|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >11th
Session>Starred Answers |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*421
|
അറവുശാലകളുടെ ശാസ്ത്രീയ ഉപയോഗം
ശ്രീ. റോഷി അഗസ്റ്റിന്
,, എം. വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അറവുശാലകളുടെ നിര്‍മ്മാണം ഗ്രാമപഞ്ചായത്തുകളുടെ അനിവാര്യമായ ചുമതലയായി കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)അറവുശാലകളുടെ അഭാവം നേരിടുന്ന പഞ്ചായത്തുകള്‍ ഉണ്ടോ; വിശദാംശങ്ങള്‍ നല്കാമോ ;
(സി)നടപ്പു സാന്പത്തിക വര്‍ഷം അറവുശാലകളുടെ നിര്‍മ്മാണത്തിനായി തുക നീക്കിവച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
(ഡി)അറവുശാലകളുടെ ശാസ്ത്രീയമായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും അവയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?
|
*422 |
ബാലാവകാശ കമ്മീഷന്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം
ശ്രീ. കെ. അച്ചുതന്
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. ഡി. സതീശന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് ബാലാവകാശകമ്മീഷന്‍റെ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനരീതി എങ്ങനെയെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി) വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി) ഏതെല്ലാം കാര്യങ്ങളിലാണ് നിരീക്ഷണം നടത്തി പരിഹാരമുണ്ടാക്കാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*423 |
പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി
ശ്രീ. റ്റി.എന്‍. പ്രതാപന്
,, ആര്‍. സെല്‍വരാജ്
,, എം.പി. വിന്‍സെന്‍റ്
,, എ.റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
*424 |
2013-14 വാര്‍ഷിക പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. വി. ചെന്താമരാക്ഷന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2013-14 വാര്‍ഷിക പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി) ഈ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ നേടാനായോ എന്ന് വ്യക്തമാക്കുമോ;
(സി) ഭവനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ നിശ്ചയിച്ചിരുന്നതിനേക്കാള്‍ കുറവ് തുക ചെലവഴിക്കാനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഡി) ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള മിക്ക വകുപ്പുകളിലും പദ്ധതി നിര്‍വ്വഹണം തൃപ്തികരമല്ലെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
*425 |
ഇന്ദിരാ ആവാസ് യോജനയുടെ നടത്തിപ്പ്
ശ്രീ. പി. ഉബൈദുള്ള
,, റ്റി.എ. അഹമ്മദ് കബീര്
,, സി. മോയിന്‍കുട്ടി
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇന്ദിരാ ആവാസ് യോജനയുടെ നടത്തിപ്പ് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കി എന്ന് വ്യക്തമാക്കുമോ;
(സി)ഏതു ഏജന്‍സി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും നടത്തിപ്പിലെ കാര്യക്ഷമത നിരീക്ഷിക്കാനുള്ള സംവിധാനമെന്താണെന്നും വിശദമാക്കുമോ?
|
*426 |
ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി വിപണനം
ശ്രീ. സി. കൃഷ്ണന്
,, കെ.കെ. ജയചന്ദ്രന്
,, വി. ചെന്താമരാക്ഷന്
,, ബാബു എം. പാലിശ്ശേരി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
(ബി)ഹോര്‍ട്ടികോര്‍പ്പിന്‍റെ സ്റ്റാളുകളില്‍ പച്ചക്കറിക്ക് പൊതുവിപണിയേക്കാള്‍ അധിക വില ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച കാരണം വ്യക്തമാക്കാമോ;
(സി)സ്റ്റാളുകളിലേക്ക് പച്ചക്കറി എത്തിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് ട്രക്കുകള്‍ വാങ്ങിയിരുന്നുവോ; ഇവ ഇപ്പോള്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് സേവനം നടത്തുന്നതെന്ന് അറിയിക്കാമോ?
|
*427 |
പ്രോജക്ട് ഫിനാന്‍സിംഗ് സെല്ലിന്‍റെ പ്രവര്‍ത്തനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, എളമരം കരീം
,, എസ്. രാജേന്ദ്രന്
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ബജറ്റ് ഇതര സ്രോതസ്സുകളില്‍ നിന്ന് വിഹിതം സമാഹരിക്കുന്നതിനായി പ്ലാനിംഗ് ബോര്‍ഡില്‍ രൂപീകരിച്ച പ്രോജക്ട് ഫിനാന്‍സിംഗ് സെല്ലിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത സെല്ലിന്‍റെ പ്രവര്‍ത്തനം വഴി ഏതെങ്കിലും സ്രോതസ്സുകളിലൂടെ എന്തെങ്കിലും വിഹിതം നേടിയെടുക്കാനായിട്ടുണ്ടോ;
(സി)ഇതിനായി ഏതെല്ലാം പ്രോജക്ടുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുകയുണ്ടായെന്ന് വിശദമാക്കാമോ; ഇതില്‍ നടപ്പിലായ പ്രോജക്ടുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതുവരെ എന്തു തുക ഖജനാവില്‍ നിന്നും ചെലവഴിച്ചെന്ന് വ്യക്തമാക്കുമോ?
|
*428 |
അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവത്ക്കരണം
ശ്രീ. ജോസഫ് വാഴക്കന്‍
,, എം.എ. വാഹീദ്
,, വി.പി. സജീന്ദ്രന്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരസഭാപ്രദേശങ്ങളിലെ ഗുരുതരമല്ലാത്ത അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതുസംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)എന്തെല്ലാം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായാണ് അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)നഗരങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്താതിരിക്കാന്‍ എന്തെല്ലാം കര്‍ശന നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*429 |
ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ക്കുവേണ്ടി പച്ചക്കറി സംഭരണം
ശ്രീമതി ഗീതാ ഗോപി
ശ്രീ. വി.എസ്. സുനില്‍ കുമാര്
,, കെ. അജിത്
,, വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ക്കുവേണ്ടി ഏതെല്ലാം രീതികളിലാണ് പച്ചക്കറി സംഭരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിവില നല്‍കാറുണ്ടോ;
(സി)പച്ചക്കറി സംഭരണശാലയിലേയ്ക്ക് ലോക്കലായി സ്വകാര്യ വ്യക്തികളില്‍നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാറുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാം;
(ഡി)വിതരണത്തിന് ആവശ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും ലഭിക്കുമെങ്കില്‍ അവ സംഭരിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാം;
(ഇ)സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
*430 |
മുനിസിപ്പാലിറ്റികളിലെ സാന്പത്തിക പ്രതിസന്ധി
ശ്രീ. ആര്‍. രാജേഷ്
,, എം. ഹംസ
,, കെ. ദാസന്
,, സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ സാന്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുനിസിപ്പാലിറ്റികളുടെ വരുമാനശോഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(സി)അണ്‍ എയിഡഡ് സ്കൂളുകളുടെ കെട്ടിടനികുതി ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്തുകവഴി സര്‍ക്കാരും മുനിസിപ്പാലിറ്റികളുടെ വരുമാനശോഷണത്തിന് കാരണമായിട്ടുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത സാഹചര്യങ്ങളില്‍ മുനിസിപ്പാലിറ്റികളെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
*431 |
ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലെ പച്ചക്കറിയുടെ വില
ശ്രീ. തോമസ് ചാണ്ടി
,, എ.കെ. ശശീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഹോര്‍ട്ടി കോര്‍പ്പ് സ്റ്റാളുകളില്‍ പച്ചക്കറിക്ക് പൊതുവിപണിയേക്കാള്‍ വില കൂടുതലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇക്കാര്യത്തില്‍ കരാര്‍ ഉദേ്യാഗസ്ഥ ലോബിയുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;എങ്കില്‍ അതിന്മേല്‍ നടപടി സ്വീകരിക്കുമോ;
(ബി)കര്‍ഷകരില്‍ നിന്നും പരമാവധി വിലയ്ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുക എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമായി സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)കര്‍ഷകരില്‍ നിന്നും നേരിട്ട് കുറച്ച് ഉത്പന്നങ്ങള്‍ മാത്രമാണ് വാങ്ങുന്നതെന്നും ബാക്കി മൊത്തക്കച്ചവടക്കാരില്‍ നിന്നുമുള്ള രണ്ടാം തരം ഉത്പന്നങ്ങളാണ് വാങ്ങുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ഉണ്ടെങ്കില്‍ ഇതിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കുമോ?
|
*432 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. റ്റി.വി. രാജേഷ്
,, എം.എ. ബേബി
,, സാജു പോള്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അനാഥാലയങ്ങള്‍ ഏത് നിയമത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയിക്കാമോ;
(ബി)അനാഥാലയങ്ങളുടെ രജിസ്ട്രേഷന്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമായിരിക്കണമെന്ന നിഷ്കര്‍ഷ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പിന്‍വലിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;
(സി)സംസ്ഥാനത്തെ അനാഥാലയങ്ങളെ ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്‍ കീഴില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ഇതിന്മേല്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എന്നറിയിക്കുമോ ?
|
*433 |
കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം
ശ്രീമതി കെ.എസ്. സലീഖ
ശ്രീ.ഇ.പി. ജയരാജന്
,, എസ്. രാജേന്ദ്രന്‍
,, എസ്. ശര്‍മ്മ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിച്ച് കേട് കൂടാതെ സൂക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്;
(ബി)ചില കാര്‍ഷിക വിളകളുടെ അമിതോല്പാദനം മൂലം കര്‍ഷകര്‍ നേരിടുന്ന വിലത്തകര്‍ച്ച ഇത്തരം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;
(സി)എല്ലാ താലൂക്കുകളിലും ഉല്പന്നങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള കര്‍ഷക മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയോ; വിശദാംശങ്ങള്‍ നല്‍കാമോ ?
|
*434 |
ക്വാറികളിലെ വെള്ളക്കെട്ടിലുണ്ടാകുന്ന ജീവഹാനി
ശ്രീ.എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്
,, സി. മമ്മൂട്ടി
,, കെ.എം. ഷാജി.
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലെ ക്വാറികളില്‍ രൂപംകൊള്ളുന്ന വെള്ളക്കെട്ടില്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവയെ വേലികെട്ടി സംരക്ഷിച്ച് മനുഷേ്യാപയോഗപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ ?
|
*435 |
12-ാം പഞ്ചവത്സര പദ്ധതിയുടെ പരിഷ്ക്കരിച്ച മാര്‍ഗ്ഗരേഖ
ശ്രീ. ലൂഡി ലൂയിസ്
,, എം.എ. വാഹീദ്
,, വി.പി. സജീന്ദ്രന്‍
,, പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് 12-ാം പഞ്ചവത്സര പദ്ധതിയുടെ പരിഷ്ക്കരിച്ച മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)മാര്‍ഗ്ഗരേഖയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കുമോ;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ എത്രത്തോളം സഹായകരമാകും എന്നത് വിശദമാക്കുമോ;
(ഡി)മാര്‍ഗ്ഗരേഖയ്ക്ക് എന്ന് മുതലാണ് പ്രാബല്യം നല്‍കിയിട്ടുള്ളതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
*436 |
സ്വയംസഹായ സംഘങ്ങള്‍ക്ക് മലയോര വികസന ഏജന്‍സിയുടെ തൊഴില്‍ പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ആര്‍. സെല്‍വരാജ്
,, വി.റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ മലയോര വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയനുസരിച്ച് കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ;
(സി)ഏതെല്ലാം മേഖലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ;
(ഡി)എന്തെല്ലാം ധനസഹായങ്ങളാണ് സംഘങ്ങള്‍ക്ക് പദ്ധതിയനുസരിച്ച് നല്‍കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
|
*437 |
നീരയുല്പന്നങ്ങളുടെ വിപണി
ശ്രീ. പി.സി. വിഷ്ണുനാഥ്
,, ജോസഫ് വാഴക്കന്‍
,, കെ. മുരളീധരന്
,, സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നാളികേര വികസന ബോര്‍ഡ് നീരയും നീരയുല്പന്നങ്ങളും വിപണിയിലേയ്ക്ക് എത്തിക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇവ നിര്‍മ്മിക്കുവാനും വിപണനത്തിനും എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇതിന്‍റെ പ്രവര്‍ത്തനവുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിന്‍റെ നിര്‍മ്മാണത്തിനു വേണ്ട സാങ്കേതിക ഉപദേശങ്ങളും സഹായവും ആരുടെ ആഭിമുഖ്യത്തിലാണ് നടത്തുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
*438 |
ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സമഗ്ര നാളികേര വികസന പദ്ധതി
ശ്രീ. വി.ഡി. സതീശന്‍
,, ഐ.സി. ബാലകൃഷ്ണന്
,, എ.പി. അബ്ദുള്ളക്കുട്ടി
,, പി.എ. മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സമഗ്ര നാളികേര വികസന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എത്ര ഹെക്ടര്‍ സ്ഥലത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*439 |
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, കെ. ശിവദാസന്‍ നായര്
,, സി. പി. മുഹമ്മദ്
,, റ്റി. എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ശതമാനം തുക യഥേഷ്ടം ചെലവാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര ശതമാനം തുകയാണ് സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം ചെലവാക്കാവുന്നതെന്നും, വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തിന് ഇതുമൂലം എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് ലഭിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
*440 |
കാര്‍ഷിക ഉല്പാദന ചെലവ്
ശ്രീ. കെ.കെ നാരായണന്‍
,, എം. ചന്ദ്രന്‍
,, ബി.ഡി. ദേവസ്സി
,, പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൃഷിക്കാരുടെ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് സാദ്ധ്യമാകുന്നുണ്ടോ;
(ബി)കാര്‍ഷിക ഉല്പാദന ചെലവില്‍ വന്‍ വര്‍ദ്ധന നേരിട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കാര്‍ഷിക ഉല്പാദക സംഘങ്ങള്‍ സ്ഥാപിക്കുന്നതിനും ഉല്പന്നങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുന്നതിന് കര്‍ഷക മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
*441 |
സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് നടപടി
ശ്രീ. സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്
,, മാത്യു റ്റി. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) അതുസംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെത്തുടര്‍ന്ന് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നു; വ്യക്തമാക്കുമോ;
(ഡി) അവയില്‍ ഏതൊക്കെ നടപ്പിലാക്കി എന്ന് വിശദമാക്കുമോ?
|
*442 |
സാമൂഹ്യക്ഷേമ പദ്ധതി നടത്തിപ്പിനുള്ള സംവിധാനങ്ങള്‍
ശ്രീ. കെ.എം. ഷാജി
,, സി. മമ്മൂട്ടി
,, വി. എം ഉമ്മര്‍ മാസ്റ്റര്
,, എന്‍.എ. നെല്ലിക്കുന്ന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആവിഷ്ക്കരിച്ചു നടപ്പാക്കിയ സാമൂഹ്യക്ഷേമപദ്ധതികളുടെ വിശദവിവരം നല്കാമോ;
(ബി)ഇവയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച വിവരം വ്യക്തമാക്കുമോ;
(സി)ഇത്രയേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടും അനാഥരും ഗുരുതരരോഗം ബാധിച്ചവരും വൃദ്ധരും അശരണരായി തെരുവില്‍ അലയുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്തു ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
*443 |
സമഗ്ര ക്ഷീരവികസന പദ്ധതി
ശ്രീ. എം. ചന്ദ്രന്
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, ജെയിംസ് മാത്യു
,, എ. എം. ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഇപ്പോള്‍ പാല്‍ക്ഷാമം നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; പാലിന്‍റെ പ്രതിദിന ആവശ്യവും ലഭ്യതയും ഏറ്റവും കൂടുതലും കുറവുമുള്ള മേഖലകളെ കുറിച്ച് വിശദമാക്കുമോ;
(ബി)പാല്‍ക്ഷാമം കൂടുതലായി നേരിടുന്ന മേഖലകളില്‍ അതിന്‍റെ കാരണവും പരിഹാരവും സംബന്ധിച്ച് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് സമഗ്രക്ഷീരവികസന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
|
*444 |
വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍
ശ്രീ. ജോസ് തെറ്റയില്
,, മാത്യു റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നോര്‍ക്കയിലൂടെ എത്ര പ്രവാസികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്;
(ബി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രവാസി ജിവിതം കഴിഞ്ഞ് മടങ്ങി വരുന്നവരുടെ സേവനം കേരളീയ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാന്‍ നോര്‍ക്ക ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
*445 |
മുട്ട ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. കെ.വി. വിജയദാസ്
ശ്രീമതി കെ.കെ. ലതിക
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുട്ട ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കെ.എസ്.പി.ഡി.സി. എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നറിയിക്കാമോ;
(ബി)ഇതിലൂടെ മുട്ട ഉത്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
|
*446 |
പഞ്ചായത്തുകളിലെ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം
ശ്രീ. അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
,, പി.എ മാധവന്
,, ബെന്നി ബെഹനാന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സംഖ്യാ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പഞ്ചായത്തുകളിലെ കണക്കുകളില്‍ കൃത്യത ഉറപ്പാക്കാന്‍ ഇത് എത്ര മാത്രം സഹായിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സംവിധാനം വികസിപ്പിച്ചത് ആരാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
*447 |
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍
ശ്രീ. കെ. വി. വിജയദാസ്
,, പി. കെ. ഗുരുദാസന്
,, വി. ശിവന്‍കുട്ടി
,, ബാബു എം. പാലിശ്ശേരി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷ ക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരസഭകളിലൂടെ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച ഉത്തരവ് ലഭ്യമാക്കാമോ;
(ബി)ഇതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കാമോ;
(സി)പ്രസ്തുത തീരുമാനം വികേന്ദ്രീകൃതാസൂത്രണത്തെ ബാധിക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടായിരുന്നുവോ; വിശദമാക്കുമോ?
|
*448 |
വികസനപദ്ധതികളിലൂടെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പഠനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
,, എം. എ. ബേബി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വികസനപദ്ധതികളിലൂടെ കൈവരിക്കാന്‍ കഴിഞ്ഞ സാന്പത്തിക ഭൌതിക നേട്ടങ്ങളും കോട്ടങ്ങളും സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പഠനവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവിലത്തെ പഠനത്തിലൂടെയുള്ള കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(ബി)2013-14 ലെ പദ്ധതി നടത്തിപ്പിലെ പ്രധാന പോരായ്മകളും വീഴ്ചകളും എന്തെല്ലാമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; അത് പരിഹരിക്കാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ?
|
*449 |
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി അനുവദിച്ച തുക
ശ്രീ. എന്‍. ഷംസുദ്ദീന്
,, പി.കെ. ബഷീര്‍
,, പി.ബി. അബ്ദുള്‍ റസാക്
,, കെ.എന്‍.എ. ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പഞ്ചായത്ത് നഗരപാലികാനിയമം നിലവില്‍ വന്നശേഷം ശുചീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയുടെ നിര്‍വ്വഹണ ഉത്തരവാദിത്തം ഏതൊക്കെ വിഭാഗങ്ങള്‍ക്കാണെന്നതിന്‍റെ വിശദവിവരം നല്‍കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജൈവ- ഖര-പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് ഇതേവരെ എന്തു തുക നല്‍കിയിട്ടുണ്ടെന്നത് സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(സി)പ്രസ്തുത തുകയുടെ വിനിയോഗവും കൈവരിച്ച നേട്ടങ്ങളും സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
*450 |
പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. എം. ഹംസ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് ആലോചന നടത്തിയിട്ടുണ്ടോ;
(ബി)ഇതിലേയ്ക്കായി പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ;
(സി)പഞ്ചായത്തുകള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് മുന്‍കൈയെടുക്കുമോ?
|
<<back |
|
|
|
|
|
|
|
|