|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*661
|
റീ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
എ)റീ സര്‍വ്വേയുമായി ബന്ധപ്പെട്ടുളള പരാതികള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)താലൂക്ക് തലങ്ങളില്‍ അദാലത്തുകള്‍ നടത്തിയും വില്ലേജ് തലങ്ങളില്‍ പ്രത്യേക ഹിയറിംഗ് നടത്തിയും ഇത്തരം പരാതികള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി)ജനസന്പര്‍ക്ക പരിപാടി മാതൃകയില്‍ റവന്യു വകുപ്പിലെ പരാതികള്‍ പരിഹരിക്കുവാന്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും പ്രത്യേക ജനസന്പര്‍ക്ക പരിപാടി നടത്തുമോ?
|
*662 |
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
(എ)സംസ്ഥാനത്തിനുള്ള സബ്സിഡി മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചത് ലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളെ ദുരിതത്തിലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)വെട്ടിക്കുറച്ച സബ്സിഡി മണ്ണെണ്ണവിഹിതം തിരിച്ചു ലഭിക്കാനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
(സി)വിപണി വിലയ്ക്ക് മണ്ണെണ്ണ വാങ്ങി കടലില്‍ പോയി മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*663 |
ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്‍റെ റിപ്പോര്‍ട്ട്
ശ്രീ. എ. പ്രദീപ്കുമാര്‍
,, റ്റി. വി. രാജേഷ്
ശ്രീമതി കെ. കെ. ലതിക
ശ്രീ. വി. ശിവന്‍കുട്ടി
(എ)സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; അതിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ്;
(ബി)സര്‍വ്വകലാശാലകളിലെ അഴിമതിയും സാന്പത്തിക പ്രശ്നങ്ങളും പഠനവിധേയമാക്കിയിരുന്നോ ; വിശദമാക്കുമോ ;
(സി)സ്വയംഭരണ കോളേജുകള്‍ക്ക് അനുവാദം നല്‍കുക വഴി സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം അപ്രസക്തമാകാനുള്ള സാഹചര്യം നിലവിലുണ്ടോ ; വിശദമാക്കുമോ ?
|
*T664 |
ഗ്രന്ഥശാലകളുടെ രജിസ്ട്രേഷന്‍
ശ്രീ. എ. എ. അസീസ്
(എ)ഗ്രന്ഥശാലകളുടെ രജിസ്ട്രേഷന്‍ എവിടെയാണ് നടത്തേണ്ടതെന്ന് അറിയിക്കുമോ;
(ബി)ഗ്രന്ഥശാലകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ട യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)രജിസ്ട്രേഷന്‍ നടപടികള്‍ എന്തെല്ലാമാണ്;
(ഡി)ഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?
|
*665 |
ഓപ്പണ്‍ സ്ക്കൂള്‍ പുനസംഘടന
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
ഡോ. ടി. എം തോമസ് ഐസക്
ശ്രീ. കെ. ദാസന്‍
,, വി. ചെന്താമരാക്ഷന്‍
(എ)ഓപ്പണ്‍ സ്ക്കൂള്‍ പുനസംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)പുനസംഘടനയ്ക്കുളള തീരുമാനം ഏത് തലത്തിലാണ് കൈക്കൊണ്ടിട്ടുളളത;് ഇതിന് അനുമതിയുണ്ടോ;
(സി)ഓപ്പണ്‍സ്ക്കൂളിന് നിലവില്‍ മേഖലാ ഓഫീസുകള്‍ എവിടെയെല്ലാമാണ്;
(ഡി)ഓപ്പണ്‍സ്ക്കൂളിന്‍റെ ആസ്ഥാനം തിരുവനന്തപുരത്തു നിന്നും മാറ്റുന്നതിനുളള തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
|
*666 |
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ ജോയിന്‍റ് റിവ്യൂവിന്‍റെ റിപ്പോര്‍ട്ട്
ശ്രീ. കെ.വി. വിജയദാസ്
,, ഇ.പി. ജയരാജന്‍
,, റ്റി.വി. രാജേഷ്
,, എസ്. രാജേന്ദ്രന്‍
എ)വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ ജോയിന്‍റ് റിവ്യൂവിന്‍റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടേണ്ടാ;
(ബി)അതില്‍ സംസ്ഥാനത്തെ സ്കൂള്‍ മേഖല ഗുരുതരമായ നിലവാരത്തകര്‍ച്ച നേരിടുന്നതായി പറയപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)അദ്ധ്യാപകര്‍ക്ക് ലഭിക്കേണ്ട പരിശീലനത്തിലെ നിലവാരത്തകര്‍ച്ച ഉണ്ടായിട്ടുള്ളത് പരിശോധിക്കുമോ;
(ഡി)എസ്.ഇ.ആര്‍.ടി.യിലെ പരിശീലകരുടെ വിദ്യാ ഭ്യാസ നിലവാരം തരംതാണതും അടിസ്ഥാന സൌകര്യം പോലുമില്ലാത്ത അവസ്ഥയിലുമാണുള്ളതെന്നതായ ആക്ഷേപം അനേ്വഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമോ?
|
*667 |
അധിക വൈദഗ്ദ്ധ്യ സന്പാദന പരിപാടി
ശ്രീ. കെ. അച്ചുതന്
,, ജോസഫ് വാഴക്കന്
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
(എ)അധികവൈദഗ്ദ്ധ്യ സന്പാദന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിനുവേണ്ടിയുള്ള ധനസമാഹരണം എങ്ങനെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
*668 |
ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍റി വിഭാഗത്തിലും ലൈബ്രേറിയന്‍മാരുടെ നിയമനം
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
,, സി. എഫ്. തോമസ്
(എ)സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ററി വിഭാഗത്തിലും ലൈബ്രേറിയന്‍മാരെ നിയമിക്കാത്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍മാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉള്ള ലൈബ്രറികള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*669 |
പാഠപുസ്തകങ്ങളിലുണ്ടായ മാറ്റവും വിതരണവും
ശ്രീ. ആര്‍. രാജേഷ്
,, എം.എ. ബേബി
,, കെ.കെ. ജയചന്ദ്രന്‍
,, കെ.വി. വിജയദാസ്
(എ)ഈ അദ്ധ്യയനവര്‍ഷം സ്കൂളുകളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)ഈ വര്‍ഷം ഏതെല്ലാം ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് മാറ്റമുണ്ടായിട്ടുള്ളത്; മാറിയ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ;
(സി)കഴിഞ്ഞ അദ്ധ്യയന വര്‍ഷം പാഠപുസ്തക വിതരണത്തില്‍ കാലതാമസമുണ്ടായതു കാരണം വിദ്യാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു സംബന്ധിച്ച പരിശോധന നടത്തുകയുണ്ടായോ;
(ഡി)കാലതാമസമില്ലാതെ അദ്ധ്യയനവര്‍ഷത്തില്‍തന്നെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കുറ്റമറ്റ രീതിയില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
*670 |
പുതിയ റേഷന്‍കടകള്‍
ശ്രീ. എ.റ്റി. ജോര്‍ജ്
,, കെ. ശിവദാസന്‍ നായര്‍
,, പാലോട് രവി
,, പി.സി. വിഷ്ണുനാഥ്
(എ)പുതിയ റേഷന്‍കടകള്‍ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;
(ബി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(സി)പദ്ധതി നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?
|
*671 |
ടോള്‍ പിരിവ്
ശ്രീ. ബി.ഡി. ദേവസ്സി
,, എസ്. ശര്‍മ്മ
,, സാജു പോള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ടോള്‍ പിരിക്കുന്ന പാലങ്ങളും റോഡുകളും ഏതെല്ലാമാണെന്ന് വിശദമാക്കാമോ; ഇവയില്‍ എത്രകാലമായി ടോള്‍ പിരിവ് നടക്കുന്നുണ്ടെന്ന് അറിയിക്കാമോ;
(ബി)മട്ടാഞ്ചേരി പാലത്തിന് എന്തു തുക നിര്‍മ്മാണചെലവ് വന്നുവെന്ന് വ്യക്തമാക്കുമോ; പിരിവിലൂടെ ലഭിച്ച തുകയെത്ര;
(സി)നിര്‍മ്മാണച്ചെലവിനേക്കാള്‍ എത്രയോ ഇരട്ടി തുക യാണ് ടോള്‍ പിരിക്കുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇത് തടയുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)നിര്‍മ്മാണത്തിലിരിക്കുന്ന ഏതെല്ലാം പാതകള്‍ക്കാണ് ടോള്‍ പിരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
|
*672 |
കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ ഒഴിവ്
ശ്രീ. രാജു എബ്രഹാം
,, കെ. സുരേഷ് കുറുപ്പ്
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്തെ കോളേജുകളില്‍ വേണ്ടത്ര അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ ഇല്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഈ കുറവ് ഉന്നത വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുമോ;
(സി)പ്രസ്തുത ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്താന്‍ നടപടി സ്വീകരിക്കുമോ ?
|
*673 |
ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും അനധികൃത കടത്ത്
ശ്രീ. എം. ഉമ്മര്
,, കെ.എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി.ബി. അബ്ദുള്‍ റസാക്
(എ)സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയിലൂടെ സബ്സിഡി നിരക്കിലും സൌജന്യമായും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനങ്ങളും വ്യാപകമായി കരിഞ്ചന്തയിലേയ്ക്ക് പോകുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2012-ലും 2013-ലും ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; എത്ര അളവിലുള്ള വസ്തുവകകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)ഇവയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
(ഡി)പ്രസ്തുത കേസ്സുകളില്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്‍കുമോ?
|
*674 |
ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി
ശ്രീ. മാത്യൂ റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍ ,, സി.കെ. നാണു
(എ)ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുത്ത് നല്കുന്നതിനെ സംബന്ധിച്ച് കേന്ദ്രം നിയമം പാസ്സാക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത നിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)ഇതു സംബന്ധിച്ച കേരള നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
*675 |
പ്രകൃതി ദുരന്തങ്ങള്‍ - വില്ലേജുതല മാപ്പിംഗ്
ശ്രീ. സി. ദിവാകരന്
ശ്രീമതി ഇ. എസ് ബിജിമോള്
ശ്രീ. മുല്ലക്കര രത്നാകരന്
,, ചിറ്റയം ഗോപകുമാര്‍
(എ)പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ വില്ലേജുതല മാപ്പിംഗ് നടത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ കണ്ടെത്തുന്നതിനുളള മാപ്പിംഗാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ മാപ്പിംഗിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാം;
(സി)ദുരന്ത സാദ്ധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് ഒരുക്കിക്കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
|
*676 |
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം
ശ്രീ. ജോസഫ് വാഴക്കന്
,, വി. റ്റി. ബല്‍റാം
,, എം. പി. വിന്‍സെന്‍റ്
,, ഷാഫി പറന്പില്
(എ)വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)ഇത് മൂലം എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വ്യക്തമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*677 |
ദേശീയ ഉന്നത വിദ്യാഭ്യാസ പരിപാടി (റൂസ)
ശ്രീ. ഇ. കെ. വിജയന്
,, വി. എസ്. സുനില്‍ കുമാര്
,, ഇ. ചന്ദ്രശേഖരന്‍
,, പി. തിലോത്തമന്‍
(എ)ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൌകര്യ വികസനത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടിയുള്ള ദേശീയ ഉന്നത വിദ്യാഭ്യാസ പരിപാടി (റൂസ) സംസ്ഥാനത്ത് ആരംഭിച്ചതെന്നാണ്;
(ബി)ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഫണ്ട് ലഭിക്കുന്നതിനുവേണ്ടിയുള്ള എത്ര പദ്ധതികള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്; അവ ഏതെല്ലാം;
(സി)റൂസ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ഏതാണ്; ഇതിനകം എത്ര തുക കേന്ദ്രത്തില്‍ നിന്നും ഈ പദ്ധതിയുടെ വിഹിതമായി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
*678 |
ഭക്ഷണ വിഭവങ്ങളുടെ അമിതവില
ശ്രീ. പി.കെ. ബഷീര്
,, റ്റി.എ. അഹമ്മദ് കബീര്
,, വി.എം. ഉമ്മര്‍ മാസ്റ്റര്
,, സി. മോയിന്‍കുട്ടി
(എ)ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവയില്‍ വിലനിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ അത്തരമൊരു വ്യവസ്ഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വില ന്യായമാണോ എന്നു പരിശോധിക്കാന്‍ നിലവില്‍ മാനദണ്ധമെന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(സി)വില നിലവാരബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും അല്ലാതെയും അമിതവില ഈടാക്കി ഭക്ഷണവിഭവങ്ങള്‍ വിപണനം നടത്തുന്നത് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; പ്രസ്തുത നടപടികള്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍ ഫലപ്രദമായ എന്തൊക്കെ നടപടികളാണ് പരിഗണനയിലുള്ളത്; വ്യക്തമാക്കുമോ ?
|
*679 |
മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം
ശ്രീ. വി. എസ്. സുനില്‍ കുമാര്
'' ഇ. ചന്ദ്രശേഖരന്
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. അജിത്
(എ)മാവേലിസ്റ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഗുണഭോക്തൃ കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; ഇതിനകം എത്ര ഗുണഭോക്തൃ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് അറിയിക്കുമോ;
(സി)ഗുണഭോക്തൃ കമ്മിറ്റികള്‍ രൂപീകരിച്ച സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
*680 |
പഴകിയ അരി വിതരണത്തിനെതിരെ നടപടി
ശ്രീ. എസ്. രാജേന്ദ്രന്‍
,, പി. കെ. ഗുരുദാസന്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ശ്രീമതി കെ. എസ്. സലീഖ
(എ)സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി പുഴുവരിച്ചതും പഴകിയതുമായ അരി വിതരണം ചെയ്യുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരാതിയിന്മേല്‍ പരിശോധന നടത്താറുണ്ടോയെന്ന് അറിയിക്കുമോ;
(സി)പഴകിയ അരി വിതരണം ചെയ്യുന്നതിന് കാരണക്കാരായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമോ? |
*681 |
ഇന്ധനങ്ങളിലെ മായം കലര്‍ത്തല്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്
,, എ.എ. അസീസ്
(എ)സംസ്ഥാന സര്‍ക്കാരിന് സംസ്ഥാനത്തെ പെട്രോള്‍ പന്പുകളിലെ ഇന്ധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ? |
*682 |
വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാത മാറ്റം
ശ്രീ. കെ. കെ. നാരായണന്‍
,, എ.കെ. ബാലന്‍
'' കെ. കുഞ്ഞിരാമന്‍(ഉദുമ)
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
എ)നിലവിലുള്ള അധിക അദ്ധ്യാപകരെ നിലനിര്‍ത്തുന്നതിന് അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാത മാറ്റം കൊണ്ട് കഴിയുമോ;
(ബി)പുതുക്കിയ അനുപാതം നടപ്പില്‍ വരുത്തിയതിനുശേഷം അധികം വരുന്ന അദ്ധ്യാപകരുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? |
*683 |
മേല്‍പ്പാലങ്ങളും അടിപ്പാലങ്ങളും
ശ്രീ. സി. മോയിന്‍കുട്ടി
,, വി.എം. ഉമ്മര്‍ മാസ്റ്റര്
,, പി.കെ. ബഷീര്
,, റ്റി.എ. അഹമ്മദ് കബീര്‍
(എ)ബസ്സ്റ്റേഷന്‍, റെയില്‍വേസ്റ്റേഷന്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള തിരക്കേറിയ റോഡുകളില്‍ കാല്‍നടക്കാര്‍ക്കുവേണ്ടി മേല്‍പ്പാലങ്ങളും അടിപ്പാലങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)ഇതിനായുള്ള പദ്ധതിയുടെ രൂപരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടോ;
(സി)എത്ര നടപ്പാലങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ പ്പെടുത്തി നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ? |
*684 |
എസ്.എസ്.എ. സംയോജിത വിദ്യാഭ്യാസ പദ്ധതി
ശ്രീ. വി. ചെന്താമരാക്ഷന്
ഡോ. ടി.എം. തോമസ് ഐസക്
ഡോ. കെ.ടി. ജലീല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)എസ്.എസ്.എ. സംയോജിത വിദ്യാഭ്യാസ പദ്ധതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്;
(ബി)പരിശീലനം നേടിയ റിസോഴ്സ് അദ്ധ്യാപകരെ യഥാസമയം നിയമിക്കാത്തതിനാല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സാധാരണ വിദ്യാലയങ്ങളില്‍ പഠനം ശരിയായ രീതിയില്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എയ്ഡഡ് പദവിക്കായി 100 ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികയ്ക്കാനായിട്ടുള്ള ശ്രമം പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാതെയും കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെയും പോകുന്നതിന് കാരണമാകുന്നു എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ? |
*685 |
സംസ്ഥാന ലൈബ്രറി കൌണ്‍സില്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
,, ജി. സുധാകരന്‍
'' ബാബു എം. പാലിശ്ശേരി
'' ബി. സത്യന്‍
(എ)സംസ്ഥാന ലൈബ്രറി കൌണ്‍സിലിന്‍റെ പ്രവര്‍ത്തന കാലാവധി എത്ര വര്‍ഷമാണ്;
(ബി)നിലവിലെ ലൈബ്രറി കൌണ്‍സിലിന്‍റെ കാലാവധി എന്നാണ് അവസാനിക്കുന്നത്;
(സി)കൌണ്‍സിലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സങ്ങളുണ്ടോ;
(ഡി)നിലവിലുള്ള കൌണ്‍സിലിന്‍റെ പ്രവര്‍ത്തന കാലാവധി തീരും മുന്‍പേ കൌണ്‍സിലിനെ പിരിച്ചു വിടുന്നതിനു ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)എങ്കില്‍ കൌണ്‍സിലിനെ പിരിച്ചുവിടുന്നതിനുള്ള നടപടിയില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകുമോ;
(എഫ്)ലൈബ്രറി കൌണ്‍സിലിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുണ്ടോ; കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ ലൈബ്രറി കൌണ്‍സിലിനു വകയിരുത്തിയ തുകയും നല്‍കിയ തുകയും എത്രയെന്ന് വ്യക്തമാക്കാമോ? |
*686 |
ദേശീയപാതാ വികസനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ.കെ. നാരായണന്
,, കെ.വി. അബ്ദുള്‍ ഖാദര്‍
,, പി.റ്റി.എ. റഹീം
(എ)ദേശീയപാതാ വികസനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ നിലപാട് അറിയിച്ചിട്ടുണ്ടോ; ഇത് ആശാവഹമാണോ;
(ബി)സ്ഥലംവിട്ടുനല്‍കുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിന് കേരളത്തിന് പ്രതേ്യക പരിഗണന വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടോ; പ്രസ്തുത ആവശ്യത്തിന് മറുപടി ലഭ്യമായിട്ടുണ്ടോ;
(സി)ദേശീയപാതാ വികസനത്തില്‍ നിന്നും കേന്ദ്രം പൂര്‍ണ്ണമായും പിന്മാറുന്ന പക്ഷം റോഡ് വികസനം എത്രത്തോളം പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്; മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ? |
*687 |
എയിഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനം
ശ്രീ. എം. എ. ബേബി
'' പി. ശ്രീരാമകൃഷ്ണന്
ശ്രീമതി കെ. കെ. ലതിക
ശ്രീ. എം. ഹംസ
(എ)എയിഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(ബി)അദ്ധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം മാനേജ്മെന്‍റുകള്‍ ഉന്നയിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്; ഇത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമാണോ;
(സി)പഴയ റാങ്ക് ലിസ്റ്റില്‍ നിന്നു തന്നെ പുതുതായി വരുന്ന ഒഴിവുകള്‍ നികത്തുന്നതിന് മാനേജ്മെന്‍റുകള്‍ക്ക് അനുമതി നല്‍കുന്നതിന് തീരുമാനമുണ്ടോ; ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടോ? |
*688 |
കയര്‍ തൊഴിലാളികളുടെ കൂലി
ശ്രീ. എം. എ. വാഹീദ്
,, ഷാഫി പറന്പില്
,, എ.റ്റി. ജോര്‍ജ്
,, പി.എ. മാധവന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ മേഖലയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)കയര്‍പിരി മേഖലയില്‍ കൂലി വര്‍ദ്ധനവില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഉല്‍പാദന മേഖലയില്‍ കുറഞ്ഞകൂലി എത്രയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്; വിശദമാക്കുമോ;
(ഡി)തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? |
*689 |
അറബിക് സര്‍വ്വകലാശാല
ശ്രീ. പി. ഉബൈദുള്ള
,, എന്‍. ഷംസുദ്ദീന്‍
'' എന്‍. എ. നെല്ലിക്കുന്ന്
'' സി. മമ്മൂട്ടി
(എ)സംസ്ഥാനത്ത് അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇത് സംബന്ധിച്ച് പഠനം നടത്തുവാന്‍ ഏതെങ്കിലും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
*690 |
റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷന്‍
ശ്രീ. പി. എ. മാധവന്
,, സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്
,, എ. റ്റി. ജോര്‍ജ്
(എ)നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുമൂലം ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ? |
<<back |
|