STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Starred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                       Questions

*1


മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസ്

ശ്രീ. ജോസഫ് വാഴക്കന്‍ 
'' പി.സി. വിഷ്ണുനാഥ് 
'' വി.റ്റി. ബല്‍റാം 
'' ഷാഫി പറന്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസ് എന്നാണ് നടത്തുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതോടനുബന്ധിച്ചുള്ള കളിസ്ഥലങ്ങളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത ഗെയിംസിനായി നവീകരിക്കുന്നതും പുതുതായി നിര്‍മ്മിക്കുന്നതുമായ സ്റ്റേഡിയങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ; 

(ഡി)ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ; 

(ഇ)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ മിഷന്‍ 676 ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*2


മിഷന്‍ 676

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, പി. ഉബൈദുള്ള 
,, സി. മമ്മൂട്ടി 
,, എന്‍. എ. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മിഷന്‍ 676 സമയബന്ധിതമായി നടപ്പാക്കാന്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ; 

(ബി)പ്രധാന പദ്ധതികളുടെ മോണിറ്ററിംഗിന് ഓരോ ഉദ്യോഗസ്ഥനും ചുമതല നല്‍കുന്നതിനുള്ള തീരുമാനം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ; 

(സി)മിഷന്‍ 676-ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

*3


കബനീ നദീജലം 

ശ്രീ. ഇ.കെ. വിജയന്‍ 
,, വി.എസ്.സുനില്‍ കുമാര്‍ 
'' ഇ.ചന്ദ്രശേഖരന്‍ 
ശ്രീമതി ഗീതാ ഗോപി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കബനീ നദിയിലെ വെള്ളത്തിനായി ഏതെങ്കിലും സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം എന്നറിയിക്കുമോ; 

(ബി)കബനീ നദിയിലെ ജലം ഇപ്പോള്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്;എത്ര ടി.എം.സി. ജലം ഇപ്രകാരം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; 

(സി)കബനീ നദിയിലെ ജലം സംരക്ഷിച്ച് സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

*4


മാവോയിസ്റ്റ് സാന്നിദ്ധ്യം 

ശ്രീ. ജെയിംസ് മാത്യു 
,, എം. ഹംസ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, ബി. ഡി. ദേവസ്സി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാനത്തെ മലയോര മേഖലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മാവോയിസ്റ്റ് സാന്നിദ്ധ്യവും ഭീതിയും പടരുന്പോള്‍ ഇതിനെതിരെ പോലീസ് സംവിധാനം നിഷ്ക്രിയമായിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അന്വേഷണം നടത്തി കാരണം വെളിപ്പെടുത്തുമോ; 

(സി)ഇതിനകം മാവോയിസ്റ്റ് സാന്നിദ്ധ്യവും ഭീഷണിയും ഉണ്ടായ പ്രദേശങ്ങള്‍ ഏതൊക്കെയാണ്; ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; 

(ഡി)സര്‍ക്കാരിന് ഇതു സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെയടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ? 

*5


ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികള്‍ 

ശ്രീ. എന്‍ ഷംസുദ്ദീന്‍ 
,, സി. മോയിന്‍കുട്ടി 
,, കെ.എം. ഷാജി 
,, കെ. മുഹമ്മുദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ഭരണ സിരാകേന്ദ്രങ്ങളിലും, വകുപ്പ് മേധാവികളുടേയും ജില്ലാ ഭരണ ഓഫീസുകളിലേയും തിരുമാനമാകാതെ കെട്ടിക്കിടപ്പുള്ള ഫയലുകളില്‍ യുക്തിസഹമായ തീരുമാനം കൈക്കൊള്ളാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ജനസന്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് നേരിട്ടുലഭിച്ച പരാതികളെ സംബന്ധിച്ച ഫയലുകള്‍ ഇവയില്‍ എത്രത്തോളം ഉള്‍പ്പെടുന്നുണ്ടെന്നു പരിശോധിച്ചിട്ടുണ്ടോ; 

(സി)ദീര്‍ഘകാലമായി നീതി ലഭിക്കാത്ത കേസുകളാണ് ജനസന്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രിക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടത് എന്നത് പരിഗണിച്ച് അവയില്‍ സമയബന്ധിത തീര്‍പ്പുണ്ടാക്കാനും മന:പ്പൂര്‍വ്വം താമസിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തയ്യാറാവുമോ?

*6


സേവനങ്ങള്‍ സ്വകാര്യവല്ക്കരിക്കുന്നത് വഴി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, എസ്. ശര്‍മ്മ 
,, റ്റി. വി. രാജേഷ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ സ്വകാര്യവല്ക്കരിക്കുന്നത് വഴി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണക്കിലെടുക്കുമോ; 

(ബി)സര്‍ക്കാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഏതെല്ലാം സേവന മേഖലകളാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിനായിവിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത്; 

(സി)ഇതിനായി പ്രതേ്യക നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ?

*7


ഹൈടെക് ബസ്സുകളുടെ സേവനം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കെ.എസ്.ആര്‍.ടി.സി. ബാംഗ്ലൂരിലേയ്ക്ക് ആരംഭിച്ച വോള്‍വോ ബസ് സര്‍വ്വീസ് വിജയകരമായിരുന്നോ എന്ന് വ്യക്തമാക്കുമോ; 

(ബി)സംസ്ഥാനത്തുനിന്നും നിലവില്‍ എത്ര സര്‍വ്വീസുകള്‍ ഇപ്രകാരം ക്രമീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)ഹൈടെക് ബസ്സുകളുടെ സേവനം കൂടുതല്‍ ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

*8


മത്സ്യസന്പത്തിന്‍റെ പരിരക്ഷ

ശ്രീ. കെ. ദാസന്‍ 
,, എസ്. ശര്‍മ്മ 
ശ്രീമതി കെ.എസ്. സലീഖ 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മത്സ്യസന്പത്തിന്‍റെ പരിരക്ഷയ്ക്ക് ഏതെങ്കിലും ക്രിയാത്മകമായ പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കില്‍ വിശദമാക്കാമോ;

(ബി)കേരള തീരത്തെ കടല്‍മത്സ്യ ലഭ്യത വര്‍ഷംതോറും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മത്സ്യസന്പത്തിന്‍റെ ആവശ്യകതയും ലഭ്യതയും സംബന്ധിച്ച കണക്കുകളും മത്സ്യമേഖല നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയും സംബന്ധിച്ച് മനസ്സിലാക്കിയിട്ടുണ്ടോ, എങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ?

*9


ആണവ മാലിന്യ സംഭരണി

ശ്രീ. പി. സി. ജോര്‍ജ് 
,, റോഷി അഗസ്റ്റിന്‍ 
'' എം. വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യത്തിന് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

ഇടുക്കി-തേനി അതിര്‍ത്തിയിലെ നിര്‍ദ്ദിഷ്ട കണികാ പരീക്ഷണ നിലയത്തോടു ചേര്‍ന്ന് ആണവ മാലിന്യ നിക്ഷേപത്തിനുളള ഭൂഗര്‍ഭ സംഭരണി നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയതിന്‍റെ നിജസ്ഥിതി അന്വേഷിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ?

*10


വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)വര്‍ദ്ധിച്ചുവരുന്ന മദ്യത്തിന്‍റെ ഉപയോഗം സമൂഹത്തിലും സാന്പത്തികമേഖലയിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ; 

(ബി)വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യുവജനങ്ങളില്‍ മദ്യാസക്തി വര്‍ദ്ധിച്ചുവരുന്നത് ഗൌരവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ടോ; 

(സി)മദ്യാസക്തി കുറയ്ക്കുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് അടിയന്തിരമായി ആലോചിക്കുമോ? 

*11


നീര ടോഡി ബോര്‍ഡ്

ശ്രീ. സണ്ണി ജോസഫ് 
,, കെ. മുരളീധരന്‍ 
,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നീര ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;

(ബി)എങ്കില്‍ പ്രസ്തുത ബോര്‍ഡിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)ബോര്‍ഡിന്‍റെ സാദ്ധ്യത, ഘടന എന്നിവയെക്കുറിച്ച് പഠനം നടത്താനുദ്ദേശിക്കുന്നുണ്ടോ ;

(ഡി)എങ്കില്‍ പ്രസ്തുത പഠനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

*12


ക്രമസമാധാനകുറ്റാന്വേഷണ വിഭാഗങ്ങള്‍ 

ശ്രീ. തോമസ് ഉണ്ണിയാടന്‍ 
,, റ്റി. യു. കുരുവിള 
,, മോന്‍സ് ജോസഫ് 
,, സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സംസ്ഥാന പോലീസില്‍ ക്രമസമാധാനവും കുറ്റാന്വേഷണവും പ്രത്യേകവിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക?

*13


സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കിയിട്ടില്ലാത്തതുമായ പദ്ധതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, എം.എ. ബേബി 
,, വി. ചെന്താമരാക്ഷന്‍ 
,, എളമരം കരീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍, വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ചതും നാളിതുവരെ നടപ്പിലാക്കിയിട്ടില്ലാത്തതുമായ എല്ലാ പദ്ധതികളും പരിപാടികളും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി ഭരണതലത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ; 

(ബി)ഇതിന്‍റെ ഭാഗമായി നടപ്പിലാക്കിയിട്ടില്ലാത്ത പദ്ധതികളും പരിപാടികളും പ്രഖ്യാപനങ്ങളും ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; അവ വകുപ്പടിസ്ഥാനത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടോ; നടപ്പിലാക്കപ്പെട്ടിട്ടില്ലാത്ത പദ്ധതികളുടെ പരസ്യം നല്‍കിയ ഇനത്തില്‍ ചെലവായ തുക എത്രയായിരുന്നു; 

(സി)ഇവ നടപ്പിലാക്കാനാവശ്യമായ പണം ഏതെല്ലാം നിലയില്‍ സ്വരൂപിക്കാനുദ്ദേശിക്കുന്നു; ഇതിനായി പ്രത്യേകമായി എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നു ?

*14


കടലിലെ മത്സ്യലഭ്യതാ കേന്ദ്രങ്ങള്‍ 

ശ്രീ. പി. തിലോത്തമന്‍ 
,, ഇ. ചന്ദ്രശേഖരന്‍ 
,, ജി. എസ്. ജയലാല്‍ 
,, കെ. അജിത് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കടലിലെ മത്സ്യലഭ്യതാ കേന്ദ്രങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകപഠനം ആരംഭിച്ചിട്ടുണ്ടോ;

(ബി)കടല്‍മത്സ്യങ്ങള്‍ അധിവാസകേന്ദ്രങ്ങള്‍ മാറ്റുന്നതു കാരണം മത്സ്യലഭ്യത കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഇപ്രകാരം അധിവാസകേന്ദ്രങ്ങള്‍ മാറ്റുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം; 

(സി)മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടെങ്കില്‍ വിശദമാക്കുമോ ?

*15


കണ്ണൂര്‍ വിമാനത്താവളം

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 
,, സണ്ണി ജോസഫ് 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കുമോ;

(ഡി)കണ്ണൂര്‍ വിമാനത്താവളം എന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഇ)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ മിഷന്‍ 676-ല്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ?

*16


കെ.എസ്.ആര്‍.ടി.സി യെ സംരക്ഷിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി 
,, എളമരം കരീം 
,, പി. കെ. ഗുരുദാസന്‍ 
,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കേരളസംസ്ഥാനറോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാനോ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനോ ശ്രമിച്ചിട്ടുണ്ടോ; 

(ബി)കോര്‍പ്പറേഷന്‍ ഇപ്പോഴത്തെ നിലയില്‍ തകര്‍ച്ചയിലാവാനുള്ള പ്രമുഖ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(സി)കോര്‍പ്പറേഷനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനും ശക്തിപ്പെടുത്താനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ? 

(ഡി)പുതുതായി വാങ്ങുമെന്ന് പ്രഖ്യാപിച്ച ബസ്സുകള്‍ വാങ്ങിയിട്ടുണ്ടോ എന്നും കോര്‍പ്പറേഷന്‍റെ കടഭാരം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോയെന്നും അറിയിക്കുമോ; 

(ഇ)യാത്രാസൌജന്യങ്ങളുടെയും മറ്റും പേരില്‍ കെ.എസ്.ആര്‍.ടി.സി വഹിക്കുന്ന നഷ്ടം മടക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

*17


കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പുന:ക്രമീകരണം

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, ഹൈബി ഈഡന്‍ 
,, ഡൊമനിക് പ്രസന്‍റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ പദ്ധതി പുന: ക്രമീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; വിവരിക്കാമോ;

(സി)ആരുടെയെല്ലാം സാന്പത്തിക സാഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*18


ബാര്‍ ലൈസന്‍സ് ക്രമക്കേടിനെതിരെ വിജിലന്‍സ് അന്വേഷണം 

ശ്രീ. പുരുഷന്‍ കടലുണ്ടി 
,, ജി.സുധാകരന്‍ 
,, രാജു എബ്രഹാം 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ദുരുഹതകളും ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളും സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടോ; ഇക്കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താമോ; 

(ബി)ഗുണനിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലും നിലവാരമുളള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതിരുന്നതിലും ബന്ധപ്പെട്ട അധികൃതര്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചിട്ടുളളതായി വിജിലന്‍സിന് അറിവ് ലഭിച്ചിട്ടുണ്ടോ; 

(സി)ബാര്‍ ലൈസന്‍സ് കേസില്‍ വിധി പറയാനിരുന്ന ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഉയര്‍ന്നുവന്ന ആക്ഷേപം ഉള്‍പ്പെടെ ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളെ സംബന്ധിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തുമോ? 

*19


വാഹന സുരക്ഷാ പരിശോധനാ സംവിധാനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, സി. മോയിന്‍കുട്ടി 
'' കെ. എം. ഷാജി 
'' എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന് ആനുപാതികമായി ഗതാഗതത്തിനുളള അടിസ്ഥാനസൌകര്യങ്ങളും, പരിശോധന / സുരക്ഷാ സംവിധാനങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; 

(ബി)ഇല്ലെങ്കില്‍ ഇപ്രകാരമുളള പരിശോധനയ്ക്ക് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; 

(സി)2004-ലെയും, 2013-അവസാനത്തെയും വിവിധയിനം മോട്ടോര്‍ വാഹനങ്ങളുടെ കണക്ക് താരതമ്യപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

*20


കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി

ശ്രീമതി ഗീതാ ഗോപി 
ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
'' ചിറ്റയം ഗോപകുമാര്‍ 
'' ജി.എസ്. ജയലാല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി അവസാനിച്ചതെന്നാണ് ; ഈ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് എത്ര ദിവസത്തെ കാലാവധിയാണ് ഉണ്ടായിരുന്നത് ; 

(ബി)കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികള്‍ നല്കാന്‍ കാലാവധി നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എത്ര കാലാവധിയാണ് കൂടുതല്‍ ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തുമോ ; 

(സി)കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടുന്നതിന് ആവശ്യപ്പെടാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

*21


നഗരവനവത്കരണ പദ്ധതി

ശ്രീ. കെ. അച്ചുതന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ് 
,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നഗര വനവത്കരണപദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പദ്ധതി നടപ്പിലാക്കാനായുളള സ്ഥലം എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത;് വിശദമാക്കുമോ;

(ഡി)എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*22


ഭരണ നവീകരണ പരിപാടി 

ഡോ.കെ.ടി.ജലീല്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. എം. ഹംസ 
'' കെ. വി. അബ്ദുള്‍ ഖാദര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാരിന്‍റെ സാന്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി സിവില്‍ സര്‍വ്വീസിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; പുതുതായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വിശദമാക്കുമോ; 

(ബി) ഭരണ നവീകരണ പരിപാടിയ്ക്കു (എം.ജി.പി) വേണ്ടി എന്ത് തുക ചെലവഴിച്ചു; ഓഡിറ്റ് ചെയ്ത കണക്കുകള്‍ ലഭ്യമാണോ;

(സി) സാന്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരമായി ഭരണ നവീകരണ പരിപാടി പുതിയ രീതിയില്‍ നടപ്പാക്കാനാണോ ഉദ്ദേശിക്കുന്നത്; ഇതിന്‍റെ ഭാഗമായി പൊതു ചെലവുകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ?

*23


സര്‍ക്കാര്‍ ജോലികള്‍ക്ക് മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധിതമാക്കാന്‍ നടപടി 

ശ്രീ. എ.റ്റി. ജോര്‍ജ് 
,, എ.പി. അബ്ദുള്ളക്കുട്ടി 
'' ഹൈബി ഈഡന്‍ 
'' ഷാഫി പറന്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)സര്‍ക്കാര്‍ ജോലി തേടുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)മലയാള ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഭാഷാപരിജ്ഞാനം ലഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് പ്രസ്തുത വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ബന്ധപ്പെട്ട സര്‍വ്വീസ് ചട്ടങ്ങളില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*24


ജലഗതാഗത വകുപ്പിന്‍റെ പ്രവര്‍ത്തനം 

ഡോ. എന്‍.ജയരാജ് 
ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍ 
,, പി.സി.ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജലഗതാഗത വകുപ്പിന്‍റെ പ്രവര്‍ത്തനം നവീകരിക്കാന്‍ പദ്ധതിയുണ്ടോ; 

(ബി)നവീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ തയ്യാറാക്കിയിട്ടുളള പദ്ധതിയുടെ വിശദാംശങ്ങള്‍ നല്കാമോ; 

(സി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ തുക എപ്രകാരം സമാഹരിയ്ക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കാമോ?

*25


സാം പിത്രോഡയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ 

ഡോ.ടി.എം. തോമസ് ഐസക് 
ശ്രീ. എ.കെ. ബാലന്‍ 
,, എ. പ്രദീപ്കുമാര്‍ 
,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)നാഷണല്‍ ഇന്നൊവേഷന്‍ കൌണ്‍സില്‍ അദ്ധ്യക്ഷന്‍ സാം പിത്രോഡയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരളത്തിന്‍റെ അടിത്തറ ഇളക്കിമറിക്കാനെന്ന നിലയില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് പദ്ധതികള്‍ ഏതൊക്കെയായിരുന്നു; 

(ബി)ഈ പദ്ധതികള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോ; ഈ പദ്ധതികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ഉപസമിതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; 

(സി)ഇതില്‍ ഏതെങ്കിലും പദ്ധതികള്‍ പ്രായോഗികമായിട്ടുണ്ടോ; പദ്ധതികള്‍ക്കോരോന്നിനുമായി എന്തു തുക വീതം ഇതിനകം ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്; പദ്ധതികള്‍ പരസ്യം ചെയ്ത ഇനത്തില്‍ ഇതിനകം ചെലവായ മൊത്തം തുക എത്രയാണെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ ?

*26


ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ 
,, പി.കെ. ഗുരുദാസന്‍ 
,, സി. കെ. സദാശിവന്‍ 
,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മദ്യനയം രൂപീകരിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടോ ഓരോ നിര്‍ദ്ദേശങ്ങളിന്മേലും കൈക്കൊണ്ടിട്ടുളളതോ, കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നതോ ആയ നിലപാട് വിശദമാക്കാമോ; 

(ബി)കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെയും അതിന്‍മേല്‍ നികുതി സെക്രട്ടറി നല്‍കിയ ശുപാര്‍ശകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)നികുതി വകുപ്പ് സെക്രട്ടറി, രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഏതെങ്കിലും ശുപാര്‍ശകളോട് വിയോജിക്കുകയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?

*27


പൊതുമുതല്‍ നശീകരണത്തിനെതിരായുള്ള നിയമം 

ശ്രീ. സി. മമ്മൂട്ടി 
,, എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
,, പി. ഉബൈദുള്ള 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)പൊതുമുതല്‍ നശീകരണത്തിനെതിരെയുള്ള നിയമം നിലവില്‍ വന്നശേഷം ഉണ്ടായിട്ടുള്ള മാറ്റം വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത നിയമം കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിവരം വ്യക്തമാക്കുമോ; 

(സി)സമരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പൊതുമുതല്‍ നശീകരണം അല്ലാതെയുള്ള പൊതുമുതല്‍ നശീകരണത്തിനെതിരെ പ്രസ്തുത നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിശദമാക്കുമോ?

*28


ജനമൈത്രി പോലീസ് 

ശ്രീ. ആര്‍. സെല്‍വരാജ് 
,, എം.എ.വാഹീദ് 
'' അന്‍വര്‍ സാദത്ത് 
'' പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)ജനമൈത്രി പോലീസ് പദ്ധതി സംബന്ധിച്ച് പരാതികള്‍ പരിഹരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് ആരെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പഠന റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ഡി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*29


കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് വിജ്ഞാപനം 

ശ്രീ. എം. ചന്ദ്രന്‍ 
'' കെ.കെ. ജയചന്ദ്രന്‍ 
'' എസ്. രാജേന്ദ്രന്‍ 
'' പി.റ്റി.എ. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടുണ്ടോ ; വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നായിരുന്നു ;

(ബി)കരട് വിജ്ഞാപനത്തിന്‍റെ കാലാവധിക്കുള്ളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ ;

(സി)കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികള്‍ നല്‍കാന്‍ രണ്ടു മാസം കൂടി അനുവദിക്കണമെന്ന ആവശ്യം കേന്ദ വനം-പരിസ്ഥിതി മന്ത്രാലയം അനുവദിക്കുകയുണ്ടായോ ; വിശദമാക്കുമോ ?

*30


മുന്നോക്ക സമുദായ കമ്മീഷന്‍ രൂപീകരണം 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി.ഡി. സതീശന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ)മുന്നോക്ക സമുദായ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)മുന്നോക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം കാര്യങ്ങളാണ് കമ്മീഷന്‍റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)ആയതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണപ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.