STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*751

 

നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധി


ശ്രീ. പി. കെ. ഗുരുദാസന്‍

,, എം. ചന്ദ്രന്‍

,, സി. കെ. സദാശിവന്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കമ്പി, സിമന്റ് തുടങ്ങിയവയുടെ വിലക്കയറ്റം നിര്‍മ്മാണ മേഖലയെ എത്രത്തോളം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് ; വിശദമാക്കുമോ;

(സി)നിര്‍മ്മാണമേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഇത് തൊഴില്‍ സാമ്പത്തിക രംഗങ്ങളെ എത്ര കണ്ടു പ്രതികൂലമായി ബാധിക്കുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

*752

 

എല്‍..ഡി., സി.എഫ്.എല്‍. ബള്‍ബുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍

 

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, അന്‍വവര്‍ സാദത്ത്

 


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 


()എല്‍..ഡി., സി.എഫ്.എല്‍. ബള്‍ബുകളിലെ മെര്‍ക്കുറി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ ആലോചിക്കുന്നുണ്ടോ;

(ബി)പ്രസ്തുത പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*753

 

വൈദ്യുതി കരാറുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സംസ്ഥാനത്തിനു പുറത്തുനിന്ന് എത്ര മെഗാവാട്ട് വൈദ്യുതി വീതം ലഭിക്കുന്നതിനുള്ള ഏതെല്ലാം കരാറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്; ഇതില്‍ എത്ര വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്;

(ബി)കായംകുളം, ബി.എസ്..എസ്. നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി അധിക സാമ്പത്തിക ഭാരത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകരം വൈദ്യുതി കണ്ടെത്തുന്നതെങ്ങനെയാണെന്ന് വിശദമാക്കുമോ?

*754

 

ആദിവാസി പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നത്

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

,, വി. എം. ഉമ്മര്‍ മാസ്റ്റര്‍

,, കെ. എം. ഷാജി

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()കര്‍ശന നിയമ പരിരക്ഷകളുണ്ടായിട്ടും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ ഇപ്പോഴും പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)നിയമ പരിരക്ഷയെയും അവകാശങ്ങളെയും കുറിച്ച് ആദിവാസി വിഭാഗങ്ങളെ ബോധവല്‍ക്കരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ?

*755

 

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പ്രവര്‍ത്തനാവലോകനം

ശ്രീ. . പ്രദീപ്കുമാര്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 


()സംസ്ഥാനത്തെ ധനകാര്യ പരിശോധനാവിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ;

(ബി)ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തുന്ന ക്രമക്കേടുകളിന്മേല്‍ പലതിലും നടപടികള്‍ ഇല്ലാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തുന്ന കേസ്സുകളില്‍ ഭരണവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇപ്പോഴുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതിന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

*756

 

കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി

ശ്രീ. വി. ശശി

,, സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, . ചന്ദ്രശേഖന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സംസ്ഥാനത്ത് കൈത്തറി വ്യവസായം തകര്‍ച്ച നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

()കൈത്തറി വസ്ത്രങ്ങള്‍ക്ക് ടേണോവര്‍ ടാക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ ടാക്സ് നല്‍കേണ്ട വിറ്റുവരവ് പരിധി എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി)കേരള വാല്യൂ ആഡഡ് ടാക്സ് ആക്ട് ആന്റ് റൂളിലെ സെക്ഷന്‍ 6(4)പ്രകാരം ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ക്ക് നികുതി പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ടോ, കൈത്തറി ഉല്പന്നങ്ങള്‍ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടവയാണോ;

(സി)മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് കൈത്തറി വസ്ത്രങ്ങള്‍ക്ക് വില്പന നികുതി ഈടാക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തും കൈത്തറി-ഖാദി മേഖലകളെ നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

* T757

 

കശുവണ്ടിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത

ശ്രീ. പി. റ്റി. . റഹീം

,, എം. . ബേബി

,, പി. കെ. ഗുരുദാസന്‍

,, ജെയിംസ് മാത്യു

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()കശുവണ്ടി ഫാക്ടറികള്‍ക്ക് പ്രതിവര്‍ഷം ആവശ്യമായ കശുവണ്ടി എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)ആവശ്യത്തിന്റെ എത്ര ശതമാനം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്;

(സി)കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തു നടപടി സ്വീകരിച്ചു;

(ഡി)കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിക്കൊടുത്തതു വഴി കശുവണ്ടി ഉത്പാദനത്തില്‍ മുന്നേറ്റം ഉണ്ടാക്കുവാന്‍ സാദ്ധ്യമായിട്ടുണ്ടോ; ഇക്കാര്യം വിലയിരുത്തുകയുണ്ടായോ; വിശദമാക്കാമോ;

()കശുവണ്ടിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

*758

 

സ്വതന്ത്ര സോഫ്റ്റ് വെയര്‍ കര്‍മ്മപരിപാടികള്‍

ശ്രീ. കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സണ്ണി ജോസഫ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചരിപ്പിക്കാനും വികസിപ്പിക്കാനും എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇതിനായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടത്തിവരുന്നതെന്ന് വിശദമാക്കുമോ;

(ഡി)സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*759

 

സംസ്ഥാന സഹകരണ ബാങ്കിന് കാര്‍ഷിക പുനര്‍വായ്പ

ശ്രീ. കെ. വി. വിജയദാസ്

,, . പി. ജയരാജന്‍

,, ജി. സുധാകരന്‍

,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

സഹകരണവും ഖാദി ഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()നബാര്‍ഡില്‍ നിന്ന് സംസ്ഥാന സഹകരണ ബാങ്കിന് 2013-14 വര്‍ഷം കാര്‍ഷിക വായ്പ ഇനത്തില്‍ പുനര്‍വായ്പ ലഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ വര്‍ഷം പുനര്‍വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏത് രീതിയിലുളള ഇടപെടലാണ് നടത്തിയിട്ടുളളതെന്നും ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ;

(ഡി)കാര്‍ഷിക പുനര്‍വായ്പ ലഭിക്കാത്തതു മൂലമുണ്ടാകുന്ന നഷ്ടം എന്തൊക്കെയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

*760

 

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ‌ടോപ് പദ്ധതി

 

ശ്രീ. പി.സി. വിഷ്ണുനാഥ്

,, വി.പി. സജീന്ദ്രന്‍

,, എെ.സി. ബാലകൃഷ്ണന്‍

,, സി.പി.മുഹമ്മദ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ് ടോപ് നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം തലത്തിലുള്ള വിദ്യാര്‍ത്ഥികളാണ് പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര പേര്‍ക്ക് അവ വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

( ഡി)പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*761

 

സ്പോര്‍ട്ട്സ് കിറ്റ് വിതരണം


ശ്രീ. വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കുന്ന ക്ലബ്ബുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്പോര്‍ട്ട്സ് കിറ്റ് വിതരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)എന്തെല്ലാം കാര്യങ്ങളാണ് ഇത് വഴി നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ആരുടെയെല്ലാം സഹകരണമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*762

 

റെയില്‍ ബജറ്റുകളില്‍ സ‍ംസ്ഥാനത്തോടുള്ള അവഗണന

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ഡോ. ടി.എം. തോമസ് എെസക്

ശ്രീ. എം. ചന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഉൗര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()ഈ സര്‍ക്കാരിന്റെ കാലത്ത് മുന്‍ റെയില്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികളും ട്രെയിനുകളും സംസ്ഥാനത്ത് നടപ്പിലാക്കാതിരുന്നിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)റെയില്‍ബജറ്റുകളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;

(സി)സംസ്ഥാനത്തിനു നാമമാത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുകയും വര്‍ഷങ്ങളായി അവയൊന്നും നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നത് എപ്രകാരമാണ് വീക്ഷിക്കപ്പെടുന്നത്;

(ഡി)സംസ്ഥാനത്തിന് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാകാതിരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും കാരണമാകുന്നുവെന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ?

*763

 

ആര്‍.ബി.. കടപ്പത്രങ്ങളിലെ നിക്ഷേപം

ശ്രീ. ജി. സുധാകരന്‍

,, വി. ചെന്താമരാക്ഷന്‍

,, സി. കൃഷ്ണന്‍

,, ബി. ഡി. ദേവസ്സി

 

താഴെ കാണുന്ന ചോദ്യത്തിന്

സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

ജില്ലാസഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ ആര്‍.ബി..യുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കണമെന്ന സംവിധാനം നിലവില്‍ വന്നാല്‍ സഹകരണ ബാങ്കിംഗ് മേഖലയെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ?

*764

 

അത്യാധുനിക സജ്ജീകരണങ്ങളോടെ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണം


ശ്രീ. ബെന്നി ബെഹനാന്‍

,, ആര്‍. സെല്‍വരാജ്

,, പാലോട് രവി

,, . പി. അബ്ദുള്ളക്കുട്ടി

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സഹകരണ മേഖലയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇതിനുള്ള ധനസഹായം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*765

 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍..ഡി. ബള്‍ബുകള്‍


ശ്രീ. ഹെെബി ഈഡന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ‌്

,, . റ്റി. ജോര്‍ജ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഉൗര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സ‍ംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍..ഡി. ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിവഴി കെെവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കുന്നതിലൂടെ എ്രതമാത്രം വെെദ്യുതി ലാഭിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?

*766

 

വൈദ്യൂതി ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പിന്‍മാറിയ നടപടി


ശ്രീ. എസ്. ശര്‍മ്മ

'' കെ.വി. അബ്ദുള്‍ ഖാദര്‍

'' .എം. ആരിഫ്

'' പി.റ്റി.. റഹീം

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സംസ്ഥാനത്ത് ഏതെങ്കിലും 400 കെ.വി. ലെെന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പിന്മാറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ലെെനുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള സാധനസാമഗ്രികള്‍ തിരിച്ചെടുക്കാന്‍ അനുവാദം നല്‍കുന്നതിന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇതിനുള്ള സാഹര്യം എന്താണെന്നും ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്നും വിശദമാക്കുമോ ?

*767

 

ആദിവാസികള്‍ സ്വയം ഭൂമി കണ്ടെത്തുന്ന പദ്ധതി

ശ്രീ. ആര്‍. രാജേഷ്

,, കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, എസ്. രാജേന്ദ്രന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവരവര്‍ തന്നെ ഭൂമി കണ്ടെത്തുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്നുള്ള പദ്ധതി വന്‍ അഴിമതിക്ക് കളമൊരുക്കും എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കാമോ;

(സി)ഭൂമി ലഭ്യമാക്കുന്നതിന് അവരവര്‍തന്നെ ഭൂമി കണ്ടെത്തണമെന്ന നിര്‍ദ്ദേശം, പദ്ധതി പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങുമെന്നുള്ള പ്രസ്തുത മേഖലയിലുള്ളവരുടെ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ?

*768

 

ആദിവാസികള്‍ക്കുള്ള കിടപ്പാടം പദ്ധതിയിലെ ക്രമക്കേട്

ശ്രീ. എം. ഹംസ

,, വി. ചെന്താമരാക്ഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ.എസ്. സലീഖ

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി

സദയം മറുപടിനല്‍കുമോ:

 

()അട്ടപ്പാടിയില്‍ കിടപ്പാടം ഇല്ലാത്ത ആദിവാസികള്‍ക്ക് കിടപ്പാടം നല്‍കുന്ന പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശ‍ം വ്യക്തമാക്കുമോ;

(ബി)ആദിവാസികള്‍ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയതായി കള്ളരേഖകള്‍ ചമച്ച് ഫണ്ട് വെട്ടിയ്ക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

*769

 

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ ഇറക്കുമതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()അന്യസംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിന് സംസ്ഥാന നിര്‍മ്മിതി കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*770

 

താരിഫ് അതോറിറ്റി രൂപീകരണ നിര്‍ദ്ദേശം

ശ്രീ. ബാബു എം. പാലിശ്ശേരി

,, എം.. ബേബി

,, പി. റ്റി.. റഹീം

,, ബി. ഡി. ദേവസ്സി

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജവകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സാമൂഹ്യബാധ്യതകള്‍ മറന്ന് ലാഭം മാത്രം ലക്ഷ്യമിടുന്നതാണ് മുന്‍റെയില്‍വേ ബജറ്റെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;

(ബി)താരിഫ് അതോറിറ്റി രൂപീകരണ നിര്‍ദ്ദേശം യഥേഷ്ടം നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(സി)പെട്രോളിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് മാറ്റിയതിന്റെ ഫലമായി യഥേഷ്ടം വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം, താരിഫ് അതോറിറ്റി രൂപീകരണത്തോടെ റെയില്‍ യാത്രാ-ചരക്കുകൂലി നിരക്കിലും സംഭവിക്കുമെന്ന ആശങ്ക സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ?

*771

 

സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍

ശ്രീ. പി. ഉബെെദുള്ള

,, കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

സഹകരണവും ഖാദി ഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സഹകരണ ബാങ്കുകളെ ക്ലാസിഫെെ ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ക്ലാസിഫിക്കേഷന്‍ നടത്തുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതെത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി)ഇതുപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ ?

*772

 

എമര്‍ജിംഗ് കേരള പദ്ധതികള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

,, മാത്യൂ റ്റി. തോമസ്

,, ജോസ് തെറ്റയില്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()എമര്‍ജിംഗ് കേരള പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചോ എന്ന് വ്യക്തമാക്കുമോ;

(ബി)അതിനെതുടര്‍ന്ന് ഏതൊക്കെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലായെന്ന് വ്യക്തമാക്കാമോ;

(സി)പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്ന് പല നിക്ഷേപ സംരംഭകരും പിന്‍മാറിയതായി വന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?

*773

 

ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, റ്റി. എന്‍. പ്രതാപന്‍

,, . റ്റി. ജോര്‍ജ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സംസ്ഥാനത്തെ ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിഭാഗത്തെ ശക്തിപ്പെടുത്തുമ്പോള്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് ഈ രംഗത്ത് വരുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*774

 

വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ചുള്ള വ്യവസായ വികസന മേഖലകള്‍


ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, എം. പി. വിന്‍സെന്റ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് വ്യവസായ വികസന മേഖലകള്‍ ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വ്യവസായകുതിപ്പിന് ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനുള്ള ധനം എങ്ങനെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*775

 

ഭവനനിര്‍മ്മാണ സഹകരണ സംഘങ്ങളില്‍ നിന്നുള്ള വായ്പ തിരിച്ചടവ്


ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റ്റിന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()പ്രാഥമിക ഭവനനിര്‍മ്മാണ സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്ത ശേഷം മരണപ്പെടുന്നവരുടെയും, മാരകരോഗങ്ങളും അപകടങ്ങളും സംഭവിച്ച് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെയും ഭവനവായ്പ ഇനത്തിലുള്ള ബാധ്യത ഏറ്റെടുക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇപ്രകാരം വായ്പയെടുത്ത്, ആകസ്മികമായ ദുര്യോഗങ്ങളില്‍പ്പെട്ട് തിരിച്ചടവിന് നിര്‍വ്വാഹമില്ലാതെ നിരാലംബരായവരുടെ ഭവനം നഷ്ടമാകാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

*776

 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യൂതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, സി. ദിവാകരന്‍

,, കെ. രാജു

,, .കെ. വിജയന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()വൈദ്യൂതി ആവശ്യപ്പെട്ട് ഏതെങ്കിലും സംസ്ഥാനത്തിന് കത്തെഴുതിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ക്കാണ് കത്തെഴുതിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കത്തുകള്‍ക്ക് ഏതെങ്കിലും സംസ്ഥാനത്തുനിന്ന് മറുപടി ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ ;

(സി)വൈദ്യൂതി ലഭിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പ്രസ്തുത സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ വച്ചിട്ടുള്ളത്; ഇതുപ്രകാരം എത്രമാത്രം വൈദ്യൂതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

*777

 

പ്രാഥമിക ഹൗസിംഗ് വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റ്റിന്‍

‍‍‍‍ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സ്ഥിരം വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഹൗസിംഗ് സഹകരണ മേഖലയിലേക്ക് ആകര്‍ഷിച്ച് പ്രാഥമിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ക്ക് നിലവില്‍ പലിശ സബ്സി‍ഡി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)പലിശ സബ്സിഡി ആകര്‍ഷകമാക്കി ഹൗസിംഗ് സഹകരണ മേഖലയിലെ പ്രാഥമിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*778

 

സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ശ്രീ. സി. മമ്മൂട്ടി

,, കെ. എം. ഷാജി

,, എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച കണ്ടെത്തലുകള്‍ വെളിപ്പെടുത്തുമോ;

(ബി)രാജഭരണ കാലം മുതല്‍ ട്രഷറികളില്‍ ശേഷിച്ചിട്ടുള്ള പിന്‍വലിക്കപ്പെട്ട നാണയങ്ങള്‍, നോട്ടുകള്‍, മറ്റ് ചരിത്രവസ്തുക്കള്‍ എന്നിവയെ സംബന്ധിച്ച വിവരശേഖരണം നടത്തി അവ ലേലം ചെയ്തു മുതല്‍ക്കൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി)സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ നടത്താവുന്ന ടാക്സേഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്നും ഇപ്പോള്‍ ചുമത്തിയിട്ടുള്ള പരിധി എത്രയാണെന്നും വെളിപ്പെടുത്തുമോ?

*T779

 

വെെദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍

ശ്രീ. ലൂഡി ലൂയിസ്

,, കെ. മുരളീധരന്‍

,, ആര്‍. സെല്‍വരാജ്

,, എം.പി. വിന്‍സെന്റ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()നഗരസഭാ പരിധികളിലുള്ള വെെദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഉള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി )എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കെെവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി )ഏതെല്ലാം വകുപ്പുകളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് എന്നറിയിക്കുമോ?

*780

 

ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്ക്കരണം

ശ്രീ. വര്‍ക്കല കഹാര്‍

,, .പി. അബ‌്ദുള‌ളക്കുട്ടി

,, പി.. മാധവന്‍

,, ആര്‍. സെല്‍വരാജ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഊര്‍ജ്ജ വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

 

()നഗരങ്ങളിലെ ആശുപത്രികളില്‍നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്ക്കരിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

  അടിയ‌ന്തര ചോദ്യം നം: 2
<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.