|
|
|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5326
|
സഹകരണ നിക്ഷേപക ഗ്രാന്‍റ്
സ്കീം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, വി. ഡി. സതീശന്‍ ,,
എ. റ്റി. ജോര്‍ജ്
(എ) സംസ്ഥാനത്ത് സഹകരണ നിക്ഷേപക ഗ്രാന്‍റ് സ്കീമില്‍ ചേരാന്‍ ഏതെല്ലാം തരം സഹകരണ ബാങ്കുകള്‍ക്കാണ് അര്‍ഹതയുള്ളത്; വിശദമാക്കുമോ;
(ബി) സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാ ബാങ്കുകളും സ്കീമില്‍ അംഗമായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) സ്കീമില്‍ അംഗമാകാന്‍ എത്ര ബാങ്കുകള്‍ ബാക്കിയുണ്ട്; വിശദമാക്കുമോ;
(ഡി) ഇവരെ സ്കീമില്‍ അംഗമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5327 |
പ്രാഥമിക സഹകരണ സംഘങ്ങളില്‍ കോര്‍ബാങ്കിംഗ് സംവിധാനം
ശ്രീ. കെ. അച്ചുതന്‍
,, വര്‍ക്കല കഹാര്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമേഖലയും ഇടപാടുകാരുടെ സൌകര്യവും കണക്കിലെടുത്ത് ഇതിന് അനുയോജ്യമായ സംവിധാനം തെരഞ്ഞെടുക്കുന്നതിന് സംഘങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിനായി സഹകരണ രജിസ്ട്രാറുടെ അനുമതി നിര്‍ബന്ധമാക്കുമോ ?
|
5328 |
ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് വായ്പ
ശ്രീ. എ.എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും പലിശ രഹിത വായ്പ നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ;
(ബി)എങ്കില്‍ എത്ര രൂപയാണ് വായ്പയായി നല്‍കുന്നത് ;
(സി)വായ്പ ലഭിക്കുവാന്‍ വേണ്ട മാനദണ്ഡം എന്തെല്ലാമാണ്;
(ഡി)പ്രസ്തുത വായ്പ എന്നുമുതല്‍ അനുവദിക്കുമെന്ന് അറിയിക്കുമോ?
|
5329 |
വനിതാ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗോത്രവര്‍ഗ്ഗ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുളള പദ്ധതി
ശ്രീ.ഡൊമിനിക് പ്രസന്‍റേഷന്‍
,, ജോസഫ് വാഴക്കന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. ഡി. സതീശന്‍
(എ)സംസ്ഥാനത്തെ വനിതാ പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഗോത്ര വര്‍ഗ്ഗ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദാംശങ്ങള്‍ നല്‍കുമോ?
|
5330 |
പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ ആധുനികവല്‍ക്കരണം
ശ്രീ.മുല്ലക്കര രത്നാകരന്‍
പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?
|
5331 |
സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ ട്രഷറിയിലേക്ക് മാറ്റിയ നടപടി
ശ്രീമതി ഗീതാ ഗോപി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി സഹകരണ സംഘങ്ങളില്‍ നിന്ന് ട്രഷറികളില്‍ നിക്ഷേപം നടത്തിച്ചതിലൂടെ എത്ര കോടി രൂപയാണ് സമാഹരിച്ചത് എന്നതിന്‍റെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
(ബി)ഇങ്ങനെ സംഘങ്ങള്‍ നിക്ഷേപിച്ച തുകയ്ക്ക് സര്‍ക്കാര്‍ എത്ര ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്; നിക്ഷേപക സംഘങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് തുക തിരിച്ചു കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?
|
5332 |
പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍
ശ്രീ. എം. ഹംസ
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍ താലൂക്കടിസ്ഥാനത്തില്‍ എത്രയെന്ന് അറിയിക്കുമോ?
|
5333 |
കാര്‍ഷിക വായ്പ നല്‍കാത്ത സഹകരണബാങ്കുകളെ സംബന്ധിച്ച വിവരം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സഹകരണ ബാങ്കുകളില്‍ നിന്നും വായ്പകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഈ സര്‍ക്കാര്‍ എന്തൊക്കെ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവുകളുടെ കോപ്പി ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്ത് കഴിഞ്ഞ 3 വര്‍ഷത്തിനിടെ സ്വര്‍ണ്ണപ്പണയത്തിന്മേലുള്ള കാര്‍ഷികവവായ്പയല്ലാതെയുള്ള കാര്‍ഷിക വായ്പ നല്‍കാത്ത ഏതെങ്കിലും സഹകരണ ബാങ്കുകള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അത് ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
(സി)കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ നല്‍കാത്ത സഹകരണ ബാങ്കുകളുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
5334 |
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും വായ്പയും സംബന്ധിച്ച വിവരം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ ആകെയുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, കാര്‍ഷിക സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും 2014 ഏപ്രില്‍ 1 വരെ എത്ര തുകയുടെ വായ്പ അനുവദിച്ചിട്ടുണ്ട്;
(ബി)ഓരോ വിഭാഗം ബാങ്കുകളുടെയും ആകെ വായ്പ പ്രതേ്യകം വിശദമാക്കുമോ;
(സി)പ്രസ്തുത ബാങ്കുകളില്‍ എന്തു നിക്ഷേപമാണ് ഇതു വരെയുള്ളത് ; പ്രതേ്യകം വിശദമാക്കാമോ;
(ഡി)ഓരോവിഭാഗം ബാങ്കുകള്‍ക്കും എത്ര വീതം ബ്രാഞ്ചു കളുണ്ടെന്ന് വിശദമാക്കാമോ?
|
5335 |
മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിഷന്‍ "676"ല്‍ ഉള്‍പ്പെടുത്തി ബഹു:സഹകരണ വകുപ്പുമന്ത്രിയുടെ ഭരണചുമതയുള്ള ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)ഇതിനായി എന്തു തുക ആവശ്യമായി വരുമെന്ന് വെളിപ്പെടുത്താമോ?
|
5336 |
സഹകരണ സമുച്ചയ നിര്‍മ്മാണ ഫണ്ട്
ശ്രീ. സി. കൃഷ്ണന്‍
(എ)തിരുവനന്തപുരത്ത് സഹകരണ സമുച്ചയം നിര്‍മ്മാണത്തിന് സഹകരണ സംഘങ്ങളില്‍ നിന്ന് സംഭാവന പിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉത്തരവ് ലഭ്യമാക്കാമോ;
(ബി)സഹകരണ സമുച്ചയ നിര്‍മ്മാണ ഫണ്ടിലേക്ക് സഹകരണ സംഘങ്ങളില്‍ നിന്നും ഇതുവരെയായി എത്രരൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(സി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ സംഭാവന നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ?
|
5337 |
റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട്
ശ്രീ. ജി. സുധാകരന്‍
(എ)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര ആഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിരമിച്ച ജീവനക്കാര്‍ ആഡിറ്റ് നടത്തി സമര്‍പ്പിച്ചിട്ടുണ്ട് ; വ്യക്തമാക്കാമോ;
(ബി)ഇവരുടെ ബാധ്യത സംബന്ധിച്ച് നിലവിലുള്ള റൂളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന ആഡിറ്റ് റിപ്പോര്‍ട്ടുകളുടെ ഉത്തര വാദിത്വം ആര്‍ക്കാണ്; വ്യക്തമാക്കാമോ;
(സി)ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ ഉത്തരവാദിത്വം റിപ്പോര്‍ട്ട് അംഗീകരിക്കുന്ന ഉദേ്യാഗസ്ഥന്‍റെ ചുമതലയില്‍പ്പെടുത്തുമോ; വിശദമാക്കാമോ?
|
5338 |
ഓഡിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ നടപടി
ശ്രീ. എസ്. ശര്‍മ്മ
(എ)ക്രെഡിറ്റ് സംഘങ്ങളല്ലാത്ത, സേവനം പ്രാധാന്യമുള്ള സംഘങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച ഓഡിറ്റ് ഫീസ് വര്‍ദ്ധനവ് കൂടുതലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഫലത്തില്‍ വരുമാനമില്ലാത്ത ഇത്തരം സംഘങ്ങള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെ ഓഡിറ്റ് ഫീസ് നിശ്ചയിച്ചിട്ടുള്ളത് കണക്കിലെടുത്ത് പ്രസ്തുത ഓഡിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ തയ്യാറാകുമോ ?
|
5339 |
സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ്
ശ്രീ. എസ്. ശര്‍മ്മ
(എ)സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഓഡിറ്റ് ഫീസ് വര്‍ദ്ധനവിന്‍റെ ഘടന എപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
|
5340 |
സഹകരണ റിസ്ക് ഫണ്ട് പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ധം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി നിലവിലുണ്ടോ;
(ബി)ഈ പദ്ധതിയില്‍ സഹായം ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(സി)ഈ പദ്ധതിയുടെ കീഴില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
5341 |
കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുഖേന അനുവദിച്ച തുക
ശ്രീ. തോമസ് ചാണ്ടി
(എ)സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുഖാന്തിരം കാര്‍ഷിക വികസന പദ്ധതികള്‍ക്ക് 2013-14 സാന്പത്തിക വര്‍ഷം കുട്ടനാട്ടിലെ എത്ര കര്‍ഷകര്‍ക്ക് എത്ര രൂപ അനുവദിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ബി)ടി തുക ഏതെല്ലാം മേഖലകളിലാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ?
|
5342 |
സഹകരണ വികസന ക്ഷേമ ബോര്‍ഡിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനം
ശ്രീ. അന്‍വര്‍ സാദത്ത്
,, പി.എ. മാധവന്‍
,, സണ്ണി ജോസഫ്
,, എം.എ. വാഹീദ്
(എ)സംസ്ഥാനത്ത് സഹകരണ വികസന ക്ഷേമ ബോര്‍ഡിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം വിവരങ്ങളാണ് വെബ്സൈറ്റ് വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിന്‍റെ പ്രവര്‍ത്തനവുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ ?
|
5343 |
സഹകരണ ബാങ്കുകളിലെ കുടിശ്ശിക
പിരിച്ചെടുക്കുന്നതിന് ഗ്രാമീണ അദാലത്തുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
സഹകരണ വകുപ്പിന് കീഴിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കുടിശ്ശികക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നവിധത്തില്‍ ഗ്രാമീണ അദാലത്തുകള്‍ സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കുമോ; ഇപ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ?
|
5344 |
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കല്‍ പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത വ്യക്തി മരണപ്പെട്ടതിനു ശേഷം വായ്പാ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത്തരക്കാര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സഹായകരമാകുന്ന രീതിയില്‍ നിലവില്‍ പദ്ധതികള്‍ ഉണ്ടോയെന്ന് അറിയിക്കുമോ;
(സി)എങ്കില്‍ എന്തെല്ലാം പദ്ധതികളാണെന്നുള്ളതിന്‍റെ വിശദവിവരം നല്‍കുമോ?
|
5345 |
കേപ്പ് ജീവനക്കാരുടെ സമരം
ശ്രീമതി കെ.കെ. ലതിക
(എ)കേപ്പ് ജീവനക്കാരുടെ സംഘടനയായ കേപ്പ്(സി.എ.പി.ഇ.)സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് 2012 ഡിസംബറില്‍ ചര്‍ച്ച നടത്തിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും ആയവയില്‍ എന്തെല്ലാം തീരുമാനങ്ങള്‍ നടപ്പാക്കിയെന്നും ബാക്കി തീരുമാനങ്ങള്‍ നടപ്പാക്കാത്തതിന്‍റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ?
|
5346 |
സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ്
ശ്രീ. റ്റി. വി. രാജേഷ്
(എ)സഹകരണ ബാങ്കുകളില്‍ ജോലി ചെയ്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെന്പര്‍മാര്‍ക്ക് വര്‍ഷത്തില്‍ എത്ര ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് ആണ് അനുവദിക്കുന്നത്;
(ബി)എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെന്പര്‍മാര്‍ക്ക് എത്ര ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് ആണ് അനുവദിക്കുന്നത് എന്നറിയിയാമോ;
(സി)എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്നതുപോലെ സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്കും സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5347 |
സാമൂഹ്യനീതി വകുപ്പു സെക്രട്ടറിയുടെ കത്തിന്മേലുള്ള മറുപടി
ഡോ. കെ.ടി. ജലീല്‍
(എ)സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ 05.03.2014ലെ 18399/ഉ1/ ടഖഉ നന്പര്‍ കത്ത് സഹകരണ വകുപ്പ് തലവന് ലഭിച്ചിട്ടുണ്ടായിരുന്നോ;
(ബി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
|
5348 |
സഹകരണ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക് വിടാന്‍ നടപടി
ശ്രീ. കെ. ദാസന്‍
(എ)സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നത് സംബന്ധിച്ച നിയമം/സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ഇത് നിലവില്‍ വന്നത് എപ്പോഴാണെന്ന് അറിയിക്കുമോ ;
(ബി)ഇതനുസരിച്ച് സഹകരണ അപ്പക്സ് സ്ഥാപനങ്ങള്‍ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കിയത് പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ ;
(സി)ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നയപരമായ നിലപാട് വിശദമാക്കിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;
(ഡി)എങ്കില്‍ സ്പെഷ്യല്‍ റൂള്‍സ് പ്രാവര്‍ത്തികമാക്കാനും നടപ്പാക്കാനും സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ ?
|
5349 |
തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്‍റെ പുതിയ ബ്രാഞ്ചുകളും ഒഴിവുകളും
ശ്രീ. ബി. സത്യന്‍
(എ)തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ ആകെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(ബി)തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് പുതിയതായി ബ്രാഞ്ചുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ് ബ്രാഞ്ചുകള്‍ തുടങ്ങുന്നതെന്നും എന്നത്തേക്ക് പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നും വ്യക്തമാക്കാമോ?
|
5350 |
ബി.കോം (കോ-ഓപ്പറേഷന്‍), ജെ.ഡി.സി.യ്ക്ക് തുല്യമാക്കിയുള്ള സ്പെഷ്യല്‍ റൂള്‍ പരിഷ്കരണം
ശ്രീ. ജി. സുധാകരന്‍
(എ)സഹകരണവകുപ്പില്‍ ജെ.ഡി.സി. ഇല്ല എന്ന കാരണത്താല്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത എത്ര ജീവനക്കാരുണ്ട്; ഇവരില്‍ ബികോം (കോ-ഓപ്പറേഷന്‍) ബിരുദമുളളവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കാമോ;
(ബി)ബി.കോം (കോ-ഓപ്പറേഷന്‍) ജെ.ഡി.സിയ്ക്ക് തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
(സി)ബി.കോം (കോ-ഓപ്പറേഷന്‍) ജെ.ഡി.സി.യ്ക്കു തുല്യമാക്കി സഹകരണ വകുപ്പിലെ സ്പെഷ്യല്‍ റൂള്‍ പരിഷ്കരണം നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
5351 |
കൊട്ടാരക്കര മണ്ധലത്തിലെ ത്രിവേണി സ്റ്റോറുകളുടെയും നന്മസ്റ്റോറുകളുടെയും പ്രവര്‍ത്തനം
ശ്രീമതി. പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ത്രിവേണി സ്റ്റോറുകള്‍ ഏതെല്ലാമാണ്;
(ബി)പ്രസ്തുത സ്റ്റോറുകളിലെ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ വിറ്റു വരവിന്‍റെ കണക്ക് വെളിപ്പെടുത്തുമോ;
(സി)കൊട്ടാരക്കര നിയോജക മണ്ധലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നന്മസ്റ്റോറുകള്‍ ഏതെല്ലാമാണ്;
(ഡി)പ്രസ്തുത സ്റ്റോറുകളിലെ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ വിറ്റുവരവിന്‍റെ കണക്ക് വെളിപ്പെടുത്തുമോ?
|
5352 |
വയനാട് ജില്ലയിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ എവിടെയെല്ലാം ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(സി)പുതുതായി ത്രിവേണി സ്റ്റോറുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ?
|
5353 |
ത്രിവേണി സ്റ്റോറുകളുടെ ലാഭം
ശ്രീ. സി. ദിവാകരന്‍
ത്രിവേണി സ്റ്റോറുകളുടെ 2013-14 -ലെ ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ എത്രയാണെന്ന് അറിയിക്കുമോ?
|
5354 |
പരവൂര്‍ ത്രിവേണി സ്റ്റോറിന്‍റെ പ്രവര്‍ത്തനം
ശ്രീ. ജി. എസ്. ജയലാല്‍
(എ) കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയില്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ചുമതലയില്‍ ത്രിവേണി സ്റ്റോര്‍ ആരംഭിച്ചത് എന്നാണ്; ഈ സ്ഥാപനത്തിലെ വിറ്റുവരവ് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
(ബി) ഈ സ്ഥാപനത്തില്‍ നിന്നും സബ്സിഡി നിരക്കില്‍ നല്‍കേണ്ടുന്ന സാധനങ്ങള്‍ പരിമിതപ്പെടുത്തി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്തവിധമാക്കി ത്രിവേണി സ്റ്റോര്‍ അടച്ചുപൂട്ടുവാന്‍ അധികാരികള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) നിലവില്‍ ഈ സ്ഥാപനം പരവൂര്‍ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
(ഡി) ഈ സ്ഥാപനം എന്നത്തേക്ക് പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
5355 |
നന്മ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പി.എ. മാധവന്‍
,, എം.എ. വാഹീദ്
,, ഷാഫി പറന്പില്‍
(എ)നന്മ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഈ പദ്ധതിയനുസരിച്ച് എത്രയിനം അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിയനുസരിച്ച് എത്ര വില്‍പ്പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ യൂണിറ്റുകളും ഉത്സവകാല ചന്തകളും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തുന്നത് ആരുടെ നേതൃത്വത്തിലാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)എന്തെല്ലാം ധനസഹായമാണ് പദ്ധതി നടത്തിപ്പിന് ലഭിക്കുന്നത്; വിശദമാക്കുമോ ?
|
5356 |
നന്മ സ്റ്റോറുകളുമായി ബന്ധപ്പെട്ട് ആരംഭിച്ച പാക്കിംഗ് സെന്‍ററുകളും ഗോഡൌണുകളും
ശ്രീ. എളമരം കരീം
(എ)സംസ്ഥാനത്ത് ആകെ എത്ര നന്മ സ്റ്റോറുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് ജില്ലതിരിച്ച് കണക്ക് ലഭ്യമാക്കുമോ;
(ബി)നന്മ സ്റ്റോറുകള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട് പുതുതായി എത്ര ഗോഡൌണുകളും പാക്കിംഗ് സെന്‍ററുകളും ആരംഭിച്ചുവെന്നും, ആയത് എവിടെയെല്ലാമാണെന്നും വെളിപ്പെടുത്തുമോ;
(സി)ഇവിടങ്ങളിലായി പുതുതായി എത്രപേരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്?
|
5357 |
"നന്മ' സ്റ്റോറുകളുടെ വാടക
ശ്രീ. എളമരം കരീം
(എ)"നന്മ' സ്റ്റോറുകളുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ വാടക പഞ്ചായത്തോ സഹകരണ സംഘമോ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
(ബി)തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആരാണ് വാടക നല്‍കേണ്ടത്; വാടകയുടെ മാനദണ്ധങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ?
|
5358 |
നീതി സ്റ്റോറുകള്‍
ശ്രീ. എ. എം. ആരിഫ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ എത്ര നീതി സ്റ്റോറുകള്‍, ഗോഡൌണുകള്‍ എന്നിവ ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ എണ്ണം എത്രയാണെന്നും അറിയിക്കുമോ ?
|
5359 |
കൊണ്ടോട്ടിയിലെ നീതി മെഡിക്കല്‍ ഷോപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി
(എ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ കീഴിലുള്ള ഒരു നീതി മെഡിക്കല്‍ ഷോപ്പ് കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)ഈയിടെയായി അതിന്‍റെ പ്രവര്‍ത്തനം നിലച്ചതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)ഷോപ്പില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമുള്ള അപകടം എന്നാണ് ഉണ്ടായത്; ഇതുമൂലം എത്ര നഷ്ടം ഉണ്ടായി;
(ഡി)പ്രസ്തുത സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെ കാലവിളന്പം എന്താണെന്നും, എന്നത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
|
5360 |
ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍
ശ്രീ. പാലോട് രവി
,, പി.എ. മാധവന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. ശിവദാസന്‍ നായര്‍
(എ)ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്;
(ബി)പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5361 |
വിദേശങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന ഖാദി ഗ്രാമവ്യവസായ ഉല്പന്നങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഖാദി ഗ്രാമവ്യവസായ യൂണിറ്റുകളില്‍ നിന്ന് എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഏതെല്ലാം രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തുന്നത്;
(സി)ഖാദി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
5362 |
ഗ്രാമവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഗ്രാമവ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡുകള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇത്തരം വ്യവസായങ്ങള്‍ക്ക് സബ്സിഡി ഇനത്തിലും മറ്റുമായി എത്ര കോടി രൂപ ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
|
5363 |
ഖാദി ഉല്പാദനവും ഉല്പാദനക്ഷമതയും
ശ്രീ. സി. കൃഷ്ണന്‍
(എ)സംസ്ഥാനത്തെ ഖാദി വ്യവസായവുമായി ബന്ധപ്പെട്ട് എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് സ്ഥാപനം അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(ബി)2012-13, 2013-14 വര്‍ഷങ്ങളിലെ സംസ്ഥാനത്തെ ഖാദി ഉല്പാദനത്തിന്‍റെയും വിപണനത്തിന്‍റെയും കണക്ക് വ്യക്തമാക്കുമോ;
(സി)ഖാദി ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?
|
5364
|
പല്ലാരിമഗലം ഖാദി ഗ്രാമസൌഭാഗ്യ സംഘത്തിന്‍റെ കെട്ടിടത്തിന് ഭരണാനുമതി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര നിയോജകമണ്ധലത്തിലെ പല്ലാരിമംഗലം ഖാദി ഗ്രാമസൌഭാഗ്യ സംഘത്തിന് ഖാദിഗ്രാമ വ്യവസായവകുപ്പിന്‍റെ അംഗീകാരം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഈ ഖാദി സംഘത്തിന് എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ പ്രവൃത്തിക്ക് ഖാദി ഗ്രാമവ്യവസായ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)ഭരണാനുമതി ലഭിക്കാത്തതിനുള്ള തടസ്സങ്ങള്‍ വിശദമാക്കുമോ;
(ഇ)ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
|
<<back |
|