|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5291
|
സൌരവൈദ്യൂതിക്ക് ഗ്രിഡ് കണക്ഷന്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, സണ്ണി ജോസഫ്
,, അന്‍വര്‍ സാദത്ത്
,, എ. റ്റി. ജോര്‍ജ്
(എ)വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന സൌരവൈദ്യുതി ബോര്‍ഡിന്‍റെ ശൃംഖലയിലേക്ക് നല്‍കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)സൌരവൈദ്യുതിക്ക് ഗ്രിഡ് കണക്ഷന്‍ ഉറപ്പാക്കണമെന്ന് കേന്ദ്രവൈദ്യുതി അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)വീടുകളിലും സ്ഥാപനങ്ങളിലും ഉത്പ്പാദിപ്പിക്കപ്പെടുന്ന സൌരവൈദ്യുതി ബാറ്ററികളില്‍ ശേഖരിക്കുന്നതിനു പകരം ഗ്രിഡിലേയ്ക്ക് നല്‍കുന്നത് മൂലം ഇവയുടെ ഉത്പാദനചെലവില്‍ കുറവുണ്ടാകുമോ; വിശദാംശം വ്യക്തമാക്കുമോ?
|
5292 |
കാറ്റില്‍ നിന്നുള്ള വൈദ്യുതി
ശ്രീ. സി. മമ്മൂട്ടി
,, എന്‍. ഷംസുദ്ദീന്‍
,, പി.ബി. അബ്ദുള്‍ റസാക്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദന രംഗത്ത് സംസ്ഥാനത്തിന് കൈവരിക്കാനായ നേട്ടങ്ങള്‍ വിശദമാക്കുമോ;
(ബി)2013-14 വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ ലക്ഷ്യം നിശ്ചയിച്ചിരുന്നോ; എങ്കില്‍ ആയത് നേടാനായിട്ടുണ്ടോ;
(സി)വിന്‍ഡ് എനര്‍ജി ചൂഷണം ചെയ്യാന്‍ അനുയോജ്യമായ മേഖലകള്‍ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
|
5293 |
കൊച്ചി റിഫൈനറിയിലെ ചാരം ഉപയോഗിച്ചുള്ള വൈദ്യുതി പ്രോജക്ട്
ശ്രീ. എസ്. ശര്‍മ്മ
(എ)കൊച്ചി റിഫൈനറിയിലെ എണ്ണയുടെ ഉപയോഗത്തിന് ശേഷമുള്ള ചാരം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പ്രോജക്ട് നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത്ര കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
|
5294 |
സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണ പുരോഗതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്ത് വിവിധ കപ്പാസിറ്റിയിലുള്ള ഏതെല്ലാം വൈദ്യുതി സബ്സ്റ്റേഷനുകളുടെ പ്രവ്യത്തികള്‍ നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)അവയുടെ പ്രവൃത്തി എന്ന് ആരംഭിച്ചുവെന്നും ഓരോന്നിന്‍റെയും എസ്റ്റിമേറ്റ് തുക എത്രയെന്നും വ്യക്തമാക്കുമോ;
(സി)അവ എന്ന് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ കഴിയും എന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താറുണ്ടോ;
(ഇ)നിര്‍മ്മാണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?
|
5295 |
സബ്സ്റ്റേഷനുകളുടെ കപ്പാസിറ്റി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
ഈ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചിട്ടുള്ള ഓരോ സബ്സ്റ്റേഷന്‍റെയും കപ്പാസിറ്റി എത്ര വീതമാണെന്ന് വിശദമാക്കുമോ?
|
5296 |
ചെറായി 110 കെ.വി. സബ്സ്റ്റേഷന്‍
ശ്രീ. എസ്. ശര്‍മ്മ
ചെറായി 110 കെ. വി. സബ് സ്റ്റേഷന്‍ എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ?
|
5297 |
വള്ളിക്കുന്ന് മണ്ഡലത്തില്‍ കെ.എസ്.ഇ.ബി യുടെ പുതിയ സെക്ഷന്‍
ശ്രീ.കെ.എന്‍.എ. ഖാദര്‍
(എ)വള്ളിക്കുന്ന് മണ്ഡലത്തിലെ പറന്പില്‍ പീടികയില്‍ കെ.എസ്.ഇ.ബി യുടെ ഒരു പുതിയ സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
5298 |
ചന്പന്നൂരില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി ചന്പന്നൂര്‍ വ്യവസായ മേഖലയോട് ചേര്‍ന്നുകിടക്കുന്ന 16 ഏക്കറോളം വരുന്ന കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്മിഷന്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വ്യവസായ മേഖലയിലെ വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് 110 കെ.വി സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ?
|
5299 |
ബാലുശ്ശേരി, കൊയിലാണ്ടി സബ്സ്റ്റേഷനുകള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരിയിലെ 33 കെ.വി. സബ്സ്റ്റേഷനില്‍ ഇന്‍കമിംഗ് സപ്ലൈയില്ലാത്തതുകാരണം 2013 ഏപ്രില്‍ 1 മുതല്‍ 2014 മാര്‍ച്ച് 31 വരെ എത്ര തവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത കാലയളവില്‍ കൊയിലാണ്ടി 110 കെ.വി. സബ് സ്റ്റേഷനില്‍ ഇന്‍കമിംഗ് സപ്ലൈയില്ലാത്തതുകാരണം എത്ര തവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്;
(സി)ബാലുശ്ശേരി 33 കെ.വി. സബ് സ്റ്റേഷന് ഒരു ബാക്ക്ഫീഡിംഗ് സംവിധാനമില്ലാത്തത് ബാലുശ്ശേരി പ്രദേശത്തെ വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത പ്രദേശത്തെ വൈദ്യുതി വിതരണ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?
|
5300 |
മലബാറിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)വൈദ്യുതി പ്രതിസന്ധിയും ലോഡ് ഷെഡ്ഡിങ്ങും പരിഹരിക്കാന്‍ സഹായകമായ മലബാറിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)മലബാറില്‍ നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചോ പുതിയ സാധ്യതകള്‍ തേടുന്നത് സംബന്ധിച്ചോ വൈദ്യുതി ബോര്‍ഡ് ഉന്നതതല അവലോകന യോഗം യഥാസമയം ചേരാറുണ്ടോ എന്ന് വ്യക്തമാക്കുമോ?
|
5301 |
ലോഡ്ഷെഡിംഗ് നടപടികള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)കേരളത്തിലെ ഇപ്പോഴത്തെ ലോഡ്ഷെഡിംഗിനു കാരണം വൈദ്യുതി വകുപ്പിന്‍റെ ആസൂത്രണത്തിലെ പിഴവാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത ആക്ഷേപത്തില്‍ വസ്തുതയുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)ഈ വര്‍ഷം ലോഡ്ഷെഡിംഗും പവര്‍ കട്ടും ഒഴിവാക്കുന്നതിനായി വകുപ്പ് സ്വീകരിച്ച ആസൂത്രണത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)കോറിഡോര്‍ ബുക്ക് ചെയ്യുന്നതിനും മറ്റുമായി സ്വീകരിച്ച നടപടിയുടെയും കത്തിടപാടുകളുടെയും കലണ്ടര്‍ ഓഫ് ആക്ഷന്‍ നടപടികളുടെയും വിശദാംശം നല്കുമോ ?
|
5302 |
കെ.എസ്.ഇ.ബി. യുടെ കടബാധ്യതകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
കെ.എസ്.ഇ.ബി-യുടെ കടബാധ്യതകള്‍ കുറച്ചുകൊണ്ടുവരാന്‍ കെ.എസ്.ഇ.ബി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വിശദാംശം വ്യക്തമാക്കാമോ?
|
5303 |
വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
,, മുല്ലക്കര രത്നാകരന്‍
,, ഇ. ചന്ദ്രശേഖരന്‍
,, വി. ശശി
(എ)വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് അധിക വൈദ്യുതി ലഭ്യമാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നത് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഇതിനായി സമഗ്രമായ പ്രസരണ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് തുടക്കം കുറിച്ചതെന്നാണെന്ന് അറിയിക്കുമോ;
(സി)പ്രസരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള എന്തെല്ലാം പദ്ധതികള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നുണ്ട്; പ്രസ്തുത പദ്ധതികള്‍ ആരംഭിച്ചതെന്നാണ്; ഇവ പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; വിശദമാക്കുമോ?
|
5304 |
വൈദ്യുതി രംഗത്തെ പ്രതിസന്ധി
ശ്രീ. എ. കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി
(എ)വൈദ്യുത പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് വൈദ്യുതി രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ;
(ബി)2011 മാര്‍ച്ചില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുളള ടെന്‍ഡറും കൂടാതെ 2011-12 വര്‍ഷത്തേക്ക് കര്‍ണ്ണാടകത്തില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുളള കരാറും റദ്ദാക്കാനുളള കാരണമെന്താണെന്ന് അറിയിക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര സൌജന്യ കണക്ഷനുകള്‍ അനുവദിച്ചുവെന്ന് അറിയിക്കുമോ; സംസ്ഥാനത്തെ സന്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ പുരോഗതി വ്യക്തമാക്കുമോ?
|
5305 |
കെ.എസ്.ഇ.ബി. യുടെ നഷ്ടം സംബന്ധിച്ച സി & എ.ജി. റിപ്പോര്‍ട്ട്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആസൂത്രണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും മൂലം കെ.എസ്.ഇ.ബി.ക്ക് കോടികളുടെ നഷ്ടം ഉണ്ടായതായി കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ഇനങ്ങളിലായാണ് ഈ നഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളുടെ വിശദാംശം അറിയിക്കുമോ;
(സി)പ്രസ്തുത നഷ്ടത്തിന് ഉത്തരവാദികളായ ആരുടെയെങ്കിലും പേരില്‍ നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ?
|
5306 |
കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്ക് നേരെയുള്ള കൈയേറ്റശ്രമങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങള്‍മുലം ദുരിതത്തിലായ ജനങ്ങള്‍ കെ.എസ്.ഇ.ബി. ഓഫീസുകള്‍ക്കും ജിവനക്കാര്‍ക്കുമെതിരെ കൈയേറ്റ ശ്രമങ്ങള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത്തരത്തില്‍ എത്ര കൈയേറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കുമോ?
|
5307 |
പ്രസരണ സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഗുണനിലവാരമില്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിക്കുന്നതുമൂലം കൊണ്ട് പലപ്പോഴും വൈദ്യുതി പ്രസരണത്തില്‍ ചോര്‍ച്ചയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസരണത്തിനായി ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാനും പ്രസരണ സംവിധാനം ശക്തിപ്പെടുത്താനുമുള്ള പദ്ധതിക്ക് രൂപം നല്‍കുമോ?
|
5308 |
വന്‍കിട വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള മൊത്തം കൂടിശ്ശിക
ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ജി. എസ്. ജയലാല്‍
,, കെ. രാജു
(എ)സംസ്ഥാനത്തെ വന്‍കിട വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള മൊത്തം കുടിശ്ശിക എത്രയെന്ന് അറിയിക്കുമോ;
(ബി)കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ എത്ര വീതം കുടിശ്ശികയാണ് അടച്ചുതീര്‍ക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നും എത്ര വീതം വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(ഡി)തര്‍ക്കംമൂലം പിരിച്ചെടുക്കാന്‍ കഴിയാതിരിക്കുന്ന തുക എത്രയുണ്ടെന്ന് അറിയിക്കുമോ?
|
5309 |
അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയുടെ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയുടെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ എന്ത് തുക കുടുശ്ശിക ഉണ്ടെന്നുള്ള വിവരം അറിയിക്കുമോ;
(ബി)പ്രസ്തുത കുടിശ്ശിക തുക ഈടാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ?
|
5310 |
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(ബി)ഓരോ സ്ഥാപനവും ഏതുവര്‍ഷം മുതലാണ് കുടിശ്ശിക വരുത്തിയതെന്നും പ്രസ്തുത കുടിശ്ശിക പിരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ ?
|
5311 |
കായംകുളം മണ്ഡലത്തിലെ വൈദ്യുതി മോഷണക്കേസ്സുകള്‍
ശ്രീ. സി. കെ. സദാശിവന്‍
2012-13, 2013-14 കാലത്ത് വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ കായംകുളം മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
|
5312 |
വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വീടുകളിലെ വയറിങ്ങ് ലൈനുകളില്‍ നിന്നും കാലപ്പഴക്കം ചെന്നതും അല്ലാത്തതുമായ ഇലക്ട്രിക് വീട്ടുപകരണങ്ങളില്‍ നിന്നും ഷോക്കേറ്റുണ്ടായ അപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്;
(ബി) കാലപ്പഴക്കം ചെന്ന വയറിങ്ങും മോശം ഇലക്ട്രിക് ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നതിനും ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ, കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
5313 |
പൊട്ടിവീണ വൈദ്യുത കന്പിയില്‍ നിന്ന് ഷോക്കേറ്റുള്ള മരണങ്ങള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ പൊട്ടിവീണ വൈദ്യുത കന്പികളില്‍ നിന്ന് ആഘാതമേറ്റ് എത്രപേര്‍ മരണപ്പെട്ടു; ഇതില്‍ സ്കൂള്‍ കുട്ടികള്‍ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍ മരണപ്പെട്ടവര്‍ക്ക് എത്രതുകയുടെ ധനസഹായം ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്; ഓരോ കുടുംബത്തിനും ശരാശരി എന്തുതുക വീതം നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
(സി)പൊതുവഴിയില്‍ പൊട്ടിക്കിടക്കുന്ന കന്പിയില്‍ വൈദ്യുതിപ്രവഹിച്ച് ആളുകള്‍ ഷോക്കേറ്റ് മരിച്ചാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്ന 2013 മാര്‍ച്ചിലെ ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ എത്ര അപകടങ്ങള്‍ നാളിതുവരെ നടന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(എഫ്)മഴക്കാലത്തു വൈദ്യുതികന്പികള്‍ പൊട്ടി വീഴുന്നതും അതില്‍ നിന്ന് ആഘാതമേറ്റു പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ മരിക്കുന്നതും പതിവായിട്ടും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
5314 |
വൈദ്യുതാപകടങ്ങള്‍ സംബന്ധിച്ച പഠനം
ശ്രീ.വി. ചെന്താമരാക്ഷന്‍
വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയായ കാരണങ്ങള്‍ സംബന്ധിച്ച പഠനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?
|
5315 |
വൈദ്യുതി അപകടങ്ങള്‍
ശ്രീ. പി. ഉബൈദുള്ള
(എ)മതിയായ സുരക്ഷാ സൌകര്യങ്ങളുടെ അപര്യാപ്തതമൂലം വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അപകടമരണങ്ങളുടെ കഴിഞ്ഞ 4 വര്‍ഷത്തെ കണക്കുകള്‍ ജില്ല തിരിച്ച് വിശദമാക്കുമോ ?
|
5316 |
പാറശ്ശാല കെ.എസ്.ഇ.ബി. സെക്ഷന്‍റെ പ്രവര്‍ത്തനം
ശ്രീ. ആര്‍. ശെല്‍വരാജ്
(എ)പാറശ്ശാല കെ.എസ്.ഇ.ബി. സെക്ഷനില്‍നിന്നുള്ള ഡി.ബി./എ.ഇ./പി.എസ്.എല്‍.എ./പി.പി.എസ്. ഡബ്ല്യൂ.ഡി./23/13/14 നന്പര്‍ കത്തുപ്രകാരം പാറശ്ശാല പഞ്ചായത്തില്‍ പരശുവയ്ക്കല്‍ വാര്‍ഡില്‍ പോസ്റ്റ് മാറ്റി ഇടുന്നതിന് 47,928 രൂപയുടെ ഡി.ഡി. എന്നാണ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കൈപ്പറ്റിയത്;
(ബി)പ്രസ്തുത ഡി.ഡി. കൈപ്പറ്റിയശേഷം എന്നാണ് പണി ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
(സി)പണി ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഡി)01-01-2014-നുശേഷം ഏതെങ്കിലും ഇലക്ട്രിക് പോസ്റ്റ് ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്നാണ് പണമായോ ഡി.ഡി. ആയോ ഗുണഭോക്താക്കള്‍ തുക അടച്ചത് എന്നുള്ള വിവരം ലഭ്യമാക്കുമോ;
(ഇ)പാറശ്ശാല കെ.എസ്.ഇ.ബി. സെക്ഷന്‍ അധികാരികളുടെ പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് നിലവില്‍ സംവിധാനമുണ്ടോ; എങ്കില്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; പ്രസ്തുത ഉദേ്യാഗസ്ഥര്‍ ഇത് സംബന്ധിച്ച് പരിശോധന നടത്താറുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(എഫ്)സീനിയോറിറ്റി ലംഘിച്ച് നടത്തുന്ന പ്രവൃത്തികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ ?
|
5317 |
വൈദ്യുതിബോര്‍ഡിലെ നിയമനങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികകളിേലക്ക് നിയമനം നടത്തുന്നതിനായി ഇപ്പോള്‍ ഏതൊക്കെ റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്;
(ബി)കെ.എസ്.ഇ.ബി യിലെ ലൈന്‍മാന്‍, മസ്ദൂര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള ഒഴിവുകള്‍ യഥാസമയം പി.എസ്.സി. യെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന്‍റെ കാരണം അറിയിക്കുമോ; വൈദ്യുതി ബോര്‍ഡില്‍ നിയമനനിരോധനം നിലവിലുണ്ടോ;
(സി)കെ.എസ്.ഇ.ബി യിലെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
5318 |
ലൈന്‍മാന്‍ തസ്തികയിലേക്ക് ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരില്‍ നിന്ന് പ്രമോഷന്‍
ശ്രീ. ജി. എസ്. ജയലാല്‍
കെ.എസ്.ഇ.ബിയില്‍ ലൈന്‍മാന്‍ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരില്‍ നിന്ന് പ്രൊമോഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5319 |
കെ.എസ്.ഇ.ബി.യിലെ അച്ചടക്ക നടപടി
ശ്രീമതി കെ.കെ. ലതിക
(എ)ഒരു ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കുന്നതിനു മുന്പ് എന്തെല്ലാം നടപടിക്രമങ്ങളാണ് കെ.എസ്.ഇ.ബി.യില്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമാണോ എടൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജൂനിയര്‍ അസിസ്റ്റന്‍റായിരുന്ന ശ്രീ. വി.പി. രാമചന്ദ്രനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തത് എന്ന് വ്യക്തമാക്കുമോ;
(സി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഇതു സംബന്ധമായി നടത്തിയ മുഴുവന്‍ കത്തിടപാടുകളുടെയും അന്തിമ ഉത്തരവിന്‍റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
|
5320 |
കൊരട്ടി റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ.ബി. ഡി. ദേവസ്സി
(എ)കൊരട്ടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നിലവില്‍ എത്ര രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചതെന്നും അവ ഏതൊക്കെയാണെന്നും സംസ്ഥാന സര്‍ക്കാരിന് അറിവുണ്ടോ; എങ്കില്‍ അവയുടെ വിശദാംശം അറിയിക്കുമോ;
(ബി)അനുവദിച്ച മുഴുവന്‍ തുകയും ഇതിനായി ചെലവഴിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)കൊരട്ടി റെയില്‍വേ സ്റ്റേഷന്‍റെ വികസനത്തിനും, ഇപ്പോള്‍ അവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുളള ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
5321 |
സമഗ്ര ഇ-മാലിന്യ നയം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ഇലക്ട്രോണിക് മാലിന്യങ്ങള്‍ പ്രകൃതിയില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ;
(ബി)ഒരു സമഗ്ര ഇ-മാലിന്യ നയത്തിന് രൂപം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)വിദേശരാഷ്ട്രങ്ങളെപ്പോലെ, ഉല്പാദിപ്പിക്കുന്നവര്‍ തന്നെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
5322 |
നദീജല ഗുണനിലവാരം നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സ്റ്റേഷന്‍
ശ്രീ. എം.എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
,, സി.പി. മുഹമ്മദ്
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദീജല ഗുണനിലവാരം നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?
|
5323 |
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനുള്ള നടപടികള്‍
ശ്രീമതി ഗീതാ ഗോപി
(എ)കേരളത്തില്‍ നിയന്ത്രണാതീതമായിവരുന്ന പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് സ്വീകരിച്ച നിര്‍ദ്ദേശങ്ങളും നടപടികളും എന്തെല്ലാമെന്ന് അറിയിക്കുമോ;
(സി)വികേന്ദ്രീകൃത മാലിന്യ സംസ്കരണമെന്ന ആശയം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനു സ്വീകരിച്ച ഭരണനടപടികളും കര്‍മ്മ പദ്ധതികളും വിശദമാക്കുമോ;
(ഡി)മാലിന്യ രഹിത കേരളമെന്ന ആശയം മുന്‍നിര്‍ത്തി വന്പിച്ച ജനകീയ പ്രചരണം ആലോചനയിലുണ്ടോ; വിശദീകരിക്കുമോ?
|
5324 |
പ്ലാസ്റ്റിക്, ഇ-വേസ്റ്റ് മാലിന്യ നിര്‍മ്മാര്‍ജ്ജനം
ശ്രീ.സി. ദിവാകരന്‍
(എ)കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും,ഇ-വേസ്റ്റും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ചുമതല ആരെയാണ് ഏല്പിച്ചിട്ടുള്ളത്;
(ബി)എതു രീതിയിലാണ് ഇവ നിര്‍മ്മാര്‍ജനം ചെയ്യുന്നത്; ഇതുമൂലമുള്ള പരിസരമലിനീകരണത്തെക്കുറിച്ച് പഠനം നടത്തി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
5325 |
മാവേലിക്കര മണ്ഡലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര നിയോജകമണ്ഡലത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)മാവേലിക്കരയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമില്ലാതെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദമാക്കുമോ;
(സി)അംഗീകാരം നല്‍കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
(ഡി)മാവേലിക്കര കൊച്ചാലും മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമുള്ളത്;
(ഇ)ഇവിടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദാംശങ്ങള്‍ നല്‍കുമോ; അവയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
|
<<back |
|