STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

391

ദേശീയപാതകളുടെ വിപൂലീകരണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എം. എ. ബേബി 

,, എളമരം കരീം 

,, എം. ഹംസ 

,, ബാബു എം. പാലിശ്ശേരി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ദേശീയപാതകളുടെ വീതി സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ ; 
(ബി)ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ടായിരുന്നുവോയെന്ന് വ്യക്തമാക്കുമോ ; 
(സി)സംസ്ഥാനത്തുള്ള ദേശീയപാതകളുടെ വീതി സംബന്ധിച്ച് ദേശീയപാതാ അതോറിറ്റിയുടെ നിലപാട് എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ ; 
(ഡി)ദേശീയപാതകളുടെ തുടര്‍ന്നുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ഇതിന്‍റെ ഫണ്ട് ലഭ്യത എങ്ങനെ ആയിരിക്കുമെന്നും വിശദമാക്കുമോ ?

392

മാവേലി സ്റ്റോറുകളില്‍ സബ്സിഡി അരി ലഭ്യമാക്കുവാന്‍ നടപടി 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ 

ശ്രീമതി കെ.കെ. ലതിക 

,, കെ.എസ്. സലീഖ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ സബ്സിഡി അരി ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 
(ബി)ഇത് പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായത് ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;
(സി)അയല്‍ സംസ്ഥാനങ്ങളിലെ അരിമില്ലുകളില്‍ അരിയുടെ ലഭ്യത വര്‍ദ്ധിച്ചിട്ടും നേരിട്ട് അരിവാങ്ങുന്നതിന് സപ്ലൈകോ നടപടി സ്വീകരിക്കത്തതിന്‍റെ കാരണം വിശദമാക്കുമോ; 
(ഡി)സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യേണ്ട അരി കരിഞ്ചന്തയില്‍ വിറ്റഴിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

393

കേരള ലാന്‍റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍റെ പ്രവര്‍ത്തനം 

പ്രൊഫ. സി. രവീന്ദ്രനാഥ് 

ശ്രീ. ഇ. പി. ജയരാജന്‍

 ,, എ. കെ. ബാലന്‍ 

ശ്രീമതി പി. അയിഷാ പോറ്റി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ഭൂമി കേരളം പദ്ധതി നടപ്പാക്കുന്നതിനായി രൂപീകരിച്ച കേരള ലാന്‍റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ; 
(ബി)ഇത് ലക്ഷ്യമിട്ടിരുന്ന റീസര്‍വ്വേ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; 
(സി)ആദിവാസികള്‍ക്ക് നല്‍കേണ്ട ഭൂമി കണ്ടെത്തുന്നതിന് ഇത് തടസ്സമായിട്ടുണ്ടോ; 
(ഡി)അനധികൃത കയ്യേറ്റം കണ്ടെത്താന്‍ ഉപകരിക്കുമായിരുന്ന കെ.എല്‍.ഐ.എം-ന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടാനുണ്ടായ കാരണം വിശദമാക്കുമോ? 

394

ഭൂനിയമങ്ങളുടെ പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം 

ശ്രീ. കെ. എം. ഷാജി 

,, സി. മോയിന്‍കുട്ടി 

,, എന്‍. ഷംസുദ്ദീന്‍

 ,, പി. കെ. ബഷീര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ഭൂനിയമങ്ങളുടെ പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച കരട് രേഖ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)എങ്കില്‍ അതിന്‍റെ വിശദാംശം പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ; 
(സി)നിലവിലെ ഭൂപരിഷ്കരണ നിയമ വ്യവസ്ഥകളില്‍ നിന്നും ഈ നിര്‍ദ്ദേശങ്ങളില്‍ എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിശദമാക്കുമോ?

395

ദേശീയ-സംസ്ഥാന-ജില്ലാ റോഡുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം 

ശ്രീ. സി. എഫ്. തോമസ് 

,, മോന്‍സ് ജോസഫ് 

,, റ്റി. യു. കുരുവിള 

,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ദേശീയ-സംസ്ഥാന-ജില്ലാ റോഡുകളെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിഷ്കരിക്കുന്നതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 
(ബി)പ്രസ്തുത റോഡ് പരിഷ്കരണം എല്ലാ ജില്ലാ റോഡുകളെയും ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

396

ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ക്ക് ശനിയാഴ്ച അവധി 

ശ്രീ. കെ. ദാസന്‍ 

,, ജി. സുധാകരന്‍ 

,, കെ. സുരേഷ് കുറുപ്പ് 

പ്രൊഫ. സി. രവീന്ദ്രനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കാതെ സ്കൂള്‍ കലണ്ടറില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എസ്.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്കൂള്‍ ടൈംടേബിള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
(ഡി)പീരിയഡുകളുടെയും ഇടവേളകളുടെയും ഘടനയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്?

T397

നെല്ല് സംഭരിക്കുന്പോള്‍ തന്നെ വില നല്‍കാനുള്ള സംവിധാനം 

ശ്രീ. തോമസ് ചാണ്ടി 

,, എ.കെ. ശശീന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)റേഷന്‍കടകളിലൂടെ കുത്തരി വിതരണം ചെയ്യുന്നതിനുള്ള നെല്ല് സംഭരണത്തിനായി ഒരു റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ റിവോള്‍വിംഗ് ഫണ്ട് എന്നത്തേക്ക് രൂപീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ: 
(ബി)പി.ആര്‍.എസ്.(പാഡി റെസീറ്റ് ഷീറ്റ്) രേഖപ്പെടുത്തിയിട്ടുള്ള ഏത് ബാങ്ക് അക്കൌണ്ടിലേക്കും പണം കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയാല്‍ ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം ലഭിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അടിയന്തരമായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ; 
(സി)നെല്ലുസംഭരണം നെല്‍കൃഷി മേഖലയ്ക്ക് താങ്ങാ യെങ്കിലും കൃത്യമായി വിലനല്‍കാന്‍ സപ്ലൈകോയ്ക്ക് സാധിക്കാത്തത് നെല്‍കൃഷി മേഖലയിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഡി)നെല്ല് സംഭരിക്കുന്പോള്‍തന്നെ വില നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന ബഡ്ജറ്റ് പ്രസംഗത്തിലെ വാഗ്ദാനം നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ? 

398

അണ്ടര്‍ വാല്യുവേഷനും റവന്യൂ റിക്കവറിയും 

ശ്രീ. ജി. സുധാകരന്‍ 

,, എ.കെ. ബാലന്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ് 

ശ്രീ. പി.കെ. ഗുരുദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ സ്റ്റാന്പ്ഡ്യൂട്ടി കുറവെന്ന് കണ്ടെത്തിയിട്ടുള്ള ആധാരങ്ങള്‍ക്ക് റവന്യൂ റിക്കവറി നടപടികളിലൂടെ പണം ഈടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 
(ബി)അണ്ടര്‍വാല്യുവേഷന്‍ നോട്ടീസ് അയച്ച്, ആംനസ്റ്റി സ്കീമിലൂടെയുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; ഇതുപ്രകാരം ഭൂവുടമ അടയ്ക്കേണ്ട തുക നിശ്ചയിച്ചിരുന്നത് ആരായിരുന്നു; 
(സി)അണ്ടര്‍വാല്യുവേഷന്‍ കണ്ടെത്തുന്നതിന് എന്നുമുതലുള്ള ആധാരങ്ങളാണ് പരിശോധിക്കുന്നത്; ഇതില്‍ തുക നിശ്ചയിക്കുന്നതിന് ആര്‍ക്കാണ് അധികാരം നല്‍കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ? 

399

ഐ. ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം 

ശ്രീ. വി. റ്റി. ബല്‍റാം

,, എ. പി. അബ്ദുളളക്കുട്ടി 

,, പി. സി. വിഷ്ണുനാഥ്

 ,, എം.എ. വാഹീദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ രംഗത്തെ ഐ. ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി അനുസരിച്ച് ഏതെല്ലാം മേഖലകളിലാണ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങല്‍ നല്‍കാമോ;
(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ആരെല്ലാമാണ് സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം അടിസ്ഥാന വിദ്യാഭ്യാസ സൌകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

400

ഹോട്ടലുകളിലെ അമിത വില 

ശ്രീ.ബി. സത്യന്‍ 

,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

,, കെ. കെ. നാരായണന്‍ 

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് അമിതമായി വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുതടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കപ്പെടുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ രംഗത്തെ ചൂഷണം തടയുന്നതിനായി മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച മാവേലി ഹോട്ടലുകളുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടോ; കാരണം വിശദമാക്കുമോ?

401

നെല്‍വയലുകള്‍ നികത്തല്‍ 

ശ്രീ. ഇ. പി. ജയരാജന്‍ 

'' കെ.വി. വിജയദാസ് 

ശ്രീമതി പി. അയിഷാ പോറ്റി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് നെല്‍വയലുകളുടെ വിസ്തൃതി വര്‍ഷം തോറും കുറഞ്ഞുവരുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വ്യാപകമായി നെല്‍വയലുകള്‍ നികത്തപ്പെടുന്നതാണ് ഇതിന് കാരണമെന്ന് അറിവുള്ളതാണോ;
(സി)നെല്ലുത്പാദനം വന്‍തോതില്‍ കുറയുന്നതിനും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ രൂക്ഷമാക്കുന്നതിനും ഇത് കാരണമായിട്ടുള്ള കാര്യം വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(ഡി) അനധികൃതമായി നികത്തപ്പെട്ട പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടോ; ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

402

അധിക വൈദഗ്ദ്ധ്യ സന്പാദന പരിപാടി 

ശ്രീ. കെ. അജിത് 

,, സി. ദിവാകരന്‍

 ,, ജി. എസ്. ജയലാല്‍ 

,, ചിറ്റയം ഗോപകുമാര്‍ 

താഴെ കാണുന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
സംസ്ഥാനത്ത് അധിക വൈദഗ്ദ്ധ്യ സന്പാദന പരിപാടി (അസാപ്പ്) ആരംഭിച്ചതെന്നുമുതലാണ്; ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം?

403

സ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് പഠനം 

ശ്രീ. റ്റി.വി. രാജേഷ് 

,, എം.എ. ബേബി 

,, എസ്. രാജേന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സ്കൂളുകളില്‍ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 
(ബി)ഈ അദ്ധ്യയനവര്‍ഷം പുതുതായി ആരംഭിക്കുന്ന അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയിട്ടുണ്ടോ; 
(സി)നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയങ്ങളില്‍ മലയാള ഭാഷ പഠിപ്പിക്കാത്ത സ്കൂളുകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ഡി)സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ നിര്‍ത്തലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; പുതിയ ഡിവിഷനുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം എന്തെന്ന് വ്യക്തമാക്കാമോ; 
(ഇ)സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

404

എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി 

ശ്രീ.സി.കെ. നാണു 

ശ്രീമതി ജമീലാ പ്രകാശം 

ശ്രീ. മാത്യു റ്റി. തോമസ് 

,, ജോസ് തെറ്റയില്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്കൂളുകളോടനുബന്ധിച്ച് അതതു സ്കൂളിലെ പി.റ്റി.എ. കള്‍ പ്രീ-പ്രൈമറി ക്ലാസ്സുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)ഉണ്ടെങ്കില്‍ ടി സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; 
(സി)എങ്കില്‍ അവര്‍ക്ക് നല്‍കുന്ന മിനിമം വേതനം എത്രയെന്ന് വ്യക്തമാക്കാമോ; 
(ഡി)എയ്ഡഡ് സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ശന്പളം നല്‍കുന്നതിനുവേണ്ടി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ഇ)എങ്കില്‍ വിദ്യാഭ്യാസ അവകാശനിയമം പ്രകാരം എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമാ; 
(എഫ്)സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് പി.റ്റി.എ. യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-ൈപ്രമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും അനുവദിച്ചതായ ഓണറേറിയം എയ്ഡഡ് സ്കൂളിലെ പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും കൂടി ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

405

അദ്ധ്യയന ദിവസങ്ങളുടെ എണ്ണം 

ശ്രീ. പി. ഉബൈദുള്ള 

,, കെ. മുഹമ്മദുണ്ണി ഹാജി 

,, സി. മമ്മൂട്ടി 

,, എം. ഉമ്മര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് അദ്ധ്യയന നിലവാരം ഉയര്‍ത്തുന്നതിന് എന്തൊക്കെ പരിഷ്ക്കരണങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 
(ബി)അദ്ധ്യയന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രശ്നം പരിഹരിക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്; ഇതു സംബന്ധമായി എന്തൊക്കെ നടപടികളാണ് പരിഗണനയിലുള്ളത് എന്ന് വ്യക്തമാക്കുമോ? 

406

ടോള്‍ പിരിവിന് പുതിയ സംവിധാനം 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന് 

,, റ്റി.എ. അഹമ്മദ് കബീര്‍ 

,, കെ.എന്‍.എ. ഖാദര്‍

,, വി.എം. ഉമ്മര്‍ മാസ്റ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)റോഡ്, പാലം എന്നിവയിലെ ടോള്‍ പിരിവ് സംവിധാനം പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 
(ബി)ടോള്‍ പിരിവ് ലേലം ചെയ്തു നല്കുന്നതുമൂലം ഖജനാവിനുണ്ടാകുന്ന നഷ്ടവും, ദീര്‍ഘകാലം ടോള്‍ നല്‍കേണ്ടി വരുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇതേ കുറിച്ച് പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ; 
(സി)ടോള്‍ പിരിവ്, നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെടുത്തിയാണെങ്കില്‍ അതുസംബന്ധിച്ച് വിശദവിവരം വ്യക്തമാക്കുമോ?

407

പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മിറ്റി റിപ്പോര്‍ട്ട് 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 

ശ്രീ. സി. മമ്മൂട്ടി 

,, എം. ഉമ്മര്.

 ,, പി.ബി. അബ്ദുള്‍ റസാക് 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മിറ്റി അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; 
(ബി)എങ്കില്‍ പ്രധാന ശുപാര്‍ശകളുടെ വിവരം വെളിപ്പെടുത്തുമോ; 
(സി)കൃഷിവിജ്ഞാനം, പൌരബോധം, സംസ്ക്കാരം എന്നിവയ്ക്കുകൂടി പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

408

പ്രകൃതിദുരന്ത സാധ്യതാ ഭൂപടം 

ശ്രീമതി ഇ. എസ്. ബിജിമോള്‍ 

ശ്രീ. സി. ദിവാകരന്‍ 

,, മുല്ലക്കര രത്നാകരന്‍ 

,, കെ. രാജു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ) സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതാ ഭൂപടം സെസ് തയ്യാറാക്കി സമര്‍പ്പിച്ചതെന്നാണ്; ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 
(ബി) പ്രകൃതിദുരന്തത്തിന്‍റെ പരിധിയില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ദുരന്തങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുള്ളതെന്നും വെളിപ്പെടുത്തുമോ?

409

റോഡുമുറിച്ചുകടക്കാന്‍ മേല്‍പാലങ്ങളും അടിപ്പാതകളും 

ശ്രീ.എന്‍. ഷംസുദ്ദീന്‍ 

,, കെ. എം. ഷാജി 

,, പി. കെ. ബഷീര്‍ 

,, സി. മോയിന്‍കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)റോഡുകളിലെ കാല്‍നടയാത്രക്കാര്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)നിലവിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണം നടത്തുന്പോഴും പുതിയവ നിര്‍മ്മിക്കുന്പോഴും കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യപാതകള്‍ കൂടി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; 
(ഡി)ഗതാഗതത്തിരക്കുളള ഭാഗങ്ങളില്‍ റോഡുമുറിച്ചുകടക്കാന്‍ മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കുന്നതിനുളള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ?

410

ബയോമെട്രിക് ഐഡന്‍റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സംയോജിത പൊതുവിതരണ സന്പ്രദായം 

ശ്രീ. സി.പി. മുഹമ്മദ് 

,, ഐ.സി. ബാലകൃഷ്ണന്‍ 

,, ഷാഫി പറന്പില്‍ 

,, എ.റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സന്പൂര്‍ണ്ണ-ബയോമെട്രിക് ഐഡന്‍റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സംയോജിത പൊതുവിതരണ സന്പ്രദായം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; 
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;
(സി)ഇതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;
(ഇ)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത്; വ്യക്തമാക്കുമോ?

411

കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കന്പനി 

ശ്രീ. വര്‍ക്കല കഹാര്‍ 

,, വി.പി. സജീന്ദ്രന്‍ 

'' അന്‍വര്‍ സാദത്ത് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് കന്പനി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണത്തിനും യന്ത്രവല്‍ക്കരണത്തിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത കന്പനിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; 
(ഡി)ആരെല്ലാമാണ് ഇതിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ?

412

സ്കൂളുകളില്‍ ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം ടാബ്ലറ്റ് ഉപയോഗിക്കുന്നതിനുള്ള പദ്ധതി 

ശ്രീ. എം. പി. വിന്‍സെന്‍റ് 

,, വി.റ്റി. ബല്‍റാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബ്ലറ്റ് ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; 
(സി)പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം സ്ഥാപനങ്ങളാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ; 
(ഡി)പ്രസ്തുത പദ്ധതി ഏത് അദ്ധ്യയനവര്‍ഷം മുതലാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

413

ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 

,, ഹൈബി ഈഡന്‍ 

,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്ത് ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന ഇന്ധനത്തിന്‍റെ അളവിലെ കൃത്യതയും പരിശോധനയും കണ്ടെത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് യൂണിറ്റുകളില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 
(ഡി)സംസ്ഥാനത്ത് ആവശ്യമുള്ള സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

414

മുന്നോക്ക വിഭാഗക്കാര്‍ക്ക് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതികള്‍ 

ശ്രീ. ആര്‍. സെല്‍വരാജ് 

,, പി.എ. മാധവന്‍ 

,, വി.റ്റി. ബല്‍റാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് ഏതെല്ലാം പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(സി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 
(ഡി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?

415

വില നിയന്ത്രിക്കുന്നതിന് നിയമം 

ശ്രീ. പി.സി. വിഷ്ണുനാഥ് 

,, സണ്ണി ജോസഫ് 

,, ഐ.സി. ബാലകൃഷ്ണന്‍ 

,, ഹൈബി ഈഡന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലനിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 
(ബി)വിലക്കയറ്റം തടയാന്‍ എന്തെല്ലാം വ്യവസ്ഥകളും നിയന്ത്രണങ്ങളുമാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 
(സി)നിയമം പ്രാവര്‍ത്തികമാക്കുന്നതിനുമുന്‍പ് വ്യാപാരി വ്യവസായികളുമായും ഹോട്ടലുടമകളുമായും ചര്‍ച്ച നടത്തുമോ; വിശദമാക്കുമോ; 
(ഡി)ഇതുസംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

416

വിപണി ഇടപെടല്‍ പദ്ധതി 

ശ്രീ. വി. പി. സജീന്ദ്രന്‍ 

,, തേറന്പില്‍ രാമകൃഷ്ണന്‍ 

,, എം. എ. വാഹീദ് 

,, പാലോട് രവി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സൈപ്ലസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണി ഇടപെടല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; 
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത് ; 
(ഡി)പ്രസ്തുത സാധനങ്ങള്‍ കുറഞ്ഞ നിരക്കിലും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയിലും നല്‍കാന്‍ പ്രസ്തുത പദ്ധതിയിലൂടെ സൌകര്യമൊരുക്കുമോ ?

417

സംസ്ഥാനത്തിന് വെളിയിലുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറ്റം 

ശ്രീ. റ്റി. എന്‍. പ്രതാപന്

‍ ,, ഡൊമിനിക് പ്രസന്‍റേഷന്‍

,, ജോസഫ് വാഴക്കന്‍ 

,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)സംസ്ഥാന സര്‍ക്കാരിന്‍റെ പേരില്‍ പട്ടയമുള്ള ഭൂമികളും അവയിലുള്ള കെട്ടിടങ്ങളും സംസ്ഥാനത്തിന് വെളിയില്‍ നിലവിലുണ്ടോയെന്ന് വിശദമാക്കുമോ; 
(ബി)ഈ ഭൂമികളിലെ കയ്യേറ്റം തടയുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 
(സി)ഇവ സംരക്ഷിക്കുവാന്‍ നിയമനടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ; 
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ? 

418

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പ്രയോജനം 

ശ്രീ. പി.റ്റി.എ. റഹീം 

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

 '' ആര്‍. രാജേഷ് 

'' ജെയിംസ് മാത്യു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരമുള്ള അപേക്ഷകരില്‍ എത്ര ശതമാനം പേര്‍ക്ക് ഇതുവരെ ഭൂമി നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ഭൂമി അനുയോജ്യമല്ലാത്തവയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വ്യത്യസ്ത ജില്ലക്കാര്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി നല്‍കാനുള്ള തീരുമാനം പദ്ധതിയുടെ പ്രയോജനം നഷ്ടപ്പെടുത്തുന്നതും ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

419

പുതിയ താലൂക്കുകള്‍ 

ശ്രീ. മാത്യു റ്റി. തോമസ് 

,, ജോസ് തെറ്റയില്‍ 

,, സി.കെ. നാണു 

ശ്രീമതി ജമീലാ പ്രകാശം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)പുതിയ താലൂക്കുകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്താണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 
(ബി)പുതിയ താലൂക്കുകളുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്തികഴിഞ്ഞിട്ടുണ്ടോ; 
(സി)അത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഗവണ്‍മെന്‍റിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

420

ഏകാദ്ധ്യാപക സ്കൂളുകള്‍ക്ക് കേന്ദ്ര ഫണ്ട് 

ഡോ. കെ.ടി. ജലീല്‍ 

ശ്രീ. എം.എ. ബേബി 

,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)നടപ്പ് അദ്ധ്യയനവര്‍ഷാരംഭത്തില്‍ ഏകാദ്ധ്യാപക സ്കൂളുകളെ പ്രൈമറി സ്കൂളുകളാക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ എന്താണ്; 
(ബി)ഇതിനായി ലഭിക്കുമായിരുന്ന കേന്ദ്രഫണ്ട് ഈ കാരണത്താല്‍ നഷ്ടമാകുമോ;
(സി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വരുന്നതോടെ സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ ഭാവി സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.