STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*151


കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ 

ശ്രീ. എന്‍. ഷംസുദ്ദീന്‍ 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, കെ. എന്‍. എ. ഖാദര്
‍ 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(ബി)ആയതിന്‍റെ പ്രവര്‍ത്തനംമൂലം കെ.എസ്.ആര്‍.ടി.സി.ക്ക് എന്തൊക്കെ പ്രയോജനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(സി)കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പ നല്കുന്നതിനുള്ള ഈടായി ഏതൊക്കെ വസ്തുവകകള്‍ കെ.ടി.ഡി.എഫ്..സി.ക്ക് പണയപ്പെടുത്തിയിട്ടുണ്ട്; അതിന്‍റെ യഥാര്‍ത്ഥമൂല്യം എത്ര വരുമെന്ന് വ്യക്തമാക്കുമോ ?

*152


അവശ്യ സേവനങ്ങള്‍ പി.പി.പി. വഴിയാക്കാനുള്ള നീക്കം

 
ശ്രീ. എസ്. രാജേന്ദ്രന്‍ 
,, എ.കെ.ബാലന്‍ 
'' പി.ശ്രീരാമകൃഷ്ണന്
‍ '' രാജു എബ്രഹാം 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജനങ്ങള്‍ക്ക് അവശ്യസേവനവും സംരക്ഷണവും നല്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണമെന്ന നിലപാടുണ്ടോ; 

(ബി)ഇവ സ്വകാര്യ മേഖലയിലേക്ക് വിട്ടു കിട്ടുന്നതിനുള്ള കടുത്ത സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് കീഴ്പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമോ; 

(സി)പൊതുവിതരണവും വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള പല സേവനങ്ങളും പശ്ചാത്തല സൌകര്യങ്ങളും പി.പി.പി. വഴി സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയുമോ; 

(ഡി)ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലകള്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി)ത്തില്‍ വിട്ടുകൊടുക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്? 

*153


ജനമൈത്രി പോലീസ് സ്റ്റേഷനുകളില്‍ കൌണ്‍സിലിംഗ് സെന്‍റര്

‍ 
ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, സി. എഫ്. തോമസ് 
,, റ്റി. യു. കുരുവിള 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ജനമൈത്രി പോലീസ് സംവിധാനം നടപ്പാക്കിയ സംസ്ഥാനമെന്ന നിലയ്ക്ക് എല്ലാ പോലീസ് സ്റ്റേഷനുകളിലും കൌണ്‍സിലിംഗ് സെന്‍റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി) പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷന്‍ വഴി കൌണ്‍സിലിംഗ് വിജയകരമായി നടപ്പാക്കിയ പ്രദേശങ്ങളില്‍ ആത്മഹത്യ, വിവാഹമോചന കേസുകള്‍ എന്നിവ കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(സി) ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള സൌകര്യങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

*154


ട്രക്കിംഗ് ടൂറിസം 


ശ്രീ. കെ. അച്ചുതന്‍ 
,, എം.പി. വിന്‍സെന്‍റ്
 ,, ബെന്നി ബെഹനാന്‍ 
,, ആര്‍. സെല്‍വരാജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സഞ്ചാരികളില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കി വനമേഖലകളില്‍ ട്രക്കിംഗ് ടൂറിസം നടത്തുന്ന കാര്യം പരിഗണിക്കുമോ; 

(ബി)വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ഇതിനായി കൂടുതല്‍ കാര്യക്ഷമമാക്കുമോ;

(സി)വനത്തെ സംരക്ഷിക്കുവാനും അത്യന്താധുനിക ക്യാമറകള്‍ ഉപയോഗിച്ച് ട്രക്കിംഗ് സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുത്തുമോ ?

*155


പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം 


ശ്രീ. പി. ഉബൈദുള്ള 
,, പി.കെ. ബഷീര്‍ 
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
 ,, എന്‍.എ. നെല്ലിക്കുന്ന്
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണതത്വം പൂര്‍ണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കുമോ; 

(ബി)പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനം പൂര്‍ണ്ണമായും പി.എസ്.സി യ്ക്കു വിടുന്നതിനുള്ള നയതീരുമാനം എടുത്തിട്ടും അക്കാര്യത്തില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്രയെണ്ണത്തില്‍ നിയമനം ഇപ്പോള്‍ പി.എസ്.സി വഴി നടക്കുന്നുവെന്നും ഏതെല്ലാം സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ ഇനി പി.എസ്.സി യ്ക്ക് വിടാനുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ? 


*156


സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കള്ളക്കടത്ത്
 


ശ്രീ.ഇ.പി. ജയരാജന്‍ 
'' സാജു പോള്
‍ ശ്രീമതി കെ.കെ. ലതിക
 ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വ്യാപകമായ സ്പിരിറ്റിന്‍റെ കള്ളക്കടത്ത് നടന്നുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ബാറുകള്‍ അടഞ്ഞുകിടക്കുന്ന അവസരവും എക്സൈസ് ചെക്ക് പോസ്റ്റുകളുടെ നിഷ്ക്രിയത്വവും മുതലെടുത്ത് സ്പിരിറ്റ് കടത്തുന്നവരെക്കുറിച്ച് അനേ്വഷിക്കാമോ;

(സി)സ്പിരിറ്റ് കള്ളക്കടത്തും വ്യാജമദ്യവും തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ നിഷ്ക്രിയമാണോ  ; കാരണം പരിശോധിച്ചിട്ടുണ്ടോ; എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)2014-ല്‍ സ്പിരിറ്റ് കള്ളക്കടത്ത് നടത്തിയതിന്മേല്‍ എക്സൈസ് അധികൃതര്‍ കേസെടുക്കുകയുണ്ടായിട്ടുണ്ടോ; 
വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? 

*157


ആറന്മുള വിമാനത്താവളം-ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയെത്തുടര്‍ന്നുള്ള സാഹചര്യം 


ശ്രീ. എ.എം. ആരിഫ്
 ,, എം.എ. ബേബി 
,, പി.കെ. ഗുരുദാസന്
‍ ശ്രീമതി പി. അയിഷാ പോറ്റി
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകുമോ; 

(ബി)പദ്ധതി പ്രദേശത്ത് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടക്കുന്നില്ലെന്നുറപ്പാക്കിയിട്ടുണ്ടോ; 

(സി)ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എന്തായിരുന്നു; അവ കോടതി തള്ളിക്കളഞ്ഞിട്ടുണ്ടോ;
 കെ.ജി.എസ് ഗ്രൂപ്പിനോടൊപ്പം അപ്പീല്‍ പോകാന്‍ ഉദ്ദേശമുണ്ടോ; 

(ഡി) എയര്‍പോര്‍ട്ട് നിര്‍മ്മാണവുമായി ഇനിയും സഹകരിക്കാന്‍ ഉദ്ദേശിക്കുന്നൂണ്ടോ ? 

*158


ചെക്കുപോസ്റ്റുകളിലെ വിജിലന്‍സ് റെയ്ഡ് 


ശ്രീ. ജോസ് തെറ്റയില്‍ 
,, മാത്യു റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വിവിധ ചെക്ക് പോസ്റ്റുകളില്‍ ഈ വര്‍ഷം പോലീസ് വിജിലന്‍സ് വിഭാഗം റെയിഡുകള്‍ നടത്തുകയുണ്ടായോ;
 അവ  സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(ബി)റെയിഡുകളിലൂടെ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)ക്രമക്കേടുകളുടെ പേരില്‍ എന്തെങ്കിലും ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

*159


സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ് സംവിധാനം 


ശ്രീ. ജോസഫ് വാഴക്കന്‍ 
,, ലൂഡി ലൂയിസ്
 ,, ഹൈബി ഈഡന്
‍ ,, സണ്ണി ജോസഫ്
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; 
വിശദമാക്കാമോ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(സി)ഫയലുകളുടെ നീക്കങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 


(ഡി)പ്രസ്തുത സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത് ആരൊക്കെയാണ്; വ്യക്തമാ ക്കുമോ ? 

*160


കള്ള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കല്‍ 


ശ്രീ. എം. ചന്ദ്രന്‍ 
,, കെ. രാധാകൃഷ്ണന്‍
 ,, സി. കൃഷ്ണന്‍ 
,, കെ. ദാസന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കള്ളുവ്യവസായം തകര്‍ച്ചയിലായതിനാല്‍ ഈ രംഗത്തെ തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടോ; 
എങ്കില്‍ തൊഴില്‍ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;
 ലൈസന്‍സില്‍ പോകാത്ത കള്ളുഷോപ്പുകള്‍ എത്രയാണ്; 
ഈ രംഗത്തെ തൊഴിലാളികള്‍ എത്രയായിരുന്നു; 


(ബി)കള്ളു വ്യവസായ വികസനത്തിന് ബോര്‍ഡ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?


*161


സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സംവിധാനം 


ശ്രീ. റ്റി. എന്‍. പ്രതാപന്‍
 ,, വര്‍ക്കല കഹാര്‍ 
'' എം. എ. വാഹീദ്
 '' ഷാഫി പറന്പില്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അമിത വേഗത്തിലും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസുതുത സംവിധാനം നടപ്പില്‍ വരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ഇപ്രകാരം കണ്ടെത്തുന്ന വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

( ഡി)സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം എത്രമാത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

*162


സുതാര്യഭരണം 


ശ്രീ. ജി. സുധാകരന്‍ 
,, കെ.വി. വിജയദാസ്
 ,, പുരുഷന്‍ കടലുണ്ടി 
,, പി.റ്റി.എ. റഹീം
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭരണസംവിധാനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു: 
പരിഗണനയിലുള്ള നടപടികള്‍ വിശദമാക്കാമോ; 

(ബി)സുതാര്യ ഭരണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ വെബ്ക്യാമറ സ്ഥാപിച്ചതും തല്‍സമയം സംപ്രേഷണം ചെയ്തും നടത്തിയ പരീക്ഷണങ്ങള്‍ ഫലപ്രദമായിരുന്നുവോ; 

(സി)മന്ത്രിമാരുടെ ആപ്പീസുകളില്‍ ഇവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നുവോ;
 വിസമ്മതിച്ച മന്ത്രിമാര്‍ ആരൊക്കെ; 

(ഡി)ഭരണരംഗത്തെ അഴിമതി തടയാന്‍ അഴിമതിക്കാരെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നടപടി സ്വീകരിക്കാമോ ; ഇതിനായി സംസ്ഥാന വിജിലന്‍സ് സംവിധാനത്തിന് സ്വാതന്ത്ര്യം നല്‍കാമോ? 

*163


കേരളത്തില്‍ കപ്പല്‍നിര്‍മ്മാണകേന്ദ്രം 


ശ്രീ. മാത്യു. റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. സി. കെ. നാണു
 ,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പുതിയതായി കപ്പല്‍ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം ഉണ്ടായിരുന്നോ;

(ബി)എങ്കില്‍ ഏതൊക്കെ സ്ഥലങ്ങളാണ് ഇതിനു വേണ്ടി പരിഗണിക്കപ്പെട്ടത് എന്ന് വ്യക്തമാക്കാമോ;

(സി)ഇത് സംബന്ധിച്ച സാധ്യതാ പഠനം നടത്തിയ കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാലയുടെ ശുപാര്‍ശ എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ; ശുപാര്‍ശയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ സാരാംശം വ്യക്തമാക്കുമോ? 

*164


സേവനാവകാശ നിയമം- ഡെലിഗേഷന്‍ ഓഫ് പവേഴ്സ് നല്‍കാതിരിക്കുന്നത് 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്
‍ ,, വി. ശിവന്‍കുട്ടി.
 ,, ആര്‍. രാജേഷ് 
,, ബാബു. എം. പാലിശ്ശേരി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സേവനാവകാശ നിയമം നിലവില്‍ വന്നിട്ടും പൌരാവകാശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആഫീസില്‍ നിന്നുള്ള സേവനങ്ങള്‍ നേടിയെടുക്കുന്നതിന് നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ക്ക് ഇപ്പോഴും കുറവ് ഉണ്ടായിട്ടില്ലെന്നറിയാമോ; യഥാസമയം തീരുമാനം എടുക്കാത്ത വകുപ്പുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; 

(സി)സേവനാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സമയബന്ധിതമായി തീരുമാനം എടുക്കാതിരുന്ന കേസുകളില്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ഡി)ജനങ്ങള്‍ പരാതി പറയാന്‍ പോലും മടിക്കുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഉടന്‍ തീരുമാനം കൈക്കൊള്ളുന്നതിന് സാധ്യമാകുംവിധം ഡെലിഗേഷന്‍ ഓഫ് പവ്വേഴ്സ് നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ? 

*165


ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം 


ശ്രീ. സി. ദിവാകരന്‍ 
,, മുല്ലക്കര രത്നാകരന്‍ 
,, കെ. രാജു
 ശ്രീമതി ഇ. എസ്. ബിജിമോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കേസ്സുകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സുരക്ഷാ അന്വേഷണം എന്ന പ്രത്യേക വിഭാഗം രൂപീകരിക്കുന്നതിനുള്ള നടപടി ഏതുഘട്ടംവരെയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) പ്രസ്തുത ഇന്‍റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരിക്കുന്നതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ; 

(സി) ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 എങ്കില്‍ ആയതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ? 



*166


മാരിടൈം ബോര്‍ഡ് 


ശ്രീ. കെ.മുരളീധരന്
‍ ,, കെ. അച്ചുതന്‍
 ,, തേറന്പില്‍ രാമകൃഷ്ണന്‍
 ,, സണ്ണി ജോസഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മാരിടൈം ബോര്‍ഡ് സ്ഥാപിക്കാന്‍ എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)മത്സ്യ മേഖല വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?


*167


"സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി' 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
 വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത ലക്ഷ്യം നടപ്പാക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്; 
ആയത് ഫലപ്രദമാണോ; വ്യക്തമാക്കുമോ; 

(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ? 


*168


മൊബൈല്‍ ഫോണ്‍ ടവറുകള്‍ 


ശ്രീ. റ്റി. യു. കുരുവിള 
,, തോമസ് ഉണ്ണിയാടന്
‍ ,, സി. എഫ്. തോമസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മൊബൈല്‍ ഫോണ്‍ ടവറുകളുടെ സമീപസ്ഥരായ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ പഠനം നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പഠന ഫലം വ്യക്തമാക്കുമോ?

*169


മറയൂര്‍ മേഖലയിലെ ചന്ദനക്കൊള്ള 


ശ്രീമതി. ജമീലാ പ്രകാശം 
ശ്രീ. മാത്യു. റ്റി. തോമസ്
 ശ്രീ. സി.കെ. നാണു 
,, ജോസ് തെറ്റയില്
‍ 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മറയൂര്‍ മേഖലയില്‍ വന്‍തോതിലുള്ള ചന്ദനക്കൊള്ള നടക്കുന്നതായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

*170


സ്വിം ഇന്‍ സര്‍വൈവ് പദ്ധതി 


ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി 
,, ജോസഫ് വാഴക്കന്‍ 
,, ആര്‍. സെല്‍വരാജ്
 ,, പി. സി. വിഷ്ണുനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്വിം ഇന്‍ സര്‍വൈവ് പദ്ധതിയെ സംബന്ധിച്ച് വിശദമാക്കാമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)സ്വരക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കാമോ? 



*171


അബ്കാരി കേസ്സുകളുടെ വര്‍ദ്ധന തടയുന്നതിന് നടപടി 


ശ്രീ. ജി. എസ്. ജയലാല്‍ 
,, പി. തിലോത്തമന്
‍ ശ്രീമതി ഗീതാ ഗോപി
 ശ്രീ. ചിറ്റയം ഗോപകുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അബ്കാരി കേസ്സുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നുണ്ടോ; 
എങ്കില്‍ ഇത്തരത്തില്‍ കേസ്സുകളുടെ എണ്ണം വര്‍ദ്ധിക്കാനിടയായതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ബി) സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ വില്പന തുടങ്ങി ഏതെല്ലാം ഇനങ്ങളിലുള്ള കേസ്സുകളാണ് വര്‍ദ്ധിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ; 

(സി) ഇത്തരം കേസ്സുകള്‍ ഫലപ്രദമായി തടയുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ? 

*172


വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ പദ്ധതി 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
 ,, എം. എ.  ബേബി
 ,, വി. ശിവന്‍കുട്ടി
 ,, ബി. സത്യന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ പദ്ധതി പ്രവര്‍ത്തനം അനന്തമായി നീണ്ടു പോകുന്നതിനുള്ള മുഖ്യകാരണങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ ; 

(ബി)പാരിസ്ഥിതികാനുമതി അന്തിമമായി ലഭിച്ചിട്ടുണ്ടോ;
 പദ്ധതി വിഭാവനം ചെയ്തിരുന്ന ആദ്യഘട്ടത്തില്‍ കണക്കാക്കിയതിലും എത്ര ശതമാനം തുക പദ്ധതിക്കായി ഇപ്പോള്‍ അധിക ചെലവ് വരുമെന്ന് വെളിപ്പെടു ത്താമോ; പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ; 

(സി)പദ്ധതിക്കുള്ള പണസമാഹരണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

*173


മത്സ്യബന്ധനയാനങ്ങള്‍ കപ്പലുകളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി 


ശ്രീ. സി. മോയിന്‍കുട്ടി 
,, എം. ഉമ്മര്‍ 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിനു കടലില്‍ പോകുന്ന വള്ളങ്ങളും ബോട്ടുകളും കപ്പലുകളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ടോ; 

(ബി) ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാനതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(സി) അവിചാരിതമായി ഇത്തരം അപകടങ്ങളില്‍ പെടുന്ന മത്സ്യബന്ധനയാനങ്ങളിലുള്ളവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; 
ഇല്ലെങ്കില്‍ അക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ? 


*174


സംയോജിത മത്സ്യഗ്രാമവികസന പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍
 ,, വി. ഡി. സതീശന്‍ 
,, സി. പി. മുഹമ്മദ് 
,, റ്റി. എന്‍. പ്രതാപന്
‍ 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംയോജിത മത്സ്യഗ്രാമവികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)എത്ര മത്സ്യഗ്രാമങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ? 

*175


ജനമൈത്രി എക്സൈസ് പദ്ധതിയുടെ രൂപീകരണം 


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, ബെന്നി ബെഹനാന്
‍ '' ഐ. സി. ബാലകൃഷ്ണന്‍ 
'' ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജനമൈത്രി എക്സൈസ് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കാമോ;

(സി)വ്യാജമദ്യം തടയുവാനും മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തുവാനും എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ആരുടെ നേതൃത്വത്തിലാണ് ഇത് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?


*176


വ്യാജവാറ്റും സ്പിരിറ്റ് കടത്തും തടയാന്‍ നടപടി 


ശ്രീമതി കെ. എസ്. സലീഖ
 ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, കെ. കെ. നാരായണന്
‍ ,, സി. കെ. സദാശിവന്
‍ 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാജവാറ്റ് സജീവമായിരിക്കുന്നതും സ്പിരിറ്റിന്‍റെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവ ഫലപ്രദമായി തടയാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(സി)കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പതിവ് ചെക്ക്പോസ്റ്റുകള്‍ മറികടന്ന് പുതിയ വഴികളിലൂടെയും നൂതന മാര്‍ഗ്ഗങ്ങളിലൂടെയുമുള്ള സ്പിരിറ്റ് കടത്ത് നിരീക്ഷിക്കാനും തടയാനും നടപടി സ്വീകരിക്കാമോ; 

(ഡി)സ്പിരിറ്റ് മാഫിയ സജീവമായിട്ടും എക്സൈസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നത് പരസ്പര ധാരണകളാലാണെന്ന ആക്ഷേപം കണക്കിലെടുത്തിട്ടുണ്ടോ?

*177


ട്രോളിംഗ് നിരോധന കാലയളവിലെ മുന്‍കരുതല്‍ നടപടികള്‍ 


ശ്രീ. കെ. എം. ഷാജി
 ,, സി. മമ്മൂട്ടി
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി. ബി. അബ്ദുള്‍ റസാക് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ട്രോളിംഗ് നിരോധന കാലയളവില്‍ പരന്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളര്‍ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)ഈ കാലത്ത് മത്സ്യങ്ങളുടെ പ്രജനനവര്‍ദ്ധന ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; 
എങ്കില്‍ വിശദമാക്കുമോ?


*178


ജയില്‍ വരുമാനം 


ശ്രീ. വി. ഡി. സതീശന്‍ 
,, അന്‍വര്‍ സാദത്ത്
 ,, എ. റ്റി. ജോര്‍ജ്
 ,, വി. റ്റി. ബല്‍റാം
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഈ സര്‍ക്കാരിന്‍റെ കാലത്ത് ജയില്‍ വരുമാനത്തില്‍ നാളിതുവരെ ഉണ്ടായ പുരോഗതി വ്യക്തമാക്കുമോ; 

(സി) പ്രസ്തുത വരുമാന വര്‍ദ്ധനവിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) വരുമാന വര്‍ദ്ധനവിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ജയിലുകളില്‍ ഒരുക്കിയിട്ടുള്ളത്? 

*179


വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികള്‍ 


ശ്രീമതി. ഇ. എസ്. ബിജിമോള്‍ 
ശ്രീ. ഇ. ചന്ദ്രശേഖരന്
‍ ,, കെ. രാജൂ 
,, കെ. അജിത്
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കാട്ടാന ഉള്‍പ്പെടെയുള്ള, വന്യമൃഗശല്യം തടയുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ: ഉണ്ടെങ്കില്‍ വിശദമാക്കുമോ; 

(ബി)എലിഫന്‍റ് സ്ക്വാഡ്, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
 ഉണ്ടെങ്കില്‍ ഇവയുടെ ഘടനയും പ്രവര്‍ത്തന ലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)വന്യമൃഗങ്ങളെ വനത്തിനുള്ളില്‍തന്നെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അതിനുള്ള എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ? 

*180



അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ നടപടി 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ സംസ്ഥാനത്തെ ക്രമസമാധാന രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)അന്യസംസ്ഥാനതൊഴിലാളികളെ നിരീക്ഷിക്കുന്നതിനും, അവരുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടോ;

(സി)മയക്കുമരുന്നുകള്‍ ഇവര്‍ 
മുഖേന കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന വാര്‍ത്തകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.