|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*271
|
കടബാദ്ധ്യതമൂലമുള്ള കര്‍ഷക ആത്മഹത്യ
ശ്രീമതി കെ. കെ. ലതിക
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, സാജു പോള്‍
,, പുരുഷന്‍ കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷനറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി) കര്‍ഷക ആത്മഹത്യ സംബന്ധിച്ച് പഠനം നടത്തുന്നതിന് കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?
|
*272 |
കേരള സര്‍വ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍
ശ്രീ. അന്‍വര്‍ സാദത്ത്
,, വി.റ്റി. ബല്‍റാം
'' ഷാഫി പറന്പില്‍
'' ജോസഫ് വാഴക്കന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള കേരള സര്‍വ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നടന്ന് വരുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ആയതിന്‍ പ്രകാരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള എല്ലാ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കാമോ; വ്യക്തമാക്കാമോ?
|
*273 |
പ്രധാനവിളകളുടെ ഉല്പാദനത്തില്‍ കുറവ്
ശ്രീ. കെ. വി. വിജയദാസ്
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പ്രധാന വിളകളുടെ ഉല്പാദനത്തില്‍ കുറവ് സംഭവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതെല്ലാം പ്രധാന വിളകളുടെ ഉല്പാദനത്തിലാണ് ഇടിവ് സംഭവിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(സി)ഉല്പാദനത്തില്‍ ഇടിവ് സംഭവിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ?
|
*274 |
ഇന്ദിരാ ആവാസ് യോജന ഫണ്ട്
ശ്രീമതി. പി. അയിഷാ പോറ്റി
ശ്രീ. എ.കെ. ബാലന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പി.റ്റി.എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇന്ദിരാ ആവാസ് യോജന നടത്തിപ്പിന് 2011-12 മുതല്‍ 2013-14 വരെയുള്ള കാലഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട ബാക്കി തുകയും വരുന്ന വര്‍ഷം ആവശ്യമുള്ള തുകയും പദ്ധതി വിഹിതത്തില്‍ നിന്നും കണ്ടെത്താന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാകുന്ന ഫണ്ടുകളെല്ലാം ഇന്ദിരാ ആവാസ് യോജന നടത്തിപ്പിനായി നീക്കിവയ്ക്കണമെന്ന തരത്തിലുള്ള നിര്‍ദ്ദേശം ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
(സി)ഇന്ദിരാ ആവാസ് യോജന പ്രകാരം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യം വര്‍ദ്ധിപ്പിച്ചതനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ തയ്യാറാകുമോ?
|
*275 |
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശം
ശ്രീ. ബാബു എം. പാലിശ്ശേരി
,, എം. എ. ബേബി
,, എം. ചന്ദ്രന്‍
,, എസ്. രാജേന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ഖേദകരമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നടപ്പ് സാന്പത്തിക വര്‍ഷത്തെ പദ്ധതിയെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തൊഴില്‍ ദിനങ്ങള്‍ വന്‍തോതില്‍ കുറയ്ക്കുവാന്‍ ഇടയാക്കുന്നവയാണ് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി) ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമോ?
|
*276 |
നഗരങ്ങളിലെ മാലിന്യ സംസ്കരണം
ശ്രീ. സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)പ്രസ്തുത പ്ലാന്‍റുകളുടെ സവിശേഷതകള്‍ എന്തെല്ലാം; വിശദമാക്കുമോ;
(സി)പ്രസ്തുത പ്ലാന്‍റുകളുടെ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പ്ലാന്‍റുകളില്‍നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
*277 |
തരിശ്നിലം കൃഷിയോഗ്യമാക്കി മാറ്റുന്ന പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, പി. സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
,, എം. എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് തരിശ് നിലം കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണ്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പിലാക്കിയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*278 |
നെല്ലിന്‍റെ താങ്ങുവില വര്‍ദ്ധനവ്
ശ്രീ. സി. കെ. സദാശിവന്‍
,, എം. ചന്ദ്രന്‍
,, വി. ചെന്താമരാക്ഷന്‍
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നെല്ലിന്‍റെ താങ്ങുവിലയില്‍ വരുത്തിയിട്ടുള്ള വര്‍ദ്ധനവിനെ സംബന്ധിച്ച് വിശദമാക്കാമോ;
(ബി)ഏറ്റവും ഒടുവിലത്തെ രാസവളവിലവര്‍ദ്ധന, കൂലി വര്‍ദ്ധന എന്നിവയുമായി തട്ടിച്ചുനോക്കുന്പോള്‍ താങ്ങുവിലയില്‍ വരുത്തിയ വര്‍ദ്ധനവ് തൃപ്തികരമാണോ;
(സി)നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി നെല്ലിന്‍റെ താങ്ങുവില കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*279 |
സമഗ്ര പോഷകാഹാര നയം
ശ്രീ. ജോസഫ് വാഴക്കന്‍
,, സി.പി. മുഹമ്മദ്
,, ബെന്നി ബെഹനാന്‍
,, വി.ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സമഗ്ര പോഷകാഹാര നയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(സി)പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിക്കുമോ;
(ഡി)സമഗ്ര പോഷകാഹാര പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏതുരീതിയില്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?
|
*280 |
കുടുംബശ്രീക്ക് അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എ. കെ. ബാലന്‍
,, എം. ഹംസ
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഫണ്ട് അനുവദിക്കുന്നതില്‍ കാലാനുസൃതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ;
(സി)ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഫണ്ടില്‍നിന്നും കുടുംബശ്രീക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)ഫണ്ട് ലഭ്യതയുടെ അപര്യാപ്തതമൂലം വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ കടക്കെണിയിലായിരിക്കുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ ?
|
*281 |
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിബന്ധനകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, എളമരം കരീം
ശ്രീമതി കെ. എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുവില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ?
(ബി)ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(സി)നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുകയുണ്ടായിട്ടുണ്ടോ; അംഗീകാരം ഇല്ലാതെയും നിബന്ധനകള്‍ ലംഘിച്ചും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന അനാഥാലയങ്ങള്‍ സംബന്ധിച്ച നിലപാട് വിശദമാക്കാമോ;
(ഡി)മതനിരപേക്ഷ അടിസ്ഥാനത്തില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കണം എന്ന നിര്‍ദ്ദേശത്തെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്താമോ?
|
*282 |
സഹസ്രസരോവര്‍ പദ്ധതി
ശ്രീ. കെ. രാജു
,, സി. ദിവാകരന്‍
,, വി. ശശി
,, ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പ്രധാന ചിറകളും കുളങ്ങളും നവീകരിച്ച് ജലസേചനത്തിന് ഉപയുക്തമാക്കാന്‍ രൂപീകരിച്ച സഹസ്ര സരോവര്‍ പദ്ധതി ആവിഷ്ക്കരിച്ചതെന്നാണ് ;
(ബി)എത്ര കോടിയുടെ അടങ്കല്‍ പദ്ധതിയ്ക്കാണ് രൂപം നല്കിയത് ; ഇതില്‍ കേന്ദ്രസഹായം എത്രയായിരുന്നു; പ്രസ്തുത കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോ ;
(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിശ്ചയിച്ചിരുന്ന നിബന്ധനകള്‍ എന്തെല്ലാം ;
(ഡി)സംസ്ഥാനത്ത് നശിച്ചുകൊണ്ടിരിക്കുന്ന ചിറകളും കുളങ്ങളും പുന:രുദ്ധരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?
|
*283 |
നഗരങ്ങളുടെയും പട്ടണങ്ങളുടെയും വികസനം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരങ്ങളുടെയും, പട്ടണങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനുകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)പ്രദേശവാസികളെ തുടക്കംമുതല്‍ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാനും, എതിര്‍പ്പുകള്‍ ഇല്ലാതാക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
*284 |
അനാഥാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍
ശ്രീ. ഇ. കെ. വിജയന്‍
,, വി. എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ശോചനീയമായ അവസ്ഥയിലുളള അനാഥാലയങ്ങളുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)സംസ്ഥാനത്തുളള അനാഥാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(സി)ശ്രീചിത്രാ പുവര്‍ഹോം നവീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
|
*285 |
പാര്‍ട്ട്ണര്‍ കേരള നിക്ഷേപക സംഗമം
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
,, എന്‍. ഷംസുദ്ദീന്‍
'' അബ്ദുറഹിമാന്‍ രണ്ടത്താണി
'' കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാര്‍ട്ട്ണര്‍ കേരള എന്ന പേരില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)ഇതില്‍ എത്ര പദ്ധതികള്‍ സമര്‍പ്പിക്കപ്പെട്ടു എന്നും എത്ര പദ്ധതികള്‍ ഏറ്റെടുക്കുന്നതിനായി നിക്ഷേപകര്‍ സമ്മത പത്രം ഒപ്പിട്ടു എന്നും എന്തുതുകയ്ക്കുള്ള പദ്ധതികള്‍ ഏറ്റെടുത്തു എന്നുമുള്ള വിശദവിവരം നല്‍കുമോ;
(സി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി)ഈ പദ്ധതികള്‍ എന്നത്തേക്ക് പ്രവര്‍ത്തിച്ചു തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
*T286 |
വിദ്യാഭ്യാസ വായ്പയെടുക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍
ശ്രീ. സി. കൃഷ്ണന്‍
ശ്രീമതി കെ. കെ. ലതിക
'' പി. അയിഷാ പോറ്റി
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികളും കുടുംബങ്ങളും നേരിടുന്ന പ്രയാസങ്ങളും ജപ്തിഭീഷണികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദ്യാഭ്യാസ വായ്പയെടുക്കുന്ന കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാമായിരുന്നു; ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
(സി)ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ വായ്പ സബ്സിഡി യഥാസമയം നല്‍കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)വിദ്യാഭ്യാസ വായ്പയെടുത്തതിന്‍റെ പേരില്‍ ജപ്തി ഭീഷണിയും പോലീസ് കേസും നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
|
*287 |
മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ശ്രീ. കെ. അജിത്
,, പി. തിലോത്തമന്‍
,, ജി.എസ്. ജയലാല്‍
,, മുല്ലക്കര രത്നാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതു സംബന്ധിച്ചുള്ള മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നതിനും, ഔവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍്രഡന്‍ സംവിധാനം സ്കൂളുകളില്‍ രൂപീകരിക്കുന്നതിനും നടപടികളായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
*288 |
കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ
ശ്രീ. റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി) പ്രസ്തുത വായ്പാ പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(സി) നിലവില്‍ കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയിട്ടുള്ള കര്‍ഷകര്‍ക്ക് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?
|
*289 |
പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണം
ശ്രീ. പി. ഉബൈദുള്ള
,, കെ. എം. ഷാജി
,, കെ. എന്‍. എ. ഖാദര്‍
,, എം. ഉമ്മര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താവുന്ന പ്രകൃതി വിഭവങ്ങള്‍ ഏതൊക്കെയെന്നും അവ എത്രത്തോളം സംസ്ഥാനത്ത് ലഭ്യമാണെന്നതും സംബന്ധിച്ച് ആസൂത്രണവുമായി ബന്ധപ്പെടുത്തി വിവരശേഖരണം നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച് വിശദവിവരം നല്‍കുമോ;
(സി)പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കാത്ത വിധം ഇവയുടെ ചൂഷണം ഏതുവിധം നടത്താമെന്നതും, ലാഭകരമായ വിധം ഉപയോഗപ്പെടുത്താമെന്നതും സംബന്ധിച്ച് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം നല്‍കാമോ?
|
*290 |
കുളന്പുരോഗം നേരിടുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഴിഞ്ഞ വര്‍ഷം വ്യാപകമായി ഉണ്ടായ കുളന്പുരോഗം നേരിടുന്നതിന് എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(ബി)കുളന്പുരോഗംമൂലം പശൂക്കള്‍ ചത്തൊടുങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;
(സി)കുളന്പുരോഗം മൂലം പശുക്കള്‍ നഷ്ടപ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളും മില്‍മയും നല്‍കുമെന്ന് പറഞ്ഞിരുന്ന നഷ്ടപരിഹാരം എത്ര ക്ഷീരകര്‍ഷര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ; ഇതിനുവേണ്ടി എത്ര തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കാമോ ?
|
*291 |
കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനചെലവ്
ശ്രീ. ജെയിംസ് മാത്യു
,, എളമരം കരീം
,, എം. ഹംസ
,, രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദന ചെലവിലെ വര്‍ദ്ധനയും വിലനിലവാരത്തകര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിപണി വികസനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)സംസ്ഥാനത്തെ വിപണികളുടെ അടിസ്ഥാനസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനും വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനുമായി 2007-08 വാര്‍ഷിക പദ്ധതിയില്‍ തുടക്കം കുറിച്ച പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്; ഈ പദ്ധതി പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ളതെന്നറിയിക്കാമോ?
|
*292 |
ഇടുക്കി പാക്കേജ്
ശ്രീ. എം. എ. ബേബി
,, കെ. കെ. ജയചന്ദ്രന്‍
,, എസ്. രാജേന്ദ്രന്‍
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇടുക്കി പാക്കേജ് നടപ്പാക്കിയതിന്‍റെ ഫലമായി ഇടുക്കി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ബി)പാക്കേജ് നടപ്പാക്കുന്നതില്‍ വേണ്ടത്ര വിജയിക്കാതിരുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
(സി)എന്തെല്ലാം പ്രതിബന്ധങ്ങളാണ് പാക്കേജിന്‍റെ നടത്തിപ്പിനിടയില്‍ നേരിടേണ്ടിവന്നതെന്നറിയിക്കാമോ; ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നോ;
(ഡി)ഇടുക്കി പാക്കേജിന്‍റെ കാലാവധി നീട്ടണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച തുടര്‍നടപടി സംബന്ധിച്ച് വിശദമാക്കാമോ?
|
*293 |
ഇന്‍കം ഗ്യാരന്‍റി സ്കീം പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍
,, സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
,, എന്‍.എ. നെല്ലിക്കുന്ന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാര്‍ഷിക മേഖലയില്‍, ചെറുകിട കര്‍ഷകന് തന്‍റെ ഉല്പന്നത്തിന് ന്യായമായ ലാഭം ഉറപ്പുവരുത്തുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികളെ സംബന്ധിച്ച് വിശദമാക്കുമോ;
(ബി)ഇന്‍കം ഗ്യാരന്‍റി സ്കീം പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)ഏതൊക്കെ വിളകളെ പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവരണമെന്നകാര്യം തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
*294 |
പൊതു-സ്വകാര്യ പങ്കാളിത്തം
ഡോ.ടി.എം. തോമസ് ഐസക്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, പി. ശ്രീരാമകൃഷ്ണന്‍
,, സാജു പോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ ആസൂത്രണബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;
(ബി)പൊതു സ്വകാര്യ പങ്കാളിത്തത്തിന് നിലവില്‍ അനുവര്‍ത്തിച്ച് വരുന്ന സംവിധാനം എന്താണ്;
(സി)ഇതിന് വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ ആസൂത്രണ ബോര്‍ഡിന്‍റെ ശുപാര്‍ശയില്‍ അടങ്ങിയിട്ടുണ്ടോ;
(ഡി)ശുപാര്‍ശ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ഇ)പൊതുസ്വകാര്യപങ്കാളിത്ത മേഖലയില്‍ നിന്നും പ്രത്യേകമായി ഒഴിച്ച് നിര്‍ത്തിയിട്ടുള്ള വിഭാഗങ്ങള്‍ ഏതൊക്കെയാണ്?
|
*295 |
മൈക്രോലെവല്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
ശ്രീ. എം.എ. വാഹീദ്
,, സണ്ണി ജോസഫ്
,, റ്റി.എന്‍. പ്രതാപന്‍
,, അന്‍വര്‍ സാദത്ത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മൈക്രോലെവല്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ ഭൂവിവരം ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*296 |
മുനിസിപ്പാലിറ്റികളുടെ മാസ്റ്റര്‍പ്ലാന്‍
ശ്രീ. ഷാഫി പറന്പില്‍
,, പി.സി.വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുനിസിപ്പാലിറ്റികളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ പദ്ധതി രൂപികരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എത്ര മുനിസിപ്പാലിറ്റികളാണ് പ്രസ്തുത പദ്ധതി അനുസരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*297 |
കാലിവളര്‍ത്തലില്‍ തല്‍പര്യക്കുറവ്
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. മുഹമ്മദുണ്ണിഹാജി
,, പി.ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗ്രാമ പ്രദേശങ്ങളില്‍പ്പോലും വീടുകളില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തി പരിപാലിക്കുന്നതില്‍ താല്പര്യം കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
(സി)സംസ്ഥാനത്ത് പാലുല്‍പ്പാദനത്തിന് ഫാമുകളിലല്ലാതെ വളര്‍ത്തുന്ന കാലി സന്പത്തിന്‍റെ കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ?
|
*298 |
നഗരങ്ങളിലെ മലിനജല സംസ്ക്കരണം
ശ്രീ. ബെന്നി ബെഹനാന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, സണ്ണി ജോസഫ്
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗരങ്ങളിലെ മലിനജലം സംസ്ക്കരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)നഗരങ്ങളില്‍ മലിനജല സംസ്ക്കരണ പ്ലാന്‍റുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ;
(സി)ഏതുപദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത് ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിക്ക് സഹായം നല്‍കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം :
(ഇ)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചി ട്ടുണ്ട്; വിശദമാക്കുമോ ?
|
*299 |
കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹിക-സാന്പത്തിക -ജാതി സെന്‍സസ്
ശ്രീ. സി. ദിവാകരന്‍
ശ്രീമതി. ഇ.എസ്. ബിജിമോള്‍
ശ്രീ. കെ. അജിത്
,, ഇ.കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗ്രാമവികസന വകുപ്പുമുഖേനയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സാമൂഹിക-സാന്പത്തിക-ജാതിസെന്‍സസിന്‍റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി എന്നാണ്;
(ബി)ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഗ്രാമപഞ്ചായത്തുകള്‍ മുഖേനയുള്ള പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സൌകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
*300 |
പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
,, ജി. സുധാകരന്‍
,, വി. ശിവന്‍കുട്ടി
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് അനുവര്‍ത്തിച്ച് വരുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;
(ബി)പരസ്യനിരക്കിനെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ അവ നല്‍കാമോ;
(സി)അംഗീകൃത നിരക്കുകളേക്കാള്‍ അധികം തുക പരസ്യത്തിനായി ഏതെങ്കിലും പ്രത്യേക പത്രങ്ങള്‍ക്ക് നല്‍കാറുണ്ടോ; ഏതെല്ലാം സാഹചര്യങ്ങളിലാണ് അധികം തുക നല്‍കാറുള്ളത് എന്നറിയിക്കാമോ;
(ഡി)ഈ വര്‍ഷം ഏതെല്ലാം പരസ്യങ്ങള്‍ ഏതെല്ലാം പത്രങ്ങള്‍ക്ക് എത്ര ശതമാനം അധിക തുക നല്‍കിക്കൊണ്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ടെന്നതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
<<back |
|