UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1

സംസ്ഥാനത്തെ ഭരണ രീതി സംബന്ധിച്ച് യു.എന്‍.ഡി.പി യുടെ അഭിപ്രായങ്ങള്‍ 

ശ്രീ. കെ. മുരളീധരന്‍ 

,, ഹൈബി ഈഡന്‍ 

,, പി. എ. മാധവന്‍ 

,, എ. റ്റി. ജോര്‍ജ്


(എ)ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുകയും അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്ഥാനത്തെ ഭരണരീതിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ടോ; 

(ബി)ആയത് സംബന്ധിച്ച് യു.എന്‍.ഡി.പിയുടെ അഭിപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഭരണ രീതി പഠന വിധേയമാക്കുവാന്‍ യു.എന്‍.ഡി.പി തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2

ഭരണത്തിന്‍റെ മികവിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍

 ശ്രീ. ബെന്നി ബെഹനാന്‍ 

'' പി.സി. വിഷ്ണുനാഥ് 

'' പി.എ. മാധവന്‍ 

'' കെ. മുരളീധരന്‍


(എ)ഭരണത്തിന്‍റെ മികവിന് സംസ്ഥാനത്തിന് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം രംഗങ്ങളിലാണ് ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരവും ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം മേഖലകളിലാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവ് കൈവരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത മികവ് മറ്റ് രംഗങ്ങളിലും നേടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3

ജുഡീഷ്യല്‍ അനേ്വഷണം നടത്തുന്നതിനുള്ള മാനദണ്ധങ്ങളും സാഹചര്യങ്ങളും 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
 ,, പി. ഉബൈദുള്ള. 
,, എം. പി. അബ്ദുസ്സമദ് സമദാനി 
,, പി. കെ. ബഷീര്‍. 

(എ)1952-ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ജൂഡീഷ്യല്‍ അനേ്വഷണം നടത്തുന്നതിനുള്ള മാനദണ്ധങ്ങളും സാഹചര്യങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)നിലവില്‍ പ്രസ്തുത നിയമപ്രകാരം അനേ്വഷണത്തിന് ഉത്തരവായിട്ടുള്ള ഏതെല്ലാം വിഷയങ്ങളുണ്ടെന്ന് വിശദമാക്കുമോ; പ്രസ്തുത അനേ്വഷണം നിശ്ചിത മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിലാണോയെന്ന് വ്യക്തമാക്കുമോ; 

(സി)സൌരോര്‍ജ്ജ തട്ടിപ്പിനെക്കുറിച്ചുമാത്രം ജുഡീഷ്യല്‍ അനേ്വഷണം നടത്തുന്നതിനിടയായ ഔചിത്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ സാഹചര്യം വിശദമാക്കുമോ; 

(ഡി)സംസ്ഥാനത്ത് നടക്കുന്ന തട്ടിപ്പുകളെയും അവയിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെയും അതിനുള്ള പ്രതിവിധികളെയും കുറിച്ച് അനേ്വഷിക്കുന്നതിനും സുവ്യക്തവും പ്രായോഗികവുമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും സഹായകരമായവിധത്തില്‍ നിലവിലെ കമ്മീഷന്‍റെ അനേ്വഷണ പരിധി വിപുലപ്പെടുത്തുമോ ?

4

എ.പി.എല്‍-ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്നതിന് അനുവര്‍ത്തിക്കുന്ന മാനദണ്ധങ്ങള്‍ 

ശ്രീ. ബി. സത്യന്‍ 
,, എസ്. ശര്‍മ്മ ,, 
ബി.ഡി.ദേവസ്സി ,, 
കെ.കെ. നാരായണന്‍

(എ)എ.പി.എല്‍, ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്നതിന് അനുവര്‍ത്തിക്കുന്ന മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; പട്ടികയെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിലവിലുള്ള സംവിധാനം എന്താണ്; 

(ബി)പ്രസ്തുത സംവിധാനം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)പ്രസ്തുത സംവിധാനം ഫലപ്രദമാണെങ്കില്‍ ആയതു സംബന്ധിച്ച പരാതികള്‍ മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ ഉന്നയിക്കപ്പെടുവാനുള്ള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; മുഖ്യമന്ത്രിയുടെ വിവേചനാധികാരം വിനിയോഗിച്ചത് ഏതെങ്കിലും മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവോ; എങ്കില്‍ എന്തായിരുന്നു; 

(ഡി)ഇത്തരത്തില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; അവയില്‍ എത്രയെണ്ണത്തിന് തീര്‍പ്പുകല്‍പിച്ചു; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 

(ഇ) എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ -ലേക്ക് മാറ്റി കിട്ടുന്നതിന് ജനസന്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവരില്‍ എത്ര പേര്‍ നിലവിലുള്ള സംവിധാനം മുഖേന അപേക്ഷ നല്‍കിയിരുന്നവരായിരുന്നു; അവരുടെ അപേക്ഷ നിരസിക്കാനുള്ള കാരണം നിയമാനുസൃതമായിരുന്നോ; എങ്കില്‍ നിയമവിരുദ്ധമായി അപേക്ഷ നിരസിച്ച എത്ര ഉദ്യോഗസ്ഥന്മാരുടെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു; 

(എഫ്)ചട്ടങ്ങളിലെ തടസ്സം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ നിരസിച്ചിരുന്നതെങ്കില്‍, ചട്ടങ്ങള്‍ പൊതുവായി മാറ്റി ഉദ്യോഗസ്ഥര്‍ക്കു തന്നെ തീരുമാനം എടുക്കാന്‍ കഴിയുന്ന സ്ഥിതി ഉളവാക്കാതെ അപേക്ഷകരെയെല്ലാം ജനസന്പര്‍ക്ക പരിപാടിയിലേയ്ക്ക് വിളിച്ചുവരുത്തിയ സാഹചര്യം എന്താണ് എന്നു വ്യക്തമാക്കുമോ?

5

മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ നടപടി

 ശ്രീ.റ്റി.എന്‍ പ്രതാപന്‍ 
,, സി.പി. മുഹമ്മദ് 
,, ലൂഡി ലൂയിസ് 
,, തേറന്പില്‍ രാമകൃഷ്ണന്‍

(എ)സര്‍ക്കാര്‍ ജോലികള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; 

(ബി)മലയാളഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഷാപരിജ്ഞാനം ലഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഈ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ബന്ധപ്പെട്ട സര്‍വ്വീസ് ചട്ടങ്ങളില്‍ ഇതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6

സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് പ്രതേ്യക പാക്കേജ്
 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് ആയിരം കോടി രൂപയുടെ പ്രതേ്യക പാക്കേജ് അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടായിരുന്നോ; ആയതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ആയതിനായി ആര്‍ക്കെല്ലാം നിവേദനം നല്കുകയുണ്ടായിട്ടുണ്ട്; കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പാക്കേജിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രതേ്യക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായോ; ആയതിന്‍റെ ഭാഗമായി ഇതിനകം എന്തു തുക ലഭിച്ചു? 

7

സര്‍ക്കാര്‍ ആഫീസുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള നടപടിക്രമം

 ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ) 

(എ)സംസ്ഥാന സര്‍ക്കാറിന്‍റെ ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം ആഫീസുകളും തസ്തികകളും നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു;

(ബി)ഇതിനായി നടത്തിയിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(സി)ഇത് വഴി വര്‍ഷം തോറും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന സാന്പത്തിക ലാഭം സംബന്ധിച്ച് വിശദമാക്കാമോ;

(ഡി)നിറുത്തലാക്കുന്ന വകുപ്പുകളിലെ സംവിധാനങ്ങളെയും, ജീവനക്കാരെയും മറ്റേതെല്ലാം വകുപ്പില്‍ വിനിയോഗിക്കാനുദ്ദേശിക്കുന്നു എന്ന് അറിയിക്കുമോ?

8

മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്‍റെ നിലവിലെ സ്ഥിതി 

ശ്രീ. പി. കെ. ഗുരുദാസന്‍ 
,, സി. കൃഷ്ണന്‍ 
,, സി.കെ. സദാശിവന്‍ 
,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

(എ)ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്കാ ലെക്സിയിലെ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ കടലില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തിനുള്ള മറുപടിയായി സഭയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)എന്‍.ഐ.എ ഏറ്റെടുത്ത പ്രസ്തുത കൊലപാതകക്കേസിന്‍റെ ഇന്നത്തെ സ്ഥിതി വിശദീകരിക്കുമോ?

9

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയ്ക്കായി ചെലവഴിച്ചിട്ടുളള തുക 

ശ്രീ.സണ്ണി ജോസഫ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി. റ്റി. ബല്‍റാം
 ,, പാലോട് രവി

(എ)പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗികവസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ടെലിഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക എത്രയാണെന്ന് വിശദമാക്കുമോ;

(സി)ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ആരെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

10

എം.എല്‍.എ മാര്‍ നല്‍കുന്ന പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടി 

ശ്രീ. പി. ഉബൈദുള്ള

(എ)എം.എല്‍.എ മാര്‍ നേരിട്ടും കത്തു മുഖേനയും നല്‍കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കുന്നതിനും തീര്‍പ്പുകല്‍പിച്ച് വിവരം അറിയിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പല വകുപ്പുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഫയലില്‍ സ്വീകരിച്ച നടപടികളും തീര്‍പ്പുകളും സംബന്ധിച്ച വിവരം എം.എല്‍.എ മാരെ അറിയിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എം.എല്‍.എ മാരുടെ കത്ത് മുഖേന നല്‍കുന്ന എല്ലാ കത്തിടപാടുകളിലും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് വകുപ്പ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(സി)ഫയല്‍ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ എസ്.എം.എസ് മുഖേന എം.എല്‍.എ മാരേയും പി.എ മാരെയും അറിയിക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

11

ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, കെ. മുരളീധരന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, ആര്‍. സെല്‍വരാജ് 
 
(എ)ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയായിട്ടുണ്ടോ; 

(ബി)പ്രസ്തുത പരിപാടിയുടെ ഒന്നാംഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി എന്തെല്ലാം മാറ്റങ്ങളാണ് രണ്ടാംഘട്ടത്തില്‍ വരുത്തിയിട്ടുള്ളത്; 

(സി)പരാതികള്‍ സ്വീകരിക്കാനും അവയ്ക്ക് പരിഹാരം കാണുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ഡി)പ്രസ്തുത പരാതികളിന്‍മേല്‍ വകുപ്പുതലത്തില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

12

ജനസന്പര്‍ക്ക പരിപാടിയുടെ തുടര്‍നടപടി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഷാഫി പറന്പില്‍

 
(എ)ജനസന്പര്‍ക്ക പരിപാടിയുടെ തുടര്‍നടപടിക്കായി അവലംബിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണന്ന് വിശദമാക്കാമോ; 

(ബി)ആയതിനായി ജില്ലകള്‍ തോറും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)ആയതിന്‍റെ ചുമതലയും നേതൃത്വവും ആര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; 

(ഡി)ആയതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

13

ഒന്നാം ഘട്ട ജനസന്പര്‍ക്ക പരിപാടി 


ശ്രീ. വര്‍ക്കല കഹാര്‍
 ,, വി. പി. സജീന്ദ്രന്‍ 
,, ലൂഡി ലൂയിസ് 
,, പി. സി. വിഷ്ണുനാഥ്
 
(എ)ഒന്നാം ഘട്ട ജനസന്പര്‍ക്ക പരിപാടിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതുവഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)ജനസന്പര്‍ക്ക പരിപാടി മുഖേന ലഭിക്കുന്ന പരാതികളില്‍ പരിഹാരം കാണുവാന്‍ ഭരണപരമായ നടപടിക്രമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

14

രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി 

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി 
,, എന്‍.എ. നെല്ലിക്കുന്ന് 
,, പി.ഉബൈദുളള 
,, പി.കെ.ബഷീര്‍
 
(എ)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മനസ്സിലാക്കാനും, നടപ്പാക്കാനുമായ പ്രസക്തമായ കാര്യങ്ങള്‍ വിശദമാക്കാമോ; 

(ബി)ആദ്യഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ നിന്നുളള അനുഭവ പാഠങ്ങള്‍ രണ്ടാംഘട്ടത്തിന്‍റെ ആസൂത്രണത്തിനും നടത്തിപ്പിനും എത്രത്തോളം സഹായകരമായി എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത ജനസഞ്ചയവും ലഭിച്ച പരാതികളുടെ ബാഹുല്യവും നല്‍കുന്ന സൂചനകള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ഡി)ലഭിച്ച പരാതികളിന്മേല്‍ സമയബന്ധിതമായ തീര്‍പ്പുണ്ടാക്കാന്‍് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

15

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി

 ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, വി.ഡി. സതീശന്‍ 
,, എ.റ്റി ജോര്‍ജ് 
,, സി.പി. മുഹമ്മദ് 

(എ)മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രസ്തുത പരിപാടിയിലൂടെ കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം കാര്യങ്ങള്‍ക്കാണ് പ്രസ്തുത പരിപാടിയില്‍ പരിഹാരം കണ്ടെത്താനായത്; വിശദമാക്കുമോ; 

(ഡി)രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടിയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തടസ്സമായിട്ടുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാര്യം പരിഗണിക്കുമോ?

16

രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ പ്രയോജനം

 ശ്രീ. എം.ചന്ദ്രന്‍
 '' എസ്.രാജേന്ദ്രന്‍
 '' എ.എം.ആരിഫ് 

പ്രൊഫ.സി.രവിന്ദ്രനാഥ്


(എ)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ പ്രയോജനം, ഇതിലെ അധിക ചെലവ്, അധികാര ദുര്‍വിനിയോഗം, ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചുളള അക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവ വിശകലനം നടത്തിയോ; വിശദമാക്കാമോ; 

(ബി)നീണ്ട ക്യൂ, ശയ്യാവലംബികളായവരുടെ കാത്തുകിടപ്പ്, മുഖ്യമന്ത്രിയെ മുഖം കാണിച്ചാലേ സഹായം ലഭിക്കുകയുളളുതുടങ്ങിയ ഒന്നാം ഘട്ടത്തിലെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;അവയ്ക്ക് എന്ത് പരിഹാരം രണ്ടാം ഘട്ടത്തിലുണ്ടായി; 

(സി)ഓണ്‍ലൈനിലും മറ്റ് നിലയിലും മുന്‍കൂട്ടി പരാതികള്‍ സ്വീകരിച്ചിരിക്കെ മുഖ്യമന്ത്രി നേരില്‍കണ്ട് തന്നെ ഉത്തരവ് നല്‍കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തുമോ; ജനസന്പര്‍ക്ക ദിനത്തില്‍ മുഖ്യമന്ത്രിയെ കാണേണ്ടവരെ എസ്.എം.എസിലൂടെയും കത്തിലൂടെയും വെബ്സൈറ്റ് വഴിയും ക്ഷണിച്ചുവരുത്തുകയുണ്ടായോ; 

(ഡി)രോഗികളുടെ ആവശ്യം ചികിത്സാ സഹായമാണെന്നിരിക്കെ, അത് അപേക്ഷ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വഴി തന്നെ ആശുപത്രിയിലോ വീടുകളിലോ എത്തിച്ചുകൊടുക്കുമോ; 

(ഇ)ഒന്നാംഘട്ട ജനസന്പര്‍ക്ക പരിപാടിയിലൂടെ എത്ര പരാതികള്‍ ലഭിച്ചിരുന്നു; അതില്‍ നാളിതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലാത്തവ എത്ര എന്നുളളത് വിശദമാക്കാമോ; 

(എഫ്)ജനസന്പര്‍ക്കവുമായി ബന്ധപ്പട്ട് മുന്‍കാല പ്രാബല്യത്തോടെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ഏതെല്ലാം കാര്യങ്ങള്‍ക്കാണ്; വിശദമാക്കാമോ; 

(ജി)എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ ആക്കി കൊടുക്കാതിരുന്നതിന്‍റെയോ മുഖ്യമന്ത്രി അനുവദിച്ച ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായം യഥാസമയം ലഭ്യമാക്കാതിരുന്നതിന്‍റെയോ പേരില്‍ സംസ്ഥാനത്തെ എത്ര ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(എച്ച്)ജനകീയാവശ്യങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും തിരുത്താനുളള എന്തെങ്കിലും നടപടി ഇക്കാലയളവില്‍ സ്വീകരിച്ചിട്ടുണ്ടോ; ഏതെല്ലാം നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുകയുണ്ടായി; 

(ഐ)ഏതെങ്കിലും മുന്‍കാല ഉത്തരവുകള്‍, ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല എന്ന് പറഞ്ഞ് വീണ്ടും പുറപ്പെടുവിക്കേണ്ടതായിവന്നിട്ടുണ്ടോ? 

17

ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം 

ശ്രീ. വി. ശിവന്‍കുട്ടി 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)ജനസന്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയതായിരുന്നു; ആയതിനായി എത്ര ദിവസത്തെ തയ്യാറെടുപ്പുകള്‍ ഉണ്ടായി; ഓരോ ജില്ലയില്‍ നിന്നും മുന്‍കൂട്ടിയും നേരിട്ടും അല്ലാതെയും ലഭിച്ച മൊത്തം പരാതികള്‍ എത്രയെന്ന് വ്യക്തമാക്കുമോ; ഓരോ ജില്ലയിലും ജനസന്പര്‍ക്ക പരിപാടിക്ക് വേണ്ടി ചെലവഴിക്കപ്പെട്ട സമയം എത്രയായിരുന്നു; ഒരു അപേക്ഷ വായിച്ചു നോക്കി ഉത്തരവിടുന്നതിന് മുഖ്യമന്ത്രി എടുത്ത ശരാശരി സമയം ഓരോ ജില്ലയിലും എത്രവീതമായിരുന്നു എന്ന് ലഭിച്ച പരാതിയുടെയും എടുത്ത മൊത്തം സമയത്തിന്‍റെയും അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ; ജനസന്പര്‍ക്ക പരിപാടിയുടെ മൊത്തം ചെലവിന്‍റെയും മൊത്തം ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ ഒരു ഹര്‍ജിക്കാരനു വേണ്ടി ചെലവായ തുക എത്ര; 

(ബി)പ്രസ്തുത പരാതികളില്‍ ചികില്‍സാ സഹായം, എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡിലേക്ക് മാറ്റല്‍ എന്നിവയ്ക്കായി എത്ര വീതം പരാതികള്‍ ഉണ്ടായിരുന്നു; ഇവയില്‍ എത്ര വീതം പരാതികള്‍ തത്സമയം പരിഹരിക്കപ്പെട്ടു എന്ന് ജില്ലാടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കുമോ; ഇവ നിലവിലുള്ള സംവിധാനത്തിലൂടെ സാധാരണഗതിയില്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നവയായിരുന്നുവോ; അതിനായി സ്വീകരിച്ച നടപടി എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ; 

(സി)ഒന്നാംഘട്ട പരിപാടിയില്‍ നല്‍കിയ പരാതിക്ക് പരിഹാരം കാണാതെ അതിനായി വീണ്ടും രണ്ടാംഘട്ട പരിപാടിയില്‍ പരാതി നല്‍കേണ്ടിവന്നവരെത്ര; 

(ഡി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിക്ക് വാഹനം, യാത്ര, ടി.എ, ഡി.എ, ഭക്ഷണം, പന്തല്‍, മാധ്യമങ്ങള്‍ക്കുള്‍പ്പടെയുള്ള പരസ്യം എന്നീ ഓരോ ഇനത്തിലും എത്ര രൂപ വീതം ചെലവായിട്ടുണ്ടെന്നും മൊത്തം ചെലവ് എത്രയാണെന്നും ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ; പ്രസ്തുത ചെലവുകള്‍ നിര്‍വ്വഹിച്ചിട്ടുള്ളത് ഏതെല്ലാം ഹെഡുകളില്‍ നിന്നാണ്; ദുരിതാശ്വാസ നിധിയില്‍ നിന്നും വകമാറ്റി ചെലവഴിച്ചതെത്ര; 

(ഇ)ചെലവുകള്‍ ഒന്നാംഘട്ട പരിപാടിയെക്കാള്‍ എത്ര ശതമാനം കൂടുതലായിരുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(എഫ്)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി ആരംഭിച്ച ദിവസവും അവസാനിച്ച ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഘട്ടത്തില്‍ നിധിയിലേയ്ക്ക് ലഭിച്ച സംഭാവനകള്‍ എത്ര; സര്‍ക്കാര്‍ അലോട്ട് ചെയ്തതെത്ര; 

(ജി)ജനസന്പര്‍ക്ക പരിപാടി വിജയിപ്പിക്കുന്നതിന് എത്ര ദിവസങ്ങളില്‍ അതാത് ജില്ലകളിലെ വില്ലേജ് മുതല്‍ കളക്ടറേറ്റ് വരെയുള്ള ബന്ധപ്പെട്ട ഓഫീസുകള്‍ ഫലത്തില്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടുണ്ട്; 

(എച്ച്)ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കിയത് നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയായിരുന്നുവോ; എങ്കില്‍ അവ ജനസന്പര്‍ക്ക പരിപാടിയുടെ ഭാഗമാക്കിയത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കുമോ? 

18

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടി

 ശ്രീമതി കെ. എസ്. സലീഖ 

(എ)മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടിയില്‍ ആകെ എത്ര പരാതികള്‍ ലഭിക്കുകയുണ്ടായി; ആയതില്‍ എത്രയെണ്ണം നാളിതുവരെ തീര്‍പ്പാക്കി; ബാക്കി എത്ര പരാതികള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു; ആയതില്‍ എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചു; അതുവഴി എന്തു തുക അനുവദിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഒന്നാം ജനസന്പര്‍ക്കപരിപാടിക്കു ലഭിച്ച എത്ര അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്; ജില്ലതിരിച്ചു വ്യക്തമാക്കുമോ; 

(സി)രണ്ടാം ജനസന്പര്‍ക്കപരിപാടിക്കായി പരസ്യയിനത്തില്‍ 14 ജില്ലകളിലും പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കു ചിലവഴിച്ച തുക ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത പരിപാടിക്കായി പന്തല്‍, ഭക്ഷണം, മറ്റുള്ളവ എന്നിവയ്ക്കായി ആകെ എന്തു തുക ചിലവഴിച്ചുവെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത പരിപാടിനടത്തിപ്പിനായി ഓരോ ജില്ലയിലും ലഭ്യമാക്കിയ പോലീസുകാര്‍ എത്ര; ഇവരുടെ പദവിയുള്‍പ്പെടെ വിശദമാക്കുമോ; 

(എഫ്)രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഴിഞ്ഞതിനുശേഷവും പ്രസ്തുത പരിപാടിയെ സംബന്ധിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് "ടൈംസ് ഓഫ് ഇന്‍ഡ്യ' ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് പരസ്യയിനത്തില്‍ എന്തു തുക ചിലവഴിച്ചു; ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഏതൊക്കെ പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് ഈയിനത്തില്‍ എന്തു തുക നല്‍കി; വ്യക്തമാക്കുമോ; 

(ജി)പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഓരോരുത്തരും റ്റി.എ./ഡി.എ. ഇനത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും എന്തു തുക ചെലവഴിച്ചു; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

19

ജനസന്പര്‍ക്ക പരിപാടി 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)ജനസന്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടന്ന് വ്യക്തമാക്കാമോ; 

(ബി)ആയതില്‍ എത്ര പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്; ശേഷിക്കുന്ന പരാതികള്‍ക്ക് തീര്‍പ്പ് കല്പിക്കാന്‍ സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി)ജനസന്പര്‍ക്ക പരിപാടിയിലൂടെ ആകെ എന്തു തുക ഇതുവരെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

20

ജനസന്പര്‍ക്ക പരിപാടി 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിനായി എന്ത് തുക ചിലവഴിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)പത്ര പരസ്യത്തിനായി ചിലവഴിച്ച തുക എത്രയെന്നത് വ്യക്തമാക്കുമോ; 

(സി)ജനസന്പര്‍ക്ക പരിപാടിയില്‍ ഇതുവരെ എന്ത് തുക ജനങ്ങള്‍ക്ക് വിതരണം ചെയ്തു എന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(ഡി)ജനസന്പര്‍ക്ക പരിപാടിയില്‍ മുന്‍വര്‍ഷത്തില്‍ എത്ര പരാതി ലഭിച്ചിരുന്നു എന്നും എത്ര പരാതി തീര്‍പ്പാക്കി എന്നും വ്യക്തമാക്കുമോ; 

(ഇ)നടപ്പു വര്‍ഷം പ്രസ്തുത പരിപാടിയില്‍ എത്ര പരാതികള്‍ ലഭിച്ചു എന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

21

മുഖ്യമന്ത്രിയുടെ 2-ാം ഘട്ട ജനസന്പര്‍ക്ക പരിപാടി

 ശ്രീ. സി. കെ. സദാശിവന്‍

(എ)മുഖ്യമന്ത്രിയുടെ 2-ാം ഘട്ട ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിലേക്ക് ഓരോ ജില്ലയിലും ചിലവഴിച്ച തുക എത്രയാണെന്നു വിശദമാക്കാമോ; 

(ബി)ഓരോ ജില്ലയിലും ധനസഹായമായി വിതരണം ചെയ്തിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ; 

22

ജനസന്പര്‍ക്ക പരിപാടി

 ശ്രീ. എം. ചന്ദ്രന്‍

(എ)പതിനാല് ജില്ലകളില്‍ മുഖ്യമന്ത്രി നടത്തിയ ജനസന്പര്‍ക്ക പരിപാടിക്കായി എത്ര തുകയാണ് ചിലവഴിച്ചത്; 

(ബി)എത്ര രൂപയുടെ സാന്പത്തിക സഹായമാണ് പ്രസ്തുത പരിപാടിയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയത്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തിലുള്ള ധനസഹായം അനുവദിച്ചിട്ടുള്ളത് ആര്‍ക്കൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഏതു ഫണ്ടില്‍നിന്നുമാണ് ജനസന്പര്‍ക്ക പരിപാടിയിലെ ധനസഹായ വിതരണം നല്‍കുന്നത്; 

(ഇ)കഴിഞ്ഞ ബഡ്ജറ്റില്‍ ആയതിന് എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

23

ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ് ചെലവുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)പതിനാല് ജില്ലകളില്‍ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകള്‍ വഴി ഏതെല്ലാം ഇനത്തില്‍ ആകെ എന്തു തുക ഖജനാവില്‍ നിന്നും ചിലവായിട്ടുണ്ട്; മന്ത്രിമാരുടെയും ഉദേ്യാഗസ്ഥരുടെയും ടി.എ., ഡി.എ, റവന്യൂ, സ്റ്റേജിന്‍റെ ഡക്കറേഷന്‍, വാഹനം, ഭക്ഷണം, മാധ്യമങ്ങളുടെ പരസ്യം തുടങ്ങിയ ഇനങ്ങളില്‍ എന്തു തുക മൊത്തമായി ചിലവഴിക്കപ്പെട്ടു എന്നറിയിക്കാമോ; 

(ബി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് മേല്‍്പറഞ്ഞ വകയില്‍ ചെലവായ മൊത്തം തുക എത്രയാണ്; 

(സി)ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവായ തുക എത്രയാണ്; മറ്റ് നിലയില്‍ ചെലവായ തുക എത്രയാണ്; ഏതെല്ലാം ഹെഡ്ഡുകളില്‍ നിന്നാണ് പണം ചിലവഴിച്ചത്; വിശദമാക്കാമോ? 

24

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി 

ശ്രീ. ജി. സുധാകരന്‍

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ ഒന്നാംഘട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചു; ആയതില്‍ ഇതുവരെ തീര്‍പ്പാക്കാത്തവ എത്ര; വ്യക്തമാക്കുമോ; 

(ബി) ജനസന്പര്‍ക്ക പരിപാടി രണ്ടാംഘട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചു; ആയതില്‍ തീര്‍പ്പാക്കിയവ എത്ര;

(സി)ഓരോ ഘട്ടത്തിലും ചികിത്സാ സഹായമായി എത്രപേര്‍ക്ക് എന്തുതുക നല്‍കിയെന്ന്നിയമസഭാ മണ്ധലം തിരിച്ച് വിശദമാക്കാമോ?

25

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി 

ശ്രീ. വി. ശശി

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍പ്പെടുത്തി വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ നിന്നും തീരുമാനം എടുക്കാതെ കാലതാമസം വന്ന അപേക്ഷകളില്‍/ഫയലുകളില്‍ തീരുമാനം ഉണ്ടാകണമെന്ന് കാണിച്ച് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ നിയമകുരുക്കുകള്‍ ഉള്ള അപേക്ഷകളില്‍ നിയമത്തില്‍/ചട്ടത്തില്‍/ഉത്തരവുകളില്‍ ഭേദഗതി വരുത്തി എത്ര എണ്ണത്തിന് തീരുമാനം എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(സി)ഇങ്ങനെ ഭേദഗതി നടത്തിയ ചട്ടങ്ങളുടെ/ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

26

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടി 

ശ്രീ. എം. ഹംസ 

(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടി ഏതെല്ലാം ജില്ലകളില്‍ നടത്തിയിട്ടുണ്ട്; ഓരോന്നിന്‍റെയും തീയതിയും വേദിയും വ്യക്തമാക്കുമോ; 

(ബി)ഓരോ ജില്ലയിലും എത്രവീതം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്രയെണ്ണം തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ; 

(സി)ജനസന്പര്‍ക്കപരിപാടി മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; എത്രപേര്‍ക്ക്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഡി)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാധാരണ ഗതിയില്‍ തുക അനുവദിക്കുന്ന മാനദണ്ധങ്ങളില്‍ ഇളവു വരുത്തിയാണ് തുക അനുവദിച്ചത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ഇ)ജനസന്പര്‍ക്കപരിപാടി നടത്തുന്നതിനായി എത്ര തുക ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്; ഏതു ഹെഡ്ഡില്‍ നിന്നാണ് തുക അനുവദിച്ചത്; 

(എഫ്)മന്ത്രിസഭാതീരുമാനപ്രകാരമാണോ പ്രസ്തുത തുക അനുവദിച്ചത്; എങ്കില്‍, വിശദാംശം നല്‍കുമോ; 

(ജി)ഓരോ ജില്ലയിലും എത്ര തുക ധനസഹായമായി അനുവദിച്ചിട്ടുണ്ട്; നടത്തിപ്പിനായി എത്ര തുക ചെലവഴിച്ചു; വിശദമാക്കുമോ?

27

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി 

ശ്രീ. വി. ശശി

(എ)ജനസന്പര്‍ക്ക പരിപാടിയുടെ ഭാഗമായി ലഭിച്ച അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിനായി പ്രസ്തുത കാലയളവില്‍ നിയമങ്ങളില്‍/ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; ആയതിനായി പുതിയ ചട്ടങ്ങള്‍ രൂപീകരിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍, അവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)നിലവിലെ ചട്ടങ്ങള്‍/ഉത്തരവുകള്‍ അനുസരിച്ച് തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന അപേക്ഷകളില്‍ ജനസന്പര്‍ക്ക പരിപാടിയില്‍ തീരുമാനം എടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമം വിശദമാക്കാമോ?

28

കാസര്‍ഗോട് ജില്ലയില്‍ നടന്ന ജനസന്പര്‍ക്ക പരിപാടി

 ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)2013 നവംബര്‍ 29ന് കാസര്‍ഗോട് ജില്ലയില്‍ നടന്ന ജനസന്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി എന്തു തുക ചെലവഴിച്ചെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ജനസന്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോട് ജില്ലയില്‍ എത്ര പരാതികള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ടവ എത്രയെന്നും തീര്‍പ്പു കല്‍പ്പിക്കപ്പെടാത്തവ എത്രയെന്നും വ്യക്തമാക്കാമോ? 

29

കാസര്‍ഗോഡ് ജനസന്പര്‍ക്ക പരിപാടി 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)2013 നവംബര്‍ 29-ന്‍റെ കാസര്‍ഗോഡ് ജനസന്പര്‍ക്ക പരിപാടിയില്‍ വച്ച് എത്ര പരാതികള്‍ ലഭിച്ചു എന്നതിന്‍റെ കണക്കു ലഭ്യമാക്കുമോ;

(ബി) ഇവയില്‍ എത്ര പരാതികള്‍ക്ക് പരിഹാരമായിട്ടുണ്ട്; 

(സി)പരാതി പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ആരാണെന്ന് വ്യക്തമാക്കുമോ; 

(ഡി)എല്ലാ പരാതികളിന്മേലും തീര്‍പ്പുണ്ടാകാന്‍ എത്ര സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കാമോ; കാലവിളന്പമില്ലാതെ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

30

ജനസന്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട ചെലവുകള്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)മുഖ്യമന്ത്രിയുടെ ഒന്നാംഘട്ട ജനസന്പര്‍ക്ക പരിപാടിയ്ക്കു വേണ്ടി പരസ്യം, നിര്‍മ്മാണം, ഗതാഗതം, ഭക്ഷണം, വാടക തുടങ്ങി എല്ലാ ഇനങ്ങളിലുമായി ഖജനാവില്‍നിന്ന് ചെലവായ തുകയെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കുമോ ; 

(ബി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയ്ക്കുവേണ്ടി മേല്പറഞ്ഞ മൊത്തം ചെലവ് എത്രയാണെന്ന് വ്യക്തമാക്കുമോ ; 

(സി)ജനസന്പര്‍ക്ക പരിപാടിയില്‍നിന്ന് ഭരണരംഗത്തെ പോരായ്മകളെ സംബന്ധിച്ച് പഠിച്ച പാഠങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ ; 

(ഡി)നിലവിലുള്ള ചട്ടങ്ങളിലും നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങളും, ഭരണരംഗത്തെ അധികാരവികേന്ദ്രീകരണവും സംബന്ധിച്ച് ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിച്ച് ശുപാര്‍ശകള്‍ വാങ്ങി അവ നടപ്പിലാക്കാനോ, താഴെതട്ടിലുള്ള ഭരണ സ്ഥാപനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനോ തയ്യാറാകുമോ ; എങ്കില്‍ മേല്പറഞ്ഞ പാഴ്ചിലവുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നോ?

31

ജനസന്പര്‍ക്ക പരിപാടിയുടെ ചെലവ്

 ശ്രീ. എ.എ.അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍


(എ)മുഖ്യമന്ത്രിയുടെ ഒന്നാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്ര തുകയാണ് ചെലവാക്കിയത്; 

(ബി)ജനങ്ങള്‍ക്ക് ദൂരിതാശ്വാസ നിധിയില്‍ നിന്നും സാന്പത്തിക സഹായമായി എന്തു തുകനല്‍കി;

(സി)രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടി നടത്തിപ്പിന് എത്ര തുക ചെലവാക്കി;

(ഡി)രണ്ടാം ഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായമായി എന്തു തുക നല്‍കി എന്ന് വ്യക്തമാക്കുമോ?

32

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്ന തിനുണ്ടായ ചെലവ്

 ശ്രീ.പി.തിലോത്തമന്‍

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് ഇതുവരെയുണ്ടായ ചെലവ്, വര്‍ഷം, ജില്ല, യാത്രാവാഹനങ്ങളുടെ ചെലവ്, പന്തല്‍, ഭക്ഷണം, മറ്റ് സൌകര്യങ്ങള്‍ തുടങ്ങിയ വിവിധ ഇനങ്ങളിലുളള ചെലവുകളുടെ വിശദവിവരം ലഭ്യമാക്കാമോ?

33

മുഖ്യമന്ത്രിയുടെ നടപ്പുവര്‍ഷത്തെ ജനസന്പര്‍ക്ക പരിപാടിയില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍

 ശ്രീ. എ. പ്രദീപ്കുമാര്‍

(എ)മുഖ്യമന്ത്രിയുടെ നടപ്പുവര്‍ഷത്തെ ജനസന്പര്‍ക്ക പരിപാടിയില്‍ ഓരോ ജില്ലയില്‍ നിന്നും നേരിട്ട് ലഭിച്ച അപേക്ഷകള്‍ എത്ര; മുന്‍കൂട്ടി ഓണ്‍ലൈനിലും മറ്റുമായി ലഭിച്ച അപേക്ഷകള്‍ എത്ര? 

(ബി)ഇവയില്‍ അന്വേഷണം നടത്തിയതിന് ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ട്, ജനസന്പര്‍ക്ക വേദിയില്‍ തീരുമാനം എടുത്തവ എത്ര; യാതൊരു വിധ പരിശോധനകളും നിര്‍വ്വഹണ ആഫീസുകള്‍ വഴി നടത്താതെ, നേരിട്ട് മുഖ്യമന്ത്രി തീരുമാനം എടുത്തവ എത്ര; 

(സി)ചികിത്സാ സഹായം ആവശ്യപ്പെട്ടുകൊണ്ട് നേരിട്ട് അന്നേ ദിവസം ലഭിച്ച അപേക്ഷകള്‍ എത്രയായിരുന്നു; അതില്‍ എത്ര എണ്ണത്തില്‍ സാന്പത്തിക സഹായം അനുവദിച്ചുകൊണ്ട് തല്‍സമയം തന്നെ ഉത്തരവ് നല്‍കുകയുണ്ടായി?

34

ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകള്‍

 ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)നടപ്പുവര്‍ഷം നാളിതുവരെ എത്ര ജില്ലകളില്‍ ജനസന്പര്‍ക്ക പരിപാടി നടത്തിയെന്ന് വ്യക്തമാക്കുമോ; 

(ബി)ഓരോ ജില്ലകളില്‍നിന്നും എത്ര വീതം അപേക്ഷകളാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നുള്ള ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ഡി)ഓരോ ജില്ലയിലും അപേക്ഷകളിന്മേല്‍ അനുവദിച്ച സാന്പത്തികാനുകൂല്യത്തിന്‍റെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 

(ഇ)ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയിലും എന്തു തുക വീതം ചെലവായി എന്നുള്ള വിവരം ലഭ്യമാക്കുമോ?

35

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ നിയമനം

 ശ്രീ. കെ. കെ. ജയചന്ദ്രന്‍


(എ)മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നേരിട്ട് നിയമിക്കപ്പെട്ടവര്‍ എത്രയാണ്; ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടവര്‍ എത്രയാണ്; പേഴ്സണല്‍ സ്റ്റാഫിന് പുറമേ മറ്റേതെല്ലാം സംവിധാനത്തില്‍ മുഖ്യമന്ത്രി നേരിട്ട് നിയമനം നടത്തിയിട്ടുണ്ട്; എത്രപേരെന്നും ആരൊക്കെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള ഏതെല്ലാം സംവിധാനത്തില്‍ അവര്‍ ജോലി ചെയ്യുന്നുവെന്നും വിശദമാക്കുമോ; 

(ബി)മുഖ്യമന്ത്രിയുടെ ഓഫീസിലും ഓഫീസിന്‍റെ ഭാഗമായുള്ള സംവിധാനത്തിലും വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ പ്രവൃത്തിക്കുന്നവര്‍ എത്ര; ആരൊക്കെയാണ്; ഏതെല്ലാം വകപ്പുകളില്‍നിന്നുള്ളവരാണ്; വിശദമാക്കുമോ; 

(സി)മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വസതിയില്‍ മുഖ്യമന്ത്രി നിയമിച്ചതും ടൂറിസം വകുപ്പ് ദിവസകൂലി അടിസ്ഥാനത്തിലും അല്ലാതെയും നിയമിച്ചതുമായ എത്രപേരുണ്ടെന്ന് വിശദമാക്കുമോ ?

36

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലോ ഓഫീസിന്‍റെ ഭാഗമായുള്ള സംവിധാനങ്ങളിലോ നിയോഗിച്ചിരുന്ന ഏതെല്ലാം ആളുകളെ പിന്നീട് ഒഴിവാക്കുകയുണ്ടായി; രാജിവെച്ച് പോയവര്‍ ആരൊക്കെ; വ്യക്തമാക്കുമോ; 

(ബി)രാജിവെച്ച് പോകുന്നതിനോ, ഒഴിവാക്കുന്നതിനോ ഇടയായ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി)സരിത എസ്. നായരെയും ബിജുരാധാകൃഷ്ണനെയും ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ പേരില്‍ ആരെയെല്ലാം ഒഴിവാക്കുകയുണ്ടായി; പേഴ്സണല്‍ സ്റ്റാഫിലുള്ള ആരുടെയെല്ലാം ഫോണുകളില്‍നിന്നോ ഫോണുകളിലേക്കോ സരിത എസ്. നായരെയും ബിജുരാധാകൃഷ്ണനെയും വിളിക്കുകയുണ്ടായി; വിശദമാക്കുമോ?

37

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് 

ശ്രീമതി കെ.എസ്. സലീഖ


(എ)സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2013 ജൂണ്‍ 10 വരെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്ര പേര്‍ ഉണ്ടായിരുന്നു; അതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അല്ലാത്തവര്‍ എത്ര പേര്‍ വീതമാണെന്ന് വ്യക്തമാക്കുമോ; 

(ബി)2013 ജൂണ്‍ 10 ന് ശേഷം നവംബര്‍ 30-നകം വരെയുള്ള കാലയളവിനുള്ളില്‍ എത്ര പേരെ പുറത്താക്കി; അവര്‍ ആരെല്ലാം; വഹിച്ചിരുന്ന പദവി ഉള്‍പ്പെടെ വ്യക്തമാക്കുമോ; 

(സി)എന്തൊക്കെ കാരണങ്ങളാലാണ് പ്രസ്തുത സ്റ്റാഫുകളെ പുറത്താക്കിയത്; പുറത്താക്കിയവരില്‍ എത്ര പേര്‍ വിവിധ കാരണങ്ങളാല്‍ ജയിലില്‍ കിടന്നു; അവര്‍ ആരെല്ലാം; 

(ഡി)പുറത്താക്കിയ സ്റ്റാഫുകളില്‍ ആരൊക്കെയാണ് ഇപ്പോള്‍ വിവിധ അന്വേഷണങ്ങള്‍ നേരിടുന്നത്; എപ്രകാരമുള്ള അന്വേഷണമാണ് ഇവര്‍ നേരിടുന്നത്; വ്യക്തമാക്കുമോ; 

(ഇ)മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് എത്ര സ്റ്റാഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു; അവര്‍ ആരെല്ലാം; മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ആഭ്യന്തരവകുപ്പ് കസ്റ്റഡിയില്‍ എടുക്കാനുള്ള കാരണം വ്യക്തമാക്കുമോ; 

(എഫ്)പുറത്താക്കിയവര്‍ ഓരോരുത്തരും വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ ധനസന്പാദനം നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നോ; 

(ജി)എങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പുറത്താക്കപ്പെട്ട ഓരോരുത്തര്‍ക്കും മുഖ്യമന്ത്രിയുടെ കീഴില്‍ ജോലിയില്‍ പ്രവേശിക്കുന്പോള്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന് നല്‍കിയ വിവരം അനുസരിച്ച് സ്വത്ത്, കെട്ടിടം ഉള്‍പ്പെടെയുള്ള സന്പാദ്യം എത്ര; പുറത്താക്കിയതിന് ശേഷം പരിശോധിച്ചപ്പോഴുള്ള ഇവരുടെ സന്പാദ്യം എത്ര; വിശദമാക്കുമോ; 

(എച്ച്)മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പുറത്താക്കിയവര്‍ക്ക് വസ്തു സന്പാദനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്താന്‍ കൂട്ടുനിന്നതിന്‍റെ പേരില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സസ്പെന്‍ഷന്‍ ഉള്‍പ്പെടെ അന്വേഷണ വിധേയരായ ഉദ്യോഗസ്ഥര്‍ ആരെല്ലാം; വകുപ്പും, പദവിയും ഉള്‍പ്പെടെ വിശദമാക്കുമോ; 

(ഐ)മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന ഒരു പോലീസുകാരനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

38

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ 

ശ്രീ. സാജു പോള്‍ 
,, സി. കൃഷ്ണന്‍ 
,, സി. കെ. സദാശിവന്‍ 
ശ്രീമതി പി. അയിഷാ പോറ്റി

(എ)വിവരാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം അവലോകനം ചെയ്യാറുണ്ടോ; ഭരണനടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനും കഴിയുന്നുണ്ടെന്ന് വിലയിരുത്താറുണ്ടോ; വിശദമാക്കുമോ; 

(ബി)വിവരാവകാശ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് നീതി നിഷേധിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(സി) മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ?

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു; മറുപടി നല്‍കിയത്എത്ര; വിശദാംശം ലഭ്യമാക്കാമോ; 

(ഇ)വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരം യഥാസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കാത്തത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്)ജനസന്പര്‍ക്കപരിപാടിയുടെ പേരില്‍ ലഭിച്ച യു.എന്‍. അവാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് വിവരാവകാശനിയമപ്രകാരമുള്ള എത്ര അപേക്ഷകള്‍ ലഭിച്ചു; നല്‍കിയ മറുപടി സഹിതം വിശദമാക്കുമോ?

39

മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ്

 ശ്രീ. എ. എം. ആരിഫ്

(എ)മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ആയിരുന്ന ഷാഫി മേത്തര്‍ മറ്റെന്തെല്ലാം പദവികള്‍ വഹിച്ചിട്ടുണ്ടായിരുന്നു;

(ബി)ഏതെല്ലാം പദവിയില്‍ നിന്ന് ഇദ്ദേഹം രാജി വെക്കുകയുണ്ടായി; വിശദമാക്കാമോ;

(സി)മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും, പ്രസ്തുത സ്ഥാപനങ്ങളില്‍ തുടര്‍ന്നു വന്നിരുന്ന കാലയളവില്‍ വിവിധ ഇനങ്ങളിലായി ചെലവായ തുക എത്രയാണെന്നും വിശദമാക്കാമോ? 

40

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം സംബന്ധിച്ച കണക്കുകള്‍ 

ശ്രീ. കെ. ദാസന്‍ 

(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവരില്‍ ആരെല്ലാം എത്ര തവണ വിദേശ പര്യടനം നടത്തിയിട്ടുണ്ട്; 

(ബി)ഓരോരുത്തരും ഏതെല്ലാം തീയതികളില്‍ ഏതെല്ലാം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി; ഇതില്‍ ഔദ്യോഗിക പര്യടനങ്ങള്‍ ഏതൊക്കെയാണ്; സ്വകാര്യ പര്യടനങ്ങള്‍ ഏതൊക്കെയാണ്; ഓരോ യാത്രയും എന്തെല്ലാം ഔദ്യോഗികാവശ്യങ്ങള്‍ക്കായിരുന്നു; വ്യക്തമാക്കാമോ; 

(സി)വിദേശ പര്യടനത്തിന് മുന്പ് വാങ്ങിയിരിക്കേണ്ട പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുളള അനുമതി ഇല്ലാതെ ഏതെങ്കിലും മന്ത്രിയോ, ചീഫ് വിപ്പോ വിദേശ യാത്ര നടത്തിയിട്ടുണ്ടായിരുന്നോ; എങ്കില്‍ അവര്‍ ആരൊക്കെയാണ്; സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണ്?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.