STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*181


ആദിവാസി മേഖലയിലെ ശിശുമരണങ്ങള്‍ തടയാന്‍ നടപടി 

ശ്രീമതി കെ.കെ. ലതിക 
ശ്രീ. എ.കെ. ബാലന്‍ 
,, ജെയിംസ് മാത്യൂ 
,, എസ്. രാജേന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവുംയുവജനകാര്യവും കാഴ്ചബംഗ്ലാവും മൃഗശാലയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസിമേഖലയില്‍ ഇപ്പോഴും ശിശുമരണങ്ങള്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശിശുമരണങ്ങള്‍ തടയുന്നതിന് ആദിവാസി മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഒടുവിലത്തെ അവലോകന വിവരങ്ങള്‍ വിശദമാക്കാമോ; 

(സി)ശിശുമരണങ്ങള്‍ തടയുന്നതിനും രോഗപ്രതിരോധം സാധ്യമാക്കുന്നതിനും ഈ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കാമോ?

*182


സംയോജിത ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം 

ശ്രീ. വര്‍ക്കല കഹാര്‍
,, സി. പി. മുഹമ്മദ് 
,, സണ്ണി ജോസഫ് 
,, എം. എ. വാഹീദ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സംയോജിത ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഏതെല്ലാം വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളാണ് സംയോജിത ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്ത് എല്ലായിടത്തും സംയോജിത ചെക്ക് പോസ്റ്റ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

*183


സൌരോര്‍ജ്ജ വൈദ്യൂതി 

ശ്രീ. ലൂഡി ലൂയിസ് 
,, കെ. മുരളീധരന്‍ 
,, വി. ഡി. സതീശന്‍ 
,, എം. പി. വിന്‍സെന്‍റ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും സൌരോര്‍ജ്ജത്തിന് മുന്‍തൂക്കം നല്‍കി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നിയമം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ;് വിശദാംശങ്ങളെന്തെല്ലാം;

(സി)എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള വീടുകള്‍ക്കാണ് പ്രസ്തുത നിയമം ബാധകമാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനുളള നിയമ നിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*184


യുവ സംരംഭകര്‍ക്ക് തുടര്‍ സഹായത്തിനുള്ള പദ്ധതി 

ശ്രീ. ഷാഫി പറന്പില്‍ 
,, ഹൈബി ഈഡന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, വി. റ്റി. ബല്‍റാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)യുവജനസംരംഭകര്‍ക്ക് തുടര്‍ സഹായത്തിന് യുവജനക്ഷേമ ബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)യുവാക്കളില്‍ സംരംഭകമനോഭാവം വളര്‍ത്തി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാന്പത്തികമായി തൃപ്തികരമാക്കുന്നതുവരെ സാന്പത്തിക-സാങ്കേതിക സഹായം നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)ഏതെല്ലാം സാന്പത്തിക ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ? 

*185


കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട് 

ശ്രീ. രാജു എബ്രഹാം 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. കെ. ദാസന്‍ 
,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സാന്പത്തിക അസ്ഥിരത വര്‍ദ്ധിച്ചു വരുന്നതായുളള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ടോ;

(ബി)റവന്യു കമ്മി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു വന്ന ധന ഉത്തരവാദിത്ത നിയമത്തിലെ റവന്യു-ധനകമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായ റിപ്പോര്‍ട്ടിലെ പരാമര്‍ശം പരിശോധിച്ചിട്ടുണ്ടോ; 

(സി)ധന ദുര്‍വിനിയോഗം, പണാപഹരണം തുടങ്ങിയ കേസ്സുകളില്‍ വകുപ്പുതല നടപടികള്‍ സ്വീകരിച്ചില്ല എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ?

*186


കേരള ഭാഗ്യക്കുറി നേരിടുന്ന പ്രതിസന്ധി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, പി. കെ. ഗുരുദാസന്‍ 
,, സി. കൃഷ്ണന്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരള ഭാഗ്യക്കുറി നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ സത്വര നടപടി സ്വീകരിക്കാമോ;

(ബി)കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; നിര്‍ദ്ദേശങ്ങളിന്‍മേല്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വെളിപ്പെടുത്താമോ; 

(സി)ടിക്കറ്റു വില വര്‍ദ്ധിപ്പിച്ചുകൊണ്ട് സമ്മാനങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി ലോട്ടറി മേഖലയെ ഏതെല്ലാം നിലയിലാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ; 

(ഡി)പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാമോ?

*187


സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ആദായ നികുതി ഇളവ് 

 ശ്രീ. ജി. സുധാകരന്‍ 
,, എം. ഹംസ 
,, കെ. വി. വിജയദാസ്
 ,, സി. കെ. സദാശിവന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി അടയ്ക്കുന്നതില്‍ നിന്നും ഐ.ടി. ആക്ട് 80 (പി) അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇതുമൂലം ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും പുതിയ നികുതി ഭാരം അനുഭവപ്പെട്ടിരിക്കുന്നതായി അറിയാമോ; സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് തകര്‍ക്കാനിടയാക്കിയിരിക്കുകയാണെന്നറിയാമോ; 

(സി) കേന്ദ്ര സര്‍ക്കാര്‍ നിലപാട് മൂലമുണ്ടാകുന്ന തകര്‍ച്ചയില്‍ നിന്നും സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

*188


ആദിവാസി മേഖലയിലെ ചൂഷണം 

ശ്രീ. ബി.ഡി.ദേവസ്സി 
,, കെ. രാധാകൃഷ്ണന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവുംയുവജനകാര്യവും കാഴ്ചബംഗ്ലാവും മൃഗശാലയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആദിവാസി മേഖലയിലുള്ളവര്‍ ഇപ്പോഴും ചൂഷണത്തിന് ഇരയാകുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എത്രത്തോളം പര്യാപ്തമാണ്; 

(സി)ആദിവാസികള്‍ക്ക് എല്ലാവിധ ചൂഷണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?

*189


സന്പൂര്‍ണ്ണ ഡിജിറ്റല്‍ കേരളം 

ശ്രീ. കെ. അച്ചുതന്‍
 '' വി. റ്റി. ബല്‍റാം
 '' ഷാഫി പറന്പില്
‍ '' എം. എ. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി സന്പൂര്‍ണ്ണ ഡിജിറ്റല്‍ കേരളത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി)എന്തെല്ലാം പദ്ധതികളാണ് ഇതു വഴി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതികളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

*190


സാന്പത്തികാവസ്ഥ സംബന്ധിച്ച ധവളപത്രം 

ശ്രീ. വി. ശിവന്‍കുട്ടി 
ഡോ. ടി.എം. തോമസ് ഐസക് 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. എളമരം കരീം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ധവളപത്രം പുറപ്പെടുവിച്ചുകൊണ്ട് ഈ സര്‍ക്കാര്‍, സംസ്ഥാനത്തിന്‍റെ സാന്പത്തികാവസ്ഥയില്‍ മാറ്റം വരുത്താന്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചത്; ഇവയില്‍ നടപ്പിലാക്കിയവ ഏതൊക്കെ ; അവശേഷിക്കുന്നവ ഏതൊക്കെ ; 

(ബി)ഏതെല്ലാം സാന്പത്തിക അസന്തുലിതാവസ്ഥകളാണ് കുറച്ചത് ; നികുതി വരുമാനം സ്ഥായിയായി വര്‍ദ്ധിപ്പിക്കുകയുണ്ടായോ ; വിശദമാക്കുമോ ;

(സി)ഏതെല്ലാം നിലയിലുള്ള അനാവശ്യ ഭരണചെലവുകളും അധിക ചെലവുകളും കുറച്ചുകൊണ്ടു വരുകയുണ്ടായി ; വ്യയ നിയന്ത്രണത്തിനായി പുറപ്പെടുവിച്ച എക്കണോമി ഓര്‍ഡേഴ്സ് ഏതെങ്കിലും നടപ്പിലാക്കുകയുണ്ടോയോ ; വിശദമാക്കുമോ ?

*191


സബര്‍ബന്‍ റെയില്‍വേ 

ശ്രീ. കെ. മുരളീധരന്‍ 
,,പി.സി. വിഷ്ണുനാഥ് 
'' കെ. ശിവദാസന്‍ നായര്‍ 
'' വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് സബര്‍ബന്‍ റെയില്‍വേ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്. വിശദമാക്കുമോ;

(ബി)ഇതുസംബന്ധിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതിക്കായി എത്ര കോടി രൂപയുടെ ചെലവാണ് പ്രതിക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി) മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

*192


നബാര്‍ഡിന്‍റെ കാര്‍ഷിക പുനര്‍വായ്പാ പദ്ധതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, കോടിയേരി ബാലകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍ 
,, കെ.കെ. നാരായണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പുനര്‍വായ്പ നല്‍കുന്നതിന് നബാര്‍ഡ് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് മൂലം സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നിന്നും കൃഷിക്കാര്‍ക്ക് കാര്‍ഷികവായ്പ ലഭിക്കാതിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതുമൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)സംസ്ഥാന സര്‍ക്കാരും നബാര്‍ഡും തമ്മിലുള്ള ധാരണക്കുറവ് മൂലമാണ് കാര്‍ഷിക പുനര്‍ വായ്പ സഹായം നഷ്ടമാകുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; 

(ഡി)കാര്‍ഷിക മേഖലയില്‍ പുനര്‍വായ്പ നല്‍കുന്നതടക്കമുള്ള നബാര്‍ഡിന്‍റെ നിലപാടുകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

*193


സ്വയം സംരംഭക വികസന മിഷന്‍റെ പ്രവര്‍ത്തനം 

ശ്രീ. സി. മോയിന്‍കുട്ടി 
,, സി. മമ്മൂട്ടി
'' കെ.എന്‍.എ. ഖാദര്
'' പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന സ്വയം സംരംഭക വികസന മിഷന്‍റെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധമായ വിശദവിവരം നല്കുമോ ;

(ബി)ഈ പദ്ധതി പ്രകാരം പരിശീലനം ലഭിച്ച എത്ര ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് ; അവയില്‍ ഉല്പാദനം ആരംഭിച്ചവ എത്ര ;

(സി)നടപ്പുവര്‍ഷവും ഈ പദ്ധതി തുടരുന്നുണ്ടോ ; എങ്കില്‍ എത്ര ഗ്രൂപ്പുകളെ പ്രവര്‍ത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

*194


പാറ ഖനനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
'' കെ. അജിത് 
'' ഇ. കെ. വിജയന്‍ 
'' ചിറ്റയം ഗോപകുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പാറമടകളില്‍ ഖനനത്തിന്‍റെ പരാമാവധി ആഴം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര അടിയായിട്ടാണ് പരിധി നിജപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പാറ ഖനനത്തിന് ആഴ പരിധി ബാധകമല്ലാതാക്കിയിട്ടുണ്ടോ;

(സി)ആഴ പരിധി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ, ഇല്ലങ്കില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു പഠനം നടത്തുന്നതിന് തയ്യാറാകുമോ?

*195


വൈതരണി കല്‍ക്കരിപ്പാടം 

ശ്രീമതി കെ.എസ്. സലീഖ 
ശ്രീ. എം.എ. ബേബി 
'' എ.കെ. ബാലന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഒറീസയിലെ വൈതരണിയില്‍ കേരളത്തിന് അനുവദിച്ചിരുന്ന കല്‍ക്കരിപ്പാടം മുന്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുത്തിട്ടുണ്ടോ ; നിലവിലുള്ള സ്ഥിതിയെന്താണെന്ന് അറിയിക്കുമോ ; 

(ബി)കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കുന്നതിന് എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത് ; ഇതിനകം നടത്തിയ ശ്രമങ്ങള്‍ വിശദമാക്കുമോ ;

(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമ നടപടികള്‍ക്ക് തീരുമാനിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അതിന്‍റെ നിലവിലുള്ള സ്ഥിതി അറിയിക്കുമോ;

(ഇ)ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനത്തിന്‍റെ ആവശ്യം വീണ്ടും ഉന്നയിക്കുകയുണ്ടോയോ ; വ്യക്തമാക്കുമോ ?

*196


മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പ്രവര്‍ത്തനം 

ശ്രീ. പി. കെ. ഗുരുദാസന്‍ 
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
'' സി. കെ. സദാശിവന്‍ 
'' ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)കരിമണല്‍ കള്ളക്കടത്ത് അടക്കം കണ്ടെത്തി നടപടിയെടുക്കാന്‍ ബാദ്ധ്യതപ്പെട്ട വകുപ്പിന്‍റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ;

(സി)അന്യ സംസ്ഥാനത്തു നിന്നുള്ളവരുള്‍പ്പെടെ കരിമണല്‍ കള്ളക്കടത്ത് നടത്തി വന്‍ സന്പത്ത് കൊള്ളയടിച്ചതായി ഏതെങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ഡി)ഇത്തരത്തിലുള്ള കള്ളക്കടത്ത് തടഞ്ഞ് സംസ്ഥാനത്തിന്‍റെ സന്പത്ത് സംരക്ഷിക്കുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പ് ശക്തമാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

*197


അതിവേഗ റെയില്‍പ്പാത 

ശ്രീ. കെ. ദാസന്‍ 
,, ഇ. പി. ജയരാജന്‍ 
'' കെ. കെ. നാരായണന്‍ 
'' സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി)ഇതിനുള്ള സാദ്ധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയത്; ഇതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം; വ്യക്തമാക്കുമോ; 

(സി)കേരള ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; 

(ഡി)പാതയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട റൂട്ട് വിശദമാക്കാമോ; എത്ര മീറ്റര്‍ വീതിയില്‍ എത്ര കി. മീറ്റര്‍ ദൂരത്തില്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടതായി വരുമെന്ന് കണക്കാക്കുന്നു; പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ് എത്ര; ഏതെല്ലാം സ്രോതസ്സുകളിലൂടെ കണ്ടെത്താനുദ്ദേശിക്കുന്നു?

*198


ലാഭപ്രഭ പദ്ധതി 

ശ്രീ. പി. എ. മാധവന്‍
,, കെ. ശിവദാസന്‍ നായര്‍ 
,, എം. എ. വാഹീദ് 
,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വൈദ്യുതി ഉപഭോഗം കുറയ്ക്കുവാന്‍ എന്തെല്ലാം പ്രോല്‍സാഹനങ്ങളും സമ്മാനപദ്ധതികളുമാണ് ലാഭപ്രഭ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതി മുഖേന എത്ര യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ലാഭപ്രഭ പദ്ധതി മുഖേന സമ്മാനങ്ങള്‍ നല്‍കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?

*199


ഖനനപദ്ധതികള്‍ 

ശ്രീ. കെ. എം. ഷാജി 
,, എന്‍. ഷംസുദ്ദീന്‍ 
,, പി. ഉബൈദുള്ള 
,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതിക വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ എക്സ്പ്ലൊറേഷന്‍ വിഭാഗം നടത്തിയ പഠനങ്ങളുടെ വിശദവിവരം നല്‍കുമോ;

(ബി)സംസ്ഥാനത്ത് ലാഭകരമായി ഖനനം ചെയ്യാവുന്ന എന്തൊക്കെ ധാതുക്കളും മെറ്റല്‍ അയിരുകളും ലഭ്യമാണെന്നതു സംബന്ധിച്ച പൂര്‍ണ്ണവിവര ശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സംസ്ഥാനതാത്പര്യസംരക്ഷണാര്‍ത്ഥം നടത്തുന്ന ഖനനത്തിനെതിരെ ഉയരാറുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താനും, ഖനനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന സ്ഥിതി വിശേഷം ഒഴിവാക്കാനും സ്ഥിരം സംവിധാനമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*200


വികസന വായ്പാ ഫണ്ടിന്‍റെ വകമാറ്റി ചെലവഴിക്കല്‍ 

ശ്രീ. എ.എം. ആരിഫ് 
,, എളമരം കരീം 
,, ബി. സത്യന്‍ 
,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തിന്‍റെ പൊതുകടത്തിന്‍റെ വര്‍ദ്ധനവിനെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി)വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവിപണിയില്‍ നിന്നും എടുക്കാന്‍ അനുവദിക്കുന്ന കടം നിത്യനിദാന ചെലവുകള്‍ക്ക് ഉപയോഗിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കരുതുന്നുണ്ടോ; 

(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്ര തുകയാണ് കടം എടുത്തിട്ടുള്ളത്; വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളത്; റവന്യൂ ചെലവുകള്‍ക്ക് എത്ര തുക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കാമോ?

*201


സ്റ്റുഡന്‍സ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ പ്രൊമോട്ടര്‍ പദ്ധതി 

ശ്രീ. ഹൈബി ഈഡന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്റ്റുഡന്‍സ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ പ്രൊമോട്ടര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി)പട്ടികവര്‍ഗ്ഗ കോളനികളിലും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം നടത്തുവാന്‍ എന്തെല്ലാമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(സി)പദ്ധതിയുടെ നടത്തിപ്പിനായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നത്;

(ഡി)പദ്ധതിയുടെ നടത്തിപ്പിനായി ആരെയൊക്കെയാണ് ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)പ്രസ്തുത പദ്ധതി എന്നുമുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?

*202


സഹകരണ സ്ഥാപനങ്ങളുടെ വായ്പാ വ്യവസ്ഥ 

ശ്രീ. വി. ശശി 
,, സി. ദിവാകരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി ഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഹകരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന വായ്പകള്‍ക്കുളള വ്യവസ്ഥകള്‍ ഉദാരമാക്കി ഉത്തരവായിട്ടുണ്ടോ;

(ബി)ജാമ്യ വ്യവസ്ഥകളില്‍ എന്തെല്ലാം ഇളവുകളാണ് വരുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി)തിരിച്ചടവ് സംബന്ധിച്ച് എന്തെങ്കിലും വ്യവസ്ഥകള്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ഡി)പലിശയിനത്തില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടോ, നിലവിലുണ്ടായിരുന്ന നിരക്കും പുതുക്കിയ നിരക്കുകളും തമ്മില്‍ താരതമ്യം ചെയ്യുമോ?

*203


പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സഹകരണമേഖലയുടെ പ്രവര്‍ത്തനം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, ബെന്നി ബെഹനാന്‍ 
,, ജോസഫ് വാഴക്കന്‍ 
,, കെ. മുരളീധരന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖല എപ്രകാരമാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത രംഗത്ത് എന്തെല്ലാം വികസന പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് വിശദമാക്കുമോ; 

(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് തുടങ്ങാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതികള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

*204


പവര്‍കട്ടും ലോഡ്ഷെഡിംഗും 

ശ്രീ. സി. കെ. നാണു 
,, മാത്യു. റ്റി. തോമസ് 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഈ വര്‍ഷം പവര്‍കട്ടും ലോഡ് ഷെഡിംഗും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)മുല്ലപ്പെരിയാര്‍ ഡാമിലെ അപകട ഭീഷണി മൂലം ഇടുക്കി റിസര്‍വോയറിലെ ജലം തുറന്നുവിടാന്‍ നടപടി സ്വീകരിച്ചിരുന്നോ;

(ഡി)എങ്കില്‍ അത് വൈദ്യുതി ഉത്പാദനത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*205


ഹൌസിംഗ് ഫിനാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ രൂപീകരണം 

ശ്രീ. വി.ഡി. സതീശന്‍ 
,, ജോസഫ് വാഴക്കന്‍ 
,, എ. റ്റി. ജോര്‍ജ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് ഹൌസിംഗ് ഫിനാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് കോര്‍പ്പറേഷന്‍ രൂപീകരണത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പാര്‍പ്പിട വികസനത്തിന് സഹായമാകുംവിധം കോര്‍പ്പറേഷനെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

*206


വാണിജ്യ നികുതി ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം 

ശ്രീ. മാത്യൂ റ്റി. തോമസ് 
,, ജമീലാ പ്രകാശം 
ശ്രീ. ജോസ് തെറ്റയില്‍ 
,, സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വാണിജ്യ നികുതി വകുപ്പിന്‍റെ കീഴിലുള്ള ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതകള്‍ ഈ വര്‍ഷം കണ്ടെത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)ഈ അപകാതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*207


പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താന്‍ നടപടി 

ശ്രീ.സി.എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

*208


കണ്‍സ്യൂമര്‍ഫെഡ് ഫാര്‍മസികോളേജിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ നടപടി 

ശ്രീ. പി.സി. വിഷ്ണുനാഥ് 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ് 
,, എം.പി. വിന്‍സെന്‍റ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കണ്‍സ്യൂമര്‍ഫെഡ് ഫാര്‍മസികോളേജ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ; 

(ബി)ആയതിന് ഫാര്‍മസി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(സി)നീതി മെഡിക്കല്‍ സ്റ്റോറുകളുടെ വ്യാപകമായ പ്രവര്‍ത്തനത്തിന് ഇതിന്‍റെ പ്രവര്‍ത്തനം എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; 

(ഡി)ഏത് അധ്യയനവര്‍ഷം മുതലാണ് കോളേജില്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ഇ)ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

*209


പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 

ശ്രീ. പി.ബി. അബ്ദുള്‍ റസാക് 
,, സി. മോയിന്‍കുട്ടി 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക, കാര്‍ഷിക മലിനീകരണ പ്രശ്നങ്ങളെ സംബന്ധിച്ച് തണല്‍ എന്ന സന്നദ്ധ സംഘടന വഴി നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ വിശദമാക്കുമോ; 

(ബി)അതിന്‍റെ അടിസ്ഥാനത്തില്‍ എന്തൊക്കെ പ്ലാസ്റ്റിക് റീസൈക്ലിംഗ്, നിര്‍മ്മാര്‍ജ്ജന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഈ നടപടികള്‍മൂലം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തില്‍ എത്രത്തോളം പുരോഗതി കൈവരിക്കാനായെന്ന് വിശദമാക്കുമോ; 

(സി)മാലിന്യശേഖരണം, റീസൈക്ലിംഗ്/ഷ്രെഡിംഗ് കേന്ദ്രത്തിലേയ്ക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍, അതിനുശേഷമുള്ള പുനരുപയോഗം എന്നീ കാര്യങ്ങളില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദവിവരം നല്‍കാമോ ?

*210


പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി 

ശ്രീ. കെ. സുരേഷ് കുറുപ്പ് 
,, കെ.കെ. ജയചന്ദ്രന്‍ 
,, രാജു എബ്രഹാം 
,, സാജു പോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതിയുടെ നിര്‍മ്മാണം എന്നാണ് തുടങ്ങിയത്;

(ബി)ഇതിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്;

(സി)പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്; പണി കൃത്യമായി പുരോഗമിക്കുന്നതില്‍ എന്ത് തടസ്സമാണുള്ളതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(ഡി)ഇതിന്‍റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.