|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5738
|
മിഷന്‍ 676
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ) ഉള്‍പ്പെടുത്തി തൊഴില്‍ വകുപ്പില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി എന്തു തുക ചെലവ് വരുമെന്ന് വെളിപ്പെടുത്താമോ?
|
5739 |
ഇന്‍കം സപ്പോര്‍ട്ട് സ്കീം
ശ്രീ.സി. കൃഷ്ണന്‍
(എ)പരന്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീം ഏത് വര്‍ഷം മുതലാണ് നടപ്പിലാക്കിയത്;
(ബി)പ്രസ്തുത പദ്ധതി പ്രകാരം 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര തുകവീതം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)ഏതെല്ലാം തൊഴില്‍ മേഖലയിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്നും ഓരോ മേഖലയിലും ഓരോ വര്‍ഷവും എത്ര തുക വീതം വിതരണം ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ;
(ഡി)ഓരോ മേഖലയിലും എത്ര തൊഴിലാളികള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ഡി)ഈ പദ്ധതി പ്രകാരമുള്ള തുക വര്‍ഷാവസാനം ഒറ്റതവണയായി നല്‍കുന്നതിനുപകരം അതത് മാസം വേതനത്തോടൊപ്പം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
5740 |
സഞ്ജീവനി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. വി. ഡി. സതീശന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. മുരളീധരന്‍
,, എം. പി. വിന്‍സെന്‍റ്
(എ) സഞ്ജീവനി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;
(ബി) ആര്‍ക്കെല്ലാമാണ് പ്രസ്തുത പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് പദ്ധതി വഴി ലഭ്യമാവുന്നത്; വിശദമാക്കുമോ;
(ഡി) ആനുകൂല്യങ്ങളും സഹായങ്ങളും യഥാസമയം ലഭ്യമാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5741 |
സംസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)സംസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിവരിക്കുമോ ;
(ബി)ആര്‍ക്കെല്ലാമാണ് പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇതിനുള്ള ധനം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഈ പദ്ധതിയിന്‍ കീഴില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്ര കുടുംബങ്ങളെ അംഗങ്ങളാക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5742 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ അംഗങ്ങളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ പദ്ധതിയുടെ കീഴില്‍ എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
|
5743 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്ന ആശുപത്രികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്ന് സഹകരണ/സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇങ്ങനെ പിന്‍വാങ്ങുന്നതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)കാസര്‍ഗോഡ് ജില്ലയില്‍ മേല്‍ പദ്ധതിയില്‍ എത്ര ആശുപത്രികള്‍ ഉണ്ട്; ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് കന്പനിയില്‍നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക എത്രയാണെന്നും വിശദമാക്കാമോ?
|
5744 |
ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴില്‍ ചൂഷണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യത്യസ്ത തൊഴിലിലേര്‍പ്പെട്ടവര്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ എന്തൊക്കെ നിയമനടപടികളാണ് ഇതിനെതിരായി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ; ഇത്തരം തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉടമകള്‍ ഉറപ്പുവരുത്തേണ്ട സൌകര്യങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ ?
|
5745 |
എംപ്ലോയിബിലിറ്റി സെന്‍റര്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)എത്ര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളാണ് എംപ്ലോയിബിലിറ്റി സെന്‍ററുകളാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുള്ളത്; എത്ര എണ്ണം ഇതിനകം എംപ്ലോയിബിലിറ്റി സെന്‍ററാക്കി മാറ്റിയിട്ടുണ്ട്;
(ബി)എംപ്ലോയിബിലിറ്റി സെന്‍റര്‍ മുഖേന തൊഴിലന്വേഷകര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദീകരിക്കാമോ?
|
5746 |
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വികലാംഗര്‍
ശ്രീ. എ.എം. ആരിഫ്
(എ)ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസില്‍ വികലാംഗരായിട്ടുള്ള എത്രപേരാണ് പേര് രജിസ്റ്റര്‍ ചെയ്തു തൊഴിലിനായി കാത്തുനില്‍ക്കുന്നതെന്ന് അറിയിക്കുമോ ;
(ബി)ഇതില്‍ എത്ര പേരെ സീനിയോറിറ്റി ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട് ; അവര്‍ ആരെല്ലാമാണ് ; അവരില്‍ ഒ.ബി.സി., എസ്.സി./എസ്.റ്റി. വിഭാഗക്കാര്‍ എത്ര ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക് വികലാംഗ ക്വാട്ടയില്‍ നിയമനം ലഭിച്ചു ; അവര്‍ ആരെല്ലാമാണ് ?
|
5747 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുമുഖേന ജോലി ലഭിച്ചവരുടെ എണ്ണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് ജോലി നല്‍കി എന്ന് വിശദാംശം ലഭ്യമാക്കുമോ?
|
5748 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുമുഖേന തൊഴില്‍ ലഭിച്ചവരുടെ എണ്ണം
ശ്രീ. മുല്ലക്കര രത്നാകരന്‍
2013-14 സാന്പത്തിക വര്‍ഷത്തില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് തൊഴില്‍ നല്കി എന്ന് വ്യക്തമാക്കാമോ?
|
5749 |
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് ഭൂവുടമവിഹിതം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് ഭൂവുടമവിഹിതമായി എത്ര സംഖ്യയാണ് പിരിച്ചെടുത്തത് എന്ന് വിശദമാക്കുമോ ;
(ബി)ഓരോ ജില്ലയില്‍ നിന്നും എത്ര കര്‍ഷകരില്‍ നിന്നുമാണ് ഭൂവുടമാവിഹിതം ലഭിച്ചിട്ടുള്ളതെന്നും എത്ര സംഖ്യയാണ് ലഭിച്ചെതെന്നും വിശദമാക്കുമോ ;
(സി)കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളി വിഹിതത്തിനനുസരിച്ച് സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടോ ; ഓരോ വര്‍ഷവും സര്‍ക്കാര്‍ നല്കിയ വിഹിതം സംബന്ധിച്ച വിശദാംശം നല്‍കുമോ ?
|
5750 |
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി തുക വിതരണം
ശ്രീ. എം. ഉമ്മര്‍
(എ)നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി വിതരണത്തിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ ;
(സി)നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമനിധി തുക യഥാസമയം വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
5751 |
ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് ആക്ട്, 1996 (കേന്ദ്ര ആക്ട്)
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് ആക്ട്, 1996 (1996-ലെ 28-ാം നന്പര്‍ കേന്ദ്ര ആക്ട്) കേരളത്തില്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു എന്ന് അറിയിക്കുമോ;
(ബി)ഈ ആക്ട് അനുസരിച്ച് ഓരോതരം കെട്ടിടങ്ങള്‍ക്കും (താമസത്തിനുള്ളവ/കച്ചവടാവശ്യത്തിനുള്ളവ) ഈടാക്കുന്ന സെസ്സിന്‍റെ വിശദാംശം ലഭ്യമാക്കുമോ; താമസ്സിക്കുന്നതിനുള്ള കെട്ടിടങ്ങളെ എത്ര മീറ്റര്‍ സ്ക്വയര്‍ വരെയാണ് സെസ്സില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ; കച്ചവടാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളെ എത്ര മീറ്റര്‍ സ്ക്വയര്‍ വരെയാണ് സെസ്സില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
(സി)1996-നുശേഷം നിര്‍മ്മിച്ചവയും നാളിതുവരെ സെസ്സ് ഈടാക്കാത്തതുമായ കെട്ടിടങ്ങളുടെ കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;
(ഡി)തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആനാട് വില്ലേജില്‍ നിന്നും 2000 മുതല്‍ ഈടാക്കിയ സെസ്സ്, കെട്ടിട ഉടമകളുടെ വിശദവിവരം എന്നിവ ലഭ്യമാക്കുമോ;
(ഇ)2000-നുശേഷം പ്രസ്തുത വില്ലേജില്‍ സെസ്സില്‍ നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ കാരണം വിശദമാക്കുമോ?
|
5752 |
അന്യസംസ്ഥാനതൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ
ശ്രീ. റ്റി.വി. രാജേഷ്
അന്യസംസ്ഥാന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം ക്ഷേമപദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?
|
5753 |
അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് ക്ഷേമനിധി
ശ്രീ. എം. ചന്ദ്രന്‍
(എ)അന്യസംസ്ഥാനതൊഴിലാളികളില്‍ എത്ര പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്;
(ബി)അന്യസംസ്ഥാന തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് ആലോചിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
|
5754 |
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
ശ്രീ. ഇ. പി. ജയരാജന്‍
(എ) അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് സംസ്ഥാനത്ത് ജില്ലാതലങ്ങളില്‍ എന്തു സംവിധാനമാണ് നിലവിലുള്ളത്;
(ബി) അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി) അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ സ്ഥലത്ത് വച്ച് മരണപ്പെട്ടാല്‍ മതിയായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുവാന്‍ വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ?
|
5755 |
ആഭരണ വ്യാപാരികളില്‍ നിന്നും പിരിച്ചെടുക്കേണ്ട സെസ്സ്
ശ്രീ. എം. ചന്ദ്രന്‍
(എ)കേരള ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമ പദ്ധതിയിലേക്ക് വ്യാപാരികളില്‍ നിന്നും പിരിക്കേണ്ട സെസ്സ് മൂന്നുവര്‍ഷമായി പിരിച്ചെടുക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എന്തുകൊണ്ടാണ് ഇത് പിരിച്ചെടുക്കുവാന്‍ സാധിക്കാത്തതെന്നു വ്യക്തമാക്കുമോ ;
(സി)സെസ്സ് പിരിക്കുന്നതിനെതിരെ വ്യാപാരികള്‍ റിട്ട് ഫയല്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ ?
|
5756 |
ദിവസ വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. സി. മമ്മൂട്ടി
(എ)ദിവസ വേതന ജോലിക്കാരുടെ പ്രതിദിനവേതനം ഏറ്റവും ഒടുവില്‍ പുതുക്കിയത് എന്നുമുതലാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഒടുവില്‍ മിനിമംവേതനം പുതുക്കിയശേഷം ജീവിതച്ചെലവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് കണക്കിലെടുത്ത് ദിവസവേതനത്തില്‍ തദനുസരണമായ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ ?
|
5757 |
അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫിന്‍റെ മിനിമം വേതനവും പി.എഫും
ശ്രീ. മോന്‍സ് ജോസഫ്
അണ്‍ എയ്ഡഡ് സ്കൂളുകളിലെ ടീച്ചീംഗ് & നോണ്‍ ടീച്ചിംഗ് സ്റ്റാഫിന് മിനിമം വേതനവും പി.എഫും ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരച്ച നടപടികള്‍ വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത് ; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
5758 |
വേരിയബിള്‍ ഡി.എ. നിര്‍ണ്ണയിക്കുന്നതിന്‍റെ അടിസ്ഥാന വര്‍ഷം പുനര്‍നിര്‍ണ്ണയം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)വ്യവസായ തൊഴിലാളികളുടെ വേരിയബിള്‍ ഡി.എ. നിര്‍ണ്ണയിക്കുന്നതിന്‍റെ അടിസ്ഥാനവര്‍ഷം പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതിന് വേണ്ടി ഏതെങ്കിലും കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ എന്താണ് കാരണമെന്ന് വിശദമാക്കാമോ;
(ഡി) ഈ വര്‍ഷത്തില്‍ വ്യവസായ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായി ആലോചിച്ച് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമോ?
|
5759 |
ക്ഷേമനിധി ബോര്‍ഡുകളുടെ പരിഷ്കരണം
ശ്രീ. സി. എഫ്. തോമസ്
,, തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
(എ)സംസ്ഥാനത്തെ മുഴുവന്‍ ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാ ക്കുമോ ;
(ബി)പെന്‍ഷനുകളും ക്ഷേമനിധി വിഹിതവും കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരി ക്കുമോ ;
(സി)ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമെടുത്തവര്‍ കുടിശ്ശിക വരുത്തിയത് ക്രമപ്പെടുത്തുവാന്‍ അദാലത്തുകള്‍ നടത്തുന്നകാര്യം പരിഗണിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
5760 |
കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍
ശ്രീ. എം.എ. ബേബി
,, പി.കെ. ഗുരുദാസന്‍
ശ്രീമതി. പി. അയിഷാ പോറ്റി
ശ്രീ. ജെയിംസ് മാത്യൂ
(എ)സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(ബി)കശുവണ്ടി തൊഴിലാളികളുടെ മിനിമം വേതനം എത്രയെന്നും അതു പുതുക്കി നിശ്ചയിച്ചിട്ട് എത്ര കാലമായെന്നും അറിയിക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കശുവണ്ടി വികസന കോര്‍പ്പറേഷന്‍റെയും കാപ്പക്സിന്‍റെയും കീഴിലുള്ള ഫാക്ടറികളില്‍ ഓരോ വര്‍ഷവും എത്ര വീതം ദിവസങ്ങളില്‍ തൊഴില്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ;
(ഡി)സ്വകാര്യ മുതലാളിമാരുടെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
5761 |
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ധനസഹായ കുടിശ്ശിക
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇന്നേവരെ എത്ര തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(ബി)എത്ര തൊഴിലാളികള്‍ക്ക് അധിവര്‍ഷാനുകൂല്യം കൊടുക്കാന്‍ ബാക്കിയുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
(സി)വിവാഹ ധനസഹായം, ചികിത്സാ സഹായം, പ്രസവാനുകൂല്യം എന്നിവ ലഭിക്കുന്നതിനായി സമര്‍പ്പിച്ച എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?
|
5762 |
തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൌകര്യം നല്‍കുന്നതിനുളള പദ്ധതി
ശ്രീ. പാലോട് രവി
'' അന്‍വര്‍ സാദത്ത്
'' ഷാഫി പറന്പില്‍
'' ഹൈബി ഈഡന്‍
തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൌകര്യം നല്‍കുന്ന പദ്ധതിക്കുള്ള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
5763 |
തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്‍റെ ആനുകൂല്യം
ശ്രീ. സണ്ണി ജോസഫ്
,, പി.സി. വിഷ്ണുനാഥ്
,, പി.എ. മാധവന്‍
,, എ.റ്റി. ജോര്‍ജ്
(എ)സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം സഹായങ്ങളും സൌകര്യങ്ങളുമാണ് ഇതു വഴി തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ക്ഷേമനിധിക്കുള്ള തുക എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ക്ഷേമനിധി ബോര്‍ഡ് വഴി എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5764 |
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഇപ്പോള്‍ നല്‍കിവരുന്ന വിവിധ ആനുകൂല്യങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് എപ്പോള്‍ ആനുകൂല്യം വിതരണം ചെയ്യുമെന്ന് അറിയിക്കുമോ;
(സി)കുടിശ്ശിക നല്‍കുന്നതിനുള്ള തുക ബോര്‍ഡിന്‍റെ കൈവശമുണ്ടോ; ഇല്ലെങ്കില്‍ കുടിശ്ശിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ എന്തു നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
5765 |
കര്‍ഷകതൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള കുടിശ്ശിക
ശ്രീമതി ഗീതാ ഗോപി
(എ)കര്‍ഷകതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാനുള്ള കുടിശ്ശിക ഇനത്തില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ആകെ ബാധ്യത എത്ര കോടി രൂപ വരുമെന്ന് അറിയിക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ബാധ്യത തീര്‍പ്പാക്കുന്നതിനു വേണ്ടി ധനസഹായം നല്കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ; ഉണ്ടെങ്കില്‍ തുക എത്രയെന്ന് വ്യക്തമാക്കുമോ;
(സി)പുതിയ സാന്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് നല്കാന്‍ എന്തെങ്കിലും തുക വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര എന്നറിയിക്കുമോ;ഇല്ലെങ്കില്‍ കുടിശ്ശിക തീര്‍ക്കാന്‍ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത് എന്നറിയിക്കുമോ?
|
5766 |
ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളാണുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് നിലവില്‍ തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
5767 |
കൊണ്ടോട്ടിയില്‍ ഇ.എസ്.ഐ. ഡിസ്പെന്‍സറി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കൊണ്ടോട്ടിയില്‍ ഒരു ഇ.എസ്.ഐ. ഡിസ്പെന്‍സറി തുടങ്ങാനുള്ള നിര്‍ദ്ദേശത്തിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;
(ബി)ധനകാര്യവകുപ്പില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച 7550/എഫ്3/10 എന്ന തൊഴില്‍ വകുപ്പിലെ ഫയലില്‍ എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത് ;
(സി)കൊണ്ടോട്ടിയിലെ ഇ.എസ്.ഐ. ഡിസ്പെന്‍സറി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
5768 |
സെക്യൂരിറ്റി സ്കില്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീ. വി. ഡി. സതീശന്‍
,, അന്‍വര്‍ സാദത്ത്
,, വി. പി. സജീന്ദ്രന്‍
,, വി. റ്റി. ബല്‍റാം
(എ)സെക്യൂരിറ്റി സ്കില്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിവിധ മേഖലകളിലെ തൊഴിലാളികളുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5769 |
ഐ.റ്റി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യ സ്വായത്തമാക്കല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ഷാഫി പറന്പില്‍
,, എം.എ. വാഹീദ്
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്തെ ഐ.റ്റി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയത്; വിശദമാ ക്കുമോ;
(ബി)ഇതിനായി എന്തെല്ലാം സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം സ്ഥാപനങ്ങളും സംരംഭകരുമാണ് ഇതുമായി സഹകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(ഡി)ഏതെല്ലാം തൊഴില്‍ മേഖലകളിലാണ് ഇത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5770 |
ഐ.റ്റി.ഐ. കോഴ്സുകളില്‍ കാലോചിതമായ പരിഷ്ക്കരണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ ഐ.റ്റി.ഐ.കളില്‍ കാലോചിതമായ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം കോഴ്സുകള്‍ ഏതെല്ലാം ഐ.ടിഐ. കളിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഈ കോഴ്സുകള്‍ എന്ന് തുടങ്ങുമെന്ന് അറിയിക്കുമോ?
|
5771 |
പുറക്കാട് സര്‍ക്കാര്‍ ഐ.റ്റി.ഐ.യ്ക്ക് പുതിയ കെട്ടിടം
ശ്രീ. ജി. സുധാകരന്‍
(എ)പുറക്കാട് ഗവണ്‍മെന്‍റ് ഐ.റ്റി.ഐ.യ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പുറക്കാട് ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ടും ഭരണാനുമതിയും നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
|
5772 |
വയനാട് ജില്ലയിലെ അന്താരാഷ്ട്രാ നിലവാരത്തിലുളള ഐ.ടി.ഐ.കള്‍
ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍
(എ)ഐ. ടി. ഐ. കളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(ബി)ഐ. ടി.ഐ. കളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ വയനാട് ജില്ലയില്‍ നിന്ന് ഏതെങ്കിലും ഐ.ടി.ഐ.കളെ തെരഞ്ഞെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഈ പദ്ധതിയിലേക്ക് ഐ. ടി. ഐ. കളെ തെരഞ്ഞെടുക്കുന്നതിന് എന്തെല്ലാം മാനദണ്ധങ്ങളാണ് ഉളളതെന്ന് വ്യക്തമാക്കുമോ?
|
<<back |
|