STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*241

സ്പീഡ് കേരള പദ്ധതി 

ശ്രീ. പി.സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 
'' എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്പീഡ് കേരള പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ള വികസന പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനുള്ള വിഭവസമാഹരണം എപ്രകാരം നിര്‍വ്വഹിക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്കാമോ;

(സി)സ്പീഡ് കേരളയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്നതരത്തില്‍ ഒരു ടാസ്ക് ഫോഴ്സിന് രൂപം നല്കാന്‍ നടപടി സ്വീകരിയ്ക്കുമോ?

*242

സപ്ലൈകോ ടെണ്ടര്‍ നടപടികള്‍ 

ശ്രീ. കെ. ദാസന്‍ 
,, ഇ.പി. ജയരാജന്‍ 
,, എ.എം. ആരിഫ് 
,, രാജു എബ്രഹാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സപ്ലൈകോയില്‍ നടക്കുന്ന ടെണ്ടറുകളില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിയിലൂടെ ക്രമക്കേട് നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഒരു വിഭാഗം കരാറുകാര്‍ സംഘടിതമായി വിപണിവിലയിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥന്മാര്‍ ഇത് വിലപേശലിലൂടെ നാമമാത്ര സംഖ്യ കുറച്ച് ടെണ്ടര്‍ ഉറപ്പിച്ചു നല്‍കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ; 

(സി)ഒത്തുകളിക്ക് തയ്യാറാകാത്ത കരാറുകാര്‍ക്ക് നേരത്തേ സാധനങ്ങള്‍ വിതരണം ചെയ്തതിന് നല്‍കേണ്ട പണം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ഡി)കരാറുകാര്‍ അമിതനിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ സപ്ലൈകോ സ്വീകരിക്കേണ്ടുന്ന നിലപാട് എന്താണ്; അത് പാലിക്കപ്പെടുന്നുണ്ടോ; 

(ഇ)സപ്ലൈകോയില്‍ കരാറുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനും ടെണ്ടര്‍ നല്‍കുന്നതിലെ അഴിമതി തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

*243

സ്കുളുകളില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം 

ശ്രീ. ആര്‍. സെല്‍വരാജ് 
,, കെ. മുരളീധരന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, പി. എ. മാധവന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) എന്തെല്ലാം വിവരങ്ങളാണ് ഡിജിറ്റൈസ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി) ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*244

പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന തകര്‍ച്ച 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, എം. എ. ബേബി 
,, കെ.കെ. ജയചന്ദ്രന്‍ 
,, സാജു പോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുവിദ്യാഭ്യാസ മേഖല തകര്‍ച്ച നേരിടുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ആദായകരമല്ലാത്ത സ്കൂളുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ആദായകരമല്ലെന്ന് കണക്കാക്കിയിട്ടുള്ള സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിനും, ചേരുന്ന കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിനുമുള്ള അടിസ്ഥാനപരമായ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എന്താണ് കണ്ടെത്തലെന്ന് വിശദമാക്കാമോ: 

(ഇ)സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയതാണ് സര്‍ക്കാര്‍ സ്കൂളുകളുടെ പ്രസ്തുത ദുരവസ്ഥയ്ക്ക് പ്രധാന കാരണമെന്ന കാര്യം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നയം തിരുത്താന്‍ തയ്യാറാകുമോ? 

*245

വിലക്കയറ്റം തടയാന്‍ പദ്ധതി 

ശ്രീമതി ഗീതാ ഗോപി 
ശ്രീ.വി.എസ്. സുനില്‍ കുമാര്‍ 
,, കെ. അജിത് 
,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)2011 മേയ് മാസത്തിനുശേഷം സംസ്ഥാനത്ത് പൊതുവിപണിയിലും മാവേലി-നന്മ സ്റ്റോറുകളിലും നിതേ്യാപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ 2011 മേയ് മാസത്തെ വിലയും ഇപ്പോഴത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് വിശദാംശം ലഭ്യമാക്കുമോ; 

(ബി)അടുത്ത രണ്ടു വര്‍ഷക്കാലത്തേക്ക് പ്രഖ്യാപിച്ച പദ്ധതികളില്‍ വിലക്കയറ്റം തടയുന്നതിനായി എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

*246

പൊതുമേഖലയില്‍ അരിമില്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടി 

ശ്രീ. ആര്‍. രാജേഷ് 
,, കോടിയേരി ബാലകൃഷ്ണന്‍ 
,, ബാബു എം. പാലിശ്ശേരി 
,, പി.റ്റി.എ. റഹീം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യുന്നതിനുവേണ്ടി അരിമില്ലുകള്‍ സ്ഥാപിക്കുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍ സ്ഥാപിക്കുമെന്ന 2013-14 -ലെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; സാന്പത്തിക പ്രതിസന്ധി കാരണമായിട്ടുണ്ടോ; 

(സി)സംഭരിക്കുന്ന നെല്ല് അരിയാക്കുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആശ്രയിക്കുന്ന സ്വകാര്യമില്ലുകള്‍ അരി തിരിമറി നടത്തി മോശപ്പെട്ട അരിയാണ് തിരിച്ചേല്‍പ്പിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിശോധിക്കാന്‍ എന്തു സംവിധാനമാണുള്ളതെന്നറിയിക്കുമോ; 

(ഡി)സ്വകാര്യമില്ലുകള്‍ ഇത്തരം തട്ടിപ്പുകള്‍ പതിവാക്കിയ സാഹചര്യത്തില്‍ പൊതുമേഖലയില്‍ അരിമില്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*247

കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി നികത്തുന്നതിന് അനുമതി 

ശ്രീ.സി. മോയിന്‍കുട്ടി 
,, കെ.എന്‍.എ. ഖാദര്‍ 
,, കെ.എം. ഷാജി 
,, കെ. മുഹമ്മദുണ്ണി ഹാജി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി നികത്തുന്നതിന് കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും അനുവദിക്കുന്ന വിധത്തില്‍ ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ: 

(ബി)ഭൂമി കൃഷിയോഗ്യമാണോ അല്ലയോ എന്നു നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വെളിപ്പെടുത്തുമോ; 

(സി)നികത്താനുള്ള ഉദ്ദേശത്തില്‍ മന:പൂര്‍വ്വം ഭൂമി തരിശിടുന്ന നടപടി തടയാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദമാക്കുമോ ?

*248

അംഗീകാരമില്ലാത്ത സ്കൂളുകള്‍ 

ശ്രീ. എം. ഹംസ 
'' എ.പ്രദീപ്കുമാര്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദാംശംലഭ്യമാക്കാമോ;

(ബി)വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി മാനേജ്മെന്‍റുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ഡി)അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാലയങ്ങള്‍ ചട്ടപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടവയാണോ; ഇനിയും അംഗീകാരം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഇ)അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് യഥേഷ്ടം അംഗീകാരം നല്‍കുന്നത് പൊതു വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളത്?

*249

പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനം 

ശ്രീ. ഐ.സി.ബാലകൃഷ്ണന്‍ 
,, പി.സി. വിഷ്ണുനാഥ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത സംവിധാനം വഴി നേടാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് ആരൊക്കെയാണെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?

*250

നെല്ലുസംഭരണവിലയുടെ കുടിശ്ശിക 

ശ്രീ. എം. ചന്ദ്രന്‍ 
,, സി. കെ. സദാശിവന്‍ 
,, ബി. ഡി. ദേവസ്സി 
,, വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്‍റെ വില യഥാസമയം കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ബി)കഴിഞ്ഞ ഒന്നും രണ്ടും സീസണുകളില്‍ സംഭരിച്ച നെല്ലിന്‍റെ വില ഇതിനകം കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; നിലവില്‍ എന്തു തുക കുടിശ്ശിക നല്‍കാനുണ്ടെന്നറിയിക്കുമോ; 

(സി)സര്‍ക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി നെല്ലിന്‍റെ സംഭരണവില നല്‍കുന്നത് കുടിശ്ശികയാകാന്‍ കാരണമായിട്ടുണ്ടോ; 

(ഡി)നെല്ലിന്‍റെ വില യഥാസമയം ലഭിക്കാത്തത് കര്‍ഷകരുടെ വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)സംഭരണവില കുടിശ്ശികയായതു കാരണം കര്‍ഷകര്‍ക്ക് അടുത്ത വിളവിറക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് ഗൌരവമായികണ്ട് പരിഹാര നടപടി സ്വീകരിക്കുമോ?

*251

ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കല്‍ 

ശ്രീ. ലൂഡി ലൂയിസ് 
,, അന്‍വര്‍ സാദത്ത് 
,, വര്‍ക്കല കഹാര്‍ 
,, ഷാഫി പറന്പില്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിനായി നിയമനിര്‍മ്മാണം നടത്തുവാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കുവാനും ഹോട്ടലുകളെ ഗ്രേഡിംഗ് സംവിധാനത്തില്‍ കൊണ്ടുവരാനും എന്തെല്ലാം കാര്യങ്ങളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; 

(ഡി) ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

*252

ദേശീയപാതാ വികസനത്തിന് ബദല്‍മാര്‍ഗ്ഗം 

ശ്രീ. സി. കെ. നാണു 
,, മാത്യു റ്റി. തോമസ് 
'' ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ദേശീയപാതാവികസനത്തില്‍ നിന്നും ദേശീയപാതാ അതോറിറ്റി പിന്‍മാറിയ നിലയ്ക്ക് എന്ത് ബദല്‍ മാര്‍ഗ്ഗമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)എന്‍.എച്ച്.എ.ഐ.-ല്‍ കൂടിയല്ലാതെ നടപ്പിലാക്കുന്ന ദേശീയ പാതാ വികസന പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സാന്പത്തിക സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

*253

പൊതുവിതരണ സംവിധാനത്തിന്‍റെ ആധുനികവല്‍ക്കരണം 

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍ 
,, പി.കെ. ഗുരുദാസന്‍ 
'' കെ. രാധാകൃഷ്ണന്‍ 
'' കെ.കെ.നാരായണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുവിതരണ സംവിധാനത്തിന്‍റെ ആധുനികവല്‍ക്കരണത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)ആധുനികവല്ക്കരണ പദ്ധതിയില്‍ എന്തെല്ലാമാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി)ആധുനികവല്‍ക്കരണത്തിന് എന്തുതുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ; സംസ്ഥാനത്തിന്‍റെ സാന്പത്തിക പ്രതിസന്ധി ഈ പദ്ധതിയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?

*254

യൂണിഫോം വിതരണത്തിലുളള പാളിച്ചകള്‍ 

ശ്രീ. മാത്യു റ്റി. തോമസ് 
,, ജോസ് തെറ്റയില്‍ 
,, സി. കെ. നാണു 
ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)2013-14 അദ്ധ്യയന വര്‍ഷം സ്ക്കൂള്‍ യൂണിഫോം വിതരണത്തിലുണ്ടായ പാളിച്ചകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)യൂണിഫോം വിതരണത്തിലുണ്ടായ പാളിച്ചകള്‍ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ?

*255

രജിസ്ട്രേഷന്‍ വകുപ്പിലെ കന്പ്യൂട്ടര്‍വല്‍ക്കരണം 

ഡോ. എന്‍. ജയരാജ് 
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)രജിസ്ട്രേഷന്‍ വകുപ്പിനെ നവീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നത്; പുതിയതായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്; 

(ബി)രജിസ്ട്രേഷന്‍ വകുപ്പിലെ ഓഫീസുകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണ നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷന്‍ ഓഫീസുകളിലും കന്പ്യൂട്ടറൈസ്ഡ് ഡാറ്റാ ലഭ്യമാക്കുന്നതിനുള്ള നടപടി മിഷന്‍ 676'-ല്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

*256

റേഷന്‍ കാര്‍ഡ് വിതരണം 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് നിലവിലുള്ള വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ ഉപഭോക്താക്കള്‍ ആരെല്ലാം; ഓരോ വിഭാഗത്തിന്‍റെയും നിര്‍ണ്ണയ മാനദണ്ഡം വിശദമാക്കുമോ; 

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെപേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് നിയമമുണ്ടോ; ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് അന്യസംസ്ഥാന തൊഴിലാളികള്‍ കൈവശപ്പെടുത്തിയതായി പരാതി ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)ഒരാളിന്‍റെ പേര് ഒന്നില്‍കൂടുതല്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് എന്തുമാര്‍ഗ്ഗമാണുള്ളത്; വിശദമാക്കുമോ; 

(ഡി)അറുപത് വയസിനു മുകളില്‍ പ്രായമുള്ള കുടുംബാംഗങ്ങളുടെ പേരില്‍ റേഷന്‍കാര്‍ഡ് നല്‍കുന്നത് ഗുണകരമാണോ; ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*257

സാങ്കേതിക സര്‍വ്വകലാശാലയില്‍ വ്യവസായികളുടെ പങ്കാളിത്തം 

ശ്രീ. എ.എം. ആരിഫ് 
,, ആര്‍. രാജേഷ് 
,, ബി. സത്യന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സാങ്കേതിക സര്‍വ്വകലാശാല രൂപീകരണം ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ ഘടനയ്ക്ക് മറ്റു സര്‍വ്വകലാശാലകളില്‍ നിന്ന് എന്ത് വ്യത്യാസമാണുളളതെന്ന് വ്യക്തമാക്കാമോ;

(സി)സര്‍വ്വകലാശാലയില്‍ വ്യവസായികള്‍ക്ക് ഏത് തരത്തിലുളള പങ്കാളിത്തമാണ് നല്‍കിയിട്ടുളളത്;

(ഇ)ആയത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ഏത് തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?

*258

വെള്ളത്തില്‍ വീണുള്ള മരണങ്ങള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, കെ. എം. ഷാജി 
,, സി. മോയിന്‍കുട്ടി 
,, കെ.എന്‍.എ. ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വെള്ളത്തില്‍ വീണുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)എങ്കില്‍ ഇത്തരം അപകടങ്ങള്‍ അടിക്കടി ഉണ്ടാകുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)ഇതുമൂലം അനാഥമാകുന്ന കുടുംബങ്ങളെ സഹായിക്കാനും, അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

*259

കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, മോന്‍സ് ജോസഫ് 
,, സി.എഫ്. തോമസ് 
,, റ്റി.യു. കുരുവിള 

താഴെ കാണുന്ന ചോദ്യത്തിന് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

പരന്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങളും തൊഴില്‍പരമായ സുരക്ഷയും നല്‍കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ?

*260

ഹരിതനിര്‍മ്മാണ നയം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. ഡി. സതീശന്‍ 
,, എം. എ. വാഹീദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ഹരിതനിര്‍മ്മാണ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നയത്തിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത നയം നടപ്പാക്കാന്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

*261

കൈമാറ്റം ചെയ്യുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും സ്റ്റാന്പ് ഡ്യൂട്ടി 

ശ്രീ. ചിറ്റയം ഗോപകുമാര്‍ 
,, സി. ദിവാകരന്‍ 
ശ്രീമതി ഇ.എസ്. ബിജിമോള്‍ 
ശ്രീ. കെ. രാജു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോകൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കൈമാറ്റ രജിസ്ട്രേഷന്‍ ചെയ്യുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും സ്റ്റാന്പ് ഡ്യൂട്ടി ചുമത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനുള്ള ഉത്തരവിന് എന്നുമുതല്‍ പ്രാബല്യമുണ്ടാകും എന്നറിയിക്കുമോ; 

(ബി)കെട്ടിടങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും സ്റ്റാന്പ് ഡ്യൂട്ടി ഈടാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലുണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?

*262

നിര്‍മ്മാണപ്രവൃത്തികളുടെ ഗുണനിലവാരം 

ശ്രീ. എ.കെ. ബാലന്‍ 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. എം.എ. ബേബി 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍തലത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മിക്കതിലും ഗുണനിലവാരമില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവാരമില്ലാത്ത റോഡുകളും പാലങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്ന കാര്യം അറിവുള്ളതാണോ;

(സി)നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നിശ്ചിതകാലം കഴിയുന്നതിനുമുന്പ് തകര്‍ന്നുപോകുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കരാറുകാരന്‍ തന്നെ ഉത്തരവാദിയാകുന്ന തരത്തില്‍ പൊതുമരാമത്ത് മാന്വലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഇത് പാലിക്കപ്പെടുന്നുണ്ടോ; 

(ഡി)നിര്‍മ്മാണപ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനമുണ്ടോ; വിശദമാക്കാമോ?

*263

കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികള്‍ 

ശ്രീ. എളമരം കരീം 
ഡോ.ടി.എം.തോമസ് ഐസക് 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; സാങ്കേതിക ബിഡ്ഡില്‍ വേണ്ടതായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ ടെണ്ടറില്‍ പങ്കെടുത്ത കന്പനികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ; 

(ബി)ടെണ്ടറില്‍ മത്സരം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നു; എത്ര കന്പനികള്‍ സാങ്കേതിക ബിഡ്ഡില്‍ പങ്കെടുത്തു; 

(സി)പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കണക്കാക്കപ്പെട്ട എസ്റ്റിമേറ്റ് തുക എത്ര കോടി വീതമായിരുന്നു;

(ഡി)സാന്പത്തികബിഡ്ഡ് തുറന്ന് വിലയിരുത്തുകയുണ്ടായോ; ഡി.എം.ആര്‍.സി മോണോറെയില്‍ കോര്‍പ്പറേഷന്‍ മുന്പാകെ ഇത് സമര്‍പ്പിച്ചിട്ടുണ്ടോ; ഡി.എം.ആര്‍.സിയുടെ പ്രധാന വിലയിരുത്തലുകള്‍ വ്യക്തമാക്കുമോ; 

(ഇ)സാങ്കേതിക ബിഡ്ഡിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് എപ്പോഴാണ്; സാന്പത്തിക ബിഡ് അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഒരു കന്പനി മാത്രം ബിഡ്ഡില്‍ പങ്കെടുത്താല്‍ റീടെണ്ടര്‍ വിളിക്കുവാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ?

*264

വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത യൂണിഫോം സന്പ്രദായം 

ശ്രീ. റ്റി. എന്‍. പ്രതാപന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. മുരളീധരന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത യൂണിഫോം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തുമോ; വ്യക്തമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

*265

സ്വാശ്രയ എഞ്ചിനീയറിംഗ് മേഖലയിലെ നിലവാരത്തകര്‍ച്ച 

ശ്രീമതി കെ.എസ്. സലീഖ 
ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
ഡോ. കെ.ടി. ജലീല്‍ 
ശ്രീ. ജെയിംസ് മാത്യു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച നയം വ്യക്തമാക്കാമോ; 

(ബി)സ്വാശ്രയ എഞ്ചിനീയറിംഗ് മേഖലയിലെ നിലവാരത്തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് പരിശോധന നടത്തുകയുണ്ടായോ; 

(സി)സ്വാശ്രയ കോളേജുകളിലെ ഭൌതിക സൌകര്യങ്ങളുടെ കുറവും യോഗ്യരായ അദ്ധ്യാപകരില്ലാത്തതുമാണ് നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളതെന്ന കാര്യം അറിവുള്ളതാണോ; 

(ഡി)ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും കുട്ടികള്‍ പ്രവേശനം തേടി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന്‍റെ കാരണം സ്വാശ്രയ കോളേജുകളുടെ ദുരവസ്ഥയാണെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; 

(ഡി)പ്രസ്തുത സാഹചര്യത്തില്‍ ഇനിയും പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും പിന്തിരിയുന്നതിനും പഠനസൌകര്യങ്ങളുടെ കാര്യത്തില്‍ മാനേജുമെന്‍റുകള്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും തയ്യാറാകുമോ ?

*266

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ നിയമനവും നവീകരണവും 

ശ്രീ. സി. എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി. യു. കുരുവിള 
,, മോന്‍സ് ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)2011-ന് ശേഷമുള്ള എയ്ഡഡ് സ്കൂള്‍-കോളേജ് തലങ്ങളിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ നവീകരണത്തിന് നല്‍കിവരുന്ന സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

*267

ബൈപാസ് റോഡുകളുടെ നിര്‍മ്മാണം 

ശ്രീ. റ്റി. വി. രാജേഷ് 
,, വി. ശിവന്‍കുട്ടി 
,, എ. പ്രദീപ്കുമാര്‍ 
ഡോ. കെ. ടി. ജലീല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഏതെല്ലാം ബൈപാസ് റോഡുകളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്; നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ബി)ഇവ ഓരോന്നിന്‍റെയും നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; 

(സി)ഫണ്ടിന്‍റെ ലഭ്യത ബൈപാസ് റോഡുകളുടെ നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ടോ; 

(ഡി)ബൈപാസ് റോഡുകളുടെ നിര്‍മ്മാണം വൈകുന്നതുമൂലം ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നതും റോഡപകടങ്ങള്‍ പെരുകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ബൈപാസ് റോഡുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

*268

ജലാശയങ്ങളുടെ സ്കെച്ചുകളും പ്ലാനുകളും കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി 

ശ്രീ.പി. ഉബൈദുളള 
,, സി.മമ്മൂട്ടി 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍ 
,, എന്‍.എ നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യുവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ കായലുകള്‍, തടാകങ്ങള്‍, മറ്റു ജലസംഭരണികള്‍ എന്നിവ സംബന്ധിച്ച് കേരളപ്പിറവിക്കു മുന്‍പ് റവന്യു വകുപ്പിന്‍റെ കൈവശമുളള സ്കെച്ചുകളും, പ്ലാനുകളും എപ്പോഴെങ്കിലും പുന:പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇവയുടെ പകര്‍പ്പുകളോ വിവരങ്ങളോ ജലവിഭവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കുമോ; 

(സി)ഇത്തരം സ്കെച്ചുകളും, പ്ലാനുകളും അനുബന്ധ വിവരങ്ങളും ക്രോഡീകരിച്ച് ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?

*269

സപ്ലൈകോയുടെ പ്രവര്‍ത്തനം 

ശ്രീ. സാജുപോള്‍ 
,, എ. കെ. ബാലന്‍ 
,, എളമരം കരീം 
,, പി. കെ. ഗുരുദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സപ്ലൈകോയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രതിസന്ധിക്കിടയാക്കിയ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ബി)കന്പോളത്തില്‍ ഇടപെടുന്നതിന് സപ്ലൈകോയ്ക്ക് ലഭിക്കേണ്ട ധനസഹായം ലഭിക്കാത്തതാണ് പ്രതിസന്ധിക്കുള്ള മുഖ്യകാരണം എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കെടുകാര്യസ്ഥതയും അഴിമതികളും നിര്‍ബാധം തുടരുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ എന്തുതുക കുടിശ്ശിക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; ഇത് എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ; 

(ഡി)സപ്ലൈകോ നേരിടുന്ന സാന്പത്തിക പ്രതിസന്ധി പൊതുവിതരണ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചതുമുലമുണ്ടായിട്ടുള്ള അമിത വിലവര്‍ദ്ധന തടയുന്നതിനും പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

*270

അധ്യാപക തസ്തിക നിര്‍ണ്ണയം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, ബാബു എം. പാലിശ്ശേരി 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് അധ്യാപക തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടോ; ഇതിന്‍പ്രകാരം അധികം വരുന്ന അധ്യാപകരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി) തസ്തിക നിര്‍ണ്ണയത്തിന് ഏത് അനുപാതമാണ് മാനദണ്ഡമായി സ്വീകരിച്ചത്; ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കും വിധമായിരുന്നോ; 

(സി) തസ്തിക നിര്‍ണ്ണയത്തില്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്നും വ്യതിചലിക്കാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമാക്കാമോ; 

(ഡി) സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ വ്യത്യസ്ത അനുപാതമാണോ സ്വീകരിച്ചിട്ടുള്ളത്; കാരണം വ്യക്തമാക്കാമോ; 

(ഇ) ഇപ്പോള്‍ അധികമായി കണക്കാക്കിയിട്ടുള്ള അധ്യാപകരെ അധ്യാപക ബാങ്കിലേക്ക് മാറ്റിയിട്ടുണ്ടോ; ഇവര്‍ക്ക് തുടര്‍ന്നും ശന്പളം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.