|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >11th
Session>Starred Answers |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
361
|
ആയുര്‍വേദമരുന്നുകള്‍ക്ക് ഗുണനിലവാര മാനദണ്ധം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പുരുഷന്‍ കടലുണ്ടി
,, ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആയൂര്‍വേദമരുന്നുകള്‍ക്ക് ഗുണനിലവാര മാനദണ്ധം നിശ്ചയിച്ചിട്ടുണ്ടോ
(ബി)മരുന്നു കടകളില്‍ നിന്ന് കുറിപ്പടികള്‍ കൂടാതെ തന്നെ മരുന്നുകള്‍ ലഭ്യമാണെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ:
(ഡി)മദ്യവില്പനശാലകളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മദ്യത്തിനു പകരമായി ആയൂര്‍വേദ ചേരുവകളുടെ ഉപയോഗം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ഇതു തടയാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
|
362 |
""നൈപുണ്യം സമ്മിറ്റ്''
ശ്രീ. കെ. അച്ചുതന്
,, പി.സി. വിഷ്ണുനാഥ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, വി.റ്റി. ബല്‍റാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നൈപുണ്യം സമ്മിറ്റ് സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)അതിന്‍റെ ലക്ഷ്യങ്ങളെന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്കാമോ;
(സി)രാജ്യാന്തര നിലവാരത്തില്‍ തൊഴില്‍ വൈദഗ്ദ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് സമ്മിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സമ്മിറ്റിന്മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
363 |
ഉത്തരവാദിത്ത
ടൂറിസം
പദ്ധതികള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, എം.പി. വിന്‍സെന്‍റ്
,, വി.പി. സജീന്ദ്രന്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)അംഗീകാരം ലഭിക്കുന്നതിന് സ്വീകരിച്ച മാനദണ്ധങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനത്തിലെ പ്രസ്തുത മാതൃക എല്ലാ ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലും വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
364 |
ശബരിമല തീര്‍ത്ഥാടനാര്‍ത്ഥമുള്ള മുന്നൊരുക്കങ്ങള്‍
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അടുത്ത ശബരിമല തീര്‍ത്ഥാടനം കുടൂതല്‍ സുരക്ഷിതവും സൌകര്യപ്രദവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും തീര്‍ത്ഥാടനമേഖലയിലെ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്നതിനും ശബരിമല പാക്കേജ് നടപ്പാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
|
365 |
മഴവെള്ളക്കൊയ്ത്ത്
ശ്രീ. എം. ഉമ്മര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. മുഹമ്മദുണ്ണി ഹാജി
,, സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മഴവെള്ളം ശേഖരിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)മഴവെള്ള ശേഖരണത്തിന് വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(സി)മഴവെള്ളക്കൊയ്ത്ത് വ്യാപകമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തുതുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
366 |
കാന്‍സര്‍ ചികിത്സ കാര്യക്ഷമവും ഫലവത്തുമാക്കാന്‍ നടപടികള്‍
ശ്രീ. കെ.എന്‍.എ. ഖാദര്
,, റ്റി.എ. അഹമ്മദ് കബീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാന്‍സര്‍ ചികിത്സ കാര്യക്ഷമവും ഫലവത്തുമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ;
(ബി)കാന്‍സര്‍ രോഗചികിത്സയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ എത്രത്തോളം പുരോഗതി കൈവരിക്കാനായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)കാന്‍സര്‍ രോഗികളുടെ എണ്ണം സംസ്ഥാനത്തു ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു എന്ന ആശങ്കക്ക് അടിസ്ഥാനമുണ്ടോ; എങ്കില്‍ അതിന് സംസ്ഥാനത്തിന്‍റേതായ ഏതെങ്കിലും പ്രത്യേകതകള്‍ കാരണമാവുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
367 |
പട്ടികജാതിക്കാരുടെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ.പി.എ. മാധവന്‍
,, വി.പി. സജീന്ദ്രന്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ഐ.സി. ബാലകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പട്ടികജാതിക്കാരുടെ ജീവിതനിലവാരം സംബന്ധിച്ച് വിശദമായ സര്‍വ്വേയും പഠനവും നടത്തുന്നത് പരിഗണിക്കുമോ;
(ബി)സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പട്ടികജാതി വിഭാഗക്കാരുടെ വിശദമായ ലിസ്റ്റു തയ്യാറാക്കുന്നതിനും ഇവര്‍ക്ക് അടിസ്ഥാന ജീവിതസൌകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നത് പരിഗണിക്കുമോ;
(സി)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനും പട്ടികജാതി വകുപ്പില്‍ പ്രതേ്യക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ;
(ഡി)പട്ടികജാതി വിഭാഗക്കാരുടെ എത്ര ലക്ഷം രൂപവരെയുള്ള വായ്പാ കുടിശ്ശികകളാണ് എഴുതിതള്ളുന്നതെന്ന് അറിയിക്കാമോ; ഇതിന്‍റെ മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ;
(ഇ)പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?
|
368 |
പന്പാ-വൈപ്പാര്‍ നദീജല പദ്ധതി
ശ്രീ. കെ. രാജു
,, സി. ദിവാകരന്‍
,, മുല്ലക്കര രത്നാകരന്‍
,, ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പന്പാ-വൈപ്പാര്‍ നദീജല പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിക്കുവേണ്ടിയുള്ള എന്തെല്ലാം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നറിയിക്കുമോ;
(സി) പന്പയിലും പോഷകനദിയായ അച്ചന്‍കോവിലാറിലും എത്ര ജലം മിച്ചമുള്ളതായി കണക്കാക്കിയിട്ടുണ്ട്; മിച്ചമുള്ള ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് എന്തു തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
|
369 |
നിര്‍ബന്ധിത എം.എം.ആര്‍ വാക്സിന്‍
ശ്രീമതി. പി. അയിഷാ പോറ്റി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. വി. ശിവന്‍കുട്ടി
,, സാജുപോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് റൂബെല്ലാ രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കിയത് ഏതെങ്കിലും ഗവേഷണ പഠനഫലമായാണോ; എങ്കില്‍ അതിന്‍റെ വിശദവിവരം നല്‍കാമോ;
(ബി)എല്ലാ ശിശുക്കള്‍ക്കും നല്‍കിവരുന്ന നിര്‍ബന്ധിത വാക്സിനായ എം.എം.ആര്‍ ഏതൊക്കെ രോഗപ്രതിരോധത്തിനുള്ളതാണെന്നറിയിക്കുമോ; ഈ വാക്സിന്‍ ഫലപ്രദമല്ലെന്നതിന് എന്തെങ്കിലും പഠന റിപ്പോര്‍ട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)റൂബെല്ലാ രോഗം മാരകമാണോ; ഇത് ഏത് തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അറിയിക്കാമോ; ഈ പ്രതിരോധ കുത്തിവെയ്പ് ലക്ഷ്യവിഭാഗത്തിന് അവശ്യഘട്ടത്തില്‍ മാത്രം നല്‍കുന്നതുകൊണ്ട് എന്ത് കുഴപ്പമാണുള്ളതെന്ന് അറിയിക്കാമോ?
|
370 |
നിതാഖത് നിയമംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക സ്വയം തൊഴില്‍
പദ്ധതി
ശ്രീ. വി.ഡി. സതീശന്‍
,, വി.പി. സജീന്ദ്രന്
,, ഐ.സി. ബാലകൃഷ്ണന്‍
,, ജോസഫ് വാഴക്കന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സൌദി സര്‍ക്കാരിന്‍റെ നിതാഖത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കമ്മീഷന്‍ പ്രത്യേക സ്വയംതൊഴില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം മേഖലയില്‍ ആരംഭിക്കുന്ന സ്വയം തൊഴിലുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് വിശദമാക്കുമോ;
(ഡി)എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പദ്ധതിയിലൂടെ സംരംഭകര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ?
|
371 |
ഡാം സൈറ്റുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ പദ്ധതി
ശ്രീ. സി. മമ്മൂട്ടി
.. എന്‍. എ. നെല്ലിക്കുന്ന്
,, പി. കെ. ബഷീര്
,, പി. ഉബൈദുളള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പ്രകൃതി രമണീയമായ ഡാം സൈറ്റുകള്‍ മോടിപിടിപ്പിച്ച് ടൂറിസ്റ്റുകേന്ദ്രങ്ങളാക്കി മാറ്റാനുളള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതൊക്കെ ഡാം സൈറ്റുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ജലസേചനവകുപ്പിന്‍റെയും, വൈദ്യുതിവകുപ്പിന്‍റെയും ഇത്തരത്തിലുളള ഡാം സൈറ്റുകളും, ചെക്ക് ഡാം പ്രദേശങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പ്രസ്തുത വകുപ്പുകളുമായി ചേര്‍ന്ന് സമഗ്രമായ ഒരു വിനോദസഞ്ചാര കേന്ദ്ര വികസന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമോ?
|
372 |
അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴില്‍
ചൂഷണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
,, എം. ചന്ദ്രന്
,, എസ്. ശര്‍മ്മ
ഡോ. കെ. ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരും അനദ്ധ്യാപകരും തൊഴില്‍ ചൂഷണത്തിനിരയാകുന്നുവെന്ന കോടതി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പരിശോധന നടത്തിയിരുന്നോ ; വിശദമാക്കാമോ ;
(ബി)ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ക്ക് അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം പോലും ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)അവര്‍ക്ക് മിനിമം വേതനവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കാനും അവ ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമോ ;
(ഡി)ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും സംഘടനാ സ്വാതന്ത്ര്യമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ ?
|
373 |
ജനനീ ശിശു സുരക്ഷാ പദ്ധതി
ശ്രീ. പി. തിലോത്തമന്‍
,, ഇ. കെ. വിജയന്
ശ്രീമതി. ഇ.എസ്. ബിജിമോള്
,, ഗീതാ ഗോപി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജനനീ ശിശു സുരക്ഷാ പദ്ധതി ആരംഭിച്ചതെന്നാണ്; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; ഇതിനകം ഈ പദ്ധതിക്ക് എത്ര കേന്ദ്ര സഹായം ലഭിച്ചു;
(ബി)ഈ പദ്ധതിക്കായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഒരുക്കിയത്; ജീവനക്കാര്‍ക്ക് ഇതിനുവേണ്ടി എന്തെല്ലാം പരിശീലനങ്ങള്‍ നല്‍കി;
(സി)ഈ പദ്ധതിപ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്; ഇതിനകം എത്രപേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് വെളിപ്പെടുത്തുമോ;
(ഡി)ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?
|
374 |
പട്ടികജാതിക്കാര്‍ക്ക് വീടു വെക്കാനുള്ള ഭൂമി
ശ്രീ. കെ.കെ. ജയചന്ദ്രന്
,, കെ. രാധാകൃഷ്ണന്‍
,, കെ. വി. വിജയദാസ്
,, രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വീടു വെക്കാനുള്ള ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി സംബന്ധിച്ച അവലോകനം നടത്തിയിരുന്നോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കാമോ;
(ബി)മുന്‍വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനായി നീക്കിവെച്ചിരുന്ന തുകയുടെ 40 ശതമാനത്തില്‍ താഴെ മാത്രം വിനിയോഗിക്കാനിടയായതിന്‍റെ കാരണം അറിയിക്കാമോ;
(സി)ഭൂമിയുടെ വില വര്‍ദ്ധന കണക്കിലെടുത്ത് ധനസഹായ തുക വര്‍ദ്ധിപ്പിക്കാത്തത് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിഘാതമായതായി കരുതുന്നുണ്ടോ; എങ്കില്‍ തുക വര്‍ദ്ധിപ്പിച്ച് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
375 |
ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപം
ഡോ. എന്‍. ജയരാജ് ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ ,, പി.സി. ജോര്‍ജ് ,, റോഷി അഗസ്റ്റിന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആരോഗ്യമേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കണമെന്ന് ആസൂത്രണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)ഇത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയം എന്തെന്നു വ്യക്തമാക്കുമോ?
|
376 |
ശുദ്ധജലം ലഭ്യമാക്കുന്നതിന് നടപടി
ശ്രീ. എ.കെ. ബാലന്‍ ,, കോടിയേരി ബാലകൃഷ്ണന്‍ ്രശീമതി കെ.കെ. ലതിക പ്രൊഫ.സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)രാസവസ്തുക്കളുടെയും ബാക്ടീരിയയുടെയും ആധിക്യംകൊണ്ട് ഉപയോഗശൂന്യമായ ജലമാണ് സംസ്ഥാനത്ത് 65 ശതമാനത്തിലധികം ആളുകളും ഉപയോഗിക്കുന്നതെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)ഇത് ജനങ്ങളുടെ ആരോഗ്യത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിവരം നല്‍കാമോ;
(സി)ഇത് നേരിടുന്നതിനായി ആരോഗ്യവകുപ്പ് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ ?
|
377 |
അവയവദാനം - നിലവിലുള്ള നിയമ വ്യവസ്ഥകള്‍
ശ്രീ. എന്‍.എ. നെല്ലിക്കുന്ന് ,, പി.കെ. ബഷീര്‍ ,, സി. മമ്മൂട്ടി ,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അവയവദാനം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നയം വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ നിലവിലുള്ള നിയമവ്യവസ്ഥകള്‍ വിശദമാക്കുമോ;
(സി)അവയവദാന പ്രോത്സാഹനത്തിന് സര്‍ക്കാര്‍ എന്തെങ്കിലും പരിപാടികള്‍ നടപ്പാക്കുന്നുണ്ടോ;
(ഡി)അവയവദാന പ്രോത്സാഹനത്തിന്‍റെ മറവില്‍ ചൂഷണം ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ നിയമത്തില്‍ ഉണ്ടെന്നും അതു നിരീക്ഷിക്കാനുള്ള സംവിധാനമെന്തെന്നും വ്യക്തമാക്കുമോ?
|
378 |
പന്പാ ആക്ഷന്‍പ്ലാന്‍
ശ്രീ. സാജു പോള്‍ ,, രാജു എബ്രഹാം ,, ബാബു എം. പാലിശ്ശേരി ,, ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പന്പാ ആക്ഷന്‍ പ്ലാനിന്‍റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കുമോ; എത്ര പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നതെന്നും അതില്‍ എത്ര പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും അറിയിക്കുമോ;
(ബി)പദ്ധതിക്ക് കേന്ദ്ര അംഗീകാരവും സാന്പത്തിക സഹായവും ലഭിച്ചിട്ടുണ്ടോ;
(സി)മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്‍റെ രണ്ടാംഘട്ടമായി തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം നല്‍കുമോ; അതില്‍ എന്തൊക്കെ നടപ്പാക്കിയെന്ന് അറിയിക്കുമോ?
|
379 |
സെക്യൂരിറ്റി മേഖലയില്‍ തൊഴില്‍ മികവ് കേന്ദ്രം
ശ്രീ. എ.പി.അബ്ദുള്ളക്കുട്ടി ,, തേറന്പില്‍ രാമകൃഷ്ണന്‍ '' വി.റ്റി. ബല്‍റാം '' ഹൈബി ഈഡന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് വഴി സെക്യൂരിറ്റി മേഖലയില്‍ തൊഴില്‍ മികവ് കേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്കുമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പുമായി ഏതെല്ലാം സ്ഥാപനങ്ങളാണ് സഹകരിച്ചത്;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
380 |
നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ശ്രീ. കെ. വി. വിജയദാസ് ,, എളമരം കരീം '' ബി. സത്യന്‍ '' സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന വ്യാപകമായ പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു ബോര്‍ഡിനുണ്ടായതായി പറയപ്പെടുന്ന വീഴ്ചയുടെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത ക്ഷേമനിധി ബോര്‍ഡില്‍ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും നിലനില്‍ക്കുന്നതായ വിവിധ തൊഴിലാളി സംഘടനകളുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;
(ഡി)പ്രസ്തുത ബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
381 |
ദേവസ്വം ഭൂമി കയ്യേറ്റം
ശ്രീ. ജി. സുധാകരന്‍ ,, പി. ശ്രീരാമകൃഷ്ണന്‍ ,, എ. പ്രദീപ്കുമാര്‍ ,, റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേവസ്വം ഭൂമിയില്‍ വ്യാപകമായി കയ്യേറ്റം നടക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നോ ;
(ബി)അന്യാധീനപ്പെട്ട ദേവസ്വം ഭൂമിയെക്കുറിച്ചുള്ള വിശദാംശം ലഭ്യമാണോ ;
(സി)ദേവസ്വം ഭൂമി കയ്യേറ്റം തടയുവാനും പന്തല്ലൂര്‍ ക്ഷേത്രത്തിന്‍റേതുള്‍പ്പെടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ ?
|
382 |
കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി)
ശ്രീ. കെ. ദാസന്‍ ,, എം. ഹംസ '' പി.റ്റി.എ. റഹീം '' കെ.വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി) സംസ്ഥാനത്ത് മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ട് എന്ന വാര്‍ത്തയുടെ നിജസ്ഥിതി അനേ്വഷിച്ചിട്ടുണ്ടോ ;
(ബി)മാരകമായ ഈ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ ;
(സി)നിലവില്‍ ഈ രോഗനിര്‍ണ്ണയത്തിന് വേണ്ട പരിശോധനാ സൌകര്യങ്ങള്‍ സംസ്ഥാനത്ത് എവിടെയൊക്കെയാണുള്ളത് ?
|
383 |
തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമ പദ്ധതികള്‍
ശ്രീ. മാത്യു റ്റി. തോമസ് ,, സി. കെ. നാണു ,, ജോസ് തെറ്റയില്‍ ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളത്തില്‍ തൊഴില്‍ വകുപ്പിന്‍റെ കീഴില്‍ എത്ര ക്ഷേമ പദ്ധതികളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;
(ബി)അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇപ്പോള്‍ നല്‍കി വരുന്ന മിനിമം ക്ഷേമ പെന്‍ഷന്‍ എത്ര രൂപയാണ്;
(ഡി)അത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
384 |
മരുന്നു നല്കുന്നവരുടെ യോഗ്യത
ശ്രീമതി കെ. കെ ലതിക ശ്രീ. എം. ചന്ദ്രന്‍ ,, ആര്‍ രാജേഷ് ,, ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മരുന്നു കടകളിലും സ്വകാര്യ ആശുപത്രികളിലും യോഗ്യതയുള്ളവരാണോ മരുന്ന് നല്‍കുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(ബി)ഇത്തരം സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്താറുണ്ടോ പരിശോധനയ്ക്കുളള സംവിധാനം എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(സി)യോഗ്യതയില്ലാത്തവര്‍ ഇത്തരം സ്ഥാപനങ്ങളില്‍ മരുന്ന് നല്‍കുന്നതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ?
|
385 |
ജനനി അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ ,, ആര്‍. സെല്‍വരാജ് ,, പി. എ. മാധവന്‍ ,, അന്‍വര്‍ സാദത്ത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തൊഴില്‍ വകുപ്പ് ജനനി-അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ നല്കുമോ;
(സി)പദ്ധതിവഴി എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
386 |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം
ശ്രീ. സി. കൃഷ്ണന്
,, കോടിയേരി ബാലകൃഷ്ണന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യത്തിന് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ദുരിതബാധിതരുടെ സമഗ്ര പട്ടിക തയ്യാറാക്കാന്‍ ഉടനടി നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?
|
387 |
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സാങ്കേതിക പഠന സൌകര്യം
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
,, വി.എം. ഉമ്മര്‍ മാസ്റ്റര്
,, എന്‍. ഷംസുദ്ദീന്‍
,, കെ.എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സാങ്കേതിക പഠന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ പദ്ധതികള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരെ തൊഴിലിനുള്ള മത്സരപ്പരീക്ഷകള്‍ക്ക് സജ്ജരാക്കാന്‍ എന്തൊക്കെ സഹായങ്ങള്‍ നല്കിവരുന്നു എന്ന് വിശദമാക്കുമോ;
(സി)2014-15 വര്‍ഷത്തേയ്ക്ക് പ്രസ്തുത പദ്ധതിയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
388 |
""സുരക്ഷിത ആഹാരം-ആരോഗ്യത്തിനാധാരം'' പദ്ധതി
ശ്രീ ഷാഫി പറന്പില്‍
,, കെ. അച്ചുതന്‍
,, സി.പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭക്ഷ്യ സുരക്ഷാ വകുപ്പ് ""സുരക്ഷിത ആഹാരം - ആരോഗ്യത്തിന് ആധാരം'' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
389 |
നദികളെ
മാലിന്യമുക്തമാക്കുന്നതിന്
നടപടി
ശ്രീ. വി.റ്റി.
ബല്‍റാം
,, റ്റി.എന്‍.
പ്രതാപന്‍
,, സണ്ണി
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
നദികളെ
മാലിന്യമുക്തമാക്കാന്‍
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)ഇതിനായി
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)പദ്ധതി
രൂപീകരണത്തില്‍
ഏതെല്ലാം
വകുപ്പുകളുടേയും
ഏജന്‍സികളുടേയും
സഹകരണമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
|
390 |
ജലസംരക്ഷണത്തിനും
ശുദ്ധജലവിതരണത്തിനുമുള്ള
പദ്ധതികള്‍
ശ്രീ. എം.എ.
വാഹീദ്
,, കെ.
മുരളീധരന്‍
,, ലൂഡി
ലൂയിസ്
,, കെ.
ശിവദാസന്‍
നായര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ജലസംരക്ഷണത്തിനും
ശുദ്ധജലവിതരണത്തിനും
ഈ സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)ജലസംരക്ഷണത്തിനായി
പഞ്ചായത്തുകളിലെ
കുളങ്ങളും
തോടുകളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
എന്തെല്ലാം
പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി) മിഷന്‍
676 -ല്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം
പദ്ധതികളാണ്
ഇതിനായി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
|
<<back |
|
|
|
|
|
|
|
|