|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*511
|
സ്കൂള്‍ ആരോഗ്യപദ്ധതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
,, പി. തിലോത്തമന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. വി. ശശി
താഴെ കാണുന്ന ചോദ്യത്തിന് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത് സ്കൂള്‍ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിവരുന്നത്; വ്യക്തമാക്കുമോ? |
*512 |
പരന്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം
ശ്രീ. സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പരന്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
513 |
ഡ്രഗ്സ് & മാജിക് റെമഡീസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ള പരസ്യങ്ങള്‍
ശ്രീ. എം. ഹംസ
,, ഇ. പി. ജയരാജന്‍
,, കെ. കെ. ജയചന്ദ്രന്‍
,, രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഡ്രഗ്സ് & മാജിക് റെമഡീസ് നിയമപ്രകാരം ഏതൊക്കെ തരത്തിലുള്ള മരുന്നുകളെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചുമുള്ള പരസ്യങ്ങളാണ് നിരോധിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ;
(ബി)വിവിധ രോഗങ്ങള്‍ക്കും ശരീരകാന്തിക്കും പ്രയോജനപ്രദമെന്ന് കാണിച്ച് ആയൂര്‍വ്വേദ, സിദ്ധ,യൂനാനി മരുന്നുകള്‍ എന്ന രീതിയില്‍ വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ നിയമപ്രകാരം ഇത്തരം പരസ്യങ്ങള്‍ നല്‍കിയാലുള്ള ശിക്ഷ എന്താണെന്ന് അറിയിക്കാമോ; ഇത്തരക്കാര്‍ക്കെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ? |
*514 |
ഹെല്‍ത്ത് റിസര്‍ച്ച് & വെല്‍ഫെയര്‍ സൊസൈറ്റി
ശ്രീ. ബി. സത്യന്‍
,, സി.കെ. സദാശിവന്‍
,, പുരുഷന്‍ കടലുണ്ടി
,, പി.റ്റി.എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള ഹെല്‍ത്ത് റിസര്‍ച്ച് & വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം എന്തൊക്കെയാണെന്നറിയിക്കാമോ; സൊസൈറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ;
(ബി)സൊസൈറ്റി നടത്തുന്ന പേവാര്‍ഡുകള്‍ പലതും വേണ്ടത്ര ശുചിത്വമില്ലാത്തതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇത് പരിഹരിക്കാനായി എന്തെങ്കിലും സഹായമോ നിര്‍ദ്ദേശങ്ങളോ നല്‍കാറുണ്ടോ;
(സി)സൊസൈറ്റി നടത്തുന്ന ലബോറട്ടറികളില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിപുലീകരണത്തിനായി എന്ത് നിര്‍ദ്ദേശമാണുള്ളതെന്ന് അറിയിക്കാമോ? |
*515 |
നഴ്സിംഗ് അക്കാഡമി
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, പി.സി. വിഷ്ണുനാഥ്
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഴ്സിംഗ് അക്കാഡമി നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)നഴ്സുമാരുടെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? |
*516 |
ഇന്‍കം സപ്പോര്‍ട്ട് സ്കീം
ശ്രീ. പി. കെ. ഗുരുദാസന്‍
,, എ. എം. ആരിഫ്
,, ബി.ഡി. ദേവസ്സി
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും അത് എന്നു മുതലാണ് നടപ്പിലാക്കിയതെന്നും അറിയിക്കാമോ;
(ബി)ഏതൊക്കെ മേഖലയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയെന്നും അതിനായി ഓരോ മേഖലയിലും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എത്ര തുക വീതം ചെലവഴിച്ചെന്നും വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതി പ്രകാരം ഇതുവരെ എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്ന് കണക്കാക്കിയിട്ടുണ്ടോ; ഈ ആനുകൂല്യം വേതനത്തോടൊപ്പം യഥാസമയം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
*517 |
സാംക്രമിക രോഗങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും
ശ്രീമതി കെ.കെ. ലതിക
ശ്രീ. കെ.കെ. ജയചന്ദ്രന്‍
,, കെ.വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സാംക്രമിക രോഗങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിക്കാമോ;
(ബി)ഈ പരിപാടിക്കായി ഈ വര്‍ഷം എത്ര തുക നീക്കി വച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; തുക പര്യാപ്ത മാണോ;
(സി)ഇതിനായി നീക്കി വച്ച തുകയുടെ അപര്യാപ്തത പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നത് എത്രത്തോളം അസാധ്യമാക്കിത്തീര്‍ക്കുമെന്നും പരിപാടി പ്രയോജനരഹിതമാകുമെന്നും വിലയിരുത്തിയിട്ടുണ്ടോ?
|
*518 |
പട്ടികജാതിയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
,, എന്‍. ഷംസുദ്ദീന്‍
,, എന്‍. എ. നെല്ലിക്കുന്ന്
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പട്ടികജാതിയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയുടെ 2013-14 ലെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് അതിന്‍റെ പ്രയോജനം ലഭിച്ചത്;
(സി)2014-15 ല്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ ആയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ?
|
*519 |
ഐ.റ്റി.ഐ.കളുടെ നവീകരണം
ശ്രീ. എം.പി. വിന്‍സെന്‍റ്
,, ശ്രീ. വര്‍ക്കല കഹാര്‍
'' കെ. മുരളീധരന്‍
'' കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഐ.റ്റി.ഐ.കളെ നവീകരിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി ഏതെല്ലാം സംരംഭകരാണ് സഹകരിച്ചത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഐ.റ്റി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ഇത് വഴി ലഭിച്ചത് ; വിശദമാക്കുമോ ?
|
*520 |
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. റ്റി.വി. രാജേഷ്
ഡോ. കെ.ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പ്രോസ്പെക്ടസില്‍ നല്‍കിയതിന് വിരുദ്ധമായി 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് ആദ്യഘട്ടത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ തീരുമാനിച്ചതിന്‍റെ കാരണം അറിയിക്കാമോ;
(ബി)സര്‍ക്കാര്‍ പ്രസ്തുത കോളേജ് മാനേജ്മെന്‍റുകളുമായി പ്രവേശന കരാറിലേര്‍പ്പെടാന്‍ സാധിച്ചിട്ടുണ്ടോ;
(സി)ഏതാനും കോളേജുകളുമായി കരാറിലെത്തിയതിന്‍റെ അടിസ്ഥാനവും മറ്റുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസത്തിനുണ്ടായ കാരണവും അറിയിക്കാമോ;
(ഡി)ഏറ്റവുമൊടുവില്‍ ഏതെല്ലാം സ്ഥാപനങ്ങളുമായി കരാറിലായിട്ടുണ്ട്; ഇപ്രകാരം സര്‍ക്കാരിതര സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ എത്ര മെറിറ്റ് സീറ്റുകള്‍ ലഭിക്കുമെന്ന് അറിയിക്കുമോ?
|
*521 |
ഭൂഗര്‍ഭ ജലചൂഷണം തടയുന്നതിന് നിയമം
ശ്രീ. എം.എ. വാഹീദ്
,, ജോസഫ് വാഴക്കന്‍
,, വി.ഡി. സതീശന്‍
,, സി.പി. മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(ബി)ഇതിനായി നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(സി)ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?
|
*522 |
തീരദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
'' സി.കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും എത്ര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുമാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നു വ്യക്തമാക്കുമോ ;
(ബി)അടിക്കടി സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും പടരുകയും ചെയ്യുന്ന തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ടി ആശുപത്രികളില്‍ അത്യാധുനിക ചികിത്സാ സംവിധാനം സജ്ജമാക്കാന്‍ എന്തെങ്കിലും പദ്ധതി ഉദ്ദേശിക്കുന്നുണ്ടോ ;
(സി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
*523 |
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഫോര്‍പ്ലസ് പദ്ധതി
ശ്രീ. എ.കെ. ശശീന്ദ്രന്‍
'' തോമസ് ചാണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ ഫോര്‍പ്ലസ് പദ്ധതി പ്രവര്‍ത്തനത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് ;
(ബി)പകര്‍ച്ചവ്യാധികള്‍ തുടര്‍ച്ചയായി ബാധിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടെത്തിയതിനാല്‍ രോഗം പ്രതിരോധിക്കുന്നതിലേക്കായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച ഉന്നതാധികാര സമിതി ഇപ്പോള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ഇതിന് പകരമായി എന്തു സംവിധാനമാണ് നിലവിലുള്ളത് ;
(സി)രോഗം ബാധിക്കുന്നവരുടെ എണ്ണവും മറ്റു വിവരങ്ങളും ലഭ്യമാക്കുന്നതിലേക്കായി സര്‍വ്വേ നടപ്പിലാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിന് പകരമായി എന്തു സംവിധാനമാണ് നിലവിലുള്ളത് ?
|
*524 |
തീരപ്രദേശത്തെ സംരക്ഷിക്കാന്‍ സമഗ്രപദ്ധതി
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍.എ.നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളത്തിന്‍റെ തീരപ്രദേശത്തെ കടലാക്രമണ ഭീഷണിയില്‍നിന്ന് സംരക്ഷിക്കാന്‍ സമഗ്രമായ പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)നിലവിലെ സംരക്ഷണരീതി പരിസ്ഥിതി സൌഹൃദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കണ്ടലുകള്‍കൊണ്ടുള്ള ജൈവവേലിപദ്ധതി ആയതിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഏജന്‍സിയില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
*525 |
ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക്
ശ്രീ. ബി. ഡി. ദേവസ്സി
,, ഇ. പി. ജയരാജന്‍
,, എളമരം കരീം
,, എസ്. ശര്‍മ്മ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും
പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിനാഹ്വാനം ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പണിമുടക്കിനാധാരമായി ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് നിലപാട് അറിയിക്കാമോ;
(സി) ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മുന്‍കൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുമോ?
|
*526 |
ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. വി. ശിവന്‍കുട്ടി
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, എ. പ്രദീപ്കുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അന്തസ്സായ തൊഴില്‍ സാഹചര്യവും മാന്യമായ വേതനവും ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)തൊഴിലിടങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമായി ഇവര്‍ ചൂഷണത്തിനു വിധേയരാകേണ്ടി വരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ തയ്യാറാകുമോ; സ്വകാര്യവ്യക്തികളും അനധികൃത സ്ഥാപനങ്ങളും ഏജന്‍സിയാകുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് കുടുംബശ്രീ, സേവ തുടങ്ങിയ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ മാത്രം ഈ രംഗത്ത്അനുവദിക്കാന്‍ തയ്യാറാകുമോ;
(സി)മുന്‍ സര്‍ക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ആരംഭിച്ച ക്ഷേമനിധിപദ്ധതിയുടെ പ്രവര്‍ത്തനം അറിയിക്കുമോ?
|
*527 |
ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍
ശ്രീ. കെ. അജിത്
,, വി. എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഇ. കെ. വിജയന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആരോഗ്യകിരണം പദ്ധതിയുടെ ഭാഗമായി ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം എത്ര സെന്‍ററുകളാണ് ആരംഭിക്കുന്നത;് ഈ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഏതെല്ലാം വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതിയിന്‍ കീഴില്‍ സൌജന്യ മരുന്നു വിതരണം ഉണ്ടോ; ഉണ്ടെങ്കില്‍ എത്രയിനം മരുന്നുകളാണ് വിതരണം ചെയ്യുന്നതെന്ന് വിശദമാക്കുമോ?
|
*528 |
ഡോക്ടര്‍മാരുടേയും മരുന്നിന്‍റേയും ക്ഷാമം
ശ്രീ. വി. ശിവന്‍കുട്ടി
''എ. പ്രദീപ്കുമാര്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നും ലഭ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാരാശുപത്രികളില്‍ പ്രതേ്യകിച്ച് ഗ്രാമപ്രദേശത്തുള്ളവയില്‍ ഡോക്ടര്‍മാരുടെ നിരവധി ഒഴിവുകളുണ്ടായിട്ടും എന്‍. ആര്‍. എച്ച്.എം. ഡോക്ടര്‍മാരെ നിയമിക്കാതിരുന്നതിന്‍റെ കാരണം അറിയിക്കാമോ;
(സി)മരുന്ന് വിതരണം പരാജയപ്പെട്ടിട്ടുണ്ടോ; കാരണം വിലയിരുത്തിയിട്ടുണ്ടോ;
(ഡി)പ്രാദേശികമായി മരുന്ന് വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ വ്യവസ്ഥയും ആകെ അനുവദിച്ചിരിക്കുന്ന തുകയെത്രയെന്നും അറിയിക്കാമോ?
|
*529 |
പറന്പിക്കുളം - ആളിയാര്‍ കരാര്‍
ശ്രീ. എം. ചന്ദ്രന്‍
,, എ.കെ. ബാലന്‍
'' കോടിയേരി ബാലകൃഷ്ണന്‍
'' വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പറന്പിക്കുളം - ആളിയാര്‍ കരാര്‍ എന്നാണ് നിലവില്‍ വന്നതെന്നും കരാറിന്‍റെ കാലാവധി എന്നവസാനിച്ചുവെന്നും അറിയിക്കുമോ ;
(ബി)നിലവിലുള്ള കരാര്‍പ്രകാരം കേരളവും തമിഴ്നാടും തമ്മില്‍ ജലം പങ്കുവയ്ക്കുന്നത് എപ്രകാരമാണ് ; കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ; പ്രസ്തുത കരാര്‍ പ്രകാരമുള്ള ജലം കേരളത്തിന് എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)പുതിയ കരാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എന്നാണ് ആരംഭിച്ചത് ; ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ ;
(ഡി)കരാര്‍ ലംഘനം നടത്തിയിട്ടുണ്ടോ ; അതിന്‍റെ വിശദാംശം അറിയിക്കുമോ ; കരാര്‍ ലംഘനത്തിന്‍റെ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ?
|
*530 |
എല്‍.ഇ.ഡി. പ്രകാശ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
,, എന്‍. ഷംസുദ്ദീന്‍
,, കെ.എന്‍.എ. ഖാദര്‍
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എല്‍.ഇ.ഡി. പ്രകാശ ഉപകരണങ്ങളുടെ ഉപയോഗം മനുഷ്യന്‍റെ അവയവങ്ങള്‍ക്ക് ഹാനികരമാണോ എന്നതും അവയിലുപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രകൃതി സൌഹൃദമാണോ എന്നതും പരിശോധിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ അവയുടെ ഉപയോഗം വ്യാപകമാവുന്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത പരിഗണിക്കുമോ?
|
*531 |
മാംസ ഉല്പാദന വിപണനത്തിന് നിയന്ത്രണം
ശ്രീ. എ. കെ. ബാലന്‍
,, വി. ശിവന്‍കുട്ടി
,, എ. പ്രദീപ്കുമാര്‍
,, സാജു പോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)യാതൊരു നിയന്ത്രണവുമില്ലാതെ മാംസം വിപണനം ചെയ്യുക വഴി നാനാതരം രോഗങ്ങള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതായുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ ;
(ബി)മാംസ ഉല്പാദന വിപണന രംഗത്ത് ഏതെല്ലാം നിലയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുവെന്ന് അറിയിക്കുമോ ?
|
*532 |
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പരിപാടികള്‍
ശ്രീ. ജി. സുധാകരന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, കെ. രാധാകൃഷ്ണന്‍
ഡോ. കെ. ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സാന്പത്തിക വര്‍ഷം ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;
(ബി)ഇതിനായി ആകെ എത്ര ചെലവു വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് ;
(സി)ദേശീയ ഗ്രാമീണാരോഗ്യ ദൌത്യത്തിനായുള്ള കേന്ദ്ര വിഹിതം എത്രയെന്ന് അറിയിക്കുമോ ;
(ഡി)സംസ്ഥാന വിഹിതമായി ആനുപാതികമായ തുക നീക്കിവെച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
*533 |
കുടിവെള്ള ശുചിത്വ മിഷന്‍
ശ്രീ. എം. ഉമ്മര്‍
,, കെ. എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
,, സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് കുടിവെള്ള ശുചിത്വമിഷന്‍ രൂപീകൃതമായിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
(ബി)ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ കാര്യത്തില്‍ ശുചിത്വമിഷന്‍റെ ഉത്തരവാദിത്തങ്ങളും സംഭാവനകളും എന്തെല്ലാമെന്ന് വിശദമാക്കുമോ ?
|
*534 |
ദിശാബോര്‍ഡുകള്‍
ശ്രീ. ഷാഫി പറന്പില്‍
,, സി. പി. മുഹമ്മദ്
'' ഹൈബി ഈഡന്‍
'' എം.പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് സഞ്ചാരികള്‍ക്ക് വ്യക്തമായ ദിശ അറിയിക്കുന്നതിന് പാതയോരങ്ങളില്‍ ആധുനിക രീതിയിലുള്ള ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
(സി)എന്തെല്ലാം വിവരങ്ങളാണ് ദിശാബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*535 |
കടല്‍-കായല്‍ജല ശുദ്ധീകരണ ശാലകള്‍
ശ്രീ. സണ്ണി ജോസഫ്
,, വര്‍ക്കല കഹാര്‍
,, റ്റി.എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജലഅതോറിറ്റി കടല്‍-കായല്‍ജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*536 |
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
,, എന്‍. ജയരാജ്
,, റോഷി അഗസ്റ്റിന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സുരക്ഷിതമായ കുടിവെള്ളത്തിന്‍റെ ലഭ്യത എത്ര ശതമാനമാണെന്ന് അറിയിക്കുമോ;
(ബി)ജനങ്ങള്‍ക്ക് ലഭിക്കുന്ന ശുദ്ധജല ലഭ്യതയുടെ കണക്ക് ദേശീയ ശരാശരിയെ അടിസ്ഥാനമാക്കിയാല്‍ എത്ര ശതമാനമാണ്; വ്യക്തമാക്കുമോ;
(സി)ഗ്രാമ-നഗരങ്ങള്‍ തമ്മിലുള്ള ശുദ്ധജല ലഭ്യതയുടെ വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നുവെന്ന കാര്യം ഗൌരവമായി കാണുന്നുണ്ടോ; എങ്കില്‍ പ്രസ്തുത വ്യത്യാസം എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
(ഡി)ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്; എന്തെല്ലാമാണ് ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?
|
*537 |
കാരുണ്യ ഫാര്‍മസികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, എം. എ. ബേബി
,, എളമരം കരീം
,, ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് എത്ര കാരുണ്യ ഫാര്‍മസികള്‍ സ്ഥാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി 2011-ല്‍ പ്രഖ്യാപിച്ചത്; നിലവില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്; ഇവ സ്ഥാപിക്കുന്നതിനായി എന്തു തുക ചെലവഴിച്ചെന്ന് അറിയിക്കാമോ;
(ബി)ഇവയില്‍ അവശ്യമരുന്നുകള്‍ മിക്കവയ്ക്കും കടുത്തക്ഷാമം നേരിടുന്നതിന്‍റെ കാരണം പരിശോധിച്ചിരുന്നോ;
(സി)ഈ ഫാര്‍മസികളിലൂടെ മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും കൂടുതല്‍ ഫാര്‍മസികള്‍ തുടങ്ങാനും തയ്യാറാകുമോ?
|
*538 |
ഔഷധങ്ങള്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
ശ്രീ. സി. മോയിന്‍കുട്ടി
,, കെ. എം. ഷാജി
'' കെ. മുഹമ്മദുണ്ണി ഹാജി
'' എം. ഉമ്മര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)രോഗ ചികിത്സയ്ക്ക് സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട മരുന്നുകള്‍, മയക്കുമരുന്നായി ഉപയോഗിക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതുതടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ?
|
*539 |
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, കെ. രാധാകൃഷ്ണന്‍
,, കെ.കെ. നാരായണന്‍
,, സി.കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
(ബി)സര്‍ക്കാര്‍ നല്‍കേണ്ട മാച്ചിംഗ് ഗ്രാന്‍റ് നല്‍കാത്തതിനാല്‍ മുന്‍വര്‍ഷത്തെയും ഈ വര്‍ഷത്തെയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)ഏറ്റവും ദുരിതമനുഭവിക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് ആശ്വാസമേകാനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
*540 |
വാട്ടര്‍ അതോറിറ്റിയുടെ അദാലത്തുകള്‍
ശ്രീ. ഹൈബി ഈഡന്‍
,, ലൂഡി ലൂയിസ്
,, റ്റി.എന്‍. പ്രതാപന്‍
,, വര്‍ക്കല കഹാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വാട്ടര്‍ അതോറിറ്റിയുടെ അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം തലത്തിലാണ് അദാലത്തുകള്‍ നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പരാതികള്‍ സമര്‍പ്പിക്കാനും അതിനുള്ള പരിഹാരം കാണുവാനും എന്തെല്ലാം സംവിധാനമാണ് പ്രസ്തുത അദാലത്തുകളില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
<<back |
|