|
THIRTEENTH KLA -
11th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*481
|
അട്ടപ്പാടി പാക്കേജിനെ സംബന്ധിച്ച എന്‍.ആര്‍.എച്ച്.എം. ന്‍റെ റിപ്പോര്‍ട്ട്
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. ബാബു എം. പാലിശ്ശേരി
,, കെ.വി. വിജയദാസ്
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അട്ടപ്പാടി പാക്കേജ് നടപ്പിലാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായ ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍റെ (എന്‍.ആര്‍.എച്ച്.എം.) സര്‍വ്വേ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശിശുമരണങ്ങള്‍ തടയുന്നതിനടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടുകള്‍ അനുവദിച്ചുവെങ്കിലും ക്രിയാത്മകമായി നടപടികള്‍ സ്വീകരിക്കുന്നതിന് സാധിച്ചില്ലെന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കാമോ;
(സി)പോഷകാഹാര കുറവു മൂലം നൂറുകണക്കിന് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്ന സര്‍വ്വേ പരാമര്‍ശത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാമോ?
|
*482 |
സി.എഫ്. എല്‍., എല്‍.ഇ.ഡി., എന്നിവ ഉപയോഗിച്ചുള്ള ഊര്‍ജ്ജ സംരക്ഷണം
ശ്രീ. സി. മോയിന്‍കുട്ടി
,, കെ.എം. ഷാജി
'' എം. ഉമ്മര്
'' പി. കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഊര്‍ജ്ജസംരക്ഷണം ലക്ഷ്യമിട്ട് സി.എഫ്. എല്‍, എല്‍.ഇ.ഡി എന്നിവയുടെ ഉപയോഗം വ്യാപകമാക്കാന്‍ വൈദ്യുതി ബോര്‍ഡിന് എന്തൊക്കെ പദ്ധതികളാണ് ഉള്ളതെന്ന് വിശദമാക്കുമോ;
(ബി)സി.എഫ്. എല്‍., എല്‍.ഇ.ഡി. തുടങ്ങിയവ കണ്ണിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെക്കുറിച്ച് അനേ്വഷിച്ചിട്ടുണ്ടോ; വിശദവിവരം നല്കുമോ;
(സി)ഊര്‍ജ്ജോപയോഗം കുറഞ്ഞ ബള്‍ബുകള്‍ ഉപയോഗിക്കുന്നതുമൂലം ഒരു വര്‍ഷം ശരാശരി എത്ര വൈദ്യുതി ലാഭിക്കാനാവുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
|
*483 |
പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍
ശ്രീ. എളമരം കരീം
,, ജി. സുധാകരന്
,, എ. പ്രദീപ്കുമാര്‍
,, എസ്. ശര്‍മ്മ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പ്രഖ്യാപിച്ച കേന്ദ്രമേഖലയിലുള്ള വ്യാവസായിക പദ്ധതികളടക്കമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് വ്യവസായ തകര്‍ച്ചയ്ക്കും പൊതുഖജനാവിന് കോടികളുടെ നഷ്ടവും വരുത്തുന്നുവെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ തകര്‍ച്ച നേരിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(സി)പൊതുഖജനാവില്‍നിന്ന് പണം മുടക്കി യഥാസമയം പദ്ധതി പൂര്‍ത്തിയാക്കാതെ നഷ്ടമുണ്ടാക്കുകയും പിന്നീട് ഇത്തരം സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന സമീപനം കൈക്കൊള്ളുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ?
|
*484 |
ട്രഷറി കന്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ. വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്
'' ജോസഫ് വാഴക്കന്‍
'' എ.റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ട്രഷറികള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വിശദമാക്കുമോ ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി)ആരെല്ലാമാണ് പ്രസ്തുത നടപടിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)ട്രഷറി കന്പ്യൂട്ടര്‍വല്‍ക്കരണം മൂലം ജനങ്ങള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(ഇ)ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?
|
*485 |
സംസ്ഥാനത്ത് നിലവിലുളള വിവിധ ഭവനപദ്ധതികള്‍
ശ്രീ. റോഷി അഗസ്റ്റിന്
,, പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് നിലവിലുളള വിവിധ ഭവനപദ്ധതികള്‍ വഴി ഏതെല്ലാം വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്; വ്യക്തമാക്കുമോ;
(ബി)ജനറല്‍ കാറ്റഗറിയില്‍പ്പെടുന്ന ഭവന രഹിതരായ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ഭവന പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
*486 |
റബ്ബര്‍മാര്‍ക്കിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. റ്റി.എ. റഹീം
,, ഇ. പി. ജയരാജന്‍
'' സി. കെ. സദാശിവന്
'' കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റബ്ബര്‍മാര്‍ക്കിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)റബ്ബറിന്‍റെ വിലയിടിയുന്ന പശ്ചാത്തലത്തില്‍ റബ്ബര്‍മാര്‍ക്ക് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)റബ്ബര്‍മാര്‍ക്കിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
*487 |
ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
,, വി. ശിവന്‍കുട്ടി
,, റ്റി.വി. രാജേഷ്
,, കെ.കെ നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലാവസ്ഥയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭവന നിര്‍മ്മാണ ബോര്‍ഡിന് ധനസഹായം നല്‍കി വന്നിരുന്ന ഏജന്‍സിയായ ഹഡ്കോ ഇപ്പോള്‍ ധനസഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ബോര്‍ഡിന് വാടകയിനത്തില്‍ തുക ലഭിക്കാനുണ്ടോ; വ്യക്തമാക്കാമോ;
(ഡി)ഭവനനിര്‍മ്മാണ ബോര്‍ഡ് ഇടത്തരം/താഴ്ന്ന വരുമാനക്കാര്‍ക്ക് വായ്പാപദ്ധതികള്‍ എന്തെങ്കിലും നല്‍കി വരുന്നുണ്ടോ; കഴിഞ്ഞ കാലങ്ങളില്‍ നല്‍കിവന്നിരുന്ന വായ്പാ പദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ?
|
*488 |
ഇനവേറ്റീവ് ഇന്‍റര്‍ നാഷണല്‍ ഫര്‍ണിച്ചര്‍ ഹബ്
ശ്രീ. എ. റ്റി. ജോര്‍ജ്
,, കെ. ശിവദാസന്‍ നായര്‍
,, പി. എ. മാധവന്
,, എം. പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇനവേറ്റീവ് ഇന്‍റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ഹബ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഫര്‍ണിച്ചര്‍ വ്യവസായത്തിന്‍റെ ഉന്നമനത്തിനും ഫര്‍ണിച്ചര്‍ ഇറക്കുമതി ഇല്ലാതാക്കാനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
*489 |
സഹകരണമേഖലയ്ക്ക് ദോഷകരമായ നിര്‍ദ്ദേശങ്ങള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
,, കോടിയേരി ബാലകൃഷ്ണന്‍
'' സി. കൃഷ്ണന്
'' വി. ശിവന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പ്രതേ്യക സാഹചര്യം കണക്കിലെടുക്കാതെ നബാര്‍ഡ് മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളും സഹകരണമേഖലയെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ ബാങ്കിംഗ് ബിസിനസ് നടത്താന്‍ പാടില്ല എന്നും ജില്ലാബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചാല്‍ മതി എന്നുമുള്ള നബാര്‍ഡ് നിര്‍ദ്ദേശം തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഏത് സമയത്തും ഇത് നടപ്പിലാക്കപ്പെടാം എന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സഹകരണമേഖലയ്ക്ക് തകര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള നബാര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കില്ല എന്നുറപ്പു വരുത്താന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ?
|
*490 |
ഇ-സ്റ്റാന്പിംഗ് പദ്ധതി
ശ്രീ. സണ്ണി ജോസഫ്
,, പി.എ മാധവന്
,, എം.എ. വാഹീദ്
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇ-സ്റ്റാന്പിംഗ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(ബി)മുദ്രപ്പത്ര വിതരണത്തിലെ അപാകതകള്‍ ഒഴിവാക്കാന്‍ എന്തെല്ലാം സംവിധാനമാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വ്യക്തമാക്കാമോ?
|
*491 |
സാന്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ കൂട്ട ചെലവഴിക്കല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ജി. സുധാകരന്‍
,, എളമരം കരീം
,, എം. ചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സാന്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ കൂട്ട ചെലവഴിക്കല്‍ നടത്തുന്നതിനെക്കുറിച്ച് സി&എ.ജിയുടെയും സാന്പത്തിക പരിശോധനാ വിഭാഗങ്ങളുടെയും വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഒരു സാന്പത്തിക വര്‍ഷം വിനിയോഗിക്കാന്‍ അനുവദിച്ച തുക ആ വര്‍ഷത്തില്‍ ഉപയോഗിക്കാതെ വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളതില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; മുന്‍ സാന്പത്തിക വര്‍ഷം ഇപ്രകാരം നിക്ഷേപിക്കപ്പെട്ട തുകയുടെ കണക്കുകള്‍ ലഭ്യമാണോ;
(സി)സാന്പത്തികവര്‍ഷാവസാനം കൂട്ട ചെലവഴിക്കല്‍ നടത്തുന്നതു മൂലം വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(ഡി)പദ്ധതി പ്രവര്‍ത്തനത്തിന് അതത് ക്വാര്‍ട്ടറില്‍ പണം നല്‍കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
*492 |
ചെറുകിട വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം
ശ്രീ. സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
'' ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചെറുകിട വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഇപ്രകാരം നിക്ഷേപം നടത്തിയതുവഴി എത്ര പേര്‍ക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
(സി)ഈ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
|
*493 |
അവിവാഹിതരായ ആദിവാസി അമ്മമാരുടെ പുനരധിവാസം
ശ്രീ. ബെന്നി ബെഹനാന്‍
,, ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
*494 |
ട്രഷറി നിക്ഷേപം ബാങ്കുകളിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയ നടപടി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, കോടിയേരി ബാലകൃഷ്ണന്‍
,, ബാബു എം. പാലിശ്ശേരി
ഡോ. കെ.ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ട്രഷറികളില്‍ നിക്ഷേപമായി കിടന്നിരുന്ന ക്ഷേമനിധി ബോര്‍ഡുകളിലെയും മറ്റ് പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫണ്ടുകള്‍ ട്രഷറികളില്‍ നിന്ന് മാറ്റി ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കിയത് പുന;പരിശോധിക്കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;
(സി)ഇത്തരം ഫണ്ടുകള്‍ ട്രഷറികളില്‍ നിന്നും ബാങ്കുകളിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയത് വഴി സാന്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ;
(ഡി)ഇത്തരത്തിലുള്ള ഫണ്ടുകള്‍ ട്രഷറികളിലേക്ക് തിരികെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
*495 |
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്‍
,, സി.പി. മുഹമ്മദ്
,, റ്റി.എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡു കൊണ്ട് എന്തെല്ലാം ആനുകൂല്യങ്ങളാണ് പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ?
|
*496 |
സഹകരണ മേഖലയിലെ പലിശനിരക്ക് കുറയ്ക്കാന്‍ നിര്‍ദ്ദേശങ്ങള്‍
ശ്രീ. വി.റ്റി. ബല്‍റാം
,, ലൂഡി ലൂയിസ്
,, കെ. ശിവദാസന്‍ നായര്‍
,, എ.പി. അബ്ദുള്ളക്കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും വിതരണം ചെയ്യുന്ന വായ്പകളില്‍ പലിശ നിരക്ക് കുറച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം വായ്പകള്‍ക്കാണ് പലിശ നിരക്ക് കുറച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏെതല്ലാം തരം സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഇത് ബാധകമായിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏത് തീയതി മുതല്‍ക്കാണ് ഇതിന് പ്രാബല്യമുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*497 |
മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എക്സലന്‍സ് പുരസ്കാരങ്ങള്‍
ശ്രീ. വി.ഡി. സതീശന്
,, ബെന്നി ബെഹനാന്‍
'' പാലോട് രവി
'' എം.പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നല്‍കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം മാനദണ്ഡങ്ങളാണ് പുരസ്കാരത്തിനായി നിര്‍ണ്ണയിച്ചിട്ടുള്ളത് ;
(ഡി)മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് എത്രമാത്രം പ്രയോജനപ്പെട്ടിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
*498 |
ആധാര്‍ കാര്‍ഡിനായി ശേഖരിച്ച വിവരങ്ങള്‍
ശ്രീ. റ്റി.വി. രാജേഷ്
,, എസ്. ശര്‍മ്മ
,, കെ.വി. വിജയദാസ്
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ മൂന്ന് കോടിയോളം ജനങ്ങളില്‍നിന്നും ആധാര്‍ കാര്‍ഡിനായി ശേഖരിച്ച നിര്‍ണ്ണായകവിവരങ്ങള്‍ കെല്‍ട്രോണ്‍ സ്വകാര്യകന്പനികള്‍ക്കായി നല്‍കിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)ആധാര്‍ കാര്‍ഡിനായി നല്‍കുന്ന വിവരങ്ങള്‍ ഇത്തരത്തില്‍ സ്വകാര്യകന്പനിക്ക് കൈമാറുന്നതിലെ ദുരൂഹതയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി)ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന കരാറിന്‍റെ ലംഘനം നടത്തിയ കെല്‍ട്രോണിന്‍റെ പ്രവൃത്തിയില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
|
*499 |
സഹകരണമേഖലയെയും സേവനമേഖലയെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍
ശ്രീ. കെ. മുരളീധരന്
,, റ്റി.എന്‍. പ്രതാപന്‍
,, എം. പി. വിന്‍സെന്‍റ്
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ സഹകരണ മേഖലയേയും സേവനമേഖലയേയും ഒരുമിച്ച് കൊണ്ടുപോകാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇതിനായി സഹകരണ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇത് സംബന്ധിച്ച നിയമനിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതുവഴി പ്രാദേശിക ബാങ്കിംഗ് മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ?
|
*500 |
ആര്‍.ജി.ജി.വി.വൈ.
ശ്രീ. ബി. സത്യന്
,, വി. ചെന്താമരാക്ഷന്‍
'' ആര്‍. രാജേഷ്
'' ബി.ഡി. ദേവസ്സി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരളത്തില്‍ എത്ര ജില്ലകളിലാണ് ആര്‍.ജി.ജി.വി.വൈ നടപ്പാക്കുന്നത് ; ഇതിന് കേന്ദ്ര സഹായമായി എന്തു തുകയാണ് ലഭിക്കുന്നതെന്ന് അറിയിക്കുമോ ;
(ബി)ഏതൊക്കെ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള കാലാവധി പൂര്‍ത്തിയായി ; ഇവിടങ്ങളിലെ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ; നിശ്ചിത കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;
(സി)ആര്‍.ജി.ജി.വി.വൈ. പ്രകാരം നിര്‍മ്മിക്കുന്ന ആസ്തി ഫ്രാഞ്ചൈസി സംവിധാനത്തിലേക്ക് കൈമാറണമെന്ന നിബന്ധന നടപ്പാക്കുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടോ; ഇതിന്‍റെ പ്രത്യാഘാതം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?
|
*501 |
സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുടെ കുറവ് പരിഹരിക്കാന്‍ പദ്ധതി
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്
'' കെ. ശിവദാസന്‍ നായര്‍
'' റ്റി.എന്‍. പ്രതാപന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുടെ കുറവ് പരിഹരിക്കുവാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ ;
(ബി)ഇവയുടെ കുറവുമൂലം സംസ്ഥാനത്ത് മലിനീകരണംരംഗത്ത് എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ?
|
*T502 |
അക്ഷയ കേന്ദ്രങ്ങള്‍ കാലോചിതമായി വികസിപ്പിക്കുന്നതിന് നടപടി
ശ്രീ. പി. കെ. ഗുരുദാസന്
,, വി. ചെന്താമരാക്ഷന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ കാലോചിതമായി വികസിപ്പിക്കുന്നതിന് നടപടിസ്വീകരിക്കുമോ;
(ബി)നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അക്ഷയ സംരംഭങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കുമോ;
(സി)ഇ-ഡിസ്ട്രിക്ട്, ഇ- ഗവേണന്‍സ് തുടങ്ങിയ പദ്ധതികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇതിനുളള കാരണം വിശദമാക്കുമോ?
|
*503 |
സംസ്ഥാനത്ത് അതിവേഗ റെയില്‍പാത
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, ചിറ്റയം ഗോപകുമാര്‍
,, മുല്ലക്കര രത്നാകരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അതിവേഗ റെയില്‍പാത സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ ഏതുവരെയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ പദ്ധതിക്കു വേണ്ടിയുള്ള സര്‍വ്വേ, മാര്‍ക്കിംഗ് എന്നിവ ഏതു ഘട്ടത്തിലെത്തി;
(സി)ഈ പദ്ധതി ഉപേക്ഷിക്കാനുള്ള സാദ്ധ്യത ഉണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
|
*504 |
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിലെ പുരോഗതി
ഡോ. കെ.ടി. ജലീല്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
,, കെ.വി. അബ്ദുള്‍ ഖാദര്‍
,, വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് എത്ര ഏക്കര്‍ ഭൂമി ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതിനാവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ;
(സി)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പല നിബന്ധനകളും ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി അപ്രാപ്യമാക്കുന്ന തരത്തിലുള്ളതാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ?
|
*505 |
പ്രസരണ-വിതരണ നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
'' എം. ഹംസ
'' സി. കെ. സദാശിവന്
'' കെ. ദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2014 മാര്‍ച്ച് മാസത്തോടെ പ്രസരണ-വിതരണ നഷ്ടം എത്രയാക്കി കുറയ്ക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര സബ്സ്റ്റേഷനുകള്‍ വീതം പൂര്‍ത്തിയാക്കാനാണ് വൈദ്യുതി ബോര്‍ഡ് ഓരോ വര്‍ഷത്തെയും എ.ആര്‍.അര്‍ & ഇ.ആര്‍.സി. (അഗ്രിഗേറ്റ് റവന്യൂ റിക്വയര്‍മെന്‍റ് & എക്സ്പെക്റ്റഡ് റവന്യൂ ഫ്രം ചാര്‍ജസ്) പ്രകാരം ലക്ഷ്യമിട്ടിരുന്നത്;
(ഡി)പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
*506 |
സഹകരണമേഖലയ്ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ്
ശ്രീ. പുരുഷന്‍ കടലുണ്ടി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, കെ.കെ. ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണമേഖലയിലൂടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ബാദ്ധ്യത സര്‍ക്കാര്‍ വഹിക്കും എന്ന ഉത്തരവുകള്‍ പാലിക്കാത്തത് സഹകരണമേഖലയെ കടക്കെണിയിലാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ കുടിശ്ശിക വരുത്തുന്നത് പല സ്ഥാപനങ്ങള്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി പരിശോധിച്ചിട്ടുണ്ടോ;
(സി)സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി സഹകരണ മേഖലയ്ക്ക് ലഭിക്കേണ്ട തുക യഥാസമയം നല്‍കുന്നതിന് എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?
|
*507 |
സഹകരണസംഘങ്ങളുടെ ആധുനികവത്കരണത്തിനും പ്രൊഫഷണലിസത്തിനും ഉള്ള കര്‍മ്മപദ്ധതികള്‍
ശ്രീ. വി. പി. സജീന്ദ്രന്‍
,, വര്‍ക്കല കഹാര്‍
,, സി. പി. മുഹമ്മദ്
,, എ. റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിനും പ്രൊഫഷണലിസത്തിനും ഊന്നല്‍ നല്‍കി എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി) പദ്ധതികളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്;
(സി) ഏതെല്ലാം ഏജന്‍സികളുടെ സഹകരണമാണ് ഈ മേഖലയില്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
*508 |
ഊര്‍ജ്ജോല്പാദനവും ഉപഭോഗവും
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
ശ്രീ. പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടുത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ ;
(ബി)സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജോല്പാദനവും ഉപഭോഗവും തമ്മില്‍ ശരാശരി എത്ര മെഗാവാട്ടിന്‍റെ അന്തരമാണ് പ്രതിദിനമുള്ളത് ; വ്യക്തമാക്കുമോ ;
(സി)പ്രസരണ-വിതരണം വഴി പ്രതിദിനമുണ്ടാകുന്ന വൈദ്യുതി നഷ്ടം ശരാശരി എത്ര മെഗാവാട്ടാെണന്നാണ് കണക്കാക്കിയിട്ടുള്ളത് ; വ്യക്തമാക്കുമോ ;
(ഡി)നടപ്പുസാന്പത്തിക വര്‍ഷം പ്രസരണ-വിതരണ നഷ്ടത്തില്‍ ഗണ്യമായി കുറവുവരുത്തുന്നതിനുതകുന്ന തരത്തിലുള്ള കര്‍മ്മപരിപാടികള്‍ മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
*509 |
വൈദ്യുതി
അദാലത്തുകള്‍
ശ്രീ. മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗാര്‍ഹിക-ഗാര്‍ഹികേതര വൈദ്യുതി ഉപഭോക്താക്കള്‍ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നിയോജകമണ്ധലം തലങ്ങളില്‍ വൈദ്യുതി അദാലത്തുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ബി)വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതിമീറ്ററുകള്‍ അടിക്കടി കേടാവുന്നതും ഉപയോഗത്തെക്കാളും കൂടുതല്‍ വൈദ്യുതി ബില്‍ നല്‍കുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
*T510 |
ഇലക്ട്രോണിക്
മാലിന്യങ്ങളുടെ
സംസ്ക്കരണവും
പുനരുപയോഗവും
ശ്രീ. എന്‍. ഷംസുദ്ദീന്
,, കെ.എന്‍.എ. ഖാദര്
,, എം. ഉമ്മര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇലക്ട്രോണിക് മാലിന്യങ്ങള്‍ അപകടരഹിതമായി സംസ്കരിക്കുന്നതിനും പുനരുപയോഗപ്രദമായവ വേര്‍തിരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)ഇലക്ട്രോണിക് മാലിന്യങ്ങളുടെ ആധിക്യവും അശാസ്ത്രീയമായി അവയെ കൈകാര്യം ചെയ്യുന്നതുകൊണ്ടും പരിസ്ഥിതിക്കും മനുഷ്യജീവനും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ;
(സി)ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളുടെ ഫലപ്രദമായ ശേഖരണം, സംസ്കരണം, പുനരുപയോഗം എന്നീ കാര്യങ്ങളില്‍ സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കി അടിയന്തരമായി നടപ്പാക്കുമോ?
|
<<back |
|