|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >11th
Session>Starred Answers |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*121
|
ജൈവകൃഷി പ്രോത്സാഹനം
ശ്രീ. പി.കെ.ബഷീര്‍
,, സി.മോയിന്‍കുട്ടി
,, കെ.മുഹമ്മദുണ്ണി ഹാജി
,, പി.കെ.അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജൈവകൃഷി പ്രോത്സാഹനം സംബന്ധിച്ച നയം വ്യക്തമാക്കുമോ;
(ബി)ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സന്പൂര്‍ണ്ണമായും ജൈവ വളങ്ങളും, പരന്പരാഗത രീതികളും അവലംബിച്ച് ഉല്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ലാഭകരമായ വിപണനത്തിന് എന്തൊക്കെ സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ജൈവകൃഷി വിഭവങ്ങളെന്ന പേരില്‍ വിഷമയ വിഭവങ്ങള്‍ വന്‍ വിലയില്‍ വിറ്റഴിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിശോധിക്കാന്‍ എന്ത് സംവിധാനമാണുള്ളത്; വ്യക്തമാക്കാമോ?
|
*122 |
മൊബൈല്‍ ഫോണ്‍ സംസ്കാരം
ശ്രീ. പി. ഉബൈദുള്ള
,, എം. ഉമ്മര്‍
,, കെ. എന്‍. എ. ഖാദര്‍
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗവും, ദുരുപയോഗവും, ആരോഗ്യപ്രശ്നങ്ങളോടൊപ്പം സമൂഹത്തിന്‍റെ സാംസ്കാരിക നിലവാരത്തെയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങളോ നടപടികളോ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി) മൊബൈല്‍ ഫോണ്‍ സംസ്കാരത്തിന്‍റെ ദു:സ്വാധീനം പുതുതലമുറയില്‍ കുറയ്ക്കാന്‍ അഭിപ്രായ രൂപീകരണം, ബോധവത്ക്കരണം എന്നീ കാര്യങ്ങളില്‍ ആവശ്യമായ തുടക്കം കുറിക്കുമോ?
|
*123 |
ശുചിത്വ മിഷന്‍ പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, ഷാഫി പറന്പില്‍
,, ജോസഫ് വാഴക്കന്‍
,, എം.എ.വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ശുചിത്വ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സഹായങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*124 |
നഗരജീവിതം സുഗമമാക്കുന്നതിന് നടപടി
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മെട്രോ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളിലെ ജനജീവിതം സൂഗമമാക്കുന്നതിന് വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട പദ്ധതികളുടെയും പ്രവൃത്തികളുടെയും ഏകോപനത്തിനും കൃത്യമായ മോണിട്ടറിംഗിനും നഗരകാര്യവകുപ്പ് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി) ഏകോപന സംവിധാനം പ്രവര്‍ത്തിക്കാത്തതുമൂലം നഗരവാസികള്‍ നേരിടുന്ന മാലിന്യനിര്‍മ്മാര്‍ജ്ജനം, വെള്ളപ്പൊക്കം, ഗതാഗതപ്രശ്നങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്കായി വിവിധ വകുപ്പുകള്‍ നിരവധി പദ്ധതികള്‍ പരസ്പര സഹകരണമില്ലാതെ നടപ്പാക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് അവ പ്രയോജനപ്രദമാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഏകോപിത സംവിധാനം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
*125 |
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന
ശ്രീ.കെ. അച്ചുതന്‍
,, ആര്‍. സെല്‍വരാജ്
,, പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട എത്ര ഗ്രാമീണ റോഡുകളാണ് നിലവിലുള്ളത്;
(സി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് കേന്ദ്രവും സംസ്ഥാനവും എത്ര തുകവീതമാണ് നീക്കിവച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഇവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
|
*126 |
സമഗ്ര പച്ചക്കറി വികസന പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, ഷാഫി പറന്പില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത വികസന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; പ്രസ്തുത പദ്ധതി എവിടെയെല്ലാമാണ് നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്; വിശദമാക്കുമോ?
|
*127 |
കൃഷികള്‍ക്ക് നഷ്ടപരിഹാരം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു.റ്റി.തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൃഷിയിടങ്ങള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന കാര്‍ഷിക നഷ്ടങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം പര്യാപ്തമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
(സി)കാലാവസ്ഥാമാറ്റങ്ങള്‍ വളരെ വേഗത്തില്‍ കര്‍ഷകരെ അറിയിക്കുവാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
*128 |
തൊഴിലുറപ്പ് പദ്ധതിയില്‍ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനം
ശ്രീ. ലൂഡി ലൂയിസ്
,, തേറന്പില്‍ രാമകൃഷ്ണന്‍
'' കെ. ശിവദാസന്‍ നായര്‍
'' പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തൊഴിലുറപ്പ് പദ്ധതിയില്‍ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)പ്രസ്തുത പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് അക്കൌണ്ട് ഉള്ള ബാങ്കുകളിലേക്ക് വേതനം നേരിട്ട് നല്‍കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)ഏതെല്ലാം സ്ഥാപനങ്ങളാണ് ഇതുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
*129 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റല്‍
ശ്രീ. എ. പ്രദീപ്കുമാര്‍
,, കെ. രാധാകൃഷ്ണന്‍
,, റ്റി.വി. രാജേഷ്
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശികവേതനം വിതരണം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവോ;
(ബി)ഫണ്ട് വകമാറ്റിയതു മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ള ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് വക മാറ്റുന്നത് ചട്ടങ്ങള്‍ക്ക് വിധേയമാണോ; വിശദമാക്കുമോ?
|
*130 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിനിയോഗം
ശ്രീ. എസ്. ശര്‍മ്മ
,, എ. എം. ആരിഫ്
,, ആര്‍. രാജേഷ്
ശ്രീമതി. കെ.എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2013-14 സാന്പത്തിക വര്‍ഷത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)വികസന ഫണ്ടിന്‍റെ അന്‍പതു ശതമാനം അടുത്ത വര്‍ഷത്തേയ്ക്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കുവാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നറിയിക്കുമോ;
(ഡി)ഇത് പദ്ധതി നിര്‍വ്വഹണത്തെയും ഫണ്ട് വിനിയോഗത്തെയും സാരമായി ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ?
|
*131 |
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, വി. പി. സജീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)പ്രസ്തുത പരിശീലന കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(സി)പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;
(ഡി)എവിടെയെല്ലാമാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;' വിശദാംശങ്ങള്‍ നല്‍കുമോ?
|
*132 |
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമം
ശ്രീ. ബെന്നി ബെഹനാന്‍
,, കെ. ശിവദാസന്‍ നായര്‍
,, കെ. മുരളീധരന്‍
,, റ്റി.എന്‍ പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി നിയമനിര്‍മ്മാണത്തിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഫ്ളാറ്റുകളുടെയും ഷോപ്പിംഗ് കോപ്ലക്സുകളുടെയും ഗാര്‍ഹിക വാണിജ്യ-ഓഫീസ് കെട്ടിടങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും വില്‍പ്പനയും നിര്‍മ്മാണവും നിയമവിധേയമാക്കാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*133 |
നെല്‍കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)കൃഷിനാശം സംഭവിച്ചാലുടനെതന്നെ റിപ്പോര്‍ട്ട് ശേഖരിച്ച് കാലതാമസംകൂടാതെ നഷ്ടപരിഹാരം നല്‍കി നെല്‍കൃഷിയെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമോ ?
|
*134 |
ക്ലീന്‍ കേരള പദ്ധതി
ശ്രീ. സി.പി. മുഹമ്മദ്
'' വി.റ്റി. ബല്‍റാം
'' ജോസഫ് വാഴക്കന്‍
'' പി.എ.മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി ക്ലീന്‍ കേരള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ചുള്ള രുപരേഖ തയ്യറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;
(ഡി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
*135 |
രാജീവ്ഗാന്ധി സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, ബെന്നി ബെഹനാന്‍
'' ആര്‍. സെല്‍വരാജ്
'' അന്‍വര്‍ സാദത്ത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ രാജീവ്ഗാന്ധി സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം സേവനങ്ങളും പ്രവൃത്തികളുമാണ് പ്രസ്തുത കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നതെന്ന് വിശദീകരിക്കുമോ;
(ഡി)തൊഴിലുറപ്പ്പദ്ധതി കാര്യക്ഷമമാക്കുന്നതിന് പ്രസ്തുത കേന്ദ്രങ്ങള്‍ എത്ര മാത്രം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*136 |
റബ്ബര്‍ സംഭരണം
ശ്രീ. ജി സുധാകരന്‍
,, ഇ.പി. ജയരാജന്‍
,, സാജു പോള്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റബ്ബര്‍ സംഭരണ നടപടികളെ സംബന്ധിച്ച് ഏറ്റവും അവസാനം അവലോകനം നടത്തിയതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)സംഭരണ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ;
(സി)സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികള്‍ ഏതൊക്കെയാണ്; ഇവര്‍ക്ക് സംഭരണത്തിനായുള്ള ഫണ്ട് ലഭ്യമാക്കിയതെങ്ങനെയാണ്; ഇവ ഓരോന്നും നാളിതുവരെ നടത്തിയ സംഭരണവും ചെലവാക്കിയ തുകയും വിശദമാക്കാമോ;
(ഡി)സംഭരണ ഏജന്‍സികള്‍ക്ക് ഹാന്‍റിലിംഗ് ചാര്‍ജ് ഉള്‍പ്പെടെ എന്തെല്ലാം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു; അവ പൂര്‍ണ്ണമായും നല്കിയിട്ടുണ്ടോ?
|
*137 |
അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം
ശ്രീ. മുല്ലക്കര രത്നാകരന്‍
,, വി. എസ്. സുനില്‍ കുമാര്‍
,, ഇ. കെ. വിജയന്‍
,, കെ. രാജു.
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ആകെ എത്ര അഗ്രോ ക്ലിനിക്കുകള്‍ ഉണ്ട്; ഇവയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവ എത്ര; പ്രസ്തുത ക്ലിനിക്കുകളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;
(ബി)നെല്ല്, നാളികേരം, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നിവ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് അഗ്രോ ക്ലിനിക്കുകളില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു?
|
*138 |
കൃഷിഭവനുകളിലെ സമിതികള്‍
ശ്രീ. എ. എ. അസീസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കൃഷി ഭവനുകളില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആരൊക്കെയാണ് പ്രസ്തുത സമിതിയിലെ അംഗങ്ങള്‍;
(സി)സമിതിയുടെ പ്രവര്‍ത്തനോദ്ദേശ്യം വ്യക്തമാക്കുമോ;
(ഡി)കാര്‍ഷിക മേഖലയില്‍ പ്രസ്തുത സമിതിക്ക് ചെയ്യാന്‍ കഴിയുന്ന ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
|
*139 |
നഗരസഭാ പദ്ധതികള്‍ക്ക് സാങ്കേതികസഹായം
ശ്രീ. എ. റ്റി. ജോര്‍ജ്
,, വി. ഡി. സതീശന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, പി. എ. മാധവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നഗരസഭാ പദ്ധതികള്‍ക്ക് സാങ്കേതികസഹായം നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ആരുടെയെല്ലാം സഹായമാണ് പ്രസ്തുത പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി) പ്രസ്തുത പദ്ധതിക്ക് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*140 |
രാസവള വിലവര്‍ദ്ധനവ്
ശ്രീ. സി. കെ. സദാശിവന്‍
,, ജെയിംസ് മാത്യു
,, വി. ചെന്താമരാക്ഷന്‍
,, കെ. കെ. ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)രാസവള വിലവര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് കാരണമായ ഘടകങ്ങള്‍ എന്തൊക്കെയാണ്;
(ബി)രാസവളങ്ങള്‍ക്ക് സബ്സിഡി നല്‍കി വരുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)രാസവളങ്ങള്‍ക്ക് അമിതമായി വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ നല്‍കിവരുന്ന സബ്സിഡി ഉയര്‍ത്താന്‍ തയ്യാറാകുമോ?
|
*141 |
സ്കൂളുകളിലെ ബയോഗ്യാസ് പ്ലാന്‍റുകള്‍
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, വര്‍ക്കല കഹാര്‍
,, ഷാഫി പറന്പില്‍
,, എ. റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലം ഉദ്ദേശലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(സി)പ്രസ്തുത പദ്ധതിക്കായി സ്കൂളുകളെ തെരഞ്ഞെടുക്കുന്നത് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ;
(ഡി)പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസമാഹരണം എപ്രകാരം നടത്താനാണ് ഉദ്ദേശിക്കുന്നത് ?
|
*142 |
പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍
ശ്രീ. വി. ശശി
,, ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇതില്‍ പ്രവര്‍ത്തനക്ഷമമായ എത്ര ജാഗ്രതാ സമിതികളുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)പ്രവര്‍ത്തനരഹിതമായ ജാഗ്രതാ സമിതികള്‍ പുന:സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ജാഗ്രതാ സമിതികളെ സഹായിക്കുന്നതിനുള്ള വാര്‍ഡുതല സമിതികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ വാര്‍ഡ് തല സമിതികളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
*143 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്
ശ്രീ. എളമരം കരീം
ഡോ. ടി. എം. തോമസ് ഐസക്ക്
ശ്രീ. ബാബു എം. പാലിശ്ശേരി
,, കെ.വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2013-14 വര്‍ഷത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവിനെ സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ; ഒന്നാം വാര്‍ഷിക പദ്ധതിയുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രോജക്ടുകളും വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ;
(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട തുകയില്‍ നിന്നും വകമാറ്റല്‍ നടത്തിയിട്ടുണ്ടോ; ഇതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പദ്ധതി തുക ചെലവഴിക്കാതെ വന്നിട്ടുണ്ടോ; ഇത് വകമാറ്റാന്‍ ഇടയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
|
*144 |
ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഒഴിവാക്കപ്പെട്ട മേഖലകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. എസ്. സുനില്‍ കുമാര്‍
,, പി. തിലോത്തമന്‍
,, മുല്ലക്കര രത്നാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നിന്നും ഏതെങ്കിലും മേഖലകളെ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഒഴിവാക്കിയ മേഖലകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പല മേഖലകളും ഒഴിവാക്കപ്പെട്ടതുമൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ കുറയുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഏത് കാലം വരെയുള്ള പദ്ധതികളാണ് ഒഴിവാക്കിയിട്ടുള്ളത്; പ്രസ്തുത പദ്ധതികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ?
|
*145 |
ത്രിതല പഞ്ചായത്തുകള്‍ വഴിയുള്ള വ്യക്തിഗത ആനുകൂല്യങ്ങളുടെ ലഭ്യത
ശ്രീ. സി.എഫ്. തോമസ്
,, റ്റി.യു കുരുവിള
,, തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ത്രിതല പഞ്ചായത്തുകള്‍ വഴി നല്‍കി വരുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ബി)ത്രിതല പഞ്ചായത്തുകള്‍ വഴി പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവനം ലഭിക്കുന്നതിന് കന്പ്യൂട്ടര്‍വല്‍ക്കരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഭൌതിക സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
*146 |
ഇന്ദിരാ ആവാസ് യോജന
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
ഡോ. കെ.ടി ജലീല്‍
ശ്രീ. ജെയിംസ് മാത്യു
,, ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഇന്ദിരാ ആവാസ് യോജന പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച തുക ഗുണഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുള്ളതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗുണഭോക്താക്കള്‍ക്ക് തുക ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റ് വിധത്തില്‍ ഫണ്ട് ശേഖരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ; വിശദാംശം നല്‍കാമോ;
(സി)ഇത് ഫലപ്രദമായി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ?
|
*147 |
പൈനാപ്പിള്‍ മിഷന്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്‍
,, സണ്ണി ജോസഫ്
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൈനാപ്പിള്‍ മിഷന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)മിഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പൈനാപ്പിള്‍ കൃഷി തദ്ദേശീയ സവിശേഷതകളോടെ വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)മിഷന്‍റെ പ്രവര്‍ത്തനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*148 |
തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പി.കെ. ഗുരുദാസന്‍
,, ബി. സത്യന്‍
ശ്രീമതി കെ.കെ. ലതിക
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി എന്തെങ്കിലും ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ശുപാര്‍ശ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ശുപാര്‍ശകളിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
(ഡി)നിയമപ്രകാരം എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള തരത്തില്‍ തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
*149 |
റബ്ബര്‍ സംഭരണം - ഫണ്ടിന്‍റെ അപര്യാപ്തത
ശ്രീ.എം.എ. ബേബി
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, കെ.കെ. ജയചന്ദ്രന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാര്‍ഷിക വിപണിയില്‍ ഇടപെട്ട് സഹായം നല്‍കല്‍ പദ്ധതിപ്രകാരം റബ്ബര്‍ സംഭരണത്തിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)സംസ്ഥാനത്തെ റബ്ബര്‍ സംഭരണത്തിന് ഫണ്ടിന്‍റെ അപര്യാപ്തത തടസ്സം നില്‍ക്കുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)റബ്ബര്‍ സംഭരണം ഊര്‍ജ്ജിതമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?
|
*150 |
റബ്ബര്‍ സംഭരണ ഏജന്‍സികള്‍ക്കുള്ള ഫണ്ട്
ശ്രീ. എസ്. രാജേന്ദ്രന്‍
,, കെ. രാധാകൃഷ്ണന്‍
'' രാജു എബ്രഹാം
'' പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് റബ്ബര്‍ സംഭരണത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;
(ബി)കര്‍ഷകരില്‍ നിന്നും സംഭരിച്ച റബ്ബറിന് യഥാസമയം വില നല്‍കുന്നുണ്ടോ ; ഈയിനത്തില്‍ കുടിശ്ശികയുണ്ടോ ; വിശദമാക്കുമോ ;
(സി)ഫണ്ടിന്‍റെ അപര്യാപ്തത സംഭരണത്തിന് തടസ്സം നില്‍ക്കുന്നുണ്ടോ ;
(ഡി)സംഭരണ ഏജന്‍സികള്‍ക്ക് ഏതെല്ലാം തരത്തിലാണ് ഇപ്പോള്‍ ഫണ്ട് ലഭ്യമാക്കുന്നതെന്നറിയിക്കുമോ ?
|
<<back |
|
|
|
|
|
|
|
|