STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*301


വനങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വനങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*302


പരന്പരാഗത മത്സ്യസംരക്ഷണ രീതികള്‍ 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന് 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, പി. ഉബൈദുള്ള 
,, പി.കെ. ബഷീര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കടല്‍ മത്സ്യബന്ധനം ലാഭകരമാക്കാന്‍ പരന്പരാഗതമായ അറിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി പരിഗണിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ; 

(ബി)മത്സ്യസന്പത്ത് നശിപ്പിക്കുന്ന രീതിയില്‍ മത്സ്യക്കുഞ്ഞുങ്ങളെയും ഭക്ഷ്യയോഗ്യമല്ലാത്തതരം മത്സ്യങ്ങളെയും പിടിച്ചെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)എങ്കില്‍ ഈ പ്രവണത തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*303


ക്ലീന്‍ ക്യാന്പസ് സേഫ് ക്യാന്പസ് 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, കെ. അച്ചുതന്‍ 
,, ഷാഫി പറന്പില്‍
,, എ.റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ ക്ലീന്‍ ക്യാന്പസ് സേഫ് ക്യാന്പസ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സംസ്ഥാനത്തെ സ്കൂള്‍ കോളേജ് ക്യാന്പസുകളെ ലഹരി വിമുക്തമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ; 

(ഡി)പദ്ധതിയുമായി സഹകരിക്കുന്നത് ആരൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം?

*304


ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്-കള്ള് വ്യവസായം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 

ശ്രീ. കെ. രാജൂ 
,, വി.എസ്. സുനില്‍ കുമാര്‍ 
,, ഇ. ചന്ദ്രശേഖരന്‍ 
,, കെ. അജിത് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കള്ള് വ്യവസായത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

*305


കടലാക്രമണ ഭീതി 

ശ്രീ. എസ്. ശര്‍മ്മ 
,, എളമരം കരീം 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തീരദേശ നിവാസികള്‍ കടലാക്രമണം മൂലമുള്ള ദുരന്തത്തിന്‍റെ ആശങ്കയില്‍ കഴിയുകയാണെന്ന കാര്യം കണക്കിലെടുത്തിട്ടുണ്ടോ; 

(ബി)മഴക്കാലത്ത് കടലാക്രമണം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഫിഷറീസ് വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് എന്തെങ്കിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ? 

*306


വൃക്ഷത്തൈകള്‍ 

ശ്രീ. പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)2014-ലെ ലോക പരിസ്ഥിതി ദിനത്തില്‍ ഒട്ടാകെ എത്ര വൃക്ഷത്തൈകള്‍ നടാനാണ് ലക്ഷ്യമിട്ടിരുന്നത്; 

(ബി)മുന്‍വര്‍ഷങ്ങളില്‍ നട്ടുപിടിപ്പിച്ചവയില്‍ ഗണ്യമായ ഭാഗവും തുടര്‍പരിപാലനമില്ലാതെ നശിച്ചുപോയ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കുമോ ?

*307


ക്രൈം ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ.വി.ഡി. സതീശന്‍ 
,, വി.റ്റി. ബല്‍റാം 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ക്രൈം ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്ക്കരിക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളും സാങ്കേതിക സൌകര്യങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുവാനും തെളിയിക്കുവാനുമുള്ള കാര്യങ്ങള്‍ ആധുനികവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

*308


മോട്ടോര്‍ വാഹന വകുപ്പില്‍ എന്‍ഫോഴ്സ്മെന്‍റ് ശക്തമാക്കല്‍ 

ശ്രീ. ഷാഫി പറന്പില്‍ 
,, എ. റ്റി. ജോര്‍ജ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, പി. സി. വിഷ്ണുനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇതിനായി എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)വകുപ്പില്‍ എന്തെല്ലാം ശാക്തീകരണ പരിപാടികളും അടിസ്ഥാനസൌകര്യങ്ങളും ഇതിനായി ഒരുക്കുകയുണ്ടായി; വിശദമാക്കുമോ; 

(ഡി)എന്‍ഫോഴ്സ്മെന്‍റ് ശക്തമാക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

*309


കോള്‍ഡ് ചെയിന്‍ പദ്ധതി 

ശ്രീ. വി. റ്റി. ബല്‍റാം 
,, സണ്ണി ജോസഫ് 
,, അന്‍വര്‍ സാദത്ത് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) മത്സ്യവിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുവാന്‍ പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി) കോള്‍ഡ് ചെയിന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(സി) പ്രസ്തുത പദ്ധതി എന്നുമുതല്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഡി) മത്സ്യവിഭവങ്ങളുടെ ഗുണമേന്മയും വിനിയോഗവും പരമാവധി ഉറപ്പുവരുത്തുന്നതിന് കോള്‍ഡ് ചെയിന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

*310


പെരിയാര്‍, പറന്പിക്കുളം ടൈഗര്‍ റിസര്‍വ്വുകളുടെ പരിപാലനം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വനം വന്യജീവി സംരക്ഷണ മേഖലയില്‍ 2014-15 സാന്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം ഈ മേഖലയില്‍ പ്രത്യേകിച്ച് പെരിയാര്‍ പറന്പിക്കുളം ടൈഗര്‍ റിസര്‍വ്വുകളുടെ പരിപാലനത്തിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഈ മേഖലയില്‍ 13-ാം ധനകാര്യ കമ്മീഷന്‍റെ അവാര്‍ഡ് പ്രകാരം പ്ലാന്‍ ഇനത്തില്‍ നീക്കിവച്ചിരുന്ന തുകയില്‍ കുറവുവരികയുണ്ടായോ; ഇത് എപ്രകാരമാണ് പരിഹരിക്കുക; വിശദാംശങ്ങള്‍ നല്‍കാമോ; 

(ഡി)പെരിയാര്‍, പറന്പിക്കുളം ടൈഗര്‍ റിസര്‍വ്വുകളുടെ ബൌണ്ടറി അവസാനമായി നിശ്ചയിച്ചത് ഏതു കാലയളവിലാണ്; ഇത് പുനര്‍നിശ്ചയിക്കുന്നതിന് പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ?

*311


മത്സ്യത്തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ പ്രത്യേക ആനുകൂല്യങ്ങള്‍ 

ശ്രീ. റ്റി. യു. കുരുവിള 
,, സി. എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി മേഖലകളില്‍ മണ്‍സൂണ്‍ കാലത്ത് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഇത്തരം മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ ഉണ്ടാകുമോ; 

(ബി)ഇത്തരം പ്രദേശങ്ങളിലെ പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മദ്യപാനം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇവരെ മുക്തരാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*312


പോലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സംവിധാനം 

ശ്രീ. കെ. എം. ഷാജി 
,, റ്റി. എ. അഹമ്മദ് കബീര്‍ 
'' കെ. എന്‍. എ. ഖാദര്‍ 
'' സി. മോയിന്‍കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പോലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും, വിവരങ്ങള്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട്ചെയ്യാനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ബ്ലേഡ്, ഗൂണ്ടാമാഫിയയ്ക്ക് കൂട്ട് നില്‍ക്കുന്ന ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളെ ക്കുറിച്ച് നിരീക്ഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; 

(സി)എങ്കില്‍ അതിലുള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന കര്‍ശന നടപടി സ്വീകരിക്കുമോ; അവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമോ?

*313


കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത 

ശ്രീ. ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ് 
,, സി.കെ. നാണു 

താഴെ കാണുന്ന ചോദ്യത്തിന് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

കെ.എസ്.ആര്‍.ടി.സി. യുടെ ഭാഗത്തു നിന്നും കൃത്യസമയത്ത് പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പെന്‍ഷന്‍ നല്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റ് നേരിട്ട് ഏറ്റെടുക്കാന്‍ തയ്യാറാകുമോ? 

*314


അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നടപടി 

ശ്രീമതി ഗീതാ ഗോപി 
ശ്രീ. വി. എസ്. സുനില്‍ കുമാര്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 
ശ്രീ. മുല്ലക്കര രത്നാകരന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് അത്തരം ഒരു നിര്‍ദ്ദേശം ലഭിക്കാനിടയായതെന്ന് വെളിപ്പെടുത്താമോ; 

(ബി) പ്രസ്തുത നിര്‍ദ്ദേശം എന്നാണ് ലഭിച്ചത്; ആയതിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; 

(സി) അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസത്തിനിടയില്‍ എത്ര കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്; പ്രസ്തുത സംഘങ്ങളുടെ വിലയിരുത്തല്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ?

*315


ഭരണഭാഷ മാതൃഭാഷ 

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 
,, വര്‍ക്കല കഹാര്‍ 
,, വി.പി.സജീന്ദ്രന്‍ 
,, എ.റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മലയാളം നിര്‍ബന്ധമായും സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം മേഖലകളിലാണ് ഇത് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി നിയമനിര്‍മ്മാണം നടത്തുന്നകാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*316


എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും, തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പരിശീലനം നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(സി)പരിശീലനത്തിനായി മൊഡ്യൂള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

*317


ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്വര്‍ക്ക് സിസ്റ്റം 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത്, ദേശീയ പദ്ധതിയായ ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്വര്‍ക്ക് സിസ്റ്റം നിലവില്‍ നടപ്പിലാക്കിയിട്ടുണ്ടോ വിശദമാക്കുമോ;

(ബി)ഇത് വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കാമോ;

(സി)സംസ്ഥാനത്ത് പ്രസ്തുത ദേശീയ പദ്ധതി എങ്ങനെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട മറ്റ് ഓഫീസുകളെയും കന്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*318


സാമൂഹ്യവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 

ശ്രീമതി കെ.കെ. ലതിക 
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, എ.കെ. ബാലന്‍ 
,, ജെയിംസ് മാത്യു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുപ്രവര്‍ത്തകരെയും ജനകീയ സമരങ്ങളില്‍ ഏര്‍പ്പെടുന്നവരെയും പോലീസ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്‍റെ പരിധിയില്‍കൊണ്ടുവരുന്നതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)നിയമം ദുര്‍വ്യാഖ്യാനിച്ച് പൊതുപ്രവര്‍ത്തകരെ പോലീസ് നാടുകടത്തിയതായി രേഖപ്പെടുത്തിക്കൊണ്ട് ലഭിച്ച പരാതികളിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇപ്രകാരമുള്ള ഏതെങ്കിലും ഉത്തരവ് കാപ്പ അഡൈ്വസറി ബോര്‍ഡിന് റദ്ദുചെയ്യേണ്ടി വന്നിട്ടുണ്ടോ;

(ഡി)അഡൈ്വസറി ബോര്‍ഡിനോ കേരള ഹൈക്കോടതിക്കോ റദ്ദ് ചെയ്യേണ്ടി വന്നതായ, പോലീസ് അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്തുത ഉത്തരവുകള്‍ ഏതൊക്കെയാണ്; 

(ഇ)രാഷ്ട്രീയപ്രേരിതമായും വൈരാഗ്യപൂര്‍വ്വമായും നിയമം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ ആയത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

*319


സംസ്ഥാന ഇന്നോവേഷന്‍ കൌണ്‍സിലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, എം. ഉമ്മര്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി.ബി. അബ്ദുള്‍ റസാക് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന ഇന്നൊവേഷന്‍ കൌണ്‍സിലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(ബി)കൌണ്‍സിലിന്‍റെ പ്രവര്‍ത്തനം ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)ഇന്നൊവെഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തന രീതി വിശദമാക്കുമോ?

*320


കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കുവാന്‍ കഴിഞ്ഞ പദ്ധതികള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, കോടിയേരി ബാലകൃഷ്ണന്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എ. പ്രദീപ്കുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തിന്‍റെ വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്‍റെ മുന്പാകെ ഉന്നയിച്ചിട്ടുള്ള പ്രമുഖ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടോ;

(ബി)വിവിധ ഘട്ടങ്ങളിലായി ഉന്നയിച്ച ആവശ്യങ്ങളും കൈവരിച്ച നേട്ടങ്ങളും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)സമര്‍പ്പിച്ചിട്ടുള്ളതില്‍ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ആവശ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)അവ നേടിയെടുക്കാന്‍ പുതിയ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയുണ്ടായോ;

(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെയാണ്; അവയുടെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു; വിശദമാക്കുമോ?

*321


ജയിലുകളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
,, പി.കെ. ഗുരുദാസന്‍ 
,, ബി. സത്യന്‍ 
,, വി. ശിവന്‍കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും കുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജയിലുകളോടനുബന്ധിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന യൂണിറ്റുകള്‍ നിര്‍ത്തലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വിപണിയില്‍ പ്രിയമായി മാറിയിരിക്കുന്ന ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം ശാസ്ത്രീയവും കാര്യക്ഷമവുമാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഈ സംരംഭങ്ങളിലൂടെയുള്ള ജയിലുകളുടെ വരുമാനം സംബന്ധിച്ച് വിശദമാക്കാമോ; ആദ്യവര്‍ഷത്തെ ലാഭം എത്ര കോടിയായിരുന്നു; ഇപ്പോള്‍ എത്ര; വ്യക്തമാക്കാമോ?

*322


സ്കൂള്‍ കുട്ടികളുടെ യാത്രാസുരക്ഷ 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എം. എ. ബേബി 
,, എ. എം. ആരിഫ് 
,, പി. റ്റി. എ. റഹീം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്കൂള്‍ കുട്ടികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുമോ ; അശ്രദ്ധമൂലമുണ്ടാകാവുന്ന അപകടഭീതി നിലനില്ക്കുന്നതായി അറിയാമോ ; 

(ബി)സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം, സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ കാര്യശേഷി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടോ ; 

(സി)നിയമലംഘനങ്ങളും അപകടങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ സ്കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കാമോ ; 

(ഡി)ആട്ടോറിക്ഷകളിലും ജീപ്പുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായ സ്ഥിതിവിശേഷം ഇപ്പോഴും നിലനില്ക്കുന്നതായി അറിയാമോ ?

*323


സിവില്‍ സര്‍വ്വീസ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടി 

ശ്രീ. ജി. സുധാകരന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. എം. ഹംസ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സിവില്‍ സര്‍വ്വീസ് രംഗത്ത് സ്വീകരിക്കാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)ഭരണ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും വന്നു ചേര്‍ന്നിട്ടുള്ള ദൌര്‍ബല്യങ്ങളും വീഴ്ചകളും എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ; ഇതിനിടയായ കാരണങ്ങളെക്കുറിച്ചും പരിശോധിച്ചിട്ടുണ്ടോ; 

(സി)സിവില്‍ സര്‍വ്വീസ് കേഡറില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ നിര്‍ദ്ദേശം എന്തായിരുന്നു; ഇവ അംഗീകരിച്ചിട്ടുണ്ടോ; ഇതിന് മുന്‍പായി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുകയുണ്ടായോ ; വിശദമാക്കാമോ?

*324


എലൈറ്റ് അത്ലറ്റ്സ് ട്രെയിനിംഗ് സെന്‍റര്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, കെ. ശിവദാസന്‍ നായര്‍ 
,, ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) എലൈറ്റ് അത്ലറ്റ്സ് ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) തെരഞ്ഞെടുത്ത ഇനങ്ങളില്‍ പ്രതിഭയുള്ള കായികതാരങ്ങളെ രാജ്യാന്തര നിലവാരത്തില്‍ പരിശീലിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

*325


ഓഫീസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ജനങ്ങള്‍ക്ക് എത്രയും വേഗം സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ബി)റിപ്പോര്‍ട്ടുകള്‍ താഴെത്തട്ടില്‍നിന്ന് സെക്രട്ടേറിയറ്റിലും വകുപ്പുമേധാവികള്‍ക്കും ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ കന്പ്യൂട്ടറിന്‍റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം റിപ്പോര്‍ട്ടുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അവാര്‍ഡുകളും പാരിതോഷികങ്ങളും നല്‍കുന്നത് പരിഗണിക്കുമോ?

*326


മൈക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം 

ശ്രീ. കെ.വി. വിജയദാസ് 
,, സി. കൃഷ്ണന്‍ 
'' എം. ഹംസ 
'' കെ. ദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)മൈക്ക് പെര്‍മിഷനുള്ള ഫീസ് നിരക്കില്‍ എത്ര ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്;

(സി)പൊതുപരിപാടികളെ കടുത്ത വ്യവസ്ഥകളും കൂടിയ ഫീസും ചുമത്തിക്കൊണ്ട് നിയന്ത്രിക്കുന്നതിന്‍റെ പിന്നിലെ ഉദ്ദേശമെന്താണെന്ന് വെളിപ്പെടുത്തുമോ; ആരുടെ ശുപാര്‍ശയിന്മേലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ?

*327


ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ്

ശ്രീ. എ.എ. അസീസ് 
'' കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജലഗതാഗത വകുപ്പ്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടോ ; എവിടെയൊക്കെയാണ് സര്‍വ്വീസ് നടത്തുന്നത് ;

(ബി)എത്ര രൂപയാണ് ഓരോരുത്തരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുന്നത് ; എന്തൊക്കെ സേവനങ്ങളാണ് യാത്രക്കാര്‍ക്ക് നല്‍കിവരുന്നത് ;

(സി)കൂടുതല്‍ സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസുകള്‍ നടത്താന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

*328


കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 

ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, പി. സി. വിഷ്ണുനാഥ് 
,, ഷാഫി പറന്പില്‍ 
,, ബെന്നി ബെഹനാന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; 

(സി)പ്രസ്തുത പദ്ധതിയിലൂടെ സി.ആര്‍.പി.സി. പ്രകാരം എന്തെല്ലാം നഷ്ടപരിഹാരങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത് ; 

(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്കാമോ ?

*329


സാമൂഹ്യവനവത്ക്കരണ പദ്ധതി 

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സാമൂഹ്യവനവത്ക്കരണ മേഖലയില്‍ ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതി പ്രകാരം വച്ചുപിടിപ്പിച്ച ചെടികളുടെ അതിജീവനം സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; 

(സി) ഉണ്ടെങ്കില്‍ അവയ്ക്ക് പകരം പുതിയ തൈകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി) ഇത്തരം ചെടികളുടെ തുടര്‍പരിപാലനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഇ) ഇത്തരം പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കേന്ദ്ര സഹായം എത്രയാണ്; അതിന്‍റെ വിനിയോഗം എത്രയാണ്; വിശദമാക്കുമോ?

*330


സൈബര്‍ കുറ്റകൃത്യങ്ങള്‍ - വിദ്യാര്‍ത്ഥി ബോധവല്‍ക്കരണം 

ശ്രീ. സി.പി. മുഹമ്മദ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും അത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ പോലീസ് വകുപ്പിന്‍റെ നേതതൃത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ആരുടെയെല്ലാം സഹകരണത്തോടെയാണ് പരിപാടികള്‍ നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പരിപാടികള്‍ നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.