STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*451


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം


ശ്രീ. റ്റി. എ. അഹമ്മദ് കബീര്
‍ '' കെ. എന്‍. എ. ഖാദര്‍ 
'' എം. ഉമ്മര്
‍ '' കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമായ സമഗ്രമായ പെരുമാറ്റച്ചട്ടം നിലവിലുണ്ടോ; 

(ബി)എങ്കില്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കി സ്ഥിരപ്പെടുത്തുന്നതിനുമുന്പ് പ്രസ്തുത പെരുമാറ്റച്ചട്ടം സംബന്ധിച്ച ഒരു പരീക്ഷകൂടി പാസ്സായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ; 

(സി)ഇക്കാര്യത്തില്‍ സമഗ്ര പരിഷ്കരണം നടത്താന്‍ തയാറാവുമോ; വിശദാംശം വ്യക്തമാക്കുമോ?

*452


മദ്യത്തിന് സെസ് 


ശ്രീ. ആര്‍. സെല്‍വരാജ്
 ,, തേറന്പില്‍ രാമകൃഷ്ണന്
‍ ,, ബെന്നി ബെഹനാന്
‍ ,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നിര്‍ദ്ധനരായ രോഗികള്‍ക്ക് സൌജന്യ മരുന്ന് വിതരണത്തിനായി മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രതിവര്‍ഷം പ്രസ്തുത ഇനത്തില്‍ എന്ത് തുക പിരിച്ചെടുക്കാനാകുമെന്ന് കരുതുന്നു; 

(സി)കെ.എസ്.ബി.സി എത്ര ശതമാനം സെസാണ് ഇതിനായി ചുമത്തിയിരിക്കുന്നത്; 

(ഡി)സെസ് നിരക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കു ന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*453


അനധികൃത സാന്പത്തിക സ്ഥാപനങ്ങള്‍ക്കെതിരെ നടപടി 


ശ്രീ. എം.എ. ബേബി
 ,, എളമരം കരീം
 ,, കെ. സുരേഷ് കുറുപ്പ്
 ,, വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അനധികൃത സാന്പത്തിക സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പര്യാപ്തമാണോ; ഇത്തരം സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നത് എന്തു കൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(ബി)ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെട്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഈ സര്‍ക്കാര്‍ 'കാപ്പ' ആക്ട് പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി 2009-ല്‍ ഡി.ജിപി. നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നു; 

(സി)ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും 1958-ലെ കേരള മണി ലെന്‍ഡേഴ്സ് ആക്ടിലെയും പ്രൈസ് ചീറ്റ്സ് ആന്‍റ് മണി സര്‍ക്കുലേഷന്‍ (ബാനിംഗ്) ആക്ടിലെയും ഡ്രഗ്സ് & മാജിക് റെമഡീസ് (ഒബ്ജക്ഷണബിള്‍ അഡ്വര്‍ടൈസ്മെന്‍റ്) ആക്ട് 1954-ലെയും ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ഈ സര്‍ക്കാര്‍ കേസ്സെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)രഹസ്യനിരീക്ഷണങ്ങളിലൂടെയും റെയ്ഡുകളിലൂടെയും മറ്റ് പരിശോധനകളിലൂടെയും അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തുകയുണ്ടായോ?

*454


ദീര്‍ഘദൂര സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമം


ശ്രീ. റോഷി അഗസ്റ്റിന്
‍ ഡോ. എന്‍. ജയരാജ് 
ശ്രീ. പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അന്യസംസ്ഥാനത്തേക്ക് ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒരു സര്‍വ്വീസിന് അനുവദിച്ചിട്ടുള്ള ഡ്രൈവര്‍മാരുടെ എണ്ണം എത്രയാണ് ; ഡ്രൈവര്‍മാരുടെ എണ്ണം കുറയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; 

(ബി)ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

*455


സ്കൂള്‍ ബസുകളിലെ യാത്രാസുരക്ഷ 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, എ.പി.അബ്ദുള്ളക്കുട്ടി
 ,, വി. ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ സ്കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഇതിനായി റോഡ് സുരക്ഷാ വിഭാഗം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സുരക്ഷ ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വേണ്ടി എന്തെല്ലാം ബോധവല്‍ക്കരണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ; 

(ഡി)വാഹന സുരക്ഷ സംബന്ധിച്ച് എന്തെല്ലാം പരിശോധനകളാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

*456


മത്സ്യഫെഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. പി.കെ. ഗുരുദാസന്
‍ ,, സാജു പോള്
‍ ,, ബി. സത്യന്
‍ ,, കെ. ദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മത്സ്യഫെഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്; 

(ബി)മത്സ്യഫെഡിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാമോ;

(സി)മത്സ്യഫെഡില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ?

*457


പാചകവാതകം കൊണ്ടുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കുവാന്‍ നടപടി 


ശ്രീ. ബെന്നി ബെഹനാന്
‍ ,, കെ. അച്ചുതന്‍ 
,, സി.പി. മുഹമ്മദ്
 ,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പാചകവാതകം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്നുമുണ്ടാകാവുന്ന അഗ്നിബാധയും വാതകചോര്‍ച്ചയും മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇതിനായി പാചകവാതക വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഈ സംവിധാനം വഴി വാഹനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്‍ട്രോള്‍ റൂമുകളില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*458


പി.എസ്.സി. പരീക്ഷാ പരിഷ്ക്കരണം 


ശ്രീ. റ്റി. എന്‍. പ്രതാപന്
‍ ,, കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പി.എസ്.സി.യുടെ പരീക്ഷാരീതി പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം പരിഷ്ക്കരണങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)നിലവിലെ പരീക്ഷാരീതികളില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്കുള്ള എന്തെല്ലാം ആശങ്കകളാണ് ഇതുവഴി പരിഹരിക്കപ്പെടുന്നത്; വിശദമാക്കുമോ; 

(ഡി)പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

*459


വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാന്‍ നടപടി 


ശ്രീ. സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായവരെ സഹായിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ; 

(ബി) പലിശ ഇളവ് ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അത് അര്‍ഹതപ്പെട്ട വിഭാഗത്തിന് ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ചില ബാങ്കുകള്‍ എങ്കിലും സര്‍ക്കാരിന്‍റെ ഇത്തരം ജനപക്ഷ നിലപാടുകള്‍ക്കെതിരെ നിലകൊള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*460


നീരയില്‍നിന്നും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ 


ശ്രീമതി ഗീതാ ഗോപി
 ശ്രീ. വി.എസ്. സുനില്‍ കുമാര്
‍ ,, കെ. അജിത്
 ,, മുല്ലക്കര രത്നാകരന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നീര ഉല്പാദിപ്പിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)ലൈസന്‍സ് ലഭിച്ചവര്‍ നീരയുല്പാദനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(സി)നീരയില്‍ നിന്നും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഏതെല്ലാം; ഇവ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*461


പരന്പരാഗത മത്സ്യബന്ധന രീതികള്‍ നിലനിര്‍ത്തുന്നതിന് പദ്ധതി 


ശ്രീ. കെ. രാജു
 ,, പി. തിലോത്തമന്
‍ ,, ഇ.കെ. വിജയന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മത്സ്യലഭ്യത കുറഞ്ഞതോടെ പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവരെ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പരന്പരാഗത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതികള്‍ നിലനിര്‍ത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

*462


ബഹുജന സാന്പത്തിക സുരക്ഷാ പരിപാടി 


ശ്രീ. എം.എ. വാഹീദ്
 ,, ഐ.സി. ബാലകൃഷ്ണന്‍
 ,, ബെന്നി ബെഹനാന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബഹുജന സാന്പത്തിക സുരക്ഷാ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പരിപാടി ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ബ്ലേഡ് മാഫിയക്ക് എതിരെ പൊതുജന അവബോധമുണ്ടാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ; 

(ഡി)പരിപാടികള്‍ നടപ്പാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം എന്തെല്ലാം?

*T463


കബനീനദിയിലെ ജലം 


ശ്രീ. വി. ചെന്താമരാക്ഷന്‍ 
,, എ.കെ. ബാലന്‍
 ,, കെ. കുഞ്ഞമ്മത് മാസ്റ്റര്
‍ ,, പി.റ്റി.എ. റഹീം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കാവേരി ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം വിനിയോഗിക്കാന്‍ സാധിക്കുന്നുണ്ടോ; കബനീനദിയിലെ ജലത്തിനായി തമിഴ്നാട് അവകാശവാദമുന്നയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമോ; 

(ബി)മേല്‍ അവസ്ഥ കുറ്റ്യാടി പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പരിശോധിച്ചിരുന്നോ; വ്യക്തമാക്കുമോ; 

(സി)കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് നേരിടുന്ന വയനാട് ജില്ലയില്‍ കബനീനദിയിലെ ജലം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ; കാരണം വ്യക്തമാക്കുമോ; 

(ഡി)സുപ്രീംകോടതിയില്‍ കബനീനദീജലത്തിനായി തമിഴ്നാട് നല്‍കിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അറിയിച്ചിരുന്നോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

*464


പ്രൈവറ്റ് ബസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍


 ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചാണോ സര്‍വ്വീസ് നടത്തുന്നതെന്ന് പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; 

(ബി) ഡ്രൈവര്‍മാരെ സുരക്ഷാകാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; 

(സി) മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് സര്‍വ്വീസ് ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ സ്ഥലങ്ങളില്‍ വച്ച് പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമോ?

*465


സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം 


ശ്രീ. സി. കെ. നാണു
 ,, മാത്യു റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. ജോസ് തെറ്റയില്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഏതൊക്കെ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(ബി)ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത സംഘടനകള്‍ മുഖാന്തിരം ഏതൊക്കെ പ്രദേശങ്ങളില്‍ വനവല്‍ക്കരണം നടന്നിട്ടുണ്ടെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത സംഘടനകള്‍ സ്വീകരിച്ച സാന്പത്തിക സഹായം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് എന്തെങ്കിലും അനേ്വഷണം വനം വകുപ്പോ, സര്‍ക്കാരോ നടത്തിയിട്ടുണ്ടോ; 

(ഇ)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*466


പരാതി കേള്‍ക്കാനുള്ള അവകാശ നിയമം 


ശ്രീ. വി.റ്റി.ബല്‍റാം
 ,, പി. എ. മാധവന്
‍ ,, വര്‍ക്കല കഹാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പരാതി കേള്‍ക്കാനുള്ള അവകാശ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച നിയമത്തില്‍ എന്തെല്ലാം തരത്തിലുള്ള പരാതികളാണ് കേള്‍ക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പരാതികള്‍ കേള്‍ക്കാനും അവയ്ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരം കാണാനും എന്തെല്ലാം കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ചുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*467


തീയറ്ററുകള്‍ വിഭജിക്കുവാനും ആധുനികവല്‍ക്കരിക്കുവാനും പദ്ധതി 


ശ്രീ. പാലോട് രവി
 ,, പി. സി. വിഷ്ണുനാഥ്
 ,, ഷാഫി പറന്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സിനിമാ സംരംഭകര്‍ക്ക്, നിലവിലുള്ള തീയറ്ററുകള്‍ വിഭജിക്കുവാനും ആധുനികവല്‍ക്കരിക്കുവാനും അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ് ; വിശദീകരിക്കുമോ ; 

(സി)സംരംഭകര്‍ക്ക് എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരി ച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*468


പോലീസ് സേനയിലെ ക്രിമിനലുകളെ ഒഴിവാക്കാന്‍ നടപടി


ശ്രീ. ജെയിംസ് മാത്യു
 ,, സി. കെ. സദാശിവന്
‍ '' ബി. ഡി. ദേവസ്സി
 '' ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പോലീസ് സേനയിലെ ക്രിമിനലുകളെ ഒഴിവാക്കാനുള്ള നടപടി ത്വരിതപ്പെടുത്താമോ;

(ബി)സേനയിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിനു സ്വീകരിച്ച നടപടി എന്തായിരുന്നു; വിശദമാക്കാമോ;

(സി)ഇതിനകം കണ്ടെത്തിയ സേനയിലെ ക്രിമിനലുകളുടെ ലിസ്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുമോ?

*469


സാന്പത്തിക തട്ടിപ്പ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും

 
ശ്രീ. പി. ഉബൈദുള്ള 
,, സി. മോയിന്‍കുട്ടി 
,, എന്‍. ഷംസുദ്ദീന്‍ 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സാന്പത്തിക തട്ടിപ്പുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആരംഭത്തില്‍ തന്നെ നിരീക്ഷിക്കാനും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും സംസ്ഥാന പോലീസില്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)ഇത്തരം സ്ഥാപനങ്ങള്‍ ജനവിശ്വാസം നേടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെത്തന്നെ ഉദ്ഘാടന ഘട്ടം മുതല്‍ പങ്കെടുപ്പിച്ച് ജനങ്ങളെ വഞ്ചിക്കുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)തട്ടിപ്പു സംഘങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?

*470


സാമൂഹ്യ വനവത്കരണ പദ്ധതിയുടെ പുരോഗതി


 ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
 ,, പി. സി. ജോര്‍ജ്
 ഡോ. എന്‍. ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സാമൂഹ്യ വനവത്കരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി) സാമൂഹ്യ വനവത്കരണ പ്രവൃത്തികളുടെ തുടര്‍പ്രവൃത്തികള്‍ ഏതു രീതിയിലാണ് നടപ്പാക്കിയിട്ടുള്ളത്; 

(സി) പ്രസ്തുത പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പ് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആകുന്നതിന് നടപടി സ്വീകരിക്കുമോ?

*471


കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് 


ശ്രീ. വി.ഡി. സതീശന്‍ 
,, ഹൈബി ഈഡന്‍ 
,, എ.റ്റി. ജോര്‍ജ്
 ,, പി.സി. വിഷ്ണുനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം പരിരക്ഷയാണ് ഇന്‍ഷ്വറന്‍സിന്‍റെ കവറേജില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*472


ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം


 ശ്രീ. പി എ. മാധവന്‍ 
,, ലൂഡി ലൂയിസ്
 ,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സെക്രട്ടേറിയറ്റില്‍ ഡിജിറ്റല്‍ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)നിലവിലുളള ഫയലിംഗ് സംവിധാനത്തില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ഇത് മുഖാന്തിരം ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

*473


തീരദേശ പരിപാലന നിയമത്തിന്‍റെ ഭവിഷ്യത്തുകള്‍ 


ശ്രീ. എസ്. ശര്‍മ്മ
 ,, ജി. സുധാകരന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍
 ,, കെ.കെ. നാരായണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തീരദേശ പരിപാലന നിയമത്തിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്ന തീരദേശ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ; 

(ബി)തീരദേശ പരിപാലന നിയമത്തിലെ ഏതെല്ലാം വ്യവസ്ഥകളാണ് തീരദേശ നിവാസികള്‍ക്ക് ഭവിഷ്യത്തുകള്‍ സൃഷ്ടിച്ചിട്ടുള്ളതെ ന്ന് പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ; 

(സി)ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ സാദ്ധ്യമായിട്ടുണ്ടോ; വിശദമാക്കാമോ?

*474


വ്യാജ കറന്‍സികള്‍ പ്രചരിപ്പിയ്ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
 ,, കെ. എന്‍. എ. ഖാദര്
‍ '' എം. ഉമ്മര്‍
 '' റ്റി. എ. അഹമ്മദ് കബീര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വ്യാജ കറന്‍സി പ്രചരിപ്പിക്കുന്നതില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള പങ്കിനെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം, ബംഗ്ലാദേശികളുള്‍പ്പെടെയുള്ള അന്യദേശക്കാര്‍ കടന്നുകയറുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?

*475


പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും വാഗമണ്ണിലെ ഓര്‍ക്കിഡ് ഉദ്യാനത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, കെ.എം. ഷാജി
 ,, പി.ബി. അബ്ദുള്‍ റസാക് 
,, എന്‍.എ നെല്ലിക്കുന്ന് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റെടുത്ത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമെന്തെന്ന് വിശദമാക്കുമോ; 

(ബി)തൃശൂര്‍ ജില്ലയിലെ പുത്തൂരിലെ സുവോളജി പാര്‍ക്കിന്‍റെയും വാഗമണ്ണിലെ ഓര്‍ക്കിഡ് ഉദ്യാനത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(സി)ഈ പദ്ധതികള്‍ക്ക് ഇതേവരെ എന്തു തുക നീക്കിവച്ചിട്ടുണ്ടെന്നും ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?

*476


ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറകള്‍ 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
 ,, പി. സി. വിഷ്ണുനാഥ്
 '' അന്‍വര്‍ സാദത്ത്
 '' വി. ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ നഗരങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കമോ;

(സി)നഗരങ്ങളില്‍ എവിടെയൊക്കെയാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)കുറ്റക്യത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും പ്രസ്തുത സംവിധാനം എത്ര മാത്രം സഹായകമാകുമെന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

*477


സമാന്തര സര്‍വ്വീസുകളുടെ നിയന്ത്രണം 


ശ്രീ. രാജു എബ്രഹാം
 ,, കെ.കെ. ജയചന്ദ്രന്
‍ ,, സി. കൃഷ്ണന്
‍ ശ്രീമതി കെ.എസ്. സലീഖ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കെ.എസ്.ആര്‍.ടി.സി ആവശ്യത്തിന് ബസ്സുകള്‍ നിരത്തിലിറക്കി, ദീര്‍ഘദൂരവും ഹ്രസ്വദൂരവുമായുള്ള സമാന്തര സര്‍വ്വീസുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാ കുമോ; 

(ബി)സമാന്തര സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഭാരിച്ച നഷ്ടമുണ്ടാക്കുന്നുണ്ടെന്നറിയാമോ; 

(സി)സമാന്തര സര്‍വ്വീസുകള്‍ നിയന്ത്രിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കാനാവൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*478


ആനപരിപാലന കേന്ദ്രങ്ങളുടെ വികസനം 


ശ്രീ. പി.കെ. ബഷീര്‍ 
,, വി.എം. ഉമ്മര്‍മാസ്റ്റര്
‍ ,, പി. ഉബൈദുള്ള
 ,, സി. മമ്മൂട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വനംവകുപ്പിനുകീഴിലെ ആനപരിപാലന കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംഎന്തെല്ലാം പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഈ കേന്ദ്രങ്ങളോടനുബന്ധിച്ച് ആന സംരക്ഷണ ഗവേഷണ പദ്ധതികള്‍ നടക്കുന്നുണ്ടോ; വിശദവിവരം നല്‍കാമോ;

(സി)കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം എന്തു തുക ചെലവു വരുന്നുണ്ടെന്നും ഈ കേന്ദ്രങ്ങളിലെല്ലാം കൂടി എത്ര ആനകള്‍ ഇപ്പോഴുണ്ടെന്നും വ്യക്തമാക്കുമോ? 

*479


പുതിയ ജീവനക്കാര്‍ക്ക് പരിശീലനം


ശ്രീ. റ്റി.യു. കുരുവിള
 ,, സി. എഫ്. തോമസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ കംപ്യട്ടറിന്‍റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ വേഗത്തില്‍ ലഭ്യമാക്കുവാന്‍ സമൂല ഭരണ പരിഷ്കാരം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം ലഭിക്കാത്തത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു തടയാന്‍ പുതിയ ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ പരിശീലനം നിര്‍ബന്ധമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

*480


ജയിലുകളിലെ ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകള്‍ 


ശ്രീ. സി. പി. മുഹമ്മദ്
 ,, സണ്ണി ജോസഫ്
 '' റ്റി. എന്‍. പ്രതാപന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നതിന് ജയിലുകളില്‍ ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഭക്ഷണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ളത് ഏതൊക്കെ ജയിലുകളിലാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ എന്തെല്ലാം ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്തു വരുന്നത്; വിശദമാക്കുമോ; 

(ഡി)തടവുകാര്‍ക്കും, സര്‍ക്കാരിനും ഇതുവഴി ലഭിക്കുന്ന വരുമാനം എത്രയാണ്; വിശദാംശങ്ങള്‍ നല്‍കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.