|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*571
|
കെ.എസ്.ആര്‍.ടി.സി.യില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പെന്‍ഷന്‍ പദ്ധതി
ശ്രീ. എസ്. രാജേന്ദ്രന്
,, എളമരം കരീം
'' എം. ഹംസ
'' സാജു പോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി. യില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ ; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(ബി)ഈ നിര്‍ദ്ദേശത്തിന്മേല്‍ ധനകാര്യ വകുപ്പ് കൈക്കൊണ്ട നിലപാട് വെളിപ്പെടുത്തുമോ ;
(സി)പദ്ധതി എന്ന് മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ;
(ഡി)പെന്‍ഷനു വേണ്ടി വരുന്ന തുകയില്‍ എത്ര ശതമാനം സര്‍ക്കാര്‍ വിഹിതമായി നല്‍കുമെന്ന് അറിയിക്കുമോ ?
|
*572 |
പോലീസ് സേനയുടെ നവീകരണം
ശ്രീ. ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, സി.കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പോലീസ് സേനയുടെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(ബി)പോലീസ് സ്റ്റേഷനുകളുടെയും ക്വാര്‍ട്ടേഴ്സുകളുടെയും സൌകര്യം മെച്ചപ്പെടുത്തുവാനും പോലീസുകാരുടെ യൂണിഫോറം മെച്ചപ്പെടുത്തുവാനും ഉദ്ദേശിക്കുന്നുണ്ടോ ?
|
*573 |
പോലീസിന്‍റെ പുതുക്കിയ ഔദേ്യാഗിക ഫേയ്സ്ബുക്ക് പേജ്, ട്വിറ്റര്‍ പേജ്
ശ്രീ. സണ്ണി ജോസഫ്
,, കെ. മുരളീധരന്
'' ബെന്നി ബെഹനാന്‍
'' സി.പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പോലീസിന്‍റെ പുതുക്കിയ ഔദേ്യാഗിക ഫെയ്സ് ബുക്ക് പേജ്, പുതിയ ട്വിറ്റര്‍ പേജ് എന്നിവ നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സോഷ്യല്‍ മീഡിയ നല്‍കുന്ന നവമാദ്ധ്യമ സാധ്യതകള്‍ ക്രമസമാധാന പാലനത്തിനും കുറ്റാനേ്വഷണത്തിനും എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം വിവരങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*574 |
തടവുകാര്‍ക്കുളള തൊഴില്‍ പരിശീലനം
ശ്രീ. പുരുഷന്‍ കടലുണ്ടി
,, ഇ. പി. ജയരാജന്
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ശിക്ഷാ തടവുകാര്‍ക്ക് ജയിലുകളില്‍ എന്തെല്ലാം തൊഴിലുകളാണിപ്പോള്‍ നല്‍കിവരുന്നത്; അവര്‍ക്ക് വായനയ്ക്കും വിനോദത്തിനും തുടര്‍ വിദ്യാഭ്യാസത്തിനുമുളള സൌകര്യങ്ങള്‍ നിലവിലുണ്ടോ;
(സി)പരിശീലന പദ്ധതികള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ജയില്‍ മോചിതരാകുന്പോള്‍ അവര്‍ക്ക് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവസന്ധാരണത്തിനുളള മാര്‍ഗ്ഗം കണ്ടെത്താവുന്ന നിലയില്‍ അവരെ തൊഴിലുകളില്‍ പ്രാപ്തമാക്കാന്‍ നടപടി കൈക്കൊളളുമോ?
|
*575 |
ട്രോളിംഗ് നിരോധനം
ശ്രീ. സി. ദിവാകരന്‍
,, പി. തിലോത്തമന്
,, കെ. അജിത്
,, ഇ. കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ട്രോളിംഗ് നിരോധന സന്പ്രദായം എന്നുമുതലാണ് ആരംഭിച്ചത്; ട്രോളിംഗ് നിരോധനം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിട്ടും മത്സ്യസന്പത്തില്‍ വന്‍ കുറവ് വന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(സി)മത്സ്യബന്ധന നയം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
|
*576 |
ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ ഗ്രാമീണകാര്‍ഷിക തൊഴില്‍ പ്രവൃത്തി പരിചയ പരിപാടി
ശ്രീ. അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിനു കീഴില്‍ ഗ്രാമീണകാര്‍ഷിക തൊഴില്‍ പ്രവൃത്തിപരിചയ പരിപാടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന്വിശദമാക്കുമോ;
(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പരിപാടിയുമായി സഹകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകള്‍ക്കാണ് ഇതിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
*577 |
ദേശീയവനനയപ്രകാരം വൃക്ഷവിന്യാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി
ശ്രീ. പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 1988-ലെ ദേശീയ വനം നയം അനുശാസിക്കുന്ന പ്രകാരം വൃക്ഷ വിന്യാസം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന എന്തെല്ലാം കര്‍മ്മപരിപാടികളാണ് നടപ്പിലാക്കിവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി) തദ്ദേശവാസികളുടെ സഹകരണത്തോടെ തേക്ക്, ചന്ദനം, മഹാഗണി എന്നീ വൃക്ഷത്തൈകള്‍ സ്വന്തം ഭൂമിയില്‍ വച്ചുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കിവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി) നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പ്രതിഫല തുകയില്‍ വര്‍ദ്ധനവ് വരുത്തി പ്രസ്തുത പദ്ധതി വന്‍വിജയമാക്കിത്തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി) വനമേഖലയ്ക്ക് പുറത്ത് വ്യാപകമായി മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്‍റെയും തുടര്‍പരിപാലനത്തിന്‍റെയും ആവശ്യകത കണക്കിലെടുത്ത് ജനങ്ങളുടെയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന കര്‍മ്മപരിപാടികള്‍ നടപ്പാക്കുമോ?
|
*578 |
ക്രൈം ഡിറ്റാച്ച്മെന്‍റ് യൂണിറ്റുകളെ ജില്ലാ ക്രൈം ബ്രാഞ്ചായി പുന:സംഘടിപ്പിക്കല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്
'' കെ. അച്ചുതന്
'' തേറന്പില്‍ രാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ക്രൈം ഡിറ്റാച്ച്മെന്‍റ് യൂണിറ്റുകളെ ജില്ലാ ക്രൈം ബ്രാഞ്ചായി പുന:സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ജില്ലകളിലെ വിവാദമായ കേസ്സുകളും ലോക്കല്‍ പോലീസ് അനേ്വഷിക്കുന്നതില്‍ ആക്ഷേപമുള്ളതുമായ കേസ്സുകളും അനേ്വഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത സംവിധാനത്തില്‍ കേസ്സ് അനേ്വഷിക്കുന്നതിനായി പ്രാഗല്‍ഭ്യവും കഴിവുമുള്ള ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തിയും കേസ്സുകള്‍ അവലോകനം ചെയ്യുന്നതിനും എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*579 |
ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്നതുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍
ശ്രീ. എം. ഉമ്മര്‍
,, കെ. എം. ഷാജി
,, കെ. എന്‍. എ. ഖാദര്‍
,, പി. ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ കായല്‍, തടാകങ്ങള്‍, ചതുപ്പുകള്‍ എന്നിവ കയ്യേറി വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു മൂലം ഉണ്ടായിട്ടുളള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുളള പഠനം പരിസ്ഥിതി വകുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം വെളിപ്പെടുത്തുമോ;
(ബി)ഇക്കാര്യത്തില്‍ ഏതെങ്കിലും സ്വതന്ത്രസ്ഥാപനങ്ങള്‍ പഠനം നടത്തിയതായി അറിവുണ്ടോ;
(സി)കായലുകളുടെ വിസ്തൃതി പകുതിയോളം കുറഞ്ഞിട്ടുണ്ടെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിക്ഷേപിക്കപ്പെടുന്ന മലിന വസ്തുക്കളും, മലിനജലവും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമുള്ള കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ട് പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
*580 |
കേരള ഫിഷറീസ് സര്‍വ്വകലാശാല
ശ്രീ. എം. എ. വാഹീദ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, റ്റി. എന്‍. പ്രതാപന്‍
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള ഫിഷറീസ് സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സര്‍വ്വകലാശാലയിലെ കോഴ്സുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)മത്സ്യമേഖലയുടെ വികസനത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് സര്‍വ്വകലാശാലയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് ആലോചിക്കുന്നുണ്ടോ;
(ഡി)ശാസ്ത്രീയ-മത്സ്യകൃഷി സംബന്ധിച്ച് പുതിയ അറിവുകള്‍ നേടുന്നതിന് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മത്സ്യബന്ധന വകുപ്പ് യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുമോ?
|
*581 |
ഗുണനിലവാരമുള്ള ഹെല്‍മെറ്റ്
ശ്രീ. എ. പ്രദീപ്കുമാര്
,, കെ. വി. വിജയദാസ്
,, ജെയിംസ് മാത്യു
,, എ. എം. ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇരുചക്ര വാഹനയാത്രക്കാര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റിന് എന്തെല്ലാം സ്പെസിഫിക്കേഷന്‍ ആണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ബി)ഭാരക്കുറവും ബലമുള്ളതും വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ളതുമായ ഹെല്‍മറ്റ് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ഇപ്പോള്‍ സംസ്ഥാനത്ത് ലഭിക്കുന്ന ഭൂരിപക്ഷം ഹെല്‍മറ്റുകളും യാത്രക്കാര്‍ക്ക് സ്പോന്‍ഡിലോസിസ്, മുടികൊഴിച്ചില്‍, തലവേദന, മൈഗ്രേയ്ന്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ കൂടുതല്‍ തീവ്രമാകുന്നതിന് കാരണമാകുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭാരക്കുറവും ബലമുള്ളതും വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ളതുമായ ഹെല്‍മറ്റ്, സര്‍ക്കാര്‍ നേരിട്ടുതന്നെ വില കുറച്ച് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
*582 |
ട്രോളിംഗ് നിരോധന കാലത്ത് ട്രോളിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, സി. മോയിന്‍കുട്ടി
,, എന്‍. എ. നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ട്രോളിംഗ് നിരോധന കാലത്ത് ട്രോളിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള സംവിധാനം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)നിരോധനമുള്ളതുകൊണ്ട് സംസ്ഥാനത്തു നിന്നുള്ള ബോട്ടുകള്‍ മത്സ്യബന്ധനം നടത്താതെ തീരം വറുതിയിലാവുന്പോള്‍ വിദേശ, അന്യ സംസ്ഥാന യാനങ്ങള്‍ കേരളത്തിന്‍റെ മത്സ്യബന്ധനമേഖലയില്‍ മീന്‍ പിടിക്കുന്നതായ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമോ;
(സി)ട്രോളിംഗ് നിരോധനം കൊണ്ട് പ്രതീക്ഷിക്കുന്ന നേട്ടങ്ങളെന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
*583 |
അനധികൃത പാറ-മണ്ണ് ഖനനം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, രാജു എബ്രഹാം
ശ്രീമതി കെ. എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അനധികൃതമായി പാറ-മണ്ണ് ഖനനം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പരിസ്ഥിതി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പാരിസ്ഥിതികാനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനങ്ങളോടുകൂടിയാണിവ നടക്കുന്നതെന്നറിയാമോ ;
(സി)നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനുമുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ ?
|
*584 |
കുറ്റവാളികളുടെ ഓണ്‍ലൈന്‍ ക്രൈം ഡാറ്റാബേസ്
ശ്രീ. ഹൈബി ഈഡന്
,, കെ. ശിവദാസന്‍ നായര്
,, വി.റ്റി. ബല്‍റാം
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കുറ്റവാളികളുടെ ഓണ്‍ലൈന്‍ ക്രൈം ഡാറ്റാബേസ് തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തെല്ലാം വിവരങ്ങളാണ് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*585 |
വാഹനാപകടക്കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷാനടപടി
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി.കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വാഹനാപകട കേസ്സുകളില്‍ പ്രതിയായി ചേര്‍ക്കപ്പെടുന്ന അളുകള്‍ ബഹുഭൂരിപക്ഷവും ശിക്ഷിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ബി)വാഹനാപകട കേസ്സുകളിലെ പ്രതികളില്‍ വിധി പറഞ്ഞതില്‍ എത്ര ശതമാനത്തിന് ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
*586 |
സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്പോര്‍ട്സ് ക്വാട്ടാ നിയമനത്തിനുള്ള മാനദണ്ധം
ഡോ. എന്‍. ജയരാജ്
ശ്രീ. പി.സി. ജോര്‍ജ്
'' റോഷി അഗസ്റ്റിന്‍
'' എം. വി. ശ്രേയാംസ് കുമാര്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അവസാനമായി സ്പോര്‍ട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയത് എന്നാണ്;
(ബി)ഇപ്രകാരം നിയമനം ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ്;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)സ്പോര്‍ട്സില്‍ വ്യക്തിഗത ഇനങ്ങളില്‍ നേട്ടം കൈവരിച്ചിട്ടുള്ള കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിന് തടസ്സമുണ്ടോ; വ്യക്തമാക്കുമോ;
(ഇ)2014-2015 സാന്പത്തിക വര്‍ഷം സ്പോര്‍ട്സ് ക്വാട്ടയിലൂടെ നിയമനം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(എഫ്)ഇപ്രകാരം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുകവഴി കായിക മേഖലയിലേക്കു കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കുവാന്‍ കഴിയുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
*587 |
ജയിലുകളില്‍ കഴിയുന്ന വിദേശികള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, എന്‍. ഷംസുദ്ദീന്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ശിക്ഷാകാലാവധി പൂര്‍ത്തിയായി മോചനം കാത്ത് ജയിലുകളില്‍ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചയക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
(ബി) യാത്രാരേഖകളില്ലെന്ന പേരില്‍ മോചനം തടസ്സപ്പെട്ടവരുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; ഇത്തരക്കാരെ എത്രയും വേഗം സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*588 |
ടെക്നോളജി ഡവലപ്മെന്‍റ് അഡാപ്റ്റേഷന്‍ പ്രോഗ്രാം
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
'' ഡൊമിനിക് പ്രസന്‍റേഷന്
'' വി.ഡി. സതീശന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ടെക്നോളജി ഡെവലപ്മെന്‍റ് അഡാപ്റ്റേഷന്‍ പ്രോഗ്രാം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്നു വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകളിലുള്ളവരാണ് പ്രസ്തുത പ്രോഗ്രാമുമായി സഹകരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
*589 |
ഷെയര്‍ ടാക്സി-ഓട്ടോ സംവിധാനം
ശ്രീ. ആര്‍. സെല്‍വരാജ്
,, പി.എ. മാധവന്
,, വി.റ്റി. ബല്‍റാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഷെയര്‍ ടാക്സി-ഓട്ടോ സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കുമോ;
(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*590 |
മോട്ടോര്‍ വാഹന വകുപ്പിലെ പരാതി പരിഹാരസെല്‍
ശ്രീ. എ. റ്റി. ജോര്‍ജ്
,, റ്റി. എന്‍. പ്രതാപന്‍
,, വി. പി. സജീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി പരിഹാരസെല്ലിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുക;
(ബി)ഏതെല്ലാം തലത്തിലാണ് സെല്ലുകള്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പരാതികള്‍ നല്‍കാന്‍ എന്തെല്ലാം സംവിധാനമാണ് സെല്ലുകളില്‍ ഒരിക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പരാതികള്‍ സ്വീകരിച്ചുവെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുവാനും പരാതികള്‍ക്ക് പരിഹാരം കാണുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
*591 |
കേന്ദ്രബജറ്റില്‍ പരിഗണിക്കുന്നതിലേയ്ക്ക് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍
ശ്രീ. ബി.ഡി. ദേവസ്സി
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. എം. ചന്ദ്രന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്രബജറ്റില്‍ പരിഗണിക്കുന്നതിലേയ്ക്ക് സംസ്ഥാനത്തിന്‍റെ എന്തെല്ലാം ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്; വിശദമാക്കാമോ;
(ബി)കേന്ദ്രധനകാര്യമന്ത്രിയെ മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള ഏതെല്ലാം മന്ത്രിമാര്‍ കാണുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു;
(സി)നാളിതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലാത്ത മുന്‍ യു.പി.എ. സര്‍ക്കാരിന്‍റെ ഉറപ്പുകള്‍ എന്തെല്ലാമായിരുന്നു; ഈ ഉറപ്പുകളുടെ ഭാവി എന്തായിരിക്കുമെന്ന് അറിയിക്കുമോ?
|
*592 |
സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് കാള്‍സെന്‍ററുകളും ഹെല്‍പ്പ് ഡെസ്കുകളും
ശ്രീ. സി. പി. മുഹമ്മദ്
,, വര്‍ക്കല കഹാര്‍
,, ഷാഫി പറന്പില്‍
,, പി. സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് കാള്‍സെന്‍ററുകളും ഹെല്‍പ്പ് ഡെസ്കുകളും ഏര്‍പ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിനായി ആധുനിക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പരാതികള്‍ സ്വീകരിക്കുന്നതിനും അവയ്ക്ക് ഉടനടി പരിഹാരം കാണുവാനും കാള്‍സെന്‍ററുകളിലും ഹെല്‍പ്പ്ഡെസ്കുകളിലും എന്തെല്ലാം സംവിധാനമാണ് ഒരുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നുണ്ടോയെന്ന് മോണിറ്റര്‍ ചെയ്യാന്‍ എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
*593 |
അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍
ശ്രീ. സി. എഫ്. തോമസ്
'' റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേശീയ ഗെയിംസ് പോലെ മറ്റ് ദേശീയ-അന്തര്‍ദേശീയ കായിക-മത്സരങ്ങള്‍ കൂടുതലായി കേരളത്തില്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇത്തരം കായിക മത്സരങ്ങള്‍ നടത്തുന്നതിനും കേരളത്തിലെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജില്ലകളിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?
|
*594 |
തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന അടിസ്ഥാന സൌകര്യവികസനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, എസ്. ശര്‍മ്മ
'' കെ.വി. അബ്ദുള്‍ ഖാദര്‍
'' സി.കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തീരദേശ മേഖലയുടെ അടിസ്ഥാന സൌകര്യ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ പുതുതായി എന്തെങ്കിലും പദ്ധതിയ്ക്ക് രൂപം നല്‍കുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ ;
(ബി)തീരദേശ മേഖലയിലെ എല്ലാവര്‍ക്കും വീട്, കുടിവെള്ള-ശുചിത്വ സൌകര്യങ്ങള്‍, വൈദ്യുതി-ആരോഗ്യ വിദ്യാ ഭ്യാസ സൌകര്യങ്ങള്‍ എന്നിവ ഉറപ്പു വരുത്താന്‍ സാധിച്ചുട്ടുണ്ടോ ; ഈ രംഗത്ത് പ്രഖ്യാപിച്ചിരുന്നതും നാളിതുവരെ നടപ്പിലാക്കാതിരുന്നതുമായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ ഇത്തരത്തിലുള്ള ഏതെല്ലാം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?
|
*595 |
നാട്ടാന പരിപാലനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
,, വി. എസ്. സുനില്‍ കുമാര്‍
,, വി. ശശി
ശ്രീമതി ഇ. എസ്. ബിജിമോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ആനക്ഷേമബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ബോര്‍ഡിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നാട്ടാനകള്‍ ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞിട്ടുണ്ടെന്ന് വിശദാംശം വെളിപ്പെടുത്തുമോ;
(സി)ആനക്ഷേമ ബോര്‍ഡിനെതിരായി എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;
(ഡി)നാട്ടാനകളുടെ പരിപാലനത്തിനായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
*596 |
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
,, പി.കെ. ഗുരുദാസന്
,, പി. ശ്രീരാമകൃഷ്ണന്‍
,, പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആഴക്കടല്‍മത്സ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതിന് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ഏതെങ്കിലും തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഇതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
*597 |
അന്യസംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചേരുന്നത് തടയാന്‍ നടപടികള്‍
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ സ്പിരിറ്റ് എത്തിച്ചേരുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ആഡംബരകാറുകളും മറ്റ് ചെറുവാഹനങ്ങളും മുഖേനയുള്ള സ്പിരിറ്റ് കടത്ത് തടയുന്നതിനാവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്താമോ?
|
*598 |
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി
ശ്രീ. എം.എ. ബേബി
,, വി. ശിവന്‍കുട്ടി
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, ബി. സത്യന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എപ്പോഴാണെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ; പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവിന്‍റെ എത്ര ശതമാനം സഹായമാണ് ആവശ്യപ്പെട്ടിട്ടുളളതെന്ന് വിശദമാക്കാമോ;
(ബി)കഴിഞ്ഞ യു. പി. എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്ത തീരുമാനം എന്തായിരുന്നുവെന്ന് വിശദമാക്കാമോ;
(സി)കബോട്ടാഷ് നിയമത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് ഇളവ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)കേന്ദ്ര സഹായത്തോട് കൂടി വികസിപ്പിക്കാന്‍ യു. പി. എ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം സംസ്ഥാനം നിര്‍ദ്ദേശിച്ച തുറമുഖം ഏതായിരുന്നുവെന്ന് വ്യക്തമാക്കുമോ; അതിന് ലഭിച്ചിരുന്ന കേന്ദ്രസഹായം എത്ര കോടിയായിരുന്നുവെന്നും തുടര്‍ നടപടികള്‍ വല്ലതും ആയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
|
*599 |
സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള സാന്പത്തിക സഹായം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കുന്ന സാന്പത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്;
(ബി)ധനസഹായങ്ങളും, സ്പോര്‍ട്സ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍റും മറ്റ് സാന്പത്തിക സഹായങ്ങളും ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മെക്കാനിസം വഴി വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
*600 |
സര്‍വ്വീസില്‍നിന്നും വിരമിച്ചവരുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കാനുള്ള പദ്ധതി
ശ്രീ. കെ. രാധാകൃഷ്ണന്
,, ജി. സുധാകരന്‍
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, പി.റ്റി.എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍വ്വീസില്‍നിന്നും വിരമിച്ചവരുടെ വൈദഗ്ദ്ധ്യം സംസ്ഥാനത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;
(ബി)റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വെളിപ്പെടുത്തുമോ;
(സി)ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി രൂപീകരിക്കുന്ന കന്പനിയുടെ ഘടനയും പ്രവര്‍ത്തനവും മൂലധനവും സംബന്ധിച്ച് വിശദമാക്കുമോ;
(ഡി)മൂലധനം ഏതെല്ലാം നിലയില്‍ സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നു;
(ഇ)ഈ പദ്ധതിയ്ക്ക് തന്നാണ്ടിലെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ?
|
<<back |
|