|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*211
|
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം
ശ്രീ. കെ. രാധാകൃഷ്ണന്‍
,, ജി. സുധാകരന്‍
'' പി. ശ്രീരാമകൃഷ്ണന്‍
'' സി. കൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിശേഖരത്തില്‍ നിന്നും പല അമൂല്യവസ്തുക്കളും കടത്തിയിട്ടുണ്ട് എന്ന വിദഗ്ദ്ധസമിതി മുന്‍ അദ്ധ്യക്ഷന്‍റെ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ എന്ത് അനേ്വഷണം നടത്താനാണ് ആലോചിക്കുന്നതെന്ന് അറിയിക്കാമോ;
(ബി)ഇക്കാര്യത്തില്‍ രാജകുടുംബവും സര്‍ക്കാരും ഒത്തുകളിച്ചെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് അനേ്വഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ;
(സി)അമൂല്യനിധിശേഖരത്തിന്‍റെ നഷ്ടത്തെക്കുറിച്ച് ബാഹ്യ ഏജന്‍സിയെക്കൊണ്ട് അനേ്വഷിപ്പിക്കാന്‍ തയ്യാറാകുമോ?
|
*212 |
ജലവിഭവ ലഭ്യത
ശ്രീ. സി. മോയിന്‍കുട്ടി
,, സി. മമ്മൂട്ടി
,, റ്റി. എ. അഹമ്മദ് കബീര്‍
,, പി. കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ വിശദമാക്കുമോ;
(ബി)സ്വാഭാവിക നീരൊഴുക്കുകളുടെ സംരക്ഷണം, അവ മാലിന്യമുക്തമാക്കല്‍ എന്നിവയ്ക്കായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ശുദ്ധജല ലഭ്യതയും ഉപയോഗവും സംബന്ധിച്ച കണക്ക് ശേഖരിക്കാറുണ്ടോ; എങ്കില്‍ 2012-13, 2013-14 വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമാക്കുമോ?
|
*213 |
കൃത്രിമമായി
പഴുപ്പിച്ച
പഴങ്ങളുടെ
വില്പന
തടയാന്‍
നടപടി
ശ്രീ. സി.പി. മുഹമ്മദ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, വി.ഡി.സതീശന്‍
,, ബെന്നി ബെഹനാന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് മാന്പഴം അടക്കമുള്ള പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിപണിയിലെത്തിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി)ഇത്തരത്തില്‍ കൃത്രിമമായി പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഈ രാസവസ്തുക്കള്‍ ഏതുതരത്തില്‍ മനുഷ്യശരീരത്തെ ബാധിക്കുമെന്ന് പഠനം നടത്താനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)മാന്പഴ സീസണ്‍ മുഴുവന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് വിപണിയില്‍ പരിശോധന ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*214 |
നാഷണല്‍ അക്രഡിറ്റേഷന്‍ ലാബുകളിലെ മരുന്ന് പരിശോധന
ശ്രീ. കെ. എം. ഷാജി
,, എന്‍. എ. നെല്ലിക്കുന്ന്
'' പി. ഉബൈദുള്ള
'' കെ. എന്‍. എ. ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനുള്ള മരുന്നുകളുടെ പരിശോധന നാഷണല്‍ അക്രഡിറ്റേഷന്‍ ഉള്ള ലാബില്‍ നടത്തണമെന്ന നിബന്ധന മരുന്നു വിതരണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തിനകത്ത് നിലവില്‍ അക്രഡിറ്റേഷന്‍ ഉള്ള എത്ര ലാബുകളുണ്ട്; അവയില്‍ സര്‍ക്കാരിന്‍റെ കീഴിലുള്ളവ ഏതെല്ലാം എന്ന് വെളിപ്പെടുത്തുമോ?
|
215 |
ഐ.ടി. മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കല്‍
ശ്രീ. ബി. സത്യന്‍
,, സാജു പോള്‍
,, ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ഐ.ടി. മേഖലയില്‍ പണിയെടുക്കുന്നവര്‍ കടുത്ത ചൂഷണത്തിനിരയാകുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഐ.ടി. മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കാന്‍ തയ്യാറാകുമോ;
(സി)ജീവനക്കാരുടെ അസോസിയേഷനുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറാകുമോ;
(ഡി)കന്പനികളില്‍ തൊഴില്‍ വകുപ്പ് ഏതെങ്കിലും തരത്തിലുളള പരിശോധന നടത്താറുണ്ടോ;
(ഇ)സംസ്ഥാനത്തെ ഐ.ടി. കന്പനികളിലെ തൊഴിലാളികള്‍ എത്രയാണെന്ന കണക്കുകള്‍ തൊഴില്‍ വകുപ്പില്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ?
|
*216 |
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യം
ശ്രീ. എം. ഉമ്മര്‍
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
'' എന്‍. ഷംസുദ്ദീന്‍
'' കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ എത്രത്തോളം പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)2013-14 അധ്യയന വര്‍ഷം എത്ര വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റല്‍ സൌകര്യം ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ ;
(സി)അടുത്ത വര്‍ഷം ഹോസ്റ്റല്‍ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എറ്റെടുത്തിട്ടുള്ള പദ്ധതികളുടെ വിശദവിവരം നല്കുമോ ?
|
*217 |
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
,, ഇ. കെ. വിജയന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് എത്ര ഹോട്ടലുകളുണ്ട്; ഇതില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുത്തിട്ടുള്ള എത്ര ഹോട്ടലുകളുണ്ട്; ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
(സി)ഹോട്ടലുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും മികച്ച ഭക്ഷണം ലഭ്യമാക്കുന്നതിനും എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
*218 |
താലൂക്ക് ആശുപത്രികളിലെ അപര്യാപ്തതകള്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ സ്ഥിരമായി ഒഴിഞ്ഞു കിടക്കുന്ന വിഭാഗങ്ങളില്‍ എന്‍.ആര്‍.എച്ച്.എം ല്‍ നിന്നല്ലാതെ സ്ഥിര നിയമനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;
(ബി)അനസ്തേഷ്യ വിഭാഗം പ്രവര്‍ത്തിക്കാത്ത താലൂക്ക് ആശുപത്രികള്‍ കൊല്ലം ജില്ലയില്‍ എത്രയുണ്ടെന്ന് വിശദമാക്കുമോ ;
(സി)മതിയായ തിയറ്റര്‍, അനസ്തേഷ്യ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൈനര്‍ ഓപ്പറേഷന്‍ പോലും ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളേജിലേക്കോ റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?
|
*219 |
ജെയിംസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എം.എ. ബേബി
,, എം. ഹംസ
,, എ. പ്രദീപ്കുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കേണ്ട ജെയിംസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)മെയ് 31-നകം പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ലംഘിച്ച മാനേജ്മെന്‍റുകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുന്നതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)മേല്‍നോട്ട സമിതിയെ നോക്കുകുത്തിയാക്കുന്ന മാനേജ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് അറിയിക്കാമോ;
(ഡി)വിദ്യാര്‍ത്ഥി താല്പര്യം സംരക്ഷിക്കാന്‍ സമിതിയെ പുന:സംഘടിപ്പിച്ചു ശക്തിപ്പെടുത്താന്‍ തയ്യാറാകുമോ?
|
*220 |
അന്യസംസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന സൌകര്യം
ശ്രീ. സാജു പോള്‍
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. ബാബു എം പാലിശ്ശേരി
ഡോ. കെ.ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കരാറുകാരോ സ്ഥാപന ഉടമകളോ മാന്യമായ താമസസൌകര്യം ഒരുക്കിന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ലേബര്‍ ക്യാന്പുകളില്‍ പരിശോധന നടത്തി അടിസ്ഥാന സൌകര്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;
(ബി)ന്യായമായ നിരക്കില്‍ മാന്യമായ താമസസൌകര്യം ഒരുക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി യഥാര്‍ത്ഥ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?
|
*221 |
ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
,, എന്‍. ഷംസുദ്ദീന്‍
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എം. ഉമ്മര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് വിപണനം നടത്തുന്ന ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, സാക്ഷ്യപ്പെടുത്തുന്നതിനും നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;
(ബി)ഗുണനിലവാരമില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ വിപണിയിലുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികള്‍ വ്യക്തമാക്കുമോ;
(സി)വ്യാജപരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കുകയും മരുന്നിന്‍റെ പുതിയ കോന്പിനേഷനുകള്‍ ഫലപ്രദമായി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമോ?
|
*222 |
ഡി.റ്റി.പി.സി. ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
,, പി. ഉബൈദുള്ള
,, കെ. എം. ഷാജി
,, എന്‍. എ. നെല്ലിക്കുന്ന്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകള്‍ ടൂറിസം മേഖലയുടെ വികസനത്തിന് ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച വിശദ വിവരം നല്‍കുമോ;
(ബി)ഇവയുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ സംബന്ധിച്ച വിശദവിവരം നല്കുമോ;
(സി)കൌണ്‍സിലിന്‍റെ ഘടനയെയും നിലവില്‍ അനുവദിച്ചിട്ടുള്ള ജീവനക്കാരെയും സംബന്ധിച്ച വിശദവിവരം നല്‍കുമോ ?
|
*223 |
ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് നവീകരണം
ശ്രീ. ആര്‍ സെല്‍വരാജ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
'' ജോസഫ് വാഴക്കന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് നവീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം സൌകര്യങ്ങളാണ് നവീകരണം വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)എത്ര ഭാഷകളിലാണ് വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)വിനോദസഞ്ചാര വളര്‍ച്ചയ്ക്ക് വെബ്സൈറ്റ് നവീകരണം എത്രമാത്രം സഹായകരമാകുമെന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*224 |
രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകളുടെ സേവനം
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഫാര്‍മസി ആക്്ടിന്‍റെ സെക്ഷന്‍ 42 അനുസരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും യോഗ്യതയുള്ള രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണെന്നുള്ള വ്യവസ്ഥ ലംഘിക്കപ്പെടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അപ്രകാരം യോഗ്യതയുള്ള രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്ത ഫാര്‍മസികളും മെഡിക്കല്‍ സ്റ്റോറുകളും കേരളത്തിലുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)ഫാര്‍മസിസ്റ്റുകളുടെ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചുള്ള ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിലെ കാലതാമസം ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കുമോ?
|
*225 |
ദേശീയ ജലപാതയുടെ നിര്‍മ്മാണം
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
,, പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൊല്ലം-കോട്ടപ്പുറം ജലപാതയെ ദേശീയ ജലപാതയായി പ്രഖ്യാപിച്ചത് എന്നാണ്; പ്രസ്തുത ജലപാതയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്;
(ബി)ദേശീയ ജലപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ എത്ര ശതമാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു;
(സി)പ്രസ്തുത ജലപാതയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നഘടകങ്ങള്‍ എന്തെല്ലാമാണ്;
(ഡി)ദേശീയ ജലപാതയുടെ നിര്‍മ്മാണം മിഷന്‍ 676-ല്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*226 |
യുവാക്കളില്‍ അസ്ഥിരോഗം വര്‍ദ്ധിക്കുന്നതായുള്ള പഠന റിപ്പോര്‍ട്ട്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. എസ്. സുനില്‍ കുമാര്‍
,, പി. തിലോത്തമന്‍
,, ജി. എസ്. ജയലാല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് യുവാക്കളില്‍ അസ്ഥിരോഗം വര്‍ദ്ധിക്കുന്നതായുള്ള ഹാര്‍വാര്‍ഡ് മെഡിക്കല്‍ സര്‍വ്വകലാശാലയും അസ്ഥിരോഗ വിദഗ്ദ്ധരും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആ പഠന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി) ഈ പഠന റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ ഇത്തരം രോഗങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കും, രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?
|
*227 |
ഹൈറേഞ്ച് ഇക്കോ ടൂറിസം പദ്ധതി
ശ്രീ. കെ. അജിത്
,, ഇ. കെ. വിജയന്‍
,, ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് മലയോര ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു ഹൈറേഞ്ച് ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;
(ബി)തലസ്ഥാന ജില്ലയില്‍ ഈ പദ്ധതിയുടെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികള്‍ ഏതെല്ലാം ;
(സി)ഹൈറേഞ്ച് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ ?
|
*228 |
മാരകമായ "മെര്‍സ്' രോഗം കേരളത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
,, കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,, കെ.കുഞ്ഞിരാമന്‍ (ഉദുമ)
ശ്രീമതി കെ.എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളീയര്‍ ധാരാളമുള്ള സൌദി അറേബ്യയില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള മാരകമായ "മെര്‍സ്' കേരളത്തിലേക്ക് വ്യാപിക്കാതിരിക്കാനായി സര്‍ക്കാര്‍ എന്തൊക്കെ കരുതല്‍ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(ബി)വിമാനത്താവളങ്ങളില്‍ ഇതിനായി ഏതെങ്കിലും തരത്തിലുള്ള പരിശോധനാ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
(സി)ഈ രോഗം കണ്ടെത്താനായുള്ള വൈറസ് പരിശോധനാ സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ടോ?
|
*229 |
"ഒരു പഞ്ചായത്തില്‍ ഒരു കുളം' പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ഹൈബി ഈഡന്‍
,, ജോസഫ് വാഴക്കന്‍
,, വി. ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)"ഒരു പഞ്ചായത്തില്‍ ഒരു കുളം' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാംതരത്തിലുള്ള ധനസഹായങ്ങളാണ് പ്രസ്തുത പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?
|
*230 |
ശബരിമല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി സൌഹാര്‍ദ്ദ നയം രൂപീകരിക്കാന്‍ നടപടി
ശ്രീ.എം.പി. വിന്‍സെന്‍റ്
,, പി.സി. വിഷ്ണുനാഥ്
,, കെ. ശിവദാസന്‍ നായര്‍
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ശബരിമലയിലെ കാനനപാത പരിസ്ഥിതി സൌഹാര്‍ദ്ദ രീതിയില്‍ നവീകരിക്കുമോ;
(ബി)ശബരിമലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇക്കോ ഫ്രെണ്ട്ലി നയം നടപ്പിലാക്കുമോ;
(സി)ശബരിമല തീര്‍ത്ഥാടകര്‍ പന്പാനദിയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മാലിന്യവസ്തുക്കളും മൂലം ഉണ്ടാകുന്ന നദീമലിനീകരണം തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ ?
|
*231 |
നഴ്സുമാരുടെ മിനിമം വേതനം ഉറപ്പുവരുത്തല്‍
ശ്രീ. ഷാഫി പറന്പില്‍
,, ലൂഡി ലൂയിസ്
,, എം.എ. വാഹീദ്
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്വകാര്യ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്; വിശദമാക്കുമോ;
(ബി)സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാരിതര സ്വകാര്യ സ്ഥാപനങ്ങളിലെ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി എന്തെല്ലാം നടപടികളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*232 |
ഉന്മൂലനം ചെയ്തിരുന്ന രോഗങ്ങളുടെ തിരിച്ചുവരവ്
ശ്രീ. പി.കെ. ബഷീര്‍
'' റ്റി.എ. അഹമ്മദ് കബീര്‍
'' പി.ബി. അബ്ദുള്‍ റസാക്
'' അബ്ദുറഹിമാന്‍ രണ്ടത്താണി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഊര്‍ജ്ജിതമായ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്തിരുന്ന പല രോഗങ്ങളും വീണ്ടും കണ്ടുതുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)അതിനാധാരമായ കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കുമോ ;
(സി)സംസ്ഥാനത്തിനകത്തേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അടിയന്തിരമായി ഇക്കാര്യം പരിശോധിക്കുമോ ?
|
*233 |
ജലവിമാന സര്‍വ്വീസ് പദ്ധതി
ശ്രീ. മുല്ലക്കര രത്നാകരന്‍
,, പി. തിലോത്തമന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. രാജു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ജല വിമാന സര്‍വ്വീസ് ആരംഭിച്ചതെന്നാണ്; ഈ പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെയായി ഏതെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ജല വിമാന സര്‍വ്വീസ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍വ്വീസുകള്‍ നടത്തുന്നതിന് ഇപ്പോള്‍ എത്ര വിമാനങ്ങള്‍ കൈവശമുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ജലവിമാന സര്‍വ്വീസുകള്‍ നടത്തുന്നതിനെതിരെ എവിടെയെങ്കിലും പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
*234 |
കുട്ടനാട് പാക്കേജിലൂടെ നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ.ജി. സുധാകരന്‍
,, സി.കെ. സദാശിവന്‍
,, ആര്‍. രാജേഷ്
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കുട്ടനാട് പാക്കേജിലൂടെ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി അറിയിക്കുമോ;
(ബി)പ്രസ്തുത പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിന്‍റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കുമോ;
(സി)തുക അനുവദിക്കുന്നതിലും തുക വിനിയോഗിക്കുന്നതിലും കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ ?
|
*235 |
ദേവസ്വം നിയമനങ്ങളിലെ സംവരണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പി. കെ. ഗുരുദാസന്‍
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളിലേക്കുളള നിയമനത്തില്‍ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനെക്കുറിച്ച് പരിശോധന നടത്തിയിരുന്നോ; എങ്കില്‍ വിശദമാക്കാമോ;
(ബി)ഈ സ്ഥാപനങ്ങളിലേക്കുളള നിയമനങ്ങളില്‍ സംവരണതത്വം പാലിക്കണമെന്ന പട്ടികജാതി ക്ഷേമസമിതിയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് അറിയിക്കുമോ?
|
*236 |
ജലസേചന-കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം
ശ്രീ. സി. കെ. നാണു
,, മാത്യു റ്റി. തോമസ്
'' ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജലസേചനപദ്ധതികളും കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)സംസ്ഥാനത്ത് പൂര്‍ത്തീകരിക്കപ്പെടാത്ത എത്ര ജലസേചന, ശുദ്ധജല പദ്ധതികള്‍ ഇപ്പാള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
(സി)അതില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഡി)ഉപേക്ഷിക്കാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*237 |
വെള്ളക്കരം വര്‍ദ്ധനയുടെ നിരക്ക്
ശ്രീമതി ഗീതാ ഗോപി
ശ്രീ. സി.ദിവാകരന്‍
,, വി.ശശി
,, കെ. രാജു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളായിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്നുമുതല്‍ വര്‍ദ്ധിച്ച നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വെള്ളക്കരത്തിന്‍റെ നിലവിലുള്ള മിനിമം നിരക്ക് എത്രയാണ്; ഇത് എത്രയായി വര്‍ദ്ധിക്കും;
(സി)ഗാര്‍ഹികേതര വിഭാഗങ്ങള്‍ക്കുള്ള വെള്ളത്തിന് കിലോലിറ്ററിന് നിലവിലുള്ള നിരക്ക് എത്ര; വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിരക്ക് എത്ര; വിശദാംശം നല്‍കുമോ?
|
*238 |
സ്വകാര്യമേഖയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം
ശ്രീ. പാലോട് രവി
'' എം.പി. വിന്‍സെന്‍റ്
'' ആര്‍. സെല്‍വരാജ്
'' പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍പരമായ സംരക്ഷണത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം ഉറപ്പ് വരുത്തുന്നതില്‍ എത്രത്തോളം പുരോഗതി ഉണ്ടായിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)സ്വകാര്യ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;
(ഡി)സ്വകാര്യ മേഖലയിലെ തൊഴില്‍പരമായ ചൂഷണം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
*239 |
റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം
ശ്രീ. പി.കെ. ഗുരുദാസന്‍
,, വി. ചെന്താമരാക്ഷന്‍
,, എ. പ്രദീപ്കുമാര്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജലഅതോറിറ്റിയില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ;
(ബി)ഉന്നത ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ റണ്ണിംഗ്കോണ്‍ട്രാക്ട് കരാറുകാര്‍ 80 കോടിയോളം രൂപ തട്ടിയെടുത്തതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനേ്വഷണം നടത്തിയിരുന്നോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)കൃത്രിമങ്ങള്‍ തടയാനായി പുതുതായി എന്തെങ്കിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
*240 |
ആശാവര്‍ക്കേഴ്സിന്‍റെ പ്രവര്‍ത്തനവും ഓണറേറിയവും
ശ്രീ. എളമരം കരീം
,, ഇ. പി. ജയരാജന്‍
,, എം. ചന്ദ്രന്‍
,, എസ്. ശര്‍മ്മ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആരോഗ്യമേഖലയില്‍ ആശ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്)കളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;
(ബി)കഴിഞ്ഞ 14 മാസമായി ഇവര്‍ക്ക് ഓണറേറിയം നല്‍കാത്തതിന്‍റെ കാരണം അറിയിക്കുമോ ; ഓണറേറിയം ഉടനടി വിതരണം ചെയ്യാന്‍ തയ്യാറാകുമോ ;
(സി)ആശ വര്‍ക്കേഴ്സിന്‍റെ ഓണറേറിയം നല്‍കാനായി കേന്ദ്ര ധനസഹായമെത്രയെന്നും സംസ്ഥാന വിഹിതമെത്രയെന്നും അറിയിക്കുമോ ?
|
<<back |
|