|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5489
|
കൊടുംകാടുകളില്‍ കഴിയുന്ന ആദിവാസികള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കൊടുംകാടുകളില്‍ കഴിയുന്ന ആദിവാസികളെ പുറം ലോകവുമായി ബന്ധമുളള സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് 2011-12, 2012-13, 2013-14 വര്‍ഷങ്ങളിലെ ബജറ്റുകളില്‍ ഫണ്ട് വകയിരുത്തിയിരുന്നോ;
(ബി)ഉണ്ടെങ്കില്‍ എത്രയാണ് എന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(സി)ഇതില്‍ ഒരു കുടുംബത്തിന് എത്ര രൂപ വരെ ചെലവഴിക്കാനാണ് പദ്ധതിയുളളത;്
(ഡി)ഇതിലൂടെ നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്നും, എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചുവെന്നും വിശദമാക്കാമോ?
|
5490 |
പ്രാക്തനഗോത്ര വര്‍ഗ്ഗക്കാര്‍ക്കുള്ള പദ്ധതികള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)പ്രാക്തനഗോത്രവര്‍ഗ്ഗക്കാര്‍ക്കായുള്ള പദ്ധതിയുടെ പുരോഗതിയുടെ വിശദാംശം വ്യക്തമാക്കാമോ ; നാളിതുവരെ എന്തെല്ലാം പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത് ;
(ബി)ഏതെല്ലാം വിഭാഗങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത് ; വിശദാംശം നല്‍കുമോ ;
(സി)പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് ; ഇതിന്‍പ്രകാരം ചെലവഴിച്ച തുക എത്ര ; പദ്ധതി തിരിച്ചുള്ള വിശദാംശം നല്‍കുമോ ;
(ഡി)സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാനാവുമോ ; എങ്കില്‍ വിശദാംശം നല്കുമോ ;
(ഇ)പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിലൂടെ ഈ വിഭാഗങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?
|
5491 |
മിഷന്‍ 676-ല്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗക്ഷേമ പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് എന്തു തുക ആവശ്യമായി വരുമെന്ന് വെളിപ്പെടുത്താമോ?
|
5492 |
സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ. വി. ശിവന്‍കുട്ടി
ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം നാളിതുവരെ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് മാത്രം വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച്, വകുപ്പ്, പദ്ധതി, തുക, ജില്ല എന്നിവ തിരിച്ചുള്ള വിശദാംശങ്ങള്‍ സാന്പത്തികവര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
|
5493 |
ആദിവാസിവിഭാഗങ്ങളുടെ ഉന്നമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ആകെയുള്ള ആദിവാസികള്‍ എത്രയാണെന്ന് വിശദമാക്കുമോ;
(ബി)1980 മുതല്‍ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
(സി)ഭൂരഹിതരോ ഭവനരഹിതരോ ആയ എത്ര ആദിവാസി കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ?
|
5494 |
ഭവനരഹിതരായ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍
ശ്രീ. കെ. വി. വിജയദാസ്
(എ) ഭവനരഹിതരായ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ;
(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബക്കാര്‍ക്ക് എത്രമാത്രം ഭൂമി വീതമാണ് നല്‍കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കൂമോ;
(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ഡി) 2006-07 കാലഘട്ടം മുതല്‍ 2013-14 വരെയുള്ള വര്‍ഷം തിരിച്ചുള്ള ഭൂമി വിതരണത്തിന്‍റേയും ഭവനനിര്‍മ്മാണത്തിന്‍റേയും വിശദവിവരങ്ങള്‍ നല്‍കുമോ?
|
5495 |
ഗിരിവികാസ് പദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ജോസഫ് വാഴക്കന്‍
(എ)പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഗിരിവികാസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
5496 |
സ്വയംപര്യാപ്ത പട്ടികവര്‍ഗ്ഗ കോളനികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)സ്വയംപര്യാപ്ത പട്ടികവര്‍ഗ്ഗ കോളനികള്‍ സ്ഥാപിക്കുന്നതിന് 2013-14-ല്‍ എത്ര തുക നീക്കിവച്ചു;
(ബി)ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം പട്ടികവര്‍ഗസങ്കേതങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്;
(സി)സ്വയംപര്യാപ്ത പട്ടികവര്‍ഗസങ്കേതങ്ങള്‍ സ്ഥാപിക്കുന്നതിനായി 2014-2015-ല്‍ എത്ര തുക ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ഡി)ഇതിനായി പട്ടികവര്‍ഗസങ്കേതങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധമെന്തൊക്കെയാണ്;
(ഇ)2014-2015-ല്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പട്ടികവര്‍ഗസങ്കേതങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
5497 |
വനവിഭവങ്ങള്‍ മൂല്യവര്‍ദ്ധിതമാക്കി വരുമാനം വര്‍ദ്ധിപ്പിക്കല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ആദിവാസികള്‍ വനത്തില്‍ നിന്നും ശേഖരിച്ച് കൊണ്ടുവരുന്ന വിഭവങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വിശദമാക്കാമോ?
|
5498 |
പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ) പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി നിലവില്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി) പുതുക്കാട് എച്ചിപ്പാറ ട്രൈബല്‍ സ്കൂളില്‍ ആവശ്യമായ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയാല്‍ പ്രസ്തുത സ്ഥലത്ത് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ?
|
5499 |
അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ പട്ടികവര്‍ഗ്ഗ യുവതിയുവാക്കള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ എത്ര പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ ഉള്ളതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്
(ബി)ഇതില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു,ഡിഗ്രി,പി.ജി,പ്രൊഫഷണല്‍ ഡിഗ്രി ഉള്ളവര്‍ എത്രപേര്‍ വീതമുണ്ട്;
(സി)അഭ്യസ്തവിദ്യരായ എത്ര പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്;
(ഡി)തൊഴില്‍രഹിതര്‍ക്ക് സംസ്ഥാന, ദേശീയ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിജയം കരസ്ഥമാക്കുന്നതിനും എന്തെല്ലാം സഹായങ്ങളാണ് വകുപ്പുമുഖേന ചെയ്തുകൊടുക്കുന്നതെന്ന വിശദാംശം വ്യക്തമാക്കാമോ?
|
5500 |
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍രഹിതരായ യുവതികള്‍ക്ക് ഓട്ടോറിക്ഷ നല്കുന്ന പദ്ധതി
ശ്രീ. പി.കെ. ബഷീര്‍
(എ)പട്ടികവര്‍ഗ്ഗവിഭാഗത്തിലെ തൊഴില്‍രഹിതരായ യുവതികള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിയിന്‍കീഴില്‍ സംസ്ഥാനത്തെ ആദിവാസിമേഖലകളില്‍നിന്നും ഗുണഭോക്താക്കളെ എങ്ങനെയാണ് കണ്ടെത്തുന്നത്;
(ബി)ഏറനാട് മണ്ധലത്തിലെ പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍ എത്രപേരെയാണ് ടി പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
|
5501 |
ആദിവാസി മേഖലയിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം
ശ്രീ. എ. കെ. ബാലന്
,, പി.റ്റി.എ. റഹിം
,, വി. ചെന്താമരാക്ഷന്
,, എസ്. രാജേന്ദ്രന്‍
(എ)ആദിവാസി മേഖലയിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് നിലവിലുള്ള സംവിധാനം പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് പല ആദിവാസി മേഖലയിലുമുള്ള കുട്ടികള്‍ വളരെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ യാത്ര ചെയ്ത് വിദ്യാലയത്തില്‍ എത്തിച്ചേരേണ്ട സാഹചര്യം ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ആദിവാസി മേഖലയിലെ എല്ലാ കുട്ടികള്‍ക്കും നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
5502 |
സ്റ്റുഡന്‍റ് ഡോക്ടര്‍ പദ്ധതി
ശ്രീ. വി. പി. സജീന്ദ്രന്
'' ഐ. സി. ബാലകൃഷ്ണന്
'' അന്‍വര്‍ സാദത്ത്
'' കെ. മുരളീധരന്‍
(എ)ആദിവാസി സ്കൂളുകളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിന് സ്റ്റുഡന്‍റ് ഡോക്ടര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടൊയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;
(സി)പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ഡി)എന്ന് മുതലാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍; എന്തെല്ലാം;
(ഇ)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ?
|
5503 |
ആദിവാസിവൈദ്യം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. ബി. അബ്ദുള്‍ റസാക്
,, എന്‍. എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ആദിവാസിവൈദ്യം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഇവരുടെ ചികിത്സാരീതിക്ക് പേറ്റന്‍റ് നേടിക്കൊടുക്കുന്ന കാര്യത്തില്‍ എന്തൊക്കെ സഹായങ്ങള്‍ നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ആദിവാസി വംശീയ വൈദ്യന്മാരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; സജീവമായി ചികിത്സ നടത്തുന്നവരുടെ വിശദവിവരം നല്കാമോ?
|
5504 |
പട്ടികവര്‍ഗ്ഗമേഖലകളില്‍ മൊബൈല്‍ ഹോമിയോപ്പതി യൂണിറ്റുകള്‍
ശ്രീ. വി.പി. സജീന്ദ്രന്
,, ഐ.സി. ബാലകൃഷ്ണന്‍
,, കെ. അച്ചുതന്
,, ആര്‍. സെല്‍വരാജ്
(എ)പട്ടികവര്‍ഗ്ഗ മേഖലകളില്‍ മൊബൈല്‍ ഹോമിയോപ്പതി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കി യിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
5505 |
അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്
,, പി. ശ്രീരാമകൃഷ്ണന്
,, എം. ഹംസ
,, ബി.ഡി. ദേവസ്സി
(എ)അട്ടപ്പാടിയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എന്‍.ആര്‍.എച്ച്.എം. നടത്തിയ സര്‍വ്വേയില്‍ പോഷകാഹാരക്കുറവുമൂലം ഗുരുതരാവസ്ഥയിലായ നിരവധി കുട്ടികളെ കണ്ടെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ശിശുമരണങ്ങളടക്കം അട്ടപ്പാടിയില്‍ ആദിവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികള്‍ ആദിവാസികള്‍ക്ക് യാതൊരു പ്രയോജനവും നല്‍കിയില്ല എന്ന തരത്തിലുള്ള സര്‍വ്വെ റിപ്പോര്‍ട്ട് അട്ടപ്പാടി പാക്കേജ് നടപ്പിലാക്കിയതിലെ വീഴ്ചമൂലമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം കുട്ടികളും ഗര്‍ഭിണികളുമടക്കമുള്ള ആദിവാസികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാധിക്കാതെ വന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
5506 |
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അമ്മമാര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
'' സി. മമ്മൂട്ടി
'' വി.എം. ഉമ്മര്‍ മാസ്റ്റര്
'' എന്‍. ഷംസുദ്ദീന്‍
(എ)പട്ടികവര്‍ഗ്ഗത്തില്‍പെട്ട അമ്മമാരുടെയും, കൂഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും കഴിഞ്ഞവര്‍ഷം എന്തുതുക ചെലവഴിച്ചു; എത്ര അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)ഗര്‍ഭിണികളുടെ ആരോഗ്യരക്ഷയ്ക്ക് പുതിയ പദ്ധതികളേതെങ്കിലം ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്തുമോ?
|
5507 |
അട്ടപ്പാടിയിലെ
ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്‍ററുകള്‍
ശ്രീ.എ.കെ. ബാലന്‍
(എ)അട്ടപ്പാടിയില്‍ പോഷാകാഹാര കുറവുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്കായി ന്യൂട്രീഷ്യന്‍ റിഹാബലിറ്റേഷന്‍ സെന്‍ററുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നോ ; എപ്പോഴാണ് തീരുമാനിച്ചത് ;
(ബി)ഇത് എപ്പോഴാണ് നടപ്പാക്കി തുടങ്ങിയത് ;
(സി)എത്ര സെന്‍ററുകള്‍ എവിടെയെല്ലാം ആരംഭിച്ചു ;
(ഡി)പ്രസ്തുത സെന്‍ററുകളിലൂടെ എത്ര കുട്ടികള്‍ക്ക് ആഹാരം നല്‍കാനാണ് ലക്ഷ്യമിട്ടത് ; എത്ര കുട്ടികള്‍ക്ക് ഇതുവരെ നല്‍കാന്‍ കഴിഞ്ഞു ;
(ഇ)തുടങ്ങിയ എല്ലാ സെന്‍റുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ; എത്ര സെന്‍ററുകള്‍ ഇപ്പൊള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;
(എഫ്)സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു എന്ന് കരുതുന്നുണ്ടോ ; ഇല്ലെങ്കില്‍ എന്തായിരുന്നു ന്യൂനതകള്‍ എന്ന് വ്യക്തമാക്കുമോ ?
|
5508 |
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണം
ശ്രീ. ഇ. ചന്ദ്രശേഖരന്
,, കെ. അജിത്
,, വി. ശശി
,, ഇ. കെ. വിജയന്‍
(എ)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വീടൊന്നിന് എത്ര തുകയാണ് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പില്‍നിന്നും അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ത്രിതല പഞ്ചായത്തുകളില്‍ ഭവന നിര്‍മ്മാണ പദ്ധതികളുണ്ടോ; എങ്കില്‍ അവ ഏതെല്ലാം. പ്രസ്തുത പദ്ധതിവഴി ഭവന നിര്‍മ്മാണത്തിന് എത്ര തുക അനുവദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പില്‍നിന്നും ത്രിതല പഞ്ചായത്തുകളില്‍നിന്നും അനുവദിക്കുന്ന തുകയ്ക്ക് വ്യത്യാസമുണ്ടോ;
(ഡി)ഭവന രഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗകാര്‍ക്കും ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് എത്രകാലംവേണ്ടിവരുന്നമെന്ന് വ്യക്തമാക്കുമോ ?
|
5509 |
വയനാട് ജില്ലയില്‍ ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള പദ്ധതി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)വയനാട് ജില്ലയില്‍ ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി 2010-ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)വയനാട് ആദിവാസി പുനരധിവാസ വികസന മിഷന് പ്രസ്തുത ആവശ്യത്തിലേക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി പ്രസ്തുത തുക വിനിയോഗിച്ചിട്ടുണ്ടോ;എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)നിര്‍ദ്ദിഷ്ഠ പുനരധിവാസ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(എഫ്)അനുവദിച്ച തുക ഉപയോഗയോഗ്യമാക്കിയിട്ടില്ലെങ്കില്‍ ആയത് ഇപ്പോള്‍ ഏത് അക്കൌണ്ടില്‍ നിലനിറുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
|
5510 |
ആദിവാസികള്‍ക്കായി വാങ്ങിയതില്‍ 1530 ഹെക്ടര്‍ സ്ഥലത്ത് മറ്റു കൃഷി
ശ്രീ. വി. ശശി
(എ)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതിനായി വാങ്ങിയ സ്ഥലത്തില്‍ ഫാമായി നിലനിര്‍ത്തിയിട്ടുള്ള 1530 ഹെക്ടര്‍ സ്ഥലത്ത് മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നുണ്ടോ;
(ബി)ഇത്തരത്തിലുള്ള കൃഷി ചെയ്യാന്‍ അനുമതി അവിടത്തെ ഫാമിങ് കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ടോ;
(സി)ഇത്തരത്തില്‍ മറ്റ് കൃഷി നടത്താന്‍ കരാറുകാരെ കണ്ടെത്തിയതിന്‍റെ നടപടിക്രമം വിശദീകരിക്കാമോ;
(ഡി)ആര്‍ക്കൊക്കെയാണ് ഇത്തരത്തില്‍ ഇടവിള കൃഷി നടത്താന്‍ കരാര്‍ നല്‍കിയിട്ടുള്ളതെന്നും അവര്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള ഭൂവിസ്തൃതിയും വ്യക്തമാക്കാമോ; ഈ കരാറുകാരില്‍ /പട്ടികവര്‍ഗ്ഗക്കാര്‍ എത്ര പേര്‍ ഉണ്ടെന്ന് പരയാമോ;
(ഇ)പ്രസ്തുത കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ; ഇത്തരത്തില്‍ കരാര്‍ നല്‍കിയത് വഴി ആദിവാസിക്ഷേമം ഉറപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
5511 |
ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കൈയ്യേറ്റം
ശ്രീ. ചിറ്റയം ഗോപകുമാര്‍
ആദിവാസികള്‍ക്ക് നല്‍കാന്‍/നല്‍കിയ ഭൂമി കൈയ്യേറി ക്വാറി നടത്തുന്നത് എവിടെയെല്ലാമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?
|
5512 |
പൂക്കോട് എം.ആര്‍.എസ്. കെട്ടിടത്തിന്‍റെ നിര്‍മ്മാണം
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)പൂക്കോട് എം.ആര്‍. എസ്. കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചുവോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തികരിച്ചോ; വിശദമാക്കുമോ;
(സി)പൂക്കോട് എം. ആര്‍.എസ്. കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5513 |
പ്രീമെട്രിക് ഹോസ്റ്റല്‍, എം.ആര്‍.എസ്സ് എന്നിവയ്ക്ക് കെട്ടിടനിര്‍മ്മാണം
ശ്രീ. കെ. വി. വിജയദാസ്
(എ)പട്ടികവര്‍ഗ്ഗവികസന വകുപ്പിനു മുന്നില്‍ എത്ര പ്രീമെട്രിക് ഹോസ്റ്റലുകള്‍ നിര്‍മ്മാണത്തിന്‍റേയും എം.ആര്‍.എസ്. നിര്‍മ്മാണത്തിന്‍റേയും പ്രൊപ്പോസലുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുമോ;
(ബി)പാലക്കാട് ജില്ലയില്‍ മേല്‍പ്രകാരം എത്ര പ്രൊപ്പോസലുകള്‍ നിലവിലുണ്ട്; വിശദവിവരങ്ങള്‍ നല്‍കുമോ;
(സി)സമയബന്ധിതമായി ടി കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി) കെട്ടിടങ്ങള്‍ പണിയുന്നതിന് ഭൂമി വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ;
(ഇ)മുന്‍കാലങ്ങളില്‍ ഭൂമി ലഭിച്ചിട്ടുള്ളതിന്‍റെ ഉത്തരവുകള്‍ വകുപ്പില്‍ ലഭ്യമാകുമോ; എങ്കില്‍ ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ നല്‍കുമോ?
|
5514 |
പൂക്കോട് റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ല
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)വയനാട് ജില്ലയില്‍ പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ചത് എവിടെയാണെന്നും ഇപ്പോള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 1999-ല്‍ ഭരണാനുമതി നല്‍കിയതിന്‍റെയും 2000-ല്‍ പട്ടികവര്‍ഗ്ഗവികസന വകുപ്പിന് ഭൂമി കൈമാറിയതിന്‍റെയൂം വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)നിലവില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
5515 |
പനത്തടിയിലും പരപ്പയിലും പ്രീമെട്രിക് ഹോസ്റ്റലുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
പട്ടികവര്‍ഗ്ഗ വിഭാഗം ഏറെ താമസിക്കുന്ന പനത്തടിയിലും പരപ്പയിലും പ്രീമെട്രിക് ഹോസ്റ്റലുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5516 |
കുണ്ടംകുഴിയില്‍ പെണ്‍ കുട്ടികള്‍ക്കായി പ്രീമെട്രിക് ഹോസ്റ്റല്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി പ്രീമെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ബി)വകുപ്പിന് ഭൂമി ലഭ്യമാക്കിയിട്ട് എത്ര വര്‍ഷമായി ; പ്രസ്തുത സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?
|
5517 |
നൂല്‍പ്പുഴ സ്കൂള്‍, ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുന്നതും അതോടനുബന്ധിച്ചുള്ള ഹോസ്റ്റല്‍ നിര്‍മ്മാണവും
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള നൂല്‍പ്പുഴ സ്കൂള്‍ എപ്പോഴാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയതെന്ന് വ്യക്തമാക്കാമോ;
(ബി)ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രതേ്യക ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാന്‍ 2000 ആഗസ്റ്റില്‍ ഭരണാനുമതി നല്‍കിയിരുന്നോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത ഹോസ്റ്റലുകളുടെ നിര്‍മ്മാണം എപ്പോഴാണ് നൂറ് ശതമാനവും പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമാക്കാമോ; പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)കുട്ടികളുടെ വര്‍ദ്ധനവനുസരിച്ച് പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നില്ലെങ്കില്‍ നിലവിലുള്ള ഹോസ്റ്റലില്‍ കുട്ടികളുടെ വര്‍ദ്ധനവനുസരിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
5518 |
കാസര്‍ഗോഡ് ജില്ലയില്‍ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയില്‍ പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത്, പദ്ധതി, തുക, പ്രവൃത്തിയുടെ പുരോഗതി എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
(ബി)ഫണ്ട് അനുവദിച്ചിട്ടും പണി പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ കൂടുതലായുള്ളത് ഏതൊക്കെ പഞ്ചായത്തുകളിലാണെന്ന് വിശദമാക്കാമോ;
(സി)പണി പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്നത് എന്തൊക്കെ കാരണങ്ങളാലാണെന്ന് വ്യക്തമാക്കാമോ;
(ഡി)കോര്‍പ്പസ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
5519 |
ആദിവാസി മേഖലകളില്‍ മാവോയിസ്റ്റുകളുടെ മുതലെടുപ്പ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആദിവാസി/പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഇവരുടെ ഭൌതിക സാഹചര്യങ്ങളുടെ ശോച്യാവസ്ഥ ചൂഷണം ചെയ്ത് മാവോയിസ്റ്റുകള്‍ മുതലെടുപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തി ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയുമോ;
(സി)ഇതു സംബന്ധിച്ച് വകുപ്പ് തലത്തില്‍ എന്തെങ്കിലും വിധത്തിലുള്ള അന്വേഷണമോ പഠനമോ നടത്തിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ അന്വേഷണ/പഠനങ്ങള്‍ നടത്തി നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുന്നതിനും പരിഹാരം കാണുന്നതിനുമുള്ള നടപടി സ്വീകരിക്കാമോ?
|
5520 |
താമരക്കുളം വാര്‍ഡിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര നിയോജകമണ്ധലത്തില്‍ താമരക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പ്രസ്തുത പ്രദേശത്ത് റോഡുകള്‍ സഞ്ചാരയോഗ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇവിടെ മേലടത്ത് ജംഗ്ഷന്‍ മുതല്‍ മഠത്തില്‍കാവ് ജംഗ്ഷന്‍ വരെയുള്ള ഭാഗം റോഡ് പുനരുദ്ധാരണത്തിനാവശ്യമായ തുക പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)ഈ പ്രദേശത്തിന്‍റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
5521 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ദേശീയ സാഹസിക അക്കാദമി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്
,, ഹൈബി ഈഡന്‍
,, വി. റ്റി. ബല്‍റാം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ദേശീയ സാഹസിക അക്കാദമി സ്ഥാപിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)യുവാക്കളില്‍ സാഹസികത വളര്‍ത്തുക, സാഹസിക കര്‍മ്മശേഷി ജന നന്മയ്ക്ക് വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി എന്തെല്ലാം കാര്യങ്ങളാണ് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)അക്കാദമിയുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
5522 |
യുവജന കമ്മീഷന്‍റെയും യുവജന ബോര്‍ഡിന്‍റെയും ശാക്തീകരണം
ശ്രീ. മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി.യു. കുരുവിള
(എ)പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടുന്നതിന് യുവജനങ്ങള്‍ക്കായി എന്തെല്ലാം പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)യുവജന കമ്മീഷനെയും, യുവജന ബോര്‍ഡിനെയും ശക്തിപ്പെടുത്തുവാന്‍ കൂടുതല്‍ സാന്പത്തിക-ഭരണപരമായ സഹായങ്ങള്‍ നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)സ്കൂള്‍, കോളേജ് തലങ്ങളില്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമോ?
|
5523 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജീവദായിനി പദ്ധതി
ശ്രീ. വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ജീവദായിനി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാ ക്കുമോ ;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നറിയിക്കാമോ ?
|
5524 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം
ശ്രീ. ഹൈബി ഈഡന്
,, ഷാഫി പറന്പില്‍
,, വി.റ്റി. ബല്‍റാം
,, പി. സി. വിഷ്ണുനാഥ്
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പരിപാടി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പി ച്ചിട്ടുണ്ട്;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദംശങ്ങള്‍ നല്‍കാമോ?
|
5525 |
യുവജനക്ഷേമബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ജൈവ പച്ചക്കറി തോട്ടം
ശ്രീ. ഷാഫി പറന്പില്‍
'' പി. സി. വിഷ്ണുനാഥ്
'' ഹൈബി ഈഡന്‍
'' വി. റ്റി. ബല്‍റാം
(എ)യുവജനക്ഷേമബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ജൈവ പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(സി)ഏതെല്ലാം സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(ഡി)പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്തുന്നത് എങ്ങനെയാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
|
5526 |
യുവജനക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)2014-15 വര്‍ഷത്തില്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചു പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനും, മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗശീലം തടയുന്നതിനും ഉതകുന്ന പ്രതേ്യക പ്രചരണ പരിപാടികളും ക്യാന്പുകളും പ്രസ്തുത പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുമോ;
(സി)2014-15 സാന്പത്തിക വര്‍ഷത്തില്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച ആകെ തുക എത്രയാണെന്ന് അറിയിക്കുമോ?
|
5527 |
യുവജനമേളകള്‍ സംഘടിപ്പിക്കല്‍
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്
ശ്രീമതി ജമീല പ്രകാശം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ യുവജനമേളകള്‍ സംഘടിപ്പിച്ചിരുന്നോ;
(ബി)എങ്കില്‍ ഏതൊക്കെ തലങ്ങളിലാണ് പ്രസ്തുത മേളകള്‍ സംഘടിപ്പിച്ചിരുന്നത്;
(സി)പ്രസ്തുത മേളകളോടനുബന്ധിച്ചുള്ള മത്സരങ്ങളില്‍ ഓരോ തലത്തിലും എത്ര യുവാക്കള്‍ പങ്കെടുത്തു; പ്രസ്തുത മേളകളുടെ നടത്തിപ്പിന് എത്ര തുക വീതം ചിലവഴിച്ചു; വ്യക്തമാക്കാമോ;
(ഡി)ചെലവഴിക്കപ്പെട്ട തുകയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ബഡ്ജറ്റ് വിഹിതമായി ഓരോ വര്‍ഷവും എത്ര തുക നല്‍കി; ബന്ധപ്പെട്ട സംഘാടക സമിതികള്‍ എത്ര തുക വീതം സ്വരൂപിച്ചു; വ്യക്തമാക്കാമോ?
|
5528 |
പോസിറ്റീവ് കേരള മിഷന്‍ പരിപാടി
ശ്രീ. പി. സി. വിഷ്ണുനാഥ്
'' വി. റ്റി. ബല്‍റാം
'' ഷാഫി പറന്പില്
'' ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പോസിറ്റീവ് കേരള മിഷന്‍ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പരിപാടി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഇത് സംബന്ധിച്ച് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി; വിശദമാക്കാമോ;
(ഡി)പ്രസ്തുത പരിപാടികളുമായി ആരെല്ലാമാണ് സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
5529 |
യുവജന കമ്മീഷന്‍
ശ്രീ.റ്റി.വി. രാജേഷ്
(എ)യുവജന കമ്മീഷന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;
(ബി)യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും യുവാക്കളുടെ തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കമ്മീഷന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
5530 |
സംരംഭകത്വ പരിശീലന പരിപാടി
ശ്രീ. ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡ് നിലവില്‍ സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നുണ്ടോ; അത് ആര്‍ക്കെല്ലാമാണ് നല്‍കി വരുന്നത്;
(ബി)നിലവില്‍ വിതരണം ഇല്ലായെങ്കില്‍ എന്ന് വിതരണം ചെയ്യും; യുവജനക്ഷേമ ബോര്‍ഡിന്‍റെ സംരംഭകത്വ പരിശീലന പരിപാടി ആരുമായി ചേര്‍ന്നാണ് നടത്തുന്നത്; എത്ര ജില്ലകളില്‍ ഈ പരിശീലന പരിപാടി നടത്തിക്കഴിഞ്ഞു; എത്ര പേര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങി ; ഇത് സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ നല്‍കുമോ;
(സി)നിലവില്‍ യുവജനക്ഷേമ ബോര്‍ഡ് എന്തെങ്കിലും വായ്പയോ സഹായമോ നല്‍കുന്നുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ;
(ഡി)സംരംഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുത്തുകഴിഞ്ഞ യുവാക്കള്‍ക്കു വായ്പ നല്‍കുന്ന കാര്യം പരിഗണിക്കുമോ;
(ഇ)സര്‍ക്കാരിന്‍റെ സംരഭകത്വ വികസന മിഷനുമായി ഇതിനെ ബന്ധപ്പെടുത്താന്‍ കഴിയുമോ?
|
T5531 |
കേരളാ സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരളാ സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കമ്മീഷന്‍റെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തത് എന്തൊക്കെ മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ ? |
T5532 |
സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍ അംഗങ്ങളുടെ ശന്പളം, അലവന്‍സുകള്‍, യാത്രാബത്ത, വാഹനചെലവുകള്‍.
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം അംഗങ്ങളുടെ ശന്പളം, അലവന്‍സുകള്‍, യാത്രാബത്ത, വാഹനചെലവുകള്‍ തുടങ്ങിയ ഇനങ്ങളില്‍ എത്ര തുക ചെലവഴിച്ചുയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(ബി)യൂത്ത് കമ്മീഷന്‍ എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്; പ്രസ്തുത റിപ്പോര്‍ട്ടുകളിന്‍മേല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
|
5533 |
മൃഗശാലകളുടെ എണ്ണവും സ്ഥല സൌകര്യവും
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്ത് ആകെ എത്ര മൃഗശാലകളാണ് പ്രവര്‍ത്തിക്കുന്നത് ; ഇത് ഏതൊക്കെ ജില്ലകളിലാണന്നും വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് അനുമതി ഇല്ലാത്ത ഏതെങ്കിലും മ്യഗശാലകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് ചലിക്കാന്‍ ആവശ്യമായ സ്ഥലം സൌകര്യം ലഭ്യമാകാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
<<back |
|