|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*T541
|
സ്നേഹപൂര്‍വ്വം പദ്ധതി പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ശ്രീ. ഇ. കെ. വിജയന്‍
,, പി. തിലോത്തമന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മാതാപിതാക്കളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന "സ്നേഹപൂര്‍വ്വം പദ്ധതി' എന്നു മുതലാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ അധ്യയനവര്‍ഷം യഥാസമയം സ്കോളര്‍ഷിപ്പ് നല്‍കാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നനിന് ഉദ്ദേശിക്കുന്നുണ്ടോ?
|
*542 |
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 14 ജില്ലകളിലേക്കായി ഓംബുഡ്സ്മാന്‍മാര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പി. കെ. ഗുരുദാസന്‍
,, കെ. കെ. ജയചന്ദ്രന്‍
,, കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ 14 ജില്ലകളിലേക്കായി ഓംബുഡ്സ്മാന്‍മാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ:
(ബി)നിലവിലുള്ളവരുടെ കാലാവധി എത്രനാള്‍വരെയെന്ന് വ്യക്തമാക്കാമോ;
(സി)ഇവരുടെ കാലാവധി തീരുംമുന്പെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ: എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
*543 |
സുരക്ഷിതമല്ലാത്ത അംഗന്‍വാടികള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടി
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സുരക്ഷിതമല്ലാത്ത അംഗന്‍വാടികള്‍ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
(ബി) സുരക്ഷിതമല്ലാത്ത അംഗന്‍വാടികള്‍ ഒഴിപ്പിക്കുന്പോള്‍ ഒഴിപ്പിക്കപ്പെടുന്ന അംഗന്‍വാടികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള എന്തു നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
*544 |
തൊഴിലുറപ്പു പദ്ധതിക്കുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തുകളുടെ വീഴ്ച
ശ്രീ. എ. കെ. ബാലന്‍
,, എളമരം കരീം
'' ബി.ഡി. ദേവസ്സി
'' സി.കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് നിയമം അനുശാസിക്കും വിധം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പല പഞ്ചായത്തുകളും വീഴ്ച വരുത്തുന്നതായുള്ള പരാതി സംബന്ധിച്ച് വിശദമാക്കാമോ;
(ബി)തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ചവരുത്തുന്ന പഞ്ചായത്തുകളേയും ഉദേ്യാഗസ്ഥരേയും കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
|
*545 |
ഏകീകൃത ടൌണ്‍ ആന്‍റ് കണ്‍ട്രി പ്ലാനിംഗ് നിയമം
ശ്രീ. കെ. മുരളീധരന്‍
,, എം. പി. വിന്‍സെന്‍റ്
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഏകീകൃത ടൌണ്‍ ആന്‍റ് കണ്‍ട്രി പ്ലാനിംഗ് നിയമം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) ഇതിനായി നിയമനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി) ആയതിലേക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*546 |
രാഷ്ട്രീയ കൃഷി വികാസ് യോജനയും ജൈവ ബസാറുകളും
ശ്രീ. അന്‍വര്‍ സാദത്ത്
,, വി.പി. സജീന്ദ്രന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, സി.പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് സബ്സിഡിയോടെ ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ജൈവ ബസാറുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
*547 |
മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ രൂപീകരണത്തിനുള്ള മാനദണ്ധങ്ങള്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. സി. ദിവാകരന്‍
,, ഇ. കെ. വിജയന്‍
,, കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പുതിയ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമെന്നും ഏതെല്ലാമെന്നും അറിയിക്കുമോ;
(ബി)പുതിയ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും രൂപീകരിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
*548 |
ശിശുക്ഷേമ മിഷന്‍റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍
ശ്രീ. കെ. രാജൂ
,, ഇ. ചന്ദ്രശേഖരന്‍
ശ്രീമതി ഗീത ഗോപി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളത്തിലെ അംഗന്‍വാടികളില്‍ ശിശുവികസന പദ്ധതി അവസാനിപ്പിച്ച് ശിശുക്ഷേമ മിഷന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ശിശുക്ഷേമ മിഷന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)അംഗന്‍വാടികള്‍ വഴിയുള്ള പോഷകാഹാര വിതരണ ചുമതല കുടുംബശ്രീയില്‍നിന്ന് എടുത്ത് മാറ്റി യിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?
|
*549 |
കാലിത്തീറ്റയുടെ ലഭ്യതക്കുറവ്
ശ്രീ. കെ.കെ. നാരായണന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, റ്റി.വി. രാജേഷ്
,, എം. ഹംസ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാലിത്തീറ്റ ന്യായവിലയ്ക്ക് ലഭ്യമല്ലാത്തതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മില്‍മയുടെ കാലിത്തീറ്റ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്;
(സി)പ്രസ്തുത തടസ്സങ്ങള്‍ മാറ്റി കാലിത്തീറ്റയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
|
*550 |
പരന്പരാഗത കൃഷി രീതികളും വളപ്രയോഗങ്ങളും
ശ്രീ. കെ.എം. ഷാജി
,, പി. ഉബൈദുള്ള
,, സി. മോയിന്‍കുട്ടി
,, സി. മമ്മൂട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാര്‍ഷിക വിളകളുടെ കാര്യത്തില്‍ പരന്പരാഗത കൃഷി രീതികളും വളപ്രയോഗങ്ങളും ഉപയോഗപ്പെടുത്താനും അവയുടെ പ്രയോഗക്ഷമത പരീക്ഷിച്ചറിയാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വിശദമാക്കുമോ;
(ബി)പരന്പരാഗത രീതിയിലെ പഞ്ചഗവ്യ വളപ്രയോഗവും, വയനാട് മേഖലയില്‍ മൃഗക്കൊന്പിനുള്ളില്‍ ചാണകം നിറച്ച് പ്രോസസ് ചെയ്തെടുക്കുന്നപോലുള്ള അണു വളങ്ങളെയുംക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കുമോ;
(സി)ഇത്തരം വളപ്രയോഗവും കൃഷിരീതികളും പ്രയോഗക്ഷമവും ആദായകരവുമാണെങ്കില്‍ കൃഷിക്കാര്‍ക്കിടയില്‍ വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
*551 |
തെങ്ങിനെ അടിസ്ഥാനമാക്കിയുള്ള പുരയിടകൃഷിക്ക് അര്‍ഹമായ പരിഗണന
ശ്രീ. എം. ചന്ദ്രന്‍
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. പുരുഷന്‍ കടലുണ്ടി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തെങ്ങിനെ അടിസ്ഥാനമാക്കിയുള്ള പുരയിടകൃഷിക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത് അനുയോജ്യമായ പുരയിടകൃഷി മാതൃകകള്‍ വികസിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; ഇത് കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
*552 |
വേനല്‍മഴയിലെ കൃഷിനാശം
ശ്രീ. ജി. സുധാകരന്‍
,, ഇ. പി. ജയരാജന്‍
'' ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇക്കഴിഞ്ഞ വേനല്‍മഴയില്‍ സംസ്ഥാനത്തിന്‍റെ ചില പ്രദേശങ്ങളില്‍ വന്‍ കൃഷിനാശം സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാമോ;
(സി)വേനല്‍മഴക്കെടുതി മൂലം കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടത്തെ സംബന്ധിച്ച കണക്ക് ലഭ്യമാണോ;
(ഡി)കൃഷിനാശം സംഭവിച്ചിട്ടുള്ളവര്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ?
|
*553 |
കെട്ടിടാവശിഷ്ടങ്ങളുടെ പുനരുപയോഗം
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
,, എം. ഉമ്മര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി. കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നഗരപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുംനിന്ന് പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങള്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വയലുകളും ജലാശയങ്ങളും നികത്താന്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത പ്രവൃത്തിമൂലം കാര്‍ഷിക മേഖലയ്ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(സി) പ്രസ്തുത തരത്തിലുള്ള ഖരമാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത്, കെട്ടിടനിര്‍മ്മാണാവശ്യത്തിനുള്ള ബ്ലോക്കുകളും മറ്റും നിര്‍മ്മിച്ച് പുനരുപയോഗപ്രദമാക്കാനും അവയുടെ ദുരുപയോഗം തടയാനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
*554 |
വെറ്ററിനറി കോഴ്സുകളിലെ പ്രവേശന മാനദണ്ധങ്ങള്‍
ശ്രീ. പി.കെ. ഗുരുദാസന്‍
,, ബി.ഡി. ദേവസ്സി
,, ബാബു എം. പാലിശ്ശേരി
,, റ്റി.വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വെറ്ററിനറി കോളേജുകളിലെ കോഴ്സുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച വ്യവസ്ഥകളില്‍ ഈ അദ്ധ്യയന വര്‍ഷം മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
(ബി)ഏതെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ എന്‍.ആര്‍.ഐ ക്വാട്ട ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കോളേജുകളില്‍ എത്ര സീറ്റ് വീതമെന്നു വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ കോളേജുകളില്‍ എന്‍.ആര്‍.ഐ. ക്വാട്ട സീറ്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നയപരമായ തീരുമാനം കൈക്കൊണ്ടത് ഏത് തലത്തിലാണ്; വിശദമാക്കാമോ?
|
*555 |
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി ധനസമാഹരണം
ശ്രീ. എം.പി. വിന്‍സെന്‍റ്
,, ബെന്നി ബെഹനാന്
,, പി.എ. മാധവന്
,, വി.പി. സജീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)ഏതെല്ലാം മേഖലകളാണ് പുനരധിവാസത്തിനായി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
*556 |
നാളികേര മേഖലയിലെ പ്രവര്‍ത്തനത്തിന് ദേശീയ പുരസ്കാരം
ശ്രീ. കെ. അച്ചുതന്‍
,, വി. ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നാളികേര മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് നാളികേര വികസന ബോര്‍ഡിന്‍റെ ദേശീയപുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;
(സി)ദേശീയ പുരസ്കാരങ്ങള്‍ ലഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കാമോ?
|
*557 |
നഗരസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. എ. പ്രദീപ്കുമാര്‍
,, കെ. സുരേഷ് കുറുപ്പ്
,, എ. എം. ആരിഫ്
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) നഗരങ്ങളിലുള്ള റോഡുകളിലെ അനധികൃത പാര്‍ക്കിംഗും തെരുവ് കച്ചവടങ്ങളും മറ്റുകയ്യേറ്റങ്ങളും ഗതാഗതക്കുരുക്കിനിടയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഇടുങ്ങിയ റോഡുകളും തകര്‍ന്നുവീഴാറായ പാലങ്ങളും മോശമായ ഡ്രെയിനേജ് സംവിധാനങ്ങളും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
|
*558 |
ത്രിതല പഞ്ചായത്തുകളുടെ ഭരണം അഴിമതിരഹിത മാക്കുന്നതിനുള്ള നടപടികള്‍
ശ്രീ. റ്റി.യു. കുരുവിള
,, തോമസ് ഉണ്ണിയാടന്
,, സി.എഫ്. തോമസ്
,, മോന്‍സ് ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ത്രിതല പഞ്ചായത്തുകളുടെ ഭരണം അഴിമതി രഹിതമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
(ബി)മാര്‍ച്ച് മാസത്തില്‍ ഫണ്ട് വിനിയോഗിച്ച് തീരുന്ന രീതി മാറ്റി പദ്ധതിയ്ക്ക് മുന്‍കൂട്ടി അംഗീകാരം നല്കി നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
(സി)വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്കുന്നവരുടെ ലിസ്റ്റ് വര്‍ഷാവര്‍ഷം കൈപ്പുസ്തകമായി അച്ചടിച്ച് ഗ്രാമസഭകളില്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ ഉണ്ടാകുമോ?
|
*559 |
ഭക്ഷ്യക്കമ്മിയും ഭക്ഷ്യവിളകളുടെ ഉല്‍പാദനത്തിലുള്ള വര്‍ദ്ധനവും
ശ്രീ. സി.കെ. സദാശിവന്
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. എം. ഹംസ
,, ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭക്ഷ്യവിളകളുടെ ഉല്പാദനത്തിന്‍റെ തോത് കുറയുകയാണോ കൂടുകയാണോയെന്ന് വസ്തുതകളുടെയടിസ്ഥാനത്തില്‍ അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)കൃഷിവകുപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ അവലോകനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)ഭക്ഷ്യവിളകളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഭൌതികനേട്ടങ്ങളും കോട്ടങ്ങളും വിശദമാക്കാമോ?
|
*560 |
വിവിധ മൃഗസംരക്ഷണ പദ്ധതികളുടെ അവലോകനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
,, എം.എ. ബേബി
,, ബാബു എം.പാലിശ്ശേരി
,, കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ നാളിതുവരെ വിവിധ ബജറ്റുകള്‍ വഴിയും അല്ലാതെയും മൃഗസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലാത്തവയെക്കുറിച്ച് വിശദമാക്കാമോ;
(ബി)പ്രഖ്യാപിത പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാറുണ്ടോ; എങ്കില്‍ അവശേഷിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(സി)നടപ്പിലാക്കിയ പദ്ധതികളില്‍ തന്നെ ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ലാത്തവയുണ്ടെന്നറിയാമോ; ഇവ പൂര്‍ത്തീകരിക്കുമോ ?
|
*561 |
പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്
,, എന്‍. ഷംസുദ്ദീന്‍
,, കെ.എന്‍.എ. ഖാദര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അപൂര്‍വ്വമായി ശേഷിച്ചിട്ടുള്ള പൈതൃക സ്മാരകങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശേഷിച്ചിട്ടുള്ളവയെങ്കിലും ഏറ്റെടുത്തു സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(സി)സംരക്ഷിക്കപ്പെടേണ്ട ചരിത്രപ്രാധാന്യമുള്ള പൈതൃകശേഷിപ്പുകളെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവയെ സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടുത്തുമോ; ഇല്ലെങ്കില്‍ അടിയന്തിരമായി വിവരശേഖരണം നടത്തി പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
*562 |
നൂതന നാളികേര വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന പുതിയ യൂണിറ്റുകള്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
,, കോടിയേരി ബാലകൃഷ്ണന്
ശ്രീമതി കെ. കെ. ലതിക
ശ്രീ. ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നൂതന നാളികേര വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ പുതിയ യൂണിറ്റുകള്‍ നാളികേര ബോര്‍ഡിന്‍റെ സഹായത്തോടെ നടപ്പാക്കാന്‍ പ്രഖ്യാപിച്ച പദ്ധതി എന്തെല്ലാമായിരുന്നു;
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇതുവഴി ലക്ഷ്യമിട്ട നൂതന യൂണിറ്റുകള്‍ എത്രയായിരുന്നു; എത്രയെണ്ണം നിലവില്‍ വന്നു;
(സി)യൂണിറ്റുകള്‍ക്കുള്ള മൂലധനചെലവിന്‍റെ എത്ര ശതമാനം തുക സബ്സിഡിയായി നല്‍കുകയുണ്ടായി; സബ്സിഡി കുടിശ്ശികയായിട്ടുണ്ടോ;
(ഡി)തന്നാണ്ടില്‍ എത്ര നൂതന യൂണിറ്റുകള്‍ പുതുതായി ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്; അതിന് സബ്സിഡി നല്‍കാന്‍ എന്തു തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്?
|
*563 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അഭാവം
ശ്രീ. വി. ചെന്താമരാക്ഷന്
,, എളമരം കരീം
,, ബി. സത്യന്
,, സാജു പോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ടത്ര ജീവനക്കാരുടെ അഭാവം പദ്ധതി നിര്‍വ്വഹണത്തെ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)വേണ്ടത്ര ജീവനക്കാരുടെ അഭാവത്തില്‍ പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന ക്ഷേമപെന്‍ഷനുകള്‍ യഥാസമയം കൊടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ;
(സി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ജീവനക്കാരുടെ അഭാവത്തില്‍ യഥാസമയം അപേക്ഷ നല്‍കാന്‍ കഴിയാത്തതിനാല്‍ നഷ്്ടമുണ്ടായിട്ടുണ്ടോയെന്ന്വ്യക്തമാക്കാമോ?
|
*564 |
ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. മോന്‍സ് ജോസഫ്
,, റ്റി.യു. കുരുവിള
,, സി.എഫ്. തോമസ്
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ന്യൂനപക്ഷ ക്ഷേമ വകുപ്പ് ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കിവരുന്ന വിവിധ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ബി)ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് തുകകളും ആയതിന്‍റെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യ മാക്കുമോ ?
|
*565 |
കര്‍ഷകര്‍ക്കുള്ള വായ്പാലഭ്യത
ശ്രീമതി കെ. കെ. ലതിക
ശ്രീ. ഇ. പി. ജയരാജന്
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് കര്‍ഷകര്‍ക്കുള്ള വായ്പാലഭ്യത സംവിധാനം കാര്യക്ഷമമാണെന്ന് കരുതുന്നുണ്ടോ;
(ബി) എല്ലാ പ്രധാന വിളകള്‍ക്കും പലിശരഹിതമോ, കുറഞ്ഞ പലിശയിലോ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി) വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കാമോ;
(ഡി) കൃഷിനാശം ഉണ്ടാകുന്ന ഘട്ടങ്ങളില്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ?
|
*566 |
ബേസിക് സര്‍വ്വീസ് ടു അര്‍ബന്‍ പുവര്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
,, പി. തിലോത്തമന്
'' ചിറ്റയം ഗോപകുമാര്‍
'' ജി. എസ്. ജയലാല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ബേസിക് സര്‍വ്വീസ് ടു അര്‍ബന്‍ പുവര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നത്; പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
(ബി)കമ്മ്യൂണിറ്റി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗിച്ചുള്ള ചേരികളുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതിക്കുവേണ്ടി എന്തു തുക വകയിരുത്തി; ഇതില്‍ എന്തു തുക ചെലവഴിച്ചു; പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തുമോ;
(സി)നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് തയ്യാറാക്കിയ ടാക്സ് മാപ്പിംഗ് സംവിധാനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ?
|
*567 |
കന്നുകാലി കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. ഇ.പി. ജയരാജന്‍
,, പി.റ്റി.എ. റഹീം
ശ്രീമതി. കെ.എസ്. സലീഖ
ശ്രീ. കെ.കെ. ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ കന്നുകാലി കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യകതകളും സംബന്ധിച്ച് അറിവുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ;
(ബി)മൃഗചികിത്സാ സേവനത്തിന്‍റെ ഭാഗമായുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളും, എമര്‍ജന്‍സി കെയര്‍ യൂണിറ്റുകളും സ്ഥാപി ച്ചിട്ടുണ്ടോ; എത്ര യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നത്; സജ്ജമാക്കിയവ എത്ര?
|
*568 |
മരണ രജിസ്ട്രേഷന്‍ സ്വന്തം നാട്ടില്‍ നടത്താന്‍ പദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
,, പി.എ. മാധവന്‍
,, സണ്ണിജോസഫ്
,, പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത്, മരണ രജിസ്ട്രേഷന്‍ സ്വന്തം നാട്ടില്‍ നടത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം കാര്യങ്ങളാണ് ആരംഭിച്ചിട്ടുള്ളത് ; വിശദമാക്കുമോ;
(ഡി)ഇത് നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
*569 |
വയല്‍പ്രദേശങ്ങള്‍ തരിശിട്ട് നികത്തുന്ന പ്രവണത തടയാന്‍ നടപടി
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്
,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വര്‍ഷങ്ങളോളം തരിശിട്ട് കരഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് വയല്‍ പ്രദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ നികത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ;
(സി) ഇത്തരത്തില്‍ തരിശിട്ടിട്ടുള്ള വയല്‍ഭൂമിയുടെ കണക്ക് കൃഷി വകുപ്പ് ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി) എങ്കില്‍ ആ ഭൂമിയില്‍ ഉടമകള്‍ കൃഷിയിറക്കാന്‍ വിസമ്മതിക്കുന്ന പക്ഷം നോട്ടീസ് നല്‍കി അത്തരം ഭൂമി ഏറ്റെടുത്ത് കര്‍ഷക സംഘങ്ങള്‍ക്ക് പാട്ടത്തിനു നല്‍കുന്ന പദ്ധതി തയ്യാറാക്കി അടിയന്തിരമായി നടപ്പാക്കുമോ?
|
*570 |
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള പൊതുസര്‍വ്വീസ്
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്
,, എം. എ. ബേബി
,, എസ്. രാജേന്ദ്രന്
,, കെ. വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള പൊതുസര്‍വ്വീസ് രൂപീകരിക്കേണ്ടത് സംബന്ധിച്ച സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുമോ;
(ബി)ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിച്ചിരുന്നത് എപ്പോഴായിരുന്നുവെന്നും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അറിയിക്കുമോ;
(സി)പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത് വഴി തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നേട്ടം സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
<<back |
|