STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

631

ഐ.ടി.ഐ. കളെ ഉല്‍കൃഷ്ട സ്ഥാപനങ്ങളാക്കാന്‍ പദ്ധതി 

ശ്രീ. കെ. ദാസന്‍ 
,, എം. ചന്ദ്രന്‍ 
ഡോ. കെ.ടി. ജലീല്‍ 
ശ്രീ. ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് നിലവിലുള്ള ഐ.ടി.ഐ.കളെ ഉല്‍കൃഷ്ട സ്ഥാപനങ്ങളായി ഉയര്‍ത്താനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; ഇതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ ; 

(ബി)പദ്ധതിയുടെ കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും എത്രയാണെന്ന് അറിയിക്കാമോ ;

(സി)സംസ്ഥാനം ഇതിനായി നീക്കിവെച്ച തുകയെത്രയാണ് ; സംസ്ഥാന വിഹിതം വകയിരുത്താത്തതിനാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ?

632

പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം 

ശ്രീ. ബി. ഡി. ദേവസ്സി 
,, എ. കെ. ബാലന്‍ 
,, ബി. സത്യന്‍ 
,, പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ വിശദാംശം അറിയിക്കാമോ ; 

(ബി)പ്രസ്തുത പദ്ധതിക്കായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നീക്കിവച്ചിരുന്ന തുകയെത്രയെന്ന് അറിയിക്കുമോ ; 

(സി)കഴിഞ്ഞ വര്‍ഷം നീക്കിവച്ചിരുന്ന തുകയുടെ പകുതിയില്‍ താഴെമാത്രം ചെലവഴിക്കാനിടയായ സാഹചര്യം വിശദമാക്കുമോ ? 

633

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ 

ശ്രീ. കെ.വി. വിജയദാസ് 
,, കെ. രാധാകൃഷ്ണന്‍ 
,, വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;

(ബി)ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ വിശദീകരിക്കുമോ;

(സി)മുന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമാണ് ബില്ലിന്മേലുള്ള തീരുമാനം വൈകിയതെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ?

634

ആയൂര്‍വേദ കോളേജിലെ സൌജന്യ ചികിത്സ 

ശ്രീ. പി. റ്റി. എ. റഹീം 
,, എം.എ. ബേബി 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സൌജന്യ ചികിത്സ അനുവദിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;

(ബി)എന്നു മുതലാണ് എ. പി.എല്‍. വിഭാഗത്തിനു ചികിത്സാഫീസ് ഈടാക്കി തുടങ്ങിയതെന്ന് അറിയിക്കാമോ;

(സി)പ്രതിമാസ വരുമാനം 500 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം സൌജന്യ ചികിത്സ നല്‍കിയാല്‍ മതിയെന്ന പുതിയ ഉത്തരവ് പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുമെന്നതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകുമോ?

635

വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളി പ്രശ്നങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍ 
,, വി. എസ്. സുനില്‍ കുമാര്‍ 
,, മുല്ലക്കര രത്നാകരന്‍ 
ശ്രീമതി ഇ.എസ്. ബിജിമോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശയും നിര്‍ദ്ദേശങ്ങളും യുവജനകമ്മീഷനില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിലെ പ്രധാനപ്പെട്ട ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കുന്നതു സംബന്ധിച്ചുള്ള നിലപാട് വെളിപ്പെടുത്തുമോ?

636

കേരള ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിശോധന 

ശ്രീ. ജോസ് തെറ്റയില്‍ 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. മാത്യു റ്റി. തോമസ് 
'' സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരള ഡാം സേഫ്റ്റി അതോറിറ്റി പറന്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകള്‍ 12-05-2014 മുതല്‍ 14.05.2014 വരെയുള്ള തീയതികളില്‍ പരിശോധിക്കുവാന്‍ ശ്രമിച്ചിരുന്നോയെന്നറിയിക്കുമോ; 

(ബി)പ്രസ്തുത പരിശോധനയോട് തമിഴ്നാട് സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയിക്കുമോ;

(സി)പരിശോധന നടത്താന്‍ വിസമ്മതം അറിയിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ എന്തൊക്കെ കാരണങ്ങളാണ് ഉന്നയിച്ചത് എന്നറിയിക്കുമോ; 

(ഡി)ഇപ്രകാരം വിസമ്മതം അറിയിച്ചത് എന്നാണ്; ഇക്കാര്യത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ ഏതൊക്കെ തീയതികളിലായി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

637

അയിത്താചരണം 

ശ്രീ. പുരുഷന്‍ കടലുണ്ടി 
,, എസ്. ശര്‍മ്മ 
,, എ. പ്രദീപ്കുമാര്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നുണ്ടെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നോ; എന്തായിരുന്നു റിപ്പോര്‍ട്ട് എന്ന് അറിയിക്കാമോ; 

(ബി)അയിത്താചരണം നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

638

കുളങ്ങളുടെയും ചിറകളുടേയും സംരക്ഷണം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, കെ.എന്‍.എ. ഖാദര്‍ 
'' പി.ബി. അബ്ദുള്‍ റസാക് 
'' പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതിന് ജലവിഭവ വകുപ്പിനു കീഴില്‍ ഏതൊക്കെ പദ്ധതികളാണ് ഉള്ളത് എന്നതിന്‍റെ വിശദവിവരം നല്കുമോ ;

(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ എന്നിവയുടെ കീഴിലെ കുളങ്ങള്‍ നവീകരിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ പ്രതേ്യക പദ്ധതികള്‍ നിലവിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ; 

(സി)സംസ്ഥാനത്ത് ശുദ്ധജലാവശ്യത്തിന് ഉപയോഗപ്പെടുത്താവുന്ന എത്ര കുളങ്ങളും ചിറകളും ഉണ്ടെന്നതിന്‍റെയും ഓരോന്നിന്‍റെയും സംഭരണ ശേഷിയും സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതു സംബന്ധിച്ച വിവരശേഖരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?

639

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി 

ശ്രീ. എം. ഉമ്മര്‍ 
,, സി. മോയിന്‍കുട്ടി 
,, സി. മമ്മൂട്ടി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കുള്ള മരുന്ന് വിതരണത്തില്‍ സന്തുലിത പാലിക്കാനും ആവശ്യാനുസരണം മരുന്ന് ലഭ്യത ഉറപ്പാക്കാനും എന്തൊക്കെ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)മരുന്നുകളുടെ വിനിയോഗം കാര്യക്ഷമമായി നടത്തുന്നതിനും സ്റ്റോക്ക് കാലാവധിക്കകം ഉപയുക്തമാക്കുന്നതിനും ഫെഫോ (ഫസ്റ്റ് എക്സ്പയറി ഫസ്റ്റ് ഔട്ട്) സന്പ്രദായം എവിടെയെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; 

(സി)ഡേറ്റ് എക്സ്പയറി ആകുന്ന മരുന്നുകള്‍ക്ക് പകരം മരുന്നുകള്‍ യഥാസമയം ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള മുന്‍കരുതലുകളെന്തെല്ലാമാണ് എന്ന് വ്യക്തമാക്കുമോ; 

(ഡി)2013-ല്‍ എന്ത് തുകയ്ക്കുള്ള മരുന്നുകള്‍ ഡേറ്റ് എക്സ്പയറിയുടെ പേരില്‍ സ്റ്റോക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്?

640

മൂന്നാര്‍ ടൂറിസം വികസന ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് 

ശ്രീ. രാജു എബ്രഹാം 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
'' എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മൂന്നാര്‍ ടൂറിസംകേന്ദ്രത്തിന്‍റെ വികസനത്തിനായി കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;

(ബി)കേന്ദ്ര സഹായം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും എങ്കില്‍ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നും വിശദമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട അക്കൌണ്ടന്‍റ് ജനറലിന്‍റെ ഓഡിറ്റ് പരാമര്‍ശം വ്യക്തമാക്കാമോ;

(ഡി)മൂന്നരക്കോടിയോളം രൂപ അധികമായി തിരിച്ചടയ്ക്കാനിടയായതു പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇതു മറ്റു പദ്ധതികളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കുമോ?

641

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാംഗര്‍ക്കും ശബരിമലയില്‍ പ്രത്യേകദര്‍ശന സൌകര്യം 

ശ്രീ. മുല്ലക്കര രത്നാകരന്‍ 
,, ഇ. ചന്ദ്രശേഖരന്‍ 
,, കെ. രാജു 
ശ്രീമതി ഇ.എസ്. ബിജിമോള്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വികലാംഗകര്‍ക്കും ശബരിമലയില്‍ പ്രത്യേക ദര്‍ശനസൌകര്യമൊരുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനോടൊപ്പം എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതിയില്‍നിന്നും ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ബി)എത്ര സമയത്തിനുള്ളില്‍ പ്രസ്തുത വിധി നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണുണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)കോടതിവിധി നടപ്പാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

642

വിദേശത്ത് തൊഴില്‍ നേടുന്നതിന് പദ്ധതി 

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, സി.പി. മുഹമ്മദ് 
,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പട്ടികജാതി യുവാക്കള്‍ക്ക് അംഗീകൃത ഏജന്‍സികള്‍ വഴി വിദേശത്ത് തൊഴില്‍ നേടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ആരെല്ലാമാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സാന്പത്തിക സഹായങ്ങളാണ് പദ്ധതിയനുസരിച്ച് നല്‍കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്ത് തുക നീക്കിവച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

643

ഔഷധനിയന്ത്രണ വകുപ്പിന്‍റെ പ്രവര്‍ത്തനം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, കെ.വി. അബ്ദുള്‍ ഖാദര്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഔഷധ നിയന്ത്രണ വകുപ്പിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(ബി)പ്രതിവര്‍ഷം അയ്യായിരത്തോളം കോടി രൂപയുടെ മരുന്ന് വിറ്റഴിക്കപ്പെടുന്ന സംസ്ഥാനത്ത്, അവയുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണോ വിപണിയില്‍ ലഭ്യമാക്കുന്നത്; 

(സി)മരുന്ന് വിറ്റഴിച്ചശേഷം നടത്തുന്ന പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; പരിശോധനാഫലം വരുന്നതിന് മുന്പായിത്തന്നെ പ്രത്യേകബാച്ച് മരുന്ന് വിറ്റഴിച്ച് തീരാനുള്ള സാദ്ധ്യത പരിശോധിച്ചിട്ടുണ്ടോ; 

(ഡി)ഇതിനുപകരം വിശ്വാസയോഗ്യമായ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ മാത്രമേ വിപണിയിലെത്തുന്നുള്ളൂ എന്നുറപ്പാക്കാന്‍ മൊത്തവിതരണ സ്ഥാപനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാകുമോ?

644

108 ആംബുലന്‍സിന്‍റെ സേവനദാതാവായിരുന്ന "സികിത്സ' യെ മാറ്റാനിടയായ സാഹചര്യം 

ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 
'' വി. ചെന്താമരാക്ഷന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് നേരത്തെ 108 ആംബുലന്‍സിന്‍റെ സേവനദാതാവായിരുന്ന സികിത്സ ഹെല്‍ത്ത് കെയര്‍-നെ മാറ്റാനിടയായ സാഹചര്യം അറിയിക്കാമോ; അവര്‍ക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവന്നിരുന്ന അരോപണങ്ങള്‍ എന്തെല്ലാമായിരുന്നു; 

(ബി)ഈ കന്പനിക്കെതിരെ കേരളത്തില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ രാജസ്ഥാന്‍ ഗവണ്‍മെന്‍റ് കന്പനിക്കെതിരെ കേസെടുത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)മുഖ്യമന്ത്രിയുടെ മുന്‍ സാന്പത്തിക ഉപദേഷ്ടാവുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ കേസ്സില്‍ ഉള്‍പ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നേരത്തെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാകുമോ; 

(ഡി)നിലവിലെ സേവനദാതാവ് ആരെന്നും, ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥരുടെ പേരുവിവരവും നല്‍കാമോ; രാജസ്ഥാന്‍ സര്‍ക്കാര്‍ കേസ്സെടുത്തിരിക്കുന്ന തട്ടിപ്പുകാര്‍ തന്നെയാണ് കേരളത്തിലെ പുതിയ സേവനദാന സ്ഥാപനത്തിന്‍റെ പുറകിലുമെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

645

ഖാദി വ്യവസായമേഖലയില്‍ മിനിമം കൂലി 

ശ്രീ. ഇ.പി. ജയരാജന്‍ 
,, സി. കൃഷ്ണന്‍ 
,, കെ.കെ. നാരായണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഖാദി വ്യവസായമേഖലയില്‍ മിനിമം കൂലി നിശ്ചയിച്ച് നടപ്പിലാക്കിയത് ഏത് വര്‍ഷം മുതലാണെന്ന് വ്യക്തമാക്കുമോ; 

(ബി)മിനിമം കൂലി ഖാദിസ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഖാദി തൊഴിലാളികളുടെ പ്രസ്തുത മിനിമം കൂലി പുതുക്കി നിശ്ചിയിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ?

646

ഹോമിയോ കോളേജുകളിലെ അടിസ്ഥാന സൌകര്യ വികസനം 

ശ്രീമതി കെ.കെ. ലതിക 
ശ്രീ. ജി. സുധാകരന്‍ 
,, ബാബു. എം. പാലിശ്ശേരി 
,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഹോമിയോപ്പതി, ഹോമിയോ കോളേജുകളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു;

(ബി)സംസ്ഥാനത്തെ ഒരു ഹോമിയോ കോളേജിലേക്കും പ്രവേശനം നല്‍കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ; 

(സി)തൃപ്തികരമായ അടിസ്ഥാന സൌകര്യം ഒരുക്കാനായി ഇതുവരെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ?

647

ടേര്‍ഷ്യറി ക്യാന്‍സര്‍ കെയര്‍ പദ്ധതി 

ശ്രീമതി പി. അയിഷാ പോറ്റി 
ശ്രീ. സാജു പോള്‍ 
,, എ.എം. ആരിഫ് 
,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ടേര്‍ഷ്യറി കാന്‍സര്‍ കെയറിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയുടെ വിവരം നല്‍കാമോ; ഇതുവരെ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് അറിയിക്കുമോ; 

(ബി)അര്‍ബുദരോഗ ബോധവല്‍ക്കരണത്തിനും രോഗ നിര്‍ണ്ണയത്തിനുമായി പ്രഖ്യാപിച്ച പരിപാടി പ്രാവര്‍ത്തികമായോ എന്ന് അറിയിക്കുമോ?

648

ഡാം റീഹാബിലിറ്റേഷന്‍ ആന്‍റ് ഇംപ്രൂവ്മെന്‍റ് പദ്ധതി 

ശ്രീ. എ.റ്റി. ജോര്‍ജ് 
'' കെ. ശിവദാസന്‍ നായര്‍ 
'' ഹൈബി ഈഡന്‍ 
'' പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഡാം റീഹാബിലിറ്റേഷന്‍ ആന്‍റ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)സംസ്ഥാനത്തെ ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ; 

(ഡി)എന്തെല്ലാം സഹായങ്ങളാണ് ലോകബാങ്ക് പ്രസ്തുത പദ്ധതിക്ക് നല്‍കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; 

(ഇ)പദ്ധതി എത്ര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദമാക്കുമോ ?

649

തൊഴില്‍ മേഖലയിലെ മിനിമം വേതനം 

ശ്രീ. അന്‍വര്‍ സാദത്ത് 
,, വി. ഡി. സതീശന്‍ 
,, ബെന്നി ബെഹനാന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മിനിമം വേതനം എത്ര തൊഴില്‍ മേഖലകളില്‍ ഇപ്പോള്‍ നല്കി വരുന്നുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ബി)മിനിമം വേതനം എത്ര തൊഴില്‍ മേഖലകളിലാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത് ; വിശദമാക്കുമോ ; 

(സി)മിനിമം വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ ?

650

സ്വാശ്രയ ആര്‍ട്ട്സ് & സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം 

ശ്രീ. പി.സി. ജോര്‍ജ് 
,, എം.വി. ശേയ്രാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ.റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്കസമുദായ ക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് നിലവില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ ; 

(ബി)സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്നതിന് മേല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു നിലവില്‍ ധനസഹായം നല്‍കുന്നുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യം അടിയന്തരമായി പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ ? 

651

ശൌചാലയ നിര്‍മ്മാണത്തിന് ധനസഹായം 

ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി.സജീന്ദ്രന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങളോടുകൂടിയ ശൌചാലയ നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധം വിശദമാക്കുമോ;

(സി)മുന്‍കാലങ്ങളില്‍ വീടുവയ്ക്കാന്‍ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകുമോ? 

652

പകര്‍ച്ചപ്പനി തടയാന്‍ നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി 
,, എളമരം കരീം 
,, വി. ശിവന്‍കുട്ടി 
,, എസ്. രാജേന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ മാരകമായ പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തു പകര്‍ച്ചപ്പനി വ്യാപകമായിക്കൊണ്ടിരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടിട്ടുണ്ടോ; കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ; 

(ബി)സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമായിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(സി)അടിയന്തരമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാനും വിവിധ തലങ്ങളിലുള്ള ആശുപത്രികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കാനും നടപടിയെടുക്കുമോ ; 

(ഡി)യഥാസമയം രോഗപ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണങ്ങള്‍ അറിയിക്കാമോ ?

653

സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ പ്രവേശനം 

ശ്രീ. എ. പ്രദീപ്കുമാര്‍ 
,, എം. എ. ബേബി 
,, ജെയിംസ് മാത്യു 
,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്ത് എത്ര സ്വാശ്രയ നഴ്സിംഗ് കോളേജുകള്‍ ഉണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത കോളേജുകളില്‍ പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ധം എന്താണ്; അതിന്മേല്‍ സര്‍ക്കാരിന് എന്തെങ്കിലും മേല്‍നോട്ടമുണ്ടോ; 

(ബി)പ്രസ്തുത കോളേജുകളില്‍ ഫീസ് ഈടാക്കുന്നത് എന്തെങ്കിലും മാനദണ്ധപ്രകാരമാണോ; സര്‍ക്കാര്‍ എന്തെങ്കിലും പരിശോധന നടത്താറുണ്ടോ; 

(സി)ആരോഗ്യ സര്‍വ്വകലാശാല ഇപ്രാവശ്യം നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് പരീക്ഷയില്‍ കൂട്ടത്തോല്‍വി ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫാക്കല്‍റ്റി നിയമനത്തിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും മാനദണ്ധമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ? 

654

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്സ് സ്റ്റഡീസിന്‍റെ പഠനം 

ശ്രീ. വി. ശിവന്‍കുട്ടി 
,, പി.കെ. ഗുരുദാസന്‍ 
,, എ.കെ. ബാലന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ്സ് സ്റ്റഡീസ്(കിഡ്സ്) എപ്പോഴാണ് ആരംഭിച്ചത് എന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്നു വെളിപ്പെടുത്തുമോ ; 

(സി)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പാക്കാനും ഇവയുടെ ഉപയോഗം, വിതരണം എന്നിവയെക്കുറിച്ച് പഠിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; 

(ഡി)കെ.എം.എസ്.സി.എല്‍. വിതരണം ചെയ്യുന്ന മരുന്നുകളുടെ നിലവാരത്തെ കുറിച്ച് കിഡ്സ് നടത്തിയ പഠനത്തിന്‍റെ വിശദാംശം നല്‍കാമോ?

655

പന്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ സംയോജനപദ്ധതി 

ശ്രീ. എ. എം. ആരിഫ് 
ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. രാജു എബ്രഹാം 
,, കെ. സുരേഷ് കുറുപ്പ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം തമിഴ്നാട് നദീ സംയോജനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ സര്‍വ്വനാശത്തിനിടയാക്കാനിടയുള്ള പന്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ സംയോജനപദ്ധതി ദേശീയ ജലവികസന ഏജന്‍സിയെ സ്വാധീനിച്ച് നടപ്പാക്കാനുള്ള ശ്രമം തടയാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ; 

(സി)ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

656

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തം നിലയില്‍ പ്രവേശിപ്പിക്കല്‍ 

ശ്രീ. റ്റി.വി. രാജേഷ് 
,, ജി. സുധാകരന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, ആര്‍. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ചിലത് സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ കാരണമെന്താണ് എന്നാണ് അറിയിച്ചിരിക്കുന്നത്; 

(ബി)ഇവരുമായി ധാരണയിലോ കരാറിലോ എത്തിയശേഷമായിരുന്നോ പ്രസ്തുത സീറ്റുകള്‍ കൂടി പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയിരുന്നത്; 

(സി)കരാര്‍ലംഘനം നടത്തിയെങ്കില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;

(ഡി)സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തി മെരിറ്റ് അട്ടിമറിച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇപ്രകാരം സംഭവിക്കുന്നതിന്‍റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ?

657

ജലഗുണനിലവാര പരിശോധന 

ശ്രീ. കെ. അച്ചുതന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, എം.പി. വിന്‍സെന്‍റ് 
,, ഹൈബി ഈഡന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ ജലഗുണനിലവാര പരിശോധന വിപുലമാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കുമോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത്;

(ഇ)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

658

മരുന്നുകളുടെ കൃത്രിമക്ഷാമം തടയാന്‍ നടപടി 

ശ്രീ. ഇ. കെ. വിജയന്‍ 
,, പി. തിലോത്തമന്‍ 
,, വി. ശശി 
,, ജി. എസ്. ജയലാല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വിലനിയന്ത്രണത്തിന്‍റെ പട്ടികയില്‍പ്പെട്ട ബഹുരാഷ്ട്ര കന്പനികളുടെ മരുന്നുകള്‍ക്ക് കൃത്രിമക്ഷാമം ഉണ്ടാക്കുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)രോഗികള്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായിട്ടുള്ളതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(സി)വില നിയന്ത്രണത്തിന്‍റെ പട്ടികയില്‍ നിന്നും ഒഴിവാക്കിക്കിട്ടുന്നതിനുവേണ്ടി വിപണിയില്‍ സൃഷ്ടിച്ചിട്ടുള്ള മരുന്നുക്ഷാമം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ? 

659

തൊഴില്‍ മേഖലയിലെ മിന്നല്‍ സമരങ്ങളും അട്ടിമറികൂലിയും 

ശ്രീ. സി.എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി.യു. കുരുവിള 
,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)തൊഴില്‍ മേഖലയിലെ മിന്നല്‍ സമരങ്ങളും അട്ടിമറി കൂലിയും മറ്റ് ചൂഷണങ്ങളും തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ; 

(ബി)സംസ്ഥാനത്തെ തൊഴില്‍ രംഗം വ്യാവസായിക വളര്‍ച്ചയ്ക്ക് അനുകൂലമാക്കുന്നതിനും തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ? 

660

അണ്‍ എയ്ഡഡ് അദ്ധ്യാപകര്‍ക്ക് മിനിമം വേതനം - നിയമനിര്‍മ്മാണം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, പാലോട് രവി 
,, ജോസഫ് വാഴക്കന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) അണ്‍ എയ്ഡഡ് അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനു നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി) അണ്‍ എയ്ഡഡ് അദ്ധ്യാപകര്‍ നേരിടുന്ന ചൂഷണം തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; 

(സി) നിയമനിര്‍മ്മാണ പ്രക്രിയയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.