|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*61
|
മദ്യശാല തൊഴിലാളികളുടെ പുനരധിവാസം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, എം. ചന്ദ്രന്‍
,, കെ. ദാസന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ബാറുകള്‍ അടച്ചുപൂട്ടിയത് മൂലം മദ്യശാലകളിലും അനുബന്ധ ഹോട്ടലുകളിലും പണിയെടുത്തുകൊണ്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാകുമോ;
(ബി)തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ആശ്വാസധനം നല്‍കി അവരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*62 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനത്തിലെ വീഴ്ച
ശ്രീ. പി. റ്റി. എ. റഹീം
ശ്രീമതി കെ. കെ. ലതിക
ശ്രീ. ബി. ഡി. ദേവസ്സി
'' സി. കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള മെഡിക്കല്‍ സര്‍വ്വിസസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന്‍റെ കാരണം വിലയിരുത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)കോര്‍പ്പറേഷന്‍ എം. ഡി.ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവോ; കണ്ടെത്തലുകള്‍ അറിയിക്കാമോ;
(സി)എം. ഡി. യെ തല്‍സ്ഥാനത്തു നിന്ന് മാറ്റാനിടയായതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
*63 |
നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
,, ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ്-ല്‍ കേരളത്തില്‍ നിന്നുള്ള എത്ര അണക്കെട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയാമോ;
(ബി)അവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)27-12-2013-ന് മുന്പ് മുല്ലപ്പെരിയാര്‍, പെരുവാരിപള്ളം, തുണക്കടവ്, പറന്പിക്കുളം എന്നീ ഡാമുകളെ സംബന്ധിച്ച് പ്രസ്തുത രജിസ്റ്ററില്‍ എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയാമോ;
(ഡി)27-12-2013-ല്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റി ഓണ്‍ ഡാം സേഫ്റ്റിയുടെ 32-ാമത് യോഗത്തിന് ശേഷം പ്രസ്തുത ഡാമുകളുടെ സ്റ്റാറ്റസിനെ സംബന്ധിച്ച എന്തെങ്കിലും പുതിയ തീരുമാനം സ്വീകരിച്ചിരുന്നതായി അറിയാമോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(ഇ)പ്രസ്തുത നാല് ഡാമുകളെയും തമിഴ്നാട് ഓണ്‍ഡ്, ഓപ്പറേറ്റഡ് ആന്‍റ് മെയിന്‍റയിന്‍ഡ് ചെയ്തു വരുന്ന രീതിയില്‍ നാഷണല്‍ രജിസ്റ്ററില്‍ മാറ്റം വരുത്തുന്നതിന് പ്രസ്തുത യോഗത്തില്‍ തീരുമാനം ഉണ്ടായിരുന്നോ; എങ്കില്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയാമോ;
(എ ഫ്)പ്രസ്തുത യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആരാണ് പങ്കെടുത്തത് ;
(ജി)കേരളത്തിന്‍റെ പ്രതിനിധി ആ തീരുമാനത്തെ എതിര്‍ത്തിരുന്നോ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ;
(എ ച്ച്)ഇക്കാര്യത്തില്‍ അനേ്വഷണം നടത്തി വീഴ്ച വരുത്തിയ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?
|
*64 |
മരുന്നു ദൌര്‍ലഭ്യത
ശ്രീ. ജെയിംസ് മാത്യു
ഡോ. കെ.ടി.ജലീല്‍
ശ്രീ. വി.ശിവന്‍കുട്ടി
,, എ.എം.ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ മരുന്നുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മരുന്നു ദൌര്‍ലഭ്യം പരിഹരിക്കാനായി എടുത്ത നടപടികള്‍ വിശദമാക്കാമോ;
(സി)മരുന്നു വാങ്ങുന്നതില്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം അറിയിക്കാമോ?
|
*65 |
ഭൂഗര്‍ഭജല സംരക്ഷണം
ശ്രീ. പി. ഉബൈദുള്ള
,, എം. ഉമ്മര്‍
,, എന്‍. എ. നെല്ലിക്കുന്ന്
,, റ്റി. എ. അഹമ്മദ് കബീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഭൂഗര്‍ഭജലവിതാനം ക്രമാതീതമായി താഴുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഭൂഗര്‍ഭജലറീചാര്‍ജ്ജിംഗിന് പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ;വിശദവിവരം നല്‍കുമോ;
(സി)ഭൂഗര്‍ഭജല സംരക്ഷണം ലക്ഷ്യമിട്ട് തടയണകളും ഉപപ്രതല അണകളും നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആവശ്യമായ പഠനം നടത്തുമോ?
|
*66 |
അട്ടപ്പാടി ശിശുമരണ നിവാരണ ആരോഗ്യ പാക്കേജ്
ശ്രീ. കെ.വി. വിജയദാസ്
,, എ.കെ. ബാലന്‍
,, എം. ഹംസ
,, കെ.എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുക്കള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഈ മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിയ ഇടപെടലുകള്‍ അറിയിക്കാമോ;
(ബി)മുന്‍വര്‍ഷം ശിശുമരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പ്രത്യേക ആരോഗ്യ പാക്കേജ് വിശദീകരിക്കുമോ;
(സി)പാക്കേജ് പ്രാവര്‍ത്തികമായോ; നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
(ഡി)അധികമായി പ്രഖ്യാപിച്ച തസ്തികളില്‍ നിയമനം നടത്തിയോ; വിശദവിവരം നല്‍കാമോ?
|
*67 |
ഫുഡ്സേഫ്റ്റി നിയമപ്രകാരം ലൈസന്‍സും രജിസ്ട്രേഷനും
ശ്രീ. രാജു എബ്രഹാം
,, കോടിയേരി ബാലകൃഷ്ണന്‍
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
'' ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി നിയമപ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത വ്യാപാരികളെല്ലാം രജിസ്ട്രേഷന്‍ എടുത്തിട്ടുണ്ടോ ;
(ബി)ലൈസന്‍സ് നല്‍കുന്നതിനായി എന്തൊക്കെ നിബന്ധനകളാണുള്ളത് ; പരിശോധന നടത്തിയശേഷമാണോ ലൈസന്‍സും രജിസ്ട്രേഷനും നല്‍കുന്നത് ;
(സി)സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യയോഗ്യമല്ലാത്തതും മായം കലര്‍ന്നതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഇതു തടയാനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ; കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ ?
|
*68 |
മുല്ലപ്പെരിയാര്‍ തുടര്‍നടപടി
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എസ്. രാജേന്ദ്രന്‍
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് പ്രതികൂലമായ സുപ്രീം കോടതി വിധി കേസ് നടത്തിപ്പിലുണ്ടായ വീഴ്ചകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ബി)തമിഴ്നാടിനുവേണ്ടി കേസ് വാദിച്ചിരുന്നയാള്‍ അഡ്വക്കേറ്റ് ജനറല്‍ ആയി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേസ് നടത്തിപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ടോ; പ്രസ്തുത കേസ് നടത്തിപ്പില്‍ ഏതൊക്കെ കാര്യങ്ങള്‍ സംസ്ഥാന താല്പര്യത്തിനു ഹാനികരമായി എന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍ എന്തു തുടര്‍നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയിക്കുമോ;
(ഡ)പ്രസ്തുത നടപടിക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഒഴിവാക്കി മന്ത്രിതല സമിതി നേതൃത്വം ഏറ്റെടുക്കുമോ?
|
*69 |
"അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ സുരക്ഷ"
ശ്രീ. റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിലവില്‍ സംവിധാനം ഉണ്ടോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കേന്ദ്രങ്ങളിലെ റൈഡുകളും മറ്റും അപകട സാധ്യതയുള്ളവയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ വിനോദത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
*70 |
മഴവെള്ളസംഭരണികളുടെ നിര്‍മ്മാണം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.ഡി. സതീശന്‍
,, എം. എ. വാഹീദ്
,, സി. പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*71 |
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധി
ശ്രീ. എം. ഹംസ
,, പി. കെ ഗുരുദാസന്‍
,, കെ. ദാസന്‍
,, സി. കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുല്ലപ്പെരിയാര്‍ വിധിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എന്തെങ്കിലും സംവിധാനം ആലോചിക്കുന്നുണ്ടോ ;
(ബി)നിലവില്‍ ഒരുക്കിയിരിക്കുന്ന മുന്നറിയിപ്പു സംവിധാനങ്ങളും സുരക്ഷാസംവിധാനങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കുമോ ;
(സി)സുരക്ഷാ ആശങ്കകള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള മൂന്നംഗസമിതിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കി അടിയന്തര സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് ; ഈ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ മന്ത്രിതല സമിതിയെ നിയോഗിക്കാന്‍ തയ്യാറാകുമോ?
|
*72 |
കയറ്റിറക്ക് കൂലി
ശ്രീ. അന്‍വര്‍ സാദത്ത്
,, ഷാഫി പറന്പില്‍
,, എം. പി. വിന്‍സെന്‍റ്
,, വര്‍ക്കല കഹാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ചുമട്ടുതൊഴിലാളികള്‍ക്കുള്ള കയറ്റിറക്ക് കൂലി, പോസ്റ്റ് ഓഫീസ്, അംഗീകൃത അക്ഷയകേന്ദ്രം എന്നിവ വഴി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനുള്ള അനുമതി തൊഴില്‍ വകുപ്പ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഇതിനുള്ള തുടര്‍നടപടികള്‍ ആരാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
|
*73 |
എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കല്‍
ശ്രീ. കെ. മുരളീധരന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' വി.ഡി. സതീശന്‍
'' എം.എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ എന്തെല്ലാം അവസരങ്ങളാണ് നിലവിലുള്ളത് ; വിശദമാക്കുമോ ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി, രജിസ്ട്രേഷന്‍ പുതുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ ;
(സി)ഏത് കാലയളവിലെ രജിസ്ട്രേഷനുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത് ;
(ഡി)പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
*74 |
ശുചിത്വവും ഗുണനിലവാരവുമില്ലാത്ത മാംസവില്‍പ്പന
ശ്രീ. സി. മമ്മൂട്ടി
'' എന്‍. ഷംസുദ്ദീന്‍
'' പി. ബി. അബ്ദുള്‍ റസാക്
'' പി. കെ. ബഷിര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭക്ഷ്യാവശ്യത്തിന് വിതരണം ചെയ്യപ്പെടുന്ന മാംസത്തിന്‍റെ ഗുണനിലവാരവും, ശുചിത്വവും ഉറപ്പുവരുത്താന്‍ നിലവിലുള്ള സംവിധാനങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)നിലവിലെ സംവിധാനത്തിലെ അപര്യാപ്തത മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴക്കം ചെന്നതും, ഭഷ്യയോഗ്യമല്ലാത്തതുമായ മാംസം സംസ്ഥാനത്ത് വ്യാപകമായി കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വ്യാജ മാംസ വില്‍പ്പന തടയുന്നതിനും, ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
*75 |
സെക്യുരിറ്റി തൊഴിലാളികള്‍ക്ക് ക്ഷേമനിധി
ശ്രീ. വി. ശശി
,, ഇ. ചന്ദ്രശേഖരന്‍
,, മുല്ലക്കര രത്നാകരന്‍
ശ്രീമതി. ഇ. എസ്. ബിജിമോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സെക്യുരിറ്റി തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സെക്യുരിറ്റി തൊഴിലാളികള്‍ക്ക് നിലവില്‍ ഏതെങ്കിലും തരത്തിലുളള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(സി)സെക്യുരിറ്റി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?
|
*76 |
ഗാന്ധിഗ്രാമം പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, അന്‍വര്‍ സാദത്ത്
,, ഡൊമിനിക് പ്രസന്‍റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗാന്ധിഗ്രാമം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
*77 |
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി
ശ്രീ. ബി. സത്യന്‍
,, എം. ചന്ദ്രന്‍
'' ബാബു എം. പാലിശ്ശേരി
'' റ്റി.വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കുമോ ;
(ബി)ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് അറിയിക്കുമോ ;
(സി)ക്ഷേത്രത്തില്‍ നടക്കുന്ന വിവിധ ക്രമക്കേടുകളും അഴിമതിയും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടീയതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അനേ്വഷണത്തിന്‍റെ വിശദാംശം നല്‍കുമോ ; ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നെന്നും അറിയിക്കുമോ ?
|
*78 |
ശുദ്ധജല വിതരണ പദ്ധതികളുടെ പൂര്‍ത്തീകരണം
ശ്രീ. ബെന്നി ബെഹനാന്‍
,, പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഹൈബി ഈഡന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വന്‍കിട ശുദ്ധജല വിതരണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(സി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*79 |
ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകള്‍
ശ്രീ. പാലോട് രവി
,, ജോസഫ് വാഴക്കന്‍
,, ഷാഫി പറന്പില്‍
,, റ്റി. എന്‍ പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഇ. എസ്. ഐ. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുളള തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനായി കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കോളേജ് തുടങ്ങുന്നതിന് ആവശ്യമായ സ്ഥലവും മൂലധനവും എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത;് വിശദമാക്കുമോ;
(ഡി)പ്രസ്തുത കോളേജുകള്‍ തുടങ്ങുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
*80 |
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കുന്ന പദ്ധതി
ശ്രീ. കെ.അച്ചുതന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, എം.പി. വിന്‍സെന്‍റ്
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)ഇതിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
*81 |
മുല്ലപ്പെരിയാര്‍ വിധിയും തുടര്‍നടപടികളും
ശ്രീ. സാജു പോള്‍
,, ഇ. പി. ജയരാജന്‍
'' എ. കെ. ബാലന്‍
'' എ. പ്രദീപ്കുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തമിഴ്നാടിന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുയര്‍ത്താന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചെന്നറിയിക്കുമോ;
(ബി)കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന താല്പര്യം സംരക്ഷിക്കാന്‍ വേണ്ട രാഷ്ട്രീയ പരിഹാരത്തിന് എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ;
(സി)കേന്ദ്രത്തില്‍ മുന്പ് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കാനായി എന്തെങ്കിലും ഉറപ്പുകള്‍ നല്‍കിയിരുന്നോ; വിശദമാക്കുമോ?
|
*82 |
വിസ ഓണ്‍ അറൈവല്‍ സംവിധാനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
'' ജോസഫ് വാഴക്കന്‍
'' എം.എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വിസ-ഓണ്‍-അറൈവല്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;
(സി)ടൂറിസം പ്രചാരണത്തിന് പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനകരമാകുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ ;
(ഡി)പ്രസ്തുത സംവിധാനത്തിന് എന്തെല്ലാം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
*83 |
ഡാമുകളില്‍ നിന്നുള്ള മണല്‍ വാരല്‍
ശ്രീ. കെ. രാജു
,, സി. ദിവാകരന്‍
ശ്രീമതി. ഇ. എസ്. ബിജിമോള്‍
ശ്രീ. ഇ. കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഡാമുകളില്‍ നിന്ന് മണല്‍ വാരുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ;
(സി)എക്കലും മണലും അടിഞ്ഞതുമൂലമുണ്ടായിട്ടുള്ള ഡാമുകളുടെ ബലക്ഷയം, വ്യാപ്തിക്കുറവ് എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
|
*84 |
ഫുഡ്സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍
ശ്രീ. പി.കെ. ബഷീര്‍
,, സി. മമ്മൂട്ടി
,, എന്‍. ഷംസുദ്ദീന്‍
,, പി.ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2006-ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;
(ബി)ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ പോലുള്ളവ സ്ഥാപിച്ചിട്ടുണ്ടൊ;
(സി)പ്രസ്തുത ആക്ട് പൂര്‍ണ്ണമായി നടപ്പാക്കുന്നതിനു കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സഹായം നേടിയെടുക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
|
*85 |
സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൌകര്യ വികസനം
ശ്രീ. കെ.എം.ഷാജി
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ.എന്‍.എ.ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്രം അനുമതി നല്കിയ 125.5 കോടി രൂപയുടെ പദ്ധതി നടപ്പാക്കലിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(ബി)പദ്ധതിപ്രകാരം ഏതൊക്കെ തലത്തിലുള്ള ആശുപത്രികളിലാണ് വികസനം നടപ്പാക്കുകയെന്നും, എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പെടുകയെന്നും വിശദമാക്കാമോ;
(സി)കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ കേന്ദ്രം അനുവദിച്ച 78.66 കോടി രൂപ ചെലവഴിച്ചതിന്‍റെ വിശദവിവരം നല്കാമോ?
|
*86 |
"ഗ്രേറ്റ് വാട്ടേഴ്സ് കാന്പെയ്ന്‍' പരിപാടിക്ക് ലഭിച്ച പുരസ്ക്കാരവും തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങളും
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
,, സി. മോയിന്‍കുട്ടി
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിനോദ സഞ്ചാരവകുപ്പിന്‍റെ "ഗ്രേറ്റ് വാട്ടേഴ്സ് കാന്പെയ്ന്‍' എന്ന പ്രചാരണ പരിപാടിക്ക് ലഭിച്ച ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സുവര്‍ണ്ണ പുരസ്ക്കാരത്തിന്‍റെ പ്രയോജനം നിലനിര്‍ത്താന്‍ എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ വകുപ്പ് ഏറ്റെടുക്കണമെന്നതു സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ഉള്‍നാടന്‍ ജലാശയങ്ങളും, അനുബന്ധ ജലപാതകളും,മാലിന്യവിമുക്തമാക്കാനും, കൈയേറ്റം മൂലമുള്ള വിസ്തൃതിക്കുറവും, പാരിസ്ഥിതിക പ്രശ്നങ്ങളും, സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
*87 |
പെന്‍റാവാലന്‍റ് കുത്തിവെയ്പിന്‍റെ ഫലപ്രാപ്തി പഠനം
ശ്രീ. ബാബു എം. പാലിശ്ശേരി
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, സി. കൃഷ്ണന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇന്ത്യയില്‍ പ്രാരംഭ പദ്ധതിയെന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ പെന്‍റാവാലന്‍റ് കുത്തിവെയ്പിന്‍റെ ഫലപ്രാപ്തി പഠനം കേന്ദ്രസര്‍ക്കാര്‍ നടത്തിയോ;
(ബി)റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ അറിയിക്കാമോ;
(സി)പെന്‍റാവാലന്‍റ് പ്രതിരോധ കുത്തിവെയ്പിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഫലപ്രാപ്തി അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ പ്രസ്തുത കുത്തിവെയ്പ് തുടരുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറാകുമോ;
(ഡി)മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രസ്തുത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിക്കാത്തതിന്‍റെ കാരണം അറിയാമോ; വിശദമാക്കുമോ?
|
*88 |
പിന്നോക്ക ക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യൂ.റ്റി.തോമസ്
ശീമതി ജമീല പ്രകാശം
ശ്രീ. സി.കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പിന്നോക്ക ക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2013-2014-ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക മുഴുവനും ചിലവഴിച്ചുവോ; വ്യക്തമാക്കുമോ;
(ബി)2013-2014 സാന്പത്തിക വര്‍ഷത്തിലേക്ക് ആവിഷ്കരിച്ച പദ്ധതികളെ സംബന്ധിച്ചും അവയുടെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളും വിശദീകരിക്കുമോ;
(സി)പിന്നോക്ക ക്ഷേമ വകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ പര്യാപ്തമായ ജീവനക്കാരും ഓഫീസ് സംവിധാനവും നാളിതുവരെ നല്‍കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അവ പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
|
*89 |
ടൂറിസം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കര്‍മ്മപദ്ധതികള്‍
ശ്രീ. പി.എ. മാധവന്‍
,, വര്‍ക്കല കഹാര്‍
,, സണ്ണി ജോസഫ്
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടൂറിസം വഴിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്രകോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വിശദമാക്കുമോ;
(സി)വരുമാന വര്‍ദ്ധനവിനായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്തെല്ലാം സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?
|
*90 |
നോക്കുകൂലി പ്രശ്നം
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, വി.റ്റി. ബല്‍റാം
,, വി.ഡി. സതീശന്‍
,, എം. പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഏതെല്ലാം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത ജില്ലകളില്‍ നോക്കുകൂലി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)അവശേഷിക്കുന്ന ജില്ലകളെകൂടി നോക്കുകൂലി വിമുക്ത ജില്ലകളാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
|
<<back |
|