉള്ള ആളുകളെ ചീഫ് എന്‍ജിനീയര്‍ പോലുള്ള സുപ്രധാന തസ്തികകളില്‍ നിയമിക്കുന്നതിന് സര്‍വീസ് കോഡ് അനുവദിക്കുന്നുണ്ടോ;
(ഡി)ഡാമുകളെ സംബന്ധിച്ച് സമീപകാലത്ത് വിവാദങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ പോലുള്ള സുപ്രധാന തസ്തികകളില്‍ അനധികൃത സ്വത്ത് സന്പാദനം പോലുള്ള വിജിലന്‍സ് കേസ് പെന്‍റിംഗില്‍ ഉള്ളവരെ നിയമിക്കാതിരിക്കുന്നതിനുള്ള ജാഗ്രത കാണിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
|
5734 |
കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ജി. സുധാകരന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
,, ബാബു എം. പാലിശ്ശേരി
,, റ്റി. വി. രാജേഷ്
(എ)കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കടലാക്രമണം തീരദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
(സി)ഇതിനായി ലഭിച്ച കേന്ദ്ര സഹായവും അതുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
(ഡി)നിലവിലുണ്ടായിരുന്ന കടല്‍ഭിത്തികള്‍ തകര്‍ന്നു പോയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
5735 |
ചേര്‍ത്തല മണ്ധലത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം
ശ്രീ. പി. തിലോത്തമന്‍
(എ)ചേര്‍ത്തല മണ്ധലത്തിലെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അനുവദിച്ച തുക എത്രയാണെന്നും പ്രസ്തുത ജോലികളുടെ പുരോഗതിയും വ്യക്തമാക്കുമോ;
(ബി)ചേര്‍ത്തലയുടെ തീരമേഖലയായ ആയിരംതൈ പ്രദേശത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന കടല്‍കയറ്റവും കടല്‍ക്ഷോഭവും എന്തുകൊണ്ടാണെന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
(സി)പ്രസ്തുത പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാത്തതിന്‍റെ കാരണം അറിയിക്കുമോ;
(ഡി)ഈ പ്രദേശത്ത് അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപനമുണ്ടായിട്ടും നടപടിയാകാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
(ഇ)പ്രസ്തുത പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കുമോ?
|
5736 |
കാസര്‍ഗോഡ് ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ ചെന്പരിക്ക, കോട്ടിക്കുളം, തൃക്കണ്ണാട, കൊപ്പല്‍, കണ്ണി എന്നീ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള രൂക്ഷമായി കടലാക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്ഥിരമായി കടലാക്രമണം പ്രതിരോധിക്കുന്നതിന് പ്രസ്തുത സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍ കെട്ടുന്നതിന് നടപടി എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
5737 |
ദേശീയ ജലപാതയിലെ ചരക്ക് കയറ്റിറക്ക് ടെര്‍മിനലുകള്‍
ശ്രീ.എ.എ. അസീസ്
(എ)കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയില്‍ ബാര്‍ജുകളില്‍ ചരക്കുകള്‍ കയറ്റിറക്ക് നടത്തുന്നതിന് ഏതൊക്കെ സ്ഥലങ്ങളെയാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത സ്ഥലങ്ങളില്‍ യന്ത്രവല്‍കൃത കയറ്റിറക്ക് സംവിധാനം സ്ഥാപിക്കുന്നുണ്ടോ;
(സി)പ്രസ്തുത ജലപാത എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
<<back |
|