|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*721
|
ഒ.എം.ആര്‍. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ജോസഫ് വാഴക്കന്
,, വി. ഡി. സതീശന്
,, എം. എ. വാഹീദ്
(എ)പി.എസ്.സി നടത്തുന്ന ഒ.എം.ആര്‍. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം കുറ്റമറ്റതാക്കുന്നതിനും വേഗത്തിലാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇതിനായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
|
*722 |
പോലീസിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍
ശ്രീ. സി. ദിവാകരന്
ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി.എസ്. ജയലാല്
,, ചിറ്റയം ഗോപകുമാര്‍
(എ)പോലീസിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതി വിമര്‍ശനമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)ഹൈക്കോടതി വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
*723 |
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സേവനങ്ങളുടെ പരിഷ്കരണം
ശ്രീ. സി.എഫ്. തോമസ്
'' മോന്‍സ് ജോസഫ്
'' റ്റി.യു. കുരുവിള
'' തോമസ് ഉണ്ണിയാടന്‍
(എ)മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)മത്സ്യത്തൊഴിലാളികളുടെ അധിവാസമേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി ഉണ്ടാകുമോ;
(സി)മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭവന - വിദ്യാഭ്യാസ ആനുകൂല്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
*724 |
പോലീസ് സേനയിലെ സംഘടനാപ്രവര്‍ത്തനം
ഡോ.കെ.ടി. ജലീല്
ശ്രീ. കോടിയേരി ബാലകൃഷ്ണന്
,, ആര്‍. രാജേഷ്
'' എസ്. രാജേന്ദ്രന്‍
(എ)പോലീസ് സേനയില്‍ സംഘടനാപ്രവര്‍ത്തനം നിരോധിക്കേണ്ടതാണെന്ന ഹൈക്കോടതി നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തിലുള്ള നിലപാട് വെളിപ്പെടുത്താമോ;
(സി)സേനയിലെ സംഘടനാ പ്രവര്‍ത്തനം മൂലം രാഷ്ട്രീയ കൊലപാതക കേസ്സുകളില്‍ കാര്യക്ഷമമായ അനേ്വഷണം നടക്കുന്നില്ലെന്ന പരാമര്‍ശം നടത്താനിടയായ കേസനേ്വഷണങ്ങള്‍ ഏതൊക്കെയായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)പോലീസ് സംവിധാനത്തെ രാഷ്ട്രീയപ്രേരിതമായി ദുരുപയോഗപെടുത്തുന്നുവെന്ന ആക്ഷേപം പോലീസ് സേനയ്ക്ക് അവമതിപ്പുളവാക്കിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
*725 |
വിവരാവകാശനിയമനടത്തിപ്പിന്‍റെ കാര്യക്ഷമത
ശ്രീ. എന്‍. ഷംസുദ്ദീന്
,, സി. മോയിന്‍കുട്ടി
,, കെ.എന്‍.എ. ഖാദര്
,, സി. മമ്മൂട്ടി
(എ)വിവരാവകാശ നിയമനടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ കമ്മീഷന്‍റെ ഭാഗത്തുനിന്നും ശുപാര്‍ശ കളെന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
(സി)ഇല്ലെങ്കില്‍ ശുപാര്‍ശ അംഗീകരിക്കാതിരിക്കാനുള്ള കാരണം വിശദമാക്കുമോ?
|
*726 |
നെല്ലിയാന്പതിയിലെ ഭൂമി കയ്യേറ്റങ്ങള്‍
ശ്രീ. എ.കെ. ബാലന്
,, എളമരം കരീം
,, എം. ചന്ദ്രന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)വനഭൂമിയായി 1909-ല്‍ പ്രഖ്യാപിക്കപ്പെട്ട നെല്ലിയാന്പതിയിലെ തോട്ടങ്ങള്‍ പിന്നീട് ഏതെങ്കിലും ഘട്ടത്തില്‍ സ്വകാര്യവ്യക്തികള്‍ അന്യായമായി കൈവശപ്പെടുത്തിയതായി അറിവുണ്ടോ ;
(ബി)നെല്ലിയാന്പതിയിലെ അത്തരം ഭൂമി കയ്യേറ്റങ്ങളെല്ലാം അസാധുവാണെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടായിരുന്നുവോ ;
(സി)നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന നെല്ലിയാന്പതിയിലെ വനഭൂമികളെല്ലാം തിരിച്ച് പിടിക്കാന്‍ സാധ്യമായിട്ടുണ്ടോ ; അവശേഷിക്കുന്നുണ്ടെങ്കില്‍ അവ ഏതൊക്കെ ; വിശദമാക്കാമോ ?
(ഡി)നെല്ലിയാന്പതി വില്ലേജിലെ കരുണാപ്ലാന്‍റേഷന് പാട്ടത്തിനു നല്‍കിയ 314.45 ഹെക്ടര്‍ തോട്ടം പോബ്സ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുടെ പേരില്‍ കരം തീര്‍ക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കിയ തീരുമാനത്തിനെതിരെയുണ്ടായ ആക്ഷേപങ്ങള്‍ സംബന്ധിച്ച് അനേ്വഷിക്കുകയുണ്ടായോ ; അനേ്വഷണ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?
|
*727 |
മറൈന്‍ ആംബുലന്‍സ്
ശ്രീ. ജോസ് തെറ്റയില്
,, സി. കെ. നാണു ശ്രീമതി
ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
എ)മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി മറൈന്‍ ആംബുലന്‍സ് സംവിധാനം ആരംഭിക്കുമെന്ന് 2013-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)മറൈന്‍ ആംബുലന്‍സ് സംവിധാനം ആരംഭിക്കുന്നതിന് ഉണ്ടായിട്ടുള്ള കാലതാമസത്തിന്‍റെ കാരണം വ്യക്തമാക്കുമോ ?
|
*728 |
സ്ത്രീകളുടെ യാത്രാസുരക്ഷിതത്വം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, എം.എ. വാഹീദ്
,, വി.റ്റി. ബല്‍റാം
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനുകളില്‍ സുരക്ഷിത സ്ത്രീയാത്രാ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കുമോ;
(സി)എന്തെല്ലാം സ്ത്രീശാക്തീകരണ സഹായങ്ങളാണ് പദ്ധതിയനുസരിച്ച് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എല്ലാ ബസ്സ് സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*729 |
മത്സ്യത്തൊഴിലാളികള്‍ക്ക് ഉല്പാദന ബോണസ്
ശ്രീ. കെ. കെ. നാരായണന്‍
,, സി. കെ. സദാശിവന്‍
,, കെ. ദാസന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
(എ)മത്സ്യോത്പാദനവര്‍ദ്ധനവിനും വരുമാന വര്‍ദ്ധനവിനുമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഉല്പാദന ബോണസ് അനുവദിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഉല്പാദന ബോണസ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പദ്ധതിക്ക് ഭരണാനുമതി നല്‍കിയത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;
(സി)ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്ന് എത്ര ശതമാനം തുക ഇതിനകം ഉല്പാദന ബോണസായി നല്‍കുകയുണ്ടായെന്ന് വ്യക്തമാക്കുമോ?
|
*730 |
മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ലഭ്യമാക്കുന്ന പദ്ധതി
ശ്രീ. ബാബു എം. പാലിശ്ശേരി
,, പി.കെ. ഗുരുദാസന്
,, പി. ശ്രീരാമകൃഷ്ണന്‍
(എ)കടലില്‍ നിന്നും കരയിലെത്തിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ വഴി മത്സ്യഫെഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;
(ബി)ഇതിനായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ എത്ര ശതമാനം ചെലവഴിക്കുകയുണ്ടായി ;
(സി)മത്സ്യഫെഡിന് തുക കൈമാറിയിട്ടുണ്ടോ ;
(ഡി)എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മത്സ്യവിപണന ശാലകള്‍ സ്ഥാപിക്കുന്നതിന് മൊത്തം എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു ?
|
*731 |
കൃഷിനാശം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം
ശ്രീ. ചിറ്റയം ഗോപകുമാര്
,, ഇ. ചന്ദ്രശേഖരന്‍
'' ഇ. കെ. വിജയന്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
(എ)കൃഷി നാശമുള്‍പ്പെടെ ആക്രമണമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേലുള്ള സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും പൊതുവെ ഉണ്ടായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
|
*732 |
മുങ്ങിമരണങ്ങള്‍
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
,, പി.കെ. ബഷീര്‍
,, എം. ഉമ്മര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)വെള്ളത്തില്‍ വീണുള്ള മരണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ;
(ബി)ചെറുപ്പക്കാരും കുട്ടികളുമാണ് അപകടങ്ങളില്‍പ്പെടുന്നതില്‍ ഭൂരിഭാഗവുമെന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ ;
(സി)ഇക്കാര്യത്തില്‍ സമഗ്രമായ ഒരു പഠനത്തിന് നിര്‍ദ്ദേശം നല്‍കുകയും ഇത്തരം അപകടമരണങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ ?
|
*733 |
വിജിലന്‍സ് കേസുകളിലെ കാര്യക്ഷമത
ശ്രീ. ജോസഫ് വാഴക്കന്
,, തേറന്പില്‍ രാമകൃഷ്ണന്
,, ബെന്നി ബെഹനാന്‍ ,, കെ. അച്ചുതന്‍
(എ)വിജിലന്‍സ് കേസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കേസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുതിയ വിജിലന്‍സ് കോടതികളും ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ബഞ്ച് എന്നിവയും ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*734 |
കടുവാസങ്കേതങ്ങളുടെ വിവരാധിഷ്ഠിത സാങ്കേതിക വികസനം
ശ്രീ. കെ.വി. വിജയദാസ്
,, കെ.കെ. ജയചന്ദ്രന്
,, വി. ചെന്താമരാക്ഷന്
,, എസ്. രാജേന്ദ്രന്‍
(എ)പെരിയാര്‍, പറന്പിക്കുളം കടുവാസങ്കേതങ്ങളുടെ വിവരാധിഷ്ഠിത സാങ്കേതിക വികസനത്തിനായി നൂതന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിക്ക് രൂപം നല്‍കിയതാരാണ്; പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; പദ്ധതിക്ക് എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു;
(സി)ബജറ്റില്‍ നീക്കിവെച്ച തുകയില്‍ എത്ര ശതമാനം ഇതിനകം ചെലവഴിക്കുകയുണ്ടായി;
(ഡി)പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; പദ്ധതിക്ക് കേന്ദ്രസഹായം ഉറപ്പാക്കിയിട്ടുണ്ടോ ?
|
*735 |
ലൈംഗികാതിക്രമ അന്വേഷണങ്ങളിലെ കാര്യക്ഷമത
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. സി. കൃഷ്ണന്
,, പി.റ്റി.എ. റഹീം
,, ബി.ഡി. ദേവസ്സി
(എ)സംസ്ഥാനത്ത് വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നതായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നീതിപൂര്‍വ്വവും സമയബന്ധിതവുമാക്കുന്നതിനു നടപടി സ്വീകരിക്കുമോ;
(ബി)ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളിലെ കാതലായ ഭാഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറാകാതിരിക്കുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ?
|
*736 |
പോലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍
ശ്രീ. കെ. അജിത്
,, വി.എസ്. സുനില്‍ കുമാര്
'' വി. ശശി
'' ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് പോലീസ് കംപ്ലയിന്‍റ് അതോറിറ്റി രൂപീകരിച്ചതെന്നാണ്; പ്രസ്തുത അതോറിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത അതോറിറ്റിയില്‍ ലഭിച്ച എത്ര പരാതികളിന്‍മേല്‍ തീര്‍പ്പ് കല്പിക്കാനുണ്ട്; പരാതികള്‍ കെട്ടിക്കിടക്കുവാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)ലഭിക്കുന്ന പരാതികളില്‍ യഥാസമയവും കെട്ടിക്കിടക്കുന്ന പരാതികളില്‍ സമയബന്ധിതമായും തീര്‍പ്പ് കല്പിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
|
*737 |
വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
,, പി. തിലോത്തമന്‍
,, കെ. രാജു
(എ)വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികള്‍ വനം വകുപ്പ് സംഘടിപ്പിക്കാറുണ്ടോ; എങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതിനായി എത്ര ക്യാന്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)ഇത്തരം ക്യാന്പുകളില്‍ ഏതെല്ലാം വിഷയങ്ങളാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ ഫലവത്താകാതെ പോകുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?
|
*738 |
കണ്ടല്‍ മരങ്ങള്‍
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
(എ)തീരദേശമേഖലയില്‍ കാണുന്ന കണ്ടല്‍ക്കാടുകള്‍ നശിച്ചു തുടങ്ങിയകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കായല്‍ കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് കണ്ടല്‍ക്കാടുകളുടെ നാശത്തിന് കാരണമെന്ന് മനസ്സിലാക്കി ഇതിന് പരിഹാരം കാണാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി) കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കണ്ടല്‍ വച്ചുപിടിപ്പിക്കുന്നവര്‍ക്ക് ഒരു മരത്തിന് അഞ്ചുരൂപ വീതം നല്‍കിയിരുന്ന കാര്യം പരിഗണിച്ച് ഈ പദ്ധതി തുടര്‍ന്നും നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
*739 |
സര്‍വ്വീസ് ചട്ടങ്ങളുടെ പരിഷ്കരണം
ശ്രീ. കെ. മുരളീധരന്
,, ബെന്നി ബെഹനാന്
,, ആര്‍. സെല്‍വരാജ്
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഏതെല്ലാം സര്‍വ്വീസ് ചട്ടങ്ങളാണ് പരിഷ്ക്കരണത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ജനങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ തരത്തിലുള്ള അവകാശ നിയമങ്ങള്‍ കൂടി സര്‍വ്വീസ് ചട്ടങ്ങളുടെ പരിഷ്ക്കരണത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*740 |
സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കന്പനി
ശ്രീ. വി. റ്റി. ബല്‍റാം
,, പി. എ. മാധവന്
,, റ്റി. എന്‍. പ്രതാപന്‍
(എ)ജന്‍റം ബസ്സുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി.യുടെ കീഴില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കന്പനി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത കന്പനിയുടെ പ്രവര്‍ത്തനംവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കുമോ;
(സി)കന്പനിയുടെ ഘടനയും പ്രവര്‍ത്തനരീതിയും എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)കന്പനിയുടെ പ്രവര്‍ത്തനത്തിനായി കേന്ദ്ര നഗര വികസന വകുപ്പ് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*741 |
മലയാള സിനിമയിലെ ആദ്യനായിക പി.കെ. റോസിയുടെ സ്മരണ
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി.കെ. നാണു
,, മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
(എ)മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനില്‍ നായികയായി അഭിനയിച്ച പി.കെ. റോസിയുടെ സ്മരണ നിലനിര്‍ത്താന്‍ ഗവണ്‍മെന്‍റ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി)വര്‍ഷംതോറും മലയാള സിനിമയിലെ മികച്ച നടിക്ക് നല്‍കിവരുന്ന അവാര്‍ഡ് പി.കെ. റോസിയുടെ പേരില്‍ നാമകരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?
|
*742 |
കാര്യക്ഷമമായ പോലീസ് കമ്മീഷണറേറ്റ്
ശ്രീ. ഹൈബി ഈഡന്
,, ലൂഡി ലൂയിസ്
,, ബെന്നി ബെഹനാന്
,, പാലോട് രവി
(എ)നഗരങ്ങളില്‍
പൂര്‍ണ്ണമായും
ശാക്തീകരിച്ച
പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ? |
*743 |
പോലീസിനും അഗ്നിശമനസേനയ്ക്കും വാഹനങ്ങളും ഉപകരണങ്ങളും
ശ്രീ. റ്റി.എ. അഹമ്മദ് കബീര്
,, കെ.എം. ഷാജി
,, എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)പോലീസ്, ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വാങ്ങിയ ആധുനിക വാഹനങ്ങള്‍, ആയുധങ്ങളുള്‍പ്പെടെയുള്ള മറ്റു ഉപകരണങ്ങള്‍ എന്നിവ ദുരുപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇവയുടെ വിനിയോഗം, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഏതെങ്കിലും പരിശോധന ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദ വിവരം നല്‍കാമോ ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാങ്ങിയ ആധുനിക വാഹനങ്ങള്‍, വിലപിടിപ്പുള്ള മറ്റു ഉപകരണങ്ങള്‍, ലഭ്യമായ സേനാവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരം നല്‍കാമോ ? |
*744 |
സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്
,, പി. കെ. ഗുരുദാസന്
,, എസ്. ശര്‍മ്മ
,, കെ. കെ. നാരായണന്‍
(എ)പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘങ്ങളിലൂടെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)ഒരു മത്സ്യത്തൊഴിലാളിക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് അനുവദിക്കുന്ന പരമാവധി സബ്സിഡി തുക എത്രയായിരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)അര്‍ഹതയുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കുന്നതിന് പ്രതിവര്‍ഷം എത്ര കോടി രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ഡി)ബജറ്റില്‍ ഇതിനായി വകയിരുത്തിയ തുകയില്‍ എത്ര ശതമാനം ഇതിനകം ചെലവഴിച്ചുവെന്നും അര്‍ഹതയുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയാണെന്നും വ്യക്തമാക്കുമോ;
(ഇ)കാലാവധി കഴിഞ്ഞതും ലൈസന്‍സ് ഇല്ലാത്തതുമായ ഔട്ട് ബോര്‍ഡ് എഞ്ചിന്‍റെ പേരില്‍ സബ്സിഡി ചോര്‍ന്നു പോകാതിരിക്കാനുള്ള കരുതല്‍ നടപടി എന്താണെന്ന് വിശദമാക്കുമോ ? |
*745 |
ബാര്‍ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണം
ശ്രീ. എ.എം. ആരിഫ്
,, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിന്‍റെ നയവും നടപടികളും രണ്ടു വഴിക്കാവരുതെന്ന ബഹു.കേരള ഹൈക്കോടതി നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കോടതി ഇത്തരത്തില്‍ നിരീക്ഷിക്കാനിടയായതിന്‍റെ കാരണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)മദ്യലഭ്യത കുറയ്ക്കുക എന്ന ലക്ഷ്യം സര്‍ക്കാരിനുണ്ടോ; എങ്കില്‍ ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണത്തില്‍ എത്ര ശതമാനം കുറയ്ക്കുകയുണ്ടായി;
(ഡി)സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന നയവും അനുവര്‍ത്തിക്കുന്ന നടപടികളും ഒരേദിശയില്‍ ആണോ; ഇല്ലെങ്കില്‍ ആയത് ഒരേദിശയില്‍ കൊണ്ടുവരാമോ;
(ഇ)സര്‍ക്കാര്‍ നയം സര്‍ക്കാര്‍ തന്നെ തെറ്റിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയത് ഇല്ലാതാക്കാമോ? |
*746 |
അടിസ്ഥാനവിവരശേഖരങ്ങള്‍ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ച നടപടി
ശ്രീ. ബി. സത്യന്
,, എം. എ. ബേബി
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പുരുഷന്‍ കടലുണ്ടി
(എ)സുപ്രധാനമായ രഹസ്യ വിവരശേഖരങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ കടന്നുകയറാന്‍ സ്വകാര്യ കന്പനിയെ അനുവദിച്ചിരിക്കുന്നത് സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആധാര്‍ കാര്‍ഡും വോട്ടര്‍പട്ടികയും തയ്യാറാക്കാന്‍ ശേഖരിച്ച വിവരങ്ങള്‍ ഓസ്പിയന്‍ ടെക്നോളജീസ് എന്ന ഒരു സ്വകാര്യ കന്പനിക്ക് സര്‍ക്കാര്‍ കൈമാറിയത് ഏത് തലത്തില്‍ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താമോ;
(സി)ഈ കന്പനിയെ ഇതിനകം എന്തെല്ലാം നിലയിലുള്ള ജോലികള്‍ ഏല്‍പ്പിച്ചിട്ടുണ്ട്; ഇ-ഫയലിംഗ് സംവിധാനമൊരുക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടോ; കന്പനിയെ കണ്ടെത്തിയത് ടെണ്ടറിലൂടെയാണോ;
(ഡി)ജനങ്ങളുടെ അടിസ്ഥാന വിവരശേഖരങ്ങളുടെ സൂക്ഷിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ കൊണ്ടുവരാന്‍ തയ്യാറാകുമോ? |
*747 |
പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
ശ്രീ. കെ. അച്ചുതന്
,, കെ. ശിവദാസന്‍ നായര്‍
,, വി. റ്റി. ബല്‍റാം
,, സി. പി. മുഹമ്മദ്
(എ)സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്; വിശദാംശങ്ങല്‍ എന്തെല്ലാം;
(സി)ഇതിനുള്ള ധനം എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
*748 |
മരം മുറിയ്ക്കല്‍ തടയുന്നതിന് നടപടി
ശ്രീ. എ.കെ. ശശീന്ദ്രന്
'' തോമസ് ചാണ്ടി
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലായാല്‍ സ്വന്തം പുരയിടത്തില്‍ നിന്നുപോലും മരംമുറിക്കാന്‍ കഴിയില്ലെന്നുകര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് തടി മാഫിയ ഹൈറേഞ്ച് പ്രദേശങ്ങള്‍ വെട്ടിവെളുപ്പിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ലക്ഷങ്ങള്‍ വരുന്ന മരങ്ങള്‍ നിസ്സാരവിലയ്ക്ക് തട്ടിയെടുക്കുകയാണ് തടി മാഫിയയെന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(സി)വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലെ വ്യാപകമായ മരംമുറിക്കല്‍ തടയുന്നതിനായി വനം വകുപ്പ് അധികൃതര്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ? |
*749 |
റോഡപകടങ്ങളുടെ വിശകലനം
ശ്രീ. പി.കെ. ബഷീര്
,, കെ. മുഹമ്മദുണ്ണി ഹാജി
,, എം. ഉമ്മര്‍
,, പി.ബി. അബ്ദുള്‍ റസാക്
(എ)റോഡപകടങ്ങള്‍ ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്തെങ്കിലും ഗതാഗത വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;
(ബി)എങ്കില്‍ 2013-ല്‍ ഉണ്ടായ അപകടങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും വെളിപ്പെട്ട വിവരങ്ങള്‍ വിശദമാക്കാമോ ;
(സി)മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടില്ലെങ്കില്‍ അപകടങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയില്‍ മദ്യത്തിനുള്ള പങ്കിനെക്കുറിച്ച് പഠനവും വിവരശേഖരണവും നടത്താന്‍ നടപടി സ്വീകരിക്കുമോ ? |
*750 |
വനിതാ പോലീസ് സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍
ശ്രീ. റ്റി.എന്‍. പ്രതാപന്
,, വര്‍ക്കല കഹാര്
,, പി.എ. മാധവന്
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)വനിതാ പോലീസ് സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് പോലീസ് സ്റ്റേഷന്‍റെ ചുമതല നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം ചുമതലകളും അധികാരങ്ങളുമാണ് ഇതുവഴി വനിതാ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്ന് മുതലാണ് പ്രസ്തുത സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
|
അടിയന്തര
ചോദ്യം
നം: 1
|
<<back |
|