|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
212 |
ശ്രീ. സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന്‍റെ അപ്പീല്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന ശ്രീ. സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജ് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ കേരള ഹൈക്കോടതിയുടെ സിങ്കിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിട്ടുണ്ടായിരുന്നുവോ; വിധി പകര്‍പ്പിന്‍റെ കോപ്പി സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;
(ബി)ഇതിനെതിരെ കോടതിയില്‍ സലിം രാജിന് വേണ്ടി നല്കിയ അപ്പീല്‍ പെറ്റീഷനിലെ ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു; ഇത് സംബന്ധമായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നല്കിയ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;
(സി)പ്രസ്തുത കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാവുകയുണ്ടായോ; പ്രസ്തുത കേസില്‍ സര്‍ക്കാരിന്‍റെ പൊതുതാല്പര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
|
213 |
യുവതിയേയും യുവാവിനേയും പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തിയവര്‍ക്കെതിരെ നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)യുവതിയേയും യുവാവിനേയും പിന്‍തുടര്‍ന്ന് ശല്ല്യപ്പെടുത്തിയതിന് കോഴിക്കോട് ജില്ലയിലെ തടന്പാട്ട് താഴത്ത് നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ ആരൊക്കെയായിരുന്നു;
(ബി)മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീംരാജിനോടൊപ്പം ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവരെയും സംഘം ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായോ;
(സി)ഇവര്‍ക്കെതിരെ എന്തെല്ലാം കുറ്റങ്ങള്‍ക്ക് ഏതെല്ലാം വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കുകയുണ്ടായി; അന്വേഷണം നടത്തുന്ന പോലീസ് ഓഫീസര്‍മാര്‍ ആരൊക്കെയാണ്; അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ഡി)അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏത് രാഷ്ട്രീയപാര്‍ടിയുടെ ഏതെല്ലാം ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് എന്ന് വ്യക്തമാക്കുമോ?
|
214 |
ശ്രീ. എം.കെ. കുരുവിളയുടെ പരാതിയിന്‍മേലുള്ള ഹൈക്കോടതി പരാമര്‍ശം
ശ്രീ. എം. ചന്ദ്രന്‍
(എ)ബാംഗ്ലൂരിലെ വ്യവസായി ശ്രീ. എം.കെ. കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തുകയുണ്ടായിട്ടുണ്ടോ എന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മറുപടി എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)ഇത് സംബന്ധമായി നല്‍കപ്പെട്ട സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
215 |
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന തട്ടിപ്പ് കേസ്
ശ്രീ. ആര്‍. രാജേഷ്
(എ)സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ശ്രീമതി. കവിത ജി. പിള്ളക്കെതിരെ സംസ്ഥാനത്തെ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്; ഇതിനകം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ എത്ര തുകയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്;
(സി)ശ്രീമതി കവിത ജി. പിള്ളയ്ക്കും കൂട്ടാളികള്‍ക്കും എതിരെ ഏതെല്ലാം വ്യക്തികളില്‍നിന്ന് പരാതി ലഭിക്കുകയുണ്ടായിട്ടുണ്ട്. ഉന്നതതലത്തിലുള്ള ആരുടെയെല്ലാം പേരുകളാണ് തട്ടിപ്പിനായി ശ്രീമതി കവിത ജി. പിള്ള ഉപയോഗപ്പെടുത്തിയിട്ടുള്ളത്; മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ ശ്രീമതി കവിത ജി. പിള്ള ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയിക്കുമോ;
(ഡി)ഉന്നതബന്ധങ്ങള്‍ സംബന്ധിച്ച് ശ്രീമതി കവിത ജി. പിള്ള എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടോ എന്നറിയിക്കുമോ ?
|
216 |
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ കൊലപാതകങ്ങള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഏതെല്ലാം നേതാക്കള്‍, കോണ്‍ഗ്രസ്സിന്‍റെ വിവിധ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ക്രിമിനലുകളാല്‍ കൊല്ലപ്പെടുകയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കളുടെയും കൊലപാതക കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ്സുകാരായ പ്രതികളുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്താമോ;
(സി)കൊലപാതകങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ഏതൊക്കെ; കേസന്വേഷണം ഏതെല്ലാം പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷിക്കുകയുണ്ടായി;
(ഡി)ഓരോ കേസുമായും ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്ര; അവര്‍ ആരൊക്കെ;
(ഇ)കൊലചെയ്യപ്പെട്ട ആരുടെയെല്ലാം വീടുകളില്‍ ഏതെല്ലാം മന്ത്രിമാര്‍ ഇതിനകം സന്ദര്‍ശനം നടത്തുകയുണ്ടായി?
|
217 |
സൈബര്‍ സെല്ലിനെ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും ഫോണ്‍ വിവരങ്ങളും ചോര്‍ത്തല്
ശ്രീ. എളമരം കരീം
(എ)പോലീസ് സൈബര്‍ സെല്ലിനെ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും ഫോണ്‍ വിവരങ്ങളും ചോര്‍ത്തിക്കൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത സംവിധാനം സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് നിയമവിരുദ്ധമായി വിനിയോഗിക്കപ്പെടുന്നതായി അറിയാമോ; തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നു പരാതിപ്പെട്ട രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ ആരൊക്കെയായിരുന്നു; എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;
(സി)മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന വ്യക്തി ഈ സംവിധാനം ദുര്‍വിനിയോഗം ചെയ്തു എന്ന കാര്യം അനേ്വഷണത്തില്‍ തെളിഞ്ഞിരുന്നുവോ; മറ്റ് ഏതെല്ലാം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി കണ്ടെത്തുകയുണ്ടായി; വിശദമാക്കാമോ ?
|
218 |
നിയമപ്രകാരം ഫോണ്‍ ചോര്‍ത്തുന്നതിനുള്ള അധികാരം
ശ്രീ. എളമരം കരീം
,, എസ്. ശര്‍മ്മ
,, ബാബു എം. പാലിശ്ശേരി
,, എ. എം. ആരിഫ്
(എ)ഫോണ്‍ ചോര്‍ത്തുന്നതിനുള്ള അധികാരം പ്രാബല്യത്തിലുള്ള ഏതെല്ലാം നിയമപ്രകാരം ഏതെല്ലാം ഉദ്യോഗസ്ഥന്‍മാരില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികള്‍ നിയമവിധേയമായി ചെയ്യുന്നതല്ലാതെ, 1988 ലെ ടെലഗ്രാഫ് നിയമമുള്‍പ്പെടെ മറ്റേതെല്ലാം നിയമപ്രകാരം മറ്റാര്‍ക്കെല്ലാം ഫോണ്‍ ചോര്‍ത്താന്‍ അധികാരമുണ്ട്;
(സി)രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതല്ലാതെ ഏതെല്ലാം നിലയിലുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാനത്ത് മൊബൈല്‍ കന്പനികളുടെ നോഡല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടും അല്ലാതെയും ഫോണ്‍വിളിയുടെ രേഖകളും ഫോണ്‍ നന്പരുകളും ശേഖരിക്കപ്പെട്ടിട്ടുണ്ട്;
(ഡി)സംസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗം ഏതെങ്കിലും ഘട്ടത്തില്‍ സംസ്ഥാനത്തെ ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ; എങ്കില്‍, ആരുടെയെല്ലാം; എത്ര തവണ; ഇതില്‍ ജനപ്രതിനിധികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉണ്ടെങ്കില്‍ ആരൊക്കെ; വിശദമാക്കാമോ?
|
219 |
ഫോണ്‍വിളി തെളിവായി സ്വീകരിച്ച കേസുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ഫോണ്‍വിളി തെളിവായി സ്വീകരിച്ചുകൊണ്ട് ഏതെങ്കിലും കേസുകളില്‍ ആരെയെങ്കിലും പ്രതിയാക്കിയിട്ടുണ്ടോ;
(ബി)ഫോണ്‍വിളി അടിസ്ഥാനമാക്കി പ്രതിയാക്കപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(സി)കോടതികളില്‍ കുറ്റപത്രം ഫയല്‍ ചെയ്യപ്പെട്ട എത്ര കേസുകള്‍ ഇപ്രകാരമുണ്ട്; കേസുകളുടെയും, പ്രതികളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
220 |
ഹെല്‍മറ്റ് പരിശോധനമൂലമുള്ള അപകടങ്ങള്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ ഹെല്‍മറ്റ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട് എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്; പരുക്ക് പറ്റിയവരെത്ര;
(ബി)ആരോഗ്യകാരണങ്ങളാല്‍ ഹെല്‍മറ്റ് ധരിക്കാന്‍ കഴിയാത്തവര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
221 |
സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് ഉദേ്യാഗസ്ഥരുടെ
സഹായം
ശ്രീ. സി. കെ. സദാശിവന്‍
(എ)സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് എമിഗ്രേഷന്‍, പോലീസ്, കസ്റ്റംസ് ഉദേ്യാഗസ്ഥന്മാരില്‍ ചിലരുടെ ഒത്താശ ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത്തരത്തില്‍ ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ കള്ളക്കടത്ത് സംഘക്കാരുടെ താത്പര്യാര്‍ത്ഥം അനുയോജ്യമായ സ്ഥലങ്ങളില്‍ നിയമനം തരപ്പെടുത്തിയിട്ടുള്ളവരാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)എയര്‍പോര്‍ട്ടുകളിലും മറ്റും കള്ളക്കടത്തിന് സൌകര്യം ചെയ്തു കൊടുക്കുന്ന ഉദേ്യാഗസ്ഥന്മാരെ നിരീക്ഷിച്ചിട്ടുണ്ടോ ; എത്രപേരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കിയിട്ടുണ്ട് ;
(ഡി)കള്ളക്കടത്തുകാരെ സഹായിക്കാന്‍ സാധ്യമാകുന്ന സ്ഥലങ്ങളിലേക്ക് സമ്മര്‍ദ്ദത്തിലൂടെ സ്ഥലംമാറ്റം വാങ്ങിയവരെ പ്രതേ്യകമായി നിരീക്ഷിക്കാന്‍ തയ്യാറാകുമോ ?
|
222 |
വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത്
ശ്രീ.കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് എത്ര പേരെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ പ്രതികളായിട്ടുള്ളവര്‍ ആരെല്ലാമാണെന്നും അവര്‍ക്ക് എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കാറുണ്ടോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് തടയുന്നതിനും അതിന് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള സഹായം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ?
|
223 |
സ്വര്‍ണ്ണക്കടത്തിനെതിരെ കേസ്
ശ്രീ. എസ്. ശര്‍മ്മ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്തേയ്ക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ എത്രകേസ്സുകള്‍ ഉണ്ടായിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായിട്ടുണ്ട്; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമെന്നറിയിക്കുമോ;
(ബി)സ്വര്‍ണ്ണകടത്ത് നടത്തിയ എത്രപേര്‍ക്കെതിരെ കേസ്സെടുക്കുകയുണ്ടായിട്ടുണ്ട്; എത്രപേരെ അറസ്റ്റ് ചെയ്യുകയുണ്ടായി; ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തവര്‍ എത്ര; എത്ര സ്വര്‍ണ്ണകടത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്;
(സി)വിമാനം, കപ്പല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണ്ണകടത്ത് നടത്തിയ കേസ്സുകള്‍ എത്രയാണ്; അല്ലാതെയുള്ളവ എത്രയാണ്;
(ഡി)സ്വര്‍ണ്ണ വ്യാപാരത്തിലേര്‍പ്പെട്ട എത്രപേര്‍ക്കെതിരെ സ്വര്‍ണ്ണകള്ളക്കടത്തിന്‍റെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ആകെ എത്ര കിലോ സ്വര്‍ണ്ണം സംസ്ഥാനത്തേയ്ക്ക് കള്ളക്കടത്ത് നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ ?
|
224 |
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ശ്രീ.കെ.കെ.നാരായണന്‍
(എ)കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ പിടികൂടിയ ശ്രീമതി. റാഹില നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഏതെല്ലാം സ്റ്റേഷനുകളില്‍ എത്ര കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; തട്ടിപ്പിനിരയായവരില്‍ നിന്നെല്ലാം പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മറ്റാരെല്ലാമായി ശ്രീമതി. റാഹിലയ്ക്ക് ബന്ധമുളളതായി തെളിഞ്ഞിട്ടുണ്ട്; നെടുന്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ശ്രീ. ഫയസുമായി ശ്രീമതി റാഹിലയ്ക്ക് ബന്ധമുളളതായി അന്വേഷിക്കുകയുണ്ടായോ;
(സി)സ്വര്‍ണ്ണക്കടത്തിന് പിന്നിലെ റാക്കറ്റുകളില്‍പ്പെട്ട ആരെയെല്ലാം ഇതിനകം അറസ്റ്റ് ചെയ്യുകയുണ്ടായി; ഇനിയും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുളളവര്‍ എത്ര?
|
225 |
സ്വര്‍ണ കള്ളക്കടത്ത് പ്രതികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം
ശ്രീ. എം. ഹംസ
(എ)സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍ ശ്രീ. ഫയാസും ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ എസ്. പി. ശ്രീ. സുനില്‍ ജേക്കബും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നുവോ;
(ബി)ഇപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണെന്നറിയിക്കുമോ; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ശ്രീ. സുനില്‍ ജേക്കബിനെ കൂടാതെ പോലീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ മറ്റാര്‍ക്കെല്ലാം കള്ളക്കടത്തുകാരുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നറിയിക്കുമോ?
|
226 |
ശ്രീ. അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേരളാ പോലീസ് ചാര്‍ജ് ചെയ്ത കേസുകള്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)ബാംഗ്ലൂര്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത ശേഷം ശ്രീ. അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ഏതെങ്കിലും കേസ് കേരളാ പോലീസ് ചാര്‍ജ് ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കാമോ;
(ബി)ശ്രീ. മദനിക്കെതിരെ ഉണ്ടായിരുന്ന കേരളത്തിലെ മുഴുവന്‍ കേസുകളും ഒരു കോടതിയിലേക്ക് മാറ്റിയിരുന്നുവോ;
(സി)പുതുതായി എടുത്ത കേസ് മറ്റു കേസുകള്‍ വിചാരണ ചെയ്യുന്ന കോടതിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
227 |
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെ താമരശ്ശേരി, അടിവാരം മേഖലകളില്‍ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയാണ്;
(ബി)താമരശ്ശേരി, തിരുവന്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊത്തം കേസുകള്‍ എത്ര; കേസുകളിലെല്ലാം കൂടി എത്ര പേര്‍ പ്രതികളായിട്ടുണ്ട്; പ്രതികളില്‍ ഇതിനകം അറസ്റ്റു ചെയ്യപ്പെട്ടവര്‍ എത്ര; ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്തവര്‍ എത്ര;
(സി)ഫോറസ്റ്റ് റെയ്ഞ്ച് ആഫീസ് കത്തിക്കാനെത്തിയ സംഘം സഞ്ചരിക്കാനുപയോഗിച്ചവ ഉള്‍പ്പെടെ എത്ര വാഹനങ്ങളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്; അവയില്‍ പിടിച്ചെടുത്തവ എത്ര; ഈ കേസിലെ പ്രതികളില്‍ ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്തവര്‍ എത്ര; വിശദമാക്കുമോ?
|
228 |
എ.ടി.എം. കൌണ്ടറുകളിലെ സുരക്ഷാ സംവിധാനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)എ.ടി.എം. കൌണ്ടറുകളില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ബാങ്കുകള്‍ക്ക് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)എ.ടി.എം. കൌണ്ടറുകളില്‍ കവര്‍ച്ചയും എ.ടി.എം.-ല്‍ പണമെടുക്കുവാന്‍ വരുന്നവരെ ആക്രമിച്ച് പണാപഹരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാ എ.ടി.എം. കൌണ്ടറുകളിലും, സുരക്ഷാ ജീവനക്കാരെ നിയോഗിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
229 |
മങ്കട നിയോജകമണ്ധലത്തിലെ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി പുന:ക്രമീകരണം
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മങ്കട നിയോജകമണ്ധലത്തിലെ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി പുന:ക്രമീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?
|
230 |
ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരസ്യ വിമര്‍ശനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യമായി വിമര്‍ശിച്ചുകൊണ്ട് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുള്ളതും ആയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു സംസ്ഥാനത്തിന്‍റെ ഭരണ നിര്‍വ്വഹണത്തെക്കുറിച്ച് കേന്ദ്രമന്ത്രി പരസ്യമായി വിമര്‍ശിക്കുന്നത് ഭരണഘടനാനുസൃതമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ?
|
231 |
കമാന്‍ഡന്‍റ്-ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഒഴിവുകളിലെ നിയമനത്തിന് നടപടി
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാന പോലീസ് സേനയിലെ ജില്ലാ ആംഡ് റിസര്‍വ്വ് വിഭാഗത്തില്‍ ആകെയുള്ള രണ്ട് കമാന്‍ഡന്‍റ്, ആറ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തികകളില്‍ മൂന്ന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിഞ്ഞു കിടക്കുന്ന പ്രസ്തുത തസ്തികകളിലേയ്ക്ക് ഉദ്യോഗക്കയറ്റം നല്കി ഒഴിവുനികത്തുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
|
232 |
പേയിംഗ് ഗസ്റ്റ് സംവിധാനം
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)പേയിംഗ് ഗസ്റ്റുകളെ താമസിപ്പിക്കുന്നതിന് പോലീസ് വകുപ്പിന്‍റെ അനുമതി നിഷ്കര്‍ഷിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നിലവിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?
|
233 |
സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിലെ പണം തട്ടിപ്പ്കേസന്വേഷണം
ശ്രീ. പി.കെ.ഗുരുദാസന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കബളിക്കപ്പെട്ടതും പണം തട്ടിപ്പ് നടത്തിയതും സംബന്ധിച്ചുളള കേസന്വേഷണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)സോളാറിന്‍റെ പേരില്‍ പണം തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്ത് എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്; അന്വേഷണം നടത്തി കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടവ എത്ര; ഏതൊക്കെ;
(സി)എല്ലാ കേസുകളിലും കൂടി പ്രതികള്‍ ആയിട്ടുളളവര്‍ ആരൊക്കെ; അന്വേഷണത്തിന്‍റെ ഭാഗമായി എത്രപേരെ സംസ്ഥാനത്ത് പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)പണം നല്‍കി ഒത്തുതീര്‍പ്പാക്കപ്പെട്ട കേസുകള്‍ എത്ര; ശ്രീമതി സരിത നല്‍കിയ പണത്തിന്‍റെ സ്രോതസ്സിനെക്കുറിച്ച് പോലീസ് അന്വേഷിക്കുകയുണ്ടായോ;
(ഇ)ശ്രീമതി സരിത പ്രതിയായ ഏതെല്ലാം കേസുകള്‍ എത്ര തുക വീതം നല്‍കി ഒത്തുതീര്‍പ്പാക്കുകയുണ്ടായി; റിമാന്‍റില്‍ കഴിയുന്ന ശ്രീമതി സരിത എവിടെയെല്ലാം വെച്ച് ഫോണില്‍ സംസാരിക്കുകയുണ്ടായെന്നും എവിടെനിന്നെല്ലാം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിട്ടുണ്ടായിരുന്നുവെന്നും വെളിപ്പെടുത്താമോ; ഇതിന്‍റെ പേരില്‍ കേസുകള്‍ എടുക്കുകയുണ്ടായോ;
(എഫ്)പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തുക വഴി ഫലത്തില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന ആക്ഷേപങ്ങള്‍ വിശദമാക്കുമോ?
|
234 |
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി
ശ്രീ. സാജു പോള്‍
(എ)സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ശ്രീമതി സരിത എസ്. നായര്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്പില്‍ നല്കിയ മൊഴി ജഡ്ജി രേഖപ്പെടുത്തിയതായി അറിവുണ്ടോ; രേഖപ്പെടുത്തിയ മൊഴി അനേ്വഷണ സംഘത്തിന് ലഭിക്കുകയുണ്ടായോ; വിശദമാക്കാമോ;
(ബി)ജഡ്ജിക്ക് മുന്പാകെ ടിയാള്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി, പോലീസ് അനേ്വഷണ സംഘത്തിന് നല്കുകയുണ്ടായോ; അതിനായി അനേ്വഷണ സംഘം ആവശ്യപ്പെടുകയുണ്ടായോ; എങ്കില്‍ എപ്പോള്‍; വ്യക്തമാക്കുമോ ?
|
235 |
സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളും തെളിവുകളും
ശ്രീ. കെ.കെ. ജയചന്ദ്രന്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. കെ.കെ. നാരായണന്‍
,, ബി.ഡി. ദേവസ്സി
(എ)സോളാര്‍ തട്ടിപ്പുകേസില്‍ പോലീസ് അന്വേഷണസംഘത്തിന് ഇതേവരെ ലഭിച്ച സൂചനകളും തെളിവുകളും ആരെല്ലാം കുറ്റം ചെയ്തിട്ടുള്ളതായി വെളിപ്പെടുത്തുന്നു എന്ന് വ്യക്തമാക്കാമോ;
(ബി)""എന്ത് അപമാനവും അവഹേളനവും സഹിച്ച് അധികാരത്തില്‍ തുടരുമെന്ന'' മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ശ്രീമതി സരിതയും ശ്രീ. ബിജുവുമായിട്ടുള്ള ഏതെല്ലാം നിലയിലുള്ള ബന്ധങ്ങളാണ് പുറത്ത് വന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; മുഖ്യമന്ത്രി കുറ്റക്കാരനാകുന്ന സാഹചര്യങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്തൊക്കെയാണ്;
(ഡി)മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും ആരോപിക്കപ്പെട്ട ഗൂഢസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുറത്തുവന്ന പരാതികളെക്കുറിച്ചും സംഘം അന്വേഷിക്കുകയുണ്ടായോ;
(ഇ)മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്പോള്‍ അദ്ദേഹത്തിനെതിരെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം അസാധ്യമായിട്ടുണ്ടോ; ഇക്കാര്യം അന്വേഷണസംഘത്തിന്‍റെ തലവന്‍ സര്‍ക്കാരിനെ അറിയിക്കുകയുണ്ടായോ?
|
236 |
സോളാര്‍ തട്ടിപ്പുകേസ് അന്വേഷണം
ശ്രീ. എ.കെ. ബാലന്‍
,, കെ. സുരേഷ് കുറുപ്പ്
,, എ. പ്രദീപ്കുമാര്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)സോളാര്‍ തട്ടിപ്പുകേസ് പോലീസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നതായുള്ള ഗൌരവതരമായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ;
(ബി)കേസ് അട്ടിമറിക്കപ്പെടുന്നതിന്‍റെ ഓരോ ഘട്ടത്തിലും അത് സംബന്ധിച്ച വിവരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ;
(സി)ആരോപണ വിധേയരായവര്‍ ഭരണരംഗത്തെ അത്യുന്നതരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന സൂചന ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ എന്തായിരുന്നു;
(ഡി)കേസെടുക്കാതിരിക്കല്‍, മൊഴി രേഖപ്പെടുത്താതിരിക്കല്‍, തെളിവുകള്‍ ശേഖരിക്കാതിരിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍, ദൃശ്യങ്ങള്‍ പരിശോധിക്കാതിരിക്കല്‍, മൊഴിമാറ്റി നല്‍കല്‍ തുടങ്ങി പോലീസ് അന്വേഷണസംഘത്തിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപത്തിന്‍മേല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണ്; വിശദമാക്കാമോ?
|
237 |
സോളാര്‍ തട്ടിപ്പുകേസ് അന്വേഷണം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, ആര്‍. രാജേഷ്
,, കെ. ദാസന്‍
,, പി. റ്റി. എ. റഹീം
(എ)സോളാര്‍ തട്ടിപ്പുകേസ്സിലെ പ്രതികള്‍ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വിവരം പോലീസന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നുവോ; എങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയുണ്ടായോ; എങ്കില്‍, എപ്പോള്‍; വിവരം അറിഞ്ഞയുടന്‍ അവരെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയുണ്ടായോ;
(ബി)തട്ടിപ്പിനിരയായ പ്രവാസി ശ്രീ. ടി. സി. മാത്യൂ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറയുകയുണ്ടായോ; എങ്കില്‍, എപ്പോള്‍;
(സി)മുഖ്യമന്ത്രിയും ശ്രീ. മാത്യൂവും തമ്മിലുള്ള സംഭാഷണവിവരം ശ്രീമതി സരിത അറിഞ്ഞതെങ്ങനെയാണെന്ന് പോലീസ് അന്വേഷിക്കുകയുണ്ടായോ; മുഖ്യമന്ത്രിക്ക് ശ്രീ. ടി. സി. മാത്യൂ എഴുതിനല്‍കിയ പരാതിയിന്മേല്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടി എന്തായിരുന്നു; വിശദമാക്കുമോ;
(ഡി)തട്ടിപ്പിനിരയായ ശ്രീ. ശ്രീധരന്‍ നായര്‍ ശ്രീമതി സരിതയോടൊപ്പവും അല്ലാതെയും എത്ര തവണ എവിടെയെല്ലാം വെച്ച് മുഖ്യമന്ത്രിയെ നേരിട്ടും സ്റ്റാഫംഗങ്ങള്‍ വഴിയും ബന്ധപ്പെടുകയുണ്ടായി;
(ഇ)ശ്രീ. ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ച് ചര്‍ച്ച നടത്തുകയുണ്ടായോ; ചര്‍ച്ച നടത്തിയത് ഏതു വിഷയമായിരുന്നുവെന്ന് അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ടോ;
(എഫ്)അന്വേഷണസംഘം അന്വേഷണഘട്ടങ്ങളില്‍ ലഭിച്ച വിവരങ്ങളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സംഗതികളെക്കുറിച്ച് അദ്ദേഹത്തെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തുകയുണ്ടായോ എന്നു വിശദമാക്കുമോ?
|
238 |
സോളാര്‍ കേസ് - പ്രതിയുടെ ജാമ്യം
ശ്രീ. എ.എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ശ്രീമതി സരിത എസ്. നായര്‍ക്കെതിരെ സംസ്ഥാനത്തെ കോടതികളില്‍ എത്ര വഞ്ചനാ കേസുകളാണ് നിലവിലുള്ളത്;
(ബി)ഇതില്‍ എത്ര കേസുകളില്‍ ശ്രീമതി സരിത. എസ്. നായര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്;
(സി)ജാമ്യം അനുവദിച്ച കേസുകളില്‍ ആകെ എത്ര തുകയാണ് ശ്രീമതി സരിത. എസ്. നായര്‍ കോടതിയില്‍ കെട്ടിവച്ചത് എന്ന് വ്യക്തമാക്കുമോ ?
|
239 |
സോളാര്‍ തട്ടിപ്പ് കേസുകള്‍
ശ്രീമതി കെ.എസ്. സലീഖ
(എ)സംസ്ഥാനത്ത് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടിയത് സംബന്ധിച്ച് ശ്രീമതി സരിത നായര്‍, ശ്രീ. ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ പേരില്‍ എത്ര കേസ്സുകള്‍ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
(ബി)ഇവയില്‍ എത്ര കേസ്സുകളില്‍ ഓരോത്തര്‍ക്കും ജാമ്യം ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഇവരില്‍ ഓരോരുത്തരും ജയിലിലായിരുന്ന സമയത്ത് എത്ര കേസ്സുകള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയുണ്ടായി; ആരുടെയൊക്കെ കേസ്സുകളാണ് ഇപ്രകാരം ഒത്തുതീര്‍ത്തതെന്നും ഇതിനായി ഇവര്‍ ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
(ഡി)ഇത്തരത്തില്‍ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഉപയോഗിച്ച പണം കേസ്സില്‍ പ്രതിയായി ജയിലിലായിരുന്ന ഇവര്‍ക്ക് എപ്രകാരം ലഭിച്ചുവെന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തിയോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ഇ)ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(എഫ്)ഇവരുടെ വരുമാന സ്രോതസ്സ് കണ്ടെത്താനും ഓരോരുത്തരുടെയും കൈവശമുള്ള പണവും മറ്റു വസ്തുവകകളും കണ്ടുകെട്ടാനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവോ; എങ്കില്‍ എന്തൊക്കെ നടപടികളാണെന്ന് വ്യക്തമാക്കാമോ;
(ജി)സരിതാനായരുടെ മൊഴിമാറ്റം വഴി കോടികളുടെ പണം സന്പാദിച്ച് കേസ്സുകള്‍ ഒത്തുതീര്‍ക്കുന്നു എന്ന പരാതി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
240 |
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട തട്ടിപ്പ് തുകയുടെ വിനിയോഗവും ഒത്തുതീര്‍പ്പും
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് ശ്രീമതി സരിത. എസ്. നായരും ശ്രീ. ബിജു രാധാകൃഷ്ണനും ചേര്‍ന്ന് എത്ര തുകയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്;
(ബി)ആയതില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നും ബാക്കി തുക എങ്ങനെ സൂക്ഷിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(സി)നിലവില്‍ ഇവര്‍ എത്ര കേസ്സുകള്‍ പണം കൊടുത്ത് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവയ്ക്കെല്ലാമായി എന്ത് തുക നല്‍കിയിട്ടുണ്ട്;
(ഡി)ജയിലില്‍ കിടക്കുന്ന പ്രതികള്‍ ഇതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന് അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
|
241 |
സോളാര്‍ തട്ടിപ്പ് കേസ്
ശ്രീ. എം. ചന്ദ്രന്‍
(എ)സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായിട്ടുള്ള ശ്രീമതി സരിത എസ്. നായര്‍ക്കെതിരായി എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്;
(ബി)ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ആരുടെയെങ്കിലും പേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് എത്ര പേരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
(ഡി)ശ്രീ. ബിജു രാധാകൃഷ്ണന്‍റെ പേരില്‍ എത്ര കേസുകളാണ് കോടതികളില്‍ ഇപ്പോള്‍ നിലവിലുള്ളത്; ഏതെല്ലാം കേസുകളാണ് നിലവില്‍ ചാര്‍ജ്ജ് ചെയ്തിട്ടുള്ളതെന്നു വ്യക്തമാക്കുമോ?
|
242 |
സോളാര്‍ കേസിലെ വെളിപ്പെടുത്തലുകള്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സോളാര്‍ കേസിലെ പ്രതി ശ്രീ. ബിജുരാധാകൃഷ്ണന്‍ എറണാകുളം ഗവണ്‍മെന്‍റ് അതിഥി മന്ദിരത്തില്‍വച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ദീര്‍ഘനേരത്തെ സംഭാഷണത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലീസ് അനേ്വഷണത്തിന്‍റെ ഭാഗമായി വിലയിരുത്തപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ ;
(ബി)സംഭാഷണഘട്ടത്തില്‍ പ്രതിപാദിച്ച ഏതെങ്കിലും കാര്യത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ ; വിശദമാക്കാമോ ;
(സി)ബിജുരാധാകൃഷ്ണന്‍റെ അഭിഭാഷകന്‍ പിന്നീട് വെളിപ്പെടുത്തിയതും, ഹൈക്കോടതി വിജിലന്‍സ് വിഭാഗം രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിലെ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുമായി ബിജുരാധാകൃഷ്ണന്‍ നടത്തിയ സംഭാഷണവുമായി ബന്ധമുള്ള സംഗതിയിലേക്ക് വെളിച്ചം വീശുന്നതാണോ; പുറത്തുവന്ന പ്രസ്തുത വിവരങ്ങള്‍ സംസ്ഥാന പോലീസ് അനേ്വഷണത്തിന്‍റെ ഭാഗമായിട്ടുണ്ടോ ?
|
243 |
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പരിശോധന
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതികളായ ശ്രീമതി. സരിത എസ്. നായര്‍, ശ്രീ. ബിജുരാധാകൃഷ്ണന്‍, ശ്രീമതി. ശാലു മേനോന്‍, ശ്രീ. ഫിറോസ്, ശ്രീ. ജോപ്പന്‍ എന്നിവര്‍ തട്ടിപ്പ് കാലയളവില്‍ ഉപയോഗിച്ച ഫോണുകളുടെ വിശദാംശങ്ങള്‍ അനേ്വഷണസംഘം ശേഖരിക്കുകയുണ്ടായോ;
(ബി)എങ്കില്‍, ശേഖരിക്കപ്പെട്ടവയില്‍ ഏതെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിലിരിക്കേ നഷ്ടപ്പെട്ട് പോയിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ;
(സി)തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നതിനായി ഔദേ്യാഗിക സ്ഥാനത്തിലിരിക്കുന്ന ആരെയെല്ലാം ഏതെല്ലാം നിലയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഔേദ്യാഗിക സ്ഥാനത്തിലുള്ള ആരെല്ലാം ഏതെല്ലാം നിലയില്‍ തട്ടിപ്പ് സംഘത്തെ സഹായിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വിലയിരുത്തുകയുണ്ടായോ; വിശദമാക്കുമോ ?
|
244 |
സോളാര്‍ തട്ടിപ്പ് കേസിന്‍റെ അനേ്വഷണ പുരോഗതി
ശ്രീ. എളമരം കരീം
(എ)സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനേ്വഷണ പുരോഗതി റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;
(ബി)അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; അനേ്വഷണത്തിന്‍റെ ഭാഗമായി ഇതിനകം എത്ര പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര രേഖകള്‍ പിടിച്ചെടുത്തുവെന്നും അറിയിക്കാമോ ;
(സി)തട്ടിപ്പിനിരയായത് ഉള്‍പ്പെടെ ഇതു സംബന്ധിച്ച് മൊത്തം എത്ര കേസുകളിലാണ് അനേ്വഷണം നടന്നുവരുന്നത് ;
(ഡി)ഫോണ്‍ കോളുകളെ അടിസ്ഥാനമാക്കി ഏതെല്ലം വ്യക്തികളെ ചോദ്യം ചെയ്യുകയുണ്ടായി ;
(ഇ)അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഓരോരുത്തര്‍ക്കും ഭരണ തലത്തില്‍ ആരെല്ലാമായി ബന്ധം ഉണ്ടായിരുന്നതായി തെളിയുക യുണ്ടായി; ഏതെല്ലാം മന്ത്രിമാരെ അനേ്വഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി ?
|
245 |
സോളാര്‍ കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഉന്നതരും ഉള്‍പ്പെടെയുള്ള ചിലരുമായി സോളാര്‍ കേസിലെ പ്രതി ശ്രീമതി സരിത എസ.് നായരുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളതായി അഡ്വ: ജേക്കബ് മാത്യു വെളിപ്പെടുത്തിയത് സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) കേന്ദ്രമന്ത്രിസഭയിലേയും സംസ്ഥാന മന്ത്രിസഭയിലേയും അംഗങ്ങളെക്കുറിച്ച് നടത്തപ്പെട്ട പരസ്യമായ വെളിപ്പെടുത്തലിന്‍റെയടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയുണ്ടായോ;
(സി)തന്‍റെ കൈവശമുള്ളതായി അഡ്വ: ജേക്കബ് മാത്യു വെളിപ്പെടുത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് പോലീസ് കണ്ടെത്തി പരിശോധിക്കുകയുണ്ടായോ;
(ഡി)മുഖ്യമന്ത്രിയുമായി എറണാകുളത്തെ അതിഥി മന്ദിരത്തില്‍ ശ്രീ. ബിജുരാധാകൃഷ്ണന്‍ നടത്തിയതായി പറയപ്പെടുന്ന ചര്‍ച്ചയില്‍, അഡ്വ: ജേക്കബ് മാത്യുവിന്‍റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്ന വിവരങ്ങള്‍ ഉണ്ടായിരുന്നുവോ; സോളാര്‍ കേസ് സംബന്ധിച്ച അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധമായി എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ;
(ഇ)മുഖ്യമന്ത്രി, അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അഡ്വ: ജേക്കബ് മാത്യുവിന്‍റെ വെളിപ്പെടുത്തലിലൂടെവെളിവായ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
|
246 |
സോളാര്‍ തട്ടിപ്പ് - അന്വേഷണ സംഘത്തിനുള്ള നിര്‍ദ്ദേശങ്ങള്‍
ശ്രീ.ജി. സുധാകരന്‍
(എ)സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണ സംഘത്തിന,് സംസ്ഥാന ഡി.ജി.പി കേസ് അന്വേഷണത്തിന് നല്‍കിയ ഉത്തരവ് ഉള്‍പ്പെടെ ഏതെല്ലാം ഘട്ടങ്ങളില്‍ എന്തെല്ലാം നിലയിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)അന്വേഷണ സംഘത്തിന് ഡി.ജി.പി. രേഖാമൂലം നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഓരോ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ;
(സി)കേസുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് അല്ലാതെ മറ്റെന്തെല്ലാം കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി; സാന്പത്തിക തട്ടിപ്പ് നടത്താന്‍ പ്രയോജനപ്പെടുത്തിയ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയായിരുന്നു; അതുമായി ബന്ധപ്പെട്ട് സഹകരിച്ചവരെക്കുറിച്ചുള്ള അന്വേഷണവും ചോദ്യം ചെയ്യലുകളും നടത്തിയിട്ടുണ്ടായിരുന്നുവോ;
(ഡി)അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട മന്ത്രിമാര്‍ ആരൊക്കെയായിരുന്നു; അവരെയെല്ലാം സംഘം ചോദ്യം ചെയ്യുകയുണ്ടായോ?
|
247 |
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനെതിരെ കേസ്
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് എത്ര എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സ് എടുത്തിട്ടുണ്ട്;
(ബി)ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്; വ്യക്തമാക്കുമോ?
|
248 |
സോളാര്‍ തട്ടിപ്പ് കേസ് ഒത്ത് തീര്‍പ്പ്
ശ്രീ. എം. എ. ബേബി
(എ)സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്രീമതി സരിതാ നായര്‍ക്ക് എതിരെ നിലവിലുള്ള കേസുകള്‍ എത്രയാണ്; അതില്‍ എത്ര കേസുകളില്‍ കോടതികളില്‍ നിന്നും സരിത ജാമ്യം നേടുകയുണ്ടായി; ഏതെല്ലാം കോടതികളിലെ ഏതെല്ലാം കേസുകളിലാണ് ഇനി സരിത ജാമ്യം എടുക്കാന്‍ ബാക്കി നില്‍പ്പുള്ളത്; വിശദമാക്കാമോ;
(ബി)പ്രത്യേക അന്വേഷണ സംഘം എടുത്ത കേസുകളല്ലാതെ ശ്രീമതി സരിതയുടെ പേരില്‍ മറ്റേതെങ്കിലും വാറണ്ടായ കേസുകള്‍ ഉള്ളതായി അറിയാമോ; പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത ഏതെല്ലാം കേസുകളില്‍ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പടെയുള്ള കുറ്റം ചുമത്തിയിട്ടുണ്ട്; ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ശ്രീമതി സരിതയ്ക്ക് എതിരെ ചുമത്തിയാല്‍ മതി എന്ന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടായിരുന്നോ;
(സി)ശ്രീമതി സരിത, പണം നല്‍കി എത്ര തട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്; ഉപഭോക്തൃ കോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്‍പ്പടെ സരിതയ്ക്ക് ലഭിച്ച പണത്തിന്‍റെ സ്രോതസ് അന്വേഷണ സംഘം അന്വേഷിക്കുകയുണ്ടായോ; വിശദമാക്കാമോ?
|
249 |
സോളാര്‍ തട്ടിപ്പ് കേസിലെ ഉന്നതരുടെ പങ്കും ശ്രീമതി സരിത എസ്, നായരുടെ മൊഴിയും
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സോളാര്‍ തട്ടിപ്പു കേസില്‍ ഉന്നതരുടെ പങ്കും പ്രധാന പ്രതി ശ്രീമതി സരിത എസ് നായരുമായി ഇവര്‍ക്കുള്ള ബന്ധവും വെളിപ്പെടുത്തുന്നതായ മൊഴി അട്ടിമറിക്കപ്പെട്ടതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട്, ശ്രീമതി സരിതയുടെ 21 പേജുള്ള കുറിപ്പ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് നല്കിയിട്ടുണ്ടായിരുന്നുവോ; പ്രസ്തുത മൊഴി അതേപടി കോടതിയില്‍ എത്തിയിട്ടുള്ളതായി അറിയാമോ;
(സി)പ്രസ്തുത സ്റ്റേറ്റ്മെന്‍റ് കോടതിയില്‍ എത്താതിരിക്കുന്നതിനും പുറത്തറിയാതിരിക്കുന്നതിനും അട്ടിമറിക്കു ശ്രമിച്ചവരെയും അതിനായി നടന്ന ഗൂഡാലോചനയേയും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണമെന്ത്; ഇത്തരമൊരു സ്റ്റേറ്റ്മെന്‍റിനെകുറിച്ച് അറിഞ്ഞ ഉടന്‍ അന്വേഷണസംഘം അതിനെകുറിച്ച് അന്വേഷിക്കുന്നതിന് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?
|
250 |
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ മൊഴി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സോളാര്‍ തട്ടിപ്പ് കേസ് അനേ്വഷണ സംഘം പ്രതികളായ ശ്രീമതി. സരിത, ശ്രീ. ബിജു രാധാകൃഷ്ണന്‍ എന്നിവരെ എത്ര തവണ ഏതെല്ലാം സ്ഥലത്ത് വെച്ച് ചോദ്യം ചെയ്യുകയുണ്ടായി; ചോദ്യം ചെയ്യല്‍ വേളകളില്‍ ശ്രീമതി. സരിതയും ശ്രീ. ബിജു രാധാകൃഷ്ണനും വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും അനേ്വഷണസംഘം റെക്കാര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നുവോ; റെക്കാര്‍ഡ് ചെയ്യാത്ത ഏതെങ്കിലും വെളിപ്പെടുത്തലുകള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥലത്ത് വെച്ച് ശേഖരിച്ചവ; വിശദാംശം ലഭ്യമാക്കുമോ;
(ബി)ശ്രീമതി. സരിതയുടെ റെക്കാര്‍ഡ് ചെയ്യപ്പെട്ട വെളിപ്പെടുത്തലുകള്‍ എല്ലാം അനേ്വഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ തന്നെയുണ്ടോ; എല്ലാ വെളിപ്പെടുത്തലുകളും കേസ് ഡയറിയുടെ ഭാഗമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ; എന്തുകൊണ്ട്;
(സി)മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, കേന്ദ്ര സഹമന്ത്രി, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇവരില്‍ ആര്‍ക്കെല്ലാം എതിരെ മൊഴികള്‍ ഉണ്ടായിട്ടുണ്ട്; അവ കേസ് ഡയറിയുടെ ഭാഗമായിട്ടുണ്ടോ; വിശദമാക്കുമോ?
|
251 |
സോളാര്‍ കേസില്‍ ശ്രീ. ശ്രീധരന്‍ നായരുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം
ശ്രീ. കെ.വി. വിജയദാസ്
(എ)സോളാര്‍ അഴിമതി കേസില്‍ സെക്ഷന്‍ 164 പ്രകാരം ശ്രീ. ശ്രീധരന്‍നായര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിച്ചു എങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ പരിധിയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്നുള്ള വിശദവിവരം നല്‍കുമോ;
(ബി)ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണമാണ് നടന്നുവരുന്നതെന്നുള്ള വിവരം നല്‍കുമോ?
|
<<back |
>>next
page
|