|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*691
|
പൈതൃക ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ പദ്ധതി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്
,, എന്‍. എ. നെല്ലിക്കുന്ന്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, റ്റി. എ.അഹമ്മദ് കബീര്‍
(എ)പ്രാചീന ജീവിതരീതിയും, തൊഴില്‍ സൌകര്യങ്ങളും, സാംസ്കാരിക നിലവാരവും വെളിവാക്കുന്ന പൈതൃക ശേഷിപ്പുകള്‍ അവയുടെ കൈവശക്കാരുടെ കൂടി സഹകരണത്തില്‍ നിലനിര്‍ത്തുന്നതിനും പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പുരാവസ്തു വകുപ്പിന് എന്തെങ്കിലും പദ്ധതികളുണ്ടോ;
(ബി)എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(സി)പൈതൃക ശേഷിപ്പുകള്‍ വിനോദസഞ്ചാരവകുപ്പിനെ കൂടി സഹകരിപ്പിച്ചുകൊണ്ട് നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ബൃഹദ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ?
|
*692 |
വഴിയോരക്കച്ചവടക്കാര്‍ക്കുവേണ്ടിയുള്ള നയം
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
,, കെ. മുഹമ്മദുണ്ണി ഹാജി
,, എന്‍. ഷംസുദ്ദീന്
,, കെ.എം. ഷാജി
(എ)വഴിയോരക്കച്ചവടക്കാര്‍ക്കുവേണ്ടിയുള്ള നയം അംഗീകരിച്ചശേഷം അതിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുതനയം നടപ്പാക്കുന്പോള്‍ നിലവിലെ ഏതൊക്കെ നിയമങ്ങളിലെ ഏതൊക്കെ വ്യവസ്ഥകള്‍ക്കാണ് മാറ്റം വരുത്തേണ്ടി വരിക എന്നതുസംബന്ധിച്ച പരിശോധന നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(സി)പ്രസ്തുത നയത്തിന്‍റെ അടിസ്ഥാനത്തില്‍ നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ സംബന്ധിച്ച വിശദമായ സര്‍വ്വേ നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കുമോ ?
|
*693 |
വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ വിവരശേഖരണം
ശ്രീ. ചിറ്റയം ഗോപകുമാര്
,, സി. ദിവാകരന്‍
,, ജി. എസ്. ജയലാല്
,, ഇ. കെ. വിജയന്‍
(എ)വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ പൂര്‍ണ്ണമായ വിവരശേഖരണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ;
(ബി)കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?
|
*694 |
അന്യസംസ്ഥാനങ്ങളില്‍ നോര്‍ക്ക സാറ്റലൈറ്റ് ഓഫീസുകള്‍
ശ്രീ. ഹൈബി ഈഡന്‍
,, പാലോടി രവി
,, ബെന്നി ബെഹനാന്
,, എ. റ്റി. ജോര്‍ജ്
(എ)നോര്‍ക്ക അന്യസംസ്ഥാനങ്ങളില്‍ സാറ്റലൈറ്റ് ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പ്രവാസി മലയാളികളെ സഹായിക്കാന്‍ എന്തെല്ലാം സേവനങ്ങളാണ് ഇവിടെ നടത്തിവരുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*695 |
കുടുംബകൃഷി പദ്ധതി
ശ്രീ. പി. തിലോത്തമന്
,, മുല്ലക്കര രത്നാകരന്‍
,, വി. ശശി ശ്രീമതി
ഇ. എസ്. ബിജിമോള്‍
(എ)ജില്ലകള്‍ തോറും കുടുംബകൃഷി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാമാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ സാന്പത്തിക സ്രോതസ്സ് ഏതാണെന്ന് വ്യക്തമാക്കുമോ; ഇതില്‍ കുടുംബങ്ങളുടെ സാന്പത്തിക പങ്കാളിത്തം എത്രത്തോളമായിരിക്കുമെന്ന് വെളിപ്പെടുത്തുമോ;
(സി)ഇത്തരം കൃഷിക്കാവശ്യമായ വിത്തും വളവും എത്തിച്ചുകൊടുക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിശദമാക്കുമോ?
|
*696 |
നെല്‍കൃഷി വികസനം ലക്ഷ്യമിട്ട് നടപ്പാക്കി വന്നിരുന്ന പദ്ധതികള്‍
ശ്രീ. കെ.എം ഷാജി
,, എന്‍. ഷംസുദ്ദീന്
,, പി.ബി. അബ്ദുള്‍ റസാക്
,, കെ.മുഹമ്മദുണ്ണി ഹാജി
(എ)നെല്‍കൃഷി വികസനം ലക്ഷൃമിട്ട് മുന്‍കാലത്ത് നടപ്പാക്കി വന്നിരുന്ന വ്യത്യസ്ത പദ്ധതികള്‍ സംയോജിപ്പിച്ച് ഒരു സമഗ്ര പ്രോജക്ട് നെല്‍കൃഷി വികസനത്തിനായി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;
(ബി)നെല്‍കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍മാറാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി അവരെ പ്രസ്തുത മേഖലയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിന് എന്തൊക്കെ പുതിയ ഇന്‍സെന്‍റീവുകളാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?
|
*697 |
പഞ്ചായത്തു വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കാല്‍
ശ്രീ. റ്റി.യു. കുരുവിള
,, സി.എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
(എ)പഞ്ചായത്ത് ഡയറക്റ്ററേറ്റില്‍ ഉള്‍പ്പെടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ പഞ്ചായത്ത് ഡയറക്റ്ററേറ്റ് വരെ ലഭിക്കുന്ന അപേക്ഷകള്‍ ഏറ്റവും വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന്, ഡയറക്റ്ററേറ്റിലേക്ക് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഡി.ഡി.പി കളില്‍ നിന്നും ഓണ്‍ലൈന്‍ സംവിധാനം വഴി നിര്‍ബന്ധമാക്കി, ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
*698 |
ആധുനിക സാങ്കേതികവിദ്യയോടുകൂടിയ ശ്മശാനങ്ങള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ജോസഫ് വാഴക്കന്
,, വി. പി. സജീന്ദ്രന്‍
,, പാലോട് രവി
(എ)പഞ്ചായത്തുകളില്‍ ആധുനിക സാങ്കേതികവിദ്യയോടുകൂടിയ ശ്മശാനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് ഇതിന്‍റെ പ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*699 |
വികസനബ്ലോക്കുകളുടെ പുന:ക്രമീകരണം
ശ്രീ. സി.എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
(എ)വികസനബ്ലോക്കുകള്‍ പുന:ക്രമീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)അര്‍ഹതപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ ബ്ലോക്ക് ഓഫീസുകള്‍ അനുവദിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഊര്‍ജ്ജിതമായ പരിപാടികള്‍ നടപ്പിലാക്കുന്നതിനുമായി എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
*700 |
കേരള തദ്ദേശസ്വയംഭരണ സേവന പ്രദാന പദ്ധതി
ശ്രീ. ബി. ഡി. ദേവസ്സി
,, എളമരം കരീം
,, കെ. സുരേഷ് കുറുപ്പ്
,, സി. കൃഷ്ണന്‍
(എ)കേരള തദ്ദേശസ്വയംഭരണ സേവനപ്രദാന പദ്ധതി (കെ.എല്‍.ജി.എസ്.ഡി.പി.)-യുടെ അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)തദ്ദേശ സ്ഥാപനങ്ങളുടെ കാര്യ നിര്‍വ്വഹണ-ഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് സ്ഥായിയായ നിലനില്പ് ഉറപ്പു വരുത്തുന്നതിനും പദ്ധതി നടത്തിപ്പ് സഹായകരമയോയെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതിക്ക് അനുവദിക്കപ്പെട്ട തുക നാമമാത്രമായി മാത്രമേ ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ളൂടെന്നകാര്യം അപ്രോപ്രിയേഷന്‍ അക്കൌണ്ട്സില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഗൌരവ്വപൂര്‍വ്വം പരിശോധിക്കുമോ;
(ഡി)പദ്ധതി പണം ചെലവഴിക്കപ്പെടാത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?
|
*701 |
മീഡിയ സിറ്റി ആരംഭിക്കുവാന്‍ നടപടി പദ്ധതി
ശ്രീ. എ.റ്റി. ജോര്‍ജ്
,, എം.എ. വാഹീദ്
,, കെ. ശിവദാസന്‍ നായര്
,, സി.പി. മുഹമ്മദ്
(എ)മീഡിയ സിറ്റി ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത് ;വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*702 |
പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പ്രകാരമുള്ള നിര്‍മ്മാണപ്രവൃത്തികള്‍
ശ്രീ. ബി. സത്യന്
,, ജെയിംസ് മാത്യു
,, കെ.വി. അബ്ദുള്‍ ഖാദര്
ശ്രീമതി കെ.കെ. ലതിക
(എ)മറ്റ് സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുന്പോള്‍ കേരളത്തിലെ ഗ്രാമീണറോഡുകളുടെ വികസനപദ്ധതികള്‍ പുരോഗമിക്കുന്നില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ബി)പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനപ്രകാരം സംസ്ഥാനത്ത് ആദ്യഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ ഏതുവരെയായി എന്നും എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നും വ്യക്തമാക്കാമോ;
(സി)പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അനുമതി ലഭിച്ച റോഡുകളുടെ വിശദാംശം ലഭ്യമാക്കാമോ;
(ഡി)രണ്ടാംഘട്ട നിര്‍മ്മാണത്തിന് ആവശ്യമായ പദ്ധതി റിപ്പോര്‍ട്ടുകളും പ്ലാനുകളും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
|
*703 |
ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം
ശ്രീ. എ.എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്‍
എ)ബാലാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തുന്നതിന് കമ്മീഷന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
*704 |
പച്ചക്കറി വിലവര്‍ദ്ധനവ്
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എ. കെ. ബാലന്
ശ്രീ. എം. ഹംസ
,, കെ.കെ. നാരായണന്‍
എ)സംസ്ഥാനത്ത് ഇപ്പോള്‍ സംഭവിക്കുന്ന മഴയുടെ കുറവ് കാര്‍ഷികരംഗത്തെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയി ട്ടുണ്ടോ;
(ബി)ഏതെല്ലാം വിളകളെയാണ് മഴയുടെ കുറവ് ബാധിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
(സി)പ്രസ്തുത സാഹചര്യം പരിഗണിച്ച് വരുന്ന ഓണക്കാലത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ദ്ധിക്കുമെന്ന ആശങ്ക പരിശോധിക്കുമോ?
|
*705 |
നഗരങ്ങളില്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍
ശ്രീ. ജോസഫ് വാഴക്കന്
'' കെ. അച്ചുതന്
'' ബെന്നി ബെഹനാന്‍
'' വി. പി. സജീന്ദ്രന്‍
(എ)നഗരങ്ങളില്‍ ബൃഹത്തായ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)എവിടെയൊക്കെയാണ് ഇത്തരം പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എല്ലാ നഗരങ്ങളിലും പ്രസ്തുത പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*706 |
ഹൈടെക് രീതിയിലുളള കൃഷി
ശ്രീ. പി. കെ. ഗുരുദാസന്
,, എ.എം. ആരിഫ്
,, കെ. വി. അബ്ദുള്‍ ഖാദര്‍
,, റ്റി. വി. രാജേഷ്
(എ)ഹൈടെക് കൃഷി പദ്ധതിയിലൂടെ ഏതെങ്കിലും കാര്‍ഷിക ഉല്പന്നങ്ങളുടെ കാര്യത്തില്‍ പതിന്മടങ്ങ് ഉല്പാദനം ഉണ്ടാക്കുവാന്‍ സാധ്യമായിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഹൈടെക് കൃഷി പദ്ധതി നടപ്പാക്കുന്നതില്‍ ശുഷ്കാന്തി കാണിക്കുവാന്‍ തയ്യാറാവുമോ?
|
*707 |
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍
ശ്രീ. എസ്. രാജേന്ദ്രന്
'' കെ. വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
ശ്രീമതി കെ. എസ്. സലീഖ
(എ)തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിന്നുവോ;
(ബി)പ്രഖ്യാപിക്കപ്പെട്ട പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ ്രപഖ്യാപനം നടപ്പാക്കുന്നതിലേയ്ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(ഡി)2014-15-ലെ ബഡ്ജറ്റില്‍ ഇതിനായി പണം വകയിരുത്തിയിട്ടുണ്ടോ ?
|
*708 |
പാര്‍ട്ട്ണര്‍ കേരള മിഷന്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
'' ബെന്നി ബെഹനാന്‍
'' വി. ഡി. സതീശന്
'' അന്‍വര്‍ സാദത്ത്
(എ)പാര്‍ട്ട്ണര്‍ കേരള മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)സംസ്ഥാനത്ത് നടന്ന പാര്‍ട്ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ച പദ്ധതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും നഗരസഭകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*709 |
കാര്‍ഷിക വികസന പദ്ധതികള്‍
ശ്രീ. സി. മോയിന്‍കുട്ടി
'' പി. ഉബൈദുള്ള
'' പി.കെ. ബഷീര്
'' കെ.എന്‍.എ. ഖാദര്‍
(എ)സംസ്ഥാനത്തെ ഭൂവിഭവങ്ങളെ സംബന്ധിച്ച് ഭൂവിനിയോഗ ബോര്‍ഡ് ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍, സംസ്ഥാന കൃഷിവകുപ്പ് അതിന്‍റെ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;
(ബി)ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷിഭവനുകളുടെ പരിധിയില്‍ നടപ്പാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ;
(സി)ഇല്ലെങ്കില്‍ കൃഷിഭവനുകളെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ കര്‍ഷകരുടെ വിവരശേഖരണം നടത്തി ഭൂവിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് പൌള്‍ട്രി, മൃഗസംരക്ഷണം, കാര്‍ഷിക വികസനം തുടങ്ങിയ പരിപാടികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര വികസന പദ്ധതി തയ്യാറാക്കി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?
|
*710 |
ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പദ്ധതി
ശ്രീ. എം. എ. ബേബി
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
'' ബാബു എം. പാലിശ്ശേരി
'' രാജു എബ്രഹാം
(എ)ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പദ്ധതി (റാവെ)യുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ കര്‍ഷകരില്‍ എത്തിക്കുന്നതിനു പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമൂലം സാധിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനു നടപടി സ്വീകരിക്കുമോ?
|
*711 |
കാര്‍ഷികമേഖലയിലെ മൂല്യവര്‍ദ്ധന പ്രോജക്ടുകള്‍
ശ്രീ. ഇ. പി. ജയരാജന്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധന പ്രോജക്ടുകള്‍ നടപ്പാക്കിത്തുടങ്ങിയോ;
(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പ്രോജക്ടുകളിലൂടെ നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പ്രോജക്ടുകള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ഏത് രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
*712 |
സംയോജിത നീര്‍ത്തട മാനേജ്മെന്‍റ് പദ്ധതി
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, വി. ഡി. സതീശന്
,, ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ) ഗ്രാമവികസന വകുപ്പ് നടപ്പാക്കിവരുന്ന സംയോജിത നീര്‍ത്തട മാനേജ്മെന്‍റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി) ഈ പദ്ധതിയിന്‍കീഴില്‍ എത്ര പ്രോജക്ടുകള്‍ക്കാണ് കേന്ദ്രാനുമതി ലഭിച്ചതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
(സി) മണ്ണ് - ജലസംരക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും മണ്ണും ജലവും ജൈവസന്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനും എത്ര കോടി രൂപയ്ക്കുള്ള പ്രവൃത്തികളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി നടപ്പാക്കിയതെന്ന് വിശദമാക്കുമോ;
(ഡി) ഇവ നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ? |
*713 |
അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ വഴി യന്ത്രസാമഗ്രികള്‍
ഡോ.എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്
,, പി.സി. ജോര്‍ജ്
(എ)അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ വഴി കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന യന്ത്രസാമഗ്രികള്‍ നല്‍കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഇടുക്കി പോലുള്ള ഹൈറേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍ വഴി അവിടത്തെ ഭൂപ്രകൃതിക്കും കാര്‍ഷിക രീതിയ്ക്കും അനുയോജ്യമായ യന്ത്രസാമഗ്രികള്‍ പ്രത്യേകിച്ച് ജോണ്ടിയര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ? |
*714 |
റബര്‍ കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍
ശ്രീ. ജോസ് തെറ്റയില്‍
,,സി. കെ. നാണു
ശ്രീമതി. ജമീലാ പ്രകാശം
ശ്രീ. മാത്യു.റ്റി. തോമസ്
(എ)കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പഠന വിധേയമാക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഇറക്കുമതി ചുങ്കം കുറച്ചും അവധി വ്യാപാരം നടത്തിയും റബ്ബറിന് വിലയിടിവ് സൃഷ്ടിച്ചതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)അങ്ങാടി വിലയില്‍ നിന്ന് എത്ര രൂപ കൂട്ടിയാണ് റബ്ബര്‍ സംഭരിക്കുന്നത്;
(ഇ)സംസ്ഥാന സര്‍ക്കാര്‍ നടത്തിയ റബ്ബര്‍ സംഭരണം പ്രസ്തുത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായിട്ടുണ്ടോ; വ്യക്തമാക്കാമോ? |
*715 |
സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഹബ്
ശ്രീ. റ്റി. എന്‍ പ്രതാപന്
,, വര്‍ക്കല കഹാര്‍
,, ഐ.സി. ബാലകൃഷ്ണന്‍
എ)സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണ്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? |
*716 |
മൃഗസംരക്ഷണത്തിന് ഇന്‍റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട്
ശ്രീ. ലൂഡി ലൂയിസ്
,, സണ്ണി ജോസഫ്
,, എം.എ. വാഹീദ്
,, കെ. മുരളീധരന്‍
(എ)സംസ്ഥാനത്ത് മൃഗസംരക്ഷണ ഉപാധികള്‍ ലഭ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട് നടപ്പാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
(സി)എവിടെയൊക്കെയാണ് ഇത് നടപ്പാക്കി വരുന്നതെന്ന് വെളിപ്പെടുത്തുമോ;
(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? |
*717 |
തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവരുടെ കൂലി കുടിശ്ശിക
ശ്രീ. രാജു എബ്രഹാം
,, കെ. രാധാകൃഷ്ണന്‍
,, പുരുഷന്‍ കടലുണ്ടി
,, പി.റ്റി.എ റഹീം
(എ)തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവര്‍ക്ക് നല്‍കേണ്ടുന്ന കൂലി കുടിശ്ശിക വിതരണം ചെയ്യുന്നതിനായി വക മാറ്റിയ തുക പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കുന്നതിനെ സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് പഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്നുവോ;
(ബി)ഇപ്രകാരം വകമാറ്റപ്പെട്ട തുക എന്നത്തേക്ക് തിരികെ പഞ്ചായത്തുകള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരുന്നത് ;
(സി)വകമാറ്റിയ തുക പൂര്‍ണ്ണമായും തിരികെ നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം അറിയിക്കാമോ ? |
*718 |
വിള ആരോഗ്യ പരിപാലനം
ശ്രീ. എം. ഉമ്മര്
,, സി. മമ്മൂട്ടി
,, റ്റി. എ. അഹമ്മദ് കബീര്
,, എന്‍. എ. നെല്ലിക്കുന്ന്
(എ) വിള ആരോഗ്യ പരിപാലനമെന്ന സമീപനത്തിന്‍റെ ലക്ഷ്യമെന്താണെന്ന് വിശദമാക്കുമോ;
(ബി) ഇത്തരമൊരു സമീപനത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും വ്യക്തമാക്കുമോ;
(സി) കീട, രോഗനിയന്ത്രണത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നത് പുതിയ സമീപനത്തിന്‍റെ ലക്ഷ്യമായി അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ? |
*719 |
പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുപയോഗിച്ച കടലാസിന്‍റെ ഗുണ നിലവാരം
ശ്രീ. കെ. രാജു
,, സി. ദിവാകരന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. അജിത്
(എ)സ്കൂളുകളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച പാഠപുസ്തകങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന പരാതിയുണ്ടായിട്ടുണ്ടോയെന്നും ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുളള അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണ വിവരം എന്താണെന്നും വെളിപ്പെടുത്തുമോ;
(ബി)ഗുണ നിലവാരമുളള 80 ജി.എസ്. എം പേപ്പര്‍ ഉപയോഗിക്കുന്നതിനു പകരം 70 ജി. എസ്. എം പേപ്പറാണ് ഉപയോഗിച്ചതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഗുണ നിലവാരം കുറഞ്ഞ പേപ്പറില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വിവരിക്കുമോ? |
*720 |
വിത്തു മുതല്‍ വിപണി വരെ എന്ന സമഗ്ര വികസന പദ്ധതി
ശ്രീ. വി.പി. സജീന്ദ്രന്
,,റ്റി. എന്‍ പ്രതാപന്‍
,, ആര്‍. സെല്‍വരാജ്
,, എം.പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് വിത്ത് മുതല്‍ വിപണിവരെ എന്ന ഒരു സമഗ്ര വികസന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;
(ഡി)വിത്തുമുതല്‍ വിപണിവരെ എന്ന സമഗ്ര വികസന പദ്ധതി വ്യാപകമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ? |
<<back |
|