|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >13th
KLA >11th Session>Starred
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
|
THIRTEENTH
KLA - 11th SESSION
STARRED QUESTIONS AND
ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Q. No |
Questions
|
*781
|
ശ്രീ. വി. ചെന്താമരാക്ഷന്‍
,, എ.കെ. ബാലന്‍
,, എം. ചന്ദ്രന്‍
,, കെ.വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)പാലക്കാട് ജില്ലയിലെ മുതലമടയിലുള്ള
മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍
പ്രയോഗത്തെ തുടര്‍ന്ന് നിരവധി
കുട്ടികള്‍ക്ക് മാനസിക-ശാരീരിക വൈകല്യങ്ങള്‍
ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ അതിന്റെ വിശദാംശം അറിയിക്കാമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും
സര്‍വ്വെയോ പഠനമോ നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിവരം അറിയിക്കാമോ;
(സി)ഇവര്‍ക്കായി ഇതുവരെ എന്തെങ്കിലും
ചികിത്സാ സഹായം നല്‍കുകയുണ്ടായോ;
എങ്കില്‍ അതിന്റെ വിശദാംശം അറിയിക്കാമോ? |
*782
|
ശ്രീ. ആര്‍. സെല്‍വരാജ്
,, തേറമ്പില്‍
രാമകൃഷ്ണന്‍
'' ഡൊമിനിക് പ്രസന്റേഷന്‍
'' എ. റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)പൊതുജനങ്ങള്‍ക്ക് തൊഴില്‍
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും
സംശയങ്ങളും ദൂരീകരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളുണ്ട്; വിശദമാക്കുമോ;
(ബി)ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)പൊതുജനങ്ങളുടെ പരാതികള്‍ക്കും
സംശയങ്ങള്‍ക്കും പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാനം എല്ലാ
തലങ്ങളിലും ഒരുക്കുമോ; വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം
നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
*783
|
ശ്രീ. പി. സി. വിഷ്ണുനാഥ്
,, കെ. മുരളീധരന്‍
,, വി. പി. സജീന്ദ്രന്‍
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് കേരള ടൂറിസം പ്രമോഷന്‍ ആന്റ്
മാര്‍ക്കറ്റിംഗ് സംവിധാനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നും
വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി
സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നും
വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ? |
*784
|
ശ്രീ. പി. ഉബൈദുളള
,, റ്റി. എ.
അഹമ്മദ് കബീര്‍
,, കെ. എം. ഷാജി
,, കെ. എന്‍.എ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ
മരുന്നു പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ;
എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)അനധികൃത മരുന്നു പരീക്ഷണം ഏതെങ്കിലും
കമ്പനികള്‍ നടത്തിയിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)ഇക്കാര്യത്തില്‍ സുപ്രീംകോടതി അടുത്തിടെ
നിര്‍ദ്ദേശിച്ച ഉപാധികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ; ഇതു സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ? |
*785
|
ശ്രീ. ജോസഫ് വാഴക്കന്‍
,, ഷാഫി പറമ്പില്‍
,, എ. പി.
അബ്ദുള്ളക്കുട്ടി
,, വി. റ്റി. ബല്‍റാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ വാട്ടര്‍ അതോറിട്ടിയുടെ
പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇതിനായി എത്ര പദ്ധതികള്‍
അനുവദിക്കുകയുണ്ടായി; വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)മുടങ്ങിക്കിടന്ന പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനും നിലവിലുള്ള
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ? |
*786
|
ശ്രീ. എെ.സി.ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, എ.റ്റി. ജോര്‍ജ്
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
( എ )സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ എ
ഗ്രേഡ് നേടുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോല്‍സാഹനം നല്‍കുന്നതിനുള്ള ഏതെങ്കിലും
പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
(ബി ) എങ്കില്‍ എന്ന് മുതലാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കി തുടങ്ങിയത്;
(സി )ഇൗ സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി പ്രകാരം പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട എ്രത
വിദ്യാര്‍ത്ഥികള്‍ക്ക് എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് വിശദമാക്കാമോ;
(ഡി )ജില്ലാതല സ്കൂള്‍ കലോല്‍സവങ്ങളില്‍ എ
ഗ്രേഡ് നേടുന്ന പട്ടികജാതി വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇൗ പദ്ധതി
പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമോ? |
*787
|
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, പി. ഉബൈദുള്ള
,, കെ. എന്‍. എ.
ഖാദര്‍
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)ആഭ്യന്തര സീസണല്‍ വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)മണ്‍സൂണ്‍ ടൂറിസം പദ്ധതിക്കായി
എന്തൊക്കെ ഏര്‍പ്പാടുകള്‍
ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷത്തെ ശുഷ്ക്കമായ
മണ്‍സൂണ്‍ പ്രസ്തുത പദ്ധതിയെ ഏതുവിധം
ബാധിച്ചുവെന്നും വിലയിരുത്തിയിട്ടുണ്ടോ ;
(സി)മഞ്ഞുകാലത്ത് തെക്കേ ഇന്ത്യയിലേക്ക്
വിനോദസഞ്ചാരം നടത്തുന്ന ഉത്തരേന്ത്യന്‍
സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍
വേണ്ട നടപടികള്‍ മുന്‍കൂര്‍ സ്വീകരിക്കുമോ ? |
*788
|
ശ്രീ. ബെന്നി ബെഹനാന്‍
,, ലൂഡി ലൂയിസ്
,, എ. റ്റി. ജോര്‍ജ്
,, വി. ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)കുടിവെള്ളത്തിനും ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കുമായി കിണറുകള്‍
ജലസമൃദ്ധമാക്കുന്നതിന് എന്തെല്ലാം
കാര്യങ്ങളാണ് കിണര്‍ റീചാര്‍ജിംഗ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
*789
|
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എളമരം കരീം
,, ജെയിംസ് മാത്യു
,, പി.റ്റി.എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)മുന്‍വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച
വരള്‍ച്ചാപ്രതിരോധപദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)പദ്ധതിയുടെ നടത്തിപ്പ് അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(സി)പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തു നടത്തിയ
പ്രവര്‍ത്തനങ്ങളും അതിനായി ചെലവഴിച്ച
തുകയെത്രയെന്നും അറിയിക്കുമോ? |
*790
|
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, ഇ.പി. ജയരാജന്‍
,, വി. ശിവന്‍കുട്ടി
,, ബി. സത്യന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ലൊരു
പങ്കും ശോച്യാവസ്ഥയിലാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അത്
പരിഹരിക്കാനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ബി)മുന്‍വര്‍ഷം പ്രഖ്യാപിച്ച നവീകരണ
പദ്ധതികള്‍ എന്തൊക്കെയായിരുന്നുവെന്നും
അതില്‍ എത്രമാത്രം നടപ്പാക്കിയെന്നും
വ്യക്തമാക്കുമോ;
( സി)തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍
രോഗികള്‍ തമ്മിലടിച്ചു രണ്ടു പേര്‍
മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷണം
നടത്തിയിരുന്നോ ; എങ്കില്‍ അതിന്റെ വിശദാംശം
നല്‍കുമോ;
(ഡി)ആശുപത്രിയിലെ സ്ഥിതിഗതി മനസ്സിലാക്കി
മനുഷ്യാവകാശ കമ്മീഷന്‍ എന്തെങ്കിലും
ഉത്തരവിട്ടിരുന്നോ; എങ്കില്‍ എന്തായിരുന്നു
ഉത്തരവ് ; അതിന്റെ കാരണം വെളിപ്പെടുത്തുമോ? |
*791
|
ശ്രീ. വര്‍ക്കല കഹാര്‍
,, ഹെെബി ഇൗഡന്‍
'' ജോസഫ്
വാഴക്കന്‍
'' പി.എ.
മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും
ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ ;
വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി)ആരുടെയെല്ലാം സഹകരണമാണ് ഇതിനു വേണ്ടി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ? |
*792
|
ശ്രീ. കെ. അച്ചുതന്‍
,, എം. എ. വാഹീദ്
,, ഡൊമിനിക് പ്രസന്റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)കുറഞ്ഞ കൂലി ലഭിക്കുന്ന തൊഴിലാളികള്‍ക്ക്
സ്വന്തമായ വാസസ്ഥലം നല്‍കുന്നതിന് മിതമായ
നിരക്കില്‍ ഫ്ലാറ്റ് നിര്‍മ്മിച്ച്
നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഭവനനിര്‍മ്മാണ ചെലവ് കുതിച്ചുയരുന്ന
സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി
തൊഴിലാളികള്‍ക്ക് എത്രമാത്രം സഹായകരമാകും
എന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദമാക്കുമോ
;
|
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ? |
*793
|
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, എ. പ്രദീപ്കുമാര്‍
,, റ്റി.വി. രാജേഷ്
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സ്വകാര്യ സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം
സംബന്ധിച്ചുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ
പരിഹരിക്കുന്നതാണെന്ന് മന്ത്രി നല്‍കിയ
ഉറപ്പിനെ തുടര്‍ന്ന് എന്തെങ്കിലും
ചര്‍ച്ചകള്‍ നടത്തിയിരുന്നോ; എങ്കില്‍
അതിന്റെ വിശദാംശം അറിയിക്കാമോ;
(ബി)മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെ എത്ര
സീറ്റുകള്‍ക്കാണ് പൊതു മെറിറ്റ് ലിസ്റ്റില്‍
നിന്ന് പ്രവേശനം ലഭിക്കുകയെന്ന്
അറിയിക്കാമോ;
(സി)സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി
പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്ന
മാനേജ്‍മെന്റുകള്‍ക്കെതിരെ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്? |
*794
|
ശ്രീ. കെ. അജിത്
,, സി. ദിവാകരന്‍
,, ജി.എസ്. ജയലാല്‍
,, വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)തീരദേശ ഗ്രാമങ്ങളില്‍ നിന്നും
നിര്‍മ്മാര്‍ജ്ജനം ചെയ്ത ചില മാരക
രോഗങ്ങള്‍ വീണ്ടും കണ്ടു തുടങ്ങിയിട്ടുള്ള
വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രതിരോധ നടപടികളില്‍ വീഴ്ച
വന്നിട്ടുണ്ടോ; വീണ്ടും ശക്തമാക്കാന്‍ എന്തു
പദ്ധതികളാണുള്ളതെന്ന് വിശദമാക്കുമോ;
(സി)തീരദേശ ഗ്രാമങ്ങളില്‍ പ്രതിരോധ
കുത്തിവെയ്പുകളും ബോധവല്‍ക്കരണവും
നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍
സ്വീകരിക്കുമോ? |
*795
|
ശ്രീ. എളമരം കരീം
,, ജെയിംസ് മാത്യു
,, ബാബു എം. പാലിശ്ശേരി
,, പി. റ്റി. എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പീടികകളിലും ചില്ലറ
വില്പനശാലകളിലും അടിസ്ഥാന സൗകര്യങ്ങള്‍
പോലുമില്ലാതെ പന്ത്രണ്ട് മണിക്കൂറോളം
പണിയെടുക്കുന്ന ഇവര്‍ക്ക് മിനിമം വേതനം
പോലും ലഭിക്കുന്നില്ലെന്നതുമായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ പരിശോധന
നടത്താറുണ്ടോ; എങ്കില്‍ കണ്ടെത്തല്‍
എന്തായിരുന്നു; അടിസ്ഥാനസൗകര്യവും മിനിമം
വേതനവും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)സംസ്ഥാനത്ത് ചെറുകിട-ചില്ലറ
വില്പനശാലകളില്‍ പണിയെടുക്കുന്നവരുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ഡി)കേരള പീടിക വാണിജ്യ സ്ഥാപന തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം അവലോകനം
ചെയ്തിരുന്നോ; വിശദാംശം നല്‍കുമോ;
(ഇ)പീടിക തൊഴിലാളി ക്ഷേമനിധിയില്‍ എത്ര
അംഗങ്ങളുണ്ടെന്ന് വെളിപ്പെടുത്താമോ? |
*796
|
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, രാജു എബ്രഹാം
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി കെ.എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)അതിരൂക്ഷമായ വരള്‍ച്ചയും കാലാവസ്ഥാ
വ്യതിയാനവും കണക്കിലെടുത്ത്
ജലസംരക്ഷണത്തിനായി ചെക്കുഡാമുകളും
റെഗുലേറ്ററുകളും നിര്‍മ്മിക്കുന്നതിനായി
മുന്‍വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതിയുടെ അവലോകനം നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)എത്ര ചെക്കുഡാമുകളും റെഗുലേറ്ററുകളും
നിര്‍മ്മിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നതെന്നും അതില്‍
എത്രയെണ്ണം പൂര്‍ത്തിയാക്കിയെന്നും
അറിയിക്കുമോ;
(സി)ഇതിനായി ഇതുവരെ എന്തുതുക
ചെലവഴിച്ചെന്നും ഇനി പദ്ധതി
പൂര്‍ത്തീകരിക്കാനായി എന്തു തുകകൂടി
വേണ്ടിവരുമെന്നുമാണ്
കണക്കാക്കിയിരിക്കുന്നതെന്നും അറിയിക്കുമോ? |
*797
|
ശ്രീ. സി.പി. മുഹമ്മദ്
,, എം.എ. വാഹീദ്
,, ഹൈബി ഈഡന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍
മോളിക്യൂലാര്‍ ഡയഗ്നോസിസ് വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം തരത്തിലുള്ള ആശുപത്രികളിലാണ്
ഇതിന് സൗകര്യമൊരുക്കി യിരിക്കുന്നത്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അനുയോജ്യമായ എല്ലാ ആശുപത്രികളിലും ഈ
വിഭാഗത്തിന്റെ പ്രവര്‍ത്തനം
ആരംഭിക്കുമോ; വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന്
എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍
ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്;
വിശദമാക്കാമോ? |
*798
|
ശ്രീ. ജി. സുധാകരന്‍
,, എം. എ. ബേബി
,, സി. കെ. സദാശിവന്‍
,, എ. എം. ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)തീരപ്രദേശങ്ങളിലെയും കുട്ടനാട്ടിലെയും
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി
ഡീസലൈനേഷന്‍ പ്രോജക്ടുകള്‍
പ്രഖ്യാപിച്ചിരുന്നോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രോജക്ടുകളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)പ്രോജക്ടുകളില്‍ നിന്ന് എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചുവെന്നും ഇതിനായി എന്തു തുക
ചെലവഴിച്ചെന്നും അറിയിക്കുമോ? |
*799
|
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, കെ. വി. അബ്ദുള്‍ ഖാദര്‍
,, കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ ജലപാതകളുടെ വികസനത്തിനായി
സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;
(ബി)കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത എന്നു
മുതല്‍ ഗതാഗതയോഗ്യമാക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത് ;
ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയിക്കുമോ
;
(സി)കോട്ടപ്പുറം-നീലേശ്വരം, കൊല്ലം-കോവളം
ജലപാത വികസിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോ ;
എങ്കില്‍ അതിനായി എന്തൊക്കെ നടപടികള്‍
ഇതുവരെ സ്വീകരിച്ചെന്ന്
അറിയിക്കുമോ ? |
*800 |
ശ്രീ. കെ. രാധാകൃഷ്ണന്‍
ഡോ. ടി.എം. തോമസ് എെസക്
ശ്രീ. പുരുഷന്‍ കടലുണ്ടി
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
( എ )പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റ് പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട ജനതയുടെ പുരോഗതിക്കായി
എന്തെങ്കിലും നയം
രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി ) വികേന്ദ്രീകൃതാസൂത്രണ പ്ര്രകിയ
വിജയകരമായി നടപ്പിലാക്കിയതിനാല്‍ പ്രസ്തുത
വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ
ലഘൂകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി )എങ്കില്‍ പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതിക്കാലത്ത് പ്രസ്തുത ജനവിഭാഗത്തിനു
വേണ്ടിയുള്ള ഓരോ പദ്ധതി നടപ്പാക്കുന്നതിലും
വികേന്ദീകൃതാസൂത്രണ പ്രക്രിയ
ഉറപ്പാക്കിയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
*801 |
ശ്രീ. മാത്യു റ്റി. തോമസ്
,, സി.കെ. നാണു
ശ്രീമതി ജമീലാ പ്രകശം
ശ്രീ. ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)ആരോഗ്യ വകുപ്പിന്റെ കീഴില്‍
സൂക്ഷിച്ചിരുന്ന മരുന്നുകള്‍ വ്യാപകമായി
കത്തിച്ച് നശിപ്പിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എവിടെയൊക്കെയാണ് അത്തരം സംഭവങ്ങള്‍
ഉണ്ടായതെന്ന് വ്യക്തമാക്കുമോ ;
(സി)കാലാവധി കഴിയാത്തതടക്കമുള്ള മരുന്നുകള്‍
നശിപ്പിക്കാന്‍ ഉണ്ടായ കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(ഡി)ഇതുമൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക
നഷ്ടം കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ? |
*802 |
ശ്രീ. പി. തിലോത്തമന്‍
,, ഇ. ചന്ദ്രശേഖരന്‍
,, മുല്ലക്കര രത്നാകരന്‍
,, ഇ. കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)വ്യാജവും ഗുണമേന്മയില്ലാത്തതുമായ
മരുന്നുകളുടെ വിപണനം തടയുന്നതിന് എന്തെല്ലാം
സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)മരുന്നുകളുടെ പരിശോധന യഥാസമയം
നടത്തുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്
പരിഹരിക്കുന്നതിന് എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;
(സി)പരിശോധനയ്ക്കായി മരുന്നുകള്‍
കെട്ടിക്കിടക്കുന്നുണ്ടോ; എങ്കില്‍ മൊത്തം
എത്ര മരുന്ന് സാമ്പിളുകള്‍
കെട്ടിക്കിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ? |
*803 |
ശ്രീ. കെ. മുരളീധരന്‍
,, ലൂഡി ലൂയിസ്
,, എം.എ. വാഹീദ്
,, സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)വാട്ടര്‍ അതോറിറ്റിയില്‍ വാട്ടര്‍
കണക്ഷനുള്ള അപേക്ഷാനടപടികള്‍
ലഘൂകരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിച്ചത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനക്ഷമത ഇതുമൂലം എത്രത്തോളം
വര്‍ദ്ധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ? |
*804 |
ശ്രീ. മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ് തോമസ്
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
|
(എ)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ
അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന,
ഗുരുതരമായി പരിക്കേല്‍ക്കുന്ന രോഗികള്‍ക്ക്
പോലും കൃത്യസമയത്ത് വേണ്ട പരിചരണം
ലഭിക്കുന്നില്ലായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
(ബി)തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജ് ആശുപത്രിയുടേതുള്‍പ്പെടെ
അത്യാഹിത വിഭാഗങ്ങളില്‍ മതിയായ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ? |
*805 |
ശ്രീ. രാജു എബ്രഹാം
,, കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,, പി. ശ്രീരാമകൃഷ്ണന്‍
,, കെ. കുഞ്ഞമ്മത്
മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)സാന്ത്വന ചികിത്സയ്ക്കായി സര്‍ക്കാര്‍
ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള
സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
(ബി)നിലവിലുള്ള സംവിധാനത്തിന്റെ
പോരായ്മയെക്കുറിച്ച് അന്വേഷിച്ച്
റിപ്പോര്‍ട്ടു നല്‍കണമെന്ന മനുഷ്യാവകാശ
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം അന്വേഷണം
നടത്തിയോ; വിശദാംശം അറിയിക്കുമോ;
(സി)ഈ രംഗത്തുള്ള പ്രധാന പ്രശ്നം
എന്താണെന്നും അത് പരിഹരിക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും
അറിയിക്കുമോ? |
*806 |
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
,, മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍
അടക്കമുള്ള നദികളുടെ സംയോജനത്തിന് സുപ്രീം
കോടതിയില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം
ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ;
(ബി)എങ്കില്‍ എന്താണ് പ്രസ്തുത
നിര്‍ദ്ദേശമെന്നും ആയത് എന്നാണ്
നല്കിയതെന്നും അറിയിക്കുമോ;
(സി)സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത കേസ്സില്‍
കക്ഷിയായി തര്‍ക്കം ഉന്നയിച്ചിട്ടുണ്ടോ;
(ഡി)നദികളുടെ സംയോജനം സംബന്ധിച്ച
സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത നിലപാട് ഏതൊക്കെ വേദികളില്‍
ഇതിനോടകം ഉന്നയിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ? |
*807 |
ശ്രീ. സണ്ണി ജോസഫ്
,, ബെന്നി ബെഹനാന്‍
,, സി. പി. മുഹമ്മദ്
,, റ്റി. എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിന്
വിവിധ മേഖലകളില്‍ ഇ-പെയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയില്‍
കൃത്രിമം നടത്താതിരിക്കുന്നതിന് പ്രസ്തുത
സംവിധാനം എത്രമാത്രം സഹായകരമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍
എന്തെല്ലാം? |
*808 |
ശ്രീ. എം. ഉമ്മര്‍
,, സി. മോയിന്‍കുട്ടി
,, പി. ബി. അബ്ദുള്‍ റസാക്
,, പി. കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)പട്ടികജാതിയില്‍പ്പെട്ടവര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള
പരിരക്ഷ ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന
കാര്യം പരിശോധിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ പരിശോധനയില്‍ കണ്ടെത്തിയ
അപര്യാപ്തതകള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)അതിക്രമത്തിനിരയാകുന്നവര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന്
വിശദമാക്കുമോ? |
*809 |
ശ്രീ. ബാബു എം. പാലിശ്ശേരി
,, എ. പ്രദീപ്കുമാര്‍
,, പുരുഷന്‍ കടലുണ്ടി
ഡോ. കെ.ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)കുതിരവട്ടത്തെ മാനസികാരോഗ്യ
കേന്ദ്രത്തില്‍ രോഗിയെ മര്‍ദ്ദിച്ചു
കാെലപ്പെടുത്തിയ സംഭവത്തിന്‍െറ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മാനസികാരാേഗ്യ
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്
അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)ആശുപത്രി അധികൃതരുടെ വീഴ്ചയും
സൗകര്യങ്ങളുടെ അപര്യാപ്തതയും
പരിശോധിച്ചിട്ടുണ്ടോ;
(സി)മാനസികാരാേഗ്യ ചികിത്സാ കേന്ദ്രങ്ങളെ
ആധുനീകരിക്കാന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന് അറിയിക്കാമോ ? |
*810 |
ശ്രീ. എ.കെ. ബാലന്‍
'' കെ.കെ.
ജയചന്ദ്രന്‍
'' റ്റി.വി. രാജേഷ്
'' വി.
ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ )കേരള ആയുര്‍വേദ സര്‍വ്വകലാശാല
സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പിലായോ ;
(ബി )ആയുര്‍വേദ സര്‍വ്വകലാശാല കൊണ്ട്
എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്
;
(സി)ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ എവിടെയാണ്;
(ഡി)ഗവേഷണ പ്രധാനമായ സര്‍വ്വകലാശാല
സ്ഥാപനത്തിനു മതിയായ ഫണ്ട് ബജറ്റില്‍
വകയിരുത്തിയിരുന്നോ; എങ്കില്‍ എ്രതയെന്ന്
അറിയിക്കുമോ; ഇതുവരെയുള്ള പ്രവൃത്തി
പുരോഗതി അറിയിക്കുമോ ? |
|
അടിയന്തര
ചോദ്യം
നം: 3 |
<<back |
|
|
|
|
|
|
|
|