|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*331
|
കശുവണ്ടി വ്യവസായത്തിന്‍റെ കേന്ദ്രീകൃത സ്വഭാവം നഷ്ടപ്പെടുത്തുന്നത് തടയാന്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
,, എം. എ. ബേബി
'' പി. കെ. ഗുരുദാസന്
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കശുവണ്ടി വ്യവസായത്തിന്‍റെ കേന്ദ്രീകൃത സ്വഭാവം നഷ്ടപ്പെടുത്തുന്ന നടപടികള്‍ സ്വകാര്യ ഫാക്ടറി ഉടമകള്‍ സ്വീകരിക്കുന്നത് തടയാന്‍ തയ്യാറാകുമോ; ഇതുമൂലം ഈ മേഖലയിലെ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഫാക്ടറികള്‍ ഒഴിവാക്കി കുടിവറുപ്പ് സന്പ്രദായം വ്യാപിപ്പിക്കുന്നത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടയുന്നതിനാണെന്നതില്‍ നിലപാട് വ്യക്തമാക്കുമോ;
(സി)സ്വകാര്യ ഫാക്ടറി ഉടമകളുടെ ചൂഷണം തടയുന്നതിനും കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരമായ ആനുകൂല്യത്തോടെ കൂടുതല്‍ ദിനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
*T332 |
അമിതപലിശയുടെ ചൂഷണങ്ങളില്‍പ്പെട്ടവര്‍ക്ക് പുതിയ വായ്പാപദ്ധതികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
,, ആര്‍. രാജേഷ്
ശ്രീമതി. കെ. കെ. ലതിക
ശ്രീ. വി. ശിവന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അമിത പലിശയുടെ ചൂഷണങ്ങളില്‍പ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച പുതിയ വായ്പാ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)പുതിയ വായ്പാപദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; തന്നാണ്ടില്‍ പ്രസ്തുത പദ്ധതിക്കായി എന്ത് അധിക ചെലവ് പ്രതീക്ഷിക്കുന്നു;
(സി)പുതിയ വായ്പാ പദ്ധതിയിലൂടെ ബ്ലേഡ് കന്പനികള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട തുകയുടെ വായ്പാ കുടിശ്ശിക തിരിച്ചടക്കപ്പെടുമെന്നാണോ പ്രതീക്ഷിക്കുന്നത്; സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിവഴി വായ്പ എടുക്കുന്നയാളിന് ബ്ലേഡുകാരുടെ കടം വീട്ടാനല്ലാതെ വായ്പാ തുക വിനിയോഗിക്കാന്‍ അവകാശം ഉണ്ടാകുമോ; വിശദമാക്കുമോ;
(ഡി)കടക്കെണിയില്‍പ്പെട്ടവരുടെ കടംവീട്ടാന്‍ നല്‍കുന്ന വായ്പ യ്ക്ക് സബ്സിഡി നല്‍കുന്നുണ്ടോ;
(ഇ)ബ്ലേഡ് കന്പനികളുടെ അന്യായ പലിശ നിവാരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാതെ, കുടിശ്ശിക തീര്‍ക്കാന്‍ കടക്കാര്‍ക്ക് പുതിയ വായ്പ ലഭ്യമാക്കുന്നത് കടക്കെണിയില്‍പ്പെട്ടവരെ ഫലത്തില്‍ സഹായിക്കുമോ എന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
*333 |
കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, കോടിയേരി ബാലകൃഷ്ണന്‍
,, കെ. കെ. നാരായണന്‍
,, സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത മേഖലയിലെ ട്രേഡ് യൂണിയനുകള്‍ നല്‍കിയ നിവേദനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)നിവേദനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു; ഇവയോടുള്ള സര്‍ക്കാര്‍ നിലപാടും നടപടികളും വിശദമാക്കാമോ;
(സി)കൈത്തറി വ്യവസായത്തെക്കുറിച്ച് ആലോചിക്കുന്നതിനുള്ള അഡഡ്വൈസറി കമ്മിറ്റി മീറ്റിംഗ് ചേരാറുണ്ടോ; എങ്കില്‍ അവസാനമായി ചേര്‍ന്നത് എന്നാണെന്ന് വിശദമാക്കാമോ;
(ഡി)കൈത്തറി സഹകരണ സംഘങ്ങള്‍ ബാങ്കുകളില്‍ നിന്നും ക്യാഷ് ക്രഡിറ്റ് വാങ്ങുന്പോള്‍ നല്‍കേണ്ട പലിശ 4% ആക്കണമെന്നതില്‍ നിലപാട് വ്യക്തമാക്കുമോ?
|
*334 |
വൈദ്യൂതി ബോര്‍ഡും ബി.എസ്.ഇ.എസ്സ് കേരള പവര്‍ ലിമിറ്റഡും തമ്മിലുള്ള കരാര്‍
ശ്രീ. പി. തിലോത്തമന്
ശ്രീമതി ഇ.എസ്. ബിജിമോള്
ശ്രീ. കെ. രാജൂ
ശ്രീ. വി.എസ്. സുനില്‍ കുമാര്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യൂതി വാങ്ങുന്നതിനായി വൈദ്യൂതി ബോര്‍ഡും ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കരാറിലെ വ്യവസ്ഥകള്‍പ്രകാരം വൈദ്യൂതി വാങ്ങിയില്ലെങ്കിലും നിശ്ചിത തുക കന്പനിക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ടോ;
(ബി)പ്രസ്തുത കരാര്‍ പ്രകാരം 2011 ന് ശേഷം ഓരോ വര്‍ഷവും വാങ്ങിയ വൈദ്യൂതിയുടെ അളവ് എത്രവീതം, ഇപ്പോള്‍ വൈദ്യൂതി വാങ്ങുന്നില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത കാലയളവില്‍ ഫിക്സഡ് കോസ്റ്റ് ഇനത്തില്‍ പ്രസ്തുത കന്പനിക്ക് തുക നല്‍കേണ്ടി വന്നിട്ടുണ്ടോ; വിശദമാക്കുമോ?
|
*T335 |
റബ്ബര്‍ അധിഷ്ഠിതവ്യവസായങ്ങളുടെ പ്രോത്സാഹനം
ശ്രീ. എസ്. ശര്‍മ്മ
,, ഇ. പി. ജയരാജന്‍
,, രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് നിലവിലുള്ള റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്തെല്ലാമാണ്;
(ബി)റബ്ബര്‍ തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത് എന്നറിയിക്കാമോ?
|
*336 |
ആദിവാസി മേഖലയിലുള്ളവരുടെ ആരോഗ്യ പ്രശ്നങ്ങള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ േക്ഷ മവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആദിവാസി മേഖലയിലുള്ളവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)ഇവിടെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ക്ക് യഥാവിധി ചികിത്സ നല്‍കുന്നതിന് സാധിച്ചിട്ടുണ്ടോ;
(സി)ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്ന നിലയ്ക്ക് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
*337 |
പാളം മുറിച്ചു കടക്കുന്പോഴുണ്ടാകുന്ന അപകടങ്ങള്‍
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
,, കെ. മുഹമ്മദുണ്ണി ഹാജി
'' അബ്ദുറഹിമാന്‍ രണ്ടത്താണി
'' എം. ഉമ്മര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റെയില്‍വേ പാളം മുറിച്ചുകടക്കുന്പോഴുണ്ടാകുന്ന അപകടങ്ങളും മരണനിരക്കും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതു തടയുന്നതിനായി എന്തെങ്കിലും പ്രായോഗിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)ജനവാസമേഖലകളിലൂടെയുള്ള ട്രാക്കുകളുടെ എണ്ണക്കൂടുതലും ഇലക്ട്രിക് ട്രെയിനുകളുടെ വേഗതയും താരതമേ്യന വളരെ കുറഞ്ഞ ശബ്ദവും കാല്‍നടക്കാര്‍ കൂടുതലായി അപകടത്തില്‍പ്പെടുന്നതിന് കാരണമാവുന്നു എന്നത് കണക്കിലെടുത്ത് ആവശ്യമായ അപകട നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
*338 |
ചരക്ക് സേവന നികുതി
ശ്രീ. ഷാഫി പറന്പില്‍
,, കെ. മുരളീധരന്‍
'' എം.പി. വിന്‍സെന്‍റ്
'' എ.പി. അബ്ദുള്ളക്കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചേര്‍ന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതിനോടനുബന്ധിച്ച് സംസ്ഥാനം യോഗത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ചരക്ക് സേവന നികുതി നടപ്പാക്കുന്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*339 |
എല്‍.എന്‍.ജി. അധിഷ്ഠിത വൈദ്യുത പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
,, തേറന്പില്‍ രാമകൃഷ്ണന്
'' കെ. അച്ചുതന്‍
'' വി. ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് എല്‍.എന്‍.ജി. അധിഷ്ഠിത വൈദ്യുത പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രസ്തുത പദ്ധതി വഴി ഉല്‍പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
|
*340 |
ചെറുകിട വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ നടപടി
ശ്രീ. ഹൈബി ഈഡന്
,, സി.പി. മുഹമ്മദ്
,, ഷാഫി പറന്പില്
,, എ.റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ചെറുകിട വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലൈസന്‍സ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നുള്ള വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി നിലവിലെ നിയമത്തില്‍ ഭേദഗതിക്കായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ; ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
*341 |
പൂര്‍ത്തിയാകാത്ത ചെറുകിട ജലവൈദ്യുത പദ്ധതികള്‍
ശ്രീ.സി. ദിവാകരന്‍
ശ്രീമതി ഇ.എസ്. ബിജിമോള്
ശ്രീ. ജി.എസ്. ജയലാല്‍
,, കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് പൂര്‍ത്തിയാകാത്ത ചെറുകിട ജലവൈ ദ്യുത പദ്ധതികളുണ്ടോ; ഇവ ഓരോന്നും ഏതെല്ലാം കാലയളവുകളില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു;വിശദാംശം ലഭ്യമാക്കുമോ;
(ബി)പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഇന്‍ടേക്ക് ടണല്‍ നിര്‍മ്മാണ പദ്ധതി ഏതു ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(സി)മാങ്കുളം പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ; ഇതു സംബന്ധിച്ച പര്‍ച്ചേസ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)തൊട്ടിയാര്‍, വിരിപ്പാറ, രാജമല ഡൈവേര്‍ഷന്‍ കീരിത്തോട്, മാങ്കുളം രണ്ടാം ഘട്ടം എന്നീ പദ്ധതികളുടെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?
|
*342 |
കാരുണ്യ സ്കീമില്‍ പങ്കാളിത്തം
ശ്രീ. റോഷി അഗസ്റ്റിന്
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കാരുണ്യ ബെനവലന്‍റ് ചികിത്സാ പദ്ധതിയില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന മാരകരോഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
(ബി) പദ്ധതിയില്‍ പങ്കാളികളാകാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യ ആശുപത്രികളെ നിര്‍ബന്ധപൂര്‍വ്വം കാരുണ്യ ബെനവലന്‍റ് ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
*343 |
ഉപയോഗശൂന്യമായ സി.എഫ്.എല്‍, ഇലക്ട്രിക് ട്യൂബ് എന്നിവയുടെ സംസ്ക്കരണം
ശ്രീ. പി. ഉബൈദുള്ള
,, എം. ഉമ്മര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, എന്‍.എ. നെല്ലിക്കുന്ന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഉപയോഗശൂന്യമായ സി.എഫ്.എല്‍, ഇലക്ട്രിക് ട്യൂബ് എന്നിവ ദോഷരഹിതമായി സംസ്ക്കരിക്കുന്നതിന് എന്തു സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)ഇവയുടെ ശേഖരണത്തിന് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന സംവിധാനം തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(സി)പ്രതിവര്‍ഷം എത്ര അളവില്‍ ഇത്തരം ഉപയോഗശൂന്യവസ്തുക്കള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ ?
|
*344 |
സംസ്ഥാന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപണി വിപുലീകരണം
ശ്രീ. കെ. മുരളീധരന്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, ബെന്നി ബെഹനാന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപണി വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
*345 |
കാര്യക്ഷമമായ മലിനീകരണ നിയന്ത്രണം
ശ്രീ. എം.പി. വിന്‍സെന്‍റ്
'' ജോസഫ് വാഴക്കന്
'' വര്‍ക്കല കഹാര്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മലിനീകരണ നിയന്ത്രണരംഗം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഈ രംഗത്ത് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;
(സി)പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മിലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)പദ്ധതികളുടെ രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശം വ്യക്തമാക്കുമോ ?
|
*346 |
സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഓഹരി
ശ്രീ.ബെന്നി ബെഹനാന്
,, എ. റ്റി. ജോര്‍ജ്
,, ആര്‍. സെല്‍വരാജ്
,, പി. എ. മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഓഹരി അനുവദിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)എത്ര രൂപയാണ് പ്രസ്തുത ഇനത്തില്‍ അനുവദിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
(ഡി)ഏതെല്ലാം തരം ബാങ്കുകള്‍ക്കാണ് ഓഹരി അനുവദിച്ചിട്ടുളളത് വിശദമാക്കുമോ?
|
*347 |
സാന്പത്തിക വര്‍ഷാരംഭത്തിലെ കടമെടുക്കല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍
ഫ്രൊഫ. സി. രവീന്ദ്രനാഥ്
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
'' കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സാന്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ സംസ്ഥാനം കടം എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; ആയതിന്‍റെ കാരണങ്ങളെക്കുറിച്ച് അവലോകനം നടത്തിയി ട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)സാന്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ കടം എടുക്കുന്നത് തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ അഭിപ്രായം വ്യക്തമാക്കുമോ ;
(സി)സാന്പത്തിക മാനേജ്മെന്‍റിന്‍റെയും നികുതി പിരിച്ചെടുക്കുന്നതിലേയും കാര്യക്ഷമത കുറഞ്ഞതിനാലാണ് ശന്പളം നല്‍കുന്നതിനടക്കം കടം എടുക്കേണ്ട സാഹചര്യം ഉണ്ടായതെന്ന ആക്ഷേപത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കുമോ ;
(ഡി)സംസ്ഥാന ചരിത്രത്തിലിതേവരെയുള്ള മൊത്തം കടത്തിന്‍റെ എത്ര ശതമാനമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ഇ)തന്നാണ്ടില്‍ ഇതിനകം എടുത്ത കടം എത്ര ; ഇതില്‍ തന്നാണ്ടിലെ പദ്ധതിച്ചെലവിലേക്ക് ഉപയോഗിച്ച തെത്ര ?
|
*348 |
പ്രസരണമേഖലയുടെ ശാക്തീകരണം
ശ്രീ. സണ്ണി ജോസഫ്
,, റ്റി. എന്‍. പ്രതാപന്‍
,, സി. പി. മുഹമ്മദ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതി പ്രസരണമേഖല ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇതിനായി ഏതെല്ലാംതരം സബ്സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്; വിശദമാക്കുമോ?
|
*349 |
സഹകരണ വായ്പാ നയം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, റ്റി. എ. അഹമ്മദ് കബീര്‍
'' പി. കെ. ബഷീര്
'' സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റിസര്‍വ്വ് ബാങ്കിന്‍റെ വായ്പാ നയത്തില്‍ വരുത്തിയ മാറ്റം, സഹകരണ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്നതു സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)എളുപ്പത്തില്‍ പണമായിമാറ്റാവുന്ന നിക്ഷേപങ്ങളുടെ അനുപാതം കുറച്ചത് സഹകരണ മേഖലയെ ഏതുവിധം ബാധിക്കുമെന്ന് വ്യക്തമാക്കുമോ?
|
*350 |
ആദിവാസി വികസനത്തിനായി അനുവദിക്കുന്ന തുക
ശ്രീ. പി. റ്റി. എ. റഹീം
,, എം. ഹംസ
,, കെ. വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആദിവാസി വികസനത്തിനായി അനുവദിക്കുന്ന തുക ഉപയോഗിച്ച് ആദിവാസി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ എത്ര ശതമാനം ആദിവാസികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ ;
(ബി)ഇടമലക്കുടി ആദിവാസി മേഖലയില്‍ ചെലവഴിച്ച തുകയില്‍ ചെറിയ ശതമാനംപോലും ആദിവാസികള്‍ക്ക് പ്രയോജനകരമായില്ല എന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കാമോ ;
(സി)ആദിവാസികളുടെ സംരക്ഷണത്തിനും വികസനപ്രവര്‍ത്തനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവിടുന്ന തുക ആദിവാസികള്‍ക്ക് തന്നെ പ്രയോജനപ്പെടുന്നു എന്ന് ഉറപ്പ് വരുത്താന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?
|
*351 |
സഹകരണ ബാങ്കുകളിലെ ജോലിസമയം
ശ്രീ. ഇ. ചന്ദ്രശേഖരന്
'' പി. തിലോത്തമന്
'' കെ. അജിത്
'' ഇ.കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണ ബാങ്കുകളില്‍ ജോലി സമയം നിയമപ്രകാരം ക്ലിപ്തപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ബി)ജോലി സമയം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് സഹകരണ ബാങ്ക് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?
|
*352 |
വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി
ശ്രീ. എളമരം കരീം
,, പി. കെ. ഗുരുദാസന്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, ജി. സുധാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വ്യവസായ ഉല്പാദന മേഖല പ്രതിസന്ധിയിലാണോ; കാരണം പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ലക്ഷ്യവും നേട്ടവും സംബന്ധിച്ച് വിശദമാക്കാമോ;
(ബി) മൂലധനദൌര്‍ലഭ്യവും പ്രവര്‍ത്തന ചെലവിലുള്ള ആധിക്യവും നിമിത്തം സാന്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ?
|
*353 |
ശന്പള പരിഷ്കരണ കമ്മിഷന്
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി) പ്രസ്തുത കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചുള്ള പരിഷ്കരണം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്?
|
*354 |
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി
ശ്രീ. എ. റ്റി. ജോര്‍ജ്
,, കെ. ശിവദാസന്‍ നായര്
'' അന്‍വര്‍ സാദത്ത്
'' ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ ബഹുതല വ്യാപാരവ്യവസായ നിയന്ത്രണത്തിനായി എന്തെല്ലാം കാര്യങ്ങളാണ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി)ഇതിനായി നിയമനിര്‍മ്മാണം നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)നിയമനിര്‍മ്മാണ പ്രക്രിയയുടെ ഇപ്പോഴുള്ള അവസ്ഥ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
*355 |
കേന്ദ്രസഹായത്തോടെയുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
ശ്രീ. സി.പി. മുഹമ്മദ്
,, ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ തുടങ്ങുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സ്കൂളുകളില്‍ പഠിപ്പിക്കാനുദ്ദേശിക്കുന്ന സിലബസ്സ് ഏതാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഇത്തരം സ്കൂളുകള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ക്ലാസ്സുകളാണ് പ്രസ്തുത സ്കൂളുകളില്‍ തുടങ്ങാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*356 |
വൈദ്യുതി ആവശ്യകത
ശ്രീ. റ്റി. വി. രാജേഷ്
,, ജി. സുധാകരന്
,, വി. ശിവന്‍കുട്ടി
,, സി. കെ. സദാശിവന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2014-15 വര്‍ഷത്തില്‍ കേരളത്തിന്‍റെ മൊത്തം വൈദ്യുതി ആവശ്യകത എത്രയാകുമെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)ഇതനുസരിച്ചുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)2014 ഏപ്രില്‍, മെയ് മാസങ്ങളിലും ജൂണില്‍ ഇതുവരെയുള്ളദിവസങ്ങളിലും ഉണ്ടാകുമെന്ന് കണക്കാക്കിയ ഉപഭോഗവും യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ള ഉപഭോഗവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ;
(ഡി)ഈ നിലയില്‍ ഉണ്ടാകുന്ന വ്യത്യാസം കൂടി പരിഗണിച്ചാല്‍ നിലവിലുള്ള ആസൂത്രണം എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയിക്കുമോ; ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
|
*357 |
കെല്‍ട്രോണിനെ സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. എ.എം. ആരിഫ്
,, കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെല്‍ട്രോണിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കാന്‍ തയ്യാറാകുമോ ;
(ബി)കെല്‍ട്രോണ്‍ തകര്‍ച്ചയിലേക്ക് നയിക്കപ്പെടുകയാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)കെല്‍ട്രോണിനെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ തുടരുന്നതിനും കെല്‍ട്രോണിനെ സംരക്ഷിക്കുന്നതിനും പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വെളിപ്പെടുത്താമോ ?
|
*358 |
സൌരോര്‍ജ്ജ പ്ലാന്‍റുകള്‍
ശ്രീ. സി. മമ്മൂട്ടി
,, എന്‍.എ. നെല്ലിക്കുന്ന്
,, പി. ഉബൈദുളള
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതി വകുപ്പിന്‍റെ കീഴില്‍ സബ്സ്റ്റേഷനുകള്‍, പവര്‍ ഹൌസുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ സൌരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)ജലാശയങ്ങളില്‍ പാനല്‍ സ്ഥാപിച്ച് സൌരോര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുളള ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ;
(സി)നിലവില്‍ വൈദ്യുതി ബോര്‍ഡ് സൌരോര്‍ജ്ജ വൈദ്യുതി ഉദ്പാദിപ്പിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ?
|
*359 |
ലോട്ടറി ഘടനയിലെ മാറ്റവും തൊഴിലാളി പ്രശ്നങ്ങളും
ശ്രീ. എസ്. രാജേന്ദ്രന്‍
,, കെ. കെ. ജയചന്ദ്രന്‍
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ലോട്ടറി നടത്തിപ്പില്‍ അധികൃതര്‍ എടുത്തുവരുന്ന ചില നടപടികള്‍ ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ലോട്ടറി നടത്തിപ്പിന്‍റെ ഇപ്പോഴുള്ള ഘടനയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് സര്‍ക്കാരിന്‍റെ അറിവോടുകൂടിയാണോ എന്ന് വ്യക്തമാക്കാമോ ;
(സി)ടിക്കറ്റ് ചാര്‍ജ്ജില്‍ ഇടക്കാലത്ത് വര്‍ദ്ധന നടപ്പാക്കിയതും സമ്മാനഘടനയില്‍ മാറ്റം വരുത്തിയതും ടിക്കറ്റ് വില്പനയില്‍ കുറവ് വരുത്തിയത് ഈ മേഖലയില്‍ നിന്ന് ഉപജീവനം നടത്തൂന്നവരെ സാരമായി ബാധിച്ചതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ;
(ഡി)സമ്മാന ഘടനയില്‍ മാറ്റം വരുത്തുന്നതും ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നതും ലോട്ടറി മേഖലയ്ക്കും ഇതിലൂടെ ഉപജീവനം നടത്തുന്നവര്‍ക്കും വിഘാതമാകാതിരിക്കുന്നതിന് എന്തെങ്കിലും പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?
|
*360 |
സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് സംവിധാനം
ശ്രീ. എ.കെ.ബാലന്‍
,, കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,, കോലിയക്കോട് എന്‍. കൃഷണന്‍ നായര്
,, സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതി ബോര്‍ഡില്‍ ആവശ്യമായ ഉപകരണങ്ങളും സാധന സാമഗ്രികളും ലഭ്യമാക്കുന്നതിന് കേന്ദ്രീകൃതമായി നടപ്പാക്കപ്പെട്ട സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ നിലവിലുള്ള അവസ്ഥ എന്താണ്;
(ബി)ഇതുമായി ബന്ധപ്പെട്ട് റിവേഴ്സ് ലോജിസ്റ്റിക്സ്, വെണ്ടര്‍ ഐഡിന്‍റിഫിക്കേഷന്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇതില്‍ എന്തു തടസ്സമാണ് നിലവിലുള്ളത് വ്യക്തമാക്കുമോ;
(സി)എ.ബി.സ്വിച്ച്പോലുള്ള അത്യാവശ്യസാമഗ്രികള്‍ പോലും ഇല്ലാത്തതിനാല്‍ ചാര്‍ജ്ജ്ചെയ്യാതെ കിടക്കുന്ന ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഉണ്ടോ; ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
<<back |
|